ഇഷാനന്ദ്: ഭാഗം 27

ishananth

എഴുത്തുകാരി: കട്ടു

കിച്ചുവും pk യും കിച്ചന്റെ ബോഡി ഫൗണ്ട് ചെയ്ത് കടൽക്കരയിലാണ്.. " ടാ.. നീയെന്താ ആലോചിക്കുന്നത് " (കിച്ചു ) " എടാ നമ്മുടെ സെർവീസിലുള്ളവരൊക്കെ ഇത്രക്ക് പൊട്ടന്മാരാണോ.. കിച്ചൻ ആത്മഹത്യ ചെയ്തതാണെങ്കിൽ മൂന്നാം പക്കമല്ലേ ബോഡി കരക്കടിയത്തുള്ളൂ.. പിന്നേ കിച്ചന്റെ കാർ കിട്ടിയത് ബ്രിഡ്ജിന്റെ അടിയിൽ നിന്നും... ഇതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ ഇതൊരു കൊലപാതകം ആണെന്ന് " (pk ) " ആത്മഹത്യ ആക്കി മാറ്റണം എന്ന് ഉദ്ദേശത്തോടെ കേസ് അന്വഷിച്ചാൽ അങ്ങനെ തന്നെ അല്ലെ റിപ്പോർട്ട്‌ ഉണ്ടാവൂ... " ( കിച്ചു ) " രാമഭദ്രൻ ഇത്രയും കൊലപാതകങ്ങൾ ചെയ്തിട്ടും അവനെതിരെ ആക്ഷൻ ഒന്നും എടുക്കാത്തതെന്താ... ഇഷുവിന്റെ ഒരൊറ്റ സാക്ഷി മൊഴി പോരെ " " അത് മാത്രം മതിയോ.. തെളിവെവിടെ... രാമഭദ്രനും മക്കളും ആണ് ഇത്‌ ചെയ്തതെന്ന് തെളിയിക്കാനുള്ള ഒരു തെളിവ് പോലും നമ്മുടെ പക്കലില്ല.. " കിച്ചു കണ്ണടച്ച് ഒരു ദീർഘ നിശ്വാസം വിട്ടു... " കിച്ചന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഞാൻ ചെക്ക് ചെയ്തു... അതിൽ വെള്ളം ശ്വാസകോശത്തിൽ കയറിയതാണ് മരണത്തിന് കാരണം... അതായത് കിച്ചന്റെത് ഒരു മുങ്ങി മരണം തന്നെയാണ്... " " മ്മ്.. നീ വണ്ടിയെടുക്ക്... നമുക്ക് ഫോറൻസിക് ലാബ് വരെ ഒന്ന് പോവാം.. " കിച്ചുവും pk യും കൂടി ഫോറൻസിക് ലാബിലേക്ക് വിട്ടു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

" ഇതാ നിങ്ങൾ ചോദിച്ച റിപ്പോർട്ട്‌... " ഫോറൻസിക്സ് ഒരു ഫയൽ കിച്ചുവിന്റെ കയ്യിൽ കൊടുത്തു.. " what is the conclusion? " കിച്ചു ഫയൽ മറിച് കൊണ്ട് ചോദിച്ചു " കിരണിന്റേത് ലങ്സിൽ വെള്ളം കടന്നതായിരിക്കാം മരണ കാരണം... പക്ഷെ അത് അവന്റെ ബോഡി ഫൗണ്ട് ചെയ്ത കടലിലെ വെള്ളം അല്ല " " what? " " yes... കിരണിന്റെ സ്റ്റൊമക്കിൽ ൽ നിന്ന് ലഭിച്ച വെള്ളവും കടലിലെ വെള്ളവും തമ്മിൽ ഞങ്ങൾ അനലൈസ് ചെയ്തപ്പോൾ അത് മാച്ചിങ് അല്ലായിരുന്നു " " എന്നിട്ട് എന്താണ് നിങ്ങളിത് അന്ന് പറയാതിരുന്നത് " " അന്ന് തന്നെ ഈ കേസ് അന്വഷിച്ചു കൊണ്ടിരിക്കുന്ന മൂർത്തി യോട് ഞാനിത് പറഞ്ഞതാണ്.. പക്ഷെ ഇത്‌ റെലെവെന്റ് അല്ലെന്ന് പറഞ് തള്ളി കളഞ്ഞു " " ഓക്കേ സാർ " കിച്ചു ഫോറൻസിക്സ് നു കൈ കൊടുത്ത് കിച്ചുവും pk യും ലാബിൽ നിന്നിറങ്ങി മൂർത്തിയുടെ വീട്ടിലേക്ക് തിരിച്ചു... " ഇത്രയും റെലെവെന്റ് ആയ തെളിവ് കിട്ടിയിട്ടും മൂർത്തി സർ എന്ത് കൊണ്ട് അത് തള്ളി കളഞ്ഞു എന്നെനിക്ക് മനസ്സിലാവുന്നില്ല " യാത്രക്കിടയിൽ pk കിച്ചുവിനോട് ചോദിച്ചു... " കാരണം സാറിന് ഇത്‌ ആത്മഹത്യയാക്കി മാറ്റണമായിരുന്നു " (കിച്ചു ) " പക്ഷെ ഞാൻ അന്വഷിച്ച ഇടത്തോളം മൂർത്തി സർ ഒരു ജനുവിൻ ആയ പോലീസ് ഉദ്യോഗസ്ഥൻ ആണ്... അദ്ദേഹം എന്തിനു ഈ ഒരു കേസ് മാത്രം... "

" സാറിന് ഡിഗ്രി ക്ക് പഠിക്കുന്ന ഒരു മോളില്ലേ " " മ്മ്.. so? " " അത് തന്നെ കാരണം.. " " you mean ... " " യെസ്... അത് തന്നെ.. അന്ന് കിച്ചന്റെ കേസ് ഫയൽ വാങ്ങാൻ പോയ അന്ന് സർ എന്നോട് ആജ്ഞാപിക്കുകയാണ് ചെയ്തതെങ്കിലും ആ കണ്ണുകളിൽ ഞാൻ കണ്ടത് റിക്വസ്റ്റ് ആണ് ... " " പക്ഷെ നിനക്കെങ്ങനെ അത് മനസ്സിലായി " " ഞാൻ സാറിന്റെ റൂമിൽ നിന്നിറങ്ങിയ ഉടനെ സർ രാമഭദ്രന് കോൾ ചെയ്തിരുന്നു.. കിച്ചന്റെ മരണം റീഇൻവെസ്റിഗേറ്റ് ചെയ്യുന്നുണ്ടെന്നും അയാൾക് അതിൽ ഒരു പങ്കില്ലെന്നും പറഞ്ഞ്... അത് കൂടാതെ ഇത്‌ പറഞ് എന്റെ മോളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് യാചിക്കുന്നതും ഞാൻ ഒളിഞ്ഞ് കേട്ടു " " അപ്പൊ സാറെയും അവര് ഭയപ്പെടുത്തി വെച്ചേക്കുവാണല്ലേ " "മ്മ് " 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവും pk യും മൂർത്തിയുടെ വീട്ടിലെത്തിയതും ഒരു പെൺകുട്ടിയുടെ അലർച്ച കേട്ട് ഉള്ളിലേക്ക് ഓടി.. ആ സമയത്തു മൂർത്തി ആ പെൺകുട്ടിയെ പിടിച് നിർതാൻ പാട് പെടുകയായിരുന്നു... കിച്ചുവിനെയും pk യെയും കണ്ടതും മൂർത്തി ഭലം പ്രയോഗിച് അവളെ ഒരു റൂമിലേക്ക് തള്ളി പുറത്ത് നിന്ന് പൂട്ടി.. അവൾ ആ റൂമിൽ കിടന്ന് അലറി വിളിച് വാതിലിൽ ശക്തിയായി അടിക്കാൻ തുടങ്ങി.. മൂർത്തി ആ റൂമിലേക്ക് വിഷമത്തോടെ നോക്കി കണ്ണുകൾ തുടച് അവരുടെ അടുത്തേക്ക് വന്നു..

" സംശയിക്കണ്ട... എന്റെ മോളാ... നിങ്ങളിരിക്ക് " മൂർത്തി ഉള്ളിലേക്ക് പോയതും കിച്ചു അവിടെ മൊത്തം നിരീക്ഷിച്ചു.. അവിടെ ചുവര് നിറയെ മൂർത്തിയും അദ്ദേഹത്തിന്റെ മോളും തമ്മിലുള്ള പല പോസിലുള്ള ഫോട്ടോസ് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു... pk എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു.. അപ്പോഴേക്കും മൂർത്തി മുഖം കഴുകി ഫ്രഷായി വന്നു.. " എന്താണ് നിങ്ങളുടെ വരവിന്റെ ഉദ്ദേശം? " " അത് സർ.. കിരണിന്റെ കേസിനെ കുറിച്ച് " " മ്മ്.. നിർത് " മൂർത്തി കൈ നീട്ടി നിർത്താൻ ആജ്ഞാപിച്ചു.. " ഞാൻ ആദ്യമേ പറഞ്ഞു അത് ഒരു സൂയിസൈഡ് ആണെന്ന്... ഇതിലും കൂടുതൽ ഒന്നും എനിക്ക് പറയാനില്ല " (മൂർത്തി ) " സർ പറഞ്ഞത് കൊണ്ട് ഇത്‌ സൂയിസൈഡ് ആക്കണം എന്നെന്താ നിർബന്ധം... സർ ആരെ പേടിച്ചാണ് സത്യങ്ങളൊക്കെ മറച്ചു വെക്കുന്നത് " " സത്യം മറച്ചു വെച്ചെന്നോ... ഞാനോ " " സർ.. ഞങ്ങൾ ഫോറൻസിക് ലാബിൽ നിന്നാണ് വരുന്നത്.. അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് കിരണിന്റെ മരണം കടലിലുള്ള വെള്ളം അകത്തു ചെന്നിട്ടല്ല എന്ന്... ഇത്രയും റെലെവെന്റ് ആയ ഒരു എവിടെൻസ് കിട്ടിയിട്ടും സറിനിത് ആത്‍മഹത്യ ആക്കി മാറ്റണം എന്ന് എന്താ ഇത്ര നിർബന്ധം... അകത്തു കിടക്കുന്ന ആ മോൾക്ക് വേണ്ടിയോ.. അങ്ങനെ ആണെങ്കിൽ സർ സ്വന്തം മോളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണിത്... "

" പിന്നേ ഞാനെന്ത് ചെയ്യണം... പറ... ആ രാമഭദ്രന്റെ മക്കൾ എന്റെ മകളെ വെച്ചാ എന്റെ മുന്നിൽ വിലപേശിയത്... ഡ്രഗ്സ് നു എന്റെ മോളെ അടിമപ്പെടുത്തി അവളുടെ പല തരത്തിലുള്ള ഫോട്ടോസ് എടുത്ത് അത് സോഷ്യൽ മീഡിയയിൽ ഇട്ട് വൈറൽ ആകും എന്ന് പറഞ്ഞാൽ സ്വന്തം മക്കളെ സ്നേഹിക്കുന്ന ഏതൊരച്ഛനും സ്വാർഥരാവും " " എന്നിട്ടെന്തായി സർ... സർ ന്റെ മോളെ ഇപ്പൊ സാറിന് തിരിച്ചു കിട്ടിയോ... ഒരു ഭ്രാന്തിയെ പോലെ അലറുന്നത് സർ കേൾക്കുന്നില്ലേ.. അവളെ തിരിച്ചു പിടിക്കാനെങ്കിലും സാറിന് ശ്രമിച്ചൂടെ " " ഇല്ല.. ഇനി എന്റെ മോളെ എനിക്ക് തിരിച്ചു കിട്ടില്ല.. അവൾക്ക് ഇതിൽ നിന്നിനി ഒരു മോചനം ഇല്ല... കിഷോർ ഒന്നാലോചിച്ചു നോക്ക്.. സ്വന്തം മകൾക്ക് ഡ്രഗ്സ് എത്തിച്ചു കൊടുക്കുന്ന ഒരച്ഛന്റെ അവസ്ഥ.. ആ ഒരാവസ്ഥയിലാ ഞാനിപ്പോ... ഇന്ന് എത്തിച്ചു കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞതിന്റെ രോഷം ആണ് ഇപ്പൊ മുമ്പ് നിങ്ങൾ കണ്ടത്.. " " സർ.. ഞങ്ങൾക്ക് മനസ്സിലാവും... ബട്ട്‌ സാറിന് indirect ആയെങ്കിലും ഞങ്ങളെ സഹായിച്ചൂടെ " " കിഷോറിതു വേണ്ട.. നിന്റെ അച്ഛന്റെ അവസ്ഥ നിനക്ക് വരാതിരിക്കാനാ ഞാൻ പറയുന്നത് " " എന്താ.. എന്റെ അച്ഛന്റെ എന്താവസ്ഥ " കിച്ചു ഞെട്ടലോടെ ചോദിച്ചു..

" നിന്റെ അച്ഛന്റെ മരണം ഒരു ആക്‌സിഡന്റ് അല്ല.. it is a well planned murder... പത്തു കൊല്ലങ്ങൾക്ക് മുമ്പ്... ഒരു സ്ത്രീയുടെ മരണത്തിന്റെ കേസുമായി ബദ്ധപ്പെട്ട അന്വഷണത്തിലാണ് ഞാൻ നിന്റെ അച്ഛനെ കാണുന്നത് .. ഞങ്ങൾ രണ്ട് പേർക്കും ആയിരുന്നു ആ കേസിന്റെ ഇൻചാർജ് .. കേസിന്റെ അവസാനം ആ കൊലപാതകം ചെയ്തത് ആ സ്ത്രീയുടെ പതിനഞ്ചു വയസായ സ്വന്തം മകനാണെന്ന് ഞങ്ങൾ കണ്ട് പിടിച്ചു.. അന്നത്തെ ദിവസം നിന്റെ അച്ഛൻ ഭയങ്കര ടെൻഷനിലായിരുന്നു... തനിക്കും അത്രക്ക് പ്രായമുള്ള ഒരു മകനുണ്ടെന്നും അതെ പ്രായത്തിലുള്ള ഒരു മകനാണ് സ്വന്തം അമ്മയെ കൊന്നതെന്നും പറഞ് നല്ലോണം കുടിച്ചിരുന്നു.. കേസിന്റെ ഫുൾ ഡീറ്റെയിൽസ് അവന്റെ കയ്യിലായിരുന്നു...അത്കൊണ്ട് തന്നെ ഒറ്റയ്ക്ക് പോണ്ട എന്ന് ഞാൻ പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.. അവന്റെ പിറകിൽ തന്നെ ഞാനും ഉണ്ടായിരുന്നു ഒരു സേഫ് ഡിസ്റ്റൻസിൽ.. പക്ഷെ പെട്ടെന്ന് അവന്റെ കാറിലേക്ക് ഒരു ലോറി പാഞ്ഞു കയറി..ഞാൻ ഞെട്ടി കണ്ണുകളടച്ചു വണ്ടിയുടെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി.. അതൊരു ആക്‌സിഡന്റ് അല്ല എന്ന് മനസ്സിലാക്കാൻ എനിക്കധികം സമയമൊന്നും വേണ്ടി വന്നില്ല...

ബോധം പോയ അവന്റെ അടുത്തേക്ക് രണ്ടുപേർ വന്ന് കാറിലുള്ള ഡോക്യൂമെന്റസ് ഒക്കെ എടുത്ത് വീണ്ടും അവന്റെ വണ്ടിയിലേക്ക് ലോറി കയറ്റി... ഞാൻ ഓടി എത്തിയപ്പോഴേക്കും എന്നെ അവര് രണ്ട് പേരിലൊരാൾ അടിച്ചു താഴെ വീഴ്ത്തിയിരുന്നു... " കിച്ചു ഞെട്ടലോടെ എല്ലാം കേട്ടിരുന്നു.. " നിനക്കറിയോ ആ കേസ് ആരുടേതായിരുന്നു എന്ന്... രാമഭദ്രന്റെ ഭാര്യയുടേത് " " what? " കിച്ചുവും pk യും മുഖത്തോട് മുഖം നോക്കി.. " രാമഭദ്രന്റെ മൂത്ത മകൻ ഇന്ദ്രനായിരുന്നു കൊലപാതകി... ഡ്രഗ്സ് നു അടിമപ്പെട്ട മകനെ ഉപദേശിച്ചതിനു അമ്മക്ക് കൊടുത്ത സമ്മാനം.. കഴുത്തിൽ സാരി വരിഞ്ഞു മുറുക്കി ഫാനിൽ കെട്ടി തൂക്കി.. നിന്റെ അച്ഛന്റെ മരണത്തോടെ ആ കേസ് ക്ലോസായി.. ഞാൻ ആശുപത്രിയിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും അതൊരു ആത്മഹത്യയായി മുദ്ര കുത്തിയിരുന്നു... സ്വന്തം മക്കളുടെ എന്ത് തെണ്ടിത്തരത്തിനും കൂട്ട് നിൽക്കുന്ന അച്ഛൻ.. അതാണ് രാമഭദ്രൻ... " കിച്ചുവിന് എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു.. അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി സ്റ്റേഷനിലേക്ക് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

സ്‌റ്റേഷനിലെത്തിയിട്ടും കിച്ചുവിനൊരു മനസ്സമാധാനവും കിട്ടിയില്ല.. അച്ഛന്റെ മരണത്തിനു പിറകിൽ ഇങ്ങനൊരു കാരണം അവൻ മനസ്സിൽ പോലും ചിന്തിക്കാത്തതായിരുന്നു... രാമഭദ്രൻ അവന്റെ ജീവിതത്തിലും ഇരുട്ട് പരത്തിയത് അവൻ മനസ്സിലാക്കുകയായിരുന്നു... അവന്റെ ഉള്ളിൽ ഇന്ദ്രനോടും രാമഭദ്രനോടും ഉള്ള പക നുരഞ്ഞു പൊന്തി... കിച്ചു കണ്ണുകൾ അടച്ചു ചെയറിലേക്ക് ചാരി കിടന്നു... അപ്പോഴാണ് pk അങ്ങോട്ട് വന്നത്.. " ദുഷ്ടന്മാരെ പന പോലെ വളർത്തും എന്ന് പറയുന്നത് എത്ര ശരിയാ.. ഇവർക്കൊന്നും എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും നമുക്ക് കഴിയുന്നില്ലല്ലോ... " (pk ) " കിച്ചന്റെ മരണം തെളിയിക്കുന്നതിലൂടെ നമുക്കിവരെ പൂട്ടാം " കിച്ചു കണ്ണുകൾ തുറന്ന് ദൃഢ നിശ്ചയത്തോടെ പറഞ്ഞു.. " ഈ ഒരൊറ്റ തെളിവ് പോരെ കിച്ചന്റെ മരണം കൊലപാതകം ആണെന്ന് തെളിയിക്കാൻ.. " " മ്മ്.. പക്ഷെ എനിക്കാദ്യം അച്ഛൻ അന്വഷിച്ചിരുന്ന കേസിന്റെ ഫയൽ കിട്ടണം.. ആ ഇന്ദ്രൻ നിസാരക്കാരനല്ല... സ്വന്തം അമ്മയെ പോലും അവൻ... " " പക്ഷെ ഇന്ദ്രൻ ആരാന്ന് തെളിയിക്കാനുള്ള ചില കടലാസുകൾ മാത്രമേ നമ്മുടെ കയ്യിലുള്ളൂ.. നീ അന്ന് കോളേജിൽ നിന്നെടുത്ത ഫയൽ മാത്രം.. അതുകൊണ്ടെങ്ങനെ ഇന്ദ്രൻ ആരാണെന്ന് തെളിയിക്കുന്നത് "

" എടാ ഇഷു പറഞ്ഞത് ശാലിനി കിച്ചന്റെ കയ്യിൽ ഒരു ഡ്രൈവ് കൊടുത്തിരുന്നു എന്നല്ലേ ... അതിലൂടെ ഇന്ദ്രൻ ആരാണെന്നു കിച്ചനു മനസ്സിലായിക്കാണും.. ഇഷുവിനെ കോളേജിൽ കൊണ്ട് പോയാക്കിയതിനു ശേഷം കിച്ചൻ ഇന്ദ്രനെ കാണാനായിരിക്കും അവൻ പോയിട്ടുണ്ടാവുക " " അങ്ങനെ ആണെങ്കിൽ ആ ഡ്രൈവിൽ നമ്മൾ അന്വഷിക്കുന്നതിന്റെ ഉത്തരം കാണും " " പക്ഷെ കിച്ചൻ അതെവിടെയ സൂക്ഷിച്ചിട്ടുള്ളത് നമുക്കറിയില്ലലോ...പിന്നേ നമുക്ക് കിട്ടിയ തെളിവുകൾ വെച്ച് ഇന്ദ്രൻ ആരാണെന്നുള്ള ഏകദേശ ഊഹം നമുക്ക് കിട്ടിയിട്ടുണ്ട്... പക്ഷെ അത്കൊണ്ട് മാത്രം ഒന്നും ഉറപ്പിക്കാൻ പറ്റില്ലല്ലോ " " pk... എനിക്ക് നമ്മുടെ നാട്ടിലേ exporting കമ്പനികളുടെ ഫുൾ ഡീറ്റെയിൽസ് വേണം.. നീ അത് കളക്ട ചെയ്ത് എനിക്ക് ഫോർവേഡ് ചെയ്യണം.. ഓക്കേ " " ഓക്കേ " കിച്ചു അവന്റെ വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു... നേരം നല്ലോണം ഇരുട്ടിയിരുന്നു...അവന്റെ ഉള്ളം ആകെ കലങ്ങി മറിയുകയായിരുന്നു... ഫോണിൽ ഇഷുവിന്റെ മുഖം തെളിഞ്ഞതും അവനൊന്ന് തണുത്തു.. " ഹലോ... എന്താ ഇഷു ഈ സമയത്തു " " അത് പിന്നേ എന്റെ കൈതട്ടി വന്നതാ " " കൈ തട്ടി വരാൻ മാത്രം പാകത്തിന് എന്റെ നമ്പർ നിന്റെ ഫോണിലുണ്ടോ "

" കിടന്നിട്ട് ഉറക്കം വന്നില്ല.. ഐശുനെ വിളിച്ചാൽ എന്നെ പുളിച്ച ആട്ടു ആട്ടും.. അതുകൊണ്ടാ നന്ദുവേട്ടനെ വിളിച്ചേ " " എന്നെ എന്തിനാ വിളിച്ചേ... " " വെറുതെ... " " എന്നാലും ഇഷ്ട്ടാണെന്ന് പറയരുതേടീ പുല്ലേ " " ഇല്ല ഒരിക്കലുമില്ല " " എന്നാ മോള് പറയണ്ട .. ഇപ്പൊ എന്റെ ഇഷുട്ടി ഫോണൊന്ന് വെച്ചേ... ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം " " അതെന്താ ഇപ്പൊ വിളിച്ചാല് " " എടീ ഞാൻ ഡ്രൈവിങ്ങിലാ " " so what? " " ഹാ ബെസ്റ്റ്... നിയമം സംരക്ഷിക്കുന്നവരെ തന്നെ നിനക്ക് വഴിപിഴപ്പിക്കണം ലെ " " ഓ ജാഡ.. ഞാൻ വെക്കുവാ " " എടീ.. ഒരുമ്മ തന്നിട്ട് വെക്കടീ " " ഉമ്മ അല്ല ബാപ്പ😜.. ഗുണൈറ് " " ഓക്കേ.. ഗുഡ് നൈറ്റ് 😊" ഇഷുവിനോട് കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും അവന്റെ ഉള്ളിലെ കാറൊഴിഞ്ഞിരുന്നു... അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി തത്തി കളിച്ചു... പകുതി വഴിയിലെത്തിയതും നടുറോഡിൽ ഒരു കറുത്ത കോട്ട് ധരിച് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു... കിച്ചു ഒരുപാടു ഹോൺ അടിച്ചിട്ടും അയാൾ ഒരടി മാറിയില്ല.. അവസാനം അവൻ വണ്ടിയിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് നടന്നു.. " excuse me.. who are you " (കിച്ചു ) " നീ ഇഷാനിയെ എന്നെന്നേക്കുമായി മറക്കണം " " what? " " നിനക്ക് സ്നേഹിക്കാൻ എന്റെ അമ്മുവിനെ തന്നെ വേണം അല്ലേടാ "

ആ കറുപ്പ് വസ്ത്രധാരൻ കിച്ചുവിന്റെ വയറിലേക്ക് കത്തി കയറ്റി ഇറക്കി... കിച്ചു കൈ നീട്ടി അവന്റെ കോട്ടിൽ പിടുത്തമിട്ടതും വീണ്ടും കത്തി കയറ്റാൻ ഓങ്ങി... അപ്പോഴാണ് pk യുടെ പോലീസ് ജീപ്പ് വരുന്നത്... അവൻ കിച്ചുവിനെ നിലത്തേക്ക് തള്ളി ഇരുട്ടിലേക്ക് ഓടി മറഞ്ഞു... കിച്ചുവിന്റെ വണ്ടി വിജനമായി നിൽക്കുന്നത് കണ്ട് pk ഓടി വന്നതും ചോരയിൽ കുളിച് കിടക്കുന്ന കിച്ചുവിനെ ആണ് കണ്ടത്... " കിച്ചൂ... ടാ.. കണ്ണ് തുറക്ക് " pk അവന്റെ മുഖം തട്ടി വിളിച്ചു.. കിച്ചു പതുക്കെ കണ്ണുകൾ വലിച്ചു തുറന്നു.. " ടാ... ഇ.. ഇന്ദ്രൻ.. അവനെ പിടിക്ക് " കിച്ചു കൈ നീട്ടിയ ഭാഗത്തേക്ക്‌ pk നോക്കി...അവിടെ ഒന്നും അവൻ ആരെയും കണ്ടില്ല.. അവൻ കിച്ചുവിനെ പൊക്കിയെടുത് ജീപ്പിലേക്ക് കിടത്തി ഹോസ്പിറ്റലിലേക്ക് വിട്ടു.. ഇന്ദ്രൻ ഒളിഞ്ഞു നിന്നിരുന്ന മരത്തിനു പിറകിൽ നിന്നും മുന്നിലേക്ക് വന്ന് ദേഷ്യത്തോടെ മരത്തിലേക്ക് ആഞ്ഞു കുത്തി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " കാലാ.. പെരുങ്കാലാ പിന്നേ കാണാം.. " ഇഷു കണ്ണ് തുറക്കാതെ തന്നെ ഫോൺ കയ്യെത്തിച് എടുത്ത് ചെവിയിലേക്ക് ചേർത്തു... " ഹലോ.. അമ്മുക്കുട്ടി.. നീ ഫോണെടുക്കും എന്ന് ഞാൻ പ്രതീക്ഷിച്ചേ ഇല്ല " " ഡോ.. തനിക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ... തനിക്ക് ഒരിക്കലും എന്നെ കിട്ടാൻ പോകുന്നില്ല "

" ഹും... എനിക്ക് നിന്നെ കിട്ടിയില്ലെങ്കിൽ ഒരാൾക്കും നിന്നെ കിട്ടാൻ ഞാൻ അനുവദിക്കില്ല.. ഓ ഷിറ്റ്.. ഞാൻ പറയാൻ മറന്നു.. നിന്നെ കെട്ടാൻ ഒരു പോലീസുകാരൻ കെട്ടിയെടുത്തിരുന്നില്ലേ... അവനിപ്പോ ആശുപത്രിയിലാ... നീ അറിഞ്ഞു കാണില്ല അല്ലെ " " ഡോ.. താനെന്താ നന്ദുവേട്ടനെ ചെയ്തേ " ഇഷു ഞെട്ടലോടെ അതിലുപരി പേടിയോടെ ചോദിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. " ചത്തിട്ടില്ല.. ഈ ഇന്ദ്രന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ആദ്യത്തെ ഇര... അതിനർത്ഥം അവന് കുറച്ചു ദിവസം കൂടി ആയുസുണ്ടെന്ന് മാത്രം... നിന്നെ സ്വന്തമാക്കാൻ ഇനിയും അവൻ ശ്രമിച്ചാൽ അത് ഞാൻ പെട്ടെന്നിങ്ങെടുക്കും " അതും പറഞ്ഞ് മറുപുറത്തെ കോൾ കട്ടായി... ഇഷുവിനു കയ്യും കാലും തളരാൻ തുടങ്ങി... താൻ ഭയപ്പെട്ടത് തന്നെ നടന്നിരിക്കുന്നു.. നന്ദുവേട്ടൻ.. ഇല്ല.. ഒരിക്കലും ഇല്ല.. നന്ദുവേട്ടന് ഒന്നും വരില്ല... ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല... " അച്ഛാ " ഇഷു അലറി വിളിച്ചു കൊണ്ട് ദേവന്റെ അടുത്തേക്ക് ഓടി.. " എന്താ മോളെ.. എന്താ " ഇഷുവിന്റെ കരച്ചിൽ കണ്ട് ദേവന് പേടിയായി.. "അച്ഛാ " അവൾ അവന്റെ നെഞ്ചിലേക്ക് വിക്കി വിക്കി പറഞ്ഞു... കിച്ചുവിന് അപകടം പറ്റിയെന്നറിഞ്ഞപ്പോൾ ദേവനും ആകെ ഞെട്ടി തരിച്ചു നിന്ന് പോയി........... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story