ഇഷാനന്ദ്: ഭാഗം 28

ishananth

എഴുത്തുകാരി: കട്ടു

ഇഷുവും ദേവനും ICU വിന്റെ മുന്നിലേക്ക് നടന്നു .. അവിടെ ചുവരിൽ ചാരി pk യും അഖിയും നിൽക്കുന്നുണ്ടായിരുന്നു... ശാരദയും നന്ദുവും അവിടെയുള്ള ബെഞ്ചിൽ തളർന്നിരിക്കുന്നുണ്ടായിരുന്നു... ഇഷു ICU വിന്റെ വാതിലിലെ ചില്ലിലൂടെ കിച്ചുവിനെ നോക്കി... തളർന്നു അനക്കമില്ലാതെ കിടക്കുന്ന അവനെ കണ്ടതും അവളുടെ ഹൃദയം നീറി ... കരച്ചിലടക്കാൻ അവൾ നന്നേ പാടുപെട്ടു... തന്റെ പ്രാണൻ പോകുന്ന വേദനയോടെ അവളവനെ നോക്കി നിന്നു... ശേഷം കരച്ചിൽ അടക്കി പിടിച് അവൾ ശാരദയുടെയും നന്ദുവിന്റേയും അടുത്തേക്ക് പോയി അവരുടെ തോളിൽ കൈ വെച്ചു.. ശാരദ പതിയെ തല ഉയർത്തി ഇഷുവിനെ നിറമിഴിയാലെ നോക്കി... " കിച്ചുവിന്... " (ദേവൻ ) " പേടിക്കാനൊന്നുല്ല... കറക്റ്റ് സമയത്തു pk എത്തിയത് കൊണ്ട് രക്ഷപ്പെട്ടു... " അഖി ഇഷുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ... അവളൊന്ന് നെടുവീർപ്പിട്ട് ശാരദയുടെ അടുത്തിരുന്ന് അവരെ തോളിലേക്ക് ചേർത്ത് പിടിച്ചു.. " ഈ ആന്റി വെറുതെ കരഞ് സീൻ ആക്കുന്നതാ.. ഞാൻ ആദ്യമേ പറഞ്ഞതാ ഇവരെ വിവരം അറിയിക്കണ്ടെന്ന്.. " (pk) " ഇഷു വന്ന് പറഞ്ഞപ്പോ ഞാനും പേടിച് പോയി.. അതാ ഓടി വന്നത്... " (ദേവൻ ) അപ്പോഴാണ് ICU വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു..

" പേടിക്കാനൊന്നുമില്ല... ഇപ്പൊ പാഷെൻറ് മരുന്നിന്റെ സെഡേഷൻ മൂലം ഉള്ള മയക്കത്തിലാണ്.. കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം" എല്ലാവരും സമാധാനത്തോടെ നെടുവീർപ്പിട്ടു...ദേവൻ വാച്ചിലേക്ക് സമയം നോക്കി.. " മോളെ.. ഇപ്പൊ പേടിക്കാനൊന്നും ഇല്ലല്ലോ.. അച്ഛനിന്നൊരു മീറ്റിംഗ് ഉണ്ട്.. നമുക്ക് പോവാം " " അച്ഛൻ പൊക്കോ.. ഞാൻ ഇവിടെ ഇരുന്നോളാം " " അത് വേണ്ട ഇഷൂ... നിനക്ക് എക്സാം അടുക്കനായതല്ലേ... ക്ലാസ് മുടക്കേണ്ട.. പിന്നേ ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ " (അഖി ) ഇഷു തലയാട്ടി ശാരദയുടെ കൈ അമർത്തി പിടിച് ദേവന്റെ കൂടെ പോയി.. " അവൾക്ക് നല്ലോണം സങ്കടം ഉണ്ട് " (അഖി ) " മ്മ് " pk യും അത് ശരിവെച് കിച്ചുവിന്റെ മുഖത്തേക്ക് നോക്കി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു കോളേജിലേക്ക് ചെന്ന ഉടനെ ബെഞ്ചിൽ തല വെച്ച് കിടന്നു... താൻ പേടിച്ചത് തന്നെ നടന്നു എന്നത് അവളെ ആകെ തളർത്തി കഴിഞ്ഞിരുന്നു... ഇത്രയും നേരം അടക്കിപ്പിടിച്ച കരച്ചിലുകളൊക്കെ ഒരു തേങ്ങലായി പുറത്തേക്ക് വന്നു... അവൾ നിശബ്ദമായി ബെഞ്ചിൽ കിടന്ന് കരഞ്ഞു... " ഇവൾക്കെന്താ പറ്റിയെ... വന്നപ്പോ മുതൽ തുടങ്ങിയ കിടത്തമാണല്ലോ " രണ്ട് പിരിയഡ് കഴിഞ്ഞിട്ടും ബെഞ്ചിൽ തല വെച്ച് കിടക്കുന്ന ഇഷുവിനെ നോക്കി ഐഷു ചോദിച്ചു..

" എടാ.. അവൾ കിടന്നോട്ടെ... ശല്യപ്പെടുത്തണ്ട " (നീതു ) " അതെന്താ " " കിച്ചുവേട്ടനൊരു ആക്‌സിഡന്റ്... ഇപ്പൊ ഹോസ്പിറ്റലിലാ " " എടീ പുല്ലേ.. എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നത് " " അഖിയേട്ടനാ വരേണ്ടെന്ന് പറഞ്ഞത്... ബോധം വന്നാൽ വിളിച്ചറിയിക്കാം എന്നും പറഞ്ഞു.. എടീ അഖിയേട്ടൻ വിളിക്കുന്നുണ്ട് " നീതു കോൾ അറ്റെൻഡ് ചെയ്ത് മാറി നിന്ന് സംസാരിച്ചു.. അവളുടെ മുഖം തെളിയുന്നത് ഐഷുവിനും ഉണർവ് നൽകി.. " ഇഷൂ... " നീതു ഓടി വന്ന് ഇഷുവിനെ വിളിച്ചു.. അവൾ പതുക്കെ തല ഉയർത്തി... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ഐഷുവിന്റെയും നീതുവിന്റെയും ഹൃദയം വിങ്ങി... " എന്താടാ ഇത്‌.. കിച്ചുവേട്ടന് ഒന്നും സംഭവിച്ചില്ലല്ലോ " " ഞാൻ കാരണവാ ഐഷു എല്ലാം... ഞാൻ കാരണവാ എല്ലാം " ഇഷു ഐഷുവിനെ കെട്ടിപിടിച് കരഞ്ഞു.. " നീ കാരണം ഒന്നും അല്ല മോളേ " ഐഷു അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. " എന്റെ ഇഷു.. നീ കരയല്ലേ.. കിച്ചുവേട്ടന് ബോധം വന്നു.. ആദ്യം ചോദിച്ചത് നിന്നെയാ ...അത് പറയാനാ അഖിയേട്ടൻ ഇപ്പൊ വിളിച്ചത്.. " ഇഷുവിന്റെ കണ്ണുകൾ വിടർന്നു... അവൾ സന്തോഷത്തോടെ രണ്ട് പേരെയും നോക്കി... ഐഷുവും നീതുവും അതെയെന്ന രീതിയിൽ തലയാട്ടി..

" ഐഷു.. എനിക്കിനി ഇവിടെ ഒരു നിമിഷം ഇരിക്കാൻ പറ്റില്ല.. എനിക്ക് എന്റെ നന്ദുവേട്ടനെ കാണണം.. ഞാൻ പോവാ " " നിൽക്കടാ.. ഞാനും ഉണ്ട് ... നമുക്ക് ക്ലാസ് കട്ട്‌ ചെയ്യാം " (ഐഷു ) " അതെ.. ഞാനും ഉണ്ട് " (നീതു ) " ഏഹ്.. എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാവോ.. ഇത്‌ നമ്മുടെ നീതു തന്നെ അല്ലെ പറഞ്ഞത് " " മിണ്ടാതെ വാടീ " നീതുവും ഇഷുവും ബാഗെടുത് പോകുന്നതിനിടയിൽ ഐഷുവിനോട് പറഞ്ഞു.. ഐഷു വേഗം ബാഗെടുത് അവരുടെ പിന്നാലെ ഓടി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " എടാ പുല്ലേ... പാതിരാത്രി ചോരയിൽ കുളിച് കിടക്കുന്ന നിന്നെ ആശുപത്രിയിൽ എത്തിച്ചത് ഞാൻ.. എന്നിട്ട് കണ്ണ് തുറന്നപ്പോൾ അവന് അവന്റെ ഇഷുവിനെ കണ്ടാൽ മതിയെന്ന് " കിച്ചുവിനെ റൂമിലേക്ക് മാറ്റി... കണ്ണ് തുറന്നപ്പോൾ ഇഷുവിനെ മാത്രം അന്വഷിച്ചതിന്റെ pk യുടെ ധീര രോദനം ആണ് ഇപ്പോൾ കേൾക്കുന്നത്.. " ടാ.. നീ എന്ത് നോക്കി നിൽക്കുവാ.. ഇന്നലെ മുതൽ ഇവന് കാവൽ നിന്ന നമ്മളെ ഒന്നും അവന് വേണ്ട.. " അഖിയെ തട്ടി കൊണ്ട് pk പറഞ്ഞു.. " ആ.. അതെ.. നട്ടപാതിരാക്ക് ഇവൻ വിളിച്ചപ്പോൾ നിന്ന ഡ്രെസ്സ് പോലും മാറ്റാതെ ഓടി വന്നതാ ഞാൻ... എന്നിട്ട് അവൻ അന്വഷിച്ചതോ അവന്റെ ഇഷുട്ടിയെ " കിച്ചു ഒരു തളർന്ന ചിരിയോടെ അവരെ രണ്ടുപേരെയും നോക്കി കിടന്നു...

" കണ്ടോ കണ്ടോ.. ഞാൻ ഇത്രയും പറഞ്ഞിട്ട് അവന് വല്ല കുലുക്കവും ഉണ്ടോ.. ഞാൻ പോവാണ്.. അവന് അവന്റെ ഇഷൂട്ടി വന്ന് കൂട്ടിരുന്നോളും " " ടാ പോവല്ലെടാ " കിച്ചു പതുക്കെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചതും വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു... pk ഓടി വന്ന് അവനെ പിടിച് കിടത്തി.. " നിനക്കവിടെ അടങ്ങി കിടന്നാൽ പോരെ.. എങ്ങോട്ടാ ഇത്ര ദൃതി " " നീ പോവാൻ തുടങ്ങിയപ്പോൾ... " " അതിനാരു പോണു... ഞാൻ നിനക്ക് കുറച്ചു കഞ്ഞി വാങ്ങാൻ പോവാണ്.. മാറി നിക്കങ്ങട്ട് " അഖിയെ ഉന്തി pk വാതിലിന്റെ അടുത്തേക്ക് നടന്നു.. കിച്ചുവും അഖിയും പരസ്പരം നോക്കി ചിരിച്ചു.. " എടാ... ഈ വാതിൽ തുറക്കാൻ പറ്റുന്നില്ല " pk വാതിലിന്റെ ലോക്ക് വലിച്ച് പിടിച് കൊണ്ട് പറഞ്ഞു.. " പുറത്ത് നിന്നാരോ വലിച്ചു പിടിച്ചേക്കുവാ " pk ശക്തിയിൽ ഡോർ ആഞ്ഞു വലിച്ചു... എന്തോ തന്റെ നെഞ്ചിലേക്ക് വന്നിടിച് വീഴാൻ പോയതും അവൻ അവളെ കൈകൾ കൊണ്ട് താങ്ങി പിടിച്ചു കഴിഞ്ഞിരുന്നു... ഒരുവേള രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. " ഐഷു... " ഇഷുവും നീതുവും മുഖത്തോട് മുഖം നോക്കി നിന്നു.. കിച്ചു അഖിയെ നോക്കി കണ്ണുകൊണ്ടു കാണിച് തല താഴ്ത്തി ചിരിച്ചു... അഖി ശരിക്കും എന്ന രീതിയിൽ അവനെ നോക്കി..

" മാറങ്ങട്ട് " ഐഷു pk യെ അവളിൽ നിന്നും തള്ളി മാറ്റി അവര് മൂന്ന് പേരും കൂടി ഉള്ളിലേക്ക് കയറി.. " നിന്നോട് ഞാനിപ്പോ ദൃതി പിടിച് വരണ്ട എന്ന് പറഞ്ഞതല്ലേ " അഖി നീതുവിനോടായി ചോദിച്ചു.. " അതിന് ഇവിടൊരാൾ സമ്മതിക്കണ്ടേ... തന്റെ നന്ദുവേട്ടനെ കണ്ടില്ലെങ്കിൽ ഇരിപ്പുറക്കില്ല എന്ന് പറഞ് കൂട്ടി കൊണ്ട് വന്നതാ " ഐഷു ഇഷുവിനെ മുന്നിലേക്ക് നിർത്തി കൊണ്ട് പറഞ്ഞു.. കിച്ചു അവളെ ആണോ എന്ന രീതിയിൽ നോക്കി... ഇഷു തല താഴ്ത്തി അവനെ ഇടം കണ്ണിട്ട് നോക്കി.. " എന്നിട്ട് നിങ്ങൾ മൂന്ന് പേരും കയ്യിലൊന്നും പിടിക്കാതെ ആണോ പാഷെന്റിനെ കാണാൻ വന്നത്...കുറച്ചു ഫ്രൂട്ട്സ് എങ്കിലും വാങ്ങാമായിരുന്നു " (pk ) " ഫ്രൂട്ട്സ് ഞങ്ങൾ കുറച്ചു വാങ്ങിയതാ.." (ഐഷു ) " എന്നിട്ടെവിടെ " (അഖി ) ഐഷു ഇഷുവിനെ നോക്കി.. ഇഷു നീതുവിനെ നോക്കി.. നീതു ഐഷുവിനെ നോക്കി.. മൂന്ന് പേരും കൂടി കണ്ണും കയ്യും കൊണ്ട് കഥകളി തുടങ്ങി.. " എവിടെ... " (pk ) " ഫ്രൂട്ട്സ് വേണെങ്കിൽ ഞങളിപ്പോ വാങ്ങിയിട്ട് വരാം.. വാടീ ഇഷു " (ഐഷു ) " വേണ്ട.. വേണ്ട.. ഇവിടെ അത്യാവശ്യം ഫ്രൂട്ട് ഒക്കെ ഞങ്ങൾ വാങ്ങിയിട്ടുണ്ട് " (pk) ഐഷു നെടുവീർപ്പിട്ട് pk യെ നോക്കി... കിച്ചുവും ഇഷുവും പരസ്പരം നോക്കി നിന്നു...

രണ്ടുപേർക്കും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണം എന്നുണ്ടെങ്കിലും എല്ലാവരും ഉണ്ടായത് കൊണ്ട് രണ്ട് പേരും മിണ്ടാതെ നിന്നു... ഇഷുവിന് അവന്റെ കിടത്തം കാണുംതോറും ഹൃദയം വിങ്ങുന്നുണ്ടായിരുന്നു... അത് മനസ്സിലാക്കിയ കിച്ചു ഒന്നും ഇല്ല എന്ന രീതിയിൽ കണ്ണടച്ച് ഒരു തണുത്ത പുഞ്ചിരി അവൾക്ക് നൽകി... അവരുടെ വീർപ്പു മുട്ടൽ മനസ്സിലാക്കിയ വണ്ണം അഖി നീതുവിനെ വിളിച് പുറത്തോട്ട് പോയി... അവൻ പോകുന്നതിനിടയിൽ pk യെ നോക്കി.. അഖിയുടെ നോട്ടം മനസ്സിലാക്കിയ pk ഐഷുവിനെ വിളിച്ചു.. " ഐഷു.. ഒരു മിനിറ്റ് എന്റെ കൂടെ പുറത്തേക്ക് വരാവോ " (pk) " എന്താ.. " (ഐഷു ) " വാ.. പറയാം " " ഇഷു.. ഇപ്പൊ വരാട്ടോ " ഐഷു pk യോടൊപ്പം പുറത്തോട്ട് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 പുറത്തിറങ്ങിയതും അഖിയും നീതുവും ക്യാന്റീനിലേക്ക് പോയി.. " നീതു.. എല്ലാരും പെട്ടെന്ന് കല്യാണം വേണെമെന്നാ പറയുന്നത്..നിന്റെ തീരുമാനം എന്താ " " എനിക്ക് എന്തായാലും കുഴപ്പമില്ല " " എന്നാ നമുക്ക് ഒരു രണ്ട് മാസം കഴിഞ്ഞിട്ട് ഫിക്സ് ചെയ്യലെ " നീതു സംശയത്തോടെ അഖിയെ നോക്കി.. " നോക്കണ്ട... നമ്മൾ തമ്മിൽ ഇപ്പൊ കണ്ടിട്ടല്ലേ ഉള്ളൂ.. കുറച്ചെങ്കിലും പ്രേമിച്ചു നടക്കണ്ടേ... പിന്നേ കിച്ചു ഈ അവസ്ഥയിൽ കിടക്കുമ്പോ എങ്ങനെയാ.. അവനൊന്ന് റിക്കവർ ആയിട്ട് മതിയെന്ന് വിജാരിച്ചു " നീതു ചിരിയോടെ അഖി പറയുന്നതൊക്കെ തലയാട്ടി സമ്മതിച്ചു.. " അപ്പോ അഖിലേട്ടൻ തിരിച്ചു പോകുന്നില്ലേ "

" ഇല്ലെടോ.. ഇനി നാട്ടിൽ വല്ല ബിസിനസ്സും നോക്കണം... കല്യാണം കഴിഞ്ഞാൽ ഫുൾ ടൈം എനിക്ക് നിന്റെ കൂടെ വേണം... ഞാനും നീയും മാത്രമായ നിമിഷങ്ങളിൽ ഒതുങ്ങി കൂടണം... നിന്നെ ചുംബനങ്ങൾ കൊണ്ട് മൂടണം..രാത്രിയുടെ യാമങ്ങളിൽ നിന്റെ നിദ്രയെ പുൽകി ഉണർത്തി എന്നിലേക്കാവാഹിക്കണം... " നീതു നാണത്തോടെ തല തല താഴ്ത്തി... അവര് രണ്ട് പേരും കൂടി ഒരുമിച്ച് കൈ ചേർത്ത് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ഡോ.. പ്രഭാകരാ.. താനെന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത് " (ഐഷു ) " അത് അവർക്കൊരു പ്രൈവസി ആയിക്കോട്ടെ എന്ന് വിജാരിച് " " എന്നിട്ടിപ്പോ ഞാൻ പോസ്റ്റായി.. നീതു ദേ അങ്ങോട്ടും പോയി.. ഇഷു ദേ ഉള്ളിലും പെട്ടു " " നിനക്ക് ഞാനില്ലേ " " എന്തോന്ന് " " ഐ മീൻ കമ്പനിക്ക് " " നമ്മൾ തമ്മിൽ എന്ത് സംസാരിക്കാനാ " "അത് ശരിയാണല്ലോ... " pk താടിക്ക് കൈ കൊടുത്ത് ആലോചിക്കാൻ തുടങ്ങി..... " ഐഡിയ.. നമ്മക്ക് FLAMES നോക്കിയാലോ " " FLAMES ഓ" " ആ. ഇങ്ങോട്ടിരിക്ക് " pk യും ഐഷുവും കൂടി അവിടെ ഉള്ള ബെഞ്ചിലേക്കിരുന്നു.. pk പോക്കറ്റിൽ നിന്നും ഒരു പെന്നും പേപ്പറും എടുത്ത് flames എഴുതി.. F.L.A.M.E PRABHAKARAN vs AISWARYA 10 " എനിമിയാ... അതെങ്ങനെ ശരിയാവും "

pk കൈ ബെഞ്ചിൽ ഊന്നി താടിക്ക് കൈ കൊടുത്തിരുന്നു.. " താനെന്റെ ശത്രു ആയതിന് ഞാനെന്ത് ചെയ്യാനാ " (ഐഷു ) " നമ്മക്ക് ഒന്നൂടെ നോക്കാം " F.L.A.M.E PK vs AISHU 7 " ലവെറോ.. അതെങ്ങനെ ശരിയാവും " ഇപ്പ്രാവശ്യം ഐഷുവാണ് താടിക്ക് കൈ കൊടുത്തിരുന്നത്... pk ക്ക് മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷവും... " എടൊ.. ഇതൊക്കെ പൊട്ടത്തരവാ... നമ്മക്ക് ലുഡോ കളിക്കാം " " ഓക്കേ.. എന്നാ താൻ റൂം സെറ്റാക്കീട്ട് എന്നെ വിളിക്ക്.. ഞാനപ്പോ ജോയിൻ ചെയ്യാം " ഐഷു റൂം ക്രിയേറ് ചെയ്ത് രണ്ട് പേരും കൂടി ലുഡോ കളിക്കാൻ തുടങ്ങി.. 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു പതുക്കെ കിച്ചുവിന്റെ അരികിലേക്ക് വന്നു... " അമ്മയും നന്ദുവും എവിടെ " (ഇഷു ) " അവര് ഫ്രഷാവാൻ വേണ്ടി വീട്ടിലേക്ക് പറഞ്ഞയച്ചു... ഇന്നലെ രാത്രി വന്നതല്ലായിരുന്നോ... പിന്നേ ഇവിടെ ഇപ്പൊ അഖിയും pk യും ഉണ്ടല്ലോ " " മ്മ് " ഇഷു അവൻ കിടക്കുന്ന കട്ടിലിന്റെ അരികിൽ ഒരു ചെയറിൽ വന്നിരുന്നു... കിച്ചു അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു.. എല്ലാവരുടെ മുന്നിലും ഓക്കേ ആണെന്ന് കാണിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിലെ നീർത്തിളക്കം അവന് കാണാമായിരുന്നു... ഇഷു പതുക്കെ വയറിലേക്ക് കൈ അമർത്തി.. " ഷ്... " കിച്ചു വേദന കൊണ്ട് മുഖം മുറുകി " വേദനിക്കുന്നുണ്ടോ " അവൾ ഞെട്ടി കൈ വലിച്ചു കൊണ്ട് ചോദിച്ചു.. " വേദനിച്ചിരുന്നു.. നീ കൈ വെച്ചപ്പോ മാറി... "

കിച്ചു അവളുടെ കൈ പിടിച് അവന്റെ മുറിവിന്റെ മേലേക്ക് വെച്ചു.. ഇഷു നിറമിഴിയോടെ അവനെ നോക്കി പതിയെ മുറിവിൽ തലോടി.. " ആരാ... ആരാ ഇത്‌ ചെയ്തത്? " " പോലീസുകാരനല്ലെടോ... ശത്രുക്കൾ ഒരുപാടുണ്ടാവും " ഇഷു അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു... കിച്ചുവിനത് താങ്ങാൻ കഴിയാതെ തല തിരിച്ചു കിടന്നിട്ടാണ് അത് പറഞ്ഞത്.. " സത്യം എന്നിൽ നിന്ന് തന്നെ മറക്കണം ലെ " കിച്ചു സംശയത്തോടെ അവളെ നോക്കി.. " ഞാനാര് പറഞ്ഞിട്ടാ നന്ദുവേട്ടൻ ആശുപത്രിയിലാണെന്ന് അറിഞ്ഞതെന്ന് അറിയോ... രാമഭദ്രന്റെ മൂത്ത മകൻ പറഞ്ഞിട്ട്... എന്റെ കാലൻ... എന്തിനാ.. എന്തിനാ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്.. ഒഴിഞ്ഞു പൊയ്ക്കൂടേ.. വെറുതെ സ്വന്തം ജീവിതം നശിപ്പിക്കണോ " കിച്ചു അവൾ പറയുന്നത് ചിരിയോടെ നോക്കി.. " ഇഷൂ.. നീ പറയാറില്ലേ.. ഞാൻ ഉടുമ്പാണെന്ന്.. അത് സത്യമാണെടോ... നിന്നെ വിടാതെ പിടിച്ചിരിക്കുന്ന ഉടുമ്പ് തന്നെയാണ് ഞാൻ... മരണത്തിന് പോലും എന്നിൽ നിന്നും നിന്നെ വേർതിരിക്കാൻ കഴിയില്ല...അത്രത്തോളം നീ എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു... അതിനർത്ഥം മരിച്ചാൽ പോലും നിനക്ക് ഞാൻ സമാധാനം തരില്ല മോളെ.. നിന്നെ ചുറ്റി പറ്റി ഞാൻ ഇവിടെ ഒക്കെ തന്നെ കാണും... "

അവന്റെ സംസാരം കേട്ട് ഇഷു ഒന്ന് പുഞ്ചിരിച്ചു.. " തനിക്ക് പേടിയൊന്നും ഇല്ലെടോ " (ഇഷു ) " പേടിയോ... എനിക്കോ.. ഇഷുനറിയോ.. എന്റെ അച്ഛൻ മരിച്ചിട്ട് പോലും എന്റെ അമ്മ പതറിയിട്ടില്ല.. പണത്തിനും പവറിനും മൂല്യം കൊടുത്തിരുന്ന ബന്ധങ്ങൾ അച്ഛന്റെ മരണത്തോടെ ഞങ്ങളെ വിട്ട് പോയി.. അന്നും അമ്മ ഒറ്റക്ക് തന്നെ ആയിരുന്നു..എന്റെ അച്ഛൻ കൊടുത്ത ധൈര്യത്തിലായിരുന്നു എന്റെ അമ്മ മുന്നോട്ടുള്ള ജീവിതം നയിച്ചത്... രണ്ട് കയ്യിലും ഞങ്ങളെ ചേർത്ത് പിടിച് ജീവിതത്തോട് പോരാടി... ആ അമ്മയുടെ മോനാണ് ഞാൻ.. എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ പേടിച്ചോടാനല്ല നേരിടാനാണ് എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.. ഇന്ന് നിന്നെ കാണുമ്പോൾ അന്ന ആ പതിനഞ്ചു വയസ്സുകാരൻ അവന്റെ അമ്മയുടെ കണ്ണിൽ കണ്ട പോരാട്ടം ആണ് എനിക്ക് ഓർമ വരുന്നത്.. ഇത്രയും സങ്കടങ്ങൾ നിനക്ക് ഉണ്ടായിട്ടും തളരാതെ പിടിച് നിന്ന നിന്നോടെനിക്ക് സഹതാപം അല്ല ബഹുമാനം ആണ് തോന്നുന്നത്... " കിച്ചു അവന്റെ കയ്യെടുത് അവളുടെ കയ്യിന്റെ മേലെ വെച്ചു... രണ്ട് പേരും കണ്ണിമ വെട്ടാതെ പരസപരം നോക്കി ഇരുന്നു... പെട്ടെന്ന് മഹി വന്നതും ഇഷു കിച്ചുവിന്റെ കൈകളിൽ നിന്ന് അവളുടെ കൈ വേർപ്പെടുത്തി അവനെ നോക്കി ചിരിച്ചു...അവൻ തിരിച്ചും..

മഹിയുടെ പിറകിൽ തന്നെ അഖിയും നീതുവും ഐഷുവും pk യും ഉണ്ടായിരുന്നു.. " മഹി.. നീ എവിടെ ആയിരുന്നു ഇത്രയും നേരം " (അഖി ) " ടാ ഞാൻ ബിസിനസ്‌ പരമായ ഒരു യാത്ര പോയിരുന്നു.. ഇവന് അപകടം പറ്റിയെന്നു പറഞ്ഞപ്പോൾ അവിടെന്ന് ഓടി വന്നതാ " മഹി കിച്ചുവിന്റെ അടുത്ത് പോയിരുന്നു... " എടാ.. ഇപ്പൊ എങ്ങനുണ്ട്? " " കുഴപ്പല്യഡാ... ഒരു മാസം റസ്റ്റ്‌ വേണം എന്ന് പറഞ്ഞതിലാ ഒരു ചെറിയ വിഷമം " "ആരാടാ... ആരാ ഇത്‌ ചെയ്‌തത്‌ " കിച്ചു ഇഷുവിനെ നോക്കി.. പിന്നീട് pk യെയും.. " ആരായാലും ഇനി എന്റെ കയ്യിൽ നിന്ന് അവന് രക്ഷയുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ " കിച്ചു അവന്റെ കൈകളിൽ ഒളിപ്പിച്ചു വെച്ച പുലിനഖം കെട്ടിയ ലോക്കറ്റ് മുറുക്കി പിടിച് കൊണ്ട് പറഞ്ഞു.. ആ സമയത്തു അവന്റെ കണ്ണുകളിൽ നിറഞ്ഞത് എന്താണെന്ന് അവിടെ നിൽക്കുന്നവർക്ക് ആർക്കും മനസ്സിലായില്ല.. ഒരാൾക്കൊഴികെ... pk... pk യുടെ ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരി വിടർന്നു........... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story