ഇഷാനന്ദ്: ഭാഗം 29

ishananth

എഴുത്തുകാരി: കട്ടു

ഒരു മാസകാലത്തോളം ഇഷു ക്ലാസ് കട്ട്‌ ചെയ്ത് എന്നും കിച്ചുവിനെ കാണാൻ പോകും... കിച്ചുവിന്റെ കാര്യങ്ങളൊക്കെ ശാരദയോടൊപ്പം ചെയ്യും... ഓരോ ദിവസവും ഇഷു കിച്ചുവിന് അത്ഭുതമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു... ദിവസവും അവള് വരുന്നത് കൊണ്ട് അവന് ടൈം പോവാൻ ഒന്നിന്റെയും ആവശ്യം വന്നില്ല... ദിവസം മുഴുവൻ അവളുടെ കണ്ണുകളിൽ നോക്കി ഇരിക്കും.. അവളുടെ കുസൃതി നിറഞ്ഞ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവൻ ലോകം തന്നെ മറന്നു പോവും... ചില സമയത്തു pk യും അഖിയും അതും പറഞ് അവനെ നല്ലോണം വാരുന്നും ഉണ്ട്.. പക്ഷെ എന്തിരുന്നാലും ഇഷുവിന്റെ മനസ്സിൽ എന്താണെന്ന് ഇപ്പോഴും കിച്ചുവിന് മനസ്സിലായിട്ടില്ല... അങ്ങനെ ഒരു മാസത്തെ ബെഡ് റെസ്റ്റും കഴിഞ്ഞ് കിച്ചു എണീറ്റ് ഡ്യൂട്ടിക്ക് പോവാൻ തുടങ്ങി.. അഖിയുടെയും നീതുവിന്റെയും കല്യാണം ഒരു മാസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛 അങ്ങനെ ഒരു ദിവസം.. " എടീ ഐഷു.. എണീക്കടീ " ഇഷുവും നീതുവും കാലത്തെ തന്നെ ഐഷുവിന്റെ വീട്ടിലെത്തിയതാണ്... ഐഷു ഇപ്പോഴും പള്ളിയുറക്കം കഴിഞ്ഞെണീറ്റിട്ടില്ല.. " ഐഷു.. എണീക്കടീ പുല്ലേ " ഇഷു അവൾ കെട്ടിപ്പിടിച്ച ടെഡി ബിയർ കയ്യിൽ നിന്ന് വലിച്ചെടുത് അവളുടെ മേലേക്കെറിഞ്ഞു..

ഐഷു ചിണുങ്ങി കണ്ണ് തിരുമ്മി പതുക്കെ കണ്ണുകൾ തുറന്നു... " എന്താടീ ഇത്ര രാവിലെ തന്നെ " " നീ വേഗം എണീറ്റ് റെഡി ആയി വന്നേ.. നമുക്ക് അമ്പലത്തിൽ പോകാനുണ്ട് " " അമ്പലത്തിലോ.. നീ ഒന്ന് പോയെ.. എനിക്കുറങ്ങണം " " എടി തെണ്ടി.. നീ എണീക്കുന്നോ അതോ ആന്റിയെ വിളിക്കണോ " " വേണ്ട... ഞാൻ എണീറ്റോളം " ഐഷു കൈ രണ്ടും മേലേക്ക് പൊക്കി ഒന്ന് ഞെളിഞ്ഞു കൊണ്ട് ബാത്റൂമിലേക്ക് പോയി... അവൾ റെഡി ആയി വന്നപ്പോഴേക്കും ഇഷുവും നീതുവും പുറത്തേക്കിറങ്ങി ചെരുപ്പിട്ടു.. " എന്താടീ ഇന്ന് പതിവില്ലാത്ത അമ്പലത്തിൽ പോക്കും ഒരു സാരിയെടുക്കലും ഒക്കെ " (ഐഷു ) " എനിക്കറിയില്ല മോളെ... രാവിലെ പടിചോണ്ടിരിക്കുന്ന എന്നെ അമ്പലത്തിൽ പോണം എന്ന് പറഞ് കുത്തി പൊക്കി വന്നതാ " (നീതു ) " ഇഷു.. എന്താ ഒരു കള്ളക്കളി " " ഇന്നൊരു വിശേഷം ഉണ്ട്... കൂടാതെ ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം കാണണം.. അതിനാ.. നിങ്ങൾ വേഗം വാ " അവര് മൂന്ന് പേരും അമ്പലത്തിലേക്ക് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷുവും ഐഷുവും നീതുവും അമ്പലത്തിൽ തൊഴുതിറങ്ങുമ്പോഴാണ് ഇഷുവിന് ഒരു കാര്യം ഓർമ വന്നത്... " എടാ.. നിങ്ങൾ ഇവിടെ നിക്ക്.. ഞാൻ നന്തിയോട് ഒരു കാര്യം പറഞ്ഞിട്ട് വരാം " ഇഷു നേരെ നന്തിയുടെ അടുത്തേക്ക് ഓടി..

അവിടെ മുട്ട് കുത്തി നിന്ന് എന്തോ ചെവിയിൽ പറയാൻ തുടങ്ങി.. ഐഷുവും നീതുവും അവളെ കാത്തു അമ്പലപ്പടിയിൽ നിൽക്കുമ്പോഴാണ് കിച്ചു തൊഴുതു വരുന്നത് കണ്ടത്... നേവി ബ്ലൂ ഷർട്ടും കസവു മുണ്ടും ആണ് അവന്റെ വേഷം... ഐഷു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു... " എടീ.. സത്യം പറയാലോ.. കിച്ചുവേട്ടനെ കണ്ടാൽ ചിലപ്പോ ഞാൻ ഇഷുവിനെ അങ്ങ് മറന്നു പോകും " " എടി ഐഷു... എന്ന് നിന്റെ കോഴിത്തരം മാറുന്നോ അന്നേ നീ നന്നാവത്തുള്ളൂ " " ഈ😁" കിച്ചു അവരെ കണ്ടതും അങ്ങോട്ട് വന്നു.. " നിങ്ങളെന്താ ഇവിടെ? " " ഒന്നും പറയണ്ട കിച്ചുവേട്ടാ... ഇഷു രാവിലെ തന്നെ ഉറങ്ങി കിടക്കുന്ന ഞങ്ങളെ വിളിച്ചുണർത്തി ഒരു വിശേഷം ഉണ്ടെന്ന് പറഞ് കൊണ്ട് വന്നതാ... എന്താ വിശേഷം എന്ന് മാത്രം പറഞ്ഞിട്ടില്ല " " ഓ.. എന്നിട്ട് അവളെവിടെ? " " അവളിപ്പോ വരും " അപ്പോഴാണ് നന്ദു അങ്ങോട്ട് വരുന്നത്.. " കിച്ചുവേട്ടാ.. ഏട്ടനിവിടെ വന്ന് നിൽക്കുവാരുന്നോ.. ഞാൻ എവിടെയൊക്കെ തിരഞ്ഞെന്നറിയോ.. ആ ആരിത്.. ഐഷു ചേച്ചിയും നീതു ചേച്ചിയും അല്ലെ.. " " പിന്നല്ലാതെ... ഏട്ടനും അനിയത്തിയും കൂടി എന്താ പതിവില്ലാതെ അമ്പലത്തിലൊട്ടൊക്കെ " (ഐഷു)

 " ഞങ്ങളിവിടെ ആഴചയിലൊരിക്കലെങ്കിലും തൊഴാൻ വരും..പിന്നേ ഇന്ന് ഒരു വിശേഷം ഉണ്ടെന്ന് കൂട്ടിക്കോ " " അതെന്താ " (നീതു ) "ഇന്ന് ഏട്ടന്റെ പിറന്നാളാ.. " " ഓ.. അപ്പൊ ഇതാണ് ഇഷു പറഞ്ഞ വിശേഷം " ഐഷു നീതുവിന്റെ ചെവിയിൽ പറഞ്ഞു.. " മിണ്ടാതിരിക്കടി " നീതു ഐഷുവിനെ തട്ടി കൊണ്ട് അവരെ നോക്കി ചിരിച്ചു.. " ചേച്ചീ... " നന്ദു അവർക്ക് പിറകിലായി വരുന്ന ഇഷുവിനെ വിളിച്ചു.. കിച്ചു തിരിഞ്ഞു നോക്കിയതും ഒരു നിമിഷം നിശ്ചലനായി നിന്നു... അവന്റെ ഷർട്ടിന്റെ അതെ നിറത്തിലുള്ള സാരി ആയിരുന്നു അവളും അണിഞ്ഞിരുന്നത്.. നെറ്റിയിൽ പ്രസാദവും തൊട്ട് തുളസി കതിരും ചൂടി സാരിയിൽ വരുന്ന അവളെ അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു... ശരിക്കും ദേവി തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ അവന് തോന്നി.. സാരിയിൽ ആദ്യമായി കാണുന്നതിന്റെ ഒരു എക്സൈറ്റമെന്റും അവനിലുണ്ടായിരുന്നു... " ഏട്ടാ... കിച്ചുവേട്ടാ " നന്ദു അവനെ തൊട്ട് വിളിച്ചപ്പോഴാണ് അവൻ അവളിലുള്ള നോട്ടം പിൻവലിച്ചത്.. അവൻ അവരെ മൂന്ന് പേരെയും നോക്കി ഒന്നിളിച്ചു..

അവരും നടക്കട്ടെ എന്ന രീതിയിൽ തലയാട്ടി.. അപ്പോഴേക്കും ഇഷു അവരുടെ അടുത്തേക്ക് നടന്നെത്തിയിരുന്നു... " ചേച്ചീ... ഇന്ന് സൂപ്പറായിട്ടുണ്ട് " നന്ദു അവളെ പോയി കെട്ടിപിടിച് കൊണ്ട് പറഞ്ഞു.. " താങ്കു താങ്കു താങ്കു " ഇഷു അവളെ കൈ കൊണ്ട് ചുറ്റി കിച്ചുവിനെ നോക്കി.. അവന്റെ കണ്ണുകളിലെ കുസൃതി നോട്ടം കണ്ടതും അവൾ നാണം കൊണ്ട് തല താഴ്ത്തി.. " ഇതൊക്കെ എന്ത്.. ഞാനൊന്ന് അണിഞ്ഞൊരുങ്ങി വന്നാൽ സാക്ഷാൽ ഐശ്വര്യ റായി വരെ എന്റെ പിറകിൽ നിൽക്കും... അല്ലെ കിച്ചുവേട്ടാ " (ഐഷു ) " അല്ലേലും എന്റെ പെങ്ങൾ പൊളിയല്ലേ " (കിച്ചു ) " പെങ്ങളോ... കിച്ചുവേട്ടൻ എന്നെ പെങ്ങളാക്കിയാ " (ഐഷു ) " നീ മാത്രല്ല.. നീതുവും എന്റെ പെങ്ങൾ തന്നെയാ... ഇല്ലെങ്കിലേ നിന്നെ ഞാൻ കോഴിക്കൂട്ടിലടക്കേണ്ടി വരും.. " (കിച്ചു ) നീതു അവളെ നോക്കി കളിയാക്കി ചിരിച്ചു.. " ഹാ... വീട്ടിലുള്ള ആങ്ങളയെ കൊണ്ട് വല്ല ഉപകാരമൊന്നും ഇല്ല... ആങ്ങളയായിട്ട് ഒരു IPS കാരൻ ഇരിക്കട്ടെ.. അല്ലെടീ നീതു " " അതെ അതെ " " ഏട്ടനെന്താ പ്രസാദം തൊടാത്തെ " (നന്ദു ) നന്ദു അത് ചോദിച്ചപ്പോഴാണ് കിച്ചു നെറ്റിയിൽ തൊട്ട് നോക്കുന്നത്..

" മറന്നോയി... 😁" " ഈ ഏട്ടൻ 🤦‍♀️..ചേച്ചീ... ഏട്ടന് പ്രസാദം തൊട്ടു കൊടുത്തേ... ഞാനിപ്പോ വരാം " " നീയെവിടെ പോവാ " (കിച്ചു ) " ഞാൻ ഏട്ടന് വേണ്ടി ചില വഴിപാടുകൾ നടത്തിയിരുന്നു... അതിന്റെ റെസിപ്പ്റ് വാങ്ങിയില്ല... ഇപ്പൊ വരാം.. " നന്ദു അവിടെ നിന്നും വഴിപാട് കൗണ്ടറിലേക്ക് ഓടി.. ഇഷു കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു...കിച്ചു ഇഷു നീട്ടി പിടിച്ചിരിക്കുന്ന ഇല ചീന്തിൽ നിന്നും പ്രസാദം എടുക്കാൻ പോയതും ഇഷു അല്പം പ്രസാദം എടുത്ത് അവന്റെ നെറ്റിയിൽ ചാർത്തി... അവളുടെ ഈ പ്രവർത്തി അവൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെങ്കിലും അവനെ അത് ഒരുപാടു സന്തോഷിപ്പിച്ചു.. ഒരു നിമിഷം അവൻ അമ്പലമാണെന്ന് ഓർക്കാതെ അവളെ വലിച്ചു അവനിലേക്കടുപ്പിച്ചു.. ഇഷു പിരികം പൊക്കി എന്തെന്ന രീതിയിൽ അവളെ നോക്കിയപ്പോൾ കിച്ചു കണ്ണുകൾ അടച്ചു ഒന്നുമില്ലെന്ന് പറഞ്ഞു.. " ശിവ.. ശിവ.. നോമെന്താണീ കാണുന്നത്.." ഐഷു മുഖത്തിന്റെ രണ്ട് ഭാഗവും അടിച്ചു കൊണ്ട് പറഞ്ഞു.. കിച്ചു ഇഷുവിനെ മോചിപ്പിച് കൊണ്ട് ഐഷുവിനെ കണ്ണിറുക്കി.. ഇഷു ഐഷുവിന്റെ അടുത്തേക്ക് നീങ്ങി വന്നതും ഐഷു അവളെ ആക്കി തലയാട്ടി.. ഇഷു അവളെ നോക്കി കണ്ണുരുട്ടി.. " പിറന്നാളായിട്ട് കിച്ചുവേട്ടൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ " (നീതു ) " നിങ്ങളെ ഒക്കെ ക്ഷണിക്കേണ്ട ആവശ്യം വല്ലതും ഉണ്ടോ... അങ്ങോട്ട് കേറി വരണ്ടേ " " അതാണ് എന്റെ ഏട്ടൻ.. ഇന്ന് എവിടെ പോയി ഫുഡടിക്കും എന്നാലോചിച് നിൽക്കുവായിരുന്നു...

അല്ലെ ഇശുവേ " (ഐഷു ) " പിന്നല്ല.. അപ്പൊ അത് സെറ്റ് " (ഇഷു ) " എവിടെ ചെമ്പട്ടി പൊട്ടിക്കുന്നുണ്ടെന്ന് നോക്കി നില്കുവാലെ.. അവിടെ പോയി തട്ടാൻ " (കിച്ചു ) " ഈ 😁" ഇഷുവും ഐഷുവും പല്ലിളിച്ചു കാണിച്ചു.. " പിറന്നാളാഘോഷം വല്ലതും ഉണ്ടോ " (നീതു ) " ഏയ്.. പ്രത്യേകിച്ചൊന്നും ഇല്ലെടോ.. ഒരു ചിന്ന സദ്യ.. അഖിയും pk യും വരും.. വേറെ ആരും ഇല്ല " അഖിയെന്ന് പറഞ്ഞപ്പോൾ നീതുവിന്റെ മുഖം തിളങ്ങി.. " അപ്പൊ സെറ്റ്... ഞങ്ങൾ വീട്ടിൽ പോയി പറഞ്ഞിട്ട് പെട്ടെന്നങ്ങു വരാം...ദേ പോയി ദാ വന്നു.. " അവര് മൂന്ന് പേരും കൂടി തിരിഞ്ഞു നടന്നതും കിച്ചു ഇഷുവിന്റെ പിൻ നോട്ടത്തിനു വേണ്ടി അവിടെ തന്നെ നിന്നു.. ഇഷു തിരിഞ്ഞു നോക്കിയതും അവൻ അവളെ നോക്കി പ്രാണാർദ്രമായൊരു പുഞ്ചിരി നൽകി... അവള് തിരിച്ചും.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഐഷുവും ഇഷുവും നീതുവും കിച്ചുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും അഖിയും pk യും അവിടെ ഹാജർ വെച്ചിരുന്നു.. " ആ... പ്രഭാകരനും ഉണ്ടായിരുന്നോ ഇവിടെ " ഐഷു വീട്ടിലേക്ക് കയറുന്നതിനിടയിൽ ചോദിച്ചു.. " എടീ.. ഞാനൊരു പൊലീസുകാരനാണ്... കുറച്ചെങ്കിലും പേടിയൊക്കെ ആവാം " (pk ) " അതിനു ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ തന്നെ പേടിക്കാൻ " (ഐഷു ) " അത് പോയിന്റ് " കിച്ചുവും അഖിയും സ്റ്റെയർ ഇറങ്ങി വന്ന് കൊണ്ട് പറഞ്ഞു... pk ഇഷുവിനെയും കിച്ചുവിനെയും മാറി മാറി നോക്കി.. " അതെ പുല്ലുകളെ.. നിങ്ങൾക്കൊക്കെ ഇവള് പറയുന്നതേ ഇപ്പൊ പോയിന്റ് ആവതുള്ളൂ...

ഞാൻ മാത്രം സിംഗിൾ പസങ്കേ " pk പരിഭവത്തോടെ തിരിഞ്ഞു നിന്നു.. " നിന്നോട് ഞങ്ങൾക്കെന്തും പറയാലോ.. അവള് അത് പോലെയാണോ " കിച്ചുവും അഖിയും അവന്റെ രണ്ട് ഭാഗത്തും പോയി നിന്ന് തോളിൽ കയ്യിട്ട് നിന്നു.. " എന്താ നിങ്ങളുടെ കയ്യിൽ " അഖി നീതുവിന്റെ കയ്യിലുള്ള പൊതിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... " കിച്ചുവേട്ടൻ പറഞ്ഞു പ്രോഗ്രാം ഒന്നും ഇല്ല...സദ്യ മാത്രെ ഉള്ളൂന്ന്... അപ്പൊ കേക്ക് ഞങ്ങളെ വക ഞങ്ങളങ് വാങ്ങി " (ഐഷു ) " അപ്പൊ ഗിഫ്റ്റൊന്നും ഇല്ലെന്ന് സാരം.. എടാ കിച്ചു ഇവള്മാര് ഭൂലോക പിശുക്കികളാടാ... വെറും കേക്ക് കൊണ്ട് ഒതുക്കിയത് കണ്ടോ.. " (pk ) " താൻ പോടോ..." (ഐഷു ) " നീ പോടീ " (pk ) " പോടാ " രണ്ട് പേരും കൊമ്പന്മാരെ പോലെ നേരെക്ക് പോയതും അവര് നാലുപേരും കൂടി അവരെ പിടിച് നിർത്തി.. ഐഷുവും pk യും ദേഷ്യത്തോടെ പരസ്പരം നോക്കി ശേഷം മുഖം തിരിച്ചു... " അമ്മയെവിടെ? " ഇഷു സീൻ മാറ്റാൻ വേണ്ടി ചോദിച്ചു.. " അവര് രണ്ടുപേരും കിച്ചണിലാ " (അഖി ) " എന്നാ ഞങ്ങളങ്ങോട്ട് ചെല്ലട്ടെ " ഐഷു pk യുടെ കയ്യിൽ ബലത്തിൽ കേക്ക് കൊടുത്ത് മൂന്ന് പേരും കൂടി കിച്ചണിലേക്ക് നടന്നു... pk ദേഷ്യത്തോടെ കിച്ചുവിനെയും അഖിയെയും നോക്കി.. കിച്ചു ഒന്നുമില്ലെന്ന രീതിയിൽ അവന്റെ തോളിൽ തട്ടി സിറ്ഔട്ടിലേക്ക് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛 "

അമ്മേ.. " ഇഷു ശാരദയെ പിറകിൽ പോയി കെട്ടിപിടിച്ചു.. " മോള് വന്നോ.. ഐഷുവും നീതുവും ഉണ്ടല്ലോ " " ഇനി അമ്മ ഇങ്ങോട്ട് മാറ്... ഞങ്ങളുണ്ടാക്കിക്കോളാം ഇന്ന് ഉച്ചക്കെക്കുള്ളത് " ശാരദയെ ഗ്യാസിന്റെ അടുത്ത് നിന്നും മാറ്റി തവി വാങ്ങി കൊണ്ട് ഇഷു പറഞ്ഞു... ഐഷു നന്ദുവിന്റെ ഒപ്പം സ്ലാബിൽ കയറി ഇരുന്നു കാരറ്റ് മുറിക്കാനും അതിനോടൊപ്പം കഴിക്കാനും ആരംഭിച്ചു... നീതു സിങ്കിലുണ്ടായിരുന്ന പാത്രങ്ങളൊക്കെ കഴുകാൻ തുടങ്ങി.. ശാരദ അവർക്ക് വേണ്ടി കിച്ചൺ ഒഴിഞ്ഞു കൊടുത്ത് ഒരു മൂലയിൽ അവരെ നോക്കി നിന്നു.. കുക്കിംഗ്‌ ഡിപ്പാർട്മെന്റ് മൊത്തത്തിൽ ഇഷു അങ്ങ് ഏറ്റെടുത് നടത്തി... ഉച്ചയാവുന്നതിനു മുമ്പ് തന്നെ ഒരുഗ്രൻ സദ്യ തന്നെ അവള് തയ്യാറാക്കി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " എടാ കിച്ചു.. നിനക്കു വല്ലതും ചീഞ്ഞു നാറുന്നുണ്ടോടാ " (അഖി ) " എവിടെ.. എനിക്കില്ലല്ലോ " (pk) " എനിക്ക് നല്ലോണം ഉണ്ട് " (കിച്ചു ) " ആ... അല്ലെങ്കിലും ചീഞ്ഞു നാറുന്നവർക്ക് അതിന്റെ സ്മെല്ല്‌ കിട്ടില്ല എന്ന് പറയുന്നത് ശരിയാ " (അഖി ) " നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്... എനിക്കൊന്നും മനസ്സിലാവുന്നില്ല"

" സത്യം പറയടാ... നിനക്കെന്താ ഐശുനെ കാണുമ്പോ ഒരിളക്കം " (അഖി ) " ഇളക്കമോ.. എനിക്കോ.. ഞാൻ ഇഷുവിന്റെ ഫ്രണ്ടല്ലേ എന്ന രീതിയിൽ സംസാരിക്കുന്നതാ " " എടാ പുല്ലേ... ഞങ്ങളൊട് തന്നെ നീ കള്ളം പറയണം " (കിച്ചു ) " എടാ.. അതുപിന്നെ നമ്മൾ മൂന്ന് പേരും ഫ്രണ്ട്‌സ്.. നമ്മൾ കെട്ടുന്നവരും ഫ്രണ്ട്‌സ്... അടിപൊളിയായിരിക്കില്ലേ " (pk ) " പിന്നേ അടിപൊളിയായിരിക്കും... പക്ഷെ ഇതെപ്പോ.. എങ്ങനെ " (കിച്ചു ) " അങ്ങനെ ചോദിച്ചാൽ അവളെ കണ്ട അന്ന് മുതലേ എന്റെ മനസ്സിൽ കയറി കൂടിയതാ.. പക്ഷെ പെണ്ണ് ഒരു നിലക്കും അടുക്കുന്നില്ല.. " " എന്നിട്ട് നിങ്ങളിങ്ങനെ അടി കൂടി നടന്നാൽ മതിയോ... അവളോട് ഇഷ്ട്ടം പറയണ്ടെ .. " (അഖി ) " പറയണം... പക്ഷെ അവളുടെ കണ്ണിലേക്കു നോക്കുമ്പോൾ എനിക്കതിനു പറ്റുന്നില്ല..പിന്നേ അവള് വല്ലതും പറഞ് ചൊറിയാൻ വരും.. അവളോട്‌ സംസാരിക്കാൻ മുട്ടി നിൽക്കുന്ന എനിക്കതൊരു താപ്പാവും 😜" (pk ) അപ്പോഴാണ് ഐഷു അവരെ ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നത്... അവളെ കണ്ടതും കിച്ചുവും അഖിയും pk യെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു...... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story