ഇഷാനന്ദ്: ഭാഗം 3

ishananth

എഴുത്തുകാരി: കട്ടു

" ടീ ഇഷു... നീ ഇവിടെ ഇരിക്കുവായിരുന്നോ... നിന്നെ ഞങ്ങൾ എവിടെയൊക്കെ അന്വഷിച്ചെന്ന് അറിയുവോ " ക്യാന്റീനിലേക്ക് കയറി കൊണ്ട് ഐഷു പറഞ്ഞു.. " എന്തിനാ അന്വഷിക്കുന്നത്? " ഇഷു ചിറികോട്ടി പറഞ്ഞു " എടീ... ഞാൻ അപ്പൊ വെറുതെ പറഞ്ഞതല്ലേ... എനിക്കറിഞ്ഞൂടെ നിന്റെ പ്രശ്നങ്ങളൊക്കെ.. സോറി മുത്തേ " ഇഷു തല തിരിച്ചിരുന്നു... " ദേ... നീ മിണ്ടുന്ന വരെ ഞാൻ ഏത്തമിടും നോക്കിക്കോ " ഐഷു ഇഷുവിന്റെ തല ചെരിച്ച സ്ഥലത്തേക്ക് നിന്ന് കൊണ്ട് ചെവിയിൽ കൈ വെച്ച് ഏത്തമിടാൻ തുടങ്ങി... ഇഷു ചിരിച്ചു കൊണ്ട് ചെവിയിൽ നിന്നും കൈ തട്ടി മാറ്റി അവളുടെ തോളിലൂടെ കയ്യിട്ടിരുന്നു... " അല്ല ഇഷു... ഞാൻ ആലോചിക്കുന്നത് അതല്ല " ( നീതു ) " നീയെന്താ ആലോചിക്കുന്നത്? " " കാലൻ വന്ന സ്ഥിതിക്ക് നിന്റെ ഹീറോയും വരണമല്ലോ... അതാരായിരിക്കും? " " ഹീറോയാ... അതെന്റെ ലൈഫിൽ ഉണ്ടാവും എന്ന് തോന്നുന്നില്ല " " അതങ്ങനെ തള്ളി കളയേണ്ട ഒന്നുല്ല ഇഷു...

രാവണൻ പിറവിയെടുത്തിട്ടുണ്ടെങ്കിൽ രാമനും പിറവിയെടുത്തിട്ടുണ്ടാകും " ഐഷു അതുപറഞ്ഞതും ഇഷു നോക്കിയത് ക്യാന്റീനിലേക്ക് കയറി വരുന്ന കിഷോറിന്റെ മുഖത്തേക്കാണ്... അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവർ ഇരിക്കുന്ന ടേബിളിന്റെ മുന്നിൽ വന്നിരുന്നു... " ഇയാളെ വളക്കാൻ ഇപ്പൊ എന്താ ഒരു മാർഗം? " ഐഷു താടിക്കും കൈ കൊടുത്ത് കോഫി കുടിച്ചോണ്ടിരിക്കുന്ന കിഷോറിനെ നോക്കി പറഞ്ഞു " എടീ... നീ സീരിയസ് ആണാ... അയാൾക്ക് ലവർ ഉണ്ടെന്നല്ലേ പറഞ്ഞത് " (നീതു ) " അത് അയാൾ ചുമ്മാ പറഞ്ഞതാണെങ്കിലോ " " ചുമ്മാ പറഞ്ഞതാണെങ്കിൽ അത് നമുക്ക് കണ്ടുപിടിക്കാം " (ഇഷു ) " എങ്ങനെ? " " വഴിയുണ്ടന്നെ " ഇഷു ഇതും പറഞ്ഞു എഴുനേറ്റ് ബില്ല് കൊടുക്കാൻ പോയി... അപ്പൊ തന്നെയാണ് കിഷോറും എഴുനേറ്റ് ബില്ല് അടക്കാൻ പോയത്.. രണ്ടുപേരും നൂറു രൂപ കൊടുത്ത് ബാക്കിക്ക് വേണ്ടി കൈ നീട്ടി... " അയ്യോ ചേഞ്ച്‌ ഇല്ലല്ലോ മക്കളെ " " അത് സാരമില്ല ചേട്ടാ... പിന്നേ തന്നാൽ മതി " (കിഷോർ ) " അത് വേണ്ട... " ആ ചേട്ടൻ കിഷോറിന്റെ കയ്യിലേക്ക് കാശ് കൊടുത്തിട്ട് ഇഷുവിനോട് കിഷോറിന്റെ കയ്യിൽ നിന്നും ബാക്കി വാങ്ങാൻ പറഞ്ഞു... " സാർ... ബാക്കി " ഇഷു അവന്റെ മുന്നിലേക്ക് കൈ നീട്ടി... " ഇപ്പൊ എന്റെ കയ്യിലില്ല... ഞാൻ പിന്നേ തരം " കിഷോർ പോവുന്നതും നോക്കി ഇഷു ചിറി കൊട്ടി... 😼😼😼

" കാലങ്ങൾ എത്ര മാറി മറിഞ്ഞാലും നിന്റെ ഓർമ്മകൾ എന്നെ വാരിപ്പുണർന്നു കൊണ്ടിരിക്കും " ഇഷു അവളുടെ ഡയറിയിലൂടെ അവളുടെ വിരലുകൾ ചലിപ്പിച്ചു... അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു... " പെയ്തോഴിഞ്ഞൊരു തുലാവര്ഷത്തിന് ഓർമക്കായി... " താളുകൾക്കിടയിൽ സൂക്ഷിച്ചു വെച്ച മയിൽപ്പീലി അവളുടെ നെഞ്ചോടു ചേർത്തു... ഡയറിയിൽ ഒട്ടിച്ചു വെച്ച വളപ്പൊട്ടുകളും കുന്നികുരുകളിലും അവൾ അവളുടെ വിരലുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു ... " നീയെന്ന സ്വപ്നം ഒറ്റ വര്ണത്തിലൊതുങ്ങി പോയി... ഇനി അതിനു നിറങ്ങൾ നൽകാൻ എനിക്ക് കഴിയില്ല " അവൾ അവളുടെ കണ്ണുകൾ അമർത്തി തുടച് ഡയറി അടച്ചു വെച്ചു... ഡ്രോയറിൽ നിന്നും അവളൊരു ചെറുപ്പക്കാരന്റെ ഫോട്ടോ എടുത്തു... " കിച്ചേട്ടാ... കിച്ചേട്ടൻ പറഞ്ഞ അജ്ഞാതനെ ഞാനിന്ന് കണ്ടു കിച്ചേട്ടാ... മൂപ്പരാളെന്നെ പള്ളിപെരുന്നാളിന്‌ കണ്ട പരിജയം പോലും കാണിച്ചില്ല... അതിൽ എനിക്ക് പരിഭവം ഒന്നും ഇല്ലാട്ടോ... എന്റെ സ്വപ്നങ്ങളെല്ലാം ഒരിക്കൽ അസ്തമിച്ചതല്ലേ... ഇനി അതൊന്നും തിരികെ വരില്ല...

എന്തിനാ നിങ്ങൾ രണ്ടാളും എന്നെ വിട്ടു പോയത്... ഞാൻ ഇവിടെ ഒറ്റക്കായി ലെ ഇപ്പൊ... " " എന്താ മോളെ ഉറങ്ങിയില്ലേ? " അത് വഴി വന്ന ദേവൻ ചോദിച്ചു... " ഇല്ലച്ഛാ... " ഇഷു കണ്ണുകൾ തുടച്ചു കൊണ്ട് ആ ഫോട്ടോ ഡ്രോയറിലേക്ക് തന്നെ വെച്ചു.. " അതെന്താ നിനക്കുറങ്ങിയാല് " " അച്ഛൻ പാതിരാത്രി നാഗവല്ലി കളിക്കാൻ വന്നതാണോ... 😏" " അതേടീ... നിന്നെ പോലെ പ്രായപൂർത്തിയായ മക്കൾ ഉണ്ടാവുമ്പോ ഏതൊരച്ഛനും നാഗവല്ലൻ ആയി പോവും " " നാഗവല്ലനോ? " " നാഗവല്ലിയുടെ പുല്ലിംഗം നാഗവല്ലൻ... എങ്ങനുണ്ട് "😁 " കൊണ്ടോയി ഉപ്പിലിട്ട് വെക്😏" " മോളൊരു പാട്ടു പാടിയെ... " " ഈ പാതിരാത്രിക്കോ... അച്ഛനൊന്ന് പോയെ " " പാതിരാത്രിക്ക് നിനക്ക് ഓരോരുത്തരെ സ്വപ്നം കാണാം... പാട്ടു പാടാൻ പാട്ടില്ലലേ.. പാടടീ പാട്ട് " " സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ചനെയാണെനിക്ക് ഇഷ്ട്ടം... ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെന് അച്ഛനെയാണെനിക്ക് ഇഷ്ട്ടം " " നടക്കൂല മോളെ... നടക്കൂല.. " " നടക്കൂലാന്ന് അറിയാം... ഒരാഗ്രഹം പറഞ്ഞതാണോയ് " " എന്നാ മോള് കിടന്നോ " " അച്ഛാ... ലബ് യൂ 😘" ദേവൻ അവളുടെ നെറുകയിൽ മുത്തി അവൾ ഉറങ്ങുന്ന വരെ അവളെ തഴുകി കൊണ്ടിരുന്നു... ഉറങ്ങിയെന്നു കണ്ടപ്പോൾ പുതപ്പിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു പുറത്തോട്ട് പോയി... 😴😴😴

" ടീ... പോയി എടുക്ക്... " ഐഷു ഇഷുവിനെ കിഷോറിന്റെ അടുത്തേക്ക് തള്ളികൊണ്ടിരിന്നു.. " നിക്കടീ.. നോക്കട്ടെ " (ഇഷു ) " എന്താണ് മൂന്ന് പേരും കൂടി ഒരു തിന്തിന്താനം കളി " ഫോണിൽ നിന്നും തല ഉയർത്തി കിഷോർ ചോദിച്ചു " എന്ത് കളി.. തിന്തി... " ഇഷുവും ഐഷുവും ആലോചിച്ചു മേലോട്ട് നോക്കി... " അത് സാർ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ " (നീതു ) " ആർക്കാ ഡൌട്ട്? " അവൻ സംശയത്തോടെ ചോദിച്ചു.. " അത് സാർ.. ഇഷുവിനു " ഐഷു ഇഷുവിനെ പിടിച്ചു കൊണ്ട് പറഞ്ഞു.. ഇഷു അവളെ എന്ത് എന്ന രീതിയിൽ നോക്കി... " എന്താ ഇഷാനി നിന്റെ ഡൌട്ട്.. " " അത് സാർ.. ഇതാണ് " കയ്യിലുള്ള ഒരു ബുക്ക് മറിച്ചു കൊണ്ട് ഇഷു പറഞ്ഞു.. " ഇതെന്റെ സബ്ജെക്ട് അല്ല... " ഇഷു ഐഷുവിനെ കനപ്പിച്ചൊന്ന് നോക്കി... അവൾ കൊടുത്ത ബുക്കായിരുന്നു അത്... ഐഷു മേലെ കൂടെ എത്ര പറവകൾ പോവുന്നുണ്ട് എന്ന് നോക്കുന്ന പോലെ മേലേക്ക് നോക്കി നിന്നു.. " ആക്ച്വലി സാർ... വിഷ്ണു സാർ എടുക്കുന്നതൊന്നും മനസ്സിലാവുന്നില്ല... സാറാണെങ്കിൽ നല്ലോണം എടുക്കുന്നുമുണ്ട്...

സൊ സാറോട് ഡൌട്ട് ചോദിക്കാം എന്ന് വിചാരിച്ചു..അതാ ഞാൻ " ഇഷു നിഷ്കു മെനഞ്ഞു... അവൻ സംശയത്തോടെ ഒന്ന് നോക്കി ബുക്കിൽ നോക്കി അവൾ ചോദിച്ച പോർഷൻ ഏതാണെന്നു നോക്കി കൊണ്ടിരുന്നു.. "ടി " ഐഷു വീണ്ടും തോണ്ടാൻ തുടങ്ങി... ഇഷു നിൽക്ക് എന്ന് കൈ കൊണ്ട് കാണിച്ചു... ഇഷു അറിയാത്ത രീതിയിൽ അവന്റെ ടേബിളിലുള്ള ബുക്ക് നിലത്തേക്ക് ഇട്ടു... അവനൊന്നു കനപ്പിച്ചു നോക്കിയപ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന രീതിയിൽ നിന്നു... അവൻ അതെടുക്കാം കുനിഞ്ഞതും ടേബിളിലുള്ള ഫോണെടുത്തു ബാക്കിലുള്ള ഐഷുവിനു കൊടുത്തു... " എന്നാ സാർ ഞങ്ങളങ്ങോട്ട് " (ഐഷു ) " അപ്പൊ നിങ്ങൾക്ക് ഡൌട്ട് ഇല്ലേ... " മൂന്ന് പേരും നിന്ന് പരുങ്ങി.. " സാർ... ഞങ്ങൾക്കല്ല ഇശുവിനാ ഡൌട്ട്... സൊ ഞങ്ങൾ പോയി " " എടി പട്ടീ " ഇഷു അവൻ കേൾക്കാതെ ഐഷുവിനെ വിളിച്ചു... ഐഷു ഇളിച്ചു പുറത്തേക്ക് പോയി.. കിഷോർ ആണെങ്കിൽ അവൾ പറഞ്ഞ പോർഷൻ ഡിസ്‌കസ് ചെയ്യാൻ തുടങ്ങി...

ഇശുവാണെങ്കിൽ ഇതൊക്കെ എന്താ എന്ന രീതിയിലാ... എപ്പോഴോ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ കുരുങ്ങി... അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെക്കാൻ തോന്നി... അവന്റെ ഓരോ ചലനങ്ങളും അവൾ ആസ്വദിച്ചു നിന്നു... തലയാട്ടുമ്പോൾ അതിനൊപ്പോം ആടുന്ന അവന്റെ മുടിയും ആ കണ്ണുകളും അവളെ വല്ലാണ്ട് ആകര്ഷിപ്പിച്ചു... അറിയാതെ ആണെങ്കിലും അവളുടെ മനസ്സിനെ പിടിച്ചുലക്കുന്ന എന്തോ ഒന്ന് അവനിലുണ്ടെന്ന് അവൾക്ക് തോന്നി... " got it... " അവന്റെ ചോദ്യം കേട്ടപ്പോഴാണ് അവൾ ഉണർന്നത്... അവൾ അതെയെന്ന രീതിയിൽ തലയാട്ടി ബുക്കും എടുത്ത് പുറത്തേക്കോടി... 😻😻😻😻😻😻😻😻😻😻😻😻😻😻 ഇഷു നേരെ ചെന്നത് ഐഷുവിന്റെയും നീതുവിന്റെയും അടുത്തേക്കാണ്... " നിങ്ങളെന്താ പറവ കാട്ടിൽ ചെന്നെത്തിയ കോഴികളെ പോലെ ഇരിക്കുന്നത് " ഇഷു ഐഷുവിന്റെ തോളിൽ പിടിച്ചു താഴെക്കിരുന്നു കൊണ്ട് ചോദിച്ചു... " നമ്മളിത്രയും കഷ്ട്ടപെട്ടതൊക്കെ വെറുതേയാടീ " " അതേന്ത്യേ...? " "ദേ നോക്ക്... സാറിന്റെ ഫോൺ ലോക്കാ " " ഇതാണോ ഇത്ര വല്യ കാര്യം.. " ഇഷു ഐഷുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി പാറ്റേൺ തുറന്നു... "

നീയിതെപ്പോ കണ്ടു...? " " ഇന്നലെ ക്യാന്റീനിൽ സാർ എന്നെ പുറംതിരിഞ്ഞല്ലേ ഇരുന്നിരുന്നത്... അപ്പൊ ഫോൺ അൺലോക്ക് ആക്കുന്നത് കണ്ടു... " " നീ പൊന്നമ്മയല്ലേടീ തങ്കമ്മയാടീ തങ്കമ്മ " ഇഷു വേഗം അവന്റെ കോൺടാക്ട് ലിസ്റ്റ് പരിശോധിച്ചു... " എടീ സാർ അധികം ആർക്കും വിളിച്ചിട്ടില്ല... പക്ഷെ ഒരു നമ്പറിലേക്ക് മാത്രം ഒരുപാടു വട്ടം വിളിച്ചിട്ടുണ്ട് " " ആരാടീ അത്? " " ഒരു നന്ദുപ്രിയ " " നന്ദുപ്രിയ... അതാരാ " " അതിപ്പോ വിളിച്ചു നോക്കിയാൽ പോരെ " ഇഷു അവന്റെ ഫോണിൽ നിന്ന് തന്നെ അവളെ വിളിച്ചു... മറുപുറത്തു ഒരു പെൺകുട്ടി ഫോൺ എടുത്തു... " ഹലോ... കിച്ചുവിട്ടാ പറ " " ഹലോ... " ഇഷു ഫോൺ സ്‌പീക്കറിൽ ഇട്ടു സംസാരിച്ചു " ഇതാരാ... ഇതെന്റെ ഏട്ടന്റെ നമ്പർ ആണല്ലോ... നിങ്ങളാരാ " " ഹാവൂ... സാറിന്റെ അനിയത്തിയാ " ഐഷു നെഞ്ചത് കൈ വെച്ച് കൊണ്ട് പറഞ്ഞു.. "

ഞാൻ നിന്റെ എടത്തിയാ മോളെ... " ഇഷു ഐഷുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു... " ഏടത്തിയോ... എന്നോട് ഏട്ടൻ അങ്ങനൊരാളെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ " " സമയമാവുമ്പോ പറയാം എന്ന് ഞാനാ പറഞ്ഞത്... " " ഇല്ല... ഞാൻ വിശ്വസിക്കില്ല... എന്റെ ഏട്ടൻ എന്നോടെല്ലാം പറയുന്നതാ... ഇതുവരെ എന്നോട് ഒരു കാര്യവും ഇതുവരെ മറച്ചു വെച്ചിട്ടില്ല... " " അത് ചുമ്മാതാ മോളെ... ഞാൻ നിന്റെ ഏട്ടൻ പ്രണയിക്കുന്ന പെണ്കുട്ടിയാ " ഇഷു ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു... " ലുക്ക് ചേച്ചീ... ചേച്ചി ആരാന്നു എനിക്കറിയില്ല... പക്ഷെ ഒരു കാര്യം ഞാൻ പറയാം... എന്റെ ഏട്ടന് ഒരു പ്രണയം ഉണ്ടായിരുന്നു... പക്ഷെ ആ കുട്ടിയുടെ എൻഗേജ്മെങ് കഴിഞ്ഞു... വേറെ ഒരു കുട്ടിയും ഇപ്പൊ എന്റെ ഏട്ടന്റെ മനസ്സിലില്ല... " നന്ദു ദേഷ്യത്തോടെ ഫോൺ വെച്ചു... " അപ്പൊ love failure ആണ്... " ഐഷു താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. " എന്ത് കുന്തമെങ്കിലും ആവട്ടെ... സാർ പോവുന്നതിനു മുമ്പ് ഈ ഫോൺ അവിടെ എത്തിക്കണം... നീ വന്നേ " ഇഷു ദ്രിതിപ്പെട്ട് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു... അവിടെ അവൻ ഇല്ലെന്ന് കണ്ടപ്പോൾ അവൾ പുറത്തേക്ക് പോയി... വരാന്തയിലേക്ക് എത്തിയപ്പോൾ അവൻ വണ്ടിയെടുത്തു പോവുന്നത് കണ്ടു... അവളാ ഫോണും അവൻ പോയ വഴിയും നോക്കി നിന്നു... 👀👀👀👀

കിച്ചു ഫോൺ തിരഞ്ഞു നടക്കുന്നത് കണ്ടാണ് നന്ദു റൂമിലേക്ക് വന്നത്.. " എന്ത് പറ്റി കിച്ചുവേട്ടാ " " മോളെ എന്റെ ഫോൺ കാണുന്നില്ല... എവിടെയാ വെച്ചതെന്ന് ഓർമ കിട്ടുന്നില്ല " " അതെവിടെയെങ്കിലും കാണും കിച്ചുവേട്ടാ.. " " ഇല്ല നന്ദു... ഞാൻ എല്ലായിടത്തും നോക്കി... ഇനി നോക്കാൻ വേറെ ഒരിടവും ബാക്കിയില്ല " " ഏട്ടൻ ടെൻഷൻ അടിക്കാതെ... " " നിനക്കറിയുന്നതല്ലേ... പല വിലപ്പെട്ട ഡോക്യൂമെൻറ്സും അതിലുണ്ട് " അപ്പോഴാണ് നന്ദുവിന്‌ കോൾ വന്നത് ഓർമ വന്നത്.. " കിച്ചുവേട്ടാ... ഇന്ന് ഏട്ടന്റെ ഫോണിൽ നിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു " " ആര്... " " അതറിയില്ല... ഏട്ടനൊന്ന് വിളിച്ചു നോക്ക് " കിച്ചു വേഗം അവന്റെ ഒഫീഷ്യൽ നമ്പറിൽ നിന്നും അവന്റെ ഫോണിലേക്ക് വിളിച്ചു... മറുപുറത്തു സ്വിച്ച് ഓഫ്‌ എന്ന് കേട്ടപ്പോൾ സംശയത്തോടെ അവൻ നന്ദുവിനെ നോക്കി...

.. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story