ഇഷാനന്ദ്: ഭാഗം 30

ishananth

എഴുത്തുകാരി: കട്ടു

ആൺപടകളൊക്കെ ഡൈനിങ്ങ് ടേബിളിൽ എത്തിയപ്പോഴേക്കും പെണ്പടകളൊക്കെ എല്ലാം ഒരുക്കി വെച്ചിരുന്നു.. ശാരദ എല്ലാവരെയും ഒരുമിച്ചിരുത്തി ഭക്ഷണം വിളമ്പി കൊടുത്തു... " ആന്റി... അടിപൊളി " അഖി ഒരുരുള വായിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു... " മക്കളെ.. എനിക്കിതിൽ ഒരു ക്രെഡിറ്റും ഇല്ല.. എല്ലാം ഇവര് മൂന്ന് പേരും കൂടിയാ ചെയ്തത് " (ശാരദ ) " ആഹാ... അപ്പൊ നിങ്ങൾക്ക് കുക്കിംഗ്‌ ഒക്കെ അറിയാലേ " (pk ) " ഞങ്ങളല്ല... ഇഷു ആണ് എല്ലാം ഉണ്ടാക്കിയത്.. ഞങ്ങൾ വെറും കൈസഹായത്തിന് നിന്നെന്ന് മാത്രം " (ഐഷു ) " പറയാതിരിക്കാൻ വയ്യ.. ഞങ്ങളെ പെങ്ങൾക്ക് ഉഗ്രൻ കൈപ്പുണ്യം ആണ് ട്ടോ " (അഖി ) " താങ്ക്യൂ താങ്ക്യു " (ഇഷു ) കിച്ചു ഇഷുവിനെ നോക്കി ചിരിച്ചു.. പക്ഷെ അവളവനെ മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിക്കുന്നത് കണ്ടതും അവൻ അവന്റെ കാലെത്തിച്ചു തോണ്ടി.. ഇഷു കണ്ണുരുട്ടി അവനെ നോക്കി വീണ്ടും കഴിക്കലിൽ തന്നെ ശ്രദ്ധ തിരിച്ചു... കിച്ചുവിന് ദേഷ്യം അവളെ കാലിൽ ആഞ്ഞു ചവിട്ടി.. " അമ്മേ... " ഇഷുവിന്റെ അടുത്തിരിക്കുന്ന ഐഷു നിലവിളിച്ചു... " എന്താടീ " (ഇഷു ) " എന്റെ കാലിലെന്തോ വന്ന് വീണു " " കാലിൽ വീണെന്നോ.. ഒന്നും കാണാനില്ലല്ലോ " നീതു താഴോട്ട് നോക്കി കൊണ്ട് പറഞ്ഞു.. ഇഷു കിച്ചുവിനെ നോക്കി..

അവൻ അവളെ നോക്കി ആരും കാണാതെ കണ്ണടിച് ഒന്നും അറിയാത്ത രീതിയിൽ ഐഷുവിനെ നോക്കി.. " എന്താ വീണതെന്നറിയോ.. നല്ല വേദനയുണ്ടോ ഐഷു " (കിച്ചു ) " അറിയില്ല കിച്ചുവേട്ടാ..നല്ല വേദനയുണ്ട് " (ഐഷു ) " ഇവളെ വിശ്വസിക്കരുത്.. പണ്ടൊരിക്കൽ കാലൊടിഞ്ഞെന്നും പറഞ് എന്നെ ആശുപത്രിയിൽ വെറുതെ കൊണ്ടോയതാ... " (pk ) " താൻ പോടോ.. ഇതെന്തോ ഉണ്ട സാധനമാ വന്ന് വീണത് " " ഉണ്ടയോ... നീ ഇത്‌ കാണാതെ എങ്ങനെ ഉണ്ട ആഗൃതി ആണെന്ന് മനസ്സിലായി " (pk) " ഇയാളോടൊന്ന് മിണ്ടാതിരിക്കാൻ പറയോ.. ഇല്ലെങ്കിൽ ഈ ചുടു പായസം എടുത്ത് തല വഴി ഞാനൊഴിക്കും " (ഐഷു ) " ടാ മിണ്ടാതിരിക്കടാ.. മോളെ ചിലപ്പോ കാലിനു മസ്സിൽ കയറിയാതെങ്ങാനും ആവും.. ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ " (ശാരദ ) " ഇല്ല.. ആന്റി " ഐഷു ഇനി ഒന്നും കാലിലേക്ക് വീഴണ്ട എന്ന രീതിയിൽ കസേരയിലേക്ക് കാല് രണ്ടും കയറ്റി വെച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി... കിച്ചു കള്ളം പിടിക്കപ്പെട്ടില്ല എന്ന രീതിയിൽ നെടുവീർപ്പിട്ട് ഇഷുവിനെ നോക്കി... അവളുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടതും അവൻ തല താഴ്ത്തി ഫുഡിൽ കേന്ത്രീകരിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞതും ഇഷു കിച്ചുവിനെയും pk യെയും അഖിയെയും നിരക്ക് നിർത്തി.. ഐഷുവും നീതുവും നന്ദുവും ശാരദയും കൂടി ഇവളെന്താ ചെയ്യാൻ പോകുന്നത് എന്ന രീതിയിൽ അവളെ നോക്കി.. " എന്താ ഇഷു "(അഖി ) " അഖിയേട്ടാ.. ഇന്ന് നന്ദുവേട്ടന്റെ പിറന്നാൾ മാത്രല്ല... രക്ഷാബന്ധനും കൂടിയാണ്.. അപ്പൊ നിങ്ങളൊക്കെ എന്നെ പെങ്ങളാക്കിയ സ്ഥിതിക്ക് ഞാൻ നിങ്ങൾക്കൊക്കെ രാഗി കെട്ടാന്ന് തീരുമാനിച്ചു " (ഇഷു ) " രാഗി 😳... " (കിച്ചു ) " ആ.. രാഗി.. നന്ദുവേട്ടൻ കേട്ടിട്ടില്ലേ... അഖിയേട്ടൻ കൈ ഇങ്ങു നീട്ടിയെ " ഇഷു ഒരു കള്ള ചിരിയോടെ പറഞ്ഞു.. അഖി കൈ ഇഷുവിന്റെ മുന്നിലേക്ക് നീട്ടി.. ചുവന്ന നൂലിൽ മൂന്ന് മുത്ത് പിടിപ്പിച്ച രീതിയിലുള്ള രാഗി ഇഷു അഖിയുടെ കയ്യിൽ കെട്ടി കൊടുത്തു.. ശേഷം ഇഷു pk യുടെ അടുത്തേക്ക് നീങ്ങി.. pk നിസ്സഹായതയോടെ കിച്ചുവിനെ നോക്കി... കിച്ചുവാണെങ്കിൽ നഖം മൊത്തം ഇപ്പൊ കടിച് തിന്നും എന്ന രീതിയിലാണ്.. " ഇങ്ങോട്ട് നീട്ട് pk " ഇഷു pk യുടെ കൈ മുന്നിലേക്ക് വലിച്ച് പിടിച് ബ്രോ എന്നെഴുതിയിട്ടുള്ള രാഗി അവനും കെട്ടി കൊടുത്തു.. അവസാനം ഇഷു കിച്ചുവിന്റെ അടുത്തേക്ക് ചെന്ന് കൈ നീട്ടാൻ പറഞ്ഞു... അവൻ വിസമ്മതത്തോടെ തലയാട്ടി... ഇഷു അവന്റെ കൈ പിടിക്കാൻ നോക്കിയതും അവൻ കൈ ബാക്കിലേക്ക് പിടിച്ചു..

" ഇല്ല.. ഞാൻ കൈ നീട്ടില്ല " കിച്ചു കണ്ണടച്ച് പറ്റില്ലെന്ന രീതിയിൽ തലയാട്ടി.. " എടാ.. കൈ നീട്ടി കൊടുക്കടാ " (അഖി ) " ഇല്ല.. പറ്റില്ല.. എനിക്കിവളെ പെങ്ങളായി കാണാൻ പറ്റില്ല" " എടാ പുല്ലേ.. കണ്ണ് തുറന്ന് അവൾക്ക് കൈ നീട്ടി കൊടുക്കടാ " pk സന്തോഷത്തോടെ പറഞ്ഞു.. കിച്ചു പതുക്കെ കണ്ണുകൾ തുറന്നു.. അവന്റെ മുന്നിൽ ഒരു മോതിരവും നീട്ടി പിടിച് മുട്ടും കുത്തി നിൽക്കുന്ന ഇഷുവിനെ അവൻ സംശയത്തോടെ നോക്കി.. " will you marry me? " കിച്ചു സന്തോഷം കൊണ്ട് വാ പൊത്തി അവളെ നോക്കി .. pk യും അഖിയും കൂടി കൈ നീട്ടി കൊടുക്കാൻ വേണ്ടി പറയുന്നുണ്ട്.. പക്ഷെ അവൻ അവളെ തന്നെ നോക്കി നിന്നു.. " നന്ദുവേട്ടാ.. പെട്ടെന്ന് ആൻസർ പറ... എന്റെ കാല് വേദനിക്കുന്നു.. " ഇഷു അത് പറഞ്ഞതും അവന്റെ മുന്നിലേക്ക് നീട്ടി പിടിച്ച അവളുടെ കൈ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ട് അവളെ വലിഞ്ഞു മുറുകി .. ഇഷുവും അവനെ ചേർത്ത് പിടിച്ചു.. കുറച്ചു സമയം കഴിഞ് കിച്ചു പതിയെ അവളുടെ തോളിൽ നിന്നും മുഖം ഉയർത്തി.. ഇഷു കിച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൾ പെരുവിരലിൽ ഉയർന്നു പൊന്തി അവന്റെ കണ്ണുകളിൽ ചുംബിച്ചു അവന്റെ നീർക്കണം ഒപ്പിയെടുത്തു ... കിച്ചു അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി...

ഇഷു എതിർപ്പൊന്നും കൂടാതെ അതൊക്കെ ഏറ്റു വാങ്ങി... കുറച്ചു സമയം കഴിഞ്ഞ് അവര് സ്വബോധത്തിലേക്ക് വന്നതും എല്ലാവരെയും സൂക്ഷിച്ചൊന്ന് നോക്കി... നന്ദുവും ശാരദയും രണ്ട് കണ്ണും പൊത്തി നിൽപ്പുണ്ട്.. pk യും ഐഷുവും ചെവി പൊത്തിയും അഖിയും നീതുവും വാപൊത്തിയും നിൽപ്പുണ്ട്.. മൊത്തത്തിൽ ഞാനൊന്നും കണ്ടില്ലേ കേട്ടില്ലേ മിണ്ടിയില്ല എന്ന മയം.. അവര് രണ്ട് പേരും അവരെ ദയനീയമായി നോക്കി.. " എടാ പരമ നാറി... അറ്റ്ലീസ്റ്റ് സ്വന്തം പെങ്ങളും അമ്മയും ഇവിടെ നിക്കുന്നുണ്ടെന്ന ബോധമെങ്കിലും ആകാമായിരുന്നു.. " (അഖി ) " അത് പെട്ടെന്നിവളിങ്ങനെ പറഞ്ഞപ്പോ കൈ വിട്ട് പോയി " " എന്നാലും കുറച്ചു ബോധം " (pk) " മതി മതി.. വേഗം കേക്ക് കട്ട്‌ ചെയ്യാൻ നോക്ക് " ശാരദ ടേബിളിൽ കേക്ക് അറേഞ്ച് ചെയ്ത് കൊണ്ട് പറഞ്ഞു... കിച്ചു ടേബിളിന്റെ അടുത്ത് പോയി നിന്ന് നൈഫ് എടുത്ത് കേക്ക് മുറിച്ചു... ആദ്യത്തെ പീസ് അവൻ ശാരദയുടെ വായിലേക്ക് നീട്ടിയതും അവൾ ഒരു ചെറിയ പീസ് എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു.. കിച്ചു അടുത്ത പീസ് എടുത്ത് നന്ദുവിന് കൊടുത്തു... അടുത്തത് തനിക്ക് കിട്ടും എന്ന ഇഷുവിന്റെ പ്രതീക്ഷ കാറ്റിൽ പറത്തി കൊണ്ട് കിച്ചു pk യുടെയും അഖിയുടെയും വായിലേക്ക് വെച്ച് കൊടുത്തു..

ശേഷം ഐഷുവിന്റെയും നീതുവിൻറെയും.. അവസാനം കിച്ചു ഇഷു വിനെ നോക്കിയതും അവള് ചുണ്ട് മലർത്തി തിരിഞ്ഞ് നിന്നു... കിച്ചു എല്ലാവരെയും ഒന്ന് നോക്കി അവളുടെ അടുത്തേക്ക് ഒരു ചെറിയ പീസ് കേക്കുമായി വന്നു.. " ഇഷു.. " " വേണ്ട.. എനിക്ക് വേണ്ട.. താൻ പൊക്കോ " " അതിനാരു നിനക്ക് തരുന്നു.. ഇത്‌ ഞാൻ എനിക്ക് കഴിക്കാൻ വേണ്ടി എടുത്തതാ " ഇഷു ദേഷ്യത്തോടെ അവനെ തിരിഞ്ഞ് നോക്കിയതും കയ്യിലുള്ള കേക്ക് മുഴുവൻ കിച്ചു അവളുടെ മുഖത്തേക്ക് തേച്ചു.. " അയ്യേ.. എന്ത് പരിപാടിയാ ഈ കാണിച്ചേ " ഇഷു അവളുടെ മുഖത് നിന്നും കേക്ക് വടിച്ചെടുത്തു.. അവളെ കളിയാക്കി ചിരിക്കുന്ന കിച്ചുവിനെ കണ്ടതും അവൾക്ക് ദേഷ്യം വന്നു.. അവള് വടിച്ചെടുത്ത കേക്ക് എടുത്ത് അവന്റെ മുഖത്തും ഷർട്ടിലും ഒക്കെ ആയി തേച്ചു... കിച്ചുവിന്റെ കോലം കണ്ടതും pk യും അഖിയും കൈ നീട്ടി അവനെ കളിയാക്കി ചിരിക്കാൻ തുടങ്ങി... ഐഷു ഒരു പീസെടുത് pk യുടെ മുഖം മൊത്തം തേച്ചു.. pk യുടെ മുഖം നോക്കി അഖിയും ഐഷുവും പരസപരം ഹൈ ഫൈ അടിച് ചിരിച്ചു.. pk പൊട്ടിച്ചിരിക്കുന്ന ഐഷുവിനെ നോക്കി പ്രണയാർദ്രമായി പുഞ്ചിരിച്ചു.. അവന്റെ ചിരിക്കുന്ന മുഖം കണ്ടതും അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

ഈ സമയം നോക്കി pk ഐഷുവിന്റെ മുഖത്തേക്ക് കേക്ക് തേച്ചു.. " ചിരിക്കടീ.. ഇനി ചിരിക്കടീ... പൊട്ടി പൊട്ടി ചിരിക്ക് " pk കളിയാക്കി കൊണ്ട് പറഞ്ഞു.. രണ്ട് പെയറും കേക്കിൽ മുങ്ങിയ സ്ഥിതിക്ക് അഖി നീതുവിന്റെ അടുത്തേക്ക് പോയി മൃദുവായി കേക്ക് പുരട്ടി.. നീതു തിരിച്ചും... അഖിയുടെയും നീതുവിന്റെയും കണ്ണും കണ്ണും ഉള്ള കളി കണ്ട് ബാക്കി നാല് പേരും ഒരു പിടി കേക്ക് എടുത്ത് അവരെ രണ്ട് പേരുടെയും മേലേക്ക് എറിഞ്ഞു.. അങ്ങനെ കേക്ക് കൊണ്ടുള്ള പൂക്കളം ഇട്ട് കഴിഞ്ഞ് ആറു പേരും ആദിവാസികളെ പോലെ നിൽക്കുമ്പോഴാണ് മുഖവും വായും കഴുകി നന്ദു വരുന്നത് കണ്ടത്.. കിച്ചു pk യെയും അഖിയെയും നോക്കി ഇരയെ കിട്ടിയ സന്തോഷത്തിൽ ചിരിച് അവളെ നോക്കി.. നന്ദു അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും തിരിഞ്ഞോടി.. " പിടിക്കടാ അവളെ " മൂന്ന് പേരും കൂടി അവളുടെ പിന്നാലെ ഓടി... pk നന്ദുവിന്റെ മുന്നിലേക്ക് എടുത്ത് ചാടി അവളെ പിടിച് കിച്ചുവിന്റെയും അഖിയുടെയും നേർക്ക് തിരിച്ചു നിർത്തി... " ഏട്ടന്മാരെ വേണ്ട... പ്ലീസ് " കിച്ചുവും അഖിയും ഒരിക്കലുമില്ലെന്ന രീതിയിൽ തലയാട്ടി അവളുടെ മേലെ കേക്ക് മുഴുവൻ മറിച്ചു.. അപ്പോഴേക്കും ഇഷു അവളുടെ മുഖത്തുള്ള കേക്ക് കഴുകാൻ പോയിരുന്നു.. നന്ദുവിന്റെ മുഖത് കേക്ക് തേച് കിച്ചു തിരിഞ്ഞതും ഇഷുവിനെ കണ്ടില്ല.. അവൻ അവളെ തിരഞ് വാഷ് ബൈസിന്റെ അടുത്തേക്ക് നടന്നു.. ഇഷു കിച്ചുവിനെ കണ്ടതും പരിഭവത്തോടെ തല തിരിച്ചു മുഖം കഴുകാൻ തുടങ്ങി...

" എന്റെ ഇഷൂട്ടി എന്നോട് പിണക്കാണോ " " ആ പിണക്കവാ.. ഒരു പീസ് പോലും എനിക്ക് തന്നില്ലല്ലോ " " അപ്പൊ പിന്നേ ഇതാർക്കാ ഞാൻ കൊണ്ട് വന്നേ " കിച്ചു അവന്റെ കയ്യിൽ സൂക്ഷിച്ചു വെച്ച ഒരു പിടി കേക്ക് നീട്ടി കൊണ്ട് ചോദിച്ചു.. ഇഷു സന്തോഷത്തോടെ അത് വാങ്ങാൻ നിന്നതും കിച്ചു അതവന്റെ വായിലേക്ക് ഇട്ട് കള്ള ചിരിയോടെ അവളെ നോക്കി... ദേഷ്യത്തോടെ നോക്കുന്ന ഇഷുവിന്റെ ഇടുപ്പിൽ പിടിച്ച് കിച്ചുവിന്റെ അടുത്തേക്ക് അടുപ്പിച് അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളുമായി ചേർത്തു.. പെട്ടെന്നവൻ അങ്ങനെ ചെയ്‌തതും അവളൊന്ന് ഞെട്ടി അവനെ തള്ളി മാറ്റാൻ നോക്കി.. പക്ഷെ അവൻ അവളെ അവനിലേക്ക് പൂർവാധികം ശക്തിയോടെ അടുപ്പിച് നിർത്തി.. അവസാനം അവളും അവന്റെ ചുംബനത്തിൽ അലിഞ്ഞു ചേർന്നു.. " കേക്കിനു ഇത്ര മധുരം മതിയോ ഇഷു " അവളുടെ അധരങ്ങൾ മോചിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.. ഇഷു പോരാ എന്ന രീതിയിൽ തലയാട്ടിയതും അവൻ കള്ള ചിരിയോടെ അവളെ വീണ്ടും തന്റെ നെഞ്ചിലേക്ക് വലിച്ചു.. അവന്റെ നെഞ്ചിൽ തട്ടി അവൾ നിന്നതും അവളുടെ അധരങ്ങളിലേക്ക് വീണ്ടും അവൻ ആഴ്ന്നിറങ്ങി... രണ്ട് പേരും പൂമ്പാറ്റ തേൻ നുകരുന്ന പോലെ മതി മറന്ന് നുകർന്നു...

പകച്ചു പണ്ടാരമടങ്ങി നിൽക്കുന്ന pk യെ കണ്ടാണ് അഖിയും നീതുവും ഐഷുവും അങ്ങോട്ട് വരുന്നത്.. " എടാ കള്ളാ.. നീ ഒറ്റക്ക് നിന്ന് സീൻ പിടിക്കുവായിരുന്നല്ലേ " (അഖി ) " ചെക്കൻ ഭയങ്കര ഫാസ്റ്റ് ആടാ " pk ദൃതങ്ക പുളകിതനായി പറഞ്ഞു തിരിഞ്ഞ് നോക്കി.. " അയ്യോ പെൺകുട്ടികൾ... നീയേത് വകയിലാടാ ഇവരെ കൊണ്ട് ഇങ്ങോട്ട് വന്നത് " " അതെന്താ ഞങ്ങൾക്ക് സീൻ കണ്ടൂടെ.. ഹും " (ഐഷു ) " ഓ മുട്ടേന്നു വിരിഞ്ഞിട്ടില്ല.. എന്നിട്ടവൾക്ക് സീൻ പിടിക്കണം എന്ന്.. എടാ അഖി നീ ഇവള് പറയുന്നത് കേൾക്കുന്നുണ്ടോ " pk അഖിയെ നോക്കിയതും കണ്ണും കണ്ണും നോക്കി നിൽക്കുന്ന അഖിയെയും നീതുവിനെയും ആണ് കണ്ടത്.. " ഓ.. അവന്റൊരു കണ്ണും കളി.. ഡാ പട്ടീ " pk അഖിയെ തട്ടി.. " എന്താടാ പുല്ലേ " (അഖി ) " എന്റെ ചെക്കൻ ഇവിടെ പ്രൊപോസലും കഴിഞ്ഞ് ഉമ്മിക്കലും കഴിഞ്ഞു... അതും ഫ്രഞ്ചു... നീ ഇപ്പോഴും കണ്ണും കണ്ണും നോക്കി കൊണ്ടിരുന്നോ " അഖി നീതുവിന്റെ മുഖത്തേക്ക് നോക്കി.. നീതു നാണത്തോടെ പുറത്തേക്ക് ഓടി.. " നീ ഇനി എന്ത് കാണാൻ നിക്കുവാടീ " (pk ) " എനിക്കും പ്രേമിക്കണം.. എന്നിട്ട് എനിക്കും ഇങ്ങനെ ഫ്രഞ്ചടിക്കണം " " ഏഹ്.. ഇങ്ങോട്ട് വാടീ... അവളുടെ ഒരു ഫ്രഞ്ച്.. നിനക്ക് വേണെമെകിൽ ഞാൻ മഞ്ച് വാങ്ങി തരാം " pk ഐഷുവിനെ അവിടെ നിന്ന് വലിച്ചു കൊണ്ട് പോയി.. പക്ഷെ കിച്ചുവും ഇഷുവും ഇപ്പോഴും അവരുടെ ചുംബനത്തിൽ ലയിച് നിൽക്കുകയായിരുന്നു....... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story