ഇഷാനന്ദ്: ഭാഗം 31

ishananth

എഴുത്തുകാരി: കട്ടു

ഇഷു അവളുടെ ഡയറി നെഞ്ചോടു ചേർത്ത് കിടന്നു... അതിലെ ഓരോ വരികളും യാഥാർഥ്യമായി മാറിയ സന്തോഷം അവളിൽ നിറഞ്ഞു നിന്നു... ഒരു പേമാരി പെയ്തൊഴിഞ്ഞ പ്രതീതി ആയിരുന്നു അവളുടെ ഉള്ളം നിറയെ... പതിയെ അവളുടെ കണ്ണുകൾ നിദ്രയെ പുണർന്നു... അവളുടെ പിൻകഴുത്തിൽ ചുടു നിശ്വാസം പതിഞ്ഞതും അവളൊന്ന് ചിണുങ്ങി തലയിണയിൽ മുഖം പൂഴ്ത്തി.. പെട്ടെന്ന് തന്നെ അവൾ കണ്ണുകൾ വലിച്ച് തുറന്നു.. തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി എഴുന്നേറ്റു .. "നന്ദുവേട്ടൻ... നന്ദുവേട്ടനെന്താ ഇവിടെ? " " രാത്രി ആരെങ്കിലും വന്ന് തട്ടി കൊണ്ട് പോയാലും എന്റെ പൊന്നു മോള് അറിയില്ലല്ലോ " കിച്ചു ഇഷുവിന്റെ അടുത്തേക്ക് വന്ന് അവളിരിക്കുന്നതിന്റെ തൊട്ടടുത് പില്ലോ ചാരി വെച്ച് കട്ടിലിൽ ഇരുന്നു... ഇഷു ബെഡിൽ നിന്ന് ചാടി ഇറങ്ങി.. " നന്ദുവേട്ടൻ എങ്ങനാ വന്നേ " " നിന്നെ കാണാൻ തോന്നിയപ്പോ മതിൽ ചാടി ഈ കമ്പി വളച്ചു വാതിൽ തുറന്ന് അകത്തു കയറി " " കമ്പി വളച്ചു അകത്തു കയറാൻ നന്ദുവേട്ടനെന്താ കള്ളനോ..." " കള്ളന്മാരുടെ കൂടെ അല്ലെ സഹവാസം... കുറച്ചൊക്കെ കള്ളത്തരം കയ്യിലുണ്ടെന്ന് കൂട്ടിക്കോ " " എന്റീശ്വരാ... നന്ദുവേട്ടൻ ഇവിടെന്ന് പോയെ.. അച്ഛനെങ്ങാനും കണ്ടാൽ "

" ഹാ.. നിക്കടീ " കിച്ചു ഇഷുവിന്റെ കൈ പിടിച്ച് വലിച്ച് അവന്റെ മടിയിലേക്കിരുത്തി കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു... " എന്താ മോനെ ഉദ്ദേശം " ഇഷു അവന്റെ പൊതിഞ്ഞു പിടിച്ച കൈകളിൽ അവളുടെ കൈകൾ ചേർത്ത് കൊണ്ട് ചോദിച്ചു.. " ഇതുവരെ ഉദ്ദേശം ഒന്നും ഇല്ല... ഇനി വേണമെങ്കിൽ " " അയ്യന്റ മോനെ.. പൊക്കോണം ഇപ്പൊ ഇവിടുന്ന് " " പാതിരാത്രി മതിലും ചാടി നിന്നെ കാണാൻ വന്ന ഞാൻ ഇത്‌ തന്നെ കേൾക്കണമെടീ.. ". " ആണോ... ഇറങ്ങി പോടാ " " ഇഷൂ ☹️" " എന്താടാ " " എനിക്ക് നിന്റെ പാട്ട് കേൾക്കണം " " ഈ പാതിരാത്രിയിലോ.. " " നിന്റെ പാട്ട് കേൾക്കാൻ എനിക്ക് സമയം നോക്കണോ.. നിന്റെ മാജിക്കൽ വോയ്‌സ് അതാണ് എന്നെ നിന്നിലേക്കെത്തിച്ചത്... നിന്റെ സോങ് കേട്ടാലും കേട്ടാലും എനിക്ക് മതി വരില്ല... " ഇഷു കിച്ചുവിന്റെ കൈകൾ കോർത്തു പിടിച് അവന്റെ നെഞ്ചിലേക്ക് തല ചാരി കിടന്നു... അവന് വേണ്ടി അവൾ മൂളി.. " കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ നിന്റെ തോണിയിലേറി... പോരാമോ നല്ലൊരു നാളിൽ ഓമല്‍പ്പൂത്താലിയുമായി അന്നെന്റെ പൊന്നരയൻ നീ..." കിച്ചു അവളെ പതുകെ തലോടി.. " ഇഷൂ '' " മ്മ് " " എപ്പോഴാ നിനക്കെന്നോട് ഇഷ്ട്ടം തോന്നി തുടങ്ങിയത് "

ഇഷു അവന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റ് അവനെ തല തിരിച്ചു നോക്കി... പിന്നീട് ഒരു ചെറുപുഞ്ചിരിയോടെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു... ഇഷു അവൾ ഭദ്രമായി തലയണക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ഡയറി എടുത്ത് കിച്ചുവിന് നീട്ടി... അവൻ ഇതെന്താണെന്ന രീതിയിൽ അവളെ നോക്കി അത് വാങ്ങി.... ഇഷു വീണ്ടും അവന്റെ മടിയിലേക്ക് തന്നെ കയറിയിരുന്നു.. കിച്ചു അവളുടെ വയറിനിടയിലൂടെ ഡയറി പിടിച് തുറന്ന് നോക്കി... അതിൽ കോർത്തു വെച്ചിരിക്കുന്ന മഞ്ചാടിയും വളപ്പൊട്ടുകളും അവൻ അതിശയത്തോടെ നോക്കി... " ഇഷൂ... ഇത്‌... " ഇഷു അത് തന്നെയെന്ന രീതിയിൽ തലയാട്ടി... " പക്ഷെ ഇതൊക്കെ നീ... " ഇഷു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാരി പറ്റി ചേർന്ന് കിടന്നു.. " തുടക്കത്തിൽ തന്നെ തേടിയെത്തുന്ന മഞ്ചാടികൾ കാണുമ്പോൾ അതിശയമായിരുന്നു... പിന്നേ പിന്നേ കാത്തിരിപ്പായി... മഞ്ചാടികൾക്കൊപ്പം തന്നെ തേടിയെത്തുന്ന ആ കുറിപ്പുകൾക്ക് വേണ്ടി... ആ പ്ലസ് ടു കാരിയുടെ മനസ്സിൽ കോറിയിട്ട ആദ്യ പ്രണയം... ഒരുപാടു കൊതിച്ചിരുന്നു ഒന്ന് കാണാൻ വേണ്ടി... പക്ഷെ നന്ദുവേട്ടൻ പറഞ്ഞ പോലെ മറഞ്ഞു നിന്ന പ്രണയത്തിനും ഒരു സുഖമുണ്ടായിരുന്നു... "

"പക്ഷെ ഞാനാണ് അതെന്ന് നിനക്കെങ്ങനെ മനസ്സിലായി " " ആങ്ങളയും പെങ്ങളും തമ്മിൽ ഒരു രഹസ്യവും ഉണ്ടായിരുന്നില്ല എന്ന കാര്യം നന്ദുവേട്ടൻ മനപ്പൂർവം മറന്നതാണോ... " കിച്ചു സംശയത്തോടെ അവളെ നോക്കി.. " കിച്ചേട്ടൻ നന്ദുവേട്ടനെ കണ്ട അന്ന് തന്നെ എന്നോടെല്ലാം പറഞ്ഞിരുന്നു... അന്ന് ഉത്സവത്തിന്റെ അന്ന് നന്ദുവേട്ടനെ ഞാൻ ആദ്യമായി കണ്ടു... ആദ്യ കാഴ്ച്ചയിൽ തന്നെ ആ കാപ്പി കണ്ണുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു... ആ കണ്ണുകളിൽ എന്നെ കാണുമ്പോഴുണ്ടാവുന്ന തിളക്കം എല്ലാം ഞാൻ മറഞ്ഞു നിന്ന് ആസ്വദിച്ചു... പിന്നീട് എന്റെ പൂർണ സമ്മതത്തോടെ ആണ് കിച്ചേട്ടൻ നന്ദുവേട്ടന്റെ മുമ്പിലെത്തിച്ചിരുന്നത്... കിച്ചേട്ടൻ തന്നെയാണ് നന്ദുവേട്ടൻ എന്ന പേരും സജെസ്റ് ചെയ്തത്... അന്ന് നന്ദുവേട്ടൻ ഹൈദരാബാദിൽ നിന്ന് വന്ന സമയത്തു നന്ദുവേട്ടനെ കണ്ട സന്തോഷത്തിലാ ഞാൻ ഓടി വന്നത്.. പക്ഷെ എന്നെ കണ്ടതും നന്ദുവേട്ടൻ ഒളിഞ്ഞു നിന്നു... പക്ഷെ ഞാനതും ഒരുപാടു ആസ്വദിച്ചിരുന്നു... നന്ദുവേട്ടന്റെ കുറിപ്പുകൾ നെഞ്ചോട് ചേർത്ത് ഞാൻ കാത്തിരുന്നു...നന്ദുവേട്ടന്റെ തിരിച്ചു വരവിനു വേണ്ടി... പക്ഷെ അതിന്റേടയിൽ കിച്ചേട്ടന്റെ മരണം... അതെന്നെ വല്ലാണ്ട് തളർത്തി കളഞ്ഞു... ഒപ്പം രാമഭദ്രന്റെ ഭീഷണിയും...

അച്ഛൻ എന്റെ കല്യാണം ഫിക്സ് ചെയ്യുന്നതൊക്കെ ഒന്നും മിണ്ടാതെ കേട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു... പക്ഷെ രാമഭദ്രൻ എന്നോട് ചെയ്ത ആകെ പാടെ ഉള്ള ഒരു സഹായം എന്ന് പറഞ്ഞാൽ എന്റെ കല്യാണം മുടക്കി തന്നത് മാത്രമാണ്... മനസ്സ് കൊണ്ട് ഞാനൊരുപാട് സന്തോഷിച്ചിരുന്നു അന്ന്... " " എന്നെ ഇഷ്ട്ടമായിരുന്നെങ്കിൽ പിന്നേ മോളെന്തിനാണാവോ എന്നെ ഇങ്ങനെ പിന്നാലെ നടത്തിച്ചത് " " അതോ... എന്നെ കുറച്ചു കളിപ്പിച്ചതല്ലേ.. അപ്പൊ പിന്നേ നന്ദുവേട്ടൻ കുറച്ചു പിന്നാലെ നടക്കട്ടെ എന്ന് വിജാരിച്ചു... പിന്നേ നന്ദുവേട്ടന്റെ വായിൽ നിന്ന് തന്നെ എനിക്ക് സത്യങ്ങളൊക്കെ അറിയണമായിരുന്നു " " ആണോ... എന്നാലേ മോൾക്ക് വേറെ കുറച്ചു സത്യങ്ങളും കൂടി ചേട്ടൻ കാണിച്ചു തരാവേ " ഇഷു മടിയിൽ നിന്നും എണീറ്റ് ഓടുന്നതിനു മുമ്പേ കിച്ചുവിന്റെ കരങ്ങൾ അവളെ വലിച്ച് നെഞ്ചിലേക്കിട്ട് രണ്ടുപേരും കൂടി ബെഡിലേക്ക് മറിഞ്ഞു... കിച്ചു അവളെ പ്രണയാർദ്രമായി നോക്കി... അവന്റെ കണ്ണുകളിലെ തീവ്രതയിൽ ഇഷു ഉമിനീർ പോലും ഇറക്കാതെ അവനെ നോക്കി കിടന്നു... കിച്ചുവിന്റെ മുഖം അവളിലേക്ക് താഴ്ന്നു വന്നു... അവളുടെ അധരങ്ങളുമായി ചേർക്കാൻ നിന്നതും അവൾ അവനിൽ നിന്നും നാണത്തോടെ തല തിരിച്ചു...

അവളുടെ തിരിച്ച മുഖം അവൻ കൈ കൊണ്ട് അവന്റെ മുഖത്തിന്റെ നേർക്ക് പിടിച്ചു... അവളുടെ കണ്ണിൽ മൃദുവായി ചുംബിച്ചു... ഇഷു കണ്ണടച്ച് അതേറ്റു വാങ്ങി.. കിച്ചു അവന്റെ തല താഴ്ത്തി അവളുടെ ഷോൾഡറിൽ നിന്നും ബനിയൻ അല്പം താഴ്ത്തി തോളിൽ അവന്റെ പല്ലുകൾ ആഴ്ത്തി... ഇഷു വേദനയോടെ കണ്ണുകൾ അടച്ചു... അവളുടെ കൈ അവന്റെ പുറത്ത് അമർന്നു ... കിച്ചു പതിയെ അവന്റെ തല ഉയർത്തി നോക്കി .. കണ്ണടച്ച് കിടക്കുന്ന അവളെ കണ്ടപ്പോൾ അവന് വാത്സല്യമാണ് തോന്നിയത് ... അവൻ പതിയെ അവന്റെ പല്ലുകൾ ആഴ്ന്നിടത് ചുംബിച് അവളുടെ മേലെ നിന്നും മാറി അരികിലായി കിടന്നു .. ഇഷു കണ്ണുകൾ തുറന്നു നോക്കുമ്പോൾ തന്നെ നോക്കി കിടക്കുന്ന കിച്ചുവിനെയാണ് കണ്ടത് .. അവൾ അവന്റെ അടുത്തേക് നീങ്ങി നെഞ്ചിലേക്ക് ചുണ്ടുകൾ അമർത്തി അവനെ തല ഉയർത്തി നോക്കി ... അവനൊരു ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് അടുപ്പിച് അവളെ ചേർത്ത് പിടിച് കിടന്നു ... അവന്റെ കരവലയത്തിൽ സുരക്ഷിതയായി ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ പതുങ്ങി കിടന്നു .. 💛💛💛💛💛💛💛💛💛💛💛💛💛💛💛 രാവിലെ ഇഷു ഞെട്ടി ഉണർന്ന് കട്ടിലിൽ നോക്കി ...

കിച്ചു അവിടെ ഇല്ല എന്ന സമാധാനത്തിൽ അവളൊന്ന് ദീർഘ നിശ്വാസം വിട്ടു .. പിന്നേ പതിയെ അവളുടെ ബനിയൻ മൂക്കോടടുപ്പിച്ചു ... കിച്ചുവിന്റെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും കൂടി ചേർന്ന ഗന്ധം അവൾ ഉള്ളിലേക്കു ആവാഹിച്ചെടുത്തു ... ഉടനെ കിച്ചുവിന്റെ നമ്പർ അവളുടെ ഫോണിൽ തെളിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു .... " നന്ദുവേട്ട ... ഗുഡ് മോർണിംഗ് " " ഗുഡ് മോർണിങ് ... ഇപ്പൊ എണീറ്റെ ഉള്ളൂ ലെ " " ഈ 😁" " എന്നാലേ എന്റെ പൊന്നു മോള് വേഗം എണീറ്റ് പല്ല് തേച് കുളിച് കോളേജിൽ പോയെ " " പല്ല് തേച്ചാൽ മാത്രം പോരെ ... കുളിക്കണോ " " പോയി കുളിക്കടീ ... " " മ്മ് " " അപ്പൊ നന്ദുവേട്ടൻ വെക്കുവാണേ ... ഇനി അഖിയുടെ കല്യാണത്തിന് കാണാം ട്ടോ " " നീതുവിന്റെ കല്യാണത്തിനോ ... അതിനു ഇനിയും ഒരാഴ്ചയില്ലെ ... എനിക്ക് ഇന്ന് കാണണം ... " " ഇഷു വാശി പിടിക്കല്ലേ ... എനിക്ക് ഡ്യൂട്ടി ഉണ്ട് മോളെ " " no excuses .. വൈകീട്ട് നാലു മണിക്ക് ഞാൻ ബീച്ചിൽ ഉണ്ടാവും ... എന്ത് വലിയ ഊട്ടിയാണേലും നന്ദുവേട്ടൻ അവിടെ എത്തിയിരിക്കണം " ഇഷു കോൾ കട്ടാക്കിയതും കിച്ചു ചിരിയോടെ അവന്റെ ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞു വന്ന ഫോട്ടോയിലേക്ക് ചുണ്ടമർത്തി .. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

" എന്റെ ഇഷു ... നമ്മുടെ നീതുവിന്റെ മാറ്റത്തെ കുറിച്ചാ ഞാനാലോചിക്കുന്നത് " ഐഷു താടിക്കും കൈ കൊടുത്ത് പറഞു . " നീതുക്ക് എന്ത് മാറ്റവാ " " ഒരു ക്ലാസ് പോലും കട്ട്‌ ചെയ്യാത്ത കുട്ടിയായിരുന്നു ... ഇപ്പൊ ദേ ക്ലാസ്സിൽ കയറണം എന്ന ചിന്ത പോലും ഇല്ല ... എല്ലാത്തിന്റെയും ക്രെഡിറ്റ്‌ അഖിയേട്ടന് കൊടുക്കണം " ഇഷു ഐഷുവിനെ നോക്കിയൊന്ന് ചിരിച്ചു .. " നീ ചിരിക്കേണ്ട ... കിച്ചുവേട്ടനെ കിട്ടിയത് മുതൽ നിനക്കും ഉണ്ട് മാറ്റം.. ഞാൻ മാത്രം സിംഗിൾ " " എന്നാലേ എന്റെ പൊന്നുമോളും മാറാൻ റെഡി ആയിക്കോ.. മിംഗിൾ ആവാൻ സമയമായി " " അതെന്താ " " pk ക്ക് നിന്റെ മേലെ ഒരു ചെറിയ കണ്ണില്ലേ എന്നൊരു സംശയമില്ലാതില്ലാതില്ല " " നോം ദിവ്യദൃഷ്ടിയിൽ എല്ലാം കാണുന്നു ... നമുക്ക് നോക്കാം എവിടെ വരെ പോകും ന്ന് " " അപ്പൊ നിനക്ക് ഒകെ യാ " " അയ്യടി ... അങ്ങേർക്കെ ഒരെല്ലു കൂടുതലാ ... അതൊന്ന് ഒടിക്കാനുണ്ട് .. " " ഒടിക്കാൻ നീ അങ്ങ് ചെല്ല് ... നിന്റെ എല്ലു ഒടിച്ചു കയ്യിൽ തരും ... നന്ദുവേട്ടനെയും അഖിയേട്ടനെയും പോലെ അല്ല pk.. വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതവാ " " വെട്ടാനിങ് വരട്ടെ ... ഈ ഐഷു ആരാന്ന് ആ പ്രഭാകരൻ അറിയും " ഐഷു അവളുടെ വായിലേക്ക് സിപ് അപ്പ്‌ മൊത്തം ഒഴിച്ച് കവർ വളച്ചെറിഞ്ഞു സ്ലോ മോഷനിൽ നടന്നു .. ഇതൊരു നടക്ക് പോവില്ലെന്ന രീതിയിൽ ഇഷുവും... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

"കിച്ചു ... നീ പറഞ്ഞ exporting കമ്പനികളുടെ മൊത്തം ഡീറ്റെയിൽസ് ദേ ഇതിലുണ്ട് " Pk ഒരു ഫയൽ കിച്ചുവിന് കൈമാറി കൊണ്ട് പറഞ്ഞു ... " ഓക്കേ ടാ " " ടാ .. ഇന്ദ്രൻ ആരാന്ന് മനസ്സിലായ സ്ഥിതിക്ക് ഇനിയും അറസ്റ്റിനു വൈകിക്കുന്നതിൽ വല്ല അർത്ഥവും ഉണ്ടോ " കിച്ചു pk യെ നോക്കി നിഗൂഢമായി ചിരിച്ചു .. " എടാ എനിക്ക് നിന്റെ ഈ ചിരിയുടെ അർത്ഥമാണ് മനസ്സിലാകാത്തത് .... എന്താ നീ ഉദ്ദേശിക്കുന്നത് .. നിന്റെ മനസ്സിലെ പ്ലാനിങ് എന്താ " " എനിക്ക് മൊത്തം പേരെ കിട്ടണം ... ഇഷുവിനെയും ഫാമിലിയെയും വേദനിപ്പിച്ച അല്ലെങ്കിൽ വേദനിപ്പിക്കാൻ തുനിയുന്ന ഓരോരുത്തരെയും എനിക്ക് വേണം ... " " നീയെന്താ പറയുന്നത് ... എനിക്കൊന്നും മനസ്സിലാവുന്നില്ല " " നിനക്കൊന്നും മനസ്സിലാവില്ല ... കാരണം നീ കുട്ടിയാണ്.. കുട്ടി " കിച്ചു pk യുടെ മുഖത്തേക്ക് തട്ടി ക്ലോക്കിലോട്ട് നോക്കി... " അയ്യോ നാലര 😲" " അതിനെന്താടാ " " നാലു മണിക്ക് ഇഷു ബീച്ചിൽ മീറ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു .. ഞാൻ ഇവിടെത്തെ തിരക്കിൽ അതങ്ങു മറന്ന് പോയി " " വേഗം ചെല്ലാൻ നോക്... ഇല്ലെങ്കിൽ എന്റെ പെങ്ങൾ നിന്നെ കടലിൽ മുക്കി കൊല്ലും " കിച്ചു pk യെ നോക്കി ചിരിച് പുറത്തേക്ക് പോയി ...... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story