ഇഷാനന്ദ്: ഭാഗം 32

ishananth

എഴുത്തുകാരി: കട്ടു

ആളുകൾക്കിടയിൽ തനിയെ ഇരിക്കുന്ന ഇഷുവിനെ കിച്ചു ചിരിയോടെ നോക്കി നിന്നു ... മുഖം ഒരു കൊട്ടക്കുണ്ട്‌ ... ഇപ്പൊ അങ്ങോട്ട് ചെന്നാൽ pk പറഞ്ഞ പോലെ പെണ്ണ് കടലിൽ മുക്കി കൊല്ലുവല്ലോ .. കിച്ചു സ്വയം പറഞ്ഞു ... അവൻ എളിയിലും കൈകുത്തി ചുറ്റും നോക്കി... അപ്പോഴാണ് അല്പം മാറി ഒരു കൊച്ചു പയ്യൻ റോസ് പൂ വിൽക്കുന്നത് കിച്ചുവിന്റെ ശ്രദ്ധയിൽ പെടുന്നത് .. അവൻ ആ പയ്യന്റെ അടുത്തേക്ക് പോയി അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു ... " എന്തിനാ മോനെ നീ ഇത്ര ചെറുപ്പത്തിൽ തന്നെ ജോലി ചെയ്യുന്നത് .. " " ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചേട്ടാ .. വീട്ടിൽ എന്റെ അമ്മയും അനിയത്തിയും ഒറ്റക്കാണ് ... അവരെ പട്ടിണിയില്ലാതെ നോക്കാൻ എനിക്ക് ഈ വഴിയേ ഉള്ളൂ ...ഇത്‌ മൊത്തം വിറ്റു തീർത്തിട്ട് വേണം എനിക്ക് ഇന്നത്തേക്കുള്ള അരി വാങ്ങാൻ " " പക്ഷെ നീ ഇപ്പൊ പഠിക്കേണ്ട പ്രായം അല്ലെ മോനെ " "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചേട്ടാ... വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ സമയം കിട്ടാറില്ല... പക്ഷെ ഈ സമയം ഒഴിച് ക്ലാസ് സമയങ്ങളിൽ ഞാൻ പഠിക്കാൻ പോകുന്നുണ്ട് ... ക്ലാസ് കഴിഞ്ഞ് ബാക്കിയുള്ള സമയങ്ങളിൽ ഞാൻ ഇങ്ങനെ ഓരോ പണി ചെയ്യും ... കുടുംബം നോക്കണ്ടേ ചേട്ടാ .. അമ്മയെയും അനിയത്തിയേയും പട്ടിണിയില്ലാതെ നോക്കണം ... "

കിച്ചു ആ പയ്യന്റെ കണ്ണുകളിൽ കിച്ചുവിനെ തന്നെ കണ്ടു .. പണ്ട് അമ്മയെയും നന്ദുവിനെയും പട്ടിണി കിടക്കാതെ നോക്കാൻ വേണ്ടി താനും എത്രമാത്രം കഷ്ട്ടപെട്ടിട്ടുണ്ട് .. അന്ന് തന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്ന ആത്മവിശ്വാസവും പ്രയത്നവും തന്നെയാണ് ഇന്നീ പയ്യന്റെ കണ്ണുകളിലും കാണുന്നതെന്ന് അവന് തോന്നി ... " ഞാനീ റോസ് മുഴുവൻ വാങ്ങിക്കോളാം .. മോൻ ഇന്ന് നേരത്തെ വീട്ടിൽ പൊക്കോ ... " കിച്ചു അത് പറഞ്ഞതും ആ പയ്യന്റെ കണ്ണുകൾ തിളങ്ങി ... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു .. ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരെത്തെ വീട്ടിലെത്തി അമ്മയുടെയും അനിയത്തിയുടെയും കൂടെ ഇരിക്കാലോ എന്ന സന്തോഷമായിരുന്നു അവന്റെ മുഖത്... ഇത്‌ മനസ്സിലാക്കിയ കിച്ചു അവനെ നോക്കി ചിരിച്ചു .. ആ പയ്യൻ നല്ലൊരു പുഞ്ചിരി അവനും നൽകി.. ആ പയ്യൻ പൂക്കൾ കെട്ടി കുറച്ചു വെള്ളം അതിന്റെ മേലേക്ക് കുടഞ്ഞു കിച്ചുവിന് നേരെ നീട്ടി .. " നല്ലോണം പഠിക്കണം ട്ടോ ... പഠിച് നാളെ വലിയ നിലയിലെത്തണം " കിച്ചു അവന്റെ തലയിൽ കൈ വെച്ച് പറഞ്ഞു .. ശേഷം ആ പൂക്കൾ വാങ്ങി പഴ്സിൽ നിന്നും കാശെടുത് അവന് കൊടുത്തു ഇഷുവിന്റെ അടുത്തേക്ക് നടന്നു ... ഇഷുവിന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടതും അവനൊരു സൂത്രം തോന്നി ...

കടലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം കുട്ടികളെ അവന്റെ അടുത്തേക്ക് വിളിച് കയ്യിലുള്ള പൂക്കൾ അവർക്കൊക്കെ വീതിച്ചു ഇഷുവിന്റെ കയ്യിൽ കൊടുക്കാൻ വേണ്ടി പറഞ്ഞു ... ഇതിന് പ്രായശ്ചിത്തമായി എല്ലാവർക്കും അവൻ മംഗോ ബാറും വാങ്ങി കൊടുത്തു.. ആ കുട്ടികൾ ഓരോരുത്തരായി ഇഷുവിന്റെ അടുത്തേക്ക് നടന്നു .. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു മണലിൽ അവളുടെയും കിച്ചുവിന്റെയും പേരെഴുതി കളിക്കുകയായിരുന്നു .. കിച്ചു വരാത്തതിലുള്ള ദേഷ്യം അവളുടെ മുഖത് പ്രതിഫലിച്ചു കാണാം .. അപ്പോഴാണ് ഒരു കൂട്ടം കുട്ടികൾ അവൾക് നേരെ റോസുമായി വരുന്നത് കണ്ടത് .. ആദ്യം ഒരു കുട്ടി അവളുടെ കയ്യിൽ റോസ് കൊടുത്ത് പോയി ... അവൾ ആശ്ചര്യത്തോടെ പൂവിലേക്ക് നോക്കി ആ കുട്ടിയെ നോക്കിയതും ആ കുട്ടി മറി കടന്ന് വേറൊരു കുട്ടി വന്ന് റോസ് കൊടുത്തു ... അവൾ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തന്നെ ഓരോ കുട്ടികളും അവളെ മറി കടന്ന് പോയി കൊണ്ടിരുന്നു .. അവസാനം ഒരു നാലു വയസ്സ് പ്രായമുള്ള കുട്ടി വന്ന് അവളുടെ കയ്യിൽ റോസ് കൊടുത്തു ... " സോറി ഇഷു " " മോളെന്തിനാ എന്നോട് സോറി പറയുന്നേ " ആ കുട്ടിയുടെ താടി പിടിച് കൊഞ്ചിച്ചു കൊണ്ട് ഇഷു ചോദിച്ചു ..

" ഞാനല്ല ... ആ അങ്കിളാ പറയാൻ പറഞ്ഞെ ". ആ കുട്ടി കൈ നീട്ടിയ നേരെ ഇഷു നോക്കി ... ഒരു ബൊക്കെയുമായി നിൽക്കുന്ന കിച്ചുവിനെ അവൾ ദേഷ്യത്തോടെ നോക്കി അവന്റെ അടുത്തേക്ക് നടന്നു .. " ഇഷൂട്ടി " കിച്ചു വിളിച്ചതും അവളുടെ കയ്യിലുള്ള പൂക്കളൊക്കെ അവന്റെ തലയിലൂടെ വലിച്ചെറിഞ് അവൾ പുറം തിരിഞ്ഞു നടന്നു ... " ഇഷൂട്ടി " കിച്ചു അവളുടെ പിറകെ ഓടി .. " കുട്ടിയല്ല ചട്ടി ... ഹും " " ഇഷൂ ... സോറി " " ആര് കോറി ... താൻ പോടോ ... " " എടി .. ഐസ്ക്രീം വാങ്ങി തരാടീ " " ഒറ്റക്കങ് വാങ്ങി കഴിച്ചാൽ മതി ...എനിക്കുള്ളത് വാങ്ങാൻ എന്റെ കയ്യിൽ കാശുണ്ട് " " ഇഷൂ ... " " പോടാ പട്ടി " " അയ്യോ .. നന്ദുവേട്ടനെ അങ്ങനെ ഒന്നും പറഞ് കൂടാ .. " കിച്ചു ഇഷുവിന്റെ മുന്നിൽ കയറി നിന്ന് കൊണ്ട് പറഞ്ഞു .. ഇഷു തല തിരിച്ചു നിന്നു. ... " സോറി " കിച്ചു അവന്റെ കൈ ചെവിയിൽ പിടിച് ഏത്തമിടാൻ തുടങ്ങി ... ഒരു കയ്യിൽ ബൊക്കേ ആയത് കൊണ്ട് അവൻ കഷ്ട്ടപെടുന്നത് കണ്ടു അവൾക്ക് ചിരി വന്നു . " അടി .. ആത്താടീ .. എന്റെ ഇഷൂട്ടി ചിരിച്ചേ " കിച്ചു അവളുടെ മുമ്പിൽ മുട്ട് കുത്തി നിന്ന് അവൾക്ക് നേരെ ബൊക്കേ നീട്ടി .. അവളത് വാങ്ങാൻ തുനിഞ്ഞതും അതവൻ കുടഞ്ഞു പൂക്കളിലുള്ള വെള്ളം മുഴുവൻ അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു ...

അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കിയതും കിച്ചു എഴുന്നേറ്റ് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് അടുപ്പിച് ബൊക്കേ അവളുടെ കയ്യിലേക്ക് കൊടുത്തു ... " നന്ദുവേട്ടാ ... വിട് .പബ്ലിക് പ്ലേസ് ആണ് " " അയിന് " " അയിനി അല്ല .. ചക്ക .. വിടടാ " ഇഷു അവനെ തല്ലി മാറ്റി മണലിലേക്ക് ഇരുന്നു ... കിച്ചു അവളുടെ മടിയിലേക്ക് തല വെച്ച് മണലിൽ കിടന്നു .. " നന്ദുവേട്ടാ .. എനിക്ക് ഐസ്ക്രീം വാങ്ങി തരുവോ " " കുറച്ചു മുമ്പ് എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ ... കാശുണ്ടെന്നോ ... തനിയെ വാങ്ങിക്കോളാന്നോ.. " " അയ്യടാ ... എന്റെ കാശ് കൊണ്ട് നന്ദുവേട്ടൻ കഴിച്ചത് തന്നെ ... പോയി വാങ്ങീട്ട് വാടാ .." കിച്ചു അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് തലക്കൊരടിയും കൊടുത്ത് ഐസ്ക്രീം കടയുടെ മുമ്പിലേക്ക് നടന്നു ... ഇഷു അവൻ പോകുന്നതും നോക്കി തിരിഞ്ഞതും ദത്തൻ ഒരു പെണ്ണിന്റെ തോളിലും കയ്യിട്ട് തനിക്ക് നേരെ വരുന്നത് കണ്ടു ... അവനെ കണ്ടതും അവളുടെ കണ്ണുകളിൽ പക നിറഞ്ഞു ... " ആരിത് ... ഇഷാനി തമ്പുരാട്ടിയോ ... " ഇഷു അവനെ ദേഷ്യത്തോടെ നോക്കി മുഖം തിരിച്ചു ... " എന്താടീ നിനക്കിത്ര തണ്ട്.. ഞാൻ ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്നു വിചാരിച്ചോ നീ " " അയ്യോ... നീ എഴുനേറ്റ് നടന്നില്ലെങ്കിൽ ആരോട് ഞാൻ പകരം ചോദിക്കും..."

" പകരം ചോദിക്കാനൊക്കെ നീ ആയോടീ... എന്റെ ഏട്ടന് നിന്നോട് തോന്നിയ ഒരു ഭ്രാന്ത്‌... അത്കൊണ്ട് മാത്രം അവശേഷിപ്പിച്ചേക്കുവാടീ നിന്റെ ഈ ജീവനും ശരീരവും... അല്ലെങ്കിൽ നിന്റെ അമ്മ എന്റെ കയ്യിൽ കിടന്ന് ഞെരങ്ങിയ പോലെ എന്നേ എന്റെ കൈപ്പിടിയിൽ ഒതിക്കിയേനെ നിന്നെ... " "എടാ " ഇഷു അവന്റെ കൈ ഉയർത്തിയതും അവൻ അവളുടെ കൈ പിടിച്ച് വെച്ചു... ഇഷു അവനെ ദേഷ്യത്തോടെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ദത്തന്റെ കൈപ്പിടിയിൽ അവളുടെ കൈ ഞെരങ്ങി.. ഇഷു പരമാവധി അവളുടെ കൈ വേർപ്പെടുത്താൻ നോക്കിയെങ്കിലും അവന്റെ കയ്യിൽ നിന്നും അതിനു കഴിഞ്ഞില്ല... കുറച്ചു കഴിഞ്ഞു ദത്തന്റെ കയ്യിൽ നിന്നും അവളുടെ കൈ ഊർന്ന് വീഴുന്നത് അവൾ അത്ഭുതത്തോടെ നോക്കി... അവന്റെ കണ്ണുകളിലെ ഭയം കണ്ടതും അവൾ തിരിഞ്ഞ് നോക്കി.. അവളുടെ പിറകിൽ ദത്തനെ തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെ കണ്ടതും ഇഷു അവന്റെ അടുത്തേക്ക് നടന്നു അവന്റെ കൈകളിൽ അവളുടെ കൈ കോർത്തു ദത്തനെ നോക്കി... അവളുടെ ഈ പ്രവർത്തി ദത്തനിൽ ദേഷ്യം വളർത്തി... അവൻ കിച്ചുവിനെ പുച്ഛത്തോടെ നോക്കി.. എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു.. "

എന്തൊക്കെ ഉണ്ട് വിശേഷം IPS സാറെ... എപ്പോ ഹോസ്പിറ്റലിൽ നിന്നിറങ്ങി " ദത്തൻ പരിഹസിച്ചു.. " എപ്പോ നീ ഹോസ്പിറ്റലിൽ നിന്നിറങ്ങിയോ.. അപ്പൊ തന്നെ ഞാനും ഇറങ്ങി " " ഇപ്പൊ മനസ്സിലായല്ലോ എന്റെ ഏട്ടന്റെ പവർ.. അധികം കളിക്കാൻ നിക്കണ്ട... ചിലപ്പോ ജീവനറ്റ ശരീരം മാത്രമായിരിക്കും വീട്ടിലേക്കെത്തുന്നത് " " ഹും... പുറകീന്ന് കുത്താൻ ആരെ കൊണ്ടും പറ്റും.. നിന്റെ ഏട്ടൻ ആണാണെങ്കിൽ നേരെ നിന്ന് തല്ലി തോൽപ്പിക്കാൻ പറയടാ... " " എന്റെ ഏട്ടനെ വെല്ലുവിളിക്കുന്നോ " " നിന്റെ ഏട്ടനെ അല്ല... നിന്നെ ഒക്കെ ഉണ്ടാക്കിയ നിന്റെ അച്ഛനെ ആണെനിക്ക് വേണ്ടത്... ആണും പെണ്ണും കേട്ട വർഗങ്ങളെ ഉണ്ടാക്കി വെച്ചതിനു " " ടാ " ദത്തൻ ചീറി " അധികം തിളക്കാതെടാ... നിന്റെ ജീവൻ ഞാൻ ബാക്കി വെച്ചത് നിന്നോടെനിക്കുള്ള സ്നേഹം കൊണ്ടൊന്നും അല്ല... നിന്നെ കൊല്ലാൻ ഉള്ള ആളെ നീ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്...അത് കൊണ്ട് മാത്രം വെറുതെ വിട്ടേക്കുവാ.. ആ പിന്നേ നീ നിന്റെ ഏട്ടനോട് പറയണം ഇനി ഇഷാനി ദേവൻ ഇഷാനി നന്ദകിഷോർ ആണെന്ന്.. അവന്റെ പുഴുത്ത കണ്ണുകൾ ഇനി ഇവളിൽ പതിയരുത്... ഇവളെന്റെയാ... എന്റേത് മാത്രം.. ഇനി നിന്റെയോ നിന്റെ ഏട്ടന്റെയോ കാമ കണ്ണുകൾ ഇവളുടെ മേലെ പതിഞ്ഞാൽ ബലിയിടാൻ പോലും നിന്റെ അച്ഛന് കിട്ടില്ല ... നോക്കിക്കോ " കിച്ചു ഇഷാനിയെ ചേർത്ത് പിടിച്‌ ദത്തനിൽ നിന്നും തിരിഞ്ഞു നടന്നു... ഇഷു കിച്ചുവിനെ തന്നെ നോക്കി നടന്നു...

അവന്റെ കണ്ണുകളിൽ കാണുന്ന വികാരം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല... പക്ഷെ അവന്റെ കരവലയത്തിൽ അവളെന്നും സുരക്ഷിതയാവും എന്ന് തിരിച്ചറിയുകയായിരുന്നു ആ നിമിഷം... ദത്തൻ ദേഷ്യത്തോടെ അവന്റെ തോളിൽ ചാരി നിൽക്കുന്ന പെണ്ണിന്റെ കൈ തള്ളി മണലിലേക്ക് ഇരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 പിന്നീടുളള ഒരാഴ്ച കാലം കിച്ചുവിനും ഇഷുവിനും കാണാൻ കഴിഞ്ഞിരുന്നില്ല... കിച്ചുവും pk യും കേസിന്റെ കാര്യത്തിലും അഖിയുടെ കല്യാണ തിരക്കിലും പെട്ടു.. അല്ലെങ്കിലും ഏതെങ്കിലും കല്യാണം ഉണ്ടായാൽ ചെക്കന്റെ കൂട്ടുകാരാണല്ലോ പെടല്... ഇഷുവും ഐഷുവും കല്യാണത്തിനും റിസെപ്ഷനും ഇടാനുള്ള ഡ്രസ്സിങ് ഡിസൈൻ ചെയ്യുന്ന തിരക്കിലും പെട്ടു.. പക്ഷെ കാണാൻ പറ്റിയില്ലെങ്കിലും രാത്രി മുതൽ പുലർച്ച വരെയുള്ള ഫോൺ സംഭാഷണത്തിലൂടെ ഇഷുവും കിച്ചുവും അവരുടെ പ്രണയം സമ്പൂർണമാക്കിയിരുന്നു... അവര് വേർപിരിക്കാൻ കഴിയാത്ത വിധം മനസ്സ് കൊണ്ട് അടുത്തു... അങ്ങനെ അഖിയുടെ കല്യാണ ദിവസം കിച്ചുവും pk യും കൂടി നഖം കടിച് ഓഡിറ്റോറിയത്തിന്റെ മുന്നിൽ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു..

അവരുടെ നടത്തം കണ്ട് അഖി അവരുടെ അടുത്തേക്ക് വന്ന് രണ്ട് പേരുടെയും തോളിൽ കയ്യിട്ട് നിന്നു.. " എടാ പരട്ടകളെ... കല്യാണം എന്റെയല്ലേ.. എന്നിട്ട് എനിക്കില്ലല്ലോ ഇത്ര ടെൻഷൻ " " നിന്റെ കല്യാണം ആയതിനു ഞങ്ങൾക്കെന്തിനാ ടെൻഷൻ... ഞാനെന്റെ ഇഷുവിനെ കണ്ടിട്ട് ഒരാഴ്ചയായി.. അവളെ കാണാത്തതിന്റെ ടെൻഷനാ... " " എടാ ദുഷ്ട്ടാ.. പട്ടി 😡..നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.. " കിച്ചുവിൽ നിന്നും അഖി pk യെ നോക്കി.. "കിച്ചു ഓക്കേ... ഇഷുവിനെ കാണാഞ്ഞിട്ടാണ്.. പക്ഷെ നീ എന്തിനാണാവോ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് " pk യെ നോക്കി അഖി ചോദിച്ചു.. " എടാ.. ഞാനെന്റെ ഐശുനെ കണ്ടിട്ടും ഒരുപാടായി.. " pk നാണത്തോടെ കളം വരച്ചു കൊണ്ട് പറഞ്ഞു.. " അയ്യന്റെ മോനേ... അവന്റൊരു നാണം.. വാടാ പുല്ലുകളെ.. മുഹൂർത്തത്തിന് സമയമായി... " " നീ പൊക്കോ.. ഞങ്ങളിപ്പോ വരാം " അഖി പോയതും കിച്ചുവും pk യും പുറത്തേക്ക് നോക്കി നിന്നു... കുറച്ചു സമയത്തിന് ശേഷം ഗേറ്റ് കടന്ന് വരുന്ന ഇഷുവിനെയും ഐഷുവിനെയും കണ്ടതും pk യും കിച്ചുവും തല പരസ്പരം മുട്ടിച്ചു അവരെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... പിങ്ക് കളറിലുള്ള ലെഹങ്ക ആയിരുന്നു രണ്ട് പേരും അണിഞ്ഞിരുന്നത്... രണ്ട് പേരും ഒരേ മോഡലിൽ മുടി കേൾ ചെയ്തിരുന്നു... ഒറ്റ നോട്ടത്തിൽ അവര് രണ്ടുപേരും മുഖസാമ്യം ഇല്ലാത്ത ഇരട്ടകളെ പോലെ ആയിരുന്നു.. രണ്ട് പാവകളെ പോലെ ഓഡിറ്റോറിയത്തിലേക്ക് നടന്ന് വരുന്ന അവരുടെ മേലെ ആയിരുന്നു പുരുഷ കേസരികളുടെ മുഴുവൻ കണ്ണുകളും...

ഇത്‌ കിച്ചുവിന്റെയും pk യുടെയും നേരിയ കുശുമ്പ് നിറച്ചു... " എവിടെ പോയി കിടക്കായിരുന്നു രണ്ട് പേരും .. ഞങ്ങൾ എത്ര നേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ടെന്ന് അറിയുവോ " " സംസാരിച്ചിരിക്കാൻ സമയമില്ല നന്ദുവേട്ടാ... നീതുനെ കണ്ടിട്ടില്ല.. വേഗം വാ " ഇഷുവും ഐഷുവും അവരുടെ സ്കർട് പൊക്കി കൊണ്ട് ഉള്ളിലേക്ക് പോയി.. " ഹാ ബെസ്റ്റ്.. ഇത്രയും നേരം നമ്മളാർക്ക് വേണ്ടിയാടാ വെയിറ്റ് ചെയ്തത് " pk അവന്റെ തോളിൽ കയ്യിട്ട് പറഞ്ഞു.. കിച്ചു പ്രതീക്ഷയോടെ ഇഷുവിനെ നോക്കി... പകുതി വഴിക്കെത്തിയതും ഇഷു തിരിഞ്ഞു നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... കിച്ചു കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചതും ഇഷു അവനെ നോക്കി കണ്ണടിച്ചു ചുണ്ടുകൾ കൂർപ്പിച്ചു ഒരു ഫ്ലയിങ് കിസ്സും കൊടുത്തു.. അവനെ നോക്കി ചിരിച്ചു അവിടെ നിന്നും നടന്നു... " അളിയാ " കിച്ചു നെഞ്ചത്തും കൈ വെച്ച് pk യുടെ മേലേക്ക് വീണു.. pk അവനെ താങ്ങി ഒരു ചെറിയ പ്രതീക്ഷയോടെ ഐഷുവിനെ നോക്കി... " പരട്ട.. ജാഡ തെണ്ടി.. അവൾക്കൊന്ന് തിരിഞ്ഞ് നോക്കിയാലെന്താ.. ഹും " pk ദേഷ്യത്തോടെ കിച്ചുവിനെ തള്ളി മാറ്റി... അവൻ ഇഷുവിനെയും ഐഷുവിനെയും മറികടന്നു ഐഷുവിനെ ദേഷ്യത്തോടെ നോക്കി വേഗത്തിൽ നടന്നു...

അവന്റെ ദേഷ്യം കണ്ടതും ഐഷു ഊറി ചിരിച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 നീതു കതിർ മണ്ഡപത്തിലേക്ക് താല പൊലികളുമായി വന്നു.. മെറൂൺ സോഫ്റ്റ്‌ സിൽക്ക് സാരിയിലേക്ക് ട്രഡീഷണൽ ഒർണമെന്റ്സ് ആയിരുന്നു അവളണിഞ്ഞിരുന്നത്.. അവളെ കണ്ടതും അഖി ഒരു നിമിഷം പരിസരം മറന്ന് അവളെ നോക്കി ഇരുന്നു... താനും അവളും മാത്രമേ അവിടെ ഉള്ളൂ എന്ന് അവന് തോന്നി.. " എടാ.. ഒന്ന് മയത്തിലൊക്കെ നോക്ക്... നിനക്ക് തന്നെ കെട്ടാം " കിച്ചു കുനിഞ്ഞു അവന്റെ ചെവിയിലായി പറഞ്ഞു.. അവൻ കിച്ചുവിനെ നോക്കി ഇളിച്ചു.. നീതു കതിർ മണ്ഡപത്തിലേക്ക് കയറി സദസ്സിലുള്ളവരെ വണങ്ങി കൊണ്ട് അഖിക്ക് അരികിലായി ഇരുന്നു.. അഖിയെ അവൾ ഇടം കണ്ണിട്ട് നോക്കി.. അവന്റെ നോട്ടം കണ്ടതും അവളുടെ മുഖം ചുവന്നു തുടുത്തു.. " കെട്ടി മേളം.. കെട്ടിമേളം " പൂജാരി അഖിയുടെ കൈകളിലേക്ക് താലി എടുത്ത് കൊടുത്തു... അഖി അത് വാങ്ങി നീതുവിന്റെ കഴുത്തിലണിയിച്ചു... സിന്ദൂരം കൊണ്ട് സീമന്ത രേഖ ചുവപ്പിച്ചു... നീതു കണ്ണുകളടച്ചു കൈകൂപ്പി പ്രാർത്ഥിച്ചു... ഇതേ സമയം കിച്ചു പതുക്കെ ഇഷുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തൊട്ടരികിലായി വന്ന് നിന്നു..

ഇഷു അവനെ നോക്കി ചിരിച് കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി നെഞ്ചിൽ തട്ടി നിന്നു.. " എന്റെ പൊന്നു ഇഷൂ.. എന്നേ ഇങ്ങനെ നോക്കി ചിരിക്കല്ലേ.. ഞാനിപ്പോ തന്നെ നിന്നെ കെട്ടി കൂടെ കൂട്ടും.." " എന്തോ.. എങ്ങനെ " "നിന്നെ ഈ വേഷത്തിൽ കണ്ട് കണ്ട്രോൾ കിട്ടുന്നില്ല മോളെ... ഒരു വിധത്തിൽ പിടിച്ചു വെച്ചേക്കുവാ " കിച്ചു പതിയെ അവളുടെ ചെവിയിലേക്ക് ഊതി...ഇഷു കണ്ണുകളടച്ചു തല ചെരിച് അവന്റെ നിശ്വാസത്തിൽ അടിമപ്പെട്ടു നിന്നു.. " പോരുന്നോ.. എന്റെ കൂടെ? " അവള് ഇല്ലെന്നും ഉണ്ടെന്നും എന്ന രീതിയിൽ അവനെ നോക്കി തലയാട്ടി... കിച്ചു ആരും കാണാതെ അവളെ ചേർത് പിടിച്ച് കവിളിൽ മൃദുവായൊന്ന് കടിച്ചു... ഇഷു ഞെട്ടി ചുറ്റും നോക്കി... ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ കണ്ണുകൾ ഉരുട്ടി കിച്ചുവിനെ നോക്കി പേടിപ്പിച് ഐഷുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. കിച്ചു ചിരിയോടെ pk യുടെ അടുത്തേക്ക് പോയി.. pk ആണെങ്കിൽ ഐഷുവിന്റെ ഒരു നോട്ടത്തിന് വേണ്ടി അവളെ തന്നെ ചുറ്റി പറ്റി നടക്കുവായിരുന്നു......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story