ഇഷാനന്ദ്: ഭാഗം 33

ishananth

എഴുത്തുകാരി: കട്ടു

റിസപ്ഷന് വേണ്ടി റെഡ് കോമ്പി ബ്രൈഡൽ ഡ്രസ്സ്‌ ആയിരുന്നു നീതുവും അഖിയും സെലക്ട്‌ ചെയ്തിരുന്നത്.. എല്ലാവരുടെയും കണ്ണുകൾ തന്നിലേക്ക് പതിയുന്നത് കണ്ടപ്പോൾ നീതുവിന് അല്പം ബുദ്ധിമുട്ട് തോന്നി... നീതു നേർവസ് ആണെന്ന് തോന്നിയ അഖി അവളെ ചേർത്ത് പിടിച്ചു.. " ടെൻഷൻ ഉണ്ടോടോ..." നീതു ഇല്ലെന്ന രീതിയിൽ തലയാട്ടി... " പിന്നെന്തിനാ ഇത്ര പേടി.. കയ്യൊക്കെ സ്കിർട്ടിൽ മുറുകിയിട്ടുണ്ടല്ലോ " " എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവില്ലേ കുറച്ചൊക്കെ പേടി...ഇഷുനേം ഐഷുനേം കണ്ടാൽ കുറച്ചൊക്കെ ആശ്വാസം കിട്ടും " " പറഞ്ഞ പോലെ അവരവിടെ... കാണാനില്ലല്ലോ " അഖി അവരെ നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് സ്റ്റേജിലെ ലൈറ്റൊക്കെ അണയുന്നത്... എല്ലാവരും ചുറ്റും നോക്കി... അപ്പോഴാണ് എൻട്രിയിലേക്ക് മൂവിങ് ലൈറ്റ് ഫോക്കസ് ആവുന്നത്.. അവിടെ പുറം തിരിഞ്ഞ് നിൽക്കുന്ന ഇഷുവിനെയും ഐഷുവിനെയും കണ്ടതും നീതു ചിരിയോടെ അഖിയെ നോക്കി... രണ്ട് പേരും പീച് കളറിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്... പതിയെ ഓർക്കസ്ട്ര പാട്ട് പ്ലേ ചെയ്തു.. ഉം...ഉം..ഉം. സാരി എളിയിൽ കുത്തി പാട്ടിന്റെ താളത്തിനനുസരിച് അവരുടെ ബോഡി അവർ ചലിപ്പിച് സ്റ്റേജിനു അഭിമുഖമായി തിരിഞ്ഞു...

"കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ... കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി കൂകിയും കുറുകിയും വായോ... മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ മണവാളൻ വന്നു വിളിച്ചാൽ നാണം കൊള്ളും മനസല്ലേ.. " ആ പാട്ട് കഴിഞ്ഞതും അടുത്ത പാട്ട് പ്ലേ ആയി.. അത്കൊണ്ട് എനിക്ക് വേണ്ടി രമണൻ ഗോദയിലേക്കിറങ്ങുന്നതാണ്... കിച്ചുവും pk യും രണ്ട് അറ്റത് നിന്നും മുണ്ട് മടക്കി കുത്തി കൊണ്ട് ഇഷുവിന്റെയും ഐഷുവിന്റെയും അരികിൽ വന്ന് നിന്നു.. ഹോ.. താരകങ്ങൾ കണ്ണുവെച്ച പാരിജാതമല്ലേ... താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണമല്ലേ... തങ്കമെന്റെ തങ്കവർണ പുണ്യം നീയെനിക്ക്.. മുത്താരം മുത്തല്ലേ.. മുല്ലപ്പൂ തേനല്ലേ.. മാനത്തിൽ വില്ലല്ലേ.. മൌനത്തിൽ വാക്കല്ലേ... നാലുപേരും കൂടി ഡാൻസ് കളിച് സ്റ്റേജിലേക്ക് കയറി.. ഉദിച്ച ചന്ദിരന്റെ ചന്ദമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ ... നിനക്കു വെണ്ണിലാവ് പാല്കുടങ്ങൾ തന്നില്ലേ തന്നില്ലേ.. നാലു പേരും രണ്ട് പെയറായി തിരിഞ്ഞ് അഖിയെയും നീതുവിനെയും നടുവിൽ നിർത്തി നെക്സ്റ്റ് പാട്ട് പ്ലേ ചെയ്തു.. ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം...

ചങ്ക് കൊടുക്കും ചങ്ക്സുകളെല്ലാം ആർപ്പ് വിളിച്ച കൂടണ കല്യാണം.. തകിലടിയോ…ഓ നിറപൊലിയോ...ഓവരനെവിടെ.. വധുയെവിടെ.. വിളി അളിയോ.. നമ്മുടെ ചെക്കന്റെ കല്യാണം .. കളറാണെടാ നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ.. കിച്ചുവും pk യും അഖിയുടെ തോളിൽ കയ്യിട്ട് കൊണ്ട് പെണ്പടകളെ നോക്കി പാടി.. നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ.. ഇഷുവും ഐഷുവും വിട്ട് കൊടുത്തില്ല... നീതുവിന്റെ തോളിൽ കയ്യിട്ട് അവരും പാടി.. ചെക്കനും പെണ്ണും ടെൻഷനടിച്ചുചങ്ക് പറിച്ചു ചേർന്നൊരു കല്യാണം.... തനി തരികിടയല്ലാ ഒരു മണകുണയല്ലാ പുലിയിവനൊരു പുല്ലാ… മുരുകനെടാ ഇവളൊരുമണിമുല്ലാ പുതിയൊരു മഴവില്ലാ… നിറമെഴുതിയ ചില്ലാ പെണ്ണൊരുത്തി.. പന്തലാകെ പെയ്യും .. ചന്തമല്ലേ ചങ്കുപോലെ ചങ്കും കൂടെയില്ലേ...അവനും… അവളും അവരും… ഇവരും അവിടെ.. ഇവിടെ.. ഇടറി.. ചിതറി..ചിരിതൻ തണലായ്‌.. മതിയോ..പറ പൊന്നളിയാ.. നാലുപേരും കൂടി അഖിയുടെയും നീതുവിന്റെയും ചെവിയുടെ അടുത്ത് ചെന്ന് കൂവി വിളിച്ചു... അഖിയും നീതുവും ചെവി പൊത്തി പിടിച്ചു നിന്നു... നമ്മുടെ ചെക്കന്റെ നമ്മുടെ പെണ്ണിന്റെ നമ്മുടെ ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന്റെ..

നാലു പേരും അവരെ വിടാൻ ഉദ്ദേശമില്ലായിരുന്നു.. കിച്ചുവും pk യും അഖിയെ ഇവിടെ നിന്നും ഇഷുവും ഐഷുവും നീതുവിനെ അപ്പുറത് നിന്നും വലിക്കാൻ തുടങ്ങി.. നീതുവും അഖിയും കൈ കോർത്തു പിടിച്ചു ഇനി ഒരിക്കലും പിരിയില്ലന്ന രീതിയിൽ നിന്നു.. നമ്മുടെ ചെക്കന്റെ കല്യാണം .. കളറാണെടാ നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ ഇപ്പ്രാവശ്യം അഖിയും നീതുവും കൂടി അവരുടെ കൂടെ കൂടി ഡാൻസ് കളിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 അങ്ങനെ ഡാൻസും പാട്ടുമായി അഖിയുടെയും നീതുവിന്റെയും കല്യാണം കഴിഞ്ഞു... അഖിക്ക് പെങ്ങന്മാരും ഏട്ടന്മാരും ഇല്ലാത്തതിനാൽ നീതുവിനെ ഫസ്റ്റ് നൈറ്റ്നു വേണ്ടി ഒരുക്കിയത് ഇഷുവും ഐഷുവും കൂടി ആണ്... അഖിയുടെ റൂമിന്റെ മുന്നിലെത്തിയതും നീതുവിന് ആകെ പരവേശം തുടങ്ങി.. ഇഷു അവളെ പിടിച്ചു പേടിക്കണ്ട എന്ന രീതിയിൽ പുറത്ത് തട്ടി കൊടുത്തു.. അപ്പോഴാണ് ഐഷു കയ്യിൽ ഒരു ഗ്ലാസ്‌ പാലും കൊണ്ട് അങ്ങോട്ട് വന്നത്.. " ദേ നീതു.. ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ്... പേടിച് (a+b) all square എന്നൊന്നും പറഞ്ഞേക്കരുത് " (ഐഷു ) " ഇന്റഗ്രേഷനും ഡിഫറെന്റിയേഷനും ലോഗും ഒന്നും മനസ്സിൽ പോലും വന്നേക്കരുത് " (ഇഷു )

" ഇത് പറഞ്ഞപ്പോഴാ ഞാനോർത്തത്.. ആക്ച്വലി ഇതൊക്കെ നമ്മളെന്തിനാ പഠിക്കുന്നത് " (ഐഷു ) " വെറുതെ നമ്മുടെ തല പുണ്ണാക്കാൻ... അല്ലാതെന്തിനാ " (ഇഷു ) " എന്തും സഹിക്കാം.. ഇന്റഗ്രേഷൻ ആണ് സഹിക്കാൻ വയ്യാത്തത് " (ഐഷു ) " ഇന്റഗ്രേഷൻ എന്നാലും സഹിക്കാം.. അൽജിബ്ര യാ എനിക്ക് സഹിക്കാൻ പറ്റാത്തത് " " ഇന്റഗ്രേഷനാ ഏറ്റവും ടഫ്... അയ്യോ അതിന്റെ അപ്പ്ളിക്കേഷൻസ് ഓർക്കാൻ പോലും വയ്യ " "അല്ല... അൽജിബ്രയാ " " ഇന്റഗ്രേഷനാ... " "അൽജിബ്ര " ഇഷുവും ഐഷുവും അവിടെ നിന്ന് വഴക്ക് കൂടാൻ തുടങ്ങി... നീതു രണ്ട് പേരെയും മാറി മാറി നോക്കി... അപ്പോഴാണ് കിച്ചുവും pk യും അങ്ങോട്ട് വരുന്നത്... "എന്താ ഇവിടെ പ്രശനം " (കിച്ചു ) " നന്ദുവേട്ടാ... ഇന്റഗ്രേഷനാണോ അൽജിബ്രയാണോ ടഫ്... അൾജിബ്രയല്ലേ " " ഒന്ന് പോടീ..അവളുടെ ഒരു അൽജിബ്ര... മൈനസ് ബി പ്ലസ് ഒരു മൈനസ് റൂട്ടോഫ് ബി സ്‌ക്വയർ മൈനസ് ഫോർ എ സി ബൈ ടു എ... അത് വെച്ച് ചെയ്താൽ അൽജിബ്ര കഴിഞ്ഞു... അത് പോലെയാണോ ഇന്റഗ്രേഷൻ " " കിച്ചു.. നീ കൊടുക്കണോ.. അതോ ഞാൻ കൊടുക്കണോ " (pk ) " നീ കൊടുത്തോ pk " " എന്ത് 🙄" ഐഷുവും ഇഷുവും ഒരുമിച്ച് ചോദിച്ചു.. "

അടി... അല്ല പിന്നേ... ഈ സമയം ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ട പെണ്ണിനേയും പിടിച്ചു വെച്ച് അവരുടെ ഒരു അൽജിബ്ര " അപ്പൊഴാണ് ഇഷുവിനും ഐഷുവിനും നീതുവിനെ കുറിച്ച് ഓർമ വന്നത്... ഇഷു നീതുവിനെ പിടിച് റൂമിലേക്ക് തള്ളി... കിച്ചു വാതിൽ കൊട്ടിയടച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു തള്ളിയ നീതു നേരെ ചെന്ന് വീണത് മുല്ലപ്പൂവും കയ്യിൽ ചുറ്റി ബെഡിൽ ഇരിക്കുന്ന അഖിയുടെ മേലേക്കാണ്... അവര് രണ്ട് പേരും കൂടി കട്ടിലിലേക്ക് മറിഞ്ഞു വീണു... " എന്താ നീതു ഇത്‌ " " (a+b) all square " " എന്തോന്ന്... കടന്നു വരുന്നതിനു പകരം കിടന്ന് വന്നിട്ട് നീ എന്നേ മാത്‍സും പഠിപ്പിക്കാൻ നോക്കുന്നോ " " അത് പിന്നേ ഐഷു പാലുമായി വന്നപ്പോൾ അവളെങ്ങനെ പറഞ്ഞപ്പോൾ " നീതു ആകെ വെപ്രാളപ്പെട്ടു.. " എന്നിട്ട് പാലെവിടെ? " " പാല്... പാല് ഐഷു ന്റെ കയ്യിലാ ☹️" അഖി ചുണ്ട് പൊത്തിപിടിച് ചിരിച്ചു.. " ഞാനിപ്പോ കൊണ്ട് വന്ന് തരാം അഖിയേട്ടാ " നീതു തിരിഞ്ഞ് വാതിൽ തുറക്കാൻ പോയതും അഖി അവളുടെ കൈ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു.. " പാലിനി പിന്നേ കുടിക്കാം... ഇപ്പൊ എനിക്ക് ഇവിടുത്തെ തേൻ മതി " നീതുവിന്റെ ചുണ്ടിൽ തഴുകി കൊണ്ടവൻ പറഞ്ഞു...

നീതു നാണത്തോടെ മുഖം താഴ്ത്തി... അഖി അവളുടെ താടിയിൽ പിടിച് മുഖം ഉയർത്തി... ഒരുവേള അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കിയതും അവളുടെ അധരങ്ങൾ അവൻ കവർന്നെടുത്തു... നീതുവിന്റെ കൈകൾ അവന്റെ മുടിയിൽ പരതി നടന്നു.. മതി വരുവോളം അവർ പരസ്പരം നുകർന്നു.. ശേഷം അഖി അവളുടെ അധരങ്ങൾ മോചിപ്പിച് അവളെ നോക്കി... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ നീതു നാണത്തോടെ ബെഡിൽ പോയി കിടന്നു... അഖി അവളുടെ അടുത് കിടന്ന് വയറിൽ മുഖം പൂഴ്ത്തി ചുംബിച്ചു... നീതു ഒന്ന് പൊള്ളി പിടഞ് അവന്റെ തല പിടിച്ചുയർത്തി അവന്റെ കഴുത്തിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്തു...അഖിയുടെ അധരങ്ങൾ അവളിൽ ഒഴുകി നടന്നു... രണ്ടുപേരും വികാരങ്ങൾക്ക് അടിമപ്പെട്ട സമയത്തു അഖി എന്നെന്നേക്കുമായി നീതുവിനെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 മീനവിയൽ വാതിലിന്റെ അപ്പുറത്.. " ആക്ച്വലി കണക്ക് കൊണ്ടും ഇന്റഗ്രേഷൻ കൊണ്ടും നമുക്കെന്താ ഉപകാരം " " എന്റെ ഐഷു... പിന്നേ നീ ഒക്കെ എന്തിനാ BSC മാത്‍സ് എന്ന് പറഞ് നടക്കുന്നത് " (കിച്ചു ) " ഒരു കൈയബദ്ധം... അത്രെ ഉള്ളൂ " " ഓട്ടോമേഷൻ ടെക്നോളജി യുടെ വർധിച്ചു വരുന്ന പുരോഗതിക്കും മാനേജ്മെന്റിലും മാർകെറ്റിംങും സിംപ്ലിഫൈ ചെയ്യാനൊക്കെ ഇന്റഗ്രേഷൻ യൂസ് ചെയ്യുന്നത്...

അത് മാത്രമല്ല വേറെ പല ബെനെഫിറ്സും ഇന്റഗ്രേഷൻ കൊണ്ട് ഉണ്ട്.. കണക്ക് എന്ന സബ്ജെക്ട് എല്ലായിടത്തും ഉണ്ട്... അതിന്റെ നേക്ക് നമുക്ക് കിട്ടി കഴിഞ്ഞാൽ കണക്കിനേക്കാൾ സിമ്പിൾ ആയ ഒരു സബ്ജെക്ട് വേറെ ഇല്ല എന്ന് തന്നെ പറയാം .. " കിച്ചു വിശദീകരിച്ചു.. " ഓ.. ഐ സീ " ഐഷു കയ്യിലുള്ള പാല് കുടിച് കൊണ്ട് പറഞ്ഞു.. " എടി.. ഇത്‌ നീതുവിന്റെ കയ്യിൽ കൊടുക്കാൻ വെച്ചിരുന്ന പാലല്ലേ.. നീയത് കൊടുത്തില്ലേ " (ഇഷു ) " അയ്യോ... ആണല്ലോ.. ഞാൻ മറന്നു പോയി " " ഹാ.. ബെസ്റ്റ് " (pk ) " എടി വാതിൽ മുട്ടി വിളിച്ചാലോ " (ഇഷു ) " നീ മുട്ട് " (ഐഷു ) " അയ്യോ... ഇങ്ങനെ രണ്ട് മരക്കഴുതകൾ.. " pk തലക്ക് കൈ കൊടുത്ത് കിച്ചുവിനെ നോക്കി.. കിച്ചു അവരുടെ വെപ്രാളം കണ്ട് വാപൊത്തി ചിരിച്ചു... " ഇനിപ്പോ എന്താ ചെയ്യാ " (ഐഷു ) " എന്ത് ചെയ്യാൻ... ഇനി ഇത്‌ ഞാനങ്ങു കുടിച്ചോളാം " ഐഷുവിന്റെ കയ്യിൽ നിന്നും പാല് വാങ്ങി കൊണ്ട് pk പറഞ്ഞു.. " എടൊ.. അത് ഞാൻ കുടിച്ചതാടോ " " തനിക്ക് വല്ല എയ്ഡ്‌സും ഉണ്ടോ.. താൻ കുടിച്ചത് കുടിക്കാതിരിക്കാൻ " പാല് ചുണ്ടോട് ചേർത്ത് കൊണ്ട് pk പറഞ്ഞു.. ഐഷു ഇഷുവിനെ ദേഷ്യത്തോടെ നോക്കി.. ഇഷു പോട്ടെ എന്ന രീതിയിൽ അവളെ തട്ടി.. " ഐഷു.. നമ്മളെങ്ങനെ പോവും "

" നിന്റെ നന്ദുവേട്ടനല്ലേ ഈ നിൽക്കുന്നത്.. ചോദിച്ചു നോക്ക് " " ആക്ച്വലി ഐഷു.. ഇഷുവിനെ ഞാൻ ഡ്രോപ്പ് ചെയ്യാം.. നീ pk യുടെ കൂടെ പോവോ " കിച്ചു പറഞ്ഞത് കേട്ട് pk യുടെ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ച് പൊട്ടി.. " അയ്യോ.. ഇയാളുടെ കൂടെയോ.. ഞാനെങ്ങും പോകില്ല... ഞാൻ നിങ്ങളുടെ കൂടെയേ വരൂ " കിച്ചു ഇഷുവിനെ നോക്കി കണ്ണുകൊണ്ട് pk യെ കാണിച്ചു കൊടുത്തു... " എടി.. എടി. എടി...പ്ലീസ് ടി. ഒന്ന് സമ്മതിക്കടീ... ഞങ്ങൾ മര്യാദക്ക് സംസാരിച്ചിട്ട് ഒരാഴ്ചയായി.. പ്ലീസ്.. ഒന്ന് സമ്മതിക്ക് " ഇഷു അവളുടെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു.. അവസാനം ഐഷു മനസ്സില്ല മനസ്സോടെ pk യുടെ കൂടെ പോകാൻ സമ്മതിച്ചു.. ഐഷു pk യെ ദേഷ്യത്തോടെ നോക്കി മുന്നിൽ നടന്നു.. " അളിയാ.. അളിയൻ മുത്താടാ " കിച്ചുവിനെ കെട്ടിപിടിച് ഒരുമ്മ കൊടുത്ത് pk ഐഷുവിന്റെ പിന്നാലെ ഓടി.. 💛💛💛💛💛💛💛💛💛💛💛💛💛💛 " അയ്യോ... എൻഫീൽഡോ " (ഐഷു ) " എന്തെ... ഇതിൽ താൻ കയറില്ലെ " pk ബുള്ളറ്റിൽ കയറി ഇരുന്ന് ചോദിച്ചു " എൻഫീൽഡിൽ ഞാൻ കയറും.. പക്ഷെ തന്റെ ഈ പാട്ട വണ്ടിയിൽ ഞാൻ കയറില്ല " " അയ്യോടി... നീ കഷ്ട്ടപെട്ട് കയറണമെന്നില്ല...ഞാൻ ഒറ്റക്ക് പോവും.. അത്ര തന്നെ "

" താൻ പോടോ " ഐഷു തിരിഞ്ഞു നിന്നു.. pk വണ്ടിയെടുക്കാതെ അവളെ ദേഷ്യത്തോടെ നോക്കി... ഇത്‌ കണ്ടിട്ടാണ് കിച്ചു അങ്ങോട്ട് വന്നത്.. " നിങ്ങളിത് വരെ പോയില്ലേ " " കിച്ചുവേട്ടാ..ഇങ്ങേരുടെ കൂടെ ഞാൻ പോവില്ല " " മോളെ... നീ വാശി പിടിക്കല്ലേ " " അങ്ങനെ ഇവളെന്റെ പാട്ട വണ്ടിയിൽ കയറണ്ട... പെണ്ണുങ്ങളായാൽ ഇത്രക്ക് അഹങ്കാരം പാടില്ല " (pk ) " അഹങ്കാരം തന്റെ മറ്റവൾക്കാഡോ... " " ഇവളെ ഇന്ന് ഞാൻ " pk ബുള്ളറ്റിൽ നിന്നിറങ്ങാൻ നോക്കിയതും കിച്ചു പിടിച്ചു വെച്ചു.. " എടാ പ്രേമിക്കാൻ കുറച്ചു സഹന ശക്തി ഒക്കെ അത്യാവശ്യമാണ്.. നീ ഒന്നടങ് " pk യുടെ ചെവിയിലായി കിച്ചു പറഞ് ഐശുക്ക് നേരെ തിരിഞ്ഞു.. " മോളെ.. നേരം ഒരുപാടു ഇരുട്ടി... ഈ സമയത്തു വിശ്വസിച് നിന്റെ കൂടെ പറഞ്ഞയക്കാൻ വേറൊരു ആളെ കിട്ടാഞ്ഞിട്ടാ.. .. മോളൊന്ന് കേൾക്ക് " " കിച്ചുവേട്ടാ.. ഞാനെങ്ങനാ സാരി ഉടുത് ബൈക്കിൽ " " നീ വൺ സൈഡ് ഇരുന്നോ... ഏട്ടന്റെ കുട്ടിയല്ലേ " കിച്ചു പറഞ്ഞത് കേട്ട് ഐഷു pk യുടെ പിറകിൽ വൺ സൈഡ് കാലിട്ടിരുന്നു... pk കിച്ചുവിനെ നോക്കി കണ്ണിറുക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്തു... ഇതൊരു നടക്കും അടുക്കില്ല എന്ന രീതിയിൽ കിച്ചുവും അവനെ നോക്കി.......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story