ഇഷാനന്ദ്: ഭാഗം 34

ishananth

എഴുത്തുകാരി: കട്ടു

ഐഷുവിനു ബൈക്കിൽ ഇരിക്കുന്നതിൽ എന്തൊക്കെയോ ഡിസ്‌കംഫോർട് തോന്നി... " തനിക്കെന്തെങ്കിലും കുഴപ്പം ഉണ്ടോടോ " സാരിയും പിടിച് മാർഗംകളി കളിക്കുന്ന ഐഷുവിനെ മിററിലൂടെ നോക്കി pk ചോദിച്ചു.. " ഈ സാരിയുടുത് പിടിച്ചിരിക്കാൻ പറ്റുന്നില്ല " " താനെന്തിനാ ഇത്ര കഷ്ടപ്പെടുന്നത്... എന്റെ തോളിൽ പിടിച്ചിരുന്നൂടെ " " അയ്യടാ... ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി... " " അല്ലെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേൾക്കില്ലല്ലോ... അനുഭവം പഠിപ്പിച്ചോളും " pk ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു... പെട്ടെന്ന് വണ്ടി ഗട്ടറിൽ ചാടിയതും ഇഷു pk യുടെ മേലേക്ക് ചാഞ്ഞു... pk യുടെ മനസ്സിൽ ഉന്മേഷത്തിന്റെ അമിട്ട് പൊട്ടി... അവൻ തികട്ടി വന്ന സന്തോഷം മറച് പിടിച് ഐഷുവിനെ നോക്കി.. " ഞാനപ്പോഴേ പറഞ്ഞതല്ലേ പിടിച്ചിരിക്കാൻ... ഇനിയും ഒരുപാടു ഗട്ടറുകൾ ഉള്ളതാ.. സൂക്ഷിച്ചോ " pk അത് പറഞ്ഞതും ഐഷു സാരി തലപ്പ് മുന്നിലേക്ക് വെച്ച് അവളുടെ കൈ എടുത്ത് pk യുടെ തോളിലേക്ക് വെച്ചു... pk ചെറുപുഞ്ചിരിയോടെ മിററിലൂടെ ഐഷുവിനെ നോക്കി.. അവളുടെ മുഖത്തെ ചിരി കണ്ടതും അവന്റെ മനസ്സിൽ സന്തോഷം അലതല്ലി... വണ്ടി വീണ്ടും ഒരു ഗട്ടറിൽ ചാടിയതും പെട്ടെന്ന് നിന്ന് പോയി..

pk പിറകിലെ ടയറിലേക്ക് നോക്കി ദയനീയമായി ഐഷുവിനെ നോക്കി... ഐഷു ഇപ്പൊ ദഹിപ്പിയ്ക്കും എന്ന രീതിയിൽ ബൈക്കിൽ നിന്നും ഇറങ്ങി.. " ഞാനപ്പോഴേ പറഞ്ഞതാ ഈ പാട്ട വണ്ടിയിൽ ഞാൻ എങ്ങോട്ടും ഇല്ലെന്ന് " ഐഷു വണ്ടിക്ക് ഒരു ചവിട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു.. " ടി.. നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ... എന്റെ വണ്ടിയെ പറഞ്ഞാലുണ്ടല്ലോ " " പറഞ്ഞാൽ താൻ എന്ത് ചെയ്യും.. പറയടോ " " മുട്ടുംകാല് മടക്കി ഒരൊറ്റ തൊഴി തരും... പെണ്ണായി പോയി.. അല്ലെങ്കിൽ എന്നേ നിന്നെ പരലോകത്തേക്ക് അയച്ചേനെ ഞാൻ " pk ദേഷ്യത്തോടെ പറഞ്ഞു... ഐഷു ചിറി കൊട്ടി അവനിൽ നിന്നും തല തിരിച്ചു... pk പഞ്ചറായ ടയറിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു... " ഇനിപ്പോ എന്തെയ്യും " ഐഷു പതിയെ അവന്റെ അടുത്തേക് ചെന്ന് ചോദിച്ചു.. " എന്ത് ചെയ്യാൻ.. കിച്ചുവിനെ വിളിക്കാം.. വേറൊരു വഴിയും ഇല്ല " ഐഷുവും അത് ശരി വെച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷുവിനെ തിരഞ്ഞു കിച്ചണിലേക്ക് വന്നതായിരുന്നു കിച്ചു... തിരിഞ്ഞു നിന്ന് വെള്ളം കുടിക്കുന്ന ഇഷുവിനെ കണ്ടതും കിച്ചു പിറകിൽ നിന്നവളെ പോയി കെട്ടിപിടിച്ചു... ഇഷു ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീടതൊരു പുഞ്ചിരി ആയി മാറി...

ഇത്രയും സ്വാതന്ത്രത്തിൽ അവളെ ചേർത്ത് പിടിക്കാൻ ഒരാൾക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ.. " നന്ദുവേട്ടാ... വിട്.. ആരെങ്കിലും കാണും " ഇഷു അവന്റെ കരവലയത്തിൽ നിന്ന് തന്നെ അവന് നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു... " എത്ര കാലമായി മോളെ ഇങ്ങനെ അടുത്ത് നിന്ന് ചേർത്ത് പിടിച് സംസാരിച്ചിട്ട്... ഇത്രയും നേരം എങ്ങനെയാ പിടിച്ചു നിന്നതെന്ന് എനിക്ക് തന്നെ അറിയില്ല ഇഷു... ഒരാഴ്ച്ച കാലത്തോളം നിന്നെ കാണാതെ.. ഹോ.. ഓർക്കാൻ പോലും വയ്യ.. ഇനി ഒരിക്കലും നിന്നെ പിരിഞ്ഞു എനിക്കിരിക്കാൻ പറ്റില്ല മോളെ... " അവളുടെ സാരിക്കിടയിലൂടെ കൈ കടത്തി വയറിൽ പിടിച് അവനിലേക്ക് ചേർത്ത് പിടിച് കൊണ്ട് പറഞ്ഞു.. ഇഷു അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ച് കിടന്നു.. " ഇഷു... " " മ്മ് " " I love you and I really addicted to you" കിച്ചു അവളുടെ താടിയിൽ പിടിച്ചുയർത്തി കണ്ണുകളിൽ ചുംബിച് നാസിക വഴി അധരങ്ങളിലേക്ക് നീങ്ങിയതും അവന്റെ ഫോൺ അടിച്ചു.. " നന്ദുവേട്ടാ ഫോൺ.. " " മ്മ്.. അവിടെ കിടന്ന് അടിച്ചോട്ടെ " അവൻ അവളുടെ കവിളിലേക്ക് ചുണ്ടുകൾ ചേർത്ത് പറഞ്ഞു.. " നന്ദുവേട്ടാ ഫോണെടുക്ക്... എന്തെങ്കിലും അത്യാവശ്യത്തിനു വിളിക്കുന്നവരാവും "

" മജ്ഉം " കിച്ചു നിഷേധാർത്ഥത്തിൽ തലയാട്ടി അവളുടെ ചെവിയിൽ മൃദുവായി കടിച്ചു.. ഫോൺ അടിച്ചതിന്റെ മേലെ അടിച്ചിട്ടും കിച്ചു ഫോണെടുത്തില്ല... അവന്റെ അധരങ്ങൾ അവളുടെ മുഖം തഴുകുന്ന തിരക്കിലായിരുന്നു.. അവസാനം ഇഷു തന്നെ കയ്യെത്തിച് അവന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു സ്‌പീക്കറിൽ ഇട്ട് അവന് നേരെ നീട്ടി പിടിച്ചു.... അവന് തെല്ല് ദേഷ്യത്തോടെ അവളെ നോക്കി.. " ഹെലോ കിച്ചു.. " (pk ) " എന്താടാ തെണ്ടി " " പണി കിട്ടിയെടാ " (pk) " എന്ത് പണി... " കിച്ചു ഇഷുവിനേ വരിഞ്ഞു മുറുകി കൊണ്ട് ചോദിച്ചു.. " വണ്ടി പഞ്ചറായി " (pk ) " നന്നായി... " " എടാ ഒന്ന് വാടാ...ഞങ്ങളിപ്പോ പാറക്കെട്ടുകളുടെ അടുത്തുണ്ട് " " നീ നിക്ക്... ഞങ്ങളിതു വരെ ഇറങ്ങിയിട്ടില്ല... അവിടെ എത്തിയിട്ട് വിളിക്കാം " കിച്ചു ഫോൺ കട്ടാക്കി ഇഷുവിനെ നോക്കി.. " നിന്നെ ഞാൻ പിന്നേ എടുത്തോളാട്ടാ " " ഈ " കിച്ചു ഇഷുവിനെ ചേർത്ത് പിടിച്ചു പുറത്തോട്ട് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 pk ഫോൺ കട്ടാക്കി ഐഷുവിനെ നോക്കി..

" എന്താ കിച്ചുവേട്ടൻ പറഞ്ഞെ " "ടെൻഷൻ അടിക്കണ്ട.. അവരിപ്പോ വരും " ഐഷു അടുത്ത് കൂട്ടിയിട്ടിരിക്കുന്ന പാറകെട്ടിൽ പോയിരുന്നു.. അവൾക്ക് നല്ലോണം തണുക്കുന്നുണ്ടായിരുന്നു... ഐഷു സാരി തലപ്പ് എടുത്ത് പുതച് കൈ രണ്ടും ചേർത്ത് പിടിച്ചിരുന്നു... pk ബൈക്ക് റോഡിനരികിലായി വെച്ച് ഐഷുവിനെ നോക്കി... അവൾ തണുത്തു വിറക്കുന്നത് കണ്ടപ്പോൾ എൻഫീൽഡിന്റെ കേയ്‌സിൽ നിന്നും അവനൊരു ബ്ലാങ്കെറ് എടുത്ത് അവളുടെ അടുത്തേക്ക് നടന്നു.. " ഐഷു.. ഇത്‌ കൊണ്ട് മൂടിക്കൊ.. തണുക്കില്ല " അവൾക്ക് നേരെ അവന്റെ കോട്ട് നീട്ടി കൊണ്ട് പറഞ്ഞു.. " എനിക്ക് വേണ്ട.. താൻ തന്നെ പുതച്ചാൽ മതി " " നീ മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല ലെ " pk അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ആ ബ്ലാങ്കെറ് അവളെ പുതപ്പിച്ചു... അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞതും അവളിലെന്തൊ ഷോക്ക് അനുഭവപ്പെടുന്നത് പോലെ തോന്നി... pk അവളിൽ നിന്നും അകന്ന് മാറി കൈകൾ തമ്മിൽ കൂട്ടി തിരുമ്മി കൊണ്ട് നടന്നു.. അതിൽ നിന്ന് അവനും തണുക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.. " അതേയ്.. അവര് വരാൻ സമയമെടുക്കുമെന്നാ തോന്നുന്നത്.. " (ഐഷു ) " സമയമെടുക്കുമായിരിക്കും " pk തണുത്തു വിറച്ചു കൊണ്ട് പറഞ്ഞു..

" അതുവരെ താനിങ്ങനെ മഞ്ഞു കൊള്ളണ്ട.. ഇങ്ങു വാ.. നമുക്ക് രണ്ട് പേർക്കും കൂടി ഇത്‌ ഷെയർ ചെയ്യാം " " ഏയ്.. അത് വേണ്ട... അത് നിനക്ക് തന്നെ തികയുന്നില്ല.. അപ്പോഴാ ഞാനും കൂടി " " താൻ ഇത്‌ കൊണ്ട് പുതച്ചില്ലെങ്കിൽ എനിക്കും വേണ്ട ഇത്‌.. അങ്ങനെ ഒരാളു മാത്രം ഇവിടെ സുഹിക്കണ്ട " ഐഷു അവളുടെ മേലെ നിന്നും ബ്ലാങ്കെറ് എടുത്ത് മാറ്റാൻ തുടങ്ങി.. " ഏയ്.. അത് വേണ്ട.. ഞാൻ വരാം " pk അവളുടെ അടുത്ത് വന്നിരുന്നു.. ഐഷു അവളുടെ ബ്ലാങ്കറ്റിന്റെ പകുതി ഭാഗം pk ക്ക് നേരെ നീട്ടി... അവൻ അത്കൊണ്ട് പുതച്ചു.. തണുപ്പിന്റെ കാഠിന്യം ഏറിയതും pk ഐഷുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അവന്റെ ഷോൾഡർ അവളുടെ ഷോൾഡറുമായി ഉരസിയതും അവളിലൂടെ എന്തോ മിന്നൽ പ്രവഹിക്കുന്നത് പോലെ തോന്നി.. pk യുടെ അവസ്ഥയും മറിച്ചായിരുന്നില്ല... ഇത്രയും അടുത്ത് ഐഷു ഉണ്ടായിട്ടും അവനൊന്ന് വാ തുറക്കാൻ പോലും പറ്റാത്ത പോലെ തോന്നി.. എന്തോ ഈ നിശബ്ദത അവനെ വല്ലാണ്ട് ശ്വാസം മുട്ടിച്ചു... ഒരുവേള രണ്ടുപേരുടെ കണ്ണുകൾ തമ്മിൽ കോർത്തതും pk അവളുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ തല തിരിച്ചു... കാറ്റിന്റെ വേഗത വീണ്ടും കൂടിയതും ഐഷു പുതപ്പ് ചേർത്ത് പിടിച് കൊണ്ട് pk യുടെ അടുത്തേക്ക് നീങ്ങി...

അവൾക്ക് തണുപ്പ് ഒട്ടും സഹിക്കാൻ കഴിയുന്നില്ല എന്ന് തോന്നിയപ്പോൾ അവന് അവളെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു... ഐഷു ഞെട്ടി അവനെ നോക്കി... അവളുടെ പിടക്കുന്ന കണ്ണുകളും വിറയ്ക്കുന്ന അധരങ്ങളും pk നോക്കി നിന്നു.. ഒരുനിമിഷം അവൻ പരിസരം പോലും നോക്കാതെ അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു... pk യുടെ താഴ്ന്നു വരുന്ന മുഖം കണ്ടതും ഐഷു തല തിരിച്ചു.. pk ക്ക് അപ്പോഴാണ് അവനെന്താണ് ചെയ്യാൻ പോയതെന്ന ബോധം ഉണ്ടായത്.. അവൻ പെട്ടെന്ന് ബ്ലാങ്കെറ് അവന്റെ മേലിൽ നിന്നും മാറ്റി എണീറ്റ് നിന്നു.. ഐഷുവിനും അവനെ ഫേസ് ചെയ്യാൻ മടി തോന്നി.. pk രണ്ടും കല്പിച് അവളോട് ഇഷ്ട്ടം പറയാൻ തീരുമാനിച്ചു.. " ഐഷു... എനിക്ക്... " " വേണ്ട.. ഒന്നും പറയണ്ട...എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് " (ഐഷു ) " ഐഷു.. ഞാൻ "😔 " ഐഷു കൊഴിയായിരിക്കാം.. തല്ലുകൊള്ളിയായിരിക്കാം... പക്ഷെ അവളുടെ വീട്ടുകാർക്ക് ചീത്തപ്പേരുണ്ടാക്കുന്ന രീതിയിൽ ഞാൻ ഒന്നും ചെയ്യില്ല... ഒന്നും " ഐഷു ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു...

pk വിഷമത്തോടെ തല താഴ്ത്തി നിന്നു... അപ്പോഴാണ് കിച്ചുവിന്റെ കാർ അവരുടെ മുന്നിൽ വന്ന് നിന്നത്.. ഐഷു ബ്ലാങ്കെറ് pk യുടെ കയ്യിൽ കൊടുത്ത് കിച്ചുവിന്റെ കാറിന്റെ ബാക്ക് സീറ്റിൽ കയറി ഇരുന്നു.. pk ബ്ലാങ്കെറ് കേയ്‌സിൽ തന്നെ വെച്ച് കീ എടുത്ത് കാറിൽ കയറി.. pk യും ഐഷുവും കാറിന്റെ ബാക്കിൽ കയറിയതും കിച്ചുവും ഇഷുവും അവരെ തിരിഞ്ഞു നോക്കി ... രണ്ട് പേരുടെയും മുഖത് നിഴലിക്കുന്ന ഭാവം മനസ്സിലാകാതെ കിച്ചുവും ഇഷുവും സംശയത്തോടെ പരസ്പരം നോക്കി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷുവിന്റെ വീട്ടിലെത്തിയതും അവള് എല്ലവരെയും നോക്കി യാത്ര പറഞ് കാറിൽ നിന്നിറങ്ങി.. " എടാ.. നിങ്ങളിവിടെ ഇരിക്ക്.. ഞാനിവളെ വീട്ടിലാക്കിയിട്ട് വരാം " കിച്ചുവും ഇഷുവിന്റെ കൂടെ ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു.. ഇഷു ചിരിയോടെ അവന്റെ വരവും കാത്തു അവിടെ നിന്നു..അവൻ അടുത്തെത്തിയതും അവളുടെ കൈകൾ കോർത്തു പിടിച് അവൻ വീട്ടിലേക്ക് നടന്നു.. " നന്ദുവേട്ടാ.. രണ്ട് പേരുടെയും ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്" " മ്മ്.. എന്റെ മോള് ഇപ്പൊ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട.. വേഗം പോയി ഫ്രഷായി കിടന്നുറങ്ങാൻ നോക്ക്.." " അപ്പൊ ഇനി വിളിക്കില്ലേ "

" വിളിക്കണം എന്നാഗ്രഹം ഒക്കെ ഉണ്ട്.. പക്ഷെ എന്റെ മോള് നല്ലോണം ടയേർഡ് ആയിട്ടുണ്ട്‌.. അത്കൊണ്ട് ഉറക്കം ഒഴിക്കണ്ട ട്ടോ.. നാളെ രാവിലെ നേരത്തെ വിളിക്കാം " കിച്ചു അവളെ ചേർത്ത് പിടിച് നെറുകെയിൽ ചുംബിച്ചു... ഇഷു അത് കണ്ണുകളടച് സ്വീകരിച്ചു.. അവരുടെ സ്നേഹപ്രകടനം pk യും ഐഷുവും നോക്കി ഇരുന്നു.. pk യുടെ കണ്ണുകൾ ഐഷുവിനെ തേടിയെത്തിയതും അവൾ മുഖം തിരിച് പുറത്തോട്ട് നോക്കി ഇരുന്നു... പിന്നേ അവൻ അവളെ ശ്രദ്ധിക്കാൻ നിന്നില്ല.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഐഷുവിന്റെ വീടെത്തിയതും ഐഷു കാറിൽ നിന്നും ചാടിയിറങ്ങി.. " അപ്പോ പോട്ടെ കിച്ചുവേട്ടാ " കിച്ചു അവളെ നോക്കി ചിരിച് കൊണ്ട് തലയാട്ടി.. ഐഷു പ്രതീക്ഷയോടെ pk യെ നോക്കി.. അവൻ അവളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവളുടെ ഉള്ളം ചെറുതായൊന്നു നീറി.. ഐഷു pk ഇരിക്കുന്ന സീറ്റിന്റെ അരികിലേക്ക് നടന്ന് അവന്റെ മുന്നിലായി നിന്നു... pk സംശയത്തോടെ അവളെ നോക്കി.. " ഞാൻ പറഞ്ഞ കാര്യം ആലോചിച്ചു വിഷമിക്കരുത്... എന്റെ അച്ഛനും അമ്മയും പറയുന്ന ആളെയെ ഞാൻ കല്യാണം കഴിക്കൂ.. അതാരായാലും ഞാൻ സമ്മതിക്കും... ആരായാലും " അവസാനത്തെ വാക്ക് ഐഷു ഒന്ന് ഊന്നി പറഞ് ചിരിയോടെ വീട്ടിലേക്ക് ഓടി ...

അവളുടെ സംസാരം കേട്ട് കൊണ്ടിരുന്ന കിച്ചുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. പക്ഷെ pk അതൊന്നും ചിന്തിക്കാനുള്ള ഒരു മെന്റാലിറ്റിയിൽ അല്ലായിരുന്നു.. അവൻ നിരാശയോടെ തല താഴ്ത്തി ഇരുന്നു.. " ടാ പുല്ലേ.. എന്നിട്ട് നീ എന്ത് തീരുമാനിച്ചു " (കിച്ചു ) " എന്ത് തീരുമാനിക്കാൻ.. അവൾക്കെന്നെ ഇഷ്ട്ടല്ല.. നീ കേട്ടില്ലേ.. വീട്ടുകാർ പറയുന്ന ആളെ അവള് കേട്ടൂ ന്ന്.. അതേത് കോന്തനായാലും " " എടാ ആ കോന്തൻ നീ ആവുമോ എന്നാണ് അവള് ഉദ്ദേശിച്ചത്.. " " എന്താ " " എടാ പൊട്ടാ.. അവള് നിന്നോട് വീട്ടിൽ വന്ന് പെണ്ണാലോചിക്കാനാണ് പറഞ്ഞതെന്ന് " " ശരിക്കും " pk യുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. കിച്ചു സീറ്റിൽ നിന്നും അവനെ കെട്ടിപിടിച്ചു.. " അപ്പൊ എങ്ങനാ മച്ചമ്പി... പെണ്ണാലോജിക്കുവല്ലേ " (കിച്ചു ) " എപ്പോ ആലോചിച്ചെന്ന് ചോദിച്ചാൽ പോരെ " (pk ) " എന്നാ ഇഷുനെ വിളിച് ഐഷുവിന്റെ വീട്ടിലെ നമ്പർ ചോദിക്കാം " " ഏയ്.. വെയിറ്റ്.. നമ്മൾ പെണ്ണ് കാണാൻ പോകുന്നത് അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ.. ആരോടും പറയണ്ട " സർപ്രൈസ് എന്ന് കേട്ടതും കിച്ചു ഞെട്ടി.. " എടാ... അത് വേണോ.. പണ്ട് ഞാൻ ഒരു സർപ്രൈസ് വിസിറ്റ് നടത്തിയതാ.. " " ഇത്‌ അത് പോലെ ആവില്ല... നീ വണ്ടി വിട് ദിനേശാ... " കിച്ചു മേലോട്ട് നോക്കി പിന്നേ pk യെയും നോക്കി വണ്ടി വിട്ടു......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story