ഇഷാനന്ദ്: ഭാഗം 35

ishananth

എഴുത്തുകാരി: കട്ടു

കിച്ചുവും pk യും അവന്റെ അച്ഛനും അമ്മയും കൂടിയാണ് ഐഷുവിന്റെ വീട്ടിലേക്ക് പോയത്... അവരെ ഐഷുവിന്റെ വീട്ടുകാർ വളരെ മാന്യമായി തന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.. " ആരാ.. മനസ്സിലായില്ല " (ഐഷുവിന്റെ അച്ഛൻ ) " ഞാൻ പവിത്രൻ.. ഇതെന്റെ ഭാര്യ ദേവിക അത് എന്റെ മോൻ.. ഞങ്ങൾ നിങ്ങളുടെ മോൾക് ഒരു പ്രൊപ്പോസലുമായി വന്നതാണ്... എന്റെ മോന് നിങ്ങളെ മോള് കണ്ട് ഇഷ്ടപ്പെട്ടൂന്ന്.. മോൻ ഫോട്ടോ കാണിച്ചപ്പോൾ ഞങ്ങൾക്കും കുട്ടിയെ ഇഷ്ട്ടായി.. ഇവന്റെ ആഗ്രഹങ്ങൾക്കൊന്നും ഇതുവരെ ഞങ്ങൾ എതിര് നിന്നിട്ടില്ല... " " ഐഷു ചേച്ചിയെ കുറിച്ച് തന്നെ അല്ലെ നിങ്ങൾ പറയുന്നത് " ടാബിൽ കളിച് കൊണ്ടിരിക്കുന്ന അക്ഷയ് തല പൊക്കി കൊണ്ട് ചോദിച്ചു.. " അതെ.. എന്ത്യേ? " (pk ) " ഒന്നുല്ല.. കണ്ടറിയാത്തവൻ കൊണ്ടറിയും " (അക്ഷയ് ) " ഒന്ന് മിണ്ടാതിരിക്കടാ... " ഗീത അവനെ നോക്കി കണ്ണുരുട്ടി അവരെ നോക്കി ചിരിച്ചു.. "മോനെന്താ ചെയ്യുന്നത് " " ഇവൻ ഈ സ്റ്റേഷൻ പരിധിയിലെ സബ് ഇൻസ്‌പെക്ടർ ആണ്... " വിഷ്ണു (ഐഷുവിന്റെ അച്ഛൻ ) pk യെ നോക്കി ചിരിച്ചു.. ആ ചിരിയിൽ അവനെ ബോധിച്ചെന്ന് മനസ്സിലായി... " ഓ.. അപ്പൊ ഇതോ " " ഇത്‌ കിച്ചു...ഇവന്റെ ഫ്രണ്ട് ആണ്.. ഇവൻ കൂടാതെ എനിക്ക് രണ്ട് പേരും കൂടി ഉണ്ട്...

അവര് ഫാമിലിയോടെ ഗൾഫിലാ... അടുത്ത മാസം എല്ലാവരും വരുന്നുണ്ട് " " ഓക്കേ 😊...ഗീതേ.. നീ കുടിക്കാൻ വല്ലതും എടുക്ക് " ഐഷുവിന്റെ അമ്മയെ നോക്കി വിഷ്ണു പറഞ്ഞു.. " മോളെവിടെ.. ഫോട്ടോ മാത്രല്ലേ ഞങ്ങൾ കണ്ടിട്ടുള്ളൂ... " (ദേവിക ) " അവള് കൂട്ടുകാരിയുമായി പുറത്തേക്ക് പോയതാ... ഇപ്പൊ വരും " ഗീത കിച്ചണിലേക്ക് പോയ സമയത്താണ് ഐഷുവും ഇഷുവും കൂടി അങ്ങോട്ട് കയറി വരുന്നത്.. " ക്യാച്ച് " ഐഷു അവളുടെ കയ്യിലുള്ള ബാഗ് അക്ഷയിന്റെ മേലേക്ക് വലിചെറിഞ്ഞു.. " എടീ "😡 (അക്ഷയ് ) " പോടാ " ഐഷു സലിം കുമാർ സ്റ്റൈലിൽ വിളിച് തിരിഞ്ഞപ്പോഴാണ് കിച്ചുവിനെയും pk യെയും കാണുന്നത്... " ആരിത് കിച്ചുവേട്ടനോ... എന്താ ഇവിടെ... പ്രഭാകരനും ഉണ്ടല്ലോ " അപ്പോഴാണ് ഇഷു കിച്ചുവിനെ കാണുന്നത്.. കിച്ചു അവളെ നോക്കി ചിരിച്ചു.. " മോൾക്ക് ഇവരെ നേരത്തെ അറിയോ " (വിഷ്ണു ) " ആ അച്ഛാ.. കിച്ചുവേട്ടനാ ഇഷുവിനെ കല്യാണം കഴിക്കാന് പോവുന്നത്...പിന്നേ പ്രഭാകരൻ നമ്മുടെ സ്വന്തം പ്രഭാകരനല്ലേ.." " ഓ.. ഇഷുവിനെ കല്യാണം കഴിക്കാൻ പോകുന്നത് മോനാണോ " " അതെ അങ്കിൾ... " (കിച്ചു ) " അപ്പൊ ആരാ ഈ പ്രഭാകരൻ " (വിഷ്‌ണു ) " അയ്യോ പ്രഭാകരനെ അറിയില്ലേ അച്ഛന്... ദോ ഇരിക്കുന്ന കശമലനാണ് പ്രഭാകരൻ "

" എടാ പോയാലോ " pk കിച്ചുവിന്റെ ചെവിയിലായി പറഞ്ഞു.. " നിക്ക് " (കിച്ചു ) "പ്രഭാകരന്റെ പേരിനൊരു കഥയുണ്ട് അച്ഛാ..ഞാൻ പറഞ്ഞരാം... ഈ പ്രഭാകരൻ ജനിക്കുമ്പോഴേ.. " " ഐഷു " ഐഷുവിനെ പറഞ് തീർക്കാൻ സമ്മതിക്കാതെ കിച്ചു വിളിച്ചു.. ഐഷു കിച്ചുവിനെ തിരിഞ്ഞു നോക്കുമ്പോഴാണ് പവിത്രനെയും ദേവികയെയും കാണുന്നത്.. " ഇതാരാ അച്ഛാ " (ഐഷു ) " ഇതെന്റെ അച്ഛനും അമ്മയും ആണ് ഐഷു " (pk ) " ആണോ.. നമസ്കാരം ആന്റി.. നമസ്കാരം അങ്കിൾ " ഐഷു അവരെ നോക്കി വണങ്ങി.. അവര് അവളെ നോക്കി ചിരിച്ചു.. " ഇവരൊക്കെ എന്താ ഇവിടെ " " മോളെ ഇവര് ഒരു പ്രൊപ്പോസലുമായി വന്നതാ " " ആഹാ.. പക്ഷെ ഇവിടെ കെട്ടിക്കാൻ പ്രായമായ കുട്ടികളൊന്നും ഇല്ലല്ലോ " " അടിപൊളി.. വാ പോകാം " pk കിച്ചുവിനെ പിടിച് എഴുനേൽക്കാൻ നിന്നു.. " ഞാനെപ്പോഴേ പറഞ്ഞതാ പറഞ്ഞിട്ട് വന്നാൽ മതിയെന്ന് " (കിച്ചു ) ഐഷു എല്ലാരേയും നോക്കി... അപ്പോഴാണ് ഗീത കിച്ചണിൽ നിന്നും ചായയുമായി വരുന്നത്.. ഐഷു എല്ലാവർക്കും നടുവിലായി നിൽക്കുന്നത് കണ്ട് ഗീത അവളെ സൂക്ഷിച് നോക്കി.. വിഷ്ണു ദയനീയമായി എല്ലാരേയും നോക്കുന്നുണ്ട്.. " ഐഷു.. നീ ഇവിടെ വന്നേ " ഗീത അവളുടെ കയ്യിൽ ട്രേ കൊടുത്തു.. " ഇതവർക്ക് കൊണ്ട് പോയി കൊടുക്ക്...

നിന്നെ കാണാനാ അവര് വന്നിട്ടുള്ളത് " ഇപ്രാവശ്യം ഐഷു ഞെട്ടി.. " എ.. എന്നെയോ... അയ്യേ " " നീ ഒന്നും പറയണ്ട... ഇതങ്ങോട്ട് കൊണ്ട് പോയി അവർക്ക് കൊടുക്ക് " ഐഷു ഇഷുവിനെ ദയനീയമായി നോക്കി... ഇഷു വാപൊത്തി പിടിച്ചു തല താഴ്ത്തി ചിരിച്ചു.. ഐഷു ചവിട്ടി തുള്ളി അവരുടെ മുന്നിലേക്ക് പോയി... pk ക്ക് ചായ കൊടുക്കുമ്പോൾ അവളവനെ കണ്ണുരുട്ടി നോക്കി.. pk അവളെ നോക്കി ഇളിച്ചു ചായ എടുത്ത് കിച്ചുവിനെ നോക്കി.. " മക്കൾക്കെങ്കിതെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അങ്ങോട്ട് മാറി നിന്ന് സംസാരിക്കാട്ടോ " കേട്ട പാതി കേൾക്കാത്ത പാതി pk എഴുനേറ്റു.. കിച്ചു എന്തുവാടെ എന്ന രീതിയിൽ അവനെ നോക്കി.. " മോളെ... " ഗീത ഐഷുവിനെ വിളിച്ചതും ഐഷു റൂമിലോട്ട് പോയി... പിറകെ pk യും... pk പോയ പിറകെ കിച്ചുവും എഴുന്നേറ്റു.. " നീ ഇതെങ്ങോട്ട് പോകുവാ... " (പവിത്രൻ ) " ഞാനിപ്പോ വരാം " അവൻ ഇഷുവിനെ നോക്കി.. ഇഷു അവനെ നോക്കി ചിരിച് മുറ്റത്തെ മാഞ്ചുവട്ടിലേക്ക് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഐഷു അവളുടെ റൂം തുറന്ന് അതിനുള്ളിലേക്ക് കയറി.. പിറകെ pk യും കയറി വാതിൽ പതിയെ ചാരി... " ഡോ.. താനെന്തിനാ വാതിലൊക്കെ അടക്കുന്നത് " (ഐഷു ) " ഇവിടെ നടക്കുന്നതൊക്കെ പുറത്തറിയാതിരിക്കാൻ "

" ഇവിടെ എന്ത് നടന്നു എന്ന്.. " " നടന്നിട്ടില്ല.. നടക്കാൻ പോകുന്നെ ഉള്ളൂ " pk അവളുടെ അടുത്തേക്ക് വന്നു.. അവൻ ഓരോ അടി വെക്കുന്നതിനനുസരിച് ഐഷു പിറകിലോട്ട് പോയി.. അവസാനം ചുവരിൽ തട്ടി നിന്നു...pk ചിരിയോടെ കൈ കെട്ടി അവളെ നോക്കി.. " നീയെന്താ പറഞ്ഞെ... നിന്റെ വീട്ടുകാർ സമ്മതിച്ചാൽ ഏത് കോന്തനെയും നീ കെട്ടും എന്നല്ലേ.. " " ഞാൻ കോന്തനെ കെട്ടും എന്നാ പറഞ്ഞത്.. തന്നെ പോലെ കഷ്മലനെ അല്ല " " എന്നാലേ ഈ കഷ്മലൻ നിന്നെ കൊണ്ടേ പോകത്തുള്ളൂ മോളെ " " അത് താൻ മനസ്സിൽ തന്നെ വെച്ചാൽ മതി " " ഉവ്വോ... എന്നാലേ എനിക്കിപ്പോ ഒരു കാര്യം മനസ്സിൽ തോന്നുന്നുണ്ട്.. അതങ്ങ് ചെയ്ത് കാണിച്ചാലോ " ഐഷു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ കവിളിൽ ചുണ്ടുകളമർത്തി... ഐഷു തുടക്കത്തിൽ ഞെട്ടി... പിന്നൊരൊറ്റ അലറലായിരുന്നു... " ഇഷൂ " ഐഷു അലറി പുറത്തേക്ക് ഓടി.. " ഈശ്വരാ സീനായാ... ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത കിട്ടിയാ.. വല്ലതും വിളിച് പറയും... പെട്ടെന്നുളള ഒരാവേശത്തിൽ കേറി ഉമ്മ വെക്കുകയും ചെയ്തു " pk എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് വലഞ്ഞു...

പിന്നേ ഐഷുവിന്റെ പിന്നാലെ ഓടി.. 💛💛💛💛💛💛💛💛💛💛💛💛💛💛 " ഇഷൂ.. നിനക്കു വല്ല റൂമിലോട്ടും പോയാൽ മതിയായിരുന്നില്ലെ.. എന്തിനാ ഈ മരച്ചുവട്ടിലേക്ക് വന്നത് " (കിച്ചു ) " കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലേക്ക് തന്നെ അല്ലെ മോനെ നന്ദൂട്ടാ " (ഇഷു ) " അത് ശരിയാ... ഈ കുറുക്കന്റെ കണ്ണ് ഈ കോഴിയെ ചുറ്റി പറ്റി തന്നെ കാണും " കിച്ചു അവളുടെ കൈ പിടിച്ചു വലിച് അവനിലേക്ക് ചേർത് പിടിച്ചു.. " നന്ദുവേട്ടാ...കുറച്ചു പരിസരബോധം നല്ലതാണുട്ടോ.. " " നിന്നെ കണ്ടാൽ ഒരു പരിസരവും ഞാൻ കാണാറില്ല ഇഷു.. നീ മാത്രം എന്റെ കണ്ണുകളിൽ കാണത്തുള്ളൂ " " ആണോ.. എന്നാലേ എനിക്ക് നല്ല പരിസര ബോധം ഉണ്ട്.. വിട്ടേ " ഇഷു കിച്ചുവിന്റെ കയ്യിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു.. അപ്പോഴാണ് ഐഷു അങ്ങോട്ട് പാഞ്ഞു വരുന്നത്.. അവളെ കണ്ടതും കിച്ചു ഇഷുവിനെ വിട്ട് മാറി നിന്നു... " ഇഷൂ... എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല... ഇയാൾ ശരിയല്ല " പിറകിൽ വരുന്ന pk യെ ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു.. " എന്താ.. എന്താ സംഭവിച്ചത് " (കിച്ചു ) " കിച്ചുവേട്ടാ.. ഇങ്ങേരെന്നെ പീഡിപ്പിക്കാൻ നോക്കി... " " പീഡിപ്പിക്കാനോ " ഇഷുവും കിച്ചുവും കോറസ് പാടി.. " അയ്യോ... പീഡിപ്പിക്കാനൊന്നും ഞാൻ നോക്കിയില്ല.. ജസ്റ്റ്‌ പേടിപ്പിക്കാൻ നോക്കിയുള്ളൂ " (pk )

" എന്തോന്ന് " (കിച്ചു ) " ഇങ്ങേരെന്നെ ഉമ്മിച്ചു ഇഷു.. എങ്ങനെ ഞാനിയാളെ ഇനി വിശ്വസിക്കും " (ഐഷു ) ഇഷുവും കിച്ചുവും pk യെ ഇരുത്തി ഒന്ന് നോക്കി... " പോട്ടെ മോളെ... ഇവനിത്ര ഫാസ്റ്റാണെന്ന് ഞാനും കരുതിയില്ല.. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒറ്റക്ക് ഇവനെ അങ്ങോട്ട് പറഞ്ഞയക്കില്ലാരുന്നു " കിച്ചുവിന്റെ സംസാരം കേട്ട് ഇഷു അവനെ ഒന്നിരുത്തി നോക്കി.. കിച്ചു മേലോട്ട് നോക്കി ഞാനൊന്നും ചെയ്തില്ലെന്ന രീതിയിൽ നിന്നു.. " ഐഷു.. നീയത് വിട്..pk സ്നേഹം കൊണ്ട് ചെയ്തതല്ലേ " (ഇഷു ) " ആ " (pk ) " നീ മിണ്ടരുത്.. നിനക്കിവിടെ ഡയലോഗ് ഇല്ല... " (കിച്ചു ) " ഇനിപ്പോ കല്യാണം സെറ്റല്ലേ... അങ്കിൾ നു pk യെ നല്ലോണം ബോധിച്ചിട്ടുണ്ട്.. അപ്പൊ പിന്നേ ഈ ഉമ്മയുടെ കണക്ക് കല്യാണം കഴിഞ്ഞിട്ട് നീയങ്ങു തീർത്താൽ മതി.. പ്രശ്നം സോൾവ്... " (കിച്ചു ) " മതി മതി.. നമുക്ക് ഉള്ളിലോട്ടു പോകാം.. അവിടെ എന്തായോ എന്തോ " അവര് നാലുപേരും ഉള്ളിലോട്ടു പോയി... അപ്പോഴേക്കും മുതിർന്നവർ പരസ്പരം എല്ലാം പറഞ്ഞു തീരുമാനിത്തിലെത്തിയിരുന്നു... " ഞങ്ങൾക്ക് ഈ ബന്ധത്തിൽ താല്പര്യ കുറവൊന്നുമില്ല.. പക്ഷെ മോള് പടിക്കുവല്ലേ.. അത് കംപ്ലീറ്റ് ചെയ്യുന്ന വരെ ഉള്ള സാവകാശം ഞങ്ങൾക്ക് തരണം " " അയ്യോ..കല്യാണം മോളുടെ പടുത്തം കഴിഞ്ഞിട്ട് മതി....

ഇപ്പൊ ഞങ്ങൾക്കൊരുറപ്പ് മാത്രം മതി " വിഷ്‌ണുവും ഗീതയും ഐഷുവിനെ നോക്കി.. " എന്താ മോളെ നിന്റെ തീരുമാനം " pk ടെൻഷനോടെ നഖം കടിച് ഐഷുവിനെ നോക്കി.. " അച്ഛനും അമ്മയ്ക്കും ഒക്കെ ആണെങ്കിൽ എനിക്ക് വിരോധമൊന്നും ഇല്ലച്ഛാ " ഐഷുവിന്റെ മടുപടി കേട്ട് pk ഒന്ന് നിശ്വസിച്ചു.. കിച്ചു ചിരിയോടെ pk യെ ചേർത്ത് പിടിച്ചു.. ഇഷു ഐഷുവിനെയും.. " ഒരിക്കൽ കൂടി ഒന്ന് ആലോചിച്ചൂടെ അളിയാ " (അക്ഷയ് ) " എന്ത് " " അല്ലാ.. പടക്ക കടക്കാണ് തീ കൊളുത്താൻ പോകുന്നത് " " പടക്കം ഒക്കെ തന്നെയാണ്... പക്ഷെ ചുള്ളി പടക്കം ആണെന്നെ ഉള്ളൂ... എന്റെ കയ്യിലൊന്ന് കിട്ടിക്കോട്ടേ... ആ പടക്കകടക്ക് വെള്ളം ഒഴിക്കുന്ന കാര്യം ഞാനേറ്റു... " pk അക്ഷയ് യോട് മാത്രമായി പറഞ്ഞു... " അപ്പൊ വോകെ " അക്ഷയും pk യും ഹൈഫൈ അടിച്ചു... തിരിച്ചു പോകാൻ നേരത്ത് pk ഐഷുവിനെ ഇടം കണ്ണിട്ട് നോക്കി... അവന്റെ നോട്ടം കണ്ടതും ഐഷു അവനിലേക്കുള്ള നോട്ടം മാറ്റി ഇഷുവിനോടെന്തോക്കെയോ പറയുന്ന പോലെ കാണിച്ചു.. അവൻ നിരാശയോടെ തിരിഞ്ഞതും അവളവനെ നോക്കി ചിരിച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 (ഇഷുവിന്റെ വീട് ) " മോളിത് വരെ ഉറങ്ങിയില്ലേ " ടേബിൾ ലാമ്പും കത്തിച്ചു വെച്ച് വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന ഇഷുവിനോട് ദേവൻ ചോദിച്ചു...

അവൾ തല ഉയർത്തി നോക്കിയതും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ദേവന്റെ ഉള്ളം വിങ്ങി.. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.. " ഇന്നെനിക്ക് ഉറങ്ങാൻ പറ്റും എന്ന് അച്ഛന് തോന്നുന്നുണ്ടോ.. നാളേക്ക് കിച്ചേട്ടനും അമ്മയും നമ്മളെ വിട്ട് പോയിട്ട് രണ്ട് വർഷമായി... " ഇഷു ദേവന്റെ തോളിലേക്ക് ചാരി കൊണ്ട് പറഞ്ഞു.. " അവര് നമ്മളെ വിട്ട് പോയിട്ടില്ല മോളെ... എന്നും എപ്പോഴും അവര് നമ്മുടെ കൂടെയുണ്ട്.. നമുക്ക് തണലായി തന്നെ.. അങ്ങനെ നമ്മളെ വിട്ട് പോവാൻ അവർക്കൊരിക്കലും കഴിയില്ല " ദേവൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച് കൊണ്ട് പറഞ്ഞു... " കൊല്ലണം അച്ഛാ... നമ്മുടെ സന്തോഷം ഇല്ലാതാക്കിയ ഓരോരുത്തരെയും കൊല്ലണം.. വേദന അറിഞ്ഞു അവര് ചാവണം " ഇഷുവിന്റെ കൈകൾ ദേവന്റെ ഷർട്ടിൽ മുറുകി.. ദേവന്റെ കണ്ണുകളിലും പകയെരിഞ്ഞു... " മോളുറങ്ങിക്കോ... ഉറക്കം കളയണ്ട " ഇഷുവിനെ കട്ടിലിലേക്ക് കിടത്തി കൊണ്ട് ദേവൻ പറഞ്ഞു.. എഴുന്നേറ്റ് പോവാൻ നിന്ന ദേവന്റെ കൈ ഇഷു പിടിച്ചു.. " ഇന്നച്ചൻ എന്റെ കൂടെ കിടക്കുവോ... ഈ ദിവസം എനിക്ക് പേടിയാ.. എന്നേ ഒറ്റക്കാക്കി പോവല്ലേ അച്ഛാ " " ഇല്ല മോളെ.. ഞാനെങ്ങും പോവില്ല " ദേവൻ അവളുടെ അടുത്ത് കിടന്ന് അവളെ നെഞ്ചോട് ചേർത്തു കിടന്നു... അവന്റെ സംരക്ഷണത്തിൽ ഇഷു ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു... പക്ഷെ രണ്ട് പേർക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല... അവരുടെ കണ്ണുകളിൽ പക തെളിഞ്ഞു നിന്നു... തങ്ങളുടെ സന്തോഷം തല്ലി കിടത്തിയവരെ ചുട്ടു ചാമ്പലാക്കാനുള്ള പക......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story