ഇഷാനന്ദ്: ഭാഗം 36

ishananth

എഴുത്തുകാരി: കട്ടു

" ഐഷു... ഇഷു എവിടെ " കിച്ചുവും pk യും അവര് പഠിക്കുന്ന കോളേജിലേക്ക് വന്നതാണ്.. " അറിയില്ല കിച്ചുവേട്ടാ...ഇഷു ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല... " (ഐഷു ) " ആണോ... എന്നാ നിങ്ങൾ സംസാരിക്ക്.. ഞാനവളെ ഒന്ന് കണക്ട് ചെയ്യട്ടെ " കിച്ചു pk യെ നോക്കി തിരിച്ചു പോയി... " കിച്ചുവേട്ടൻ പോയല്ലോ.. എന്ത്യേ.. താൻ പോണില്ലേ " ഐഷു ഒറ്റപിരികം പൊക്കി ചോദിച്ചു... " അവൻ പോയത് അവന്റെ പെണ്ണിനെ കാണാനാ... എന്റെ പെണ്ണിവിടെ തന്നെയുണ്ടല്ലോ.. പിന്നേ ഞാനെന്തിന് പോണം " " താനൊന്ന് പോയി തരോ...മറ്റുള്ളവരുടെ ഇഷ്ടമൊന്നും നോക്കാതെ ആൾക്കാരെ കഷ്ട്ടപെടുത്താൻ എഴുന്നള്ളിക്കോളും ഓരോരുത്തർ.. " " പിന്നേ നീയെന്തിനാ കല്യാണത്തിന് സമ്മതിച്ചത്... " " അത് പിന്നേ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടാ " " അയ്യോടി... അത്രക്ക് കഷ്ടപ്പെട്ട് മോള് എന്നേ കെട്ടണ്ട.. ഞാൻ നിന്റെ അച്ഛനെ വിളിച് എനിക്ക് കല്യാണത്തിന് സമ്മതമല്ലെന്ന് പറഞ്ഞോളാം.." pk ഫോണെടുത് വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു... റിങ് പോവുന്നത് കണ്ടപ്പോൾ ഐഷു ഞെട്ടി അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച് വാങ്ങി കട്ട്‌ ചെയ്തു... " എന്ത്യേ.. കല്യാണം വേണ്ടെന്ന് വെക്കണ്ടേ " " അങ്ങനെ താൻ എന്നേ കെട്ടാതെ രക്ഷപ്പെടണ്ട ടാ " " എടാന്നാ " pk ഐഷുവിന്റെ കൈ പിടിച്ചു തിരിച്ചു... ഐഷുവിന്റെ കൈ അവന്റെ കയ്യിൽ കിടന്ന് ഞെരങ്ങി.. " പ്രഭുവേട്ടാ... കൈ വിട്.. വേദനിക്കുന്നു " " എന്തോന്ന് 🙄"

" പ്രഭുവേട്ടൻ... പ്രഭാകരന്റെ ഷോർട് പ്രഭുവേട്ടൻ... ഇഷ്ട്ടായില്ലേ " pk തികട്ടി വന്ന ചിരി അടക്കി പിടിച് ഐഷുവിന്റെ കൈ വിട്ടു... " അന്ത ഭയർക്കട്ടും " " ഓക്കേ പ്രഭുവേട്ടാ " ഐഷു കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു.. " ഐഷു... ശരിക്കും എന്നെ ഇഷ്ട്ടല്ലേ... അതോ നീ പറഞ്ഞ പോലെ വീട്ടുകാർക്ക് വേണ്ടി സമ്മതിച്ചതാണോ " " അല്ല പ്രഭുവേട്ടാ... എനിക്ക് ഇഷ്ട്ടാ ഈ കലിപ്പനെ... അതെങ്ങനെ വന്നു എന്നൊന്നും അറിയില്ല.. പക്ഷെ ഇപ്പൊ ഒരുപാടു ഇഷ്ട്ടാ " pk ക്ക് സന്തോഷം കൊണ്ട് നിൽക്കാൻ വയ്യേ എന്ന അവസ്ഥയിലായിരുന്നു... അവൻ പരിസരം മറന്ന് അവളെ കെട്ടിപിടിച്ചു.. " പ്രഭുവേട്ടാ.. കോളേജാണ്.. എന്നേ വിട് " അപ്പോഴാണ് അവന് ബോധം വന്നത്... അവൻ അവളിൽ നിന്നും അകന്ന് മാറി.. " അപ്പൊ കോളേജല്ലെങ്കിൽ നിനക്ക് പ്രശനമില്ലേ " pk അവളുടെ കാതോരം ചോദിച്ചു.. ഐഷുവിന്റെ മുഖം ചുവന്നു തുടുത് താഴേക്ക് നോക്കി.. " പ്രഭുവേട്ടാ ഞാൻ ക്ലാസ്സിലേക്ക് പൊക്കോട്ടെ " ( ഐഷു ) " മ്മ് " pk ചിരിയോടെ അവളുടെ അടുത്ത് നിന്നും മാറി അവളെ നോക്കി പുഞ്ചിരിച്ചു.. ഐഷുവും അവനെ നോക്കി ചിരിച്ച് തിരിഞ്ഞു നടന്നു.. പകുതി എത്തിയപ്പോൾ തിരിഞ് അവനെ വിളിച്ചു .. " ടാ പ്രഭാകരാ.. " pk ദേഷ്യത്തോടെ അവളെ തിരിഞ്ഞു നോക്കി.. "പോട്ടെടാ... പ്രഭാകരാ " " എടീ 😡" pk അവളുടെ പിന്നാലെ ഓടാൻ പോയതും ഐഷു അവിടെ നിന്നും ഓടി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു കിച്ചന്റെയും സേതുവിന്റെയും അസ്ഥിത്തറയുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്ന് തല മണ്ണിൽ ചേർത്തു കിടക്കുകയായിരുന്നു..

അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഭയം ഉടലെടുക്കുന്നത് അവളറിഞ്ഞു... ഈ ദിവസത്തിൽ ആ ഭയം അവൾക്ക് പതിവാണ്... തന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ അടിത്തറ ഇളക്കിയ ദിവസം... ഇഷുവിന്റെ കണ്ണുകളിൽ നിന്നും ചുടുകണ്ണീർ മണലിൽ പതിച്ചു കൊണ്ടിരുന്നു... " ഇഷൂ " ഒരു കരസ്പർശം അവളുടെ തോളിൽ പതിഞ്ഞതും അവൾ തല ഉയർത്തി നോക്കി... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ കിച്ചുവിന്റെ ഹൃദയം വിങ്ങി... ഒരു സൂചി കൊണ്ട് പോലും ഇഷുവിനെ വേദനിപ്പിക്കാൻ അവനു കഴിയില്ല... " എനിക്കറിയാമായിരുന്നു.. ഇന്ന് നീ ഇവിടെ കാണുമെന്ന് " ഇഷു അവനെ ഒരു തണുത്ത പുഞ്ചിരിയോടെ നോക്കി... ആ ചിരിക്ക് ജീവനില്ലാത്ത പോലെ അവന് തോന്നി... കിച്ചു കിച്ചന്റെ അസ്ഥിത്തറയുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു... " ടാ.. കിച്ചാ.. ഞാൻ നിനക്ക് തന്ന വാക്ക് പാലിച്ചിരിക്കുന്നു.. ഇവളെ സ്വന്തമാക്കും എന്ന വാക്ക്.. പക്ഷെ ഇവളെ നീ എനിക്ക് കൈപിടിച്ച് തരും എന്ന വാക്ക് പാലിക്കാൻ നീയില്ലാതെ പോയല്ലോടോ " കിച്ചു വിലപിച്ചു.. ഇഷു കണ്ണുകൾ അമർത്തി അടച്ചു കിച്ചുവിന്റെ അടുത്തിരുന്നു... " നിന്റെ ജീവനെടുത്ത ഒരാളെയും ഞാൻ വെറുതെ വിടില്ല... ഓരോരുത്തരെയും ഞാൻ കണക്കു പറഞ് തിരിച്ചടിക്കും...

നിനക്കും അമ്മയ്ക്കും ഞാൻ നീതി വാങ്ങി തരും.. ഇനി ഇഷുവിന്റെ മേലെ ഒരു മണൽത്തരി വീഴാൻ പോലും സമ്മതിക്കില്ല.... ആ @%#%&* മക്കളുടെ പുഴുത്ത കണ്ണുകൾ പോലും ഇവളിൽ പതിക്കാൻ ഞാൻ സമ്മതിക്കില്ല... " കിച്ചുവിന്റെ ശാന്തത നിറഞ്ഞ മുഖം പെട്ടെന്ന് സംഹാര ഭാവം തെളിഞ്ഞു ... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ദേവൻ അക്കൗണ്ട് സെക്ഷനിലുള്ള പാകപിഴകൾ ചെക്ക് ചെയ്യുമ്പോഴാണ് CEO യുടെ റൂമിലേക്ക് രാമഭദ്രൻ കയറി പോകുന്നത് കണ്ടത്... അവനെ കണ്ടതും ദേവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി... എന്നാൽ അത് പെട്ടെന്ന് തന്നെ ഞെട്ടലിലേക്ക് വഴി മാറി... രാമഭദ്രന്റെ കൂടെയുള്ള ഇന്ദ്രനെ കണ്ടതും ദേവൻ ഞെട്ടി... ദേവൻ ആരും കാണാതെ അവരെ ഫോളോ ചെയ്തു... രാമഭദ്രൻ അവനെ ഇന്ദ്രൻ എന്ന് വിളിക്കുന്നത് കേട്ടതും അവൻ ദേഷ്യം കൊണ്ട് വിറച്ചു... ഒപ്പം ഇഷുവിനെ കുറിച്ചുള്ള ആവലാതിയും... അവൻ ഉടനെ തന്നെ കിച്ചുവിനെ ഫോണിൽ വിളിച്ചു.. " ഹെലോ കിച്ചു... നീയെവിടാ " " അങ്കിൾ.. ഞാൻ ഇഷുവിന്റെ കൂടെ കിച്ചന്റെ അടുത്തേക്ക് വന്നതാ.. എന്താ അങ്കിൾ.. എന്തെങ്കിലും പ്രശ്നം " " നീ പെട്ടെന്ന് വീട്ടിലേക്ക് വരണം.. ഒക്കെ നേരിട്ട് പറയാം " ദേവൻ ടേബിളിലുള്ള വെള്ളം വിറയ്ക്കുന്ന കൈകളോടെ എടുത്ത് ചുണ്ടോടടുപ്പിച്ചു... അവന്റെ മുഖത് ഭയം നിഴലിച്ചു... എത്രയും പെട്ടെന്ന് കിച്ചുവിനെ കാണണം എന്ന ചിന്ത മാത്രമേ അവനുണ്ടായിരുന്നുള്ളൂ... ദേവൻ പെട്ടെന്ന് തന്നെ ഹാഫ് ഡേ ലീവ് എഴുതി കൊടുത്ത് അവിടെ നിന്നും ഇറങ്ങി...

ദേവന്റെ വെപ്രാളവും പേടിയും ഒക്കെ ഇന്ദ്രൻ മറഞ്ഞു നിന്ന് കാണുന്നുണ്ടായിരുന്നു... " മോനെ... അവൻ നിന്നെ കണ്ടെന്നു ഉറപ്പാണോ " രാമഭദ്രൻ ഇന്ദ്രന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... " എന്നേ മര്യാദക്ക് ജീവിക്കാൻ ആരും സമ്മതിക്കില്ല... കൊല്ലും ഞാൻ അയാളെ... ഇഷുവിനെ എന്നിൽ നിന്നും അകറ്റാൻ നോക്കുന്ന എല്ലാവരെയും ഞാൻ കൊന്ന് കൊല വിളിക്കും " അവൻ ചുവരിൽ ആഞ്ഞടിച്ചു.. അവന്റെ കൈകളിൽ നിന്നും ചോര പൊടിയുന്നത് പകപ്പോടെ രാമഭദ്രൻ നോക്കി... ഇന്ദ്രൻ അവന്റെ കൈകളിലെ രക്തം നാവ് കൊണ്ട് ഒപ്പിയെടുത് ദേഷ്യത്തോടെ ദേവൻ പോയ വഴിയേ നോക്കി.. " കൊല്ലണം അച്ഛാ... ഇനി അയാൾ ജീവിച്ചിരിക്കാൻ പാടില്ല " " മോനെ.. നീയെന്തിനു വേണ്ടിയാണ് ഈ ചെയ്യുന്നതൊക്കെ.. ആ പീറപ്പെണ്ണിന് വേണ്ടിയോ.. നീയൊന്ന് മൂളിയാൽ എത്ര പെണ്ണിനെ വേണമെങ്കിലും ഈ അച്ഛൻ നിന്റെ മുന്നിലെത്തിക്കാം " " അങ്ങനെ ഏതെങ്കിലും പെണ്ണിനെ ഈ ഇന്ദ്രന് വേണ്ടെങ്കിലോ.. അവളെ കണ്ട അന്ന് എന്റെ മനസ്സിൽ കയറി കൂടിയതാ അവള്... അതിനെ പറിച് മാറ്റാൻ ആരെയും ഞാനനുവധിക്കില്ല... ആരെയും " " മോനേ.. നീയാണ് ഇതൊക്കെ ചെയ്തതെന്ന് അറിഞ്ഞാൽ അവളെ നിന്നെ സ്വീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ " അവൻ രാമഭദ്രനേ പുച്ഛത്തോടെ നോക്കി ചിരിച്ചു.. " അവളുടെ മുമ്പിൽ ഇന്ദ്രനല്ല... മഹിയാണ്.. മഹി... അവളുടെ മഹിയേട്ടനായി എനിക്ക് ജീവിക്കണം... പക്ഷെ എന്റെയും അവൾക്കിടയിലും ഇപ്പൊ തടസം ആ കിച്ചു മാത്രമാണ്..

അവനില്ലെങ്കിൽ ഇപ്പൊ എന്നേ അവളെനിക്ക് സ്വന്തമായേനേ...അവനെ വകവരുത്തി എന്നെന്നേക്കുമായി എനിക്കെന്റെ അമ്മുവിനെ സ്വന്തമാക്കണം... കൊല്ലണം... എല്ലാവരെയും കൊല്ലണം.. എന്നിട്ട് ഞാനും എന്റെ അമ്മുവും മാത്രമുള്ള ലോകത്തായി ജീവിക്കണം " മഹി രാമഭദ്രനേ നോക്കി പോക്കറ്റിൽ നിന്നും വെള്ളപൊടിയെടുത് മൂക്കിലേക്ക് ആഞ്ഞു വലിച്ചു... എന്നിട്ട് ദേവൻ പോയതിന്റെ പിന്നാലെ വണ്ടിയെടുത്തു അവൻ പോയി... അവന്റെ പോക്ക് രാമഭദ്രൻ പകപ്പോടെ നോക്കി നിന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ദേവൻ വീട്ടിലെത്തിയതും വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി.. അവൻ നല്ലോണം വിയർക്കുന്നുണ്ടായിരുന്നു... പോക്കറ്റിൽ നിന്നും കർച്ചീഫെടുത്തു മുഖം തുടച് അവൻ കിച്ചണിലേക്ക് നടന്നു... ദേവൻ ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത് ഡൈനിങ്ങ് ഹാളിൽ പോയിരുന്നു... എന്തോ പറയാൻ കഴിയാത്ത ഭയം അവനിൽ ഉടലെടുക്കുന്നത് അവനറിഞ്ഞു... പ്രതീക്ഷിക്കാത്തതെന്തോ നടക്കാൻ പോകുന്ന പോലെ.. ഹൃദയമിടിപ്പ് ക്രമാധീതമായി വർധിക്കുന്നു... കാര്യ കാരണങ്ങൾ അറിയാത്തൊരു വികാരം അവനിൽ ഉണരുന്നു.. ദേവൻ വിറയോടെ ബോട്ടിലിന്റെ അടപ്പ് തുറന്ന് വെള്ളം കുടിച്ചു... എത്ര കുടിച്ചിട്ടും അവന്റെ ദാഹം ശമിക്കാത്ത പോലെ... തൊണ്ടയിലെ വെള്ളം വറ്റി വരണ്ട പോലെ അവന് തോന്നി... അവൻ വീണ്ടും വീണ്ടും വെള്ളം കുടിച്ചു കൊണ്ടിരുന്നു..

" കുടിച്ചോളൂ.. കുടിച്ചോളൂ.. എത്ര വേണമെങ്കിലും വെള്ളം കുടിച്ചോളൂ മരണം അടുക്കാനായാൽ ദാഹം കൂടും " വാതിൽ പടിയിൽ നിന്നും ശബ്ദം കേട്ട് ദേവൻ തിരിഞ്ഞു നോക്കി.. വാതിലിൽ ചാരി നിൽക്കുന്ന അവനെ കണ്ടതും ദേവന്റെ കയ്യിൽ നിന്നും വെള്ളത്തിന്റെ കുപ്പി ഊർന്ന് വീണു... ദേവന്റെ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു.. " മഹി " " മഹി അല്ല... മഹീന്ദ്രൻ...രാമഭദ്രന്റെ മൂത്ത മകൻ മഹീന്ദ്രൻ " മഹി സംഹാര ഭാവത്തോടെ ദേവന്റെ അടുത്തേക്ക് നടന്ന് വന്നു... ദേവന്റെ തൊണ്ടക്കുഴിയിൽ നിന്നും വെള്ളം ഇറങ്ങാത്ത പോലെ അവന് തോന്നി.. " അപ്പൊ സത്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇഷുവിനെ എനിക്ക് തരുന്നോ അതോ വേറൊരുത്തന് കെട്ടിച് കൊടുത്ത് ജീവിത കാലം മുഴുവൻ നിങ്ങളുടെ മകൾ വിധവയായി ജീവിക്കണോ " " എന്റെ മകൾ വിധവയായി ജീവിക്കേണ്ടി വന്നാലും നിനക്ക് ഞാനെന്റെ മകളെ കെട്ടിച് തരില്ലടാ " " ഞാൻ മാന്യമായ ഭാഷയിലാണ് പറയുന്നത്.. ഇഷുവിനെ എനിക്ക് വേണം.. ഇല്ലെങ്കിൽ... " " എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ ഇഷുവിനെ നിനക്ക് കിട്ടില്ല... " " തനിക്ക് ജീവനുണ്ടെങ്കിലല്ലേ എനിക്ക് എന്റെ ഇഷുവിനെ കിട്ടാതിരിക്കത്തുള്ളൂ.. എന്റെ ഇഷുവിനു വേണ്ടി തന്റെ ജീവൻ ഞാനിങ്ങു എടുക്കുവാടോ " മഹി അവന്റെ ഷർട്ടിന്റെ കൈക്കിടയിൽ ഒളിപ്പിച്ചു വെക്കുന്ന കത്തിയെടുത് ദേവന്റെ വയറ്റിലേക്ക് കയറ്റി... " ആ... " ദേവൻ അലറി വിളിച് നിലത്തേക്ക് വീണു...

അവൻ വേദന സഹിക്കവയ്യാതെ വയർ പൊത്തിപിടിച്ചു മഹിയെ നോക്കി... മഹി പകയോടെ ദേവന്റെ അടുത്തേക്ക് പോകും തോറും ദേവൻ നിരങ്ങി നിരങ്ങി പിറകിലേക്ക് പോയി കൊണ്ടിരുന്നു... ദേവൻ ഒരായുധത്തിനു വേണ്ടി ചുറ്റും നോക്കി.. അവസാനം കയ്യിൽ കിട്ടിയ ബോട്ടിലെടുത്ത് മഹിക്ക് നേരെ എറിഞ്ഞു... മഹി അതിസമര്ഥമായി അതിൽ നിന്നും വഴുതി മാറി.. ആ ബോട്ടിൽ മഹിയുടെ പിറകിൽ വീണു പൊട്ടിച്ചിതറി.. ഒരു നിമിഷം മഹിയുടെ ശ്രദ്ധ ആ കുപ്പിയിൽ പതിച്ചതും ദേവൻ പതിയെ എഴുന്നേറ്റു... മഹി തിരിഞ്ഞ് നോക്കുമ്പോൾ വയറും പൊത്തിപിടിച്ചു റൂമിലേക്ക് ഏന്തി വലിഞ്ഞു നടക്കുന്ന ദേവനെ ആണ് കണ്ടത്... മഹി അവന്റെ പിന്നാലെ വരുന്നത് കണ്ടതും ദേവൻ വേഗം റൂമിലേക്ക് കയറി വാതിലടക്കാൻ നോക്കി.. അപ്പോഴേക്കും മഹി അത് ബ്ലോക്ക്‌ ചെയ്ത് ദേവനെ നിലത്തേക്ക് തള്ളി റൂമിലേക്ക് കയറി... മഹിയുടെ മുഖത്തെ പുച്ഛച്ചിരി കണ്ടതും ദേവൻ പേടിയോടെ അവനെ നോക്കി... മഹി ദേവന്റെ വയറിലേക്ക് ആഞ്ഞു ചവിട്ടി... ദേവൻ വേദനയോടെ അലറി കരഞ്ഞു.. " ഇനി നിങ്ങൾ എന്റെയും ഇഷുവിന്റെയും ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല " മഹി അവന്റെ കയ്യിലുള്ള കത്തി വീണ്ടും വീണ്ടും ദേവന്റെ വയറിലേക്ക് കയറ്റി... അവസാനം ദേവൻ നിശ്ചലമായതും മഹി ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു... ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഇഷുവിന്റെ ഫോട്ടോയിലേക്ക് അവന്റെ നോട്ടം പതിഞ്ഞതും അവനൊന്ന് ശാന്തമായി..

അവൻ ദേവന്റെ അടുത്ത് നിന്നും അവളുടെ ഫോട്ടോയുടെ അടുത്തേക്ക് പോയി വിരലുകൾ കൊണ്ട് ഫോട്ടോയിൽ തഴുകി.. " ഇഷൂ.. നിനക്ക് വേണ്ടിയാ ഞാനിതൊക്കെ ചെയ്യുന്നത്... നിന്റെയും എന്റെയും ഇടയിൽ ആര് വരുന്നതും എനിക്കിഷ്ടമല്ല.. ഞാനും നീയും മാത്രം.. നിന്റെ മുന്നിൽ നിന്റെ മാത്രം മഹിയേട്ടനായി വരാൻ എനിക്കാഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോളെ... അതിനു നിന്നെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നവരെ ഒക്കെ എനിക്ക് അവസാനിപ്പിക്കണം.. എന്നിട്ട് നിന്റേത് മാത്രമായി എനിക്ക് ജീവിക്കണം " അവൻ ഇഷുവിന്റെ ഫോട്ടോയിൽ ചുണ്ടുകളമർത്തി... ശേഷം നിശ്ചലനായി കിടക്കുന്ന ദേവനെ പകയോടെ നോക്കി പുറത്തേക്ക് പാഞ്ഞു പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 പതിവിലും വിപരീതമായി ഫ്രന്റ്‌ ഡോർ പാതി തുറന്ന് കിടക്കുന്നത് കണ്ടു ഇഷുവിന്റെ ഉള്ളം അകാരണമായ ഒരു ഭയം വന്ന് മൂടി.. അവൾ പതിയെ വാതിൽ തള്ളി തുറന്ന് ഉള്ളിലേക്ക് കയറി.. ഉള്ളിലേക്കു നടക്കും തോറും ഇഷുവിന്റെ കൈകൾ കിച്ചുവിന്റെ കൈകളിൽ മുറുകി... കിച്ചുവും നോക്കി കാണുകയായിരുന്നു അവിടെത്തെ അവസ്ഥ.. പൊട്ടി ചിതറി കിടക്കുന്ന ബോട്ടിലും തളം കെട്ടി കിടക്കുന്ന രക്തം കണ്ടതും കിച്ചു ഞെട്ടലോടെ ഇഷുവിനെ നോക്കി.. ഇഷുവിന്റെ ശരീരം മൊത്തം തളരുന്ന അവൾക്ക് പോലെ തോന്നി...

അവള് വീഴുന്നതിനു മുമ്പേ കിച്ചു അവളെ താങ്ങി പിടിച്ചിരുന്നു.. " നന്ദുവേട്ടാ.. അച്ഛൻ... എന്റെ അച്ഛനെവിടെ " ഇഷു അവന്റെ കോളറിൽ പിടിച്ചു ചോദിച്ചു... കിച്ചു പതിയെ അവിടെ മൊത്തം നിരീക്ഷിച്ചു... ദേവന്റെ രക്തതുള്ളികൾ വീണിടത്തേക്ക് അവൻ ഇഷുവിനെ താങ്ങി പിടിച് നടന്നു.. കിച്ചുവിന്റെ കൈകാലുകളും തളർന്നു പോകുന്ന പോലെ തോന്നി.. അവൻ പതിയെ ദേവന്റെ റൂം പേടിയോടെ അതിലുപരി പ്രാർത്ഥനയോടെ തുറന്നു... നിശ്ചലനായി കിടക്കുന്ന ദേവനെ കണ്ടതും രണ്ട് പേരും ഒരു നിമിഷം നിർവികാരമായി നിന്നു... " അച്ഛാ " കിച്ചുവിന്റെ കൈ വേർപ്പെടുത്തി ഇഷു ദേവന്റെ അടുത്തേക്ക് ഓടി.. " അച്ഛാ.. കണ്ണ് തുറക്കച്ഛാ...കണ്ണ് തുറക്ക്... എന്നേ വിട്ട് പോവില്ലെന്ന് പറഞ്ഞതല്ലേ.. കണ്ണ് തുറക്ക് " ഇഷു ദേവന്റെ ശരീരം മടിയിലേക്ക് വെച്ച് പൊട്ടികരഞ്ഞു... " നന്ദുവേട്ടാ.. അച്ഛനോട് കണ്ണ് തുറക്കാൻ പറ... " കിച്ചുവിനെ കുലുക്കി കൊണ്ട് ഇഷു പറഞ്ഞു.. കിച്ചു നിറകണ്ണുകളോടെ അവളെ നോക്കി... കിച്ചു ദേവന്റെ കൈ എടുത്ത് അവന്റെ കയ്യിൽ പിടിച്ചു.. അപ്പോഴാണ് ദേവന്റെ പൾസ്‌ നേരിയ തോതിൽ ഇടിക്കുന്നത് പോലെ കിച്ചുവിന് തോന്നിയത്.. അവൻ ആശ്വാസത്തോടെ ഇഷുവിനെ നോക്കി.. പെട്ടെന്നൊരു പ്രേരണയിൽ ദേവൻ കണ്ണുകൾ പതിയെ വലിച്ച് തുറന്നു.. " അച്ഛാ... " ഇഷു ആശ്വാസത്തോടെ ദേവനെ വിളിച്ചു... " ഇഷൂ.. മോളെ... കിച്ചൂ.. മ.. മ... " ദേവൻ എന്തൊക്കെയോ അവരോടു പറയാൻ ശ്രമിച്ചു.. പക്ഷെ വേദനയുടെ കാഠിന്യത്തിൽ അവനൊന്നും പറയാൻ കഴിഞ്ഞില്ല...

ദേവൻ ഇഷുവിന്റെ കൈ പിടിച് കിച്ചുവിന്റെ കൈകളിൽ വെച്ചു കൊടുത്തു... ഒരിക്കലും ഒറ്റക്കാക്കരുത് എന്ന രീതിയിൽ അവനേ നോക്കി എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു... കിച്ചു ദേവനെ പൊക്കി എടുത്ത് അവന്റെ തോളിലേക്കിട്ട് പുറത്തേക്കോടി.. അപ്പോഴും ദേവൻ അവനോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു... പക്ഷെ കിച്ചു അതൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലായിരുന്നില്ല... അവൻ ദേവനുമായി ആശുപത്രിയിലേക്ക് ഓടി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 തളർന്നു ചുവരിൽ ചാരി നിൽക്കുന്ന ഇഷുവിനെ കിച്ചു ദുഃഖത്തോടെയും അതിലുപരി ഭയത്തോടെയും നോക്കി നിന്നു... ഇത്രയും നേരമായി അവൾ ജലപാനം കുടിച്ചിട്ടില്ല... അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വന്നിട്ടില്ല... ഒരു മരവിച്ചവസ്ഥ... ജീവനുണ്ടെന്ന് അറിയിക്കാൻ വേണ്ടി ഇടക്ക് കൺപോളകൾ അടക്കുന്നുണ്ടെന്നു മാത്രം.. അവളുടെ ഈ നിർത്തം കാണും തോറും അവന്റെ ഹൃദയം വിങ്ങി കൊണ്ടിരുന്നു... കിച്ചു അവളുടെ അടുത്തേക്ക് പോയി ചേർത്ത് പിടിച്ചു... പെട്ടെന്ന് അവളൊന്ന് ഞെട്ടി അവനെ നോക്കി... " ഇഷൂ.. ഒന്നവിടെ ഇരിക്ക്.. എത്ര നേരമായി നീ ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് " ഇഷു നിഷേധാർത്ഥത്തിൽ അവനെ നോക്കി തലയാട്ടി... അപ്പോഴാണ് pk അങ്ങോട്ട് വരുന്നത്... കിച്ചു ഇഷുവിനെ അവിടെ നിർത്തി അവന്റെ അടുത്തേക്ക് പോയി... " കിച്ചു... ദേവങ്കിളിനു എങ്ങനുണ്ട്? " " ഒന്നും അറിഞ്ഞിട്ടില്ല... എനിക്ക് എന്തൊക്കെയോ പേടിയാവുന്നെടാ...

ഇഷുവിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല " " ടാ.. നീ വിഷമിക്കാതിരിക്ക് " " മ്മ്... നീ ഇഷുവിന്റെ വീട്ടിൽ പോയിട്ടെന്തായി " അപ്പോഴാണ് pk ക്ക് അതോർമ വന്നത്.. അവൻ പോക്കറ്റിൽ നിന്നും ഒരു ലോക്കറ്റും ഐഡി കാർഡും എടുത്തു... pk യുടെ കയ്യിലുള്ള ലോക്കറ്റ് കണ്ടതും കിച്ചു ഞെട്ടി അവന്റെ പോക്കറ്റിൽ സൂക്ഷിച്ചിട്ടുള്ള ലോക്കറ്റ് പുറത്തേക്കെടുത്തു അതുമായി ഒത്തു നോക്കി... pk യുടെ കയ്യിലുള്ള ഐഡി കാർഡിലേക്കും ലോക്കറ്റിലേക്കും നോക്കും തോറും കിച്ചുവിന്റെ കണ്ണുകളിൽ പക നിറഞ്ഞു.. ICU വിന്റെ വാതിൽ തുറന്ന് ഡോക്ടർ വന്നതും കിച്ചുവും pk യും അങ്ങോട്ട് ഓടി.. ഡോക്ടറിന്റെ മുഖത്തുള്ള വിഷാധ ഭാവം കണ്ടതും കിച്ചു ഇഷുവിനെ നോക്കി.. അവന് അറിയില്ലായിരുന്നു എന്ത് പറഞ് അവളെ ആശ്വപ്പിക്കണം എന്ന്... " I tried my level best...but I couldn't.. sorry" കിച്ചുവിന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.. കിച്ചു ഞെട്ടലോടെ അതിലുപരി പേടിയോടെ ഇഷുവിനെ നോക്കി... ഇഷുവിനു ശരീരം മുഴുവൻ തളരുന്ന പോലെ തോന്നി... വീഴും എന്നുറപ്പായപ്പോൾ അവൾ ചുവരിലൂടെ ഊർന്ന് നിലത്തേക്കിരുന്നു... അവൾക്കൊന്നു പൊട്ടിക്കരയണം എന്നുണ്ട്.. പക്ഷെ ശബ്‍ദം പുറത്തേക്ക് വരുന്നില്ല.. അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നില്ല.. ഒരുതരം നിർവികാരത... ഉള്ളിന്റെ ഉള്ളിൽ അവൾ പൊട്ടിക്കരയുകയാണെങ്കിലും പുറത്തേക്ക് ഒരേങ്ങല് പോലും വരുന്നുണ്ടായിരുന്നില്ല......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story