ഇഷാനന്ദ്: ഭാഗം 37

ishananth

എഴുത്തുകാരി: കട്ടു

" എത്ര നേരമായി എന്റെ ഈ മോള് ഈ ഒരു ഇരുത്തം തുടങ്ങിയിട്ട്... അവളൊന്ന് കരഞ്ഞിരുന്നെങ്കിൽ " അരുന്ധതി സാരി തലപ്പ് കൊണ്ട് കണ്ണീർ തുടച് കിച്ചുവിനോട് പറഞ്ഞു.. കിച്ചു അരുന്ധതിയുടെ തോളിൽ തട്ടി നിറകണ്ണുകളോടെ ഇഷുവിനെ നോക്കി... ഹോസ്പിറ്റലിൽ നിന്ന് വന്നത് മുതൽ ഇഷു ഇങ്ങനെയാണ്... ദേവന്റെ വെള്ളപുതപ്പിച്ച ശരീരത്തിലേക്ക് നോക്കി ഒരേ ഇരിപ്പിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി... ഇതുവരെ ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നും വന്നിട്ടില്ല ...ഐഷുവും നീതുവും അവളുടെ രണ്ട് ഭാഗത്തിരിന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... ഒരുതരം മരവിച്ചവസ്ഥ ആയിരുന്നു അവൾക്ക്...തനിക്ക് ചുറ്റും നടക്കുന്നതൊന്നും അവളറിഞ്ഞില്ല... ഇടക്ക് കണ്ണിമ വെട്ടുന്നു എന്നല്ലാതെ വേറൊരു അനക്കവും അവളിൽ ഉണ്ടായിരുന്നില്ല... " കിച്ചൂ... സഹിക്കുന്നില്ലടാ അവളുടെ അവസ്ഥ കണ്ടിട്ട്.. നീ എന്താടാ ഒന്നും മിണ്ടാത്തെ... " pk കിച്ചുവിനെ കുലുക്കി കൊണ്ട് ചോദിച്ചു.. " പിന്നേ ഞാനെന്ത് ചെയ്യണമെടാ... ഹൃദയം നുറുങ്ങുന്ന വേദനയോടെയാ ഞാൻ ഈ നിൽക്കുന്നത്.. എന്റെ പ്രാണനാടാ ഒരു പ്രതികരണവും ഇല്ലാതെ മണിക്കൂറുകളായി ഒരേ ഇരുത്തം തുടങ്ങിയിട്ട്.. ഒരേ ദിവസം തന്നെ അമ്മയും ഏട്ടനും ഇപ്പൊ ദേ അച്ഛനും അവളെ വിട്ടു പോയി...

ഈ അവസ്ഥയിൽ ഞാനെന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലേടാ...നീ പറ " കിച്ചു കരഞ്ഞുകൊണ്ട് pk യുടെ തോളിലേക്ക് മുഖം ചേർത്തു... pk ക്കും അറിയില്ലായിരുന്നു എന്താ പറയേണ്ടതെന്ന്... ചിതയിലേക്കെടുക്കാൻ സമയമായതും ആരൊക്കെയോ വന്ന് ദേവന്റെ ശരീരം പൊക്കി.. " മോളെ... എഴുന്നേൽക്ക്... " അരുന്ധതി ഇഷുവിനെ താങ്ങി എഴുന്നേൽപ്പിച്ചു.. ഇഷു ഞെട്ടി അവളെ നോക്കി... പിന്നേ അവളുടെ കൂടെ നിർജീവമായി ഇഷു നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചനെയും സേതുവിനെയും അടക്കിയ അടുത്ത് തറവാട്ട് തൊടിയിൽ തന്നെയാണ് ദേവനും ചിതയൊരുക്കിയത്... ആണ്മക്കളാരും ജീവനോടെ ഇല്ലാത്തതിനാൽ ഇഷുവിന്റെ വല്യച്ഛന്റെ മകനാണ് ദേവന്റെ ചിതക്ക് തീ കൊളുത്തിയത്.... " അച്ഛാ... 😭" ദേവന്റെ ചിത ആളിതുടങ്ങിയതും ഇഷു അതിലേക്ക് ഓടി... "ഇഷൂ " കിച്ചു ഇഷുവിന്റെ പിന്നാലെ ഓടി അവളെ പിടിച്ചു വെച്ചു.. " വിട്.. എന്നേ വിട്... എനിക്കെന്റെ അച്ഛന്റെ അടുത്തേക്ക് പോണം... എന്നേ വിട് 😭"

ഇഷു കിച്ചുവിന്റെ കയ്യിൽ കിടന്ന് കുതറി.. " നന്ദുവേട്ട... വിട്.. എനിക്കെന്റെ അച്ഛന്റെ കൂടെ പോണം...പ്ലീസ് 😭" ഇഷു കിച്ചുവിന്റെ കൈകളിൽ നിന്ന് ഊർന്ന് നിലത്തേക്കിരുന്നു... " അച്ഛാ... എന്തിനാ എല്ലാരും എന്നേ ഒറ്റക്കാക്കി പോയെ... ഞാനെന്ത് തെറ്റാ ഇത്ര മാത്രം ചെയ്തത്... എനിക്കിനി ജീവിക്കണ്ട.... എനിക്ക് നിങ്ങളുടെ അടുത്തേക്ക് വരണം.. എന്നേം കൂടെ കൊണ്ട് പോ😭... എനിക്കിനി ജീവിക്കണ്ട... " ഇഷു നിലത്തിരുന്ന് തലക്കടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു.. അവളുടെ കരച്ചിൽ അവിടെയുള്ള എല്ലാരുടെയും കണ്ണിൽ ഒരു നനവ് പടർത്തി... ദേവന്റെ ചിത ഒന്നടങ്ങിയതും ഓരോരുത്തരായി മടങ്ങി പോകാൻ തുടങ്ങി.. അവസാനം ഇഷുവും കിച്ചുവും അരുന്ധതിയും മാത്രമായി.. " ഇഷൂ.. എഴുന്നേൽക്ക് മോളെ " കിച്ചു അവളെ താങ്ങി.. " നന്ദുവേട്ടാ .. എനിക്ക് കുറച്ചു നേരം ഇവരുടെ കൂടെ ഒറ്റക്കിരിക്കണം.. പ്ലീസ് " കിച്ചു അരുന്ധതിയെ നോക്കി കാറിന്റെ അരികിലേക്ക് നടന്ന് ഡോറിൽ ചാരി നിന്നു.. ഇഷു ദേവന്റെ കത്തിയടങ്ങുന്ന ചിതക്ക് മുമ്പിൽ തല ചേർത്ത് കിടന്നു.. " എന്തിനാ അച്ഛാ എന്നേ വിട്ടു പോയെ... എന്നേ ഒറ്റക്കാക്കി പോവില്ലന്ന് പറഞ്ഞതല്ലേ... എന്നിട്ടും പോയില്ലേ അച്ഛാ.. എന്നേ തനിച്ചാക്കി.. ഇനി എനിക്കാരാ ഉള്ളെ... ഞാനിപ്പോ ഒറ്റക്കായില്ലേ... എന്നേം കൂടെ കൊണ്ട് പൊക്കൂടെ നിങ്ങളുടെ അടുത്തേക്ക്... "

ഇഷു മണലിൽ തല ചേർത്ത് കിടന്നു...ഇഷുവിന്റെ അവസ്ഥ കിച്ചുവിനും അരുന്ധതിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു... കിച്ചുവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു... ഒപ്പം ഇഷുവിനെ ഈ അവസ്ഥയിലെത്തിച്ച അവരോടുള്ള പക നുരഞ്ഞു പൊന്തി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 (ഇഷുവിന്റെ വീട്ടിൽ ) " ദേവൻ പോയ സ്ഥിതിക്ക് ഇനി ആര് ഇഷുവിനെ നോക്കും " ( വല്യച്ഛൻ ) " സ്ഥാനത്തിൽ മൂത്തത് നിങ്ങളല്ലേ.. നിങ്ങൾ ഏറ്റെടുത് വളർത്തണം " (ചെറിയമ്മ ) " ആണ്.. പക്ഷെ എനിക്കിപ്പോ തന്നെ മൂന് പെണ്മക്കളുണ്ട് അവരെ ഒക്കെ കെട്ടിച്ചയക്കാൻ തന്നെ ഒരുപാടു ചിലവുണ്ട്.. അതിന്റെ ഇടയിൽ ഒരാളുടെ ചിലവും കൂടി ഏറ്റെടുക്കണം എന്ന് വെച്ചാൽ... സ്ഥാനം കൊണ്ട് നീയും ഇഷുവിന്റെ അച്ഛന്റെ സ്ഥാനതല്ലേ... നിങ്ങൾ ഏറ്റെടുക്കണം " ഇഷുവിന്റെ വല്യച്ഛൻ ചെറിയച്ചനെ ചൂണ്ടി പറഞ്ഞു.. " അയ്യോ അത് പറ്റില്ല... എന്റെ മോന് വീട്ടിൽ പുറത്ത് നിന്നാരും വന്ന് നിൽക്കുന്നത് ഇഷ്ട്ടമല്ല " (ചെറിയമ്മ ) " അതിന് ഇത്‌ പുറത്ത് നിന്നാരും അല്ലല്ലോ... സ്വന്തം ചേട്ടന്റെ മോളല്ലേ " " എന്ത് തന്നെ ആയാലും ഞങ്ങൾക്ക് ഇഷുവിനെ ഏറ്റെടുക്കാൻ പറ്റില്ല...എന്റെ മോനെ ധിക്കരിക്കാൻ ഞങ്ങളെ കൊണ്ടാവില്ല " ഇത് കേട്ട് കൊണ്ടാണ് കിച്ചുവും അരുന്ധതിയും അങ്ങോട്ട് വരുന്നത്...

കിച്ചു എല്ലാരേയും ഒന്ന് നോക്കി ഇഷുവിന്റെ റൂം ലക്ഷ്യം വെച്ച് നടന്നു... " സ്വന്തം മോനെ വിശ്വാസം ഇല്ലെന്ന് പറ... പണ്ട് ഏതോ പെണ്ണിനെ കയറി പിടിച്ചതിനു പോലീസ് സ്റ്റേഷനിൽ ഒക്കെ കയറി ഇറങ്ങിയതല്ലേ " (വല്യമ്മ ) " ദേ എന്റെ മോനെ കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ " " ഒന്ന് നിർത്തോ " അരുന്ധതി രണ്ട് ചെവിയും പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു.. " ദേവേട്ടന്റെ ചിത മുഴുവനായിട്ട് കത്തി അടങ്ങിയിട്ട് പോലുമില്ല.. അപ്പോഴേക്കും അദ്ദേഹത്തിന്റെ മോളെ ചൊല്ലി നിങ്ങൾ വഴക്കിടരുത്.. ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന് നിങ്ങളെ കൊണ്ട് ഒരുപകാരം ഉണ്ടായിട്ടില്ല.. മരിച്ചിട്ടെങ്കിലും ഒന്ന് മനസ്സമാധാനം കൊടുത്തൂടെ.. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ... " അരുന്ധതി തിരിഞ്ഞ് നടക്കാൻ ആഞ്ഞു.. " ആ പിന്നേ.. ഇഷുവിനെ ചൊല്ലി ആരും ഇവിടെ വഴക്കിടേണ്ട... അവൾക്കുളളതൊക്കെ ദേവേട്ടൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്... ഇനി അതൊക്കെ തികയാതെ വരുവാണെങ്കിൽ ഈ അരുന്ധതിയുടേത് മൊത്തം അവൾക്കുള്ളതാ... ജന്മം കൊടുത്തിട്ടില്ലെങ്കിലും അവളെന്റെ മോള് തന്നെയാ.. ഞാൻ നോക്കും അവളെ.. അത് കൊണ്ട് ഇപ്പൊ ഇറങ്ങണം ദേവേട്ടന്റെ വീട്ടിൽ നിന്ന്... ഇനി ആരും കടമകൾ എന്നോ ഉത്തരവാദിത്തം എന്നോ പറഞ് ഇങ്ങോട്ട് വരരുത്... "

അരുന്ധതി മുഖത്തടിച്ച പോലെ പറഞ്ഞതും എല്ലാവരും അവരുടെ പാട്ടിനു പോയി.. അരുന്ധതി ദേഷ്യത്തോടെ അവര് പോകുന്നതും നോക്കി നിന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു റൂമിലേക്ക് ചെന്നതും അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി.. ഒരു നിമിഷം അവൻ നിശ്ചലമായി നിന്നു.. കയ്യിൽ ബ്ലേഡുമായി കണ്ണുകൾ ഇറുക്കി അടച്ചു പേടിയോടെ തന്റെ നരമ്പുകളിലേക്ക് വെക്കാൻ പോകുന്ന ഇഷുവിനെ അവൻ ഭയത്തോടെ നോക്കി.. " ഇഷൂ " അവൻ അവളുടെ അടുത്തേക്ക് ഓടി കൈയിലുള്ള ബ്ലേഡ് വാങ്ങി വലിച്ചെറിഞ്ഞു... " എന്താ മോളെ നീയേ ചെയ്യാൻ പോയത്.. ഒരു നിമിഷം ഞാൻ വൈകിയിരുന്നെങ്കിൽ എന്താകുമായിരുന്നു " " എനിക്ക് ജീവിയ്ക്കണ്ട നന്ദുവേട്ടാ.. എനിക്ക് മരിക്കണം.. എന്നേ സ്നേഹിക്കുന്നവരൊക്കെ എന്നേ വിട്ട് പോയി.. ഞാൻ ഒറ്റക്കായി... ഞാനിനി ആർക്ക് വേണ്ടിയാ ജീവിക്കേണ്ടേ.. പറ " " നീ ഒറ്റക്കാണോ ഇഷു... അപ്പൊ പിന്നേ ഞാനോ.. ഞാൻ നിന്റെ ആരും അല്ലെ ... നീ പോയാൽ ഞാൻ ജീവനോടെ ഇരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. ഇഷുവില്ലെങ്കിൽ കിച്ചുവുണ്ടോ " " ഇല്ല നന്ദുവേട്ടാ.. നന്ദുവേട്ടാ എന്നേ വിട്ട് പൊക്കോ... ഇല്ലെങ്കിൽ നന്ദുവേട്ടനെയും അവര് കൊല്ലും... അല്ലെങ്കിൽ വേണ്ട.. ഞാനാ എല്ലാത്തിനും കാരണം... ഞാൻ മരിച്ചാൽ എല്ലാർക്കും സമാധാനം കിട്ടും " ഇഷു പറയുന്നത് കേട്ട് കിച്ചുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു... " എന്നാ പോയി ചാവടി... പോയി ചാവ്... കിച്ചൻ പറഞ്ഞതൊന്നും നീ കേൾക്കണ്ട...

അവൻ ഒളിച്ചോടാനല്ല.. പൊരുതി ജീവിക്കാനാ നിന്നെ പഠിപ്പിച്ചേ.. ആ ഏട്ടന്റെ അനിയത്തി അല്ലെങ്കിൽ പോയി ചാവ്... " കിച്ചു ഇഷുവിനെ തള്ളി കൊണ്ട് നിലത്തേക്കിരുന്നു... ഇഷു നിന്ന നിൽപ്പിൽ പൊട്ടിക്കരഞ്ഞു... " എന്തിനാ നന്ദുവേട്ടാ എന്നെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നെ... ഞാൻ എന്ത് തെറ്റാ എല്ലാവരോടും ചെയ്തേ " ഇഷുവിന്റെ കരച്ചിൽ കണ്ടപ്പോൾ കിച്ചുവിന് സഹിച്ചില്ല.. അവൻ എഴുനേറ്റ് നിന്ന് അവളെ ചേർത്ത് പിടിച്ചു.. " മോളെ.. നീ എന്നേ ആലോചിച്ചില്ലെങ്കിലും നിന്റെ കിച്ചേട്ടനെ ആലോചിച്ചെങ്കിലും തെറ്റൊന്നും ചെയ്യരുത്... അവന്റെ വാക്കെങ്കിലും നീ കേൾക്കണം... " ഇഷു പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു... കിച്ചു അവളുടെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞ് അവളുടെ കരച്ചിലിന് ശമനം വന്നെന്ന് തോന്നിയപ്പോൾ അവനവളെ പൊക്കി എടുത്ത് കട്ടിലിൽ കിടത്തി.. " നന്ദുവേട്ടാ.. എന്നേ വിട്ട് പോവല്ലേ.. എനിക്ക് പേടിയാ നന്ദുവേട്ട... എന്നേ വിട്ട് പോവില്ലല്ലോ " " ഇല്ല മോളെ.. ഞാൻ നിന്നെ വിട്ട് എങ്ങും പോകില്ല... എങ്ങും " ഇഷു അവനെ പറ്റിച്ചേർന്നു കിടന്നു... കിച്ചു അവളുടെ മുടിയിഴകൾ തലോടി കൊണ്ടിരുന്നു... കിച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അതവൻ ഇഷു കാണാതെ തുടച് അവളുടെ നെറുകെയിൽ ചുംബിച്ചു...

ഇഷു ഉറങ്ങിയെന്നു തോന്നിയപ്പോൾ കിച്ചു അവളുടെ കൈ അവന്റെ കയ്യിൽ നിന്നും വേർപ്പെടുത്തി എഴുനേറ്റു പുറത്തേക്ക് പോയി പതിയെ വാതിലടച്ചു... വാതിലിനു മുന്നിൽ അവനെ കാത്തോണം അരുന്ധതി ഉണ്ടായിരുന്നു.. " ആന്റി... ഇഷു ഉറങ്ങി.. ഒന്ന് സൂക്ഷിച്ചോണെ.. വീട്ടിൽ അമ്മയും നന്ദുവും ഒറ്റക്കാ.. അല്ലെങ്കിൽ ഇഷുവിനെ ഈ അവസ്ഥയിൽ ഒറ്റക്കാക്കി ഞാൻ പോകില്ലായിരുന്നു " " മോൻ പൊക്കോ.. അവൾക്ക് കൂട്ടായി ഞാനുണ്ട്... ഞാൻ നോക്കിക്കോളാം അവളെ.. മോൻ സമാദാനമായി പോയി വാ " അരുന്ധതി കിച്ചുവിന്റെ തലയിൽ കൈവെച് പറഞ്ഞു.. ശേഷം ഇഷുവിന്റെ റൂമിലേക്ക് കയറി... 💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു പോവാൻ തുനിഞ്ഞതും കിച്ചന്റെ റൂമിലേക്ക് കയറണം എന്നവന്റെ മനസ്സ് മന്ത്രിക്കുന്നത് പോലെ തോന്നി... അവൻ പതിയെ കിച്ചന്റെ മുറി തള്ളി തുറന്നു... ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കിച്ചന്റെ ഫോട്ടോയിലേക്ക് അവന്റെ ദൃഷ്ടി പാഞ്ഞു.. " ടാ.. കിച്ചാ.. സന്തോഷായില്ലടാ നിനക്ക്.. നിന്റെ അനിയത്തിയെ എല്ലാരും കൂടി ഒറ്റക്കാക്കിയപ്പോൾ സമാധാനമായില്ലേ നിനക്ക്... സഹിക്കുന്നില്ലടാ ഇഷുന്റെ അവസ്ഥ കണ്ടിട്ട്... എനിക്ക് പറ്റുന്നില്ല അവളെ സമാധാനിപ്പിക്കാൻ... അവളുടെ കണ്ണീരിനു മുമ്പിൽ ഞാൻ തളർന്നു പോകുവാ..

നീ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇഷുവിനു ഈ അവസ്ഥ വരില്ലായിരുന്നു.. നിങ്ങളെ ഒക്കെ ഇല്ലാതാക്കിയവർ ഇപ്പോഴും ഈ ലോകത്ത് സുഹിച് ജീവിക്കുവാ.. നീ കാണുന്നില്ലേ അതൊന്നും... നിനക്കൊന്നും പറയാനില്ലേ അതിനെ കുറിച്ച്... എനിക്കൊരു ഐഡിയയും ഇല്ലടാ.. ആ രാമഭദ്രനെയും മക്കളെയും എങ്ങനെ കുടുക്കും എന്നെനിക്കറിയില്ല... ഒരു തെളിവ് പോലും അവർക്കെതിരായി എന്റെ പക്കൽ ഇല്ല... ഉള്ളത് ഒക്കെ ചീട്ട് കൊട്ടാരം പോലെ തകരുന്ന രീതിയിലുള്ളതാ.. നീ എന്തെങ്കിലും എനിക്ക് പറഞ്ഞു താ... ഞാൻ എന്താ ചെയ്യേണ്ടേ... ഒന്നും എനിക്ക് അറിയില്ല " കിച്ചു അവന്റെ കണ്ണുകൾ അമർത്തി തുടച് തിരികെ പോകാൻ നിൽക്കുമ്പോഴാണ് ശക്തമായ കാറ്റ് വീശുന്നത്... ആ കാറ്റിൽ കിച്ചന്റെ റൂമിന്റെ ജനലും വാതിലും തുറന്നും അടച്ചും കളിച്ചു.. ജനലിലൂടെ ശക്തമായ കാറ്റ് ഉള്ളിലേക്ക് കയറി.. റൂമിലെ ഒട്ടു മിക്ക സാധനങ്ങളും ആടിയുലയാൻ തുടങ്ങി... കിച്ചുവിനു കാറ്റിന്റെ ശക്തിയിൽ പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല.. അവൻ ഉള്ളിലേക്ക് തന്നെ വീണു.. അപ്പോഴാണ് കിച്ചന്റെയും ഇഷുവിന്റെയും ഫോട്ടോ കാറ്റിൽ ആടിയുലയുന്നത് കിച്ചു ശ്രദ്ധിക്കുന്നത്.. അത് വീഴാൻ പോയതും കിച്ചു നിലത്ത് നിന്നും എഴുന്നേറ്റ് ആ ഫോട്ടോ താങ്ങി പിടിച്ചു...

പക്ഷെ കാറ്റിന്റെ ശക്തിയിൽ ഫോട്ടോ ആടിയുലഞ്ഞു കൊണ്ടിരുന്നു.. അവസാനം കിച്ചു ഒരു വിധത്തിൽ ഫോട്ടോ ആണിയിൽ നിന്നും വേർപെടുത്തി കട്ടിലിലേക്ക് വെച്ചു... പെട്ടെന്ന് അതിന്റെ ഇടയിൽ നിന്നും ഒരു പെൻഡ്രൈവ് കിച്ചുവിന്റെ അടുത്തായി വന്ന് വീണു... കിച്ചു കുനിഞ്ഞു അതെടുത്തതും കാറ്റിന്റെ ഗതി കുറഞ്ഞു... കിച്ചു സംശയത്തോടെ ഡ്രൈവിലേക്കും ഫോട്ടോയിലേക്കും നോക്കി... കിച്ചു ജനലിന്റെ അടുത്തേക്ക് പോയി ജനവാതിൽ അടച്ച് കിച്ചന്റെ ടേബിളിൽ ഇരുന്ന് സിസ്റ്റം ഓണാക്കി... ഇഷു എപ്പോഴും അത് റീസ്റ്റാർട് ചെയ്യുന്നതിനാൽ അതിനൊരു കേടും വന്നിട്ടുണ്ടായിരുന്നില്ല... കിച്ചു സിസ്റ്റത്തിലേക്ക് ഡ്രൈവ് കണക്ട് ചെയ്തതും അതിൽ ഒരു CCTV ദൃശ്യങ്ങൾ കാണിച്ചു.. ഒറ്റനോട്ടത്തിൽ തന്നെ ശാലിനി കോളേജിൽ നിന്നും കളക്ട ചെയ്ത ദൃശ്യങ്ങളാണെന്ന് കിച്ചുവിന് മനസ്സിലായി... ശാലിനി ക്യാം കണക്ട് ചെയ്‍തത് മുതൽ ദത്തൻ അവളെ നശിപ്പിക്കുന്നത് വരെയുള്ള ക്ലിപ്പുകൾ അതിലുണ്ടായിരുന്നു.. കിച്ചു അത് പ്ലേ ചെയ്തു.. ഇന്ദ്രന്റെ സ്ഥാനതുള്ള ആളെ കണ്ടിട്ടും കിച്ചുവിന്റെ മുഖത് ഭാവമാറ്റമൊന്നും വന്നില്ല... പകരം തന്റെ കണ്ടെത്തലുകൾ സത്യമായിരുന്നു എന്നവൻ ഊട്ടി ഉറപ്പിച്ചു... അവൻ ആ വിഡിയോയിലേക്ക് ശ്രദ്ധ തിരിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

" അപ്പൊ എങ്ങനാ ശാലിനി മോളെ... നീയായിട്ട് എല്ലാം നിർത്തുന്നോ... അതോ ഞാനായിട്ട് നിർത്തിക്കണോ " (മഹി ) " നീ പറഞ്ഞാൽ നിർത്താൻ ഞാൻ നിന്റെ ആരാടാ.. നീയല്ല നിന്റെ തന്ത രാമഭദ്രൻ പറഞ്ഞാൽ പോലും ഞാൻ കേൾക്കില്ല.. ഇന്നലെ നാൻസി ദത്തനെ കണ്ടല്ല നിന്നെ കണ്ടാണ് പേടിച്ചതെന്നും നീയാണ് ഇന്ദ്രനെന്നും ഞാൻ കിരണിനോട് പറയും.. നീയും നിന്റെ തന്തയും ഇവിടെ നടത്തുന്ന കള്ളക്കളികളൊക്കെ ഞാൻ പുറത്ത് കൊണ്ട് വരും " (ശാലിനി ) " അപ്പൊ നീ പറഞ്ഞാൽ കേൾക്കില്ല ലെ " " കേട്ടില്ലെങ്കിൽ നീയെന്ത് ചെയ്യും... നീ പറഞ്ഞാൽ കേൾക്കാൻ കുറെ എണ്ണങ്ങളുണ്ടാവും... എന്നേ ആ ഗണത്തിൽ കൂട്ടണ്ട... " " അല്ലെങ്കിലും എനിക്ക് പറഞ്ഞിട്ട് ഒന്നും ശീലമില്ല... കാണിച്ചും ചെയ്തുമേ ശീലം ഉള്ളൂ " മഹി ഫോൺ എടുത്ത് അവളുടെ മുമ്പിലേക്ക് നീട്ടി... അതിൽ പ്ലേ ചെയ്തിരിക്കുന്ന വീഡിയോ കണ്ടതും അവൾ ശിലപോലെ നിന്നു.. " ഇത്‌ നാളെ പുറം ലോകം കാണണ്ടെങ്കിൽ നീ അറിഞ്ഞതൊന്നും പുറത്ത് പറയാനോ ഞങ്ങൾക്കെതിരെ തിരിയാനോ നിൽക്കരുത് " മഹി റൂമിൽ നിന്നും പുറത്തിറങ്ങി പോയി... അവൻ പോയ ഉടനെ ദത്തൻ റൂമിലേക്ക് കയറി വാതിലടച്ചു... പിന്നീടുള്ള വിഷൻസ് കാണാനാവാതെ കിച്ചു കണ്ണുകളടച് സിസ്റ്റം ഓഫ്‌ ചെയ്തു... അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി...

കണ്ണുകൾ ചുവന്നു... കിച്ചു സിസ്റ്റത്തിൽ നിന്നും ഡ്രൈവ് ഡിസ്കണക്ട് ചെയ്ത് പോക്കറ്റിലേക്ക് വെച് പുറത്തേക്ക് പാഞ്ഞു പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " pk... arrest him " കിച്ചു സ്റ്റേഷനിലേക്ക് പാഞ്ഞു വന്ന് pk യോട് അലറി പറഞ്ഞു.. " ആരെ " " രാമഭദ്രനെ അറസ്റ്റ് ചെയ്യാനാ ഞാൻ പറഞ്ഞത്... " " കിച്ചു നീയെതെന്തൊക്കെയാ പറയുന്നത്..രാമഭദ്രനെ എന്തിനാ അറസ്റ്റ് ചെയ്യുന്നത്.. കൊലപാതകങ്ങളൊക്കെ ഇന്ദ്രനല്ലേ ചെയ്തത്.. " " നീ എന്നേ ചോദ്യം ചെയ്യണ്ട... ഞാൻ നിന്റെ സീനിയർ ഓഫീസറാണ്... നിന്റെ ഡ്യൂട്ടി എന്റെ ഓർഡറുകൾ ഒബേ ചെയ്യലാണ്.. സൊ ഡൂ വാട്ട്‌ ഐ സെ " കിച്ചു പൊട്ടിത്തെറിച്ചു... അവന്റെ ഈ സ്വഭാവം pk ക്ക് അപരിചിതമായിരുന്നു.. " ഓക്കേ സർ " pk കിച്ചുവിന് സല്യൂട്ട് കൊടുത്ത് ദേഷ്യത്തോടെ പുറത്തേക്ക് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " രാമഭദ്രൻ.. you are under arrest " pk രാമഭദ്രന്റെ മുന്നിലേക്ക് വിലങ്ങും തൂക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. " അറസ്റ്റോ... എന്തിനു " " ദേവന്റെ മരണത്തിന് പിറകിൽ നിങ്ങളാണെന്നുള്ള തെളിവ് കിട്ടിയിട്ടുണ്ട് "

" തെളിവോ.. എന്ത് തെളിവ് " " ഈ ലോക്കറ്റ് നിങ്ങളുടേതല്ലെ " കവറിൽ സൂക്ഷിച്ചിരിക്കുന്ന ലോക്കറ്റ് എടുത്ത് pk ചോദിച്ചു.. " അതെ.. ഇതെന്റെതാണ്.. പക്ഷെ " " ഓക്കേ.. ലെറ്റസ്‌ ഗോ " പറഞ് തീർക്കുന്നതിന് മുമ്പേ pk രാമഭദ്രനെ വിലങ്ങണിയിച്ചു പോലീസ് ജീപ്പിൽ കയറ്റി... രാമഭദ്രൻ ദേഷ്യത്തോടെ pk യെ നോക്കി.. " എന്താടോ നോക്കി പേടിപ്പിക്കുന്നത് " " ഹും.. മൂർഖൻ പാമ്പിനെയാ നീ നോവിക്കുന്നത്... ഇതിനൊക്കെ കണക്ക് ഞാൻ തീർക്കും " " കണക്ക് തീർക്കാൻ താനങ് വാ... ആദ്യം ഈ കേസിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നാലോജിക്ക് " " ഹും... ഇന്നല്ലെങ്കിൽ നാളെ ഞാനിറങ്ങും.. ഒരു തെളിവുകൾക്കും ഞാനാണ് ദേവനെ കൊന്നതെന്ന് തെളിയിക്കാൻ കഴിയില്ല " " നമുക്ക് കാണാം " രാമഭദ്രൻ പുച്ഛത്തോടെ pk യെ നോക്കി... pk ദേഷ്യത്തോടെ രാമഭദ്രനെ നോക്കി ജീപ്പിന്റെ കോ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു.. ജീപ്പ് അവിടെ നിന്നും അകലുമ്പോൾ രാമഭദ്രൻ വാതിലിനു മറവിൽ നിൽക്കുന്ന മഹിയെ നോക്കി.. മഹി ദേഷ്യത്തോടെ വാതിലിൽ ആഞ്ഞു ചവിട്ടി തന്റെ മുന്നിലുള്ളതെല്ലാം ചവിട്ടി തെറിപ്പിച്ചു റൂമിലേക്ക് പോയി......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story