ഇഷാനന്ദ്: ഭാഗം 38

ishananth

എഴുത്തുകാരി: കട്ടു

" ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് ചോദിക്കാനുള്ളത് എന്ത് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് എന്റെ കക്ഷി രാമഭദ്രൻ ദേവന്റെ കൊലപാതകിയാണെന്ന് പറയപ്പെടുന്നത്.. " (ലോയർ 1) ദേവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാമഭദ്രനെ കോടതിയിൽ ഹാജരാക്കി... കിച്ചുവും pk യും അവരുടെ കൂടെ ആട്ടിൻ തോലിട്ട ചെന്നായയും കൂടി ആണ് ഇഷു ഭാഗം ഇരിക്കുന്നത്... പ്രതി ഭാഗം വാദിക്കുന്നത് പേര് കേട്ട വക്കീലാണ്... അദ്ദേഹം വാദിച്ച കേസുകളൊന്നും ഇതുവരെ പരാജയപ്പെട്ട ചരിത്രമില്ല... നേർ ഓപ്പോസിറ്റ് വാദിക്കുന്നത് ജൂനിയർ വക്കീൽ ആണ്.. കിച്ചുവിന്റെ നിർബന്ധം ആയിരുന്നു അത്... അതിൽ pk ക്ക് കിച്ചുവിനോട് അതിയായ ദേഷ്യവും ഉണ്ട്. " തെളിവുകളൊന്നും ഇല്ലാതെ രാമഭദ്രൻ കൊലപാതകി ആണെന്ന് പറയേണ്ട ആവശ്യം ഒന്നുമില്ല യുവർ ഓണർ.. ഇത്‌ ദേവന്റെ ഡെഡ് ബോഡിയുടെ അടുത്ത് നിന്നും ലഭിച്ച ലോക്കറ്റും ഐഡി കാർഡും ആണ്.. ഇതിന്റെ ഫോട്ടോ ക്ലിപ്സ് ഞാൻ നേരത്തെ തന്നെ ബഹുമാനപ്പെട്ട കോടതിയെ ഏൽപ്പിച്ചിട്ടുള്ളതാണ് " (ലോയർ 2) " വാട്ട്‌ നോൺസെൻസ് യുവർ ഓണർ... ഒരു ലോക്കറ്റ് കിട്ടി എന്ന് വിജാരിച് അതെന്റെ കക്ഷിയുടേതാവണം എന്നുണ്ടോ... ഇതേ മോഡലിൽ പതിനായിരകണക്കിന് ലോക്കറ്റുകൾ ഇറങ്ങുന്നുണ്ട്... അതൊക്കെ എന്റെ കക്ഷിയുടേതാണെന്ന് പറയാൻ പറ്റുമോ " (ലോയർ 1) ലോയർ 2 രാമഭദ്രന്റെ അടുത്തേക്ക് നീങ്ങി..

" ഇത്‌ നിങ്ങളുടെ ലോക്കറ്റ് ആണോ " " ഇങ്ങനെ ഒരു ലോക്കറ്റ് എന്റെ കയ്യിലുണ്ട് " " ഓക്കേ.. എന്നാലതെവിടെ " രാമഭദ്രൻ മഹിയെ നോക്കി.. മഹി പറയരുതെന്ന രീതിയിൽ രാമഭദ്രനെ നോക്കി... മഹി ആ ദിവസത്തെ കുറിച്ചാലോചിച്ചു... അന്ന് കിച്ചുവിനെ അപായപ്പെടുത്തിയ ദിവസം അവന്റെ ലോക്കറ്റ് നഷ്ട്ടപ്പെട്ടതനുസരിച് രാമഭദ്രന്റെ കഴുത്തിലുള്ള ചെയിൻ മഹിക്ക് കൊടുത്തതായിരുന്നു... ദേവൻ ബോട്ടിൽ വലിച്ചെറിഞ്ഞ സമയത്തു അത് മാലയിൽ കൊരുത്തി പൊട്ടി നിലത്ത് വീണതായിരിക്കാം എന്നവൻ ഊഹിച്ചു.. " mr. രാമഭദ്രൻ.. ആ ലോക്കറ്റ് എവിടെയാണെന്നാണ് ഞാൻ ചോദിച്ചത് " " അത്.... അത് കുറച്ചു ദിവസം മുമ്പേ കളവ് പോയി " " കേട്ടില്ലേ യുവർ ഓണർ... അത് കളവ് പോയി എന്ന്.. രാമഭദ്രൻ കളവ് പോയ തന്റെ ലോക്കറ്റ് എങ്ങനെ മരണപ്പെട്ട ദേവന്റെ അടുത്തെത്തി " " എനിക്കറിയില്ല... " " താനാണ് ദേവനെ കൊന്നത്... തന്റെ ലോക്കറ്റ് ആണ് ഇത്‌ " " യുവർ ഓണർ.. ഇദ്ദേഹത്തിന് എന്റെ കക്ഷി തന്നെ ദേവനെ കൊല്ലണം എന്ന് നിർബന്ധം വല്ലതും ഉണ്ടോ ... ഒരു ലോക്കറ്റ് വെച്ച് എങ്ങനെയാ എന്റെ കക്ഷിയാണ് ദേവന്റെ മരണത്തിനു കാരണം എന്ന് പറയുന്നത്... ദേവനെ ഒരു മുൻപരിചയം പോലും ഇല്ലാത്ത എന്റെ കക്ഷി എന്തിനു ദേവനെ കൊല്ലണം " (ലോയർ 1) " അങ്ങനെ ദേവനെ മുൻപരിചയം ഇല്ലെന്ന് ആര് പറഞ്ഞു.. രണ്ട് വർഷം മുമ്പ് മരണപ്പെട്ട ദേവന്റെ മകൻ കിരണിന്റെ മരണത്തിന്റെ പിറകിൽ രാമഭദ്രൻ ആണെന്ന് പറഞ് ദേവൻ കേസ് കൊടുത്തിരുന്നു... അന്ന് രാമഭദ്രൻ കേസിൽ നിന്നും പിന്തിരിയണം എന്ന് പറഞ് ദേവനെ ഭീഷണിപ്പെടുത്തിയിരുന്നു "

" വാട്ട്‌ റബ്ബിഷ് യുവർ ഓണർ.. രണ്ട് കൊല്ലം മുമ്പേ ആത്മഹത്യ ചെയ്ത കിരണിന്റെ മരണവും ദേവന്റെ മരണവും തമ്മിലെന്ത് ബന്ധം... ഇദ്ദേഹം കേസിന്റെ ഗതി തിരിച്ചു വിടുകയാണ് യുവർ ഓണർ " " നോ യുവർ ഓണർ.. കിരണിന്റെ മരണത്തിലും ദേവന്റെ കൊലപാതകത്തിലും രാമഭദ്രന് പങ്കുണ്ട്.. അതിനു വേണ്ടി ചില സാക്ഷിമൊഴികളെയും തെളിവുകളും നിരത്താൻ എനിക്ക് ബഹുമാനപ്പെട്ട കോടതി അനുവദിച്ചു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു " " നിങ്ങൾക്ക് തോന്നുമ്പോൾ സാക്ഷി മൊഴികളെ നിരത്താനല്ല കോടതി.. അതിനു ചില ചുറ്റുവട്ടങ്ങളുണ്ട്... യുവർ ഓണർ എന്റെ കക്ഷി രാമഭദ്രൻ നിരപരാധിയാണെന്ന് ഞാൻ ആണയിട്ട് പറയുന്നു... " " നിങ്ങൾ ആണയിട്ട് പറഞ്ഞാൽ കൊലപാതകി കൊലപാതകി ആവാതിരിക്കുമോ.. " " ഓർഡർ ഓർഡർ.... ഈ കേസിന്റെ അടുത്ത വാദം ഈ മാസം 14 ന് നീട്ടി വെച്ചിരിക്കുന്നു.. " ജഡ്ജ് എഴുന്നേറ്റതും pk ദേഷ്യത്തോടെ കിച്ചുവിനെ നോക്കി പുറത്തോട്ട് പോയി.. " തോൽക്കാൻ വേണ്ടി ഈ കേസ് വാദിക്കണോ " (ലോയർ 1) " തോൽക്കാനാണെങ്കിലും ഞാൻ ഈ കേസ് വാദിക്കും " (ലോയർ 2) " ഓക്കേ.. തന്റെ ആത്മവിശ്വാസം തന്നെ രക്ഷിക്കട്ടെ.. ഓൾ തെ ബെസ്റ്റ് " രണ്ട് പേരും കൈകൊടുത് പിരിഞ്ഞു... രാമഭദ്രൻ മഹിയെയും ദത്തനെയും നോക്കി പോലീസുകാരുടെ ഒപ്പം പോയി... രാമഭദ്രന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന കിച്ചു പകയോടെ മഹിയെ നോക്കി..

" ഇല്ല.. രാമഭദ്രാ.. നിന്നെ ഞാൻ ജയിലിലേക്ക് പറഞ്ഞു വിടില്ല.. ഇത്‌ ഞാൻ ഒരു ഡോസ് തന്നെന്നെ ഉള്ളൂ... നിങ്ങളെ ഒരു നിയമത്തിനും ഞാൻ വിട്ടു കൊടുക്കില്ല... " കിച്ചു മനസ്സിൽ പറഞ് കൊണ്ട് പുറത്തേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " pk.. ടാ.. നിക്കടാ " കിച്ചു pk യുടെ പിറകെ ഓടി അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. " അയ്യോ ആരിത്.. എന്റെ സീനിയർ ഓഫീസറോ.. എന്താ സർ.. എന്തെങ്കിലും ഓർഡർ തരാനുണ്ടോ.. ഒബേ ചെയ്തോളാം " " ടാ സോറി " കിച്ചു pk തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. " വിടടാ... നീ എന്താ പറഞ്ഞെ ഞാൻ നിന്റെ വെറും സ്റ്റാഫ് മാത്രമാണെന്നല്ലേ.. ആർക്ക് വേണ്ടിയാടാ നീ ഇങ്ങനൊക്കെ ചെയ്യുന്നത്.. ഇഷുവിനു വേണ്ടിയോ... നിന്റെ മാത്രാണോടാ ഇഷൂ... അവളെന്റെയും കൂടി പെങ്ങളെല്ലെടാ... അവൾ കരഞ്ഞാൽ എനിക്കും സഹിക്കാൻ പറ്റോടാ... അതോ അവളെന്റെ പെങ്ങളാണെന്ന് ഞാൻ ചുമ്മാ പറയുന്നതാണെന്ന് നിനക്കു തോന്നിയോ " " എടാ എന്നോട് ക്ഷമിക്കടാ..അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കൈവിട്ട് പോയതാടാ.. എന്നോട് ക്ഷമിക്ക് " " പോടാ പുല്ലേ "... pk കിച്ചുവിനെ കെട്ടിപിടിച് കൊണ്ട് പറഞ്ഞു.. കിച്ചുവും അവനെ ഇറുകി കെട്ടിപിടിച്ചു... രണ്ടുപേരുടെയും പിണക്കത്തിന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു ഇഷുവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ അരുന്ധതി അവളുടെയും ഇഷുവിന്റെയും ഡ്രെസ്സുകളൊക്കെ പാക്ക് ചെയ്യുകയായിരുന്നു.. " ആന്റി... ആന്റി എങ്ങോട്ടാ പോകുന്നത്... "

കിച്ചു അങ്ങോട്ട് കയറി ചെന്ന് ചോദിച്ചു.. " മോനെ.. ഞാൻ പോവാണ്.. അവിടെ ആകെ കമ്പനി ആകെ വിഷയത്തിലാ. ഞാൻ പോയില്ലെങ്കിൽ ഒന്നും ശരിയാവില്ല " " അപ്പൊ ഇഷുവോ " " അവളെയും ഞാൻ കൊണ്ട് പോകുവാ.. അവളെ ഇവിടെ ഒറ്റക്കാക്കി പോവാൻ എനിക്ക് പറ്റില്ല... ജന്മം നല്കിയിട്ടില്ലെങ്കിലും അവളെനിക്ക് സ്വന്തം മോളെ പോലെ തന്നെയാ... ഈ കൈകളിലേക്കാണ് അവളെ പെറ്റിട്ടത്.. " ഇഷുവിനെ അരുന്ധതി കൊണ്ടുപോകുവാണെന്ന് കേട്ടപ്പോൾ കിച്ചു ഞെട്ടി... ഒരു നിമിഷം ഇഷുവിനെ കാണാതെ അവളുടെ ശബ്ദം കേൾക്കാതെ കിച്ചുവിന് ഇരിക്കാൻ കഴിയില്ലാരുന്നു... കിച്ചു നിസ്സഹായതയോടെ അരുന്ധതി പാക്ക് ചെയ്യുന്നതും നോക്കി നിന്നു.. അപ്പോഴാണ് ഇഷു അവളുടെ ഫാമിലി ഫോട്ടോയും തന്റെ കൈകളിൽ ചേർത്ത് പിടിച്ചു അങ്ങോട്ട് വരുന്നത്... അവളുടെ മനസ്സ് ഒരിക്കലും ഇവിടം വിട്ടു പോകാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല... ഇഷു കാലടികൾ വെക്കുന്നുണ്ടെന്നെ ഉള്ളൂ അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലെന്ന് അവന് മനസ്സിലായി.. " മോള് റെഡിയായോ.. നമുക്ക് പോകാം മോളെ " അരുന്ധതി രണ്ട് ബാഗും തോളിലേക്കിട്ട് കൊണ്ട് ചോദിച്ചു.. " മ് " ഇഷു കിച്ചുവിന്റെ മുഖത്തേക്ക് നോക്കാതെ താഴോട്ട് നോക്കി തലയാട്ടി.. അവൾക്കറിമായിരുന്നു ആ മുഖത്തേക്ക് നോക്കിയാൽ അവൾക്കൊരിക്കലും അവനിൽ നിന്നൊരു മടക്കമുണ്ടാവില്ല എന്ന്... അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.. പക്ഷെ അത് തുടക്കാൻ പോലും അവൾ മുതിർന്നില്ല...

അവൾ ആ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച് താഴോട്ട് നോക്കി നിന്നു.. " വാ പോകാം " അരുന്ധതി അവളുടെ തോളിൽ പിടിച്ചു പറഞ്ഞു ... ഇഷു അരുന്ധതിയുടെ പിന്നാലെ പോകാൻ തുനിഞ്ഞതും കിച്ചു അവന്റെ ചെറുവിരൽ അവളുടെ ചെറുവിരലുമായി ബന്ധിപ്പിച്ചു യാചനയോടെ അവളെ നോക്കി.. ഇഷു ഞെട്ടലോടെ തല ഉയർത്തിയതും നിറഞ്ഞ കണ്ണുകളോടെ തന്നോട് പോകരുതെന്ന് യാചിക്കുന്ന കിച്ചുവിനെയാണ് കണ്ടത്... ഇഷു പൊട്ടിക്കരഞ്ഞു കൊണ്ട് കിച്ചുവിന്റെ നെഞ്ചിലേക്ക് വീണു അവനെ ചേർത്ത് പിടിച്ചു.. " എന്നേ വിട്ട് പോവില്ലെന്ന് പ്രോമിസ് ചെയ്തിട്ട് നീ എന്നേ വിട്ട് പോവാണോ " അവന്റെ ചെറുവിരലിൽ ബന്ധിപ്പിച്ച അവളുടെ ചെറുവിരൽ ഉയർത്തി അവൻ ചോദിച്ചു.. " എനിക്കങ്ങനെ പോവാൻ പറ്റും എന്ന് തോന്നുന്നുണ്ടോ നന്ദുവേട്ടാ " ഇഷു കാലുകൾ ഉയർത്തി അവന്റെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി... അവളുടെ കണ്ണീരിന്റെ ഉപ്പുരസം കിച്ചുവിലേക്കും പകർന്നു.. കിച്ചു അവളെ ചേർത്ത് പിടിച്ചു അരുന്ധതിയുടെ അടുത്തേക്ക് പോയി.. " എനിക്ക് തന്നൂടെ ആന്റി ഇവളെ... ഞാൻ ആജ്ഞാപിക്കുകയല്ല.. യാചിക്കുവാണ്... ഇവളില്ലാതെ എനിക്ക് പറ്റില്ല ആന്റി.. അത് കൊണ്ടാ... ഇനി കല്യാണത്തിനൊന്നും ഞാൻ കാത്തു നിൽക്കുന്നില്ല... കൊണ്ട് പോവാ ഞാനിവളെ.. എന്റെ വീട്ടിലേക്ക് " അരുന്ധതി കിച്ചുവിന്റെ കരവലയത്തിൽ പതുങ്ങി നിൽക്കുന്ന ഇഷുവിനെ നോക്കി... അവൾക്ക് മനസ്സിലാവുകയായിരുന്നു കിച്ചു ഇഷുവിനു എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്... കിച്ചുവിന്റെ കൈകളിൽ ഇഷു സുരക്ഷിതയായിരിക്കും എന്നും ... അരുന്ധതി അവരെ നോക്കി ചിരിയോടെ സമ്മതമെന്ന രീതിയിൽ തലയാട്ടി..

കിച്ചു സന്തോഷത്തോടെ ഇഷുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അരുന്ധതിയെ നോക്കി കൈകൂപ്പി.. അരുന്ധതി രണ്ട് പേരുടെയും തലയിൽ കൈവെച് അനുഗ്രഹിച്ചു ഇഷുവിന്റെ ബാഗ് കിച്ചുവിന്റെ കയ്യിൽ കൊടുത്ത് അവളുടെ ബാഗെടുത് പുറത്തേക്ക് പോയി... കിച്ചു ഇഷുവിനെ സമാധാനത്തോടെ നോക്കി അവളുടെ നെറ്റിയിൽ അവന്റെ നെറ്റി ചേർത്ത് നിന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു ഇഷുവുമായി നേരെ ചെന്നത് അവന്റെ വീട്ടിലേക്കാണ്... അവരെ കാത്തെന്നോണം ശാരദയും നന്ദുവും അവിടെ തന്നെ ഉണ്ടായിരുന്നു.. കിച്ചു ഒരു കയ്യിൽ ബാഗും മറുകയ്യിൽ ഇഷുവിന്റെ കയ്യും പിടിച്ച് അവരുടെ മുന്നിലേക്ക് വന്നു.. ഇഷു അപ്പോഴും തല താഴ്ത്തി തന്നെ നിന്നു.. " അമ്മേ.. അമ്മയുടെ സമ്മതം ചോദിക്കാതെ ഞാനിത് വരെ ഒന്നും ചെയ്തിട്ടില്ല.. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിവളുടെ കാര്യം മാത്രമാണ്.. ഇനിയും എനിക്ക് ഒറ്റക്കാക്കാൻ പറ്റില്ല.. അമ്മ മറുത്തൊന്നും പറയരുത്... പ്ലീസ് " ശാരദ വാത്സല്യത്തോടെ കിച്ചുവിന്റെ മുഖത് കൈ വെച്ച് ഇഷുവിനെ കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി... കിച്ചു സമാധാനത്തോടെ ഒന്ന് നെടുവീർപ്പിട്ട് ഉള്ളിലേക്ക് കയറി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവിന്റെ തൊട്ടടുത്തുള്ള റൂം തന്നെയാണ് ഇഷുവിനൊരുക്കിയത്... കിച്ചു ഉള്ളിലേക്ക് ചെല്ലുമ്പോൾ ശാരദയും നന്ദുവും അവളെ നിർബന്ധിച് ഭക്ഷണം കഴിപ്പിക്കാൻ നോക്കുവായിരുന്നു... പക്ഷെ ഇഷു ഒന്നും കഴിക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല...

കിച്ചുവിനെ കണ്ടതും അവര് രണ്ട് പേരും അവന്റെ അടുത്തേക്ക് പോയി... " കിച്ചുവേട്ടാ... ചേച്ചിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഏട്ടാ... ഏട്ടന് മാത്രമേ ചേച്ചിയെ സമാധാനിപ്പിക്കാൻ കഴിയൂ... " (നന്ദു ) " അതെ മോനെ... ഇത്രയും നേരമായി അവളൊന്നും കഴിക്കാൻ കൂട്ടാക്കിയിട്ടില്ല... " " അമ്മ അതിങ്ങു താ.. ഞാൻ കൊടുത്തോളാം.. നിങ്ങൾ പൊക്കോ " ശാരദ കിച്ചുവിന്റെ കയ്യിൽ ഫുഡ് കൊടുത്ത് നന്ദുവുമായി പുറത്തേക്ക് പോയി.. കിച്ചു അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുന്നിൽ ഇരുന്ന് ഒരുറുള ചോറ് അവൾക്ക് നേരെ നീട്ടി.. അവൾ അവനെ നോക്കി നിഷേഥാർത്ഥത്തിൽ തലയാട്ടി.. " മോളെ... നീ എത്ര ദിവസായി നീ വല്ലതും നല്ല രീതിയിൽ കഴിച്ചിട്ട് " " എനിക്ക് വേണ്ട നന്ദുവേട്ടാ... ഇതൊക്കെ കഴിക്കുമ്പോൾ മണൽ വാരി തിന്നുന്ന പോലെയാ എനിക്ക് തോന്നുന്നത്... " " എന്തിനാ ഇഷൂ നീ എന്നേ ഇങ്ങനെ വിഷമിപ്പിക്കുന്നെ.. ദേ ഇങ്ങോട്ട് നോക്കിയേ.. നിന്റെ നന്ദുവേട്ടൻ പട്ടിണി കിടക്കുന്നത് നിനക്കിഷ്ട്ടാണോ... " ഇഷുവിന്റെ താടി പിടിച്ചു മുഖം ഉയർത്തി കൊണ്ടവൻ ചോദിച്ചു... ഇഷു അല്ലെന്ന രീതിയിൽ അവനെ നോക്കി തലയാട്ടി.. " എന്നാ നീ ഇനി ഒന്നും കഴിക്കാതെ ഞാനും ഒന്നും കഴിക്കില്ല " കിച്ചു പ്ലേറ്റ് താഴെ വെച്ച് തിരിഞ്ഞിരുന്നു... " ഞാൻ കഴിച്ചോളാം നന്ദുവേട്ടാ.. നന്ദുവേട്ടൻ പട്ടിണി കിടക്കേണ്ട " ഇഷു കണ്ണുകൾ അമർത്തി തുടച് പ്ലേറ്റ് കയ്യിലെടുത്തു.. കിച്ചു അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി ചോറുരുട്ടി അവൾക്ക് കൊടുത്തു..

അവൾ അനുസരണയോടെ അതെല്ലാം കഴിച്ചു.. കിച്ചു തന്നെയാണ് ഇഷുവിന്റെ മുടി ഒക്കെ ചീകി കെട്ടികൊടുത്തത്... ഇഷു പ്രതിമ കണക്കെ അവന്റെ മുന്നിൽ ഇരുന്ന് കൊടുത്തു... അവളുടെ ഈ മനോഭാവം അവനിൽ വിഷമം ഉണ്ടാക്കിയെങ്കിലും എല്ലാം മാറും എന്ന വിശ്വാസത്തോടെ അവൻ ഇരുന്നു... കിച്ചു ഇഷുവിനെ കട്ടിലിൽ കിടത്തി പുതപ്പിച്ചു കൊടുത്തു.. ഇഷു പുതപ്പിന്റെ ഉള്ളിൽ കിടന്ന് വിറക്കുന്നത് കണ്ടപ്പോൾ കിച്ചു അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി.. നേരിയ തോതിൽ പനിയുള്ളതിനാൽ അവൻ ഷെൽഫിൽ നിന്നും പരാസിറ്റാമോളെടുത്തു അവൾക്ക് കൊടുത്തു... ശേഷം ലൈറ്റണച് പോകാൻ നേരം അവളവന്റെ കൈ പിടിച്ച് നിർത്തി.. " എന്താ മോളെ " " നന്ദുവേട്ടാ.. നന്ദുവേട്ടൻ എന്നേ വിട്ട് പോവോ " " എന്താ ഇഷൂ.. നീ ഇങ്ങനൊക്കെ പറയുന്നത്.. എനിക്ക് നീയില്ലാതെ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ " " നന്ദുവേട്ടനും കൂടി എന്നേ വിട്ട് പോയാൽ എനിക്ക് താങ്ങാൻ പറ്റില്ല നന്ദുവേട്ടാ... പിന്നേ ഈ ഇഷു ഉണ്ടാവില്ല " " ഇല്ല മോളെ.. നിന്നെ വിട്ട് ഞാനെങ്ങും പോകില്ല.. മരണത്തിന് പോലും ഇനി നമ്മളെ വേർപ്പെടുത്താൻ കഴിയില്ല " കിച്ചു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.. അവളുടെ ചുടു കണ്ണുനീർ അവന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ടിരുന്നു... ആ പൊള്ളലിൽ നിന്നും അവന് ഇന്ദ്രനോടുള്ള പക ആളി കത്തി..... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story