ഇഷാനന്ദ്: ഭാഗം 39

ishananth

എഴുത്തുകാരി: കട്ടു

(ഡേ 14) കോടതി.. പ്രതിക്കൂട്ടിൽ രാമഭദ്രൻ... പ്രതിഭാഗം വക്കീലും എതിർഭാഗം വക്കീലും മുന്നിൽ തന്നെ നിൽപ്പുണ്ട്.. ഇഷു കിച്ചുവിന്റെ അടുത്തിരിക്കുന്നുണ്ട്... അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി കിച്ചു അവളുടെ കൈ മുറുകെ പിടിച്ചു... അവർക്ക് തൊട്ടരികിലായി ഐഷുവും pk യും.. അവർക്ക് തൊട്ട് മുമ്പിലായി നീതുവും അഖിയും... അഖിയുടെ തൊട്ടടുത് മഹിയും ഉണ്ട്... മഹിയുടെ കണ്ണുകൾ ഇടക്കിടക്ക് ഇഷുവിന്റെ മേലെ പതിയുന്നത് കിച്ചു ദേഷ്യത്തോടെ നോക്കി ഇരുന്നു.. പക്ഷെ ഇഷുവിനെ ശ്രദ്ധിക്കുന്ന തിരക്കിൽ മഹി അതൊന്നും കണ്ടിരുന്നില്ല... മഹിയുടെ നോട്ടം കണ്ടതും കിച്ചുവിന്റെ ഇഷുവിന്റെ കൈകളിലുള്ള പിടുത്തം മുറുകി.. ഇനി ഒരിക്കലും ഒരു കഴുകനും വിട്ടു കൊടുക്കില്ല എന്ന രീതിയിൽ.. ഇഷുവിന്റെ കൈകളുമായി കോർത്തു വെച്ച കിച്ചുവിനെ കാണും തോറും മഹിയുടെ കണ്ണുകൾ ചുവന്നു... അവന്റെ കൈകൾ പാന്റിൽ മുറുകി..

ദേഷ്യത്തോടെ അവൻ കണ്ണുകൾ അമർത്തി അടച്ച് ദീർഘ നിശ്വാസം വിട്ട് അവൻ മുന്നോട്ട് നോക്കി.. പക്ഷെ മഹിയുടെ ഓരോ ഭാവമാറ്റവും കിച്ചു നോട്ട് ചെയ്യുന്നുണ്ടായിരുന്നു... രവി (ലോയർ 2) ഇഷുവിനെ വിസ്തരിക്കണം എന്ന് പറഞ്ഞപ്പോൾ കിച്ചുവിന്റെ കൈകൾ വേർപ്പെടുത്തി ഇഷു മുന്നിലേക്ക് ചെന്നു... സത്യംവാഗ്മൂലം നടത്തി അവൾ കൂട്ടിൽ നിന്നു... രാമഭദ്രനെ നോക്കും തോറും അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു.. ഇടക്ക് കിച്ചുവിനെ ഒന്ന് നോക്കിയപ്പോൾ അവൻ ഒന്നും ഇല്ലെന്ന രീതിയിൽ കണ്ണുകളടച്ചു കാണിച്ചു... അതവൾക്കൊരു സമാധാനവും പുത്തൻ ഉണർവും നൽകി.. രണ്ട് ലോയർമാരും അവളോട് മാറി മാറി ചോദ്യം ചോദിച്ചു കൊണ്ടിരുന്നു... അവൾക്കറിയുന്ന എല്ലാ കാര്യങ്ങളും അവൾ കോടതിക്ക് മുമ്പാകെ വിളിച്ചു പറഞ്ഞു.. " മിസ്സ്‌ ഇഷാനിക്ക് പോകാം "

ഇഷു കൂട്ടിൽ നിന്നും ഇറങ്ങി കിച്ചുവിന്റെ അടുത്ത് പോയിരുന്നു.. അവൾ നല്ലോണം നെർവസ് ആണെന്ന് തോന്നിയ കിച്ചു അവളുടെ തോളിൽ പിടിച്ച് അവന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി.. അവന്റെ പ്രെസെൻസും കെയറിങ്ങും അവൾക്കൊരു ആശ്വാസം തന്നെയായിരുന്നു... ഇഷു കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കണ്ണുകളടച്ചിരുന്നു... അവരുടെ സ്നേഹപ്രകടനം കാണും തോറും മഹിയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.. അതാരും കാണാതെ അവൻ സമർത്ഥമായി മറച്ചു.. " യുവർ ഓണർ.. ഇഷാനിയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലായത് ദത്തൻ ഇഷാനിയുടെ അമ്മയോട് മോശമായി പെരുമാറിയിരുന്നു എന്നും അതുമായി ബന്ധപ്പെട്ട് കിരണും ദത്തനും തമ്മിൽ ഒരിക്കൽ വഴക്കുണ്ടായിരുന്നു എന്നാണ്..

ഇതിൽ നിന്ന് തന്നെ മനസിലാക്കാം തന്റെ മകനുമായി വഴക്കുണ്ടാക്കിയ കിരണിനോട് രാമഭദ്രനു പ്രതികാരം ഉണ്ടായിരുന്നു എന്ന്.. " (ലോയർ 2) " എന്താ യുവർ ഓണർ ഇത്‌.. കൊച്ചുകുട്ടികൾ വഴക്കുണ്ടാവുമ്പോൾ പ്രതികാരം വെച്ച് പുലർത്തേണ്ട ആവശ്യം എന്താണ് " (ലോയർ 1) " എനിക്ക് ദത്തനുമായി വിസ്തരിക്കണം യുവർ ഓണർ " ദത്തൻ മുന്നിലേക്ക് വന്നു.. " ..... കോടതിക്ക് മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ " ദത്തനും സത്യവാഗ്മൂലം നടത്തി.. " സീ ദത്തൻ.. ഇഷാനി പറഞ്ഞ പോലെ സേതുലക്ഷ്മിയോട് താൻ മോശമായി പെരുമാറിയിരുന്നോ " (ലോയർ 2) " മാതാ പിതാ ഗുരു ദൈവം എന്നാണ് എന്റെ അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്... സേതു മേമിനോടെന്നല്ലാ ഒരു സ്ത്രീയോടും ഞാൻ അപമര്യാദയായി പെരുമാറിയിട്ടില്ല " ദത്തന്റെ വാക്കുകൾ കേട്ട് ഇഷു കണ്ണ് തുറന്ന് കിച്ചുവിന്റെ തോളിൽ നിന്നും എഴുനേറ്റു... " അപ്പൊ താൻ അങ്ങനെ ആരോടും പെരുമാറിയിട്ടില്ല "

" ഇല്ല... അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ കോളേജ് മാനേജ്മെന്റ് അതറിയണ്ടേ.. അറ്റ്ലീസ്റ്റ് പ്രിൻസിപ്പാളെങ്കിലും അതറിഞ്ഞു കാണണമല്ലോ... ഇത്‌ ഞങ്ങളെ കരിവാരി തേക്കാൻ വേണ്ടി മനപ്പൂർവം ചമഞ്ഞെടുത്ത ഒരു കഥയാണ് " " ദത്തന് പോകാം " (ലോയർ 2) ദത്തൻ പോയതിനു ശേഷം മണികണ്ഠനെ (പ്രിൻസിപ്പൽ ) വിസ്തരിക്കാൻ വിളിച്ചു... രാമഭദ്രന്റെ വക്കീലാണ് മണികണ്ഠനെ വിസ്തരിച്ചതു... അവൻ പറയുന്ന കാര്യം കേട്ട് ഇഷു ഞെട്ടി തരിച്ചിരുന്നു പോയി.. " mr. മണികണ്ഠൻ.. ദത്തൻ പറഞ്ഞ കാര്യത്തോട് തന്റെ അഭിപ്രായം എന്താണ് " " ദത്തൻ പറഞ്ഞ കാര്യത്തോട് ഞാൻ പൂർണമായും യോജിക്കുന്നു.. കാരണം എന്റെ അറിവിൽ അങ്ങനൊരു ഇഷ്യൂ ഉണ്ടായിട്ടില്ല... പിന്നേ സേതുലക്ഷ്മി മേടത്തെ കുറിച്ച് എനിക്കത്ര വെടിപ്പായ അഭിപ്രായമല്ല "

" അതെന്താ " " ആ മേടം ഒരു ഒന്നൊന്നര മേടമായിരുന്നു സാറെ... എപ്പോഴും ബോയ്സ് സ്റുഡന്റുമായിട്ടായിരുന്നു നടപ്പ്.. പലപ്പോഴും പല ടീച്ചേർസ് വന്ന് എന്നോട് കംപ്ലയിന്റ് ചെയ്തിരുന്നത് മൂലം ഞാൻ ഒരുപാടു വട്ടം വാർണിംഗും ചെയ്തിരുന്നതാ... ആണുങ്ങളോടൊരു പ്രത്യേക താല്പര്യമായിരുന്നു മേടത്തിനു.. പല സ്റുഡന്റുമായും വഴിവിട്ട ബന്ധം പോലും ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത് " " മണികണ്ഠനു പോകാം... " ലോയർ 1 ജഡ്ജിനു നേരെ തിരിഞ്ഞു.. " യുവർ ഓണർ.. സേതുലക്ഷ്മി പലരുമായും വഴിവിട്ട ബന്ധം ഉണ്ടായിരുന്നു... ഇത്‌ തെളിയിക്കാൻ എനിക്ക് നോബിൾ ഹോസ്പിറ്റലിലെ ഗൈനക് നെയും കൂടി ഇവിടെ ഹാജരാക്കിയാൽ കൊള്ളാമെന്നുണ്ട് " "യു പ്രൊസീഡ് " ഗൈനക് മുമ്പിലേക്ക് വന്നു.. " എന്താണ് നിങ്ങളുടെ പേര് " " പ്രദീപ്... " " എന്ത്‌ ചെയ്യുന്നു " " ഞാൻ നോബിൾ ഹോസ്പിറ്റലിൽ ഗൈനക് ആയി വർക്ക്‌ ചെയ്യുന്നു " " ഓക്കേ... ഈ സ്ത്രീയെ നിങ്ങൾക്ക് പരിചയമുണ്ടോ "

സേതുവിൻറെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു.. " യെസ് " " എങ്ങനെ അറിയാം " " ഈ സ്ത്രീ പലപ്പോഴുമായി എന്റെ മുന്നിൽ അബോർട്ടിന് വേണ്ടി വന്നിട്ടുണ്ട്.. ഒരിക്കൽ ഈ സ്ത്രീ എന്റെ മുന്നിലും തെറ്റായ രീതിയിൽ ബീഹെവ് ചെയ്തിട്ടുണ്ട് " " ഇല്ലാ... ഇയാൾ കള്ളവാ പറയുന്നത്... എന്റെ അമ്മ അങ്ങനെ ഒരു സ്ത്രീയല്ല... എന്റെ അമ്മ പാവാ...എന്റെ അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവുമായിരുന്നു... ഇവരൊക്കെ കള്ളമാ പറയുന്നേ... എന്റെ അമ്മ ഇങ്ങനൊന്നും അല്ല... എന്റെ അച്ഛനെ മറന്ന് എന്റെ അമ്മ ഒന്നും ചെയ്തിട്ടില്ല 😭" ഇഷു പെട്ടെന്ന് ബെഞ്ചിൽ നിന്നെഴുനേറ്റ് പറഞ്ഞു.. " അത് നിനക്കെങ്ങനെ അറിയാം.. ഓ.. നീയും നിന്റെ അമ്മയും ഒറ്റക്കായിരുന്നില്ലേ വീട്ടിൽ... ഇനി നീയും അങ്ങനെ അല്ലെന്നാരു കണ്ടു... അമ്മയുടെ തനി സ്വഭാവം മകളിലും ഉണ്ടെങ്കിലോ " പ്രതിഭാഗം വക്കീൽ പറയുന്നത് കേട്ട് ഇഷു വാ പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്കോടി... " ഇഷൂ " കിച്ചു അവളുടെ പിന്നാലെ പോയി...

അവളുടെ പിറകെ പോവാൻ നിന്ന ഐഷുവിനെയും നീതുവിനെയും pk യും അഖിയും പിടിച്ച് വെച്ചു... അവർക്കറിയാമായിരുന്നു കിച്ചുവിനല്ലാതെ ഈ സമയത്ത് ഇഷുവിനെ സമാധാനിപ്പിക്കാൻ വേറാർക്കും കഴിയില്ലെന്ന്... 💛💛💛💛💛💛💛💛💛💛💛💛💛💛💛 പുറത്തേക്ക് പോയ ഇഷു ബെഞ്ചിലിരുന്ന് മുഖം പൊത്തികരഞ്ഞു... പിറകെ വന്ന കിച്ചുവിന് അവളുടെ അവസ്ഥ കണ്ട് സഹിക്കുന്നുണ്ടായിരുന്നില്ല.. താൻ കാരണം ആണ് ഇഷുവിനു ഇങ്ങനെയൊക്കെ ഉണ്ടായതെന്ന സത്യം അവനെ പൊള്ളിച്ചു... കിച്ചു ഇഷുവിന്റെ തോളിൽ കൈവെച്ചതും ഇഷു എഴുന്നേറ്റ് കിച്ചുവിനെ കെട്ടിപിടിച്ചു കരഞ്ഞു... " നന്ദുവേട്ടാ.. പറ നന്ദുവേട്ടാ... എന്റെ അമ്മ അങ്ങനെ ഒരു സ്ത്രീയാണോ... എന്റെ അമ്മ പാവായിരുന്നില്ലേ.. എന്തിനാ എല്ലാരും കൂടി ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നേ " ഇഷു അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞു... അവനവളെ ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു..

പക്ഷെ ഈ സമയത്തു അവളിങ്ങനെ തളരാൻ പാടില്ലെന്ന് അവനോർത്തു... " നീയെന്തിനാ ഇങ്ങനെ കരയുന്നത്.. അവര് തെറ്റായിട്ടെന്തെങ്കിലും പറഞ്ഞോ " (കിച്ചു ) ഇഷു സംശയത്തോടെ അവന്റെ നെഞ്ചിൽ നിന്നെഴുന്നേറ്റു.. " എന്റെ അമ്മയെയും എന്നെയും ഇങ്ങനെ പറഞ്ഞിട്ട് നന്ദുവേട്ടനൊന്നും തോന്നിയില്ലേ... എന്റെ അമ്മയെയാ നന്ദുവേട്ടാ അവരൊരു മോശ സ്ത്രീയായി ചിത്രീകരിച്ചത് " " അതിനു നിനക്കെന്തിനാ ഇത്ര പൊള്ളുന്നത്... ഇനി അവര് പറഞ്ഞത് വല്ലതും സത്യമാണോ... നിന്റെ അമ്മ അങ്ങനെ ഒ ..." കിച്ചു പറഞ് കഴിയുന്നതിനു മുമ്പേ ഇഷുവിന്റെ കൈകൾ അവന്റെ മുഖത് പതിഞ്ഞിരുന്നു.... " ഇനി ഒരക്ഷരം എന്റെ അമ്മയെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ... ഇതുവരെ കണ്ട ഇഷുവിനെ ആവില്ല പിന്നേ നിങ്ങൾ കാണുന്നത് " ഇഷുവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു... അവളടിമുടി നിന്ന് വിറച്ചു.. കിച്ചുവിന്റെ മുഖത് ആശ്വാസത്തിന്റെ ചിരി വിടർന്നു...

" ഇപ്പൊ എവിടെ നിന്നാ ഇഷു നിനക്കിത്ര ധൈര്യം വന്നത്... ഞാൻ നിന്റെ അമ്മയെ മോശക്കാരിയാക്കിയപ്പോഴോ... ഈ ധൈര്യം നീയടക്കം എല്ലാരും കാണിച്ചിരുന്നെങ്കിൽ ഇപ്പൊ ഇവിടെ ഇങ്ങനെ വന്ന് നിൽക്കേണ്ടി വരില്ലായിരുന്നു... " കിച്ചു ഇഷുവിന്റെ മുഖം അവന്റെ കൈകളിലെടുത്തു.. " മോളെ... ഇങ്ങനെ കരഞ് നിലവിളിക്കുന്ന ഇഷുവിനെ അല്ല എനിക്ക് വേണ്ടത്... എല്ലാം ഒറ്റക്ക് ഫേസ് ചെയ്യാൻ കെൽപ്പായ ഇഷുവിനെ ആണ് എനിക്ക് വേണ്ടത്... ആ ഇഷുവിനെ ആണ് ഞാൻ സ്നേഹിച്ചത്... എടി എന്ന് വിളിച്ചാൽ പോടാ എന്ന് വിളിക്കുന്ന ഇഷുവിനെ... പക്ഷെ ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന ഇഷു ആ പഴയ കുറുമ്പി ഇശുവല്ല... ഇത്‌ വെറും ശരീരം മാത്രമാണ്... എന്റെ ഇഷു ഇങ്ങനെയല്ല... " ഇഷു കരഞ്ഞുകൊണ്ടു കിച്ചുവിന്റെ അടിച്ച കവിളിൽ തൊട്ടു.. " എന്നോട് ക്ഷമിക്ക് നന്ദുവേട്ടാ.. ഞാൻ പെട്ടെന്നെങ്ങനെ " " അല്ലെങ്കിലും ഒരടിയുടെ കുറവ് എനിക്കുണ്ടായിരുന്നു... അത് നീയായിട്ട് തന്നത് നന്നായി "

അവന്റെ തിണർത്ത കവിളിൽ പിടിച്ച് കൊണ്ടവൻ പറഞ്ഞു.. ഇഷു അവിടെ അവളുടെ ചുണ്ടുകളമർത്തി... കോടതി ആണെന്ന് ഓർക്കാതെ രണ്ട് പേരും പരസ്പരം പുണർന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കോടതിയിൽ വിസ്താരം അപ്പോഴും നടക്കുന്നുണ്ടായിരുന്നു... കിച്ചന്റെ കേസ് അന്വഷിക്കുന്ന ഉദ്യോഗസ്ഥനെ വിചാരണ ചെയ്യണം എന്ന് പറഞ് pk യെ നിരഞ്ജൻ (ലോയർ 1) വിസ്തരിച്ചു... pk യുടെ മറുപടി പ്രകാരം ഫോറൻസിക്സിനെ വിചാരണ ചെയ്യാൻ വിളിച്ചു.. ഇതിൽ മഹിക്ക് ചെറിയൊരു ഭയം വന്നിരുന്നു... " നിങ്ങളല്ലേ കിരണിന്റെ ബോഡിയിൽ നിന്ന് ഫൗണ്ട് ചെയ്ത വാട്ടർ അനലൈസ് ചെയ്തത് " (നിരഞ്ജൻ ) " യെസ് " (ഫോറൻസിക്സ് ) " എന്താണ് അതിന്റെ റിസൾട്ട്‌ " " കിരണിന്റെ ബോഡിയിൽ നിന്നുള്ള വെള്ളവും കടലിലെ വെള്ളവും സെയിം ആണ് " " what the ..........." pk ദേഷ്യം കൊണ്ട് വിറച്ചു... അവന്റെ കൈകൾ അടുത്തിരിക്കുന്ന ഐഷുവിന്റെ കൈകളിൽ മുറുകി... ഐഷു വേദന കൊണ്ട് അവനെ നോക്കി... ഈ സാഹചര്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ ചുമരിൽ തൂക്കും എന്നറിയാവുന്നത് കൊണ്ട് ഐഷു കണ്ണുകളടച് സഹിച്ചിരുന്നു... "

അപ്പൊ നിങ്ങൾ മുമ്പ് തന്ന റിപ്പോർട്ട്‌ രണ്ടും ഡിഫറെൻറ് എന്നാണല്ലോ " " അതെന്റെ ചെക്കിങ്ങിൽ വന്ന പാകപ്പിഴയാണ്... പിന്നേ അത് വീണ്ടും അനലൈസ് ചെയ്തപ്പോൾ മാച്ചിങ് ആയി കണ്ടു " ഫോറൻസിക്സ് പറഞ്ഞ കാര്യങ്ങൾ കേട്ട് മഹിയും ഞെട്ടി... ഇങ്ങനൊരു മൊഴി അവൻ പ്രതീക്ഷിച്ചിരുന്നില്ല... എന്താണതിനു കാരണം എന്നാലോചിക്കുമ്പോഴാണ് തോളിലൊരു കൈ പതിഞ്ഞത് മൂർത്തിയായിരുന്നു അത്.. മൂർത്തിയുടെ ചിരി കണ്ടപ്പോൾ മഹിക്ക് മനസ്സിലായി അത് മൂർത്തിയുടെ പണിയാണെന്ന്... പക്ഷെ മൂർത്തിയുടെ ചിരിക്ക് പിന്നിൽ വേറൊരു അർത്ഥം ഒളിഞ്ഞിരിക്കുന്നത് അവനറിഞ്ഞില്ല... " കണ്ടില്ലേ യുവർ ഓണർ... കിരണിന്റെ മരണം ആത്മഹത്യയാണെന്ന് വീണ്ടും ഭോദ്യപ്പെട്ടിരിക്കുകയാണ്... അവന്റെ കാമുകിയുടെ വേർപാട് അവനെ തളർത്തിയിരുന്നു... അതിൽ മനം നൊന്ത് കിരൺ ആത്മഹത്യ ചെയ്തത്... " " സാക്ഷി വാദം വക്കീലിന് എന്തെങ്കിലും പറയാനുണ്ടോ " (ജഡ്ജ് )

" നോ... യുവർ ഓണർ " (രവി - ലോയർ 2) അദ്ദേഹം ചെയറിൽ പോയിരുന്നു.. " കിരണിന്റെ മരണം ആത്മഹത്യ ആയിരുന്നു എന്ന് ഈ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു... അത്പോലെ തന്നെ ദേവന്റെ കൊലപാതകി രാമഭദ്രനാണെന്ന് തെളിയിക്കാൻ സാക്ഷിവാദത്തിനു കഴിയാത്തതിനാൽ രാമഭദ്രനെ നിരുപാധികം വിട്ടയക്കാൻ കോടതി ഓർഡർ ഇടുന്നു " രാമഭദ്രൻ ജഡ്ജിയെ നോക്കി കൈകൂപ്പി പ്രതി കൂട്ടിൽ നിന്നും ഇറങ്ങി ദത്തന്റെ അടുത്തേക്ക് പോയി... ദത്തൻ ചിരിച് കൊണ്ട് രാമഭദ്രനെ പോയി കെട്ടിപിടിച്ചു... മഹിയുടെ മുഖത്തും ആശ്വാസം നിഴലിച്ചിരുന്നു... പക്ഷെ കൂടെ അഖിയും pk യും ഉള്ളതിനാൽ അവൻ സംയമനം പാലിച്ചു.. രാമഭദ്രൻ pk യെ നോക്കി ഒരു പുച്ഛ ചിരി എറിഞ്ഞു ദത്തന്റെ കൂടെ പുറത്തേക്ക് പോയി... pk ക്ക് എല്ലാം കൂടി ദേഷ്യം കൊടുമുടിയിലെത്തിയിരുന്നു... അവൻ ഐഷുവിന്റെ കൈ തള്ളി മാറ്റി ഫോറേൻസിക്സിന്റെ അടുത്തേക്ക് ഓടി... 💛💛💛💛💛💛💛💛💛💛💛💛💛💛💛

" താനെല്ലടോ കിച്ചന്റെ ബോഡിയിൽ നിന്നും കിട്ടിയ വെള്ളവും കടലിലെ വെള്ളവും രണ്ടും രണ്ടാണെന്ന് പറഞ്ഞത്.. എന്നിട്ട് ഇപ്പോഴെങ്ങനെയാഡോ തന്റെ റിസൾട്ട്‌ മാറിയത്... " pk ഫോറെൻസിക്സിന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. " വിടെടാ... " (ഫോറൻസിക്സ് ) " കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേ " (pk ) " കൂടെ നിന്ന് ചതിച്ചത് ഞാനല്ല.. തന്റെ കൂട്ടുകാരനാ " " എന്താ 😳" " നിന്റെ സീനിയർ ഓഫീസർ കിഷോർ പറഞ്ഞിട്ടാണ് ഞാൻ മൊഴി മാറ്റി പറഞ്ഞത് " " ഇല്ല..ഞാൻ വിശ്വസിക്കില്ല... കിച്ചു അങ്ങനെ ചെയ്യില്ല " " എന്നാ പോയി ചോദിക്കവനോട്... എന്നിട്ട് എന്നോട് സംസാരിക്കാൻ വാ... " ഫോറൻസിക്സ് pk യുടെ കൈ വേർപ്പെടുത്തി അവിടെ നിന്നും പോയി.. pk കേട്ടതൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഐഷു വന്നപ്പോൾ ഇഷുവിനെ അവളുടെ കൂടെ ആക്കി ലോയറിനെ കാണാൻ പോയതായിരുന്നു കിച്ചു..

" രവി ... താങ്ക്യു...തോൽക്കും എന്നറിഞ്ഞിട്ടും ഈ കേസ് വാദിച്ചതിനു... " (കിച്ചു ) " ഏയ് അതിന്റെ ആവശ്യം ഒന്നുല്ല കിച്ചു... പക്ഷെ ആ പെങ്കൊച്ചിന്റെ കരച്ചില് കണ്ടിട്ട് സഹിക്കുന്നില്ല ... എന്തിനാ അവളെ ഇങ്ങനെ വിഷമിപ്പിച്ചേ.. " (രവി ) " ഇങ്ങനൊക്കെ ഉണ്ടാവും എന്ന് ഞാനും വിചാരിച്ചില്ല " " മ്മ്... അപ്പൊ ശരിയടോ... കാണാം " രവി അവന്റെ ബൈക്കിൽ കയറി പോയി... ഇവരുടെ സംസാരമൊക്കെ pk മറഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു... pk ക്ക് അവന്റെ ദേഷ്യം അടക്കാനായില്ല... രവി പോയ ഉടനെ pk കിച്ചുവിന്റെ അടുത്തേക്ക് ചെന്ന് കരണം നോക്കി ഒന്ന് പൊട്ടിച്ചു... " എന്തിനായിരുന്നെടാ പുല്ലേ നീ ഞങ്ങളെയൊക്കെ പൊട്ടന്മാരാക്കിയത്.. ഇഷുവിനെ ഇങ്ങനെ ദ്രോഹിച്ചത് നിനക്ക് മതിയായില്ലേടാ... അവളുടെ കണ്ണീരു കണ്ടിട്ട് നിനക്ക് മതിയായില്ലേ...

എന്തിനായിരുന്നു ഈ നാടകം " pk കിച്ചുവിന്റെ കോളറിൽ കയറി പിടിച്ചു... " പിന്നേ ഞാനെന്ത് വേണമായിരുന്നു... ആ രാമഭദ്രനെയും മക്കളെയും നിയമത്തിനു വിട്ട് കൊടുക്കണമായിരുന്നൊ.. എന്തിനാ സർക്കാരിന്റെ ചിലവിൽ ഇവന്മാരെ തീറ്റി പോറ്റുന്നത്... ഇനിയും പടർന്നു പന്തലിക്കാനോ.. കൂടി പോയാൽ രണ്ട് വർഷം അതിൽ കൂടുതൽ അവരവിടെ കിടക്കില്ല... കിടക്കുന്ന കാലത്തോളം വി ഐ പി ജീവിതമായിരിക്കും അവർക്കവിടെ... ഇനി അവര് പുറത്തിറങ്ങിയാൽ തന്നെ ഇഷുവിനെ സമാധാനത്തിൽ ജീവിക്കാൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ " " പിന്നേ എന്തിനായിരുന്നെടാ നീ ഇങ്ങനൊക്കെ ചെയ്തത്.. "

" പിന്നേ ഞാനെന്ത് ചെയ്യണം.. പറ.. നമ്മുടെ മുന്നിൽ നമ്മളെ ഒക്കെ കോമാളിയാക്കി ഒരുത്തൻ നടക്കുന്നുണ്ടല്ലോ.. മഹി... അവനെ എനിക്ക് പുറത്ത് കൊണ്ട് വരണമായിരുന്നു.. പക്ഷെ അവൻ വരില്ല എന്ന് തീരുമാനിച്ച മട്ടാ... അവനെങ്ങനെ പുറത്ത് കൊണ്ടുവരാം എന്നെനിക്കറിയാം... എന്റെ ഒരു മുഖം മാത്രമേ അവൻ കണ്ടിട്ടുള്ളൂ.. ഇനി ഈ കിച്ചുവിന്റെ യഥാർത്ഥ മുഖം അവൻ കാണാൻ കിടക്കുന്നെ ഉള്ളൂ " കിച്ചു ദേഷ്യം കൊണ്ട് വിറച്ചു... അവന്റെ ഭാവം pk ക്കും പുതിയതായിരുന്നു... അവന്റെ കണ്ണുകളിൽ നിറഞ്ഞ പ്രതികാരം pk യെ ഭയത്തിലാഴ്ത്തി...... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story