ഇഷാനന്ദ്: ഭാഗം 4

ishananth

എഴുത്തുകാരി: കട്ടു

" what nonsense... do you have manners... ക്ലാസ്സിൽ ഒരാൾ വന്നാൽ ഇങ്ങനെയാണോ ബീഹെവ് ചെയ്യുന്നത്... " കിച്ചു ക്ലാസ്സിൽ വന്ന ഉടനെ പൊട്ടിത്തെറിച്ചു... അവന്റെ ഫോൺ കാണാതായതിൽ ഉള്ള ഫ്രസ്‌ട്രേഷൻ ആയിരുന്നു അത്.. അവന്റെ ദേഷ്യം കണ്ടപ്പോൾ ക്ലാസ്സിലുള്ള എല്ലാവരും സൈലന്റ് ആയി... " take your notes... " അവൻ എല്ലാവരെയും സംശയത്തോടെ നോക്കി പറഞ്ഞു. അവൻ ദേഷ്യത്തോടെ ബോർഡിലേക്ക് തിരിഞ്ഞു അനാലിറ്റിക്കൽ ഫങ്ക്ഷന് ബേസ് ചെയ്ത ഒരു കൊസ്റ്യൻ എഴുതി സൊല്യൂഷൻ കണ്ടെത്താൻ പറഞ്ഞു... ദേഷ്യത്തോടെ ഉള്ള അവന്റെ മുഖം കണ്ടപ്പോൾ ആരും അവനോടു ഡൗട്ടും ഒന്നും ചോദിക്കാതെ നോട്ടിലേക്ക് നോക്കിയിരുന്നു... അപ്പോഴാണ് ഇഷു അങ്ങോട്ട് ഓടി കിതച്ചു വന്നത്... " sar.. may I? " "get in " അവൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു " എന്താടീ... ഇന്ന് കാട്ടുപോത്തായിട്ടാണല്ലോ അവതാരം...

എന്താ സംഭവം " ഇഷു ഐഷുവിന്റെ കാതിൽ ചോദിച്ചു... " എന്താന്ന് അറിയില്ല... വന്നപ്പോൾ ഇങ്ങനെയാ.. നീയാ കൊസ്റ്യൻ ചെയ്യാൻ നോക്ക് " " ഏത് കൊസ്റ്യൻ " ഇഷാനി തല ചെരിച്ചു കൊണ്ട് ചോദിച്ചു... "ഇഷാനി 😡...stand up" ഇഷു ഭയത്തോടെ എഴുനേറ്റ് നിന്നു... " എന്താ... എന്താ നിനക്കറിയേണ്ടത് " " സാർ.. ഈ പോർഷൻ എനിക്ക് അറിയില്ല " " നീ ആരെ കെട്ടിക്കാനാഡീ ഇങ്ങോട്ട് വന്നിട്ടുള്ളത്... നേരത്തിനു ക്ലാസ്സിലും വരില്ല പഠിക്കുന്ന കുട്ടികളെ പഠിക്കാനും സമ്മതിക്കില്ല... എന്നിട്ട് അവളുടെ ഉലക്കമ്മേലെ ഒരു ഡൌട്ട് " ഇഷുവിനു ഇങ്ങു തരിച്ചു കയറി... " അറിയില്ലെങ്കിൽ പറഞ്ഞു തരേണ്ടതാണ് അദ്ധ്യാപകന്റെ ജോലി... അല്ലാതെ പേടിപ്പിക്കലല്ല... " കിച്ചു ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു... എല്ലാവരും പേടിയോടെ അവരെ നോക്കി... ഇഷു ഉള്ള പേടി മറച്ചു വെച് ധൈര്യത്തോടെ അവനെ നോക്കി... അവൻ അവളുടെ മുന്നിൽ കുനിഞ്ഞു നിന്ന് കൊണ്ട് ആ പോർഷൻ മനസ്സിലാക്കി കൊടുത്തു... " understand... " " സാർ " ഇഷു നെടുവീർപ്പിട്ടു ബെഞ്ചിലിരുന്നു... "

എടീ.. ഇയാൾ ഞാൻ വിചാരിച്ചതിലും തറയാടീ... " (ഐഷു ) " ഇപ്പോളടീ സാർ ഒരു സാറായത് " (നീതു ) " നിന്നെ പോലെ പഠിക്കാൻ വരുന്നവരെ ഇതൊക്കെ പറയൂ.. ഞങ്ങളൊക്കെ വരുന്നത് ഇങ്ങനെ ഗ്ലാമർ ഉള്ള കുറെ എണ്ണത്തിനെ നോക്കാനാ... അപ്പൊ ഇവരൊക്കെ ഇങ്ങനെ വെട്ടുപോത്തായാലോ " (ഐഷു ) " ഉവ്വ " " ഇവളിതെന്താ ആലോചിക്കുന്നത്? " ഇഷുവിനെ നോക്കി നീതു പറഞ്ഞു " ഞാൻ ആലോചിക്കുന്നത് ഞാൻ എങ്ങനെ അങ്ങേരുടെ ഫോൺ തിരിച്ചു കൊടുക്കും എന്നാ " " പറഞ്ഞപോലെ നീയാ ഫോൺ കൊടുക്കുന്നില്ലേ " "പിന്നേ... ഇപ്പൊ കൊടുക്കാൻ ഞാൻ അങ്ങോട്ട് ചെന്നാൽ മതി... അങ്ങേരെന്നെ ഭിത്തിയിൽ അടിച്ചു തൂക്കും... കുറച്ചൂടെ കഴിയട്ടെ " രണ്ടുപേരും അത് ശരിവെച്ചു... 😶😶😶😶😶😶😶😶😶😶😶😶😶😶

ലഞ്ച് ബ്രേക്കും കഴിഞ്ഞിലെ ക്യാമ്പസ്സിലെ ഒഴിഞ്ഞ പടിക്കെട്ടിൽ ഇരിക്കുവായിരുന്നു മൂവർ പട... അപ്പോഴാണ് ഇഷുവിന്റെ ബാഗിൽ ഫോൺ അടിച്ചത്... " എടീ.. ഇഷു നീയാ ഫോൺ എടുക്കുന്നുണ്ടോ " (ഐഷു ) " എന്റെ ഫോൺ ഒന്നും അല്ല... എന്റെ ഫോണിന്റെ റിങ്ടോൺ ഇങ്ങനെ അല്ല " " നിന്റെ ബാഗിൽ നിന്നാ ഫോൺ അടിക്കുന്നത് " (നീതു ) " എന്റെ ബാഗിൽ നിന്നോ... " ഇഷു ബാഗ് തുറന്ന് ഫോണെടുത്തു... " എടീ... ഇത്‌ സാറിന്റെ ഫോണല്ലെ... നീയിത് കൊടുക്കുന്നില്ലേ " " അയ്യോ.. ഞാനത് മറന്നു... ഞാൻ ഇത്‌ കൊണ്ട് പോയി കൊടുത്തിട്ട് വരാം " ഇഷു ഫോണെടുത്തു തിരിഞ്ഞതും കത്തുന്ന മിഴികളോടെ തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെ ആണ് കണ്ടത്... ഇഷു പേടിയോടെ വെള്ളമിറക്കി ബാക്കി രണ്ട് പേരെയും നോക്കി... അവർ അവനെ കണ്ടപാടെ ഞെട്ടിപിടഞ്ഞെണീറ്റു " " അത് സാർ... ഫോൺ... " ഇഷു പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ കിച്ചുവിന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞിരുന്നു... വീഴാൻ വേച്ചു പോയ അവൾ അവന്റെ ഷർട്ടിൽ തന്നെ പിടിച്ചു ബാലൻസ് ചെയ്തു നിന്നു...

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവനെന്തോ വിഷമം തോന്നി... താൻ ചെയ്തത് തെറ്റാണെന്ന് തോന്നി.. അവൻ അവളിൽ നിന്നും ഫോൺ വലിച്ചു വാങ്ങി അവിടെ നിന്നും വേഗത്തിൽ നടന്നു... " ഇഷു... " ഐഷുവും നീതുവും അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് വിളിച്ചു... അവൾ ഒറ്റ കൈ കൊണ്ട് വേണ്ട എന്ന് പറഞ്ഞു അവിടെ നിന്നും പോയി.. 😿😿😿😿😿😿😿😿😿😿😿😿😿😿 ഇഷു അവിടെ നിന്നും നേരെ പോയത് ലൈബ്രറിയിലേക്കാണ് ... അവിടെ ഒഴിഞ്ഞിരിക്കുന്ന ടേബിളിൽ അവൾ കൈ കൊണ്ട് താങ്ങു വെച്ച് തല കുമ്പിട്ടിരുന്നു... കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോൾ സമാധാനം തോന്നി അവൾ പോവാൻ നിൽക്കുമ്പോഴാണ് അപ്പുറത്തുള്ള ഷെൽഫിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്... അവൾ ശബ്ദം കേട്ടിടത്തേക്ക് പോയി... അവിടെ കണ്ട കാഴ്ച കണ്ടവൾ ഞെട്ടി... നന്ദുവിനെ ബലമായി ഉമ്മവെക്കാൻ നോക്കുന്ന ദത്തൻ... കൈകൊണ്ടു അവൾ പരമാവധി തള്ളുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെ അവളെ ചേർത്ത് പിടിച്ചു അവളിലേക്ക് ചുണ്ടുകൾ ചേർക്കാൻ ശ്രമിക്കുകയാണ് അവൻ... "

ദത്തൻ... 😡" ഇഷു പാഞ്ഞു ചെന്ന് അവന്റെ കവിളിൽ ആഞ്ഞടിച്ചു... " എടീ... " അവൻ അവളെ അടിക്കാൻ കയ്യോങ്ങിയപ്പോഴേക്കും ശബ്ദം കേട്ട് എല്ലാരും വന്നിരുന്നു... " what is the matter...? " പിള്ളേരെ വകഞ്ഞു മാറ്റി കൊണ്ട് പ്രിൻസിപ്പൽ അങ്ങോട്ട് വന്നു... ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഇഷുവിനെയും അവളെ തന്നെ പകയോടെ നോക്കി നിൽക്കുന്ന ദത്തനെയും ആണ് അയാൾ കണ്ടത്... " ഇഷാനി... തന്നെ കൊണ്ട് എന്നും പ്രശ്നമാണല്ലോ " " സാർ... ഞാനല്ല.. ഇവനാണ് " " ഇനിയൊരു അക്ഷരം മിണ്ടണ്ട... come to my office and you too dathan " ഇഷാനി നന്ദുവിനെ നോക്കിയപ്പോൾ അവൾ കൈകൊണ്ടു നന്ദി പറഞ്ഞു ആരോടും പറയരുതെന്ന് തലയാട്ടി... അതുകണ്ട ദത്തൻ ഒരു വഷളച്ചിരിയോടെ നന്ദുവിനെയും പകയോടെ ഇഷുവിനെയും നോക്കി പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു... പ്രിൻസിപ്പലിന്റെ റൂമിൽ ഇഷു ഒന്നും പറയാതെ തല കുമ്പിട്ടു നിന്നു... കരഞ്ഞു കൈകൂപ്പി നിൽക്കുന്ന നന്ദു ആയിരുന്നു അവളുടെ മുമ്പിൽ... " ഇഷാനി ഇനി ഇങ്ങനൊരു കംപ്ലയിന്റ് നിന്റെ മേലിൽ വന്നാൽ ഞാൻ ഇങ്ങനെ ആവില്ല പ്രതികരിക്കുക... രാമഭദ്രൻ സാറിന്റെ ഒറ്റ റെക്കമെൻഡേഷനിൽ ആണ് നീ ഇവിടെ പഠിക്കുന്നത്..

എന്നിട്ട് അങ്ങേരുടെ മോനെ തന്നെ അടിക്കുക എന്നൊക്കെ പറഞ്ഞാൽ... ഉണ്ട ചോറിനു നന്ദിയെങ്കിലും വേണ്ടേ " " സാർ... ഉണ്ട ചോറിനു നന്ദി കാണിക്കാൻ രാമഭദ്രൻ ജോലിക്ക് പോയിട്ടല്ല ഞാൻ ജീവിക്കുന്നത്... എന്റെ അച്ഛൻ സമ്പാദിച്ചിട്ടാ... " " ഇത്രയും ഉണ്ടാക്കി വെച്ചിട്ടും ഒരു കുലുക്കവും ഉണ്ടോ അവൾക്ക്... say sorry to ദത്തൻ " " what sar? " " say sorry " ദത്തൻ അവളെ നോക്കി പകയോടെ ചിരിച്ചു... " no sar... I can't... ഇവനെ പോലെ ഉള്ള നാറികളോടൊന്നും സോറി പറയേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല... ഇതിന്റെ പേരിൽ സാർ എന്നെ പുറത്താക്കുകയാണെങ്കിൽ ഞാൻ അതിനും റെഡിയാ " ഇഷു റൂമിൽ നിന്നും പുറത്തേക്ക് പോയി... " ദത്തൻ മോനെ... ഞാൻ എന്താണ് ചെയ്യേണ്ടത്... ഇവളെ ഇവിടെ വെച്ചോണ്ടിരുന്നാൽ " " ഇവളിവിടെ വേണം സാർ... ഇന്ന് എന്നെ അവൾ അടിച്ച കൈ കൊണ്ട് തന്നെ നാളെ ഞാൻ അവളെ കൊണ്ട് തലോടിപ്പിക്കും... ഇതെന്റെ വാശിയാ " അവർ രണ്ടുപേരും ക്രൂരതയോടെ പരസ്പരം നോക്കി ചിരിച്ചു... 😠😠😠😠😠😠😠😠😠😠😠😠😠😠

വൈകീട്ട് ഇഷു വീട്ടിൽ ചെല്ലുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നതാണ് കണ്ടത്... " ഈ അച്ഛൻ വാതിലും തുറന്നിട്ട് എങ്ങോട്ട് പോയതാ... " അവൾ ഉള്ളിലേക്ക് കയറിയതും സാധനങ്ങളൊക്കെ നിലത്തു വീണുകിടക്കുന്നത് അവൾക്ക് പേടിയായി... അച്ഛാ.. അച്ഛാ " " വരണം വരണം മിസ്സ്‌ ഇഷാനി ദേവൻ " സോഫയിൽ ഇരുന്ന് കാലിൽ കാല് കയറ്റി വെച്ച് കൊണ്ട് അയാൾ പറഞ്ഞു... അയാളെ കണ്ട ഉടനെ ഇഷാനിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... " രാമഭദ്രൻ " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... " താൻ... താനെന്താടോ ഇവിടെ... എന്റെ... എന്റെ അച്ഛനെവിടെ " " കൂൾ ഡൌൺ മോളെ... നിന്റെ അച്ഛനെ ഞാൻ ഒന്നും ചെയ്തിട്ടില്ല... എന്റെ മോനെ കൈ നീട്ടി അടിച്ച നിന്നെ ഇവിടെ വരെ വന്ന് കണ്ടില്ലെങ്കിൽ മോശമല്ലേ... ദത്താ... അങ്ങേരെ ഇങ്ങു കൊണ്ട് വാ " ദത്തൻ ദേവനെ വലിച്ചിഴച്ചു കൊണ്ട് വന്നു... ദേവന്റെ നെറ്റിയിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു... " അച്ഛാ 😭" ഇഷു ദേവന്റെ ഓടി ചെന്ന് കെട്ടിപിടിച്ചു... ദേവൻ അവളെ ഒരു കൈകൊണ്ടു ചേർത്ത് പിടിച്ചു... ഇഷു അവളുടെ ഷാൾ കൊണ്ട് ദേവന്റെ മുറിവ് പൊത്തിപിടിച്ചു രാമഭദ്രനെയും ദത്തനെയും ദേഷ്യത്തോടെ നോക്കി... " എന്തിനാടീ നോക്കി പേടിപ്പിക്കുന്നത്... " രാമഭദ്രൻ സോഫയിൽ നിന്നും ചാടി എണീറ്റു... "

നിന്റെ അഹങ്കാരം ഇന്നത്തോടെ നിർത്തണം... അല്ലെങ്കിലുണ്ടല്ലോ മുമ്പ് ഇവിടെ കിടന്നാടിയ ഒരുത്തിയെ ഓർമയുണ്ടല്ലോ... അത് പോലെ ഒരു കയറിൽ കിടന്നാടേണ്ടി വരും അച്ഛനും മോൾക്കും... എന്റെ മോന് നിന്നോട് തോന്നിയ ഭ്രമം അതുകൊണ്ട് മാത്രമാടീ നീ ഇപ്പൊ ജീവനോടെ ഇരിക്കുന്നത്... അല്ലെങ്കിൽ എന്റെ മോനെ കൈവെച്ച ഉടനെ നിന്നെ കൊന്ന് തള്ളുമായിരുന്നു... മോനേ ദത്താ... നിന്നെ അടിച്ച കടം നീ ഇപ്പൊ തന്നെ അങ്ങ് വീട്ടിയേക്ക്... ഇനി ഇവളുടെ കൈ നിന്റെ നേരെ പൊന്തരുത്... " ദത്തൻ ഇഷുവിന്റെ അടുത്തേക്ക് വരുംതോറും ദേവൻ അവളെ പൊതിഞ്ഞു പിടിച്ചു... " വേണ്ട... എന്റെ മോളെ ഒന്നും ചെയ്യരുത്... പ്ലീസ്... ഞാൻ കാലുപിടിക്കാം " ദേവൻ ഇഷുവിനെ പൊതിഞ്ഞു കൊണ്ട് കൈകൂപ്പി പറഞ്ഞു... ദത്തൻ അവരുടെ അടുത്ത് വന്ന് മുട്ടുകുത്തി നിന്നു ഇഷാനിയെ വഷളച്ചിരിയോടെ നോക്കി... ഇഷാനി വെറുപ്പോടെ ദേവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് ദേവനെ കെട്ടിപിടിച്ചിരുന്നു... ദത്തൻ കൈ ഉയർത്തി ഇഷാനിയുടെ മുഖത് തലോടി... "

നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ... അന്ന് ഞാൻ എല്ലാത്തിന്റെയും കൂട്ടി തരാം... നീ എത്രകാലം എന്റെ കയ്യിൽ പെടാതെ ഓടും... " ഇഷാനി ദേഷ്യത്തോടെ അവനെ നോക്കി... " നിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ലടാ...നിന്നെ പോലെ പല തന്തക്ക് പിറന്നവന്റെ കൂടെ കഴിയുന്നതിലും ഭേദം ഞാൻ നിന്റെ അച്ഛൻ പറഞ്ഞ പോലെ ഒരു കയറിൽ എന്റെ ജീവിതം നശിപ്പിക്കുന്നതാ " ഇഷാനി ദത്തന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി... ദത്തൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.. ദേവന്റെ കയ്യിൽ നിന്നും അവളെ വലിച്ചു അവളുടെ മുഖത്തേക്ക് അവൻ ആഞ്ഞടിച്ചു പുറത്തേക്ക് പോയി... പിറകെ രാമഭദ്രനും... ഇഷു മുഖം പൊത്തി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു...ദേവൻ ഇഴഞ്ഞു അവളുടെ അടുത്തേക്ക് വന്നു... " അച്ഛാ 😭" ദേവൻ അവളെ പൊതിഞ്ഞു പിടിച്ചു... ▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️ അവൻ ദത്തന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... " എന്ത് ധൈര്യമുണ്ടായിട്ടെടാ നീ എന്റെ പെണ്ണിന്റെ മുഖത്തേക്ക് അടിച്ചത് " "അത് മോനേ...

ആ ഒരുമ്പെട്ടവൾ ഇവനെ തല്ലിയത് കൊണ്ടാ " രാമഭദ്രൻ തല താഴ്ത്തി പറഞ്ഞു.. " അവൾ ഇവനെ അടിച്ചിട്ടുണ്ടെങ്കിൽ എന്തെങ്കിലും കാര്യമുണ്ടാകും... ഇനി എന്റെ അമ്മുനെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാൽ എന്റെ പ്രതികരണം ഇങ്ങനെ ആവില്ല... അറിയാലോ എന്നെ... " " ഏട്ടൻ ഇതെന്ത് അറിഞ്ഞിട്ടാ... അവളെ ഏട്ടന് കിട്ടും എന്ന് തോന്നുന്നുണ്ടോ " അവന്റെ ഒരു കൂർത്ത നോട്ടമായിരുന്നു അതിനു മറുപടി... " ഇത്രയൊക്കെ നമുക്ക് ചെയ്യാൻ കഴിയുമെങ്കിൽ അവളെ എനിക്ക് തന്നെ കിട്ടും... ഞാൻ ആഗ്രഹിച്ച ഒന്നും ഇത് വരെ എനിക്ക് കിട്ടാതിരുന്നിട്ടില്ല... ഇനി അങ്ങനെ വല്ലതും ആയാൽ അതാർക്കും കിട്ടാനും ഞാൻ സമ്മതിക്കില്ല... " അവൻ ദേഷ്യത്തോടെ റൂമിൽ കയറി വാതിൽ രോഷത്തോടെ വലിച്ചടച്ചു... അവൻ അവന്റെ കൈകളിലേക്ക് വെള്ളപൊടി എടുത്ത് മൂക്കിലേക്ക് ആഞ്ഞു വലിച്ചു...

തലക്ക് പെരുപ്പ് തുടങ്ങിയപ്പോൾ അവൻ ആർത്തു ചിരിക്കാൻ തുടങ്ങി... ചുവരിൽ ഒട്ടിച്ചു വെച്ച ഇഷുവിന്റെ ഫോട്ടോയിലേക്ക് നോക്കി അവനൊന്നു പുഞ്ചിരിച്ചു... അവളുടെ ഫോട്ടോയുടെ അടുത്തേക്ക് പോയി അതിൽ അവൻ കൈവെച്ചു അവന്റെ ചുണ്ടുകൾ ആ ഫോട്ടോയിലേക്ക് ചേർത്തു... " നീ എന്റേത് മാത്രമാണ് അമ്മു... നിന്നെ എന്നിൽ നിന്നും തട്ടിയെടുക്കാൻ ഞാൻ ആരെയും അനുവദിക്കില്ല... അത് കിച്ചനായാലും കിച്ചുവായാലും...കൊന്നിരിക്കും ഞാൻ... കിച്ചനെ കൊന്ന പോലെ... " അവൻ ആർത്തു ചിരിക്കാൻ തുടങ്ങി... അവന്റെ അട്ടഹാസം പുറത്ത് നിന്നും രാമഭദ്രനും ദത്തനും കേട്ടു അവർ പരസ്പരം നോക്കി..... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story