ഇഷാനന്ദ്: ഭാഗം 41

ishananth

എഴുത്തുകാരി: കട്ടു

" ഇങ്ങേർക്ക് കണ്ണീരൊക്കെ ഉണ്ടായിരുന്നോടാ " ദത്തന്റെ ബോഡി കെട്ടിപിടിച് കരഞ് കൊണ്ടിരിക്കുന്ന രാമഭദ്രനെ നോക്കി pk കിച്ചുവിനോടായി പറഞ്ഞു... കിച്ചു അവന്റെ കൈകൾ പിണച്ചു കെട്ടി ജീപ്പിൽ ചാരി നിന്നു... അവന്റെ കണ്ണുകളിൽ പ്രതികാര ചിരി വിടർന്നു... " എത്ര പേരുടെ ജീവിതം വെച്ച് അമ്മാനമാടിയ മനുഷ്യനാ.. ഇപ്പൊ കിടക്കുന്ന കിടത്തം കണ്ടില്ലേ... എന്നാലും ആരായിരിക്കും ദത്തനെ കൊന്നത് " pk താടിക്കും കൈ കൊടുത്ത് കിച്ചുവിനെ നോക്കി കൊണ്ട് പറഞ്ഞു... കിച്ചു നിഗൂഢമായി അവനെ നോക്കി ചിരിച്ചു.. " കിച്ചു ... സത്യം പറയടാ... ഇതിന് പിറകിൽ നിന്റെ കരങ്ങൾ വല്ലതും... " കിച്ചു pk യെ നോക്കി ചിരിച്ച് കൊണ്ട് നിന്നു... " ടാ പുല്ലേ.. നീ ചിരിക്കാതെ കാര്യം പറയടാ... എന്ത് പറഞ്ഞാലും അവന്റൊരു ഉലക്കമ്മലെ ചിരി... " " അവൻ വന്നോ " (കിച്ചു ) " ആര്? " " മഹി എന്ന ഇന്ദ്രൻ.. മഹീന്ദ്രൻ " കിച്ചുവിന്റെ കണ്ണുകളിൽ പകയെരിഞ്ഞു... " ഞാൻ അന്വഷിച്ചപ്പോ അറിഞ്ഞത് ക്ലൈമറ്റ് ഇഷ്യൂ കാരണം അവന് വരാൻ കഴിയില്ലെന്നാണ്... " " damn it " കിച്ചു ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ജീപ്പിൽ ആഞ്ഞടിച്ചു... " നീ എന്റെ മുന്നിൽ വരില്ലെന്ന് ഉറപ്പിച്ചിരിക്കുവാണല്ലേ മഹീ... നിന്നെ എങ്ങനെ എത്തിക്കാം എന്നെനിക്കറിയാമെടാ...

നിനക്കെന്റെ കയ്യിൽ നിന്നിനി രക്ഷയില്ല.. " കിച്ചു അവന്റെ രണ്ട് കയ്യും മുറുക്കി പിടിച്ചു.. കണ്ണുകൾ രണ്ടും ചുവന്നു.. നരമ്പുകൾ ഉയർന്നു.. അവന്റെ കണ്ണുകളിലെ ഭാവം pk പേടിയോടെ നോക്കി... ഇതിന് മുമ്പേ കിച്ചുവിനെ ഇങ്ങനെ കണ്ടിട്ടില്ലെന്ന് അവനോർത്തു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ദത്തന്റെ ശവമടക്ക് കഴിഞ്ഞ് രാമഭദ്രൻ നേരെ പോലീസ് സ്റ്റേഷനിലേക്കാണ് വന്നത്... നിറഞ്ഞ കണ്ണുകൾക്കിടയിലും ദേഷ്യം കൊണ്ട് വിറയ്ക്കുന്ന രാമഭദ്രനെയാണ് കിച്ചുവും pk യും കണ്ടത്... രാമഭദ്രൻ അവരുടെ അടുത്തേക്ക് വന്നു.. " ആരാ... ആരാ എന്റെ മോനെ കൊന്നത്? " " ചെന്നായ ആക്രമണം ആയത് കൊണ്ട് ഫിംഗർ പ്രിന്റ്സ് ഒന്നും അലോവെഡ് അല്ല... പിന്നേ കൈകാലുകൾ കെട്ടിയിരിക്കുന്ന രീതിയിലായിരുന്നല്ലോ... ദത്തൻ പബ്ബിൽ വെച്ച് ഒരു പെൺകുട്ടിയുമായി ഗസ്റ്റ്‌ ഹൗസിലേക്ക് പോയി എന്നാണ് കൂട്ടുകാർ പറഞ്ഞത്.. ആ പെൺകുട്ടിയെ ഇതിന് മുമ്പ് ആരും കണ്ടിട്ടില്ല എന്നും ആരും അവളുടെ മുഖം ഓർക്കുന്നില്ല എന്നുമാണ് പറയുന്നത്... എന്തിരുന്നാലും ഗസ്റ്റ്‌ ഹൗസിന്റെ വാച്ച് മാനു അവളുടെ മുഖം ഓർമയുണ്ടെന്നാണ് പറയുന്നത് " (pk ) " എന്നിട്ട് അവനെവിടെ " " രേഖ ചിത്രം വരച്ചു കൊണ്ടിരിക്കുവാണ്... ഇപ്പൊ കഴിയും " pk രാമഭദ്രനോടായി പറഞ്ഞു... രാമഭദ്രൻ കിച്ചുവിനെ സംശയത്തോടെയും ദേഷ്യത്തോടെയും നോക്കി...

കിച്ചു ഇതൊന്നും തന്നെ ബാധിക്കുന്ന ഇഷ്യൂ അല്ല എന്ന രീതിയിൽ കയ്യും കെട്ടി ടേബിളിൽ ചാരി അടുത്ത റൂമിലിരുന്ന് സ്കെച്ച് പറഞ് കൊടുക്കുന്ന വാച്ച് മാനേ നോക്കി നിന്നു... അൽപ സമയത്തിന് ശേഷം വാച്ച്മാനും കോംപസിറ്റ് ആർട്ടിസ്റ്റും കൂടി പുറത്തേക്ക് വന്നു... ആർട്ടിസ്റ് സ്കെച്ച് കിച്ചുവിന്റെ കയ്യിൽ കൊടുക്കുന്നതിനു മുമ്പേ രാമഭദ്രൻ അത് തട്ടി പറിച്ചു വാങ്ങി... സ്കെച്ചിലേക്ക് നോക്കിയ രാമഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു... സ്കെച്ച് പേപ്പർ ചുരുട്ടി കൂട്ടി നിലത്തേക്ക് വലിച്ചെറിഞ് വാച്ച്മാന്റെ ഷർട്ടിന്റെ കോളറിൽ പോയി പിടിച്ചു... രാമഭദ്രന്റെ കൈകൾ അവന്റെ കഴുത്തിൽ മുറുകി.. പിടിച്ചു മാറ്റാൻ പോയ പൊലീസുകാരെ കിച്ചു കൈ ഉയർത്തി തടഞ്ഞു... " സത്യം പറയടാ... ആരാ എന്റെ മോനെ കൊന്നത് " " എനിക്കറിയില്ല സർ... ദത്തൻ കുഞ്ഞിന്റെ റൂമിൽ നിന്നും പുറത്തേക്ക് പോയ പെൺകുട്ടിയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... " " ആര്... ഇവളോ...ഇവളെയാണോ നീ കണ്ടത്... സത്യം പറയടാ " " അതെ സർ ഇവളെയാണ് ഞാൻ കണ്ടത്... " " what nonsense... രണ്ട് കൊല്ലം മുമ്പ് മരിച്ചവളെങ്ങനെയാടോ എന്റെ മോനെ കൊല്ലാൻ വരുന്നത് " രാമഭദ്രൻ അവന് നേരെ ചീറി.. " ഇങ്ങേരെതെന്ത് പുല്ലാ പറയുന്നത്... രണ്ട് കൊല്ലം മുമ്പ് മരിച്ചവളോ " pk രാമഭദ്രൻ ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞ സ്കെച്ചെടുത് നിവർത്തി നോക്കി... അതിനുള്ളിലെ ചിത്രം കണ്ടതും pk ഞെട്ടി...അവന്റെ ചുണ്ടുകൾ അവനറിയാതെ തന്നെ മൊഴിഞ്ഞു.. " ശാലിനി... "

pk കിച്ചുവിനെ നോക്കി ... അവന്റെ കണ്ണുകളിൽ വിരിയുന്ന നിഗൂഢത മനസ്സിലാക്കുകയായിരുന്നു അപ്പോൾ pk ... കിച്ചു അപ്പോഴും ചിരിച്ച് കൊണ്ട് രാമഭദ്രന്റെ അവസ്ഥ കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു... " പറയടാ... ആര് പറഞ്ഞിട്ടാടാ നീയിതു ചെയ്തത് " രാമഭദ്രന്റെ കൈകൾ വാച്ച്മാന്റെ കഴുത്തിൽ മുറുകി... അവൻ ശ്വാസം കിട്ടാതെ രാമഭദ്രന്റെ കൈകളിൽ കിടന്ന് പിടഞ്ഞു ... സംഗതി വഷളാവും എന്ന് കണ്ടപ്പോൾ കിച്ചു രാമഭദ്രനെ തള്ളി മാറ്റി വാച്ച്മാനെ സ്വതന്ത്രനാക്കി... " തനിക്കെന്താടോ പ്രാന്താണോ... " (കിച്ചു ) " അതേടാ എനിക്ക് പ്രാന്താണ്... ആരും രക്ഷപ്പെടും എന്ന് വിചാരിക്കണ്ട... എന്റെ മോനെ കൊന്ന എല്ലാരേയും ഞാൻ കണ്ടെത്തും... അവരെ ആരെയും ഞാൻ വെറുതെ വിടില്ല... " രാമഭദ്രൻ പുറത്തേക്ക് പാഞ്ഞു പോയി... കിച്ചുവിന്റെ കണ്ണുകൾ അവൻ പോയതിന്റെ പിറകെ പാഞ്ഞു ... അവന്റെ കണ്ണുകളിൽ ഇഷുവും അവളെ കരയിപ്പിച്ചവരുടെ മുഖവും തെളിഞ്ഞു നിന്നു ... pk യുടെ കരസ്പർശം കിച്ചുവിന്റെ തോളിൽ പതിഞ്ഞപ്പോഴാണ് അവൻ ബോധത്തിലേക്ക് വന്നത്... " എന്താടാ ഇതിന്റെ ഒക്കെ അർത്ഥം " കിച്ചു pk യെ നോക്കി കണ്ണടച്ച് അവന്റെ ഓഫീസ് റൂമിലേക്ക് പോയി... " കിച്ചു... ഡാ... നീയാണോ ഇതിനു പിറകിൽ " കിച്ചുവിന്റെ പിറകെ പോയ pk ചോദിച്ചു...

" ടാ സത്യം പറ... ഇനി നിനക്കെന്റെ മുന്നിൽ നിന്ന് രക്ഷയില്ല... നീ സത്യം പറയാതെ ഞാൻ വിടില്ല... നിനക്കിതിൽ എന്തെങ്കിലും പങ്കുണ്ടോ..." കിച്ചു അവനെ നോക്കി ചിരിച് അതെ എന്ന രീതിയിൽ തലയാട്ടി... " എടാ... നീ എന്ത് അസംബന്ധം ആണ് ചെയ്യുന്നത്... നമ്മളൊരു പോലീസുകാരല്ലേ... എത്തിക്സ് നു നിരക്കാത്ത കാര്യമാ നീയിപ്പോ ചെയ്യുന്നത്... ഇത്‌ നല്ലതല്ല... " " എന്ത് എത്തിക്സിന് നിരക്കാത്തത്... ഇത്രയും കാലം ഞാൻ അണിഞ്ഞിരിക്കുന്ന ഈ യൂണിഫോമിന് നിരക്കാത്ത ഒന്നും ഞാൻ ചെയ്തിരുന്നില്ല... എന്നിട്ടെന്തായി.. അവരൊക്കെ പുറത്തിറങ്ങി വിലസുന്നത് നീ കണ്ടില്ലേ... ഇനിയും അവരെ ഒക്കെ ജീവനോടെ വിട്ടാൽ ഒരുപാടു ജീവനുകൾ ഇനിയും പൊലിയും... അത് വേണോ അതോ ഇവന്മാരെ അങ്ങ് ഇല്ലാതാക്കുന്നതാണോ നല്ലത് " " എടാ.. പക്ഷെ " " ഒരു പക്ഷെയും ഇല്ല... നീ ഒന്നും അറിഞ്ഞിട്ടും ഇല്ല... കേട്ടിട്ടും ഇല്ല... ഇത്‌ ഞാൻ ബന്ധപ്പെട്ട വിഷയമാണ്.. അതിൽ ഞാൻ മാത്രം മതി " " അങ്ങനെ നീ മാത്രം ഒന്നും ചെയ്യണ്ട... ചെറുപ്പം മുതലേ നീ എന്ത് ചെയ്താലും ഞാൻ നിന്റെ കൂടെയുണ്ട്.. കാരണം എനിക്കറിയാം നീ ചെയ്യുന്നത് ശരിയായിരിക്കുമെന്ന്... അത്കൊണ്ട് ഇതിലും ഞാൻ നിന്റെ കൂടെ ഉണ്ടാവും... എപ്പോഴും " pk കിച്ചുവിനെ പോയി കെട്ടിപിടിച്ചു..

" ഞാൻ ഉണ്ടെടാ പട്ടീ... നീ അങ്ങനെ ഒറ്റക്ക് ഒന്നിലും ചെന്ന് പെടേണ്ട " pk അവനെ ഇറുകി കൊണ്ട് പറഞ്ഞു.. കിച്ചുവിന്റെ നിറഞ്ഞ കണ്ണുകൾ അവൻ അമർത്തി തുടച്ചു pk യെ കെട്ടിപിടിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു വീട്ടിലേക്ക് ചെല്ലുമ്പോൾ ഇഷുവും നന്ദുവും ശാരദയുടെ രണ്ട് ഭാഗങ്ങളിലായി മടിയിൽ കിടക്കുകയായിരുന്നു.. ഇഷുവിനെ തഴുകുന്ന ശാരദയുടെ കൈ നന്ദു കുശുമ്പോടെ എടുത്ത് അവളുടെ തലയിലേക്ക് വെക്കുന്നുണ്ട് .. ഉടനടി ഇഷു ആ കൈ പിടിച്ച് അവളുടെ തലയിലേക്ക് തന്നെ വെക്കും.. നന്ദു തിരിച്ചും... അവസാനം ഗതി കെട്ട് ശാരദ രണ്ട് കൈ രണ്ട് പേരുടെയും തലയിൽ വെച്ച് തലോടാൻ തുടങ്ങി... ഇത്‌ കണ്ട് കൊണ്ടാണ് കിച്ചു അങ്ങോട്ട് ചെല്ലുന്നത്... ഇഷുവിനെയും നന്ദുവിനെയും അവൻ കുറച്ചു നേരം അവിടെ നോക്കി നിന്നു... പിന്നേ പതിയെ അവരുടെ അടുത്തേക്ക് നടന്ന് നന്ദുവിന്റെ അടുത്തായി കിടന്നു... ഇഷു തല പൊക്കി അവനെ നോക്കി ചിരിച്ചപ്പോൾ അവളെ തഴുകി കൊണ്ടിരിക്കുന്ന ശാരദയുടെ കയ്യെടുത് അവന്റെ മുടിയിൽ വെച്ചു... ഇഷു ചുണ്ട് കൂർപ്പിച്ചവനെ നോക്കി.. " എന്താടീ നോക്കി പേടിപ്പിക്കുന്നത് ഉണ്ടക്കണ്ണി... ഇതേ ഞങ്ങടെ അമ്മയാ.. ഞങ്ങളെ തലോടിയിട്ട് മതി വന്ന് കയറിയവരെ തലോടൽ "

കിച്ചു അത് പറഞ്ഞതും ഇഷുവിന്റെ മുഖം വാടി... അവൾക്ക് സേതുവിനെയും കിച്ചനെയും ഓർമ വന്നു... എത്രയോ തവണ അമ്മയുടെ മടിയിൽ കിടന്ന് താനും ഏട്ടനും വഴക്കുണ്ടാക്കിയിട്ടുണ്ട് ... ഇഷു നിറഞ്ഞു വന്ന കണ്ണുകൾ തുടച് റൂമിൽ നിന്ന് പുറത്തേക്ക് പോയി... " എന്ത് കഷ്ടമാണ് ഏട്ടാ... ചേച്ചിയെ വിഷമിപ്പിച്ചപ്പോൾ ഇപ്പൊ സമാധാനമായല്ലോ " നന്ദു കിച്ചുവിനോട് ദേഷ്യപ്പെട്ടു ഇഷുവിന്റെ പിറകെ പോയി.. " ഇഷുവിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്ന മോൻ തന്നെ അവളോട് ഇങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല... കുറച്ചു കാലമേ അവളെ പരിചയപ്പെട്ടിട്ടായിട്ടുള്ളൂ... മരുമകളായിട്ടല്ല മോളായിട്ട് തന്നെയാണ് കണ്ടത് ... അവളും എനിക്ക് നിന്നെയും നന്ദുവിനെയും പോലെ എന്റെ സ്വന്തം മോളാണ് " ശാരദയും അവിടെ നിന്നെഴുന്നേറ്റ് പോയി... കിച്ചുവിനെന്തോ അവളോടങ്ങനെ പറഞ്ഞതിൽ കുറ്റബോധം തോന്നി... തമാശക്കാണ് പറഞ്ഞതെങ്കിലും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ സഹിച്ചില്ല... ഇഷുവിന്റെ ഓരോ നീർതുള്ളികളും അവന്റെ ഹൃദയത്തെ ഒരുപാടു വേദനിപ്പിക്കുന്നുണ്ട്... അവളില്ലാത്ത ഒരു ജീവിതം അവന് ചിന്തിക്കുന്നതിനപ്പുറമായിരുന്നു .... തന്റെ പാതി... ആദ്യ പ്രണയം... അവളില്ലെങ്കിൽ അവനൊരിക്കലും പൂർണ്ണനല്ല..

💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു ഹാളിലേക്ക് ചെല്ലുമ്പോൾ ഇഷുവിന്റെ അടുത്തായി ശാരദായും ഓപ്പോസിറ്റ് ചെയറിൽ നന്ദുവും ഇരിക്കുന്നുണ്ടായിരുന്നു ... കിച്ചു പതിയെ ഇഷുവിന്റെ അടുത്ത് പോയിരുന്നു.. കിച്ചുവിനെ കണ്ടതും ഇഷു ചുണ്ടുകൾ കൂർപ്പിച് അവന് ഓപ്പോസിറ്റ് തലതിരിച്ചിരുന്നു... അവളുടെ പിണക്കം കണ്ടപ്പോൾ കിച്ചുവിന് ചിരിയാണ് വന്നത് ഒപ്പം ഒരു കുസൃതിയും... " അമ്മേ... എനിക്കൊരു ചായ ഉണ്ടാക്കി തരാവോ " കിച്ചു ശാരദയോടായി പറഞ്ഞു.. " അതിനെന്താ മോനെ... ഇപ്പൊ തന്നെ തരാം " ശാരദ അവിടെ നിന്ന് എഴുന്നേറ്റ് പോയതും കിച്ചു നന്ദുവിന് നേരെ തിരിഞ്ഞു.. " നീ ഇനി എന്ത്‌ നോക്കി നില്കുവാടീ... പോയി അമ്മയെ സഹായിക്കടീ " " ചായ ഉണ്ടാക്കാൻ അമ്മ പോരെ.. ഞാനെന്തിനാ " (നന്ദു ) " എനിക്ക് ചായ മാത്രം പോരാ... വല്ലതും കഴിക്കാനും വേണം... പോ.. പോ... വേം പോയി ഉണ്ടാക്കിയിട്ട് വാ " " ഹും " നന്ദു ചവിട്ടി തുള്ളി ഉള്ളിലോട്ടു പോയി... പിറകെ പോകാൻ എഴുന്നേറ്റ ഇഷുവിനെ അവൻ വലിച്ച് സോഫയിൽ കിടത്തി അവളുടെ മേലെ അവൻ കയറി കിടന്നു... " നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ഇഷൂ " അവളുടെ മൂക്കിൽ അവന്റെ മൂക്കുരസി കൊണ്ട് ചോദിച്ചു... " എനിക്ക് പിണക്കൊന്നും ഇല്ല "

" പിന്നെന്തിനാ ഈ വാശി.. മ്മ് " അവളുടെ മൂക്കുത്തിയിൽ അവനൊന്ന് മൃദുവായി ചുംബിച്ചു... " നന്ദുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമായി നന്ദുവേട്ടാ... എന്റെ അച്ഛനും അമ്മയും കിച്ചേട്ടനും ഒക്കെ ഇപ്പൊ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ അനാഥയാവില്ലായിരുന്നു നന്ദുവേട്ടാ... ശാലിനി ചേച്ചിയുടെ ഒറ്റപ്പെടൽ എനിക്കിപ്പോ മനസ്സിലാവുന്നുണ്ട് " ഇഷു കണ്ണുകൾ അമർത്തി ചിമ്മി... അവളുടെ നീർതുള്ളികൾ കിച്ചുവിന്റെ ഹൃദയത്തിലാണ് പതിഞ്ഞത് ... " നീയൊരിക്കലും ഒറ്റക്കാവില്ല... അതിനു ഞാൻ സമ്മതിക്കില്ല... നിന്നിൽ നിന്നെനിക്കൊരു മടക്കം എനിക്ക് അസാധ്യമാണ്... I love you ഇഷു and I won't leave from you..." കിച്ചു ഇഷുവിന്റെ നെറുകെയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... ഇഷുവിന്റെ കൈകൾ അവനെ വലയം ചെയ്ത് പിടിച്ചു... അവന്റെ തല അവളിലേക്ക് താഴ്ന്നു വരുന്നത് കണ്ടപ്പോൾ ഇഷു അതിനെ വരവേൽക്കാനെന്ന വണ്ണം കണ്ണുകളടച് കിടന്നു... രണ്ട് പേരുടെയും നിശ്വാസം പരസ്പരം അവരെ ഇക്കിളിയാക്കി... കിച്ചുവിന്റെ അധരങ്ങൾ അതിന്റെ ഇണയെ ലക്ഷ്യമാക്കി നീങ്ങി.. നിർത്താതെയുള്ള ഫോൺ ബെല്ലിൽ നിന്നാണ് രണ്ട് പേരും സ്വബോധത്തിലേക്ക് വന്നത്...

തന്റെ ലക്ഷ്യം നിറവേറാത്തതിന്റെ ദേഷ്യത്തിൽ കിച്ചു സോഫയിൽ ആഞ്ഞടിച് ഇഷുവിന്റെ മേലെ നിന്നും എഴുന്നേറ്റു... ഇഷു കള്ളച്ചിരിയോടെ അവിടെ നിന്നെഴുന്നേറ്റ് നടക്കാൻ തുനിഞ്ഞതും കിച്ചു അവളുടെ കൈ പിടിച്ച് അവന്റെ അടുത്ത് തന്നെ ഇരുത്തി... ഫോണിൽ സംസാരിക്കുന്നതിനിടയിലും അവന്റെ കണ്ണുകൾ അവളുടെ അധരങ്ങളിലേക്ക് നീങ്ങുന്നത് കണ്ടവൾ കണ്ണ് കൊണ്ടവനെ ശകാരിച്ചു.. ഫോൺ വെച്ചതും അവൻ വീണ്ടും അവളുടെ അടുത്തേക്ക് വരുന്നത് കണ്ട് അവന്റെ ചുണ്ടിനു മേൽ അവളുടെ വിരലുകൾ വെച്ചവനെ തടഞ്ഞു... " ആരാ വിളിച്ചത്? " (ഇഷു ) " അത് pk യാ... ദത്തന്റെ കേസ് ഫയലിനെ കുറിച്ച് പറയാൻ വിളിച്ചതാ " ദത്തൻ എന്ന് കേട്ടതും ഇഷുവിന്റെ മുഖത്തെ ചിരി മാഞ്ഞു... " നന്ദുവേട്ടാ... " " മ്മ് " " ആരാ... ആരാ അവനെ കൊന്നത് " ഇഷുവിന്റെ കണ്ണുകൾ തിളങ്ങി ... കിച്ചു ചിരിയോടെ അവളെ നോക്കി... " പോയി റെഡി ആയി വാ... നമുക്കൊരു സ്ഥലം വരെ പോകാനുണ്ട് " ഇഷുവിന്റെ മുഖത് കൈ വെച്ച് കൊണ്ടവൻ പറഞ്ഞു... " എങ്ങോട്ടാ നന്ദുവേട്ടാ " " അതൊക്കെ പറയാം... വേഗം പോയി റെഡിയാവ്‌ " കിച്ചു അതും പറഞ് ഫോണെടുത് പുറത്തേക്ക് പോയി... ഇഷു സംശയത്തോടെ അവൻ പോകുന്നത് നോക്കി നിന്നു.... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story