ഇഷാനന്ദ്: ഭാഗം 42

ishananth

എഴുത്തുകാരി: കട്ടു

യാത്രയിലുടനീളം എങ്ങോട്ടാണെന്ന് ഇഷു ചോദിച്ചെങ്കിലും കിച്ചു ഒരക്ഷരം അവളോട് മിണ്ടിയില്ല... അൽപ നേരത്തെ യാത്രക്ക് ശേഷം ഒരു ചെറിയ ഓടിട്ട വീടിനു മുമ്പിൽ അവൻ വണ്ടി നിർത്തി... ചെറിയ വീടാണെങ്കിലും അതിന്റെ ചുറ്റുഭാഗവും നല്ല വൃത്തിയോടെ കാത്തു സൂക്ഷിച്ചിട്ടുണ്ടായിരുന്നു.. ഇഷു സംശയത്തോടെ കാറിൽ നിന്നിറങ്ങി... കിച്ചു അവളെ ചേർത്ത് പിടിച്ച് വീടിനുള്ളിലേക്ക് നടന്നു... അകത്തേക്ക് കയറിയതും ഒരേ പോലെയുള്ള രണ്ട് പെൺകുട്ടികൾ ഇരുന്ന് പടിക്കുന്നുണ്ടായിരുന്നു... കിച്ചുവിനെയും ഇഷുവിനെയും കണ്ടതും രണ്ടുപേരും എഴുന്നേറ്റ് അവരെ നോക്കി ചിരിച്ചു... അവരെ ഇതിന് മുമ്പേ എവിടെയോ കണ്ട് പരിജയം ഉണ്ടെന്ന് ഇഷു ഓർത്തു... " അച്ഛാ... അവരെത്തി " രണ്ടുപേരിൽ ഒരാൾ ഉള്ളിലേക്ക് നോക്കി വിളിച്ചു കൂവി... മറ്റേ പെൺകുട്ടി അവർക്ക് വേണ്ടി ചെയർ ഒരുക്കി...

കിച്ചു ഇഷുവിനെ നോക്കി അവരുടെ രണ്ട് പേരുടെയും അടുത്ത് പോയിരുന്നു... രണ്ട് കുഞ്ഞനുജത്തിമാരോട് പെരുമാറുന്ന പോലെ കിച്ചു അവരോട് സംസാരിക്കുന്നത് ഇഷു നോക്കി നിന്നു... തിരിച്ചുവരും കിച്ചുവിനോട് അത് പോലെ തന്നെ ആയിരുന്നു പെരുമാറിയിരുന്നത്... അപ്പോഴാണ് ഉള്ളിൽ നിന്നും വാസു ഇറങ്ങി വരുന്നത്... അവനെ കണ്ടതും ഇഷു ഞെട്ടി.. " അങ്കിൾ... " വാസു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.. " മോളെ കാത്തു അകത്തൊരാളിരിപ്പുണ്ട്... പോയി നോക്ക് " ഇഷുവിന്റെ തലയിൽ കൈ വെച്ച് കൊണ്ട് വാസു പറഞ്ഞു... ഇഷു കിച്ചുവിനെ നോക്കി.. കിച്ചു കണ്ണുകൊണ്ടു അകത്തേക്ക് പോകാൻ അനുവാദം കൊടുത്തതും അവൾ പതിയെ അകത്തെ റൂമിലേക്ക് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

അകത്തേക്ക് കയറിയ ഇഷു കണ്ടത് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ്... പുറം തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവൾക്ക് മുഖം കാണാൻ കഴിഞ്ഞില്ല.. ഇഷു അവളുടെ അടുത്തേക്ക് നടന്നു.. തോളിൽ ആരുടെയോ കൈ പതിഞ്ഞപ്പോഴാണ് നന്ദന തിരിഞ്ഞു നോക്കുന്നത്.. മുന്നിൽ ഇഷു നിൽക്കുന്നത് കണ്ടതും അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... " ചേച്ചീ " നന്ദന ഇഷുവിനെ കെട്ടിപിടിച്ചു.. ഇഷു ഞെട്ടലോടെ നന്ദനയുടെ കരവലയത്തിൽ നിന്നു... പതിയെ അവളുടെ കരങ്ങളും നന്ദുവിനെ ചേർത്ത് പിടിച്ചു... നന്ദന അവളുടെ തോളിൽ കിടന്ന് ഒരുപാടു കരഞ് തീർത്തു... ഇഷു അവളെ ആശ്വപ്പിക്കുന്ന രീതിയിൽ പുറത്ത് കൈ തട്ടി കൊണ്ടിരുന്നു.. " രണ്ട് പേരുടെയും സ്നേഹ പ്രകടനം കഴിഞ്ഞോ... "

കിച്ചു കൈകൾ പിണച്ചു കെട്ടി വാതിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു.. കിച്ചുവിന്റെ ശബ്ദം കേട്ടതും രണ്ട് പേരും അകന്ന് മാറി... നന്ദന കണ്ണുകൾ തുടച്ചു കിച്ചുവിനെ നോക്കി ചിരിച്ചു... വാസു കിച്ചുവിന്റെ അടുത്ത് വന്ന് അവന്റെ തോളിലൂടെ കയ്യിട്ട് നിന്നു... ഇഷു സംശയത്തോടെ എല്ലാവരെയും മാറി മാറി നോക്കി... " എന്താ നന്ദുവേട്ടാ ഇതൊക്കെ... നിങ്ങൾക്കൊക്കെ എങ്ങനെ... എനിക്കൊന്നും മനസ്സിലാവുന്നില്ല " " കാര്യങ്ങളൊക്കെ ഞാൻ പറയാം മോളെ " വാസു കിച്ചുവിന്റെ അടുത്ത് നിന്നും മുന്നോട്ട് വന്ന് കൊണ്ട് തുടർന്നു... " എന്റെ മോള് ആശുപത്രിയിൽ നിന്നാദ്യമായി കണ്ണ് തുറന്നതും ചോദിച്ചത് മോളെയാണ്... ഞാൻ അന്നുണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞതും എന്റെ മോളുടെ കണ്ണുകളിൽ പക വന്ന് നിറയുന്നത് ഞാൻ കണ്ടു... പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കണ്ടത് എന്റെ പഴയ നന്ദനയെ അല്ല... ദത്തനോട് പ്രതികാരം ചെയ്യണം എന്ന് പറഞ് നടക്കുന്ന എന്റെ മോളെയാണ്..

സ്വന്തം മോളെ നശിപ്പിച്ചവനോടുള്ള പക ഏതൊരച്ഛനെ പോലെ എന്റെ ഉള്ളിലും ഉണ്ടായിരുന്നു... പക്ഷെ ഞങ്ങളുടെ കയ്യിൽ അതിനുള്ള പണമോ സ്വാധീനമോ ഒന്നും ഉണ്ടായിരുന്നില്ല... അപ്പോഴാണ് എനിക്ക് കിച്ചുവിനെ ഓർമ വന്നത്... ഇവനെ തിരഞ് ഞാൻ സ്റ്റേഷനിൽ പോയിരുന്നു ... പക്ഷെ എനിക്കന്നിവനെ കാണാൻ കഴിഞ്ഞില്ല... നമ്പർ കൊടുത്ത് അന്ന് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ ഇവൻ വിളിക്കുമോ എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല... പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു ഇവനെന്നെ വിളിച്ചു.. ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോ എതിർക്കും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.. പക്ഷെ ഞങ്ങളുടെ കൂടെ നിൽക്കുവാണ് ചെയ്തത്... നന്ദന ആശുപത്രി വിടുന്നത് വരെ ഇവളെ ഒരേട്ടനെ പോലെ പരിപാലിച്ചതും എന്റെ കുടുംബത്തിന് ഒരു താങ്ങായി നിന്നതും എല്ലാം കിച്ചുവാണു...

ഒരേട്ടന്റെ സ്നേഹം കിട്ടാതെ വളർന്ന എന്റെ മക്കൾക്ക് ഒരേട്ടന്റെ സ്ഥാനം നൽകി ഇവൻ ഞങ്ങളെ പരിപാലിച്ചു... " വാസു പറഞ്ഞു നിർത്തി... ഇഷു കിച്ചുവിനെ ബഹുമാനത്തോടെ നോക്കി... ഇഷുവിന്റെ നോട്ടം കണ്ടതും ഇതൊക്കെ എന്ത് എന്ന രീതിയിൽ കിച്ചു നിന്നു... അവന്റെ ആ മനോഭാവം കണ്ടതും ഇതെന്ത് സാധനം എന്ന രീതിയിൽ കിച്ചുവിനെ നോക്കി നാവ് പുറത്തേക്കിട്ട് കോക്രി കാണിച്ചു... വാസു വീണ്ടും തുടർന്നു... " ഞങ്ങൾ മൂന്ന് പേരും കൂടിയാണ് മോളെ ദത്തനെ കൊന്നത്... അവനെ ഇല്ലാതാക്കിയത് ഞങ്ങളാണ്... " ഇപ്പ്രാവശ്യം ഇഷു ശരിക്കും ഞെട്ടി... അവള് കിച്ചുവിനെ നോക്കിയപ്പോൾ അവൻ കയ്യുംകെട്ടി തല താഴ്ത്തി നിന്നു... " എന്റെ മോളാണ് അവനെ... ആ ........... മോനെ വശീകരിച് റൂമിലെത്തിച്ചത്... ഞങ്ങളാണ് അവനെ ചെന്നായയെ കൊണ്ട് കടിപ്പിച്ചത്...

അവൻ ചാകുന്നത് വരെ അവന്റെ നിലവിളിയും ഞങ്ങൾ പുറത്ത് തന്നെ ഉണ്ടായിരുന്നു... ഈ തെറ്റ് ചെയ്‌തെങ്കിലും എനിക്ക് കുറ്റബോധമില്ല മോളെ... കാരണം ഇനി ഒരച്ഛനും മോൾക്കും ഇങ്ങനൊരു അവസ്ഥ വരരുത്... അവനെ പോലെയുള്ളവന്മാരെ ഇല്ലാതാക്കിയാലേ ഒരുപാടു പെൺകുട്ടികൾക്ക് ഇവിടെ മനസ്സമാധാനത്തിൽ ജീവിക്കാൻ പറ്റൂ " വാസുവിന്റെ കണ്ണുകൾ നിർവൃതിയടഞ്ഞു... ഇഷു നന്ദനയെ ഒരിക്കൽ കൂടി ഇറുകി പുണർന്ന് എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി... കിച്ചുവിനെ അവളെ ഫേസ് ചെയ്യാൻ ഒരു മടിയുണ്ടായിരുന്നു... പക്ഷെ ഇഷു കാറിൽ കയറിയ ഉടനെ അവന്റെ നെഞ്ചോട് അവളുടെ തല ചേർത്ത് കിടന്നത് കണ്ടപ്പോൾ അവന്റെ നെഞ്ചിലെ ഭാരം ഒഴിഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇഷുവിന്റെ ഉള്ളം കലുഷിതമാണെന്ന് മനസ്സിലാക്കിയ കിച്ചു നേരെ വിട്ടത് ബീച്ചിലേക്കാണ്... അവൾക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും അവളാദ്യം ചൂസ് ചെയ്യുന്നത് ബീച് ആണെന്ന് അവനറിയാമായിരുന്നു... അൽപനേരം അലയടിച്ചുയരുന്ന തിരമാലകളെ നോക്കിയിരുന്നപ്പോൾ ഇഷു ഒന്ന് ശാന്തമായി... തന്നെ തഴുകുന്ന കാറ്റിനെ കണ്ണുകളടച് തല ഉയർത്തി അവൾ വരവേറ്റു... അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തത്തി കളിച്ചു... ഇഷുവിന്റെ ഉള്ളം തണുത്തു എന്ന് മനസ്സിലാക്കിയ കിച്ചു പതിയെ കടലിലേക്കിറങ്ങി ഇഷുവിനെ കൂടെ ഇറങ്ങാൻ വിളിച്ചു... പക്ഷെ അവൾ വിസമ്മതത്തോടെ തലയാട്ടി... " ദേ ഇഷു... ഇത്രയും നേരമായിട്ടും കടലിലിറങ്ങാതെ ഇങ്ങനെ ഇരുന്നാൽ കടലമ്മ നിന്നോട് ക്ഷോഭിക്കുവെ... " " ആണോ... അത് ഞാനങ്ങു സഹിച്ചു... " " നീ വരില്ലല്ലോ... " " ഇല്ല... നന്ദുവേട്ടൻ കളിച്ചോ " " വോകെ " കിച്ചു പാന്റല്പം കയറ്റി വെച്ച് വെള്ളത്തിലേക്ക് ഇറങ്ങി ഒരിക്കൽ കൂടി ഇഷുവിനെ നോക്കി...

അവൾ വരില്ലെന്ന് കണ്ടപ്പോൾ വെള്ളം അവളുടെ മേലേക്ക് തട്ടി തെറിപ്പിച്ചു കൊണ്ടിരുന്നു ... അപ്പോഴാണ് ഒരു കൂറ്റൻ തിരമാല കിച്ചുവിനെ മറികടന്നു വന്നത്... തിരമാലയുടെ ശക്തിയിൽ കിച്ചുവിന്റെ ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണു... " അയ്യേ... " ഡ്രെസ്സിൽ മൊത്തം മണ്ണും വെള്ളവും പുരണ്ട് കിച്ചു വെള്ളത്തിൽ നിന്ന് എഴുന്നേറ്റു... കിച്ചുവിന്റെ കോലവും തലയിലുള്ള കിരീടം കണ്ട് ഇഷു പരിസരം മറന്ന് പൊട്ടിച്ചിരിച്ചു... " എന്താടീ ഇത്ര ചിരിക്കാൻ... 🤨" (കിച്ചു ) " അയ്യോ... എനിക്കിനി ചിരിക്കാൻ വയ്യേ... എന്തായാലും നന്ദുവേട്ടന് പറ്റിയ തൊപ്പി തന്നെ കിട്ടിയല്ലോ " ഇഷു വയർ പൊത്തി ചിരിച്ചു.. " തൊപ്പിയോ " കിച്ചു തലയിൽ കൈവെച്ചു... കയ്യിൽ ഒരു കൊട്ട പായൽ തടഞ്ഞതും അവൻ അറപ്പോടെ കൈ കുടഞ്ഞു... കൂടാതെ ഇഷുവിന്റെ ചിരിയും കൂടി കണ്ടപ്പോൾ അവന്റെ സകല നിയന്ത്രണവും പോയി.. " ഇപ്പൊ നന്ദുവേട്ടനെ കാണാൻ ഐസക് ന്യൂട്ടണെ പോലുണ്ട്... എന്താ ഒരു ചേർച്ച 😆😆"

" ഒരാൾ വെള്ളത്തിൽ വീണാൽ ഇങ്ങനെ ആണോടീ... നിന്നെ ഞാൻ ശരിയാക്കി തരാടീ " കിച്ചു പാഞ്ഞു ഇഷുവിന്റെ അടുത്തേക്ക് ചെന്നു... അവന്റെ നോട്ടം കണ്ടപ്പോ തന്നെ ഇഷുവിന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു... അവൾക്കെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ കിച്ചു അവളെ പൊക്കിയെടുത് വെള്ളത്തിൽ കൊണ്ട് പോയിട്ടു... " അയ്യേ... എന്ത് പണിയാ നന്ദുവേട്ടാ ഈ കാണിച്ചേ... " " നീ വല്ലപ്പോഴും ഒന്ന് കുളിക്കുന്നത് നല്ലതാ മോളെ " "എനിക്ക് വെള്ളത്തിന്റെ അല്ലെർജി ഉള്ളത് നന്ദുവേട്ടന് അറിയുന്നതല്ലേ... അത് കൊണ്ടാ ഞാനിങ്ങനെ കുളിക്കാതെ നടക്കുന്നത്... ഇതിപ്പോ.. ശേ " ഇഷു മേലെയുള്ള മണ്ണൊക്കെ തട്ടി മാറ്റാൻ തുടങ്ങി... " ഇനി ഒരു പണിയും കൂടി ഉണ്ട് മോളെ " കിച്ചു അത് പറഞ്ഞ് ഇഷുവിന്റെ ഇടുപ്പിൽ പിടിച്ച് അവന്റെ അടുത്തേക്ക് വലിച്ചു...

പെട്ടെന്നുള്ള പ്രവർത്തിയിൽ ഇഷു അവന്റെ നെഞ്ചിൽ തറഞ്ഞു നിന്നു... അവളുടെ കണ്ണുകൾ അവനിൽ ലയിച്ചതും കിച്ചു അവന്റെ തലയിലുള്ള പായലെടുത് അവളുടെ തലയിലേക്കിട്ടു... " അയ്യേ... " " ഇപ്പൊഴാടീ നീ ന്യൂട്ടന്റെ പെണ്ണുമ്പിള്ള ആയത്... ഹഹഹ 😆😆😆" " എന്ത് കെകെകെ... ഹും... " ഇഷു ദേഷ്യത്തോടെ അവനെ തള്ളി മാറ്റി മണല്പരപ്പിലേക്ക് പോയിരുന്നു... " ഒരു പണി തന്നാൽ മറുപണി തരാൻ ഈ കിച്ചുവിനറിയാം മോളെ " അവളുടെ അടുത്തേക്ക് പോയിരുന്ന് കൊണ്ടവൻ പറഞ്ഞു... ഇഷു ചിറികൊട്ടി തിരിഞ്ഞിരുന്നു... അവരെ തലോടി കാറ്റ് കടന്ന് പോയി കൊണ്ടിരുന്നു ... നനഞ്ഞൊട്ടി ഇരിക്കുന്ന അവര് രണ്ടുപേരിലും തണുപ്പ് വ്യാപിക്കാൻ തുടങ്ങി... ഇഷു തണുത്തു വിറക്കുന്നത് കണ്ടപ്പോൾ കിച്ചു അവളെ ചേർത്ത് പിടിച്ചിരുന്നു...

" നന്ദുവേട്ടാ... എനിക്ക് ഐസ്ക്രീം വാങ്ങി തരാവോ " " തണുത്തിരിക്കുമ്പോളോണോടീ നിന്റെ ഐസ്ക്രീം തീറ്റ " " തണുത്തിരിക്കുമ്പോ ഐസ്ക്രീം കഴിക്കണം... ഭയങ്കര രസാ " " ഒരു പ്രത്യേകതരം ഹോബ്ബികളാണല്ലേ... " " ഹിഹി " " എന്റെ ഇഷൂട്ടിക്ക് ഏത് ഫ്ലാവർ വേണം " " എല്ലാം വേണം " " നീയെന്താടീ കുംഭകർണനു പഠിക്കുവാണോ... എല്ലാം കഴിക്കാൻ " " പ്ലീസ്.. പ്ലീസ്... പ്ലീ... സ് " " ആ.. ഓക്കേ.. നീ കാറിൽ പോയിരുന്നോ... ഞാൻ വാങ്ങിയിട്ട് വരാം " കിച്ചു അവളുടെ അടുത്ത് നിന്നും പാര്ലറിന്റെ അടുത്തേക്ക് പോയി... ഇഷു കാറിന്റെ അടുത്തേക്കും... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു വണ്ടിയിലിരുന്ന് തന്റെ മേലുള്ള മണലൊക്കെ തട്ടി മുടിയൊക്കെ കോതി ശരിയാക്കുമ്പോഴാണ് കിച്ചു കൈനിറയെ ഐസ്ക്രീമുമായി വരുന്നത്... അവന്റെ വരവ് കണ്ടപ്പോൾ അവൾക്ക് പാവം തോന്നി...

കിച്ചുവിന് കാറിന്റെ ഡോർ തുറക്കാൻ ബുദ്ധിമുട്ടാവുമെന്ന് തോന്നിയപ്പോൾ അവള് തന്നെ ഡോർ തുറന്ന് കൊടുത്തു... കിച്ചു കാറിലേക്ക് കയറി ദേഷ്യത്തോടെ നോക്കി... " ഇതാ... പുഴുങ്ങി തിന്ന്... നീ ചോദിച്ച ഫ്ലാവേഴ്‌സ് ഒക്കെ ഉണ്ട് " " നന്ദുവേട്ടാ... you are the best lover in the world " കിച്ചുവിന്റെ കയ്യിൽ നിന്നും ഐസ്ക്രീം തട്ടി പറിച് വാങ്ങി കൊണ്ടവൾ പറഞ്ഞു... " അല്ല മോളെ... ഇതൊക്കെ ഒറ്റ ഇരുത്തത്തിൽ തിന്ന് തീർക്കാനാണോ മോളെ ഉദ്ദേശം " " അല്ലാ... ഇതീന്ന് ഒന്ന് നന്ദുക്ക് എടുത്ത് വെക്കും... ബാക്കി ഒക്കെ ഞാൻ കഴിക്കും " ഐസ്ക്രീമിന്റെ സ്പൂൺ കിച്ചുവിന്റ വായിൽ വെച്ച് കൊടുത്ത് കൊണ്ട് ഇഷു പറഞ്ഞു... " തരാൻ ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല... എനിക്ക് കൊതി തട്ടണ്ടാ എന്ന് വിചാരിച്ചിട്ടാ... ഹും " ഇഷു തിരിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി...

ഒറ്റയടിക്ക് എല്ലാം തിന്ന് തീർക്കുന്ന ഇഷുവിനെ കിച്ചു ചിരിയോടെയും അതിലുപരി അത്ഭുതത്തോടെയും നോക്കി ഇരുന്നു... ഇടക്ക് ഇഷു തല ഉയർത്തി അവന് വേണോ എന്ന് ചോദിച്ചപ്പോൾ അവൻ വേണ്ട എന്ന് തലയാട്ടി... പെട്ടെന്ന് തന്നെ ഇഷു എല്ലാം കാലിയാക്കി കിച്ചുവിനെ നോക്കി... അവളുടെ മുഖം കണ്ടതും കിച്ചു ചിറി പൊത്തി ചിരിക്കാൻ തുടങ്ങി... " എന്താ... എന്തിനാ ഇങ്ങനെ ചിരിക്കണേ " കിച്ചു മിറർ അവൾക്ക് നേരെ തിരിച് അതിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു... ഇഷു മിററിലേക്ക് നോക്കിയതും കിച്ചുവിനെ ദയനീയമായി നോക്കി... ഐസ്ക്രീം തീറ്റയുടെ പരിണിത ഫലമായി രണ്ട് കവിളിലും മൂക്കിൻ തുമ്പിലും ഒക്കെ പറ്റി പിടിച്ചിട്ടുണ്ടായിരുന്നു... കിച്ചു ടിഷ്യു പേപ്പറെടുത്ത അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് മുഖത്തുള്ള ഐസ്ക്രീമൊക്കെ തുടച് മാറ്റാൻ തുടങ്ങി...

തണുപ്പിന്റെ കാഠിന്യം കൊണ്ടും അവന്റെ ചുടുനിശ്വാസം അവളിൽ പതിയുന്നത് വികാരത്തിന്റെ വേലിയേറ്റങ്ങൾ അവളിൽ ഉടലെടുക്കുന്നതവളറിഞ്ഞു... ഇഷു കണ്ണിമ വെട്ടാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു... ഇടക്കെപ്പോഴോ തല ഉയർത്തി നോക്കിയ കിച്ചു കാണുന്നത് തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന ഇഷുവിനെയാണ്... അവളുടെ കണ്ണുകളിലേക്കെന്തോ അവന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല... അവളുടെ ഓരോ നോട്ടത്തിലും താൻ ലയിച്ചു പോകുന്നതവനറിഞ്ഞു... കിച്ചു അറിയാതെ തന്നെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി ചേർത്തു... ഒരു ചെറു ചുംബനത്തിനു ശേഷം അവൻ അവളുടെ നെറ്റിയുമായി അവന്റെ നെറ്റി കൂട്ടി മുട്ടിച്ചിരുന്നു... രണ്ട് പേരും ഒരുപാട് നേരം അങ്ങനെ ഇരുന്നു... ഒടുവിൽ അകന്ന് മാറാൻ നോക്കിയ കിച്ചുവിനെ ഇഷു പൊതിഞ്ഞു പിടിച്ചു... ഇഷുവിന്റെ നിശ്വാസത്തിൽ തന്റെ ശ്വാസഗതി ക്രമാതീതമായി വർധിക്കുന്നത് കിച്ചുവറിഞ്ഞു...

അവൻ തല ഉയർത്തി അവളുടെ മൂർദ്ധാവിൽ ചുംബനമർപ്പിച്‌ നാസിക വഴി വീണ്ടും അധരങ്ങളിലേക്ക് നീങ്ങി... ആദ്യം കീഴ്ചുണ്ടും പിന്നീട് മേൽചുണ്ടും അവൻ മാറിമാറി നുകർന്നു കൊണ്ടിരുന്നു... ഇഷുവിന്റെ കൈകൾ അവന്റെ പുറത്തും കിച്ചുവിന്റെ കൈകൾ അവളുടെ കഴുത്തിലും അമർന്നു... ഒരു ദീർഘ ചുംബനത്തിനു ശേഷം രണ്ട് പേർക്കും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി തുടങ്ങിയപ്പോൾ ഇഷ്ട്ടത്തോടെയല്ലെങ്കിലും രണ്ട് പേരും പരസപരം അകന്ന് മാറി ... രണ്ട് പേരും ഒരുമിച്ച് കിതക്കാൻ തുടങ്ങി... അവസാനം ഒരു ദീർഘ നിശ്വാസം എടുത്ത് കിച്ചു ഇഷുവിനെ നോക്കിയപ്പോൾ തന്നെ നോക്കി ചിരിക്കുന്ന ഇഷുവിനെ ആണവൻ കണ്ടത്... " എന്താടീ... " " എന്റെ മുഖം വൃത്തിയാക്കാൻ വന്ന കിച്ചുവേട്ടൻ ഇപ്പൊ സ്വന്തം മുഖം വൃത്തിയാക്കേണ്ട അവസ്ഥയായി... "

" ഏഹ്... " കിച്ചു വേഗം കണ്ണാടിയിലേക്ക് നോക്കി... ഇഷുവിന്റെ മുഖത്തുണ്ടായിരുന്ന ഐസ്ക്രീമൊക്കെ ഇപ്പൊ തന്റെ മുഖത്തും ഉള്ളത് കണ്ടപ്പോൾ കിച്ചുവിന് ചിരിപൊട്ടി... " ഒരു തെറ്റ് ഏതൊരു പോലീസുകാരനും പറ്റും.. 😜" (കിച്ചു ) "പക്ഷേ ഈ പോലീസുകാരന് എപ്പോഴും തെറ്റ് പറ്റാണല്ലോ... " " തെറ്റെന്താണെന്ന് മോൾക്ക് ഞാനിപ്പോ കാണിച്ചു തരാട്ടോ " കിച്ചു അതും പറഞ്ഞ് ഇഷുവിന്റെ കൈ പിടിച്ച് വലിച് അവന്റെ നെഞ്ചിലേക്കിട്ടു... ഇഷു തല ഉയർത്തി നോക്കിയതും മീശ പിരിച്ചവളെ അവൻ നോക്കി... ഇഷു നാവു പുറത്തേക്കിട്ട് കാണിച്‌ അവന്റെ ഹൃദയത്തിന്റെ താളവും കേട്ട് അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു... കിച്ചു വണ്ടിയെടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഇഷു കൈകൾ ഗിയറിൽ വെച്ചു ... കിച്ചു അവളെ നോക്കി ചിരിച്ച് അവളുടെ കയ്യിന്റെ മേലെ കൈ വെച്ച് കാർ സ്റ്റാർട്ട്‌ ചെയ്തു....... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story