ഇഷാനന്ദ്: ഭാഗം 44

ishananth

എഴുത്തുകാരി: കട്ടു

നിർത്താതെയുള്ള കോളിങ് ബെൽ കേട്ടാണ് നിരഞ്ജൻ (രാമഭദ്രന്റെ ലോയർ ) ഉറക്കത്തിൽ നിന്നെഴുനേൽക്കുന്നത്... അവൻ ഉറക്കചടവോടെ വാതിൽ തുറന്നു... ക്യാപ്പും ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന കിച്ചുവിനെ സംശയത്തോടെ നോക്കി... " ആരാടാ നീ " നിരഞ്ജൻ ഈർഷ്യത്തോടെ ചോദിച്ചു.. കിച്ചു തിരിഞ്ഞ് അവനെ നോക്കി ചിരിച്ചു... " നീ... ACP കിഷോർ അല്ലേ... എന്താ ഈ നേരത് " (നിരഞ്ജൻ ) " അതൊക്കെ നമുക്ക് അകത്തേക്ക് കയറിയിട്ട് പറയാം " (കിച്ചു ) കിച്ചു നിരഞ്ജനെ തള്ളി അകത്തേക്ക് കയറി വാതിലടച് കുറ്റിയിട്ടു... " ഇനി പറ എന്താ നിനക്ക് പറയാനുള്ളത് " നിരഞ്ജൻ കിച്ചുവിന്റെ മുന്നിൽ കൈ പിണച്ചു കെട്ടി ഒരല്പം അഹങ്കാരത്തോടെ ചോദിച്ചു... " എനിക്ക് പറയാനല്ല... ചെയ്യാനാ ഉള്ളത് " അത് വരെ ചിരിച് നിന്നിരുന്ന കിച്ചുവിന്റെ മുഖം മാറി... അവൻ നിരഞ്ജന്റെ നെഞ്ചിൻ കൂടിലേക്ക് നോക്കി ആഞ്ഞു ചവിട്ടി... പെട്ടെന്നുളള അറ്റാക്ക് ആയതിനാൽ നിരഞ്ജൻ ഹാളിലെ കസേരയിൽ ചെന്ന് വീണു... കിച്ചു പുച്ഛ ചിരിയോടെ നിരഞ്ജന്റെ അടുത്തേക്ക് വന്നതും അവൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് കിച്ചുവിനു നേരെ രണ്ട് കയ്യും നീട്ടി അടിക്കാൻ ഓങ്ങി... പക്ഷെ അതിനു മുമ്പേ കിച്ചു അവന്റെ രണ്ട് കയ്യും ബ്ലോക്ക്‌ ചെയ്ത് മർമ സ്ഥാനത്തേക്ക് മുട്ട് കാൽ കയറ്റി...

നിരഞ്ജൻ വേദന കൊണ്ട് പുളഞ് നിലത്തേക്കിരുന്നു... " നിന്നോട് ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നോടിങ്ങനെ ചെയ്യുന്നത്... " നിരഞ്ജൻ വേദനക്കിടയിലും കിച്ചുവിനോട് ചോദിച്ചു... " അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ... ചെയ്യാൻ പോകുന്നതല്ലേ ഉള്ളൂ " കിച്ചുവിന്റെ കണ്ണുകളിൽ അഗ്നിയാളി... പിന്നീടവിടെ കണ്ടത് കിച്ചുവിന്റെ താണ്ടവം ആയിരുന്നു... എല്ലാ മർമ സ്ഥാനവും അവൻ അടിച് പരുവമാക്കി... കിച്ചു ഒരു മാംസ പിണ്ഡം പോലെ കിടക്കുന്ന നിരഞ്ജന്റെ തല മുടി പിടിച്ചു വലിച്ച് കിച്ചുവിന്റെ മുഖത്തേക്കടുപ്പിച്ചു... " എന്താടാ #%@*#% മോനെ നിനക്ക് വേണ്ടത്... " നിരഞ്ജൻ ദേഷ്യത്തോടെ അലറി.. " എനിക്ക് നിന്നെയാടാ വേണ്ടത്... നിന്നെ പോലുള്ളവന്മാരാ ഈ ലോകത്തിനു ഭാരമായവരെ രക്ഷിക്കുന്നത്... നിയമം സംരക്ഷിക്കേണ്ട നീ തന്നെ അതിന് നേരെ തിരിഞ്ഞാൽ എനിക്ക് കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ലടാ ........മോനെ... ഇനി ഒരു നിരപരാധിയും നീ കാരണം ശിക്ഷിക്കപ്പെടാനോ ഒരു കുറ്റവാളിയും നീ കാരണം രക്ഷപ്പെടാനോ ഞാൻ അനുവദിക്കില്ല " കിച്ചു ദേഷ്യത്തോടെ അവന്റെ തല ശക്തിയിൽ നിലത്തേക്കിട്ടു... എന്നിട്ടും ദേഷ്യം അടങ്ങാതെ കിച്ചു നിലത്ത് വീണു കിടക്കുന്ന മരത്തിന്റെ ചെയർ എടുത്ത് നിരഞ്ജന്റെ തലയിൽ ആഞ്ഞടിച്ചു... കസേരയുടെ പാർട്സുകൾ നാലു ഭാഗങ്ങളിലേക്ക് ചിന്നി ചിതറി... നിരഞ്ജൻ ബോധമറ്റ് നിലത്തേക്ക് വീണു... കിച്ചു അവന്റെ ചോരയിൽ കുതിർന്ന ശരീരം പകയോടെ നോക്കി നിന്നു...

അവന്റെ ചുണ്ടിൽ ഒരു വിജയ ചിരി വിടർന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 രാവിലെ ശാരദയോടോപ്പം അടുക്കള ജോലിക്കിറങ്ങിയതായിരുന്നു ഇഷു... അപ്പോഴാണ് കിച്ചുവിന് ചായ കൊണ്ട് പോയി കൊടുക്കാൻ ശാരദ ഇഷുവിനോട് പറഞ്ഞത്.. ഇഷു ഒരു കപ്പ്‌ ചായയുമായി കിച്ചുവിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ കിച്ചു പുഷ് അപ്പ് എടുത്ത് കൊണ്ടിരിക്കുകയായിരുന്നു... അവന്റെ വിയർത്തൊട്ടിയ ശരീരം ഇഷു നോക്കി നിന്നു... അവൾക്ക് ഒരു കുഞ്ഞു കുസൃതി തോന്നി.. ഇഷു ചായ നൈറ്റ്സ്റ്റാൻഡിൽ വെച്ചു പുഷപ് എടുത്ത് കൊണ്ടിരിക്കുന്ന കിച്ചുവിന്റെ മേലെ കയറി കിടന്നു.. " എന്താ മോളെ ഉദ്ദേശം "അവളുമായി പൊങ്ങി കൊണ്ട് കിച്ചു ചോദിച്ചു... " ഒന്നുല്ലല്ലോ " (ഇഷു ) " ഒന്നുല്ലേ... എന്നാ ഇപ്പൊ ശരിയാക്കി തരാട്ടാ " കിച്ചു ഒറ്റ കൈ പൊന്തിച് അവളെ അവന്റെ മേലെ നിന്നും വലിച്ച് അവന്റെ താഴെയായി കിടത്തി... കിച്ചു ഓരോ തവണയായി ഉയർന്നു താവുമ്പോഴും അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി കഥ പറഞ്ഞു... അവസാനം കിതച്ചവൻ അവളുടെ മേലേക്ക് വീണ് ഇഷുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവൻ കിടന്നു ... അവനിൽ നിന്നുയർന്നു വരുന്ന കിതപ്പും അവന്റെ വിയർപ്പിന്റെ ഗന്ധവും ഇഷുവിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ടായിരുന്നു... " നന്ദുവേട്ടാ... എഴുന്നേറ്റെ... " ഇഷു കിച്ചുവിനെ തള്ളി കൊണ്ട് പറഞ്ഞു... കിച്ചു സംശയത്തോടെ അവളെ നോക്കി... " നിനക്കൊട്ടും കോൺട്രോളില്ലലെ ഇഷൂ "

കിച്ചു ഇഷുവിന്റെ മേലെ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തായി കിടന്നു കള്ളച്ചിരിയോടെ ചോദിച്ചു... ഇഷു അവനെ കനപ്പിച്ചു നോക്കി അവിടെ നിന്നുമെഴുന്നേറ്റു.. " നന്ദുവേട്ടൻ ഡെയിലി വർക്ക്‌ ഔട്ട്‌ ചെയ്യുവോ " ഇഷു പഞ്ചിങ് ബാഗിലേക്ക് ഒരു പഞ്ച് കൊടുത്ത് കൊണ്ട് ചോദിച്ചു.. " ഇല്ലടീ... നിന്നെ പോലെ പത്തു മണി വരെ കിടന്നുറങ്ങാം " (കിച്ചു ) " ദേ... കള്ളം പറയരുത്... ഞാൻ മാക്സിമം പോയാൽ ഒമ്പത് വരെ ഉറങ്ങാറുള്ളൂ " (ഇഷു ) " മതീലോ " കിച്ചു പുച്ഛിച്ചു.... " പുച്ചിക്കുന്നോടാ പരട്ട നന്ദുവേട്ടാ " ഇഷു എഴുന്നേറ്റ് നിൽക്കുന്ന കിച്ചുവിന്റെ മേലേക്ക് പഞ്ചിങ് ബാഗ് ഒരൊറ്റ തട്ട് ... ഇപ്പൊ തട്ടി വീഴും എന്ന ഇഷുവിന്റെ പ്രതീക്ഷ കാറ്റിൽ പറത്തി കൊണ്ട് കിച്ചു അത് കൈ കൊണ്ട് തടഞ്ഞു... " നീ എന്നേ... ഈ എന്നേ വീഴ്ത്താൻ നോക്കുന്നോടീ പുല്ലേ " കിച്ചു ഇഷുവിനു നേരെ തന്റെ കൈ കൊണ്ട് തടഞ്ഞ പഞ്ചിങ് ബാഗ് ഒരൊറ്റ ചവിട്ട്... ഇഷുവിനു നല്ല ഭാഗ്യം ആയത് കൊണ്ട് കിച്ചുവിന്റെ ഉന്നം തെറ്റിയില്ല... ഇഷുവിന്റെ മൂക്കിന് തന്നെ അത് തട്ടി.. ചുവന്നു കിടക്കുന്ന മൂക്കൊന്ന് തൊട്ട് കൊണ്ട് ഇഷു കിച്ചുവിനെയും ബുക്കിലിരിക്കുന്ന ഷെൽഫും മാറി മാറി നോക്കി.. " കൊല്ലാൻ നോക്കുന്നോടാ പുല്ലേ " ഇഷു ഷെൽഫിൽ നിന്നും ഒരു ബുക്കെടുത്തു കിച്ചുവിനെ നേരെ എറിയാൻ വേണ്ടി നിന്നു..

" ഇഷൂ... ബുക്ക് തൊട്ട് കളിക്കരുത്... അതെനിക്കിഷ്ട്ടല്ല " കിച്ചു ഇഷുവിനു നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... എന്നിട്ടും ഇഷു ബുക്കെടുത്തു അവനെ നേരെ നിൽക്കുന്നത് കണ്ടപ്പോൾ കിച്ചുവിന് ദേഷ്യം വന്നു... അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് ബുക്ക്‌ തട്ടി പറിച് വാങ്ങാൻ നോക്കി... അപ്പോഴേക്കും ഇഷു അവളുടെ പുറകിലേക്ക് പിടിച്ചു... കിച്ചു ഒരു കൈ കൊണ്ട് അവളെ ബ്ലോക്ക്‌ ചെയ്ത് മറു കൈ കൊണ്ട് ബുക്ക്‌ എത്തി പിടിക്കാൻ നോക്കി... കിച്ചുവിന്റെ പിടുത്തം അവളുടെ കൈകളിൽ മുറുകി ഇഷുവിനു വേദനയെടുക്കാൻ തുടങ്ങി... ഇഷുവിന്റെ മുഖം വേദന കൊണ്ട് ചുളിയുന്നത് കണ്ടാണ് കിച്ചു അവളുടെ കൈ വിട്ടത്... അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണൊക്കെ കലങ്ങിയിരുന്നു... എന്തോ അത് കണ്ടപ്പോൾ കിച്ചുവിനും സങ്കടായി.. അവൻ ഇഷുവിന്റെ തിണിർത്തു കിടക്കുന്ന കൈ പൊക്കി അവളുടെ കണ്ണുകളിലേക്ക് നോക്കി അവിടെ ചുണ്ടുകളമർത്തി... " വേദനിക്കുന്നുണ്ടോടാ " കിച്ചു അവളുടെ കൈകളിലേക്ക് ഊതി കൊണ്ട് ചോദിച്ചു... ഇഷു ഉണ്ടെന്നും ഇല്ലെന്നും എന്ന രീതിയിൽ തലയാട്ടി... " സോറി മോളെ.. ഞാനറിയാതെ😔 " കിച്ചു തല താഴ്ത്തി കൊണ്ട് പറഞ്ഞു... അവന്റെ വാടിയ മുഖം കണ്ടപ്പോൾ ഇഷു അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് പെരുവിരലിൽ ഉയർന്നു നെറ്റിയിൽ ചുംബിച്ചു... പിന്നീടത് കണ്ണുകളിലേക്കും കവിളുകളിലേക്കും ഒക്കെ വ്യാപിച്ചു...

കിച്ചു അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർത്തി അവനിലേക്ക് അടുപ്പിച് നിർത്തി... ഇഷു അപ്പോഴും ചുംബന ലഹരിയിൽ തന്നെ ആയിരുന്നു.. പെട്ടെന്ന് കിച്ചുവിന്റെ ഫോൺ അടിച്ചതും രണ്ട് പേരും ഞെട്ടി മാറി... കിച്ചു ഇഷുവിനെ കുസൃതിയോടെ നോക്കി ഫോണെടുത് സംസാരിച്ചു... " ഇഷൂ... ഞാൻ ഹോസ്പിറ്റൽ വരെ ഒന്ന് പോയിട്ട് വരാട്ടോ " " എന്താ നന്ദുവേട്ടാ " " നിരഞ്ജൻ വക്കീൽ ആശുപത്രിയിലാണെന്ന് " " എന്ത് പറ്റി " " അറിയില്ല.... " " അറിയാത്തതാണോ അതോ അറിയാത്ത പോലെ അഭിനയിക്കുന്നതാണോ 🤨" ഇഷുവിന്റെ ചോദ്യം കേട്ട് കിച്ചു അവളെ നോക്കി ചിരിച്ചു... ആ ചിരിയിലുണ്ടായിരുന്നു ഇഷുവിനുള്ള മറുപടിയും... " നന്ദുവേട്ടാ... ഞാനും വന്നോട്ടെ " " എന്തിനു " " എനിക്കയാളെ ഒന്ന് കാണണം... അയാളെ മാത്രല്ല എന്റെ അമ്മയെ ചീത്ത സ്ത്രീയാക്കി ചിത്രീകരിച്ച എല്ലാവരെയും എനിക്കീ അവസ്ഥയിൽ കാണണം " ഇഷു പകയോടെ പറഞ്ഞു... കിച്ചു ചിരിയോടെ അവളുടെ തോളിൽ തട്ടി റെഡിയാവാൻ പറഞ്ഞ് ബാത്റൂമിലോട്ട് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവും ഇഷുവും ഹോസ്പിറ്റലിലേക്ക് പോയി... ICU വിന് മുന്നിൽ തന്നെ pk ഉണ്ടായിരുന്നു... അവനെ കണ്ടപ്പോൾ കിച്ചു ഇഷുവിന്റെ കയ്യും പിടിച് വേഗത്തിൽ നടന്നു... കിച്ചുവിനെ കണ്ടതും pk അവനെ ദയനീയമായി നോക്കി...

" ഇങ്ങേർക്ക് സ്വന്തവും ബന്ധവും ഒന്നും ഇല്ലേ " ICU വിന് മുമ്പിൽ pk അല്ലാതെ ആരും ഇല്ല എന്ന് കണ്ട ഇഷു കിച്ചുവിനോട് ചോദിച്ചു.. " ഇങ്ങേരുടെ സ്വഭാവ മഹിമ കൊണ്ട് ഭാര്യയും മക്കളും ഒക്കെ പണ്ടേ ഒഴിവാക്കി പോയതാ... രാവിലെ പണിക്ക് വരുന്ന ചേച്ചിയാണ് പോലീസിനെ വിളിച്ചറിയിച്ചത് " Pk പറഞ്ഞു... അപ്പോഴാണ് വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വരുന്നത്.. " ഡോക്ടർ... എന്താണ് പാഷെന്റിന്റെ അവസ്ഥ " ( കിച്ചു ) " 42 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല... ആരാണ് ഇതിന് പിന്നിലെന്ന് വല്ല തുമ്പും കിട്ടിയോ " " ഇല്ല ഡോക്ടർ " (pk ) " എന്തായാലും ഒരു പ്രൊഫഷണൽ ട്രൈനെർ ആണ് ഇതിന് പിറകിൽ... എല്ലാ പാർട്സും ടാമേജാണ്‌... ഇനി ബോധം വന്നാൽ തന്നെ എണീറ്റ് നടക്കും എന്നൊരുറപ്പും പറയാൻ കഴിയില്ല...ഒന്നുകിൽ കോമയിലേക്ക് പോകും അല്ലെങ്കിൽ ഓർമ നഷ്ടപ്പെടും " Pk യും ഇഷുവും കിച്ചുവിനെ ഒന്നിരുത്തി നോക്കി... കിച്ചു നിഷ്കു ഭാവത്തിൽ ഡോക്ടറെ നോക്കി നിന്നു.. " താങ്ക്യു ഡോക്ടർ " (കിച്ചു ) ഡോക്ടർ അവിടെന്ന് പോയതും pk കിച്ചുവിന്റെ കോളറിൽ പിടിച്ചു... " എല്ലാം മുൻകൂട്ടി കണ്ടതായിരുന്നല്ലേടാ പട്ടീ " (pk) " വിടെടാ പുല്ലേ... നിനക്കെന്താ ഇത്ര ടെൻഷൻ... " " എടാ ഇത്‌ കേസ് ആക്കണ്ടേ... സമൂഹത്തിലെ ഉയർന്നു വരുന്ന ഒരു പൊളിറ്റിഷനും അതിലുപരി പേരുകേട്ട ഒരു ലോയറും ആണ്... മേളിൽ നിന്ന് പ്രഷർ വരും " " അതാണോ " കിച്ചു പുച്ഛിച്ചു.. " നിനക്കെന്താടാ ഒരു പേടിയില്ലാതെ... ഇങ്ങേർക്കെങ്ങാനും ബോധം വന്നാൽ "

" ബോധം വന്നാൽ അയാളോട് തന്നെ അന്വഷിക്കാൻ പറ... വല്യ വല്യ കൊലപാതകങ്ങളൊക്കെ ഒറ്റക്ക് തെളിയിക്കുന്ന മനുഷ്യനല്ലേ " " നീ നന്നാവില്ലടാ പട്ടീ " " താങ്ക്യു😜 " " പോടാ പുല്ലേ " pk ദേഷ്യത്തോടെ തിരിഞ്ഞു നിന്നു... " ടാ... pk " കിച്ചു അവനെ തോണ്ടി വിളിച്ചു.. " എന്താടാ പരട്ടെ " " നിനക്കെന്തിനാടാ ഇത്ര റ്റെൻഷൻ... ഇപ്പൊ നീ ഇതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട... നിന്റെ കല്യാണമാണ്... അതിനെ കുറിച്ച് മാത്രം ആലോചിച്ചാൽ മതി... ഇല്ലെങ്കിലേ ഐഷു പട്ടിണിയാവും " ഐഷു എന്ന് പറഞ്ഞതും pk യിൽ ഒരു ചിരി വിടർന്നു... " അയ്യടാ... ചെക്കന്റെ ഒരു നാണം കണ്ടില്ലേ... " " പോ അവ്ട്ന്ന് " " എന്നാലേ എന്റെ മോൻ കേസ് അന്വഷിക്ക്.... ഞങ്ങൾ പോട്ടെ " കിച്ചു ഇഷുവിനെയും കൂട്ടി പുറത്തേക്ക് നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കാറിൽ കയറിയ ഉടനെ ഇഷു കിച്ചുവിനെ ഒന്നിരുത്തി നോക്കി... " എന്താടീ ഇങ്ങനെ നോക്കുന്നത് " " പ്രൊഫഷണൽ ട്രൈനറെ ഒന്ന് നോക്കിയതാ " " എന്ത്യേ.. നിനക്ക് വല്ല സംശയവും ഉണ്ടോ " " എന്നാലും ഇതൊക്കെ എവിടെ കൊണ്ടോയി വെച്ചേക്കുന്നു " " കാണിച്ചു തരണോ... " കിച്ചു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച് കൊണ്ട് ചോദിച്ചു... " വേ.. വേണ്ട " " ഹാ.... കാണിച് തരാടീ " " വേണ്ടെന്നേ... " " വേണ്ടെങ്കിൽ വേണ്ട... അല്ലെങ്കിലും ഞാനിങ്ങനെ മൂത്ത് നരച്ചു പോകത്തെ ഉള്ളൂ " " അത് ഞാനങ്ങു സഹിച്ചു... ഹും " ഇഷു ചിറി കൊട്ടി പുറത്തേക്ക് നോക്കി ഇരുന്നു... കിച്ചു അവളെ നോക്കി ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു.......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story