ഇഷാനന്ദ്: ഭാഗം 45

ishananth

എഴുത്തുകാരി: കട്ടു

" ടാ.. നീ ഇങ്ങനെ ടെൻഷനടിക്കാതെ " അഖി pk യുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... Pk യുടെ കല്യാണ ദിവസമാണ്... മുണ്ടും പൊക്കി പിടിച്ച് നഖവും കടിച്ച് നിൽക്കുവാണു pk... " എടാ ഇതിത്രയും ടെൻഷനുള്ള പരിപാടിയാണെന്ന് എനിക്കറിയില്ലായിരുന്നു... ചിലപ്പോ എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ടാവും " pk നഖം കടിച്ചു കൊണ്ട് പറഞ്ഞു.. " ഓ പിന്നേ... ബാക്കിയുള്ളവരൊക്കെ ആദ്യം രണ്ട് മൂന്നാലെണ്ണം കെട്ടിയിട്ടല്ലേ കല്യാണം കഴിക്കുന്നത്... ഒന്ന് പോടാപ്പാ " " നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെടാ..." " അതേടാ.. കല്യാണവും കഴിഞ്ഞ് ഒരച്ഛനാവാൻ നിൽക്കുന്ന എനിക്കിതൊന്നും മനസ്സിലാവില്ല... " " ഇവനെ പോലെ ഒക്കെ ആയാൽ മതിയായിരുന്നു " കയ്യും പിടിച്ചു രണ്ട് മാടപ്രാവുകളെ പോലെ വരുന്ന കിച്ചുവിനെയും ഇഷുവിനെയും നോക്കി pk ആത്മ പറഞ്ഞു... കിച്ചു അടുത്തെത്തിയതും pk അവരെ ഒന്നിഴുഞ്ഞു നോക്കി... " ഇഷൂ സൂപ്പറായിട്ടുണ്ടല്ലോ... " (pk ) " താങ്ക്യു pk... ഞാൻ പോയി ഐശുനെ കണ്ടിട്ട് വരാം " ഇഷു കിച്ചുവിനെ നോക്കി ഡ്രസ്സിങ് റൂമിലോട്ട് പോയി... അവൾ പോയതും pk കിച്ചുവിന്റെ നേരെ ചെന്നു.. " മോനെ കിച്ചു... എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... ഇന്ന് നിന്റെ കല്യാണമാണോ അതോ എന്റെ കല്യാണമാണോ " " നിന്റെയല്ലേ... 🙄"

" എന്നിട്ടാണോടാ പുല്ലേ ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നേക്കുന്നത്... ഇതിപ്പോ ചെക്കനേയും പെണ്ണിനേയും മാറി പോവുല്ലോ " " സൗന്ദര്യം ഒരു ശാപമാണോ ചേട്ടാ... " (കിച്ചു ) " അഖി... ഇങ്ങനാണേൽ ഞാനീ കളിക്കില്ല... ഞാൻ പോവാണ് " (pk) " ഹാ ഒന്നടങ്ങടാ " (അഖി ) " എന്താടാ നിന്റെ പ്രശ്നം " (കിച്ചു ) " അവന് കല്യാണം വേണ്ടെന്ന്... " (അഖി ) " ഏഹ്... അതെന്താ " " നീ വിചാരിക്കുന്ന പോലെ അല്ലേടാ... ഭയങ്കര ടെൻഷനുള്ള കാര്യാടാ.. എന്റെ SSLC റിസൾട്ട്‌ വരുമ്പോ വരെ ഞാനിത്ര ടെൻഷനടിച്ചിട്ടില്ല.. " " ഈ റ്റെൻഷൻ നിനക്ക് സഹിക്കാൻ കഴിയുന്നില്ലേ... ഇനി എത്ര ടെൻഷൻ സഹിക്കാനുള്ളതാ... " " പോടാ പുല്ലുകളെ... " Pk ദേഷ്യപ്പെട്ടു... അവന്റെ പരവേശം കണ്ട് കിച്ചുവും അഖിയും കളിയാക്കി ചിരിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇതേസമയം പെൺപട.... ഇഷു റൂമിലേക്ക് ചെല്ലുമ്പോൾ ഐഷുവിന്റെ കൂടെ നീതു ഒഴികെ വേറാരും ഉണ്ടായിരുന്നില്ല.. " ഇവിടെ ഉള്ളവരൊക്കെ എവിടെ പോയി " ഇഷു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.. " ഇവിടൊരാൾ ആട്ടി പായിച്ചു വിട്ടു " നീതു ഐഷുവിനെ നോക്കി പറഞ്ഞു.. " എന്തിനു 🙄" " ചോയിചോക്ക് " " എന്താ ഐഷു നിന്റെ പ്രശനം " " ഇഷൂ... എനിക്കീ കല്യാണം വേണ്ടെടീ " " ഏഹ് " " എനിക്കീ കല്യാണം വേണ്ടെന്ന് " " നീയെന്താടീ ബാംഗ്ലൂർ ഡേയ്സിലെ നസ്രിയ കളിക്കുന്നോ... കല്യാണം വേണ്ടെന്ന് പറഞ്ഞ് പുക വലിക്കാൻ... " " നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്റെ അവസ്ഥ " " അതെന്താ.. പറഞ്ഞാൽ മനസ്സിലാവാത്ത അവസ്ഥ "

ഇഷു ഐഷുവിനെ സംശയത്തോടെ നോക്കി... ഐഷു ഇഷുവിന്റെ അടുത്തേക്ക് വന്ന് ചെവിയിൽ ഒരു കാര്യം പറഞ്ഞു... " ഏഹ്... അപ്പൊ നീ ഡേറ്റ് നോക്കാതെ ആണോ മുഹൂർത്തം കുറിച്ചത് " " എടി.. ഡേറ്റ് ഒക്കെ നോക്കിയതാ.. പക്ഷെ ഇപ്പ്രാവശ്യം നേരെത്തെ ആയി " " അത് സാരല്യ... കുറെ പേർക്ക് അങ്ങനെ ഉണ്ടാവാറുണ്ട്... pk കുറച്ചൂസം സഹിച്ചോളും " " അതല്ലെടീ പുല്ലേ ഞാൻ പറയുന്നത്... അയാൾ സഹിച്ചില്ലെങ്കിൽ എനിക്കെന്താ " " പിന്നേ " " എടീ നിനക്കറിയുന്നതല്ലേ ഈ സമയത്തു എനിക്ക് ഇമോഷൻസ് കണ്ട്രോൾ ചെയ്യാൻ പറ്റില്ലെന്ന്... ആൾക്കാരോട് എങ്ങനാ ബീഹെവ് ചെയ്യാ എന്ന് പോലും എനിക്ക് പറയാൻ പറ്റില്ല " " അതല്ലെങ്കിലും അറിയില്ലല്ലോ " " പോടീ പരട്ടെ " ഐഷു ബെഡിൽ കിടക്കുന്ന തലയണ എടുത്ത് ഇഷുവിനെ എറിഞ്ഞു... അപ്പോഴാണ് പുറത്ത് നിന്നും ഐഷുവിന്റെ അമ്മ വന്ന് ഐഷുവിനെ കതിർമണ്ഡപത്തിലേക്ക് കൊണ്ട് വരാൻ പറഞ്ഞു... അത് പറഞ്ഞതും ഐഷുവിന്റെ ടെൻഷൻ വീണ്ടും കൂടി.. " ഐഷു... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... വാ " " ഇല്ലെടീ.. ഞാൻ വരൂല... എനിക്കീ കല്യാണം വേണ്ട " അലമാരയുടെ മറവിൽ പോയി ഐഷു പറഞ്ഞു... അവസാനം ഇഷുവും നീതുവും ഒരു വഴിക്ക് അവളെ പറഞ്ഞ് സമാധാനിപ്പിച്ചു മണ്ഡപത്തിലേക്ക് ആനയിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

Pk ടെൻഷനും അടിച് കതിർമണ്ഡപത്തിലിരിക്കുമ്പോഴാണ് ഐഷുവിനെ ആനയിച്ചു കൊണ്ട് വരുന്നത്... പിങ്ക് കളറിലുള്ള സർന സിൽക്ക് സാരിയും അതിനു മാച്ചായ ടെംപിൾ കട്ട്‌ ജ്വെൽസും ആയിരുന്നു അവളണിഞ്ഞിരുന്നത്... അവളെ കണ്ടതും pk അവന്റെ ടെൻഷനൊക്കെ മറന്ന് അവളെ തന്നെ നോക്കി ഇരുന്നു... " ഇതുവരെ കല്യാണം വേണ്ട എന്ന് പറഞ്ഞിരുന്ന ചെക്കനാ... ഇപ്പൊ നോക്കിയേ " കിച്ചു അഖിയുടെ ചെവിയിലായി പറഞ്ഞു... കിച്ചുവും അഖിയും കളിയാക്കി ചിരിക്കുന്നത് കണ്ട് pk അവരെ സൂക്ഷിച് നോക്കി... ഐഷു കതിർ മണ്ഡപത്തിൽ വന്നിരുന്നതും pk ചെറുവിരൽ കൊണ്ട് അവളെ ഒന്ന് തോണ്ടി.. പക്ഷെ കത്തുന്ന ഒരു നോട്ടമാണ് ഐഷുവിൽ നിന്ന് കിട്ടിയ മറുപടി... അവളുടെ നോട്ടം കണ്ടതും pk പേടിച് എന്താന്നുള്ള രീതിയിൽ ഇഷുവിനെ നോക്കി.. പക്ഷെ അപ്പോഴേക്കും ഇഷു കിച്ചുവിന്റെ അരികിൽ എത്തി അവരുടേതായ ലോകത്തായിരുന്നു... താലി കഴുത്തലണിയിക്കുമ്പോഴും സിന്ദൂരം ചാർതുമ്പോഴൊന്നും ഐഷു തല ഉയർത്തി നോക്കിയില്ല... ചിലപ്പോ ടെൻഷൻ കൊണ്ടായിരിക്കാം എന്ന് pk യും ചിന്തിച്ചു... ചടങ്ങുകളൊക്കെ കഴിഞ്ഞ് ഐഷുവുമായി pk കാറിലേക്ക് കയറാൻ നേരം ഐഷു pk യുടെ കൈ വിടുപ്പിച്ചു വിഷ്ണുവിനെ പോയി കെട്ടിപിടിച്ചു

" അച്ഛാ എനിക്ക് പോണ്ടച്ചാ... എന്നേ വിടല്ലച്ഛാ " ഐഷു അവനെയും കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു... " മോളെ നാളെ തന്നെ ഇങ്ങോട്ട് വരാലോ... " വിഷ്ണു കണ്ണ് തുടച് കൊണ്ട് പറഞ്ഞു.. ഐഷു പിന്നേ ഗീതയേയും അക്ഷയെയും കെട്ടിപിടിച് കരയാൻ തുടങ്ങി.. " എടി... ഒന്ന് വേഗം പോയി താടീ... എന്നിട്ട് വേണം എനിക്കൊന്ന് സുഹിക്കാൻ " കരഞ് കൊണ്ടിരിക്കുന്ന ഐഷുവിന്റെ ചെവിയിലായി അക്ഷയ് പറഞ്ഞു... അവന്റെ ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അതവൻ പുറത്ത് കാണിച്ചില്ല... ഐഷു അവനെ ദേഷ്യത്തോടെ നോക്കി pk യുടെ കൂടെ പോകാൻ തുനിഞ്ഞു... അപ്പോഴാണ് കിച്ചുവിന്റെ കൂടെ നിൽക്കുന്ന ഇഷുവിനെ അവള് കാണുന്നത്... " ഇഷൂ 😭..." ഐഷു അവളെ ഓടിച്ചെന്ന് കെട്ടിപിടിച്ചു... അവര് രണ്ട് പേരും കെട്ടിപിടിച്ചു കരഞ്ഞു... Pk പതിയെ അവളുടെ അടുത്തേക്ക് നടന്ന് ഐഷുവിനെ വിളിച്ചു.. " താൻ പോടോ... തന്നെ എനിക്ക് വേണ്ടേ... ഇഷൂ എന്നേ ഇങ്ങേരെ കൂടെ പറഞ്ഞയക്കല്ലേ 😭" Pk യുടെ കൈ തട്ടി മാറ്റി ഇഷുവിനെ കെട്ടിപിടിച് കൊണ്ടവൾ പറഞ്ഞു... Pk യുടെ ചമ്മിയ മുഖം കണ്ട് കിച്ചു അവനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു... " ഐഷു... നീ pk യുടെ കൂടെ ചെല്ല്... നമുക്കിനിയും കോളേജിൽ നിന്നും കാണാലോ " " അയ്യോ... കോളേജ് 😭..." " ഏഹ് "

" നമ്മളിനി എങ്ങനെ ക്ലാസ് കട്ട്‌ ചെയ്യും... സിനിമക്ക് പോകും... ഒന്നിനും ഈ കഷ്മലൻ ഇനി സമ്മതിക്കില്ലെടീ 😭" " ഓ... ഇവളുടെ കരച്ചിൽ കണ്ടപ്പോൾ ഞാൻ വിജാരിച് പിരിയാനുള്ള സങ്കടം കൊണ്ടായിരിക്കുമെന്ന്... ഇതായിരുന്നല്ലേ ഉദ്ദേശം " pk പല്ലിറുമ്പി.. " എടാ കുട്ടിയുടെ രോദനം അവള് അങ്ങനെയെങ്കിലും തീർക്കട്ടെടാ... എന്തായാലും ബുദ്ധി ഉറക്കാത്ത കുട്ടിയല്ലേ " (കിച്ചു ) " ഞാൻ ഇവളുടെ തന്തപ്പിടിയോട് ഒരായിരം വട്ടം പറഞ്ഞതാ ഇവൾക്ക് കല്യാണം കഴിക്കാനുള്ള പ്രായം ആയിട്ടില്ലെന്ന്... അപ്പൊ അങ്ങേർക്കെന്നെ കെട്ടിക്കുക തന്നെ വേണം " Pk ദേഷ്യത്തോടെ കിച്ചിവിനോട് പറഞ്ഞ് നോക്കിയത് കിച്ചുവിന്റെ പിറകിലായി നിൽക്കുന്ന വിഷ്ണുവിനെയാണ്... അവൻ ഒരിളി വിഷ്ണുവിന് പാസ്സാക്കി ഐഷുവിന്റെ വിരഹത്തിൽ ഭാഗമായി നിഷ്കു ചമഞ്ഞു നിന്നു... കുറെ സമയം കഴിഞ്ഞിട്ടും ഐഷുവിന്റെ പായെരം കഴിയുന്നില്ല എന്ന് കണ്ടപ്പോൾ അവളെ വലിച് കാറിൽ കയറ്റി ഡോറടച്ചു... " അയ്യോ... എന്നേ കൊണ്ട് പോവല്ലെന്ന് പറ " ഐഷു പുറത്തേക്ക് തലയിട്ട് പറഞ്ഞു കൊണ്ടിരുന്നു... ഇതിപ്പോഴൊന്നും അവസാനിക്കില്ല എന്നറിയാവുന്നത് കൊണ്ട് pk വണ്ടിയെടുക്കാൻ പറഞ്ഞു... കരഞ് തളർന്നിരിക്കുന്നു ഐഷുവിനെ കണ്ടപ്പോൾ pk ക്ക് അലിവ് തോന്നി... അവൻ ആശ്വപ്പിക്കാനെന്ന വണ്ണം അവളുടെ കൈ പിടിച്ചതും അത് തട്ടി മാറ്റി ആദ്യം ദേഷ്യത്തോടെ അവനെ നോക്കി പിന്നേ പുറത്തേക്കും നോക്കി ഇരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

രാത്രിയിൽ pk യുടെ ഏട്ടന്റെ ഭാര്യയാണ് ഐഷുവിനെ ഒരുക്കിയത്...അവള് റൂമിലേക്ക് കയറാൻ മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ പേടി കൊണ്ടാണെന്നു അവൾ വിജാരിച്ചു... " അതെ... ഇതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത മുഹൂർത്തങ്ങളിൽ ഒന്നാണ്... പേടിയൊന്നും വേണ്ട... അവന് കുറച്ചു മുൻശുണ്ഠി ഉണ്ടെന്നേ ഉള്ളൂ... ഒരു പാവാണ്... സ്നേഹിക്കാൻ മാത്രെ അറിയൂ " ഏട്ടത്തി അവളെ ആശ്വസിപ്പിച് റൂമിലേക്ക് തള്ളി വിട്ടു... റൂമിലെത്തിയതും അവളൊന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു... ജനലിനരികിൽ കയ്യിൽ മുല്ലപ്പൂവും ചുറ്റി പുറത്തേക്ക് നോക്കി നിൽക്കുന്ന pk എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന പോലെ ഐഷു നോക്കി നിന്നു... ഐഷുവിനെ കണ്ടതും pk അവളുടെ അടുത്തേക്ക് വന്ന് അവളെ പിടിക്കാൻ വേണ്ടി കൈ ഉയർത്തി... " തൊട്ട് പോകരുതെന്നെ " ഐഷു പൊട്ടിത്തെറിച്ചു...pk പേടിച് ഒരടി മാറി നിന്നു... " ഐഷു.. മോളെ... ഇത്‌ ഞാനാഡീ.. നിന്റെ പ്രഭുവേട്ടൻ " " ഏത് പ്രഭു ദേവാണെങ്കിലും എന്നേ തൊടരുത്.. എനിക്കൊന്ന് ഉറങ്ങണം " " ഉറങ്ങാനോ... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ മോളെ " " അതോണ്ട് ഉറങ്ങാൻ പാടില്ലെന്ന് ഉണ്ടോ... ഞാൻ പോവാ " ഐഷുവിന്റെ ബിഹേവിയർ കണ്ട് pk ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. " എന്താടീ നിന്റെ ഉദ്ദേശം... രാവിലെ തുടങ്ങിയതാണല്ലോ... നീ പറഞ്ഞിട്ട് തന്നെ അല്ലെ ഞാൻ കല്യാണത്തിന് സമ്മതിച്ചത്... പറ്റില്ലെങ്കിൽ അതാദ്യമേ പറഞ്ഞൂടായിരുന്നോ " Pk ഐഷുവിന്റെ കൈ പിടിച്ച് തിരിച് കൊണ്ട് പറഞ്ഞു...

" പ്രഭുവേട്ടാ... കൈ വിട്... എനിക്ക് വേദനിക്കുന്നു " " വേദനിക്കട്ടെ... നീ എത്ര നേരായി എന്നേ വേദനിപ്പിക്കുന്നു എന്ന് നിനക്കറിയോ... ഇത്രയും നേരായിട്ട് നീ എന്നോട് നല്ലത് പോലെ സംസാരിച്ചിട്ടില്ല...അറ്റ്ലീസ്റ്റ് ഒന്ന് നോക്കിയിട്ട് പോലും ഇല്ല " Pk ദേഷ്യത്തോടെ അവളുടെ കൈ വിട്ട് തിരിഞ്ഞു നിന്നു... ഐഷു അവന്റെ അടുത്ത് പോയി പിറകിൽ നിന്നും കെട്ടിപിടിച്ചു... " പ്രഭുവേട്ടാ... സോറി... ഈ സമയത്തു എനിക്കിങ്ങനെയാ... പെട്ടെന്ന് ദേഷ്യം വരും " " ഏത് സമയത്തു " pk തിരിഞ്ഞ് നിന്ന് കൊണ്ട് സംശയത്തോടെ ചോദിച്ചു... " പ്രഭുവേട്ടാ.. എനിക്ക് പെരിയഡ്‌സ് ആണ്... അത്കൊണ്ട് ഈ സമയത് എന്നേ കണ്ട്രോൾ ചെയ്യാൻ എനിക്ക് പറ്റില്ല " ഐഷു തല താഴ്ത്തി കൊണ്ട് പറഞ്ഞു... " എന്നാ നിനക്കിത് ആദ്യമേ പറഞ്ഞൂടായിരുന്നോ.. സാരല്ല്യ.. കിടന്നോ.. ക്ഷീണം കാണും " Pk അതും പറഞ്ഞ് വാതിൽ തുറന്ന് പുറത്തോട്ട് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 " അല്ല മോനെ...എന്താ നിങ്ങളുടെ ഉദ്ദേശം... കല്യാണം കഴിക്കാനുള്ള പരിപാടി ഒന്നും ഇല്ലേ " അഖി കിച്ചുവിനോട് ചോദിച്ചു... pk യുടെ കല്യാണം കഴിഞ്ഞ് കിച്ചുവും ഇഷുവും കൂടി അഖിയുടെ വീട്ടിലേക്കാണ് വന്നത്.. " ഞങ്ങളിങ്ങനെ നടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ലെ " (കിച്ചു ) " സത്യായിട്ടും ഇല്ലടാ... നീയും പഠിക്ക് ആ അവസ്ഥ " " ഇനി എന്താവസ്ഥയാടാ... ഞങ്ങൾ ഏകദേശം ഇപ്പൊ അങ്ങനെ തന്നെ അല്ലെ " " നീ ഭാഗ്യം ചെയ്തവനാടാ... കല്യാണത്തിന് മുമ്പേ പെണ്ണുമായി സ്വന്തം വീട്ടിൽ...

അതിനും വേണെമെടാ ഒരു ഭാഗ്യം... " അഖി നെടുവീർപ്പിട്ടു... നീതു അവനെ കണ്ണുരുട്ടി നോക്കി.. " അതൊക്കെ വിട്... ദേ നോക്കിയേ pk ഓൺലൈനിൽ മെസ്സേജ് അയച്ചിരിക്കുന്നു... " (കിച്ചു ) " ഏഹ്... ഇന്നവന്റെ ഫസ്റ്റ് നൈറ്റല്ലേ... എന്നിട്ടവൻ ഫോണിലും കുത്തി കളിക്കുവാണോ " (അഖി ) ഇഷുവും നീതുവും കാര്യം മനസ്സിലായ രീതിയിൽ പരസ്പരം നോക്കി ഊറി ചിരിച്ചു... " എന്താ രണ്ട് പേർക്കും കൂടി ഒരു ചിരി " (കിച്ചു ) " ഒന്നുല്ല നന്ദുവേട്ടാ " " ഹാ.. എന്തോ ഉണ്ട്.. പറയടോ " അഖി നീതുവിനെയും നോക്കി പറഞ്ഞു... നീതു അഖിയുടെ ചെവിയിലായി കാര്യം പറഞ്ഞു.. അഖി കിച്ചുവിന്റെ ചെവിയിലും... " വിളിക്കടാ അവനെ... അവന്റെ ഇഞ്ചി കടിച്ച മുഖം എനിക്ക് കാണണം " അഖി കളിയാക്കി പറഞ്ഞതും കിച്ചു അവനെ വാട്ട്‌സ് അപ്പിൽ വീഡിയോ കോളിലിട്ടു... " അളിയാ " pk ഫോണെടുത് ദയനീയമായി കിച്ചുവിനെ വിളിച്ചു... അവന്റെ മുഖം കണ്ടതും കിച്ചുവും pk യും അവനെ കളിയാക്കി ചിരിക്കാൻ തുടങ്ങി.. " കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി... അയ്യോ കാക്കച്ചി പോയി " അഖിയും കിച്ചുവും ഒരുമിച്ച് പാടി... " പോടാ തെണ്ടികളെ... എന്റെ അവസ്ഥ നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല " " സാരല്യടാ... ഒരാഴച്ചക്കത്തെ കാര്യല്ലേ "

" കല്യാണത്തിന്റെ ദിവസം തന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ച നിന്നോടൊന്നും ഇത്‌ പറഞ്ഞിട്ട് കാര്യല്യടാ പുല്ലേ... ടാ കിച്ചു... നീ കൂടുതൽ ചിരിക്കല്ലേ... നിന്റെ കല്യാണം കഴിയട്ടെ... ഫസ്റ്റ് നൈറ്റ് എങ്ങനെ കൊളമാക്കാം എന്നെനിക്കറിയാടാ " Pk ദേഷ്യത്തോടെ ഫോൺ വെച്ച് പോയി... Pk യുടെ സംസാരം കേട്ട കിച്ചുവിന്റെ ചിറി സ്വിച്ചിട്ട പോലെ നിന്നു... അവൻ ദയനീയമായി ഇഷുവിനെ നോക്കി... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 Pk റൂമിലേക്ക് ചെല്ലുമ്പോൾ ഐഷു വയറും പൊത്തി പിടിച്ചു കിടക്കുവായിരുന്നു... pk പതിയെ അവളുടെ അടുത്ത് കയറി കിടന്ന് അവളെ ചേർത്ത് പിടിച്ച് വയറിൽ കയ്യുകളമർത്തി... ഐഷുവിന്റെ ദേഹത്തൂടെ ഒരു തരിപ്പ് അനുഭവപ്പെട്ടതും അവള് pk ക്ക് അഭിമുഖമായി കിടന്ന് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. " പ്രഭുവേട്ടാ.. സോറി " " സാരല്യടാ... നല്ല പെയിൻ ഉണ്ടോ " ഐഷു അതേയെന്ന രീതിയിൽ തലയാട്ടി... pk അവളെ ചേർത്ത് പിടിച്ചു നെറുകെയിൽ ചുംബിച് കിടന്നു... അവന്റെ സാമിപ്യം ഐഷുവിനും മനസ്സുഖം നൽകി.......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story