ഇഷാനന്ദ്: ഭാഗം 46

ishananth

എഴുത്തുകാരി: കട്ടു

കോളേജിലെ ഒരു ലെക്ചെറുമായി അന്തിയുറക്കം കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു മണികണ്ഠൻ... വിജനമായ പാതയിലെത്തിയതും ഒരു വൈറ്റ് പജേറോ റോഡിനു കുറുകെയായി നിർത്തിയിട്ടിരിക്കുന്നത് കണ്ടു... മണികണ്ഠൻ ഒരുപാടു ഹോൺ അടിച്ചെങ്കിലും വണ്ടിയിൽ ഒരു റെസ്പോൺസും ഉണ്ടായില്ല... അവസാനം അവൻ വണ്ടി അൺലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും കിച്ചു അവന്റെ കോഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു... പെട്ടെന്ന് കിച്ചുവിനെ കണ്ടതും മണികണ്ഠൻ ഒന്ന് ഞെട്ടി... പിന്നേ ആത്മസംയമനം വീണ്ടെടുത്ത് കിച്ചുവിനെ നോക്കി.. " സർ ചിന്നവീട്ടിൽ നിന്നും വരുന്ന വഴിയായിരിക്കും അല്ലയോ " കിച്ചു പുച്ഛത്തോടെ ചോദിച്ചു... " എന്താടാ... എന്താ നിനക്ക് വേണ്ടത് " മണികണ്ഠൻ കടുപ്പത്തിൽ തന്നെ അവനോട് ചോദിച്ചു...

" എനിക്കൊന്നും വേണ്ട സർ... പക്ഷെ ചില സത്യങ്ങൾ സാറെ അറിയിക്കാൻ വന്നതാ " " എന്ത് സത്യവാ നിനക്ക് പറയാനുളളത് .... ഒന്ന് വേഗം പറഞ്ഞ് തുലക്ക്... എനിക്ക് പോണം " " ഹാ.. സർ ഇത്ര ദൃതി പിടിക്കല്ലേ... ഞാൻ കാണിച്ചു തരാം " കിച്ചു അവന്റെ കയ്യിലുള്ള ഫോണെടുത് മണികണ്ഠനു നേരെ നീട്ടി... അതിലേക്ക് നോക്കി മണികണ്ഠൻ നെട്ടിത്തരിച്ചിരുന്നു പോയി... തന്റെ ഭാര്യയും മകളും രാമഭദ്രന്റെയും ദത്തന്റെയും കൂടെ.. ച്ചെ... ഇത്രയും കാലം രാമഭദ്രനെ വിശ്വസിച്ചു കൂടെ നിന്നതിനുള്ള ശിക്ഷ ... മണികണ്ഠൻ വീഡിയോ കാണാനാകാതെ തല മാറ്റി കണ്ണുകൾ ഇറുക്കി അടച്ചു... അവന്റെ കണ്ണുകളിൽ നിന്നും നീർക്കണങ്ങൾ പൊടിഞ്ഞു... " മറ്റുള്ളവരുമായി കിടക്ക പങ്കിടാൻ പോവുമ്പോൾ സർ ഓർത്തില്ല സ്വന്തം ഭാര്യയും മകളും മറ്റൊരുത്തന്റെ കൂടെ അവിടെ കിടപ്പറ പങ്കിടും എന്ന് ലെ സാറേ " കിച്ചു പരിഹാസത്തോടെ പറഞ്ഞു.. " ടാ " മണികണ്ഠൻ ദേഷ്യത്തോടെ അലറി..

" കിടന്ന് തിളക്കാതെ സാറേ... എന്നോട് ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല... ഗുരുനാഥൻമാരെ ബഹുമാനിച്ചിട്ടേ ശീലമുള്ളൂ... ഇത്‌ വരെ നിന്ദിച്ചിട്ടില്ല.. അത്കൊണ്ട് മാത്രമാ ഞാൻ വെറുതെ വിടുന്നത്... അല്ലെങ്കിലും തനിക്കിതിലും വലിയ ശിക്ഷ കിട്ടാനില്ല... ഉറ്റ സുഹൃത്തും മോനുമായി ഭാര്യയും മകളും കിടക്ക പങ്കിടുന്ന വീഡിയോ ഇപ്പൊ ഇൻറർനെറ്റിൽ പാട്ടാണ്... ഇതവരുടെ കണ്ണിൽ പെടുന്ന നിമിഷം അവര് തന്നിൽ നിന്നും വിടപറയും... എനിക്കത് മതി... എന്റെ ഇഷുവിനെ വേദനിപ്പിച്ച തനിക്കിതിലും വലിയ ശിക്ഷ തരാൻ എനിക്കറിയാഞ്ഞിട്ടല്ല... വേണ്ടെന്ന് വെച്ചിട്ടാ " കിച്ചു ദേഷ്യത്തോടെ ഡോർ വലിച് തുറന്ന് നിർത്തിയിട്ടിരിക്കുന്ന പജേറോയിൽ കയറി ഒരിക്കൽ കൂടി മണികണ്ഠനെ ദേഷ്യത്തോടെ നോക്കി അവൻ പോയി... മണികണ്ഠന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... എല്ലാവരും കൂടി തന്നെ ചതിക്കുവായിരുന്നല്ലേ...

അവന്റെ കണ്ണുകളിൽ ഇരുട്ട് വ്യാപിച്ചു... നെഞ്ചിൽ അസഹനീയമായ വേദന അനുഭവപ്പെട്ടു... മണികണ്ഠൻ നെഞ്ചിൽ കൈ അമർത്തി പിടിച്ച് സൈഡിലോട്ട് തല ചായ്ച്ചു കിടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 രാവിലെ pk യുടെ ഫോൺ വിളിയിലാണ് കിച്ചു എഴുന്നേൽക്കുന്നത്... pk പറഞ്ഞ കാര്യം കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നേ അത് ചെറുചിരിയിലേക്ക് മാറി... കിച്ചു പെട്ടെന്ന് തന്നെ എഴുനേറ്റ് ഇഷുവിനോടും ശാരദയോടും കാര്യം പറഞ്ഞ് സംഭവ സ്ഥലത്തേക്ക് പോയി... ഇഷു സന്തോഷം കൊണ്ട് തുള്ളിച്ചാടി... അവൾ വേഗം പോയി ഐഷുവിനെ വിളിച്ചു ... " ഐഷു... വിശേഷങ്ങളൊക്കെ അറിഞ്ഞില്ലെടീ😊 " " അറിഞ്ഞെടി... ഇപ്പൊ പ്രഭുവേട്ടൻ വിളിച്ചു പറഞ്ഞു... എന്നാലും അങ്ങേരൊക്കെ എങ്ങനെയാടീ മരിച്ചത്🤔 "

" ആവോ... എന്തായാലും ഇനി ഒരാഴ്ചത്തേക്ക് ക്ലാസ്സുണ്ടാവില്ല... നമുക്കങ് അടിച്ചു പൊളിക്കാം🥳✌️ " " ഇഷൂ.. ജങ്ക ജക ജക... നമുക്കീ ആഴ്ച ഫുൾ ഷോപ്പിങ്ങും ഔട്ടിങ്ങും ഒക്കെ ആയി പൊളിച്ചടക്കാം💃 " " സെറ്റ്✌️😎 " ഇഷുവും ഐഷുവും പിന്നെയും ഒരുപാടു പ്ലാനിങ്ങുകൾ തന്നെ നടത്തി... ഒരാഴ്ച്ച കൊണ്ട് മണാലിയിൽ വരെ പോയി വരാൻ പറ്റുവോ എന്ന് തന്നെ നോക്കി... എന്താവോ എന്തോ 😜 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ഹാർട്ട്‌ അറ്റാക്ക് ആണെന്നാണ് പറയുന്നത് " സംഭവ സ്ഥലത്ത് നിന്നും pk കിച്ചുവിനോട് പറഞ്ഞു.. " ഹൃദയമില്ലാത്തവനും ഹാർട്ട്‌ അറ്റാക്കോ... മേഷം മേഷം " കിച്ചു പുച്ഛിച്ചു കൊണ്ട് ശ്രദ്ധ വേറൊന്നിൽ ഊന്നി കൊണ്ട് നിന്നു... " മോനെ കിച്ചു... ഇതിൽ നിന്റെ കരങ്ങളെങ്ങാനും പതിഞ്ഞിട്ടുണ്ടോ " (pk ) " അങ്ങേർക്ക് ഹാർട്ട്‌ അറ്റാക്ക് വന്നതിന് ഞാനെന്ത് ചെയ്യാനാ "

" സത്യം പറയടാ 🤨" " സത്യം പറഞ്ഞാൽ ഒന്ന് പേടിപ്പിച്ചു വിട്ടിട്ടേ ഉള്ളൂ... ഗുരുനാഥനെ കൊല്ലുന്നതൊക്കെ പാപമല്ലെടാ 😌" " ആഹാ... എന്താ പേടിപ്പിച്ചേ 🤨" " അങ്ങേരുടെ ഭാര്യയുടെയും മകളുടെയും കാമ കേളികൾ ഞാനങ്ങു കാണിച് കൊടുത്തു 😁" " അടിപൊളി.... ദേ രാമഭദ്രൻ വന്നു... ഇനി അങ്ങേരുടെ പ്രകടനം കൂടി കാണണം " pk താല്പര്യമില്ലാത്ത മട്ടിൽ രാമഭദ്രൻ വരുന്നതും നോക്കി പറഞ്ഞു... കിച്ചു നോക്കിയതും രാമഭദ്രന്റെ പിറകെ കരഞ് ഓടി വരുന്ന മണികണ്ഠന്റെ ഭാര്യയെയും മോളെയും കണ്ടത്... കിച്ചു അവരെയും രാമഭദ്രനെയും പുച്ഛത്തോടെ നോക്കി... " എന്താ അഭിനയം ലെ... ഉള്ളിൽ മോഹമുന്ദിരി കളിക്കാവും " pk പറഞ്ഞത് കേട്ട് കിച്ചു അവനെ നോക്കി ചിരിച് അവരെ തന്നെ നോക്കി നിന്നു..

ഉറ്റസുഹൃത് മരിച്ചു കിടക്കുമ്പോഴും രാമഭദ്രന്റെ കാമകണ്ണുകൾ മണികണ്ഠന്റെ ഭാര്യയിലേക്കും മകളിലേക്കും നീളുന്നത് കിച്ചു ദേഷ്യത്തോടെ നോക്കി നിന്നു... ഇടക്ക് രാമഭദ്രൻ കിച്ചുവിനെ നോക്കിയതും അവൻ മറ്റൊന്നിലേക്ക് ദൃഷ്ടി പായിച്ചു... രാമഭദ്രൻ pk യുടെയും കിച്ചുവിന്റെയും അടുത്തേക്ക് വന്നു... " എപ്പോഴായിരുന്നു സംഭവം " രാമഭദ്രന്റെ സൗമ്യതയോടെയുള്ള സംസാരം കേട്ട് pk യും കിച്ചുവും മുഖത്തോട് മുഖം നോക്കി... " രാവിലേ ഇത്‌ വഴി പത്രമിടാൻ പോകുന്ന പയ്യനാണ് ഇതാദ്യം കണ്ടത്... വണ്ടി ലോക്കായത് കൊണ്ട് അവൻ കരഞ് നിലവിളിച്ചു ആൾക്കാരെ കൂട്ടി... പിന്നേ നാട്ടുകാരാണ് പോലീസിനെ വിവരമറിയിക്കുന്നത് " pk സമാധാനത്തോടെ രാമഭദ്രനോട് പറഞ്ഞു... ആദ്യമായിട്ടാവും pk രാമഭദ്രനോട് ഇങ്ങനെ സമാധാനത്തിൽ സംസാരിക്കുന്നത്.. അപ്പോഴേക്കും മണികണ്ഠന്റെ ഭാര്യയുടെ പട്ടി ഷോ തുടങ്ങിയിരുന്നു.... " മണിയേട്ടാ.😭... ഞങ്ങളെ വിട്ട് പോയല്ലോ മണിയേട്ടാ...

എന്നേം മോളേം തനിച്ചാക്കി അങ്ങ് പോയല്ലോ 😭" മണികണ്ഠന്റെ ഭാര്യ നെഞ്ചത്തടിച്ചു കരഞ്ഞു... രാമഭദ്രൻ അവരുടെ അടുത്തേക്ക് പോയി സമദനിപ്പിക്ക വണ്ണം അവളുടെ തോളിൽ കൈ വെച്ചു... ഉടനെ തന്നെ അവൾ രാമഭദ്രന്റെ ചുമലിലേക്ക് ചാരി... " രാമുവേട്ടാ... 😭" " രാമുവേട്ടനോ😄...ഒരു വില്ലന് പറ്റിയ പേര്.. രാമുവേട്ടൻ 😅😅" കിച്ചു ചിരി അടക്കി പിടിച്ചു നിന്നു... " എന്നാലും അങ്ങേരുടെ ഭാര്യയെ രാമഭദ്രന് ഭയങ്കര ഇഷ്ട്ടാടാ... കണ്ടില്ലേ.. ചേർത്ത് പിടിച്ചിരിക്കുന്നത്🤗... ആരെങ്കിലും പറയുവോ അവരിപ്പോ ഭാര്യ ഭർതാവല്ല എന്ന് 😜" pk കളിയാക്കി കൊണ്ട് പറഞ്ഞു.. ഇതേസമയം മണികണ്ഠന്റെ ഭാര്യ രാമഭദ്രനെ കെട്ടിപിടിച്ചു കരഞ് കൊണ്ടിരുന്നു... രാമഭദ്രന്റെ കൈകൾ അവളുടെ പുറത്ത് തഴുകി നടന്നു.. " രാമുവേട്ടാ... എന്റെ മണിയേട്ടൻ.. ഞാനിതെങ്ങനെ സഹിക്കും 😭"

" ഓ.. ഈ പെണ്ണുമ്പിള്ള എന്ത് മാങ്ങാ തൊലിയാടാ പറയുന്നത്... ഇന്നലെ ഒരുത്തൻ കൊടുത്ത ഡോസ് സഹിക്കാൻ കഴിയാതെയാണ് അങ്ങേര് ഇഹലോകം വെടിഞ്ഞത്... ഇനിപ്പോ അത് ലൈവ് ആയി കാണിച്ചു മരിച്ചു കിടക്കുന്ന അയാൾക്ക് ഉള്ള സമാധാനവും കൂടി കളഞ്ഞു അങ്ങേരെ ആത്മാവിനെ നരകത്തിലേക്ക് പറഞ്ഞയക്കാനാവും തീരുമാനം " (pk) " നരഗത്തിലേക്കോ... " (കിച്ചു ) " ഇങ്ങേരൊക്കെ എങ്ങനെ സ്വർഗത്തിൽ പോകാനാടാ " " അതും ശരിയാ " ആംബുലൻസ് മണികണ്ഠനെ കയറ്റുമ്പോൾ രാമഭദ്രന്റെ കരവലയത്തിൽ മണികണ്ഠന്റെ ഭാര്യയും മകളും നിന്നു... രാമഭദ്രൻ അവരെ ചേർത്ത് പിടിച്ചു.. " ആഹാ... എന്ത് രസവാ കാണാൻ.. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെയാ രാമഭദ്രന്റെ അവസ്ഥ... " pk പുച്ഛത്തോടെ അവരെ നോക്കി പറഞ്ഞ് ജീപ്പിലേക്ക് കയറി... കിച്ചു രാമഭദ്രന്റെ അടുത്ത് നിൽക്കുന്ന മണികണ്ഠന്റെ ഭാര്യയെയും മകളെയും അറപ്പോടെ നോക്കി... ഒപ്പം രാമഭദ്രന്റെ അടുത്ത് നിൽക്കുന്ന ഗൈനക് പ്രദീപിനെ അവൻ പകയോടെ നോക്കി... 💛💛💛💛💛💛💛💛💛💛💛💛💛💛💛

കിച്ചു വൈകീട്ട് വീട്ടിലേക്ക് പോകുമ്പോൾ ഇഷുവും നന്ദുവും കിച്ചണിൽ അംഘം വെട്ടലിലായിരുന്നു... ഇഷു എന്തൊക്കെയോ നന്ദുവിനോട് പറയുന്നുണ്ട്.. കിച്ചു അവരറിയാതെ അവരുടെ പിറകിൽ പോയി നിന്നു.. " നന്ദു.. നാളെ ഞാനും ഐഷുവും ഷോപ്പിംഗിനു പോരുമ്പോൾ നീയും പോര്... നമുക്ക് അടിച്ചു പൊളിക്കാം " " അയ്യോ... എനിക്ക് ക്ലാസ്സുണ്ട് ചേച്ചി " " ക്ലാസ്സൊക്കെ എന്നും ഉള്ളതല്ലേ... നീയൊരൂസം കട്ട്‌ ചെയ്യ്... " " വെറുതെ ലീവെടുക്കാനൊന്നും ഏട്ടൻ സമ്മതിക്കില്ല ചേച്ചി " " നീ വെറുതെ ലീവെടുക്കണ്ട... കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങിക്കോ... ഞങ്ങൾ പകുതി വഴിയെത്തുമ്പോൾ വന്ന് പിക്ക് ചെയ്തോളാം " " അയ്യോ... ഏട്ടനെങ്ങാനും അറിഞ്ഞാൽ " " നിന്റെ ഏട്ടനൊന്നും അറിയാൻ പോകുന്നില്ല... അങ്ങേരൊരു മണകുണാഞ്ചനാ... പൊട്ടൻ... മര്യാദക്ക് കേസ് അന്വഷിക്കാൻ പോലും നിന്റെ ഏട്ടനറിയില്ല... എങ്ങനെ പോലീസായോ എന്തോ... കുറച്ചു ഒളിപ്പിക്കാൻ മാത്രം അറിയാം.. പഞ്ചാര കിച്ചു "

" അത്രക്ക് പഞ്ചാരയാണോ ചേച്ചി... " " പഞ്ചാരയണോന്നോ... ഒലിക്കും... നിനക്ക് നിന്റെ ഏട്ടനെ അറിയാഞ്ഞിട്ടാ... " ഇഷു കിച്ചുവിനെ കുറിച്ചോരോ കുറ്റങ്ങൾ പറഞ് രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരുന്നു.. നന്ദു എന്തോ ആവശ്യത്തിന് തിരിഞ്ഞപ്പോഴാണ് കലിതുള്ളി നിൽക്കുന്ന കിച്ചുവിനെ കാണുന്നത്... നന്ദു ഇഷുവിനെ വിളിക്കാനൊരുങ്ങിയതും കിച്ചു അവളെ നോക്കി പേടിപ്പിച്ചു പുറത്തേക്കിറങ്ങി പോകാൻ ആംഗ്യം കാണിച്ചു... കണ്ട പാതി കാണാത്ത പാതി നന്ദു പതുക്കെ സ്കൂട്ടായി... പക്ഷെ ഇഷു ഇതൊന്നും അറിഞ്ഞിരുന്നില്ല... അവളിപ്പോഴും ഓരോന്ന് പറഞ് നിൽപ്പാണ്... അവസാനം കിച്ചു സ്ലാബിൽ മൂടി വെച്ചിരിക്കുന്ന കുടിവെള്ളം എടുത്ത് ഇഷുവിന്റെ തല വഴി ചെരിഞ്ഞു .... " അയ്യോ വെള്ളപൊക്കം " ഇഷു തല കുടഞ്ഞു തിരിഞ്ഞു നോക്കുമ്പോഴാണ് തന്റെ മുന്നിൽ സംഹാര താണ്ടവം ആടാൻ നിൽക്കുന്ന പോലെ കിച്ചു നിൽക്കുന്നത് ഇഷു കണ്ടത്..

അവൾ ചുറ്റും നന്ദുവിനെ തിരിഞ്ഞു... അവളുടെ പൊടി പോലും കാണാതായപ്പോൾ ഇഷു ഉമിനീരിറക്കി അവനെ നോക്കി... ഇഷു പതുക്കെ സ്‌കൂട്ടാവാൻ നോക്കിയതും ... " നിക്കടീ അവിടെ " കിച്ചു അലറി...അവന്റെ അലർച്ച കേട്ട് ഇഷു സ്വിച്ചിട്ട പോലെ നിന്നു... " പറയടീ... ഒന്നൂടെ പറയടീ... ഇപ്പൊ എന്നേ കുറിച്ച് പറഞ്ഞതൊക്കെ ഒന്നൂടെ പറ " " അയ്യോ... ഞാൻ നന്ദുവേട്ടനെ കുറിച്ചല്ല പറഞ്ഞിരുന്നത്... അപ്പുറത്തെ വീട്ടിലെ സഞ്ജയ്‌ ഇല്ലേ നന്ദുവേട്ടാ... സഞ്ചു ... അവനെ ഒരു മണകുണാഞ്ചനാണെന്ന് പറയുവായിരുന്നു " " ആണോ 🤗" " അതെന്നേ.. എപ്പോഴും പഞ്ചാര ഒലിപ്പിച്ചോണ്ടു വരും... പഞ്ചാര സഞ്ജു " ഇഷു ഓൺ തെ സ്പോട്ടിൽ പ്ലേറ്റ് മറിച്ചിട്ട് പതുക്കെ അവിടെ നിന്നും മുങ്ങാൻ നോക്കി.. ഉടനെ തന്നെ കിച്ചു അവളുടെ കൈ പിടിച്ചു ബാക്കിലേക്ക് തിരിച്ചു അവനിലക്ക് ചേർത്ത് പിടിച്ചു.. ഇഷു അവന്റെ കയ്യിൽ നിന്ന് കുതറാൻ തുടങ്ങി... " മോളെ ഇഷാനി... നീയോ വെടക്കായി...

നിന്റെ ഒപ്പം ചേർന്ന് എന്റെ അനിയത്തിയേയും കൂടി വെടക്കാക്കിയാലുണ്ടല്ലോ " " വെടക്കാക്കിയാലെന്താ നന്ദുവേട്ട.. പറ.. വെടക്കാക്കിയാലെന്താ " ഇഷു അവന്റെ കയ്യിൽ നിന്നു തന്നെ പെരുവിരലിൽ ഉയർന്നു പൊന്തി അവന്റെ മുഖത്തേക്ക് പതിയെ ഊതി കൊണ്ട് ചോദിച്ചു... " പറ നന്ദുവേട്ടാ... എന്താ " ഇഷു മൃദുവായി പതിഞ്ഞ സ്വരത്തിൽ അവനോട് ചോദിച്ചു... അവളിൽ നിന്നുയരുന്ന നിശ്വാസവും അവളിൽ തങ്ങി നിൽക്കുന്ന ജലകണങ്ങളും അവനെ ഉന്മാദനാക്കുന്നുണ്ടായിരുന്നു... കിച്ചു കണ്ണുകൾ മുറുക്കി അടച്ചു ഇഷുവിന്റെ കൈ വിട്ടു...

പക്ഷെ അപ്പോഴും ഇഷു അവന്റെ അടുത്ത് നിന്നും മാറാതെ അവന്റെ കണ്ണുകളിൽ നോക്കി തന്നെ നിന്നു... ഇഷുവിന്റെ കണ്ണുകളിൽ വിരിയുന്ന ഭാവം കണ്ടതും കിച്ചുവിന്റെ കണ്ണുകൾ അവളുടെ മുമ്പിൽ കൂമ്പിയടഞ്ഞു... അൽപ സമയം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലെന്ന് കണ്ടപ്പോൾ അവൻ മിഴികൾ തുറന്ന് ചുറ്റും നോക്കി.. വാതിലും ചാരി കിച്ചുവിനെ കള്ളച്ചിരിയോടെ നോക്കി നിൽക്കുവായിരുന്നു ഇഷു.. " ടീ.. 🤨" " പോടാ.. പരട്ട... നന്ദുവേ.. ട്ടാ " ഇഷു അവനെ ഇരുത്തി ഒന്ന് വിളിച് അവിടെ നിന്നും ഓടി... കിച്ചു അത് ചിരിയോടെ നോക്കി നിന്നു............ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story