ഇഷാനന്ദ്: ഭാഗം 48

ishananth

എഴുത്തുകാരി: കട്ടു

" ഡോക്ടർ... ആ കുട്ടിക്ക് നോർമൽ ഡെലിവറി ആകുമായിരുന്നല്ലോ.. പിന്നെന്തിനാ ഓപ്പറേഷൻ വേണെമെന്ന് നിർബന്ധം പിടിച്ചത് " പ്രതീപിനോട് ജൂനിയർ ഗൈനക് ചോദിച്ചു... " എടൊ... ഈ മെഡിക്കൽ രംഗം എന്ന് പറഞ്ഞാൽ ഒരു ബിസിനസും കൂടിയാണ്... നമ്മളത് മാക്സിമം മുതലെടുക്കണം " (പ്രതീപ് ) " എന്നാലും അതൊക്കെ തെറ്റല്ലേ ഡോക്ടർ " " എന്ത് തെറ്റ്... നമ്മളിവിടെ ചെയ്യുന്നത് ഒരു സേവനം കൂടിയാണ്... എല്ലാവരും നോർമൽ ഡെലിവറി ആയാൽ എല്ലതും കൂടി പെറ്റു പെരുകും... അത് മുഘേന പോപുലേഷൻ വർധിക്കുവാണ് ചെയ്യുന്നത്... ഓപ്പറേഷൻ ആവുമ്പോൾ എല്ലാത്തിനും ഒരു പരിധി കാണും " " എന്നാലും ഡോക്ടർ " " ഒരെന്നാലും ഇല്ല... താൻ ഒരു തുടക്കക്കാരനായത് കൊണ്ട് മാത്രമാണ് ഈ വെപ്രാളം... പതിയെ അതൊക്കെ മാറിക്കോളും " പ്രതീപ് അയാളുടെ തോളിൽ തട്ടി കൊണ്ട് ലിഫ്റ്റിലേക്ക് കയറി... ക്യാപ് ദരിച് തന്റെ കൂടെ കയറിയ കിച്ചുവിനെ അവൻ സംശയത്തോടെ നോക്കി തിരിഞ്ഞു നിന്ന് താഴേക്കുള്ള ബട്ടൺ അമർത്തി... ഒരുപാടു തവണ ഡൌൺ ബട്ടൺ അമർത്തിയിട്ടും മുകളിലേക്ക് ലിഫ്റ്റ് ചലിക്കുന്നത് കണ്ട് പ്രതീപ് പരിഭ്രമത്തോടെ ചുറ്റും നോക്കി... പ്രതീപിന്റെ മുഖത് കാണുന്ന ടെൻഷൻ കിച്ചു ആസ്വദിച്ചു നിന്നു.. പ്രതീപിന്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു..

പോക്കറ്റിൽ നിന്നും കർച്ചീഫെടുത് നെറ്റി അമർത്തി തുടച് അവനൊന്ന് തിരിഞ്ഞ് നോക്കി... ഒരു ടെൻഷനും കൂടാതെ നിൽക്കുന്ന കിച്ചുവിനെ അവൻ പേടിയോടെ നോക്കി... പെട്ടെന്ന് തന്നെ പ്രതീപിന്റെ മുമ്പിൽ ലിഫ്റ്റ് തുറക്കപ്പെട്ടു... അവൻ പരിഭ്രമത്തോടെ പുറത്തേക്കോടി... താനിപ്പോൾ നിൽക്കുന്നത് ഹോസ്പിറ്റലിലെ ഏറ്റവും മുകളിലെ നിലയിലാണെന്നത് അവൻ ഞെട്ടലോടെ മനസ്സിലാക്കി... രാത്രി ഒരുപാടു നേരമായത് കൊണ്ടും കൺസ്ട്രക്ഷൻ വർക്ക്‌ നടക്കുന്നത് കൊണ്ടും അങ്ങോട്ട് ആരും പോകാറുണ്ടായിരുന്നില്ല... പ്രതീപ് പേടിയോടെ തന്റെ പിന്നിൽ ഇറങ്ങിയ കിച്ചുവിനെ നോക്കി... കിച്ചുവിന്റെ ചുണ്ടിൽ കൊലച്ചിരി വിരിഞ്ഞു... കിച്ചു പ്രതീപിന്റെ അടുത്തേക്ക് നടന്ന് വന്നു... അവൻ ഓരോ ചുവട് വെക്കും തോറും പ്രതീപ് പിറകിലോട്ട് പോയി കൊണ്ടിരുന്നു... അവസാനം താഴേക്ക് വീഴും എന്നുറപ്പായപ്പോൾ പ്രതീപ് രണ്ടും കല്പ്പിച്ചു അവന്റെ കൈകൾ രണ്ടും നിവർത്തി കിച്ചുവിനെ തള്ളി വീഴ്ത്തി.. പെട്ടെന്നുള്ള ആക്രണമായതിനാൽ കിച്ചു താഴേക്ക് വീണു... കിച്ചു പുച്ഛ ചിരിയോടെ പ്രതീപിനെ നോക്കി കൈകൾ രണ്ടും നിലത്തേക്ക് ഊന്നി ചാടിയെഴുന്നേറ്റ് പ്രതീപിന്റെ നെഞ്ച് നോക്കി ചവിട്ടി..

" നിന്നെ എനിക്ക് കൊല്ലണം എന്നൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു... പക്ഷെ തന്നെ പോലെ ഭൂമിക്ക് ഭാരമായവൻ ഇനി വേണ്ടടോ... ഡോക്ടർ എന്ന് പറഞ്ഞാൽ ജീവന് പുതു പ്രതീക്ഷ നല്കുന്നവനാണ് അല്ലാതെ അസ്തമിപ്പിക്കുന്നവനല്ല... " കിച്ചു പ്രതീപിന്റെ നെഞ്ചിലേക്ക് കാല് വെച്ച് കൊണ്ട് പറഞ്ഞു... പ്രതീപിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു...അവൻ പരമാവധി ശക്തിയോടെ കിച്ചുവിനെ തള്ളി വീഴ്ത്തി എഴുന്നേറ്റ് ഓടി.. കിച്ചു പ്രതീപിന്റെ പിറകെ ഓടി നിലത്ത് കിടക്കുന്ന കമ്പി പാര എടുത്ത് അവന്റെ നേരെ എറിഞ്ഞു... അത് തടഞ്ഞു വീണ പ്രതീപിനു നേരെ ഒരു കൂർത്ത കമ്പിയെടുത്തു കിച്ചു ഓടിയടുത്തു ... പ്രതീപ് കിടന്നിടത് നിന്നും ഉരുണ്ടു... കിച്ചുവിന്റെ ശ്രമം പരാജയപ്പെട്ടതും കിച്ചു ദേഷ്യത്തോടെ അവന്റെ മേലേക്ക് ചാടി വീണ് തലങ്ങും വിലങ്ങും അടിച്ചു... അടികൊണ്ട് പരവമായ പ്രതീപിനെ കിച്ചു പൊക്കി ... " പല ജീവന്റെ തുടിപ്പുകളും നിന്റെ ഈ കൈകളിലൂടെ അല്ലേടാ പുറത്തേക്ക് വന്നത്... ഒരു പുണ്യമായി കരുതേണ്ട കാര്യം നീ ബിസിനസ്‌ ആക്കി മാറ്റി... ഇനി പുതു ജീവൻ നൽകാൻ നീയിനി വേണ്ട... അത് ഞാനിങ്ങെടുക്കുവാ " കിച്ചു ദേഷ്യത്തോടെ പ്രതീപിനെ ആഞ്ഞു നിലത്തേക്ക് തള്ളി... നിലത്ത് കിടക്കുന്ന കമ്പിയെടുത്തു അവന്റെ വയറ്റിലേക്ക് കയറ്റി...

പ്രതീപിന്റെ വായിൽ നിന്നും രക്തം പുറത്തേക്ക് വരുന്നത് കിച്ചു പ്രതികാരത്തോടെ നോക്കി നിന്നു... പ്രതീപിന്റെ അവസാന ശ്വാസവും നിലച്ചു എന്ന് കണ്ടപ്പോൾ കിച്ചു അവന്റെ മേലിൽ നിന്നു കാലെടുത്തു തിരിഞ്ഞതും ഞെട്ടി... കൺസ്ട്രക്ഷൻ വർക്കിലെ ഒരു വർക്കർ കിച്ചുവിനെയും താഴെ ചത്ത്‌ കിടക്കുന്ന പ്രതീപിനെയും പേടിയോടെ നോക്കി... പണിക്കിടയിൽ മറന്ന് വെച്ച ഫോണെടുക്കാൻ വന്നതായിരുന്നു അവൻ... കിച്ചു അവന്റെ അടുത്തേക്ക് വന്നു.. അവൻ പേടിയോടെ നിന്നിടത്തു നിന്നും അനങ്ങാൻ കഴിയാതെ നിന്നു.... കിച്ചു അവന്റെ അടുത്തേക്ക് നീങ്ങി എന്തോക്കെയോ പറഞ്ഞു... അവൻ എല്ലാം മനസ്സിലായെന്ന രീതിയിൽ പേടിയോടെ തലയാട്ടി... 💛💛💛💛💛💛💛💛💛💛💛💛💛💛 " mr. കിഷോർ... സമൂഹത്തിലെ വളരെ ഫേമസ് ആയ ഗൈനക് ആണ് ഇപ്പൊ കൊല്ലപ്പെട്ടിരിക്കുന്നത്... എന്താണ് താങ്കൾക്ക് പറയാനുള്ളത് " പ്രതീപിന്റെ മരണവിവരം അറിഞ്ഞു പത്രപ്രവർത്തകരെല്ലാം ഹോസ്പിറ്റലിൽ ഒത്തു കൂടിയിട്ടുണ്ടായിരുന്നു... " ഇപ്പൊ തന്നെ ഞങ്ങൾക്കൊരു കൺക്ലൂഷൻ തരാൻ കഴിയില്ല...so sorry " " അങ്ങനെ പറഞ്ഞാലെങ്ങനെയാ സർ... സാദാരണ നിങ്ങൾ പോലീസുകാർ ഇങ്ങനെ തന്നെയല്ലേ പറയാറ്... എന്നിട്ട് അന്വഷിക്കുന്നത് പോലെ അഭിനയിക്കും എന്നിട്ട് കുറച്ചു കഴിഞ്ഞാൽ ക്ലോസ് ചെയ്യും...

ഇതും അത് പോലെയാകുമോ " " നിങ്ങൾ പത്രപ്രവർത്തകർക്ക് പൊതുവെ ഞങ്ങൾ പോലീസുകാരോട് പുച്ഛമാണ് എന്നെനിക്കറിയാം... ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുന്നവരാണ് ഞങ്ങൾ.. പിന്നേ ഈ കേസിനു സോളിഡ് ആയിട്ടുള്ള ഒരു വിറ്റ്നസ് ഉണ്ട്... അത് മാത്രം മതി കൊലപാതകി ആരാണെന്ന് അറിയാൻ " " ആരാണത് സർ " പത്രപ്രവർത്തകർ തിടുക്കം കൂട്ടി... അവസാനം മനു ( കൺസ്ട്രക്ഷൻ വർക്കർ ) നെ കിച്ചു അവർക്ക് മുമ്പിൽ അവതരിപ്പിച്ചു... എല്ലാവരും കൂടി മനുവിനെ വളഞ്ഞു... " ആരാണ് കൊലപാതകി... താനെങ്ങനെയാണ് അവിടെ എത്തിപ്പെട്ടത്... " പത്രപ്രവർത്തകർ ഓരോ ചോദ്യം ചോദിച്ചു മനുവിനെ വളക്കാൻ തുടങ്ങി.. മനു കിച്ചുവിനെ നോക്കിയപ്പോൾ അവൻ ഒന്നും സംഭവിക്കില്ല എന്ന മട്ടിൽ കണ്ണടച്ചു... മനു ഒന്ന് ശ്വാസം വിട്ട് അവരോടായി പറയാൻ തുടങ്ങി... " ഈ ഹോസ്പിറ്റലിൽ മേലെ കൺസ്ട്രക്ഷൻ വർക്ക്‌ നു വന്നതാണ് ഞാൻ... ഇന്നലെ പണിക്കിടയിൽ നിലത്ത് മറന്നു വെച്ച ഫോൺ എടുക്കാൻ വന്നതായിരുന്നു ഞാൻ.. അപ്പോഴാണ് ഒരാളുടെ നിലവിളി കേട്ടത്... ഞാൻ ആ നിലവിളി കേട്ടയിടത്തേക്ക് ഓടി ചെല്ലുമ്പോൾ ഒരാൾ ഒരു കൂർത്ത കമ്പി പാര മരിച്ച ഡോക്ടറിന്റെ വയറ്റിലേക്ക് കുത്തി കയറ്റുന്നതാണ് കണ്ടത്... " " നിങ്ങൾ അയാളെ കണ്ടോ... ആരാണയാൾ "

" ആ ഇരുട്ടിലും ഞാനയാളെ വ്യക്തമായി തന്നെ കണ്ടു... അയാളാണ് ആ നിൽക്കുന്നത് " മനു വിരൽ ചൂണ്ടിയ ഇടത്തേക്ക് പത്രപ്രവർത്തകർ തിരിഞ്ഞു... തന്റെ കാറിൽ ചാരി നിൽക്കുന്ന രാമഭദ്രൻ അത് കേട്ട് ഞെട്ടി തരിച്ചു നിന്നു... " അറസ്റ്റ് ഹിം " കിച്ചു കൂടെയുള്ള പോലീസുകാർക്ക് നിർദ്ദേശം നൽകി... " ഞാനല്ല.. ഞാനല്ല അവനെ കൊന്നത് " രാമഭദ്രൻ ഞെട്ടലോടെ വിളിച്ചു പറഞ്ഞു.. പോലീസുകാർ അവന്റെ അടുത്തേക്ക് വിലങ്ങെടുത് വരുന്നത് കണ്ടതും പെട്ടെന്ന് കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. " ക്യാച്ച് ഹിം " കിച്ചു അലറി... പോലീസ് ജീപ്പിൽ കയറി രാമഭദ്രന്റെ വണ്ടിക്ക് പിന്നാലെ വിട്ടു... പോലീസ് ജീപ്പ് ഒരുപാടു നേരം തേടിലഞ്ഞെങ്കിലും രാമഭദ്രന്റെ പൊടി പോലും അവർക്ക് കണ്ടെത്താനായില്ല.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇതേ സമയം രാമഭദ്രൻ മണികണ്ഠന്റെ വീട്ടിൽ അഭയം പ്രാപിച്ചിരുന്നു... " എന്താ രാമുവേട്ടാ ഈ കേൾക്കുന്നത്... ടിവിയിലും പത്രത്തിലും ഒക്കെ രാമുവേട്ടന്റെ ന്യൂസാണ് വായിച്ചു കൊണ്ടിരിക്കുന്നത് " മണികണ്ഠന്റെ ഭാര്യ പരിഭ്രമത്തോടെ പറഞ്ഞു.. " അതൊക്കെ ഞാൻ പറയാം... നീ ആദ്യം എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം കൊണ്ട് വാ " രാമഭദ്രൻ കിതപ്പോടെ പറഞ്ഞു... മണികണ്ഠന്റെ ഭാര്യ കിച്ചണിലേക്ക് പോയതും രാമഭദ്രൻ ന്യൂസ്‌ ഓണാക്കി...

എല്ലാ ന്യൂസ്‌ ചാനലിലും താൻ പോലീസിനെ വെട്ടിച്ചു കാറിൽ കയറി പോകുന്ന ന്യൂസ്‌ എക്സ്ക്ലൂസീവായി പോകുന്നത് കണ്ട് രാമഭദ്രന്റെ സർവ നിയന്ത്രണവും നഷ്ട്ടപ്പെട്ടു... അവൻ ദേഷ്യത്തോടെ ടീപ്പോയിൽ ഇരിക്കുന്ന ഫ്ലവർ വൈസ് എടുത്ത് ടിവിയുടെ നേരെ എറിഞ്ഞു... ടിവി പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടാണ് മണികണ്ഠന്റെ ഭാര്യ പുറത്തേക്ക് വെള്ളം കൊണ്ട് വരുന്നത്... അവൾ വെള്ളം രാമഭദ്രന്റെ കയ്യിൽ കൊടുത്ത് അവനെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം നെഞ്ച് തടവി കൊടുത്തു.. " രാമുവേട്ടാ... ഞാൻ പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്... രാമുവേട്ടൻ ഇപ്പൊ ഇവിടുന്ന് പോണം " രാമഭദ്രൻ സംശയത്തോടെ അവളെ നോക്കി.. " നീയും കയ്യൊഴിയുവാണെല്ലേടീ " " അത്കൊണ്ടല്ല രാമുവേട്ട... ഞാനും മോളും സമാധാനത്തിൽ ജീവിക്കുന്ന വീടാണിത്.. ഇപ്പൊ രാമുവേട്ടന്റെ പേരിൽ വന്ന ചീത്തപ്പേര് ഞങ്ങളെ ഒരിക്കലും ബാധിക്കാൻ പാടില്ല... കാരണം മണിയേട്ടൻ മരിച്ചിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ രാമുവേട്ടാ... അദ്ദേഹതെ നിന്ദിക്കാൻ പാടില്ലല്ലോ " " പ്ഭാ.. അസത്തെ... എന്നാടീ നീ അവനെ ബഹുമാനിക്കാനൊക്കെ പഠിച്ചേ... സ്വന്തം ഭർത്താവിന്റെ സുഹൃത്തിനു മണിയറ ഒരുക്കിയവളാണ് നീ... എന്തൊക്കെ നീ എന്റെ കയ്യിൽ നിന്നും കൈ പറ്റിയിട്ടുണ്ടെടീ...

ഇപ്പൊ എനിക്കൊരു സഹായം വേണ്ടി വന്നപ്പോൾ നിനക്ക് കഴിയില്ല അല്ലെ... നീ രാമഭദ്രനോടാണ് കളിക്കാൻ നിൽക്കുന്നത്... തന്നിട്ടുണ്ടെങ്കിൽ പലിശ സഹിതം തിരിച് വാങ്ങിക്കാനും എനിക്കറിയാം " രാമഭദ്രൻ ഊക്കോടെ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി... മണികണ്ഠന്റെ ഭാര്യ ഒന്ന് നെടുവീർപ്പിട്ടു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു റൂമിലേക്ക് ചെല്ലുമ്പോൾ ഇഷു അവന്റെ റൂമിൽ ബാൽക്കണിയിൽ ചാരുകസേരയിൽ കാലും നീട്ടി സ്വപ്നം കണ്ട് കിടക്കുവായിരുന്നു... അവൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.. " ഠോ " " അമ്മേ " കിച്ചു ഉച്ചത്തിൽ ശബ്‍ദമുണ്ടാക്കിയതും ഇഷു അലറി വിളിച്ച് കസേരയിൽ നിന്നും ചാടിയെണീറ്റു... അവളുടെ മുമ്പിൽ വയറും പൊത്തി ചിരിക്കുന്ന കിച്ചുവിനെ കണ്ടതും ഇഷുവിന് ദേഷ്യം വന്നു... അവള് കൈ ചുരുട്ടി കിച്ചുവിന്റെ വയറിനൊരു പഞ്ച് കൊടുത്തു.. " അമ്മേ " കിച്ചു വയറും താങ്ങി ഇഷു ഇരുന്നിരുന്ന ചാരു കസേരയിലേക്കിരുന്നു.. " എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും " ഇഷു ഷോൾഡർ പൊക്കി കൊണ്ട് പറഞ്ഞു.. " നിന്നെ ഞാൻ " കിച്ചു അവളുടെ കൈ പിടിച്ചു വലിച് അവന്റെ മടിയിലേക്കിരുത്തി കഴുത്തിൽ മുഖം പൂഴ്ത്തി ഇരുന്നു... " നന്ദുവേട്ടാ... അവനെയും തീർത്തല്ലേ... ആ പരമ നാറി ഡോക്ടറെ "

" മ്മ് " കിച്ചു അവളുടെ കഴുത്തിൽ മുഖം ഉരസി കൊണ്ട് പറഞ്ഞു.. അവന്റെ കുറ്റിത്താടികൾ അവളെ ഇക്കിളിയാക്കുന്നുണ്ടായിരുന്നു... ഇഷു പതിയെ അവന് നേരെ തിരിഞ്ഞ് കൈ രണ്ടും അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു കൊണ്ട് ഇരുന്നു.. " നന്ദുവേട്ടനൊരു കുറ്റബോധവും തോന്നുന്നില്ലേ " " എന്തിനു... ഭൂമിക്ക് ഭാരമായവരെ തീർക്കുന്നതിൽ കുറ്റബോധമല്ല സന്തോഷമാണ് വേണ്ടത്... " " എന്നാലും... " " നീയിപ്പോ ഈ കുഞ്ഞ് തലയിൽ അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട... ഇപ്പൊ നീയൊന്ന് കണ്ണടച്ചേ " " എന്തിനാ നന്ദുവേട്ടാ " " കണ്ണടക്ക് " ഇഷു കണ്ണടച്ചതും കിച്ചു കയ്യിൽ സൂക്ഷിച്ചിരുന്ന ഒരു കുഞ്ഞു ബോക്സ്‌ എടുത്ത് അതിൽ നിന്നും ഒരു കുഞ്ഞ് ഹാർട്ട്‌ പെന്റന്റ് പുറത്തെടുത്തു... കഴുത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് ഇഷു കണ്ണുകൾ തുറന്നത്... " ഇഷൂ.. ഇത്‌ ഞാൻ നിനക്ക് തരുന്ന വാക്കാണ്... നിന്നെ ഒരിക്കലും തനിച്ചാക്കില്ല എന്നുറപ്പ്... എപ്പോഴും കൂടെയുണ്ടാവും എന്നുറപ്പ് " പെന്റന്റ് ഇഷുവിന്റെ കഴുത്തിലണിഞ്ഞു കൊണ്ട് കിച്ചു പറഞ്ഞു... ഇഷുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൾ കിച്ചുവിന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു... രണ്ട് പേരും നാഗങ്ങളെ പോലെ ചുറ്റി പിണർന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

രാത്രിയിൽ ഒരുപാടു വൈകിയാണ് pk വീട്ടിലെത്തിയത്... അവൻ ഒരുപാടു ക്ഷീണിച്ചിരുന്നു... pk കുളിക്കാൻ വേണ്ടി ബാത്റൂമിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് ഐഷു കുളി കഴിഞ്ഞു പുറത്തേക്ക് വരുന്നത്... ഈറനണിഞ്ഞു നിൽക്കുന്ന ഐഷുവിനെ pk ഇമ വെട്ടാതെ നോക്കി നിന്നു... അവളുടെ മുടിയിൽ നിന്നും ഇറ്റുവീഴുന്ന ജലകണങ്ങൾ അവളുടെ മുഖത്തും കഴുത്തിലും കിന്നാരം പറഞ് കൊണ്ടിരുന്നു... pk ക്ക് അതിനോട് കുഞ്ഞു അസൂയ തോന്നി... pk ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു കൊണ്ട് ഐഷുവിന്റെ അടുത്തേക്ക് നടന്നു... " ഐശൂ " അവൻ പ്രണയാർദ്രമായി അവളുടെ താടിയിൽ പിടിച്ചുയർത്തി വിളിച്ചു.. " മ്മ് " pk യിൽ നിന്നുയരുന്ന നിശ്വാസത്തിൽ ഐഷുവും അലിഞ്ഞു നിന്നു.. " ഇനിയും എനിക്ക് സഹിക്കാൻ പറ്റും എന്ന് തോന്നുന്നില്ല... നിനക്ക് തന്നൂടെ... ഇനിയും എന്നേ കാത്തിരിപ്പിക്കണോ " pk യുടെ കണ്ണുകളിൽ കണ്ട പ്രതീക്ഷക്ക് ഉറപ്പെന്ന വണ്ണം ഐഷു അവനെ ചുറ്റി പിടിച്ചു... pk അവളെ പൊക്കി കട്ടിലിന്റെ അടുത്തേക്ക് നടന്നു...

ഐഷുവിന്റെ കൈകൾ അവന്റെ കഴുത്തിൽ ചുറ്റി കൊണ്ട് അവന്റെ കണ്ണുകളിൽ തന്നെ നോക്കി അവന്റെ കൈകളിൽ കിടന്നു.. pk ഐഷുവിനെ കട്ടിലിലേക്ക് കിടത്തി അവനും അവളുടെ മേലെ കയറി കിടന്നു.. pk ഐഷുവിന്റെ അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു... ഐഷുവിന്റെ കൈകൾ അവന്റെ മുടിയിൽ കൊരുത്തു വലിച് കൊണ്ടിരുന്നു... pk ഐഷുവിൽ നിന്നും ഓരോന്നും അടർത്തി മാറ്റി അവന്റെ ചുണ്ടുകളും നാവുകളും അവളിൽ പരതി നടന്ന് കൊണ്ടിരുന്നു... ഐഷുവിന്റെ കൈകൾ തലയിണയിൽ മുറുകി... pk അവളുടെ കൈകൾ രണ്ടും നിവർത്തി കോർത്തു പിടിച്ചു... അവസാനം ഐശുവിലേക്ക് ഒരു പേമാരിയായി അവൻ പെയ്തു... കിതച്ചവൻ ഐഷുവിന്റെ മേലേക്ക് വീഴുമ്പോൾ ഐഷുവിന്റെ കൈകൾ അവനെ ചേർത്ത് പിടിച്ചു കിടന്നു............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story