ഇഷാനന്ദ്: ഭാഗം 49

ishananth

എഴുത്തുകാരി: കട്ടു

" അച്ഛാ.. ഞാനെന്താ ഈ കേൾക്കുന്നത്.. അച്ഛനെന്തിനാ പ്രതീപിനെ കൊന്നത് " മഹി രാമഭദ്രനെ വീട്ടിലേക്ക് ഒളിച്ചു കടത്തി കൊണ്ട് ചോദിച്ചു.. " സത്യമായിട്ടും എനിക്കൊന്നും അറിയില്ല മോനെ " " പിന്നേ.. പത്രത്തിലും ന്യൂസിലും ഒക്കെ കണ്ടത് " " എനിക്കറിയില്ലെടാ... അവനെ കൊല്ലേണ്ട എന്താവശ്യമാ എനിക്കുള്ളത്... ഇത്‌ നമുക്ക് പിറകിൽ ആരോ കളിക്കുന്നുണ്ട്.. അവന്റെ പണിയാ.. ആദ്യം ദത്തൻ പിന്നേ ലോയർ... ഇപ്പൊ ദേ പ്രതീപും... ആരോ നമുക്കെതിരെ കരുക്കൾ നീക്കുന്നുണ്ട് " " അങ്ങനെ ആരെങ്കിലും നമുക്കെതിരെ കരുക്കൾ നീക്കുന്നുണ്ടെങ്കിൽ അതേ ലോകത്ത് ഒരാള് മാത്രമായിരിക്കും... കിച്ചു... അവനല്ലാതെ ആരും നമുക്കെതിരെ ചൂണ്ടു വിരൽ ഉയർത്തില്ല... അവൻ ഇഷൂനു വേണ്ടി കളിക്കളത്തിൽ ഇറങ്ങിയതാ " മഹി ദേഷ്യത്തോടെ പല്ലിരുമ്പി.. " ഇഷാനി... അവളാ... അവളാ എല്ലാത്തിനും കാരണം.. നമ്മുടെ സമാദാനം കളഞ്ഞവൾ...

അവൾക്ക് വേണ്ടിയാണ് ആ ...............മോൻ എന്റെ മോനെ കൊന്നതെങ്കിൽ അവളെ ഞാൻ വെറുതെ വിടില്ല " രാമഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു.. " അച്ഛാ... ആരെ എന്ത്‌ വേണമെങ്കിലും പറഞ്ഞോ... പക്ഷെ എന്റെ അമ്മുവിനെ കുറിച്ച് പറയരുത് " " നിർത്തടാ.. നിന്റെ ഒരു കൊമ്മു... ഈ ലോകത്ത് വേറെ പെണ്ണുങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണല്ലോ അവളെ പിന്നാലെ മണപ്പിച്ചു നടക്കുന്നത്... എന്നിട്ടെന്തായി.. നിനക്കവളെ കിട്ടിയോ... " " അവളെ എന്ത് വില കൊടുത്തും ഞാൻ സ്വന്തമാക്കും " "അതിനിനി ഞാൻ സമ്മതിക്കില്ല... ഇനി അവള് ജീവിച്ചിരിക്കണ്ട... കൊന്ന് തള്ളിയിരിക്കും ഞാനവളെ " രാമഭദ്രൻ കബോർഡിൽ നിന്നും പിസ്റ്റൾ എടുത്ത് പുറത്തേക്ക് നടന്നു... " അച്ഛാ.. ഞാൻ പറയുന്നത് കേൾക്ക്.. അവളെ ഒന്നും ചെയ്യരുത് " മഹി ദേഷ്യത്തോടെ രാമഭദ്രന്റെ മുന്നിൽ കയറി നിന്നു.. " മാറി നിൽക്കടാ അവിടെ നിന്ന് " രാമഭദ്രൻ മഹിയെ ഉള്ളിലേക്ക് തള്ളി പുറത്ത് നിന്നും ഡോർ പൂട്ടി കാറെടുത് പോയി... മഹി ഉള്ളിൽ നിന്നും അലറി വിളിച്‌ വാതിലിൽ തലയടിച്ചു കൊണ്ടിരുന്നു... അവസാനം തല പെരുത്തതും വെള്ള പൊടി എടുത്ത് മൂക്കിലേക്ക് വലിച്ചു കയറ്റി... 💛💛💛💛💛💛💛💛💛💛💛💛💛💛💛

തന്റെ ക്യാബിനിലെ ചെയറിൽ കണ്ണടച്ച് കിടക്കുകയായിരുന്നു കിച്ചു... അവന്റെ ചിന്തകളിൽ രാമഭദ്രനും മഹിയും നിറഞ്ഞു നിന്നു... അവരെ എങ്ങനെ വകവരുത്തും എന്ന ചിന്ത മാത്രമായിരുന്നു അവന്റെ ഉള്ളിൽ കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നത്... ഇടക്കെപ്പോഴോ ഇഷുവിന്റെ ഓർമ്മകൾ അവനിലേക്ക് കടന്ന് വന്നതും അവനറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഉടനെ തന്നെ ഇഷുവിനോട് സംസാരിക്കണം എന്ന് തോന്നി.. അവൻ ഫോണെടുത് ഇഷുവിനു വിളിച്ചു.. " ഹലോ നന്ദുവേട്ടാ... എന്താ പതിവില്ലാത്തൊരു വിളി " ( ഇഷു ) " ഒന്നുല്ല... എന്റെ പെണ്ണിനോട് സംസാരിക്കണം എന്ന് തോന്നി.. വിളിച്ചു... എന്ത്യേ.. തെറ്റായി പോയോ.. എന്നാ വെച്ചേക്കാം " " അയ്യോ വെക്കല്ലേ... ഞാൻ ചുമ്മാ പറഞ്ഞതാ... ഒരു കണക്കിന് നന്ദുവേട്ടൻ വിളിച്ചത് നന്നായി.. ഞാനിവിടെ കട്ട പോസ്റ്റാ " " അതെന്താ... അമ്മയും നന്ദുവും എവിടെ പോയി " " അമ്മ ഏതോ അകന്ന ബന്ധു മരിച്ചെന്നു പറഞ് കാണാൻ പോയി...

നന്ദുവിനെന്തോ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നും പറഞ് കോളേജിലോട്ട് പോയി " " നിന്നെ ഒറ്റക്കാക്കി പോകരുത് എന്നെത്ര പറഞ്ഞാലും ആരും കേൾക്കില്ല... വന്നിട്ട് അമ്മയോട് ഞാൻ ചോദിക്കുന്നുണ്ട് " " അയ്യോ നന്ദുവേട്ടാ.. ഞാനാ അമ്മയോട് പോവാൻ പറഞ്ഞെ.. കുറച്ചു നേരത്തേക്കല്ലേ... ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം " " വേണമെങ്കിൽ ഞാൻ വരാട്ടോ 😜" " അയ്യടാ... കേസില്ലാത്ത പോലീസുകാരൻ ഇപ്പൊ ഈച്ചയെ ആട്ടിയിരിക്ക്.. ഇങ്ങോട്ട് വന്നാൽ ഞാൻ മുട്ടുകാല് തല്ലിയൊടിക്കും " " ആഹാ... എന്നാ അതൊന്ന് കാണണമല്ലോ... " " അയ്യേ നന്ദുവേട്ടാ.. കളിക്കല്ലേ... നല്ല കുട്ടിയല്ലേ " " അന്ത ഭയം " " വോകെ " അപ്പോഴാണ് പുറത്ത് നിന്നും കോളിങ് ബെൽ അടിച്ചത്.. " നന്ദുവേട്ടാ.. ഫോൺ വെക്കല്ലേ.. പുറത്താരോ വന്നെന്ന് തോന്നുന്നു.. ഞാൻ പോയി നോക്കിയിട്ട് വരാം " " പോയി നോക്കിയിട്ട് വേഗം വാ... " ഇഷു ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ഡോർ തുറന്നു... മുന്നിൽ നിൽക്കുന്ന രാമഭദ്രനെ കണ്ടതും അവളൊന്ന് ഞെട്ടി...

" മ്മ്.. എന്ത് വേണം " ഉള്ളിലുള്ള ഭയം പുറത്ത് കാണിക്കാതെ ഇഷു ചോദിച്ചു... " എനിക്ക് വേണ്ടത് നിന്നെയാ.. നിന്റെ ജീവൻ.. " രാമഭദ്രൻ കൈ ഉയർത്തി അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു... ഇഷു അടിയുടെ ആഘാതത്തിൽ നിലത്തേക്ക് വീണു... അവളുടെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് വീണ് ചിന്നി ചിതറി... " നിന്റെ മറ്റവൻ എന്നേ ഉണ്ടാക്കും എന്ന് വിചാരിച്ചോടി നീ... എന്റെ മോനെ കൊന്ന് തള്ളിയപ്പോൾ നിനക്കും നിന്റെ മറ്റവനും സന്തോഷായി കാണുമല്ലോ... അടുത്ത ഇര ആരായിരുന്നെടീ.. ഞാനോ... എന്നാ കൊല്ലടീ... നിന്റെ മുന്നിലിതാ ഞാൻ വന്നിരിക്കുന്നു... കൊല്ലു... " രാമഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു... " എന്റെ മോനെ കൊന്നവനേയും അതിനും കൂട്ട് നിന്നവരെയും ആരെയും ഞാൻ വെറുതെ വിടില്ല... അതിനു കരണക്കാരിയായി നിന്നെ തന്നെ ആദ്യം കൊല്ലാം... എന്നിട്ടവനെ.. ആ കിച്ചുവിനെ "

രാമഭദ്രൻ ദേഷ്യത്തോടെ ഇഷുവിന്റെ അടുത്തേക്ക് വന്നു... ഇഷു നിരങ്ങി നിരങ്ങി പിറകിലോട്ട് പോയി.. അവസാനം ചുവരിൽ ചെന്നിടിച്ചതും ഇഷു പേടിയോടെ രാമഭദ്രനെ നോക്കി.. രാമഭദ്രൻ ഇഷുവിന്റെ മുടി കുത്തി പിടിച്ചെഴുനേൽപ്പിച്ചു... " എടി... നീ കാരണവാ എന്റെ മൂത്ത മകൻ എന്നേ ധിക്കരിക്കാൻ തുടങ്ങിയത്... എന്റെ ഇളയ മകൻ ഇന്നീ ലോകത്ത് നിന്നും വിട പറഞ്ഞത്... എല്ലാത്തിനും കാരണക്കാരിയായ നീ ഇനി ജീവനോടെ വേണ്ടടീ " രാമഭദ്രൻ അവന്റെ അരയിൽ സൂക്ഷിച്ച പിസ്റ്റൾ എടുത്ത് ഇഷുവിനു നേരെ ചൂണ്ടി.. ഇഷു ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നേ ആത്മ സംയമനം വീണ്ടെടുത്ത് അവന്റെ കയ്യിലുള്ള പിസ്റ്റലിൽ പിടിത്തമിട്ടു... രണ്ട് പേരും പിസ്റ്റലിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കൊണ്ടിരുന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇതേ സമയം കിച്ചു... ഫോണിന്റെ മറുതലക്കൽ രാമഭദ്രന്റെ ശബ്ദം കേട്ടതും കിച്ചു ഞെട്ടി തരിച്ചിരുന്നു... ഉടനെ ഫോൺ ഡിസ്കണക്ട് ആയതും കിച്ചു വീണ്ടും വീണ്ടും ഇഷുവിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു... പക്ഷെ മറുതലക്കൽ നിന്നും റെസ്പോൺസൊന്നും ഇല്ലെന്ന് കണ്ടപ്പോൾ കിച്ചു പേടിയോടെ പുറത്തേക്കോടി... "എന്താടാ... എന്തു പറ്റി " കിച്ചുവിന്റെ മുഖത്തെ ഭയം കണ്ട് pk ചോദിച്ചു.. " എടാ... എന്റെ ഇഷു.. അവള് " കിച്ചു വാക്കുകൾ മുഴുവനാക്കാതെ വണ്ടിയെടുത്തു പറപ്പിച്ചു വിട്ടു.. അവന്റെ ഹൃദയം പെരുമ്പറ കൊട്ടുവായിരുന്നു... ആകെ ഒരു പരവേശം.. എടുക്കില്ല എന്നറിയുമെങ്കിലും വീണ്ടും വീണ്ടും അവൻ ഇഷുവിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു... അകാരണമായ ഭയം കിച്ചുവിൽ വന്ന് നിറഞ്ഞു... അവന് ശരീരം മൊത്തം തളരുന്നത് പോലെ തോന്നി... ഇഷു.. തന്റെ പ്രാണൻ.. ഇഷുവില്ലെങ്കിൽ അവളുടെ നന്ദില്ല... കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി...

അവളുടെ ചിന്തയിൽ അവനിൽ നിന്നും ഇടക്ക് വണ്ടി പാളി പോകുന്നുണ്ടായിരുന്നു.. പക്ഷെ സ്വന്തം ജീവൻ കൊടുത്താണെങ്കിലും താൻ തന്റെ പ്രാണനെ രക്ഷിക്കും എന്ന് മനസ്സിൽ കരുതി കിച്ചു വണ്ടി പറപ്പിച്ചു വിട്ടു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ഠോ " കിച്ചു വീട്ടിലേക്ക് വണ്ടി കയറ്റിയതും പിസ്റ്റലിൽ നിന്നും വെടിയുതിരുന്ന ശബ്ദമാണ് കേട്ടത്... " ഇഷൂ " അവൻ അലറി വിളിച്ചു കൊണ്ട് വീടിനുള്ളിലേക്കോടി... ഉള്ളിലേക്ക് കയറിയ അവൻ ഒരു നിമിഷം സ്തബ്തനായി നിന്നു.... ചോരയിൽ കുളിച് കിടക്കുന്ന രാമഭദ്രനും ഒരു മൂലയിൽ പേടിച്ചരണ്ടിരിക്കുന്ന ഇഷുവിനെയും കിച്ചു ഭയത്തോടെ മാറി മാറി നോക്കി... " ഇഷൂ " കിച്ചു അവളെ വിളിച്ചതും അവൾ പതിയെ തല ഉയർത്തി.. മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ടതും കരഞ് കൊണ്ടവളോടി അവന്റെ നെഞ്ചിലേക്കണഞ്ഞു... കിച്ചു അവളെ ചേർത്ത് പിടിച്ചു പുറം തടവി കൊടുത്തു...

" ഇഷൂ.. നീ " കിച്ചു സംശയത്തോടെ അവളുടെ മുഖമുയർത്തി കൊണ്ട് നോക്കി... ഇഷു അപ്പോഴും പേടിച് വിറക്കുകയായിരുന്നു... അവൾ അവനെ പറ്റി ചേർന്ന് ഒരു പൊസിഷനിലേക്ക് പേടിച്ചു നോക്കി കൊണ്ടിരുന്നു... " ഇഷൂ.. മോളെ.. എന്താ ഉണ്ടായത് " കിച്ചു പരിഭ്രമത്തോടെ ചോദിച്ചതും ഇഷു ഹാളിലെ ഒരു പൊസിഷനിലേക്ക് കൈ ചൂണ്ടി... അവൾ ചൂണ്ടിയ വിരലിനു നേരെ കിച്ചു നോക്കിയപ്പോൾ കണ്ടത് തന്നെ ദഹിപ്പിക്കുന്ന രീതിയിൽ പിസ്റ്റളും കയ്യിലേന്തി നിൽക്കുന്ന മഹിയെയാണ്... 💛💛💛💛💛💛💛💛💛💛💛💛💛💛 (കുറച്ചു സമയങ്ങൾക്ക് മുമ്പ് ) മയക്കുമരുന്ന് തന്റെ ശരീരത്തിലെത്തിയതിനു ശേഷം മഹിക്കാകെ തല പെരുക്കാൻ തുടങ്ങിയിരുന്നു.... അവന്റെ ഉള്ളിൽ ഇഷുവിനെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ തെളിഞ്ഞു വന്നു.. അവൻ ദേഷ്യത്തോടെ അലറി നിലത്ത് കിടന്നുരുണ്ടു... പിന്നീട് എഴുന്നേറ്റ് കണ്ണുകൾ അമർത്തി ചിമ്മി.. ഒരൊറ്റ ലക്ഷ്യം മാത്രമേ മഹിയിൽ ഉണ്ടായിരുന്നുള്ളൂ... എങ്ങനെയെങ്കിലും ഇഷുവിനെ രക്ഷിക്കണം എന്ന് മാത്രം...

അവൻ രാമഭദ്രൻ അടച്ചിട്ടു പോയ വാതിൽ ആഞ്ഞടിക്കാൻ തുടങ്ങി... തുറക്കപ്പെടുന്നില്ല എന്ന് കണ്ടപ്പോൾ ടെറസിലേക്ക് കയറി അത് വഴി താഴേക്ക് ചാടി... കിച്ചുവിന്റെ വീട്ടിലെത്തിയപ്പോൾ പേടിച്ചരണ്ട് നിൽക്കുന്ന ഇഷുവിനെയും അവൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന രാമഭദ്രനെയും ആണ് കണ്ടത്.. മഹിയുടെ സർവ നിയന്ത്രണവും പോയി... അവൻ രാമഭദ്രനെ പിറകിൽ ചവിട്ടി താഴെയിട്ടു.. അവന്റെ കയ്യിൽ നിന്നും പിസ്റ്റൾ തെറിച്ചു വീണു... " അച്ഛാ.. എന്ത് പ്രാന്താ ഈ ചെയ്യുന്നത് " " ഇന്ദ്രാ.. എനിക്കിവളെ കൊല്ലണം... നമ്മുടെ കുടുംബം നശിപ്പിക്കാൻ നോക്കുന്ന ഇവളിനി ജീവനോടെ വേണ്ട " രാമഭദ്രൻ നിലത്ത് നിന്നും എഴുന്നേറ്റ് പിസ്റ്റലിന്റെ അടുത്തേക്ക് പോയി അതെടുക്കാൻ തുനിഞ്ഞതും അവന്റെ കയ്യിൽ മഹി അമർത്തി ചവിട്ടി... " ഇല്ലച്ഛാ... ഇവളെ കൊല്ലാൻ അച്ഛനു കഴിയില്ല... അച്ഛനെന്നല്ലാ... ആർക്കും... അതിനീ ഇന്ദ്രൻ സമ്മതിക്കില്ല " മഹി രാമഭദ്രന്റെ കയ്യിൽ ഇരിക്കുന്ന പിസ്റ്റൾ ബലം പിടിച്ചു വാങ്ങി... " ഇവൾക്ക് നേരെ ഇനി അച്ഛന്റെ കൈ ഉയരരുത്... അതെനിക്കിഷ്ടമല്ല അച്ഛാ... "

മഹി രാമഭദ്രനു നേരെ പിസ്റ്റൾ നീട്ടി കൊണ്ട് പറഞ്ഞു... രാമഭദ്രൻ ഞെട്ടലോടെ അവനെ നോക്കി... ഇത്രയും കാലം വളർത്തി വലുതാക്കിയ തന്റെ മകൻ തനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു... എല്ലാം ഇവളോരൊറ്റൊരുത്തി കാരണം.. രാമഭദ്രന്റെ കണ്ണുകളിൽ ഇഷുവിനോടുള്ള പക നിറഞ്ഞു വന്നു... അതിലുപരി മഹിയുടെ കണ്ണുകളിൽ കാണുന്ന നിർവികാരത രാമഭദ്രനെ പേടിപ്പിച്ചു... 10 കൊല്ലങ്ങൾക്ക് മുമ്പ് കണ്ട ആ പതിനഞ്ചു വയസ്സുകാരനെ വീണ്ടും മഹിയുടെ കണ്ണുകളിൽ കാണുകയായിരുന്നു രാമഭദ്രൻ... സ്വന്തം അമ്മയെ ഒരു വിഷമവും കൂടാതെ കഴുത്തു ഞെരിച്ചു കൊന്ന ആ പതിനഞ്ചുകാരനെ... പിന്നീട് അതിൽ നിന്നും മഹിയെ പുറത്ത് കൊണ്ട് വരാൻ ഒരുപാടു പരിശ്രമിച്ചിട്ടുണ്ട്...

മഹിയെ രക്ഷിക്കാൻ വേണ്ടി അന്ന് ആ കേസ് അന്വഷിച്ചിരുന്ന കിച്ചുവിന്റെ അച്ഛനെ കൊലപ്പെടുത്തി ആക്‌സിഡന്റ് ആക്കി വരുത്തി തീർത്തു.. മഹിയെ ഇവിടെ നിന്നും നാട് കടത്തി... മഹിയുടെ കൈ പിസ്റ്റലിൽ അമർന്നു... രാമഭദ്രന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു... അവൻ ഒരടി മാറാൻ കഴിയാതെ നിശ്ചലനായി നിന്നു... " മഹീ " രാമഭദ്രൻ വിഷമത്തോടെ വിളിച്ചു... " സോറി അച്ഛാ " മഹി രാമഭദ്രനു നേരെ വെടിയുതിർത്തു... അതവന്റെ നെഞ്ചുംകൂട് പിളർന്നു ഉള്ളിലേക്ക് കയറി... എല്ലാം കെട്ടും കണ്ടും നിൽക്കുന്ന ഇഷു പേടിയോടെ തറയിലേക്കിരുന്ന് മുട്ടുകാലിൽ തല ചേർത്ത് കരഞ്ഞു............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story