ഇഷാനന്ദ്: ഭാഗം 5

ishananth

എഴുത്തുകാരി: കട്ടു

കിച്ചു ക്ലാസ്സിലേക്ക് ചെന്നതും ഏറ്റവും പിറകിലിരിക്കുന്ന ഇഷുവിന്റെ മുഖത്തേക്കാണ് അവൻ നോക്കിയത്... അവളുടെ മുഖത് തിണർത്തു കിടക്കുന്ന പാട് കണ്ടപ്പോൾ അവന്റെ ഹൃദയം ഒന്ന് വിങ്ങി... നിന്റെ നക്ഷത്രക്കണ്ണുകൾ എന്നിൽ ഉടക്കിയപ്പോൾ... ഞാനറിഞ്ഞില്ല... ഒരു ചീട്ടുകൊട്ടാരം പോലെ എന്റെ മോഹങ്ങളെല്ലാം തകർന്നടിയും എന്ന്.... അവന്റെ മനം വിങ്ങി കൊണ്ടിരുന്നു... കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കാണുംതോറും കിച്ചുവിന്റെ ഉള്ളം പൊള്ളി... " സ്റ്റുഡന്റസ്... എനിക്ക് ഇന്ന് ക്ലാസ്സെടുക്കാൻ ഒരു മൂഡില്ല... " അത് കേട്ട ഉടനെ എല്ലാവരും ബുക്ക് ഒക്കെ എടുത്ത് മടക്കി വെച്ചു... "നിങ്ങളുടെ ക്ലാസ്സിൽ ആരാ നല്ലോണം പാട്ടു പാടുന്നത് " " ഇഷു നല്ലോണം പാടും സാർ " ക്ലാസ്സിലെ ഒരു ആൺകുട്ടി വിളിച്ചു പറഞ്ഞു.. " അയ്യോ ഞാനോ " (ഇഷു ) " ആ.. നീ തന്നെ " " എനിക്കിന്നൊരു മൂഡില്ല സഞ്ജു... "

" അതെന്താ നിന്റെയും സാറിന്റെയും മൂഡ് ഒരുമിച്ചാണോ പോയത് " " ഇഷു.. പ്ലീസ്... പാട് മുത്തേ... നിന്റെ പാട്ട് കേട്ടിട്ട് ഒരുപാടായി " " ഇഷു.. പ്ലീസ് " കിച്ചു പ്രതീക്ഷയോടെ അവളെ നോക്കി... അവന്റെ നോട്ടവും എല്ലാവരുടെയും നിർബന്ധവും പ്രകാരം അവൾ പാടാം എന്ന് സമ്മതിച്ചു... ഇഷു കിച്ചുവിന്റെ അടുത്തായി വന്ന് പാടാൻ തുടങ്ങി... കാണാക്കുയിലിന് പാട്ടിന്ന് കാതിൽ കേൾക്കും നേരത്തു പൊന്നൂയലാടുന്നുണ്ടുള്ളിൽ പോയ .....പൊന്നോണ നാളും മാന്തോപ്പും കാണാക്കൊമ്പിൽ മാങ്കൊപിൽ കുഴലൂതും കുയിൽ പൂങ്കുയിലേ പൊന്നോണ വെയിലു പരന്നിട്ടും .. ഇന്നും ... എന്തെന്നെ കാണാൻ വന്നീല്ല പിച്ചിപ്പൂവുകൾ തുന്നിച്ചേർത്ത പച്ചപ്പട്ടുപാവാട ചുറ്റി പൊട്ടിച്ചിരി മുത്തുകൾ വിതറി എന്നെച്ചുറ്റി നടന്നൊരുവൾ ഉച്ചക്കിത്തിരി തണലും തേടി ചുറ്റി നടന്നൊരിളം കാറ്റേ ചക്കര മാവിൻ കൊമ്പ് കുലുക്കാൻ എന്തെ നീയിന്നേതാത്തൂ കത്തിച്ചു വെച്ച വിളക്ക് കർക്കിട കാട്ടിലണഞ്ഞു മനസ്സിന്റെ മാന്തളിരിന്മേൽ ഇന്നും .. ഒരു മിഴിനീർക്കനമുണ്ട് ..... �

അസ്ഥിത്തറയിലെ മന്ദാരങ്ങൾ ഇന്നും പൂക്കൾ വിടർത്താറുണ്ട് അസ്തമയം വന്നിട്ടിവിടെ അന്തി തിരികൾ കൊളുത്താറുണ്ട് അച്ഛന്റെ സ്നേഹത്തിന്റെ കൈവിരൽ തുമ്പിൽ തൂങ്ങി ബാല്യത്തിന് മുറ്റത്തിനും ഞങ്ങൾ നടക്കാനിറങ്ങാറുണ്ട് ....... (കാണാക്കുയിലിന് .......) അവളുടെ പാട്ട് കേട്ട് എല്ലാവരും കൈയ്യടിച്ചു... പക്ഷെ അവളുടെ കണ്ണിൽ നിറഞ്ഞ നീർക്കണം കിച്ചു മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ... അവൾ അവനെ നോക്കി ഒരു തണുത്ത പുഞ്ചിരി നൽകി ബെഞ്ചിലേക്ക് നടന്നു... പിന്നേ ഒരു നിമിഷം പോലും അവനവിടെ നിൽക്കാൻ തോന്നിയില്ല... വേഗം ക്ലാസ്സിൽ നിന്നും പോയി... ഇന്റർവെൽ സമയത് നീതുവും ഐഷുവും കൂടി കിച്ചുവിനെ കാണാൻ വന്നു... " സാർ... " " എന്താ? " " സാർ... ഞങ്ങൾ സോറി പറയാൻ വന്നതാ... ഇന്നലെ ഞാൻ പറഞ്ഞിട്ടാ ഇഷു ഫോണെടുത്തത്... അല്ലാതെ അവളുടെ ഭാഗത്തു ഒരു തെറ്റും ഇല്ല... " " എന്തിനു? " " അത് പിന്നേ... സാറിനെ ഒന്ന് കളിപ്പിക്കാൻ... പക്ഷെ സാർ സീരിയസ് ആക്കും എന്ന് ഞങ്ങൾ വിചാരിച്ചില്ല "

" അത് സാരല്യ വിട്ടേക്ക്... നിങ്ങൾ പൊക്കോ... " " ഓക്കേ സാർ " "ആ പിന്നേ... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ " " ആ... ചോദിക്ക് സാർ... " " നിങ്ങളുടെ കൂട്ടുകാരിക്ക് എന്തെങ്കിലും പ്രശനം ഉണ്ടോ... I mean ഇഷാനിക്ക് " " അവൾക്ക് ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് സാർ..." "എന്താ? " " ഇന്നലെ വൈകീട്ട് സാർ പോയതിനു ശേഷം ഇവിടെ ഒരു പ്രശനം ഉണ്ടായി " " എന്ത് പ്രശനം? " "അത് നമ്മുടെ കോളേജ് ചെയർമാൻ ദത്തൻ ഇവിടെ ഫസ്റ്റ് ഇയറിൽ പഠിക്കുന്ന കുട്ടിയെ അപായപ്പെടുത്താൻ നോക്കി..." "എന്നിട്ട്? " ഇത്‌ കണ്ട് വന്ന ഇഷുവും അവനും കൂടി വഴക്കായി " " എന്നിട്ട് അതിനെതിരെ ആക്ഷൻ ഒന്നും എടുത്തില്ലേ? " " എന്ത് കേസ് സാർ.. കോളേജിന്റെ മാനേജരെ മോന്റെ പേരിൽ ആക്ഷൻ എടുത്താൽ പ്രിൻസിപ്പലിന്റെ പണിപോവൂലെ... അവനെന്തു ചെയ്താലും ഇവിടെ ആരും ഒന്നും പറയില്ല... അത് കൊണ്ട് വഴക്ക് കേട്ടത് മൊത്തം ഇഷു... " " അപ്പൊ ആ കുട്ടിയോ... " " ആ കുട്ടി പേടികാരണം ഒന്നും പറഞ്ഞും ഇല്ല... " " ഇതിനെതിരെ ആരും ഒന്നും പ്രതികരിച്ചതും ഇല്ലേ ? "

" അവനെതിരെ ഇവിടെ ഒരു ചെറുവിരൽ പോലും ആരും ഇളക്കില്ല സാർ... കോളേജിലെ കുട്ടികൾക്ക് എല്ലാം ഡ്രഗ്സ് വരെ ഈ ദത്തനും അവളുടെ അച്ചനും കൂടി സപ്ലൈ ചെയ്യുന്നുണ്ട്... പക്ഷെ ഇതെല്ലാവർക്കും അറിയുമെങ്കിലും അവരെ പേടിച്ചു കൊണ്ട് ആരും ഒന്നും പറയില്ല " "മ്മ് " " സാർ ഞങ്ങളങ്ങോട്ട്... " " ok... you may go " അവർ പോയിട്ടും കിച്ചു അവർ പറഞ്ഞത് തന്നെ ആലോജിചിച്ചു ഇരിന്നു ... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇഷു വാക മരത്തിന്റെ ചുവട്ടിൽ ഇരിക്കുവായിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവളുടെ മനസ്സ് ശാന്തമാക്കവണ്ണം ഒരു തണുത്ത കാറ്റ് അവളെ തഴുകി തലോടുന്നുണ്ട്... അപ്പോഴാണ് കിച്ചു അങ്ങോട്ട് വരുന്നത്...കിച്ചു പതുക്കെ അവളുടെ അരികിൽ വന്നിരുന്നു... അവൾ തല ചെരിച്ചതും അവനൊന്ന് പുഞ്ചിരിച്ചു... " ഇഷു... am sorry... അപ്പോഴത്തെ ഒരു മെന്റാലിറ്റിയിൽ... ഞാൻ ഒരിക്കലും ഒരു സ്റ്റുഡന്റിനെ കൈ നീട്ടി അടിക്കാൻ പാടില്ലായിരുന്നു... " " ഏയ് സാർ... ഞാനാണ് സാറിനോട് സോറി പറയേണ്ടത്... സാറിന്റെ അനുവാദം കൂടാതെ ഫോൺ എടുത്തതിന് "

" ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... നമുക്ക് അതങ്ങു മറക്കാം ലെ " അവൻ ചിരിയോടെ തല ചെരിച്ചു അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... അവൾ ഒരു ചിരിയോടെ നേരെ നോക്കി കാറ്റിനെ വരവേറ്റ് കണ്ണടച്ച് നിന്നു... ആ കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നുണ്ടായിരുന്നു... അത് കിച്ചുവിന്റെ മുഖത് തഴുകി കൊണ്ടിരുന്നു... അവൻ ഒരു കൈ കൊണ്ട് അവളുടെ മുടി മുഖത് നിന്നും മാറ്റാൻ നോക്കുമ്പോഴാണ് അവളുടെ നീലക്കൽ മൂക്കുത്തിയിലേക്ക് അവന്റെ ദൃഷ്ടി പതിയുന്നത്... അവളുടെ കണ്ണുകൾക്കും അതെ തിളക്കമുണ്ടെന്ന് അവനു തോന്നി... കിച്ചു പെട്ടെന്ന് ബോധം തിരിച്ചെടുത് അവളുടെ അടുത്ത് നിന്നും കുറച്ചു നീങ്ങി ഇരുന്നു... അവളപ്പോഴും അവളെ കടന്നുപോകുന്ന കാറ്റിന്റെ ലോകത്തായിരുന്നു... അവൻ അവളെ തന്നെ നോക്കിയിരുന്നു... അപ്പോഴാണ് അവളുടെ കയ്യിൽ അണിഞ്ഞിരിക്കുന്ന മോതിരത്തിൽ അവന്റെ കണ്ണുകളുടക്കുന്നത്... അവൻ നിർവികാരമായ അതിലേക്ക് നോക്കി... " സാർ... സാർ " "ഏഹ്... എന്താ " അവൻ പെട്ടെന്ന് ഞെട്ടി ചോദിച്ചു.. "

സാർ ഇതേത് ലോകത്താ... ഞാൻ എത്ര നേരമായി വിളിക്കുന്നു... " " ഞാൻ വേറെന്തോ... ok fine... leave it " ഇഷു ചിരിയോടെ അവിടെ നിന്നെണീറ്റതും കാൽ തെന്നി അവൾ അവന്റെ മേലേക്ക് വീണു... അവർ രണ്ടുപേരും നിലത്തേക്ക് വീണു.. അവൻ അവളെ ചുറ്റിപിടിച്ചു കിടന്നു... അവന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... അവളുടെ കണ്ണുകളിലെ തിളക്കം അവനു കാണാതിരിക്കാൻ കഴിഞ്ഞില്ല... അവളുടെ കണ്ണുകൾക്ക് തന്നോട് എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി... ദിശയറിയാതെ അലയുന്ന കാറ്റിൽ ഗുൽമോഹർ പൂക്കൾ അവരുടെ മേലെ പൊഴിഞ്ഞു ... ഏതോ ഒരു നിമിഷത്തിൽ അവൻ അവളുടെ വിറയ്ക്കുന്ന അദരത്തിലേക്ക് മിഴികൾ പായിച്ചു... എന്നെന്നേക്കുമായി അത് സ്വന്തമാക്കാൻ അവനു തോന്നി... അവന്റെ അധരങ്ങൾ താഴ്ന്നു വരുന്നതു കണ്ടു അവൾക്ക് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... "സ... സാർ " പെട്ടെന്നുളള ഉൽപ്രേരണയിൽ ഇഷു അവനെ വിളിച്ചു.... അവൻ ഞെട്ടി മാറിയതും അവനെ തള്ളി മാറ്റി ഇഷു അവിടെ നിന്നും ഓടി... കിച്ചു താനെന്താ ഇപ്പൊ ചെയ്യാൻ പോയതെന്ന ചിന്തയിൽ തലക്ക് കൈകൊടുത്തു നിന്നു... 💛💛💛💛💛

വൈകീട്ട് ഇഷു കോളേജിൽ നിന്നും പോവാൻ നിൽക്കുമ്പോഴാണ് കിച്ചു മാനേജരുടെ റൂമിലേക്ക് കയറി പോകുന്നത് കണ്ടത്... അവന്റെ പോക്കിൽ അവൾക്കെന്തോ പന്തികേട് തോന്നി... ഇഷു അവന്റെ പുറകെ പോയി... കിച്ചു ഉള്ളിലേക്ക് കയറിയതും ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച് ഷെൽഫ് തുറന്നു.. അവിടെ അടക്കി വെച്ചിരിക്കുന്ന ഓരോ ഫയലും എടുത്ത് നോക്കാൻ തുടങ്ങി... വളരെ സസൂക്ഷ്മം ആയിരുന്നു അവനെല്ലാം നോക്കിയത്... ഇടക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാനും അവൻ മറന്നില്ല... ഒരുപാടു ഫയൽ നോക്കിയിട്ടും അവൻ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല എന്ന ദേഷ്യത്തിൽ അവൻ ഷെൽഫിൽ ആഞ്ഞടിച്ചു... അടിയുടെ ശക്തിയിൽ ഷെൽഫ് ഒന്നാടി വീഴാൻ പോയതും അവൻ കൈ കൊണ്ട് അത് പിടിച്ചു നേരെയാക്കാൻ നോക്കുമ്പോഴാണ് ഏറ്റവും മേലെത്തെ തട്ടിൽ ഒരു ഫയൽ ഇരിക്കുന്നത് കണ്ടത്...

അവനാ ഫയൽ എടുത്ത് മറിച്ചു നോക്കി... അന്വഷിച്ചതെന്തോ കിട്ടിയെന്ന സന്തോഷതിൽ അവന്റെ കണ്ണുകൾ തിളങ്ങി... അവനാ ഫയലെടുത്തു പുറത്തിറങ്ങിയതും തന്നെ കൈ കെട്ടി നോക്കി നിൽക്കുന്ന ഇഷുവിനെ ആണ് കണ്ടത്.. പെട്ടെന്ന് അവളെ കണ്ടപ്പോൾ അവൻ ആ ഫയൽ ബാക്കിലേക്ക് പിടിച്ചു... " സാറെന്താ ഇവിടെ? " " ഞാൻ...ഞാൻ പ്രിൻസിപ്പലിനെ കാണാൻ വന്നതാ " അവൻ നിന്നു പരുങ്ങി... അവന്റെ പെരുമാറ്റത്തിലും രീതിയിലും എന്തൊക്കെയോ പന്തികേട് അവൾക്ക് തോന്നി... "അതിനു സാറിന്റെ റൂം ഇതല്ലല്ലോ... " 🤨 " സാർ അവിടെയില്ല... അപ്പൊ ഇവിടെയുണ്ടാകും എന്ന് വിചാരിച്ചു വന്നതാ " " സാറെന്താ കയ്യിൽ എന്താ മറച്ചു പിടിച്ചിരിക്കുന്നത് " അവൻ ബാക്കിലേക്ക് പിടിച്ച കൈ നോക്കി അവൾ ചോദിച്ചു... " ഇതോ.. ഇത്‌... " " ഇഷു " അപ്പോഴേക്കും ഐഷു വന്ന് അവളെ വിളിച്ചു... അവൾ പോകുന്നതും നോക്കി അവൻ നെഞ്ചത്തും കൈ വെച്ചൊന്ന് നെടുവീർപ്പിട്ടു... 💛💛💛💛💛

കിച്ചു പോവാൻ നിൽക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരൻ കാറിൽ വന്നിറങ്ങിയത്... " ടാ പരട്ടെ... " ആ ചെറുപ്പക്കാരൻ കിച്ചുവിനെ വിളിച്ചു.. " മഹീ... എവിടെയാടാ നീ.. നിന്നെ കുറിച്ചൊരു വിവരവും ഇല്ലല്ലോ " " പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് എപ്പോഴും ബിസി അല്ലേ " "ഉവ്വ... നീയെന്താടാ ഇവിടെ? " " ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാ... അല്ലാ..നീയെന്താ ഇവിടെ " " ഞാൻ ഇവിടെ ഗസ്റ്റ് ലക്ച്ചർ ആയിട്ട് വർക്ക്‌ ചെയ്യുവാടാ " " ഗസ്റ്റ് ലക്ച്ചറോ... നീയോ... എന്താ മോനെ ഉദ്ദേശം... " " ഒരു ഉദ്ദേശവും ഇല്ലാ... 😁" " സത്യം പറയടാ... ഇത്‌ നമ്മുടെ ഇഷു പഠിക്കുന്ന കോളേജ് അല്ലെ... " "ആ... " " മനസ്സിലായി... മനസ്സിലായി " അവൻ തലയാട്ടി കൊണ്ട് പറഞ്ഞു. " എന്ത് മനസ്സിലായി എന്ന്.. ഒന്നുല്ല മോനെ... ഇവിടെ ഗസ്റ്റ് ലക്ച്ചർ ഒഴിവ് കണ്ടു.. വന്നു... that's all... " " അപ്പൊ നീയെന്നാ ജോയിൻ ചെയ്യുന്നത്... "

" രണ്ടൂസത്തിനുള്ളിൽ ജോയിൻ ചെയ്യണം... " " ഓക്കേ... അല്ലടാ നമ്മുടെ മറ്റവന്മാരുടെ വിശേഷം എന്താ... ആരുമായിട്ടും ഇപ്പൊ ഒരു കോണ്ടാക്റ്റും ഇല്ലാ " " അഖി ഗൾഫിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുവാണ്... അവൻ വരുന്നുണ്ട്...അവന്റെ കല്യാണം ഫിക്സ് ചെയ്തു... പി.കെ പിന്നേ സബ് ഇൻസ്‌പെക്ടർ ആയി വാഴുവാണ് മോനെ " " ആഹാ...നമുക്കെല്ലാർക്കും ഒരൂസം കൂടണം.. അഖി വരട്ടെ... " " " ഹാ... " ഓക്കേ ടാ... അപ്പൊ ശരി " മഹി പോയതും കിച്ചു അവന്റെ കയ്യിലുള്ള ഫയൽ മറിച്ചു നോക്കി....... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story