ഇഷാനന്ദ്: ഭാഗം 50

ishananth

എഴുത്തുകാരി: കട്ടു

" മഹീ " കിച്ചു ഞെട്ടലോടെ അവനെ വിളിച്ചു... ഇഷു അവന്റെ കരവലയത്തിൽ ചേർന്ന് നിന്ന് മഹിയെ ഭയത്തോടെ നോക്കി... മഹിയാണ് ഇന്ദ്രനെന്നുള്ളത് അവൾക്ക് പുതിയ അറിവായിരുന്നു... കിച്ചുവിന്റെ നെഞ്ചിൽ പതിഞ് കിടക്കുന്ന ഇഷുവിനെ കാണും തോറും മഹിയുടെ സർവ നിയന്ത്രണവും പോകുന്നുണ്ടായിരുന്നു... അതിലുപരി ഇഷുവിന്റെ തന്നെ നോക്കുമ്പോഴുണ്ടാകുന്ന ഭയം അവനെ ഭീതിയിലാഴ്ത്തി.. ഇത്രയും കാലം മറച്ചു വെച്ച സത്യങ്ങളെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്ന ആ നിമിഷത്തെ അവൻ ശപിച്ചു... " മഹീ " കിച്ചു ഒരിക്കൽ കൂടി അവനെ വിളിച്ചു... " അങ്ങനെ നീ എന്നേ വിളിക്കരുത്... ഞാൻ ആരുടെയും മഹിയല്ല... ഞാൻ ഇന്ദ്രനാണ്... ഇന്ദ്രൻ ഞാനാ.. ഞാനാ എല്ലാരേയും കൊന്നത്... കിച്ചനെയും ദേവനെയും ഒക്കെ കൊന്നത് ഞാനാ... എന്റെ ഈ കൈകൊണ്ടാ രണ്ട് പേരെയും കൊന്നത്... "

മഹിയുടെ വായിൽ നിന്നും വരുന്ന വാക്കുകൾ കേട്ട് ഇഷു ഞെട്ടി തരിച്ചു നിന്നു... " ഇവൾക്ക് വേണ്ടിയാ... എന്റെ അമ്മുവിന് വേണ്ടിയാ ഞാനെല്ലാം ചെയ്തത്... രണ്ട് പേരോടും ഞാൻ പറഞ്ഞതാ എനിക്കിവളെ തരാൻ.. പക്ഷെ ആർക്കും സമ്മതമല്ല... പിന്നേ കൊല്ലുകയല്ലാതെ എന്ത് ചെയ്യും... ആദ്യത്തെ എന്റെ ഇര അവനായിരുന്നു... കിച്ചൻ.. മഹി രണ്ട് വർഷം പിറകോട്ടു പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ടാ മഹീ... ഇറങ്ങി വാടാ " കിച്ചൻ ദേഷ്യത്തോടെ അലറി വിളിച്ചു... " കിച്ചാ നീയെന്താ ഇവിടെ.. കയറി വാടാ " മഹി ചിരിയോടെ കിച്ചന്റെ അടുത്തേക്ക് വന്നതും അവൻ മഹിയുടെ കോളറിൽ പിടിച്ചു... " കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേടാ പന്ന...... മോനെ " (കിച്ചൻ ) " നീയെന്തൊക്കെയാ കിച്ചാ പറയുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ല " " നിർത്തടാ നിന്റെ അഭിനയം... എല്ലാം അറിഞ്ഞിട്ട് തന്നെയാടാ ഞാൻ വരുന്നത്... എന്റെ ശാലിനി... അവളൊരു പാവായിരുന്നില്ലെടാ.. അവളെ പോലും നീ... " " ഓ അപ്പൊ എല്ലാം അറിഞ്ഞല്ലേ... ഇനി നിന്റെ മുന്നിൽ നാടകം കളിക്കേണ്ട ആവശ്യം ഇല്ലല്ലോ...

അതേടാ... ഞാൻ തന്നെയാണ് കോളേജിലേക്ക് ഡ്രഗ്സ് കടത്തുന്നതും പെൺകുട്ടികളെ സെക്ഷ്യൽ അബ്യുസ് ചെയ്യുന്നതും... ആരും അതിനിതുവരെ എന്നേ ചോദ്യം ചെയ്യാൻ വന്നിട്ടില്ല... അങ്ങനെ വന്നാൽ വെച്ചേക്കില്ല ഞാൻ... ഞാൻ ആദ്യമേ നിന്റെ മറ്റവളോട് പറഞ്ഞതാ വേണ്ടെന്ന്... അവള് കേട്ടില്ല... പിന്നേ ഞാനെന്ത് ചെയ്യാനാ... " മഹി ഒന്ന് നിർത്തി കിച്ചനെ നോക്കി... കിച്ചന്റെ കണ്ണുകളിൽ പകയെരിയുന്നതവൻ കണ്ടു.. " നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി നിന്നോടൊന്നും ഞാൻ മറച്ചു വെക്കില്ല... എനിക്ക് നിന്റെ അനിയത്തിയെ ഇഷ്ട്ടമാണ്... ഇഷുവിനെ " മഹി അത് പറഞ്ഞതും കിച്ചന്റെ സകല നിയന്ത്രണവും പോയി... അവൻ ദേഷ്യം കൊണ്ട് വിറച്ചു.. " ഇത്രയും ആഭാസനായ നിനക്കെന്റെ അനിയത്തിയെ വേണമെല്ലെടാ... എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ ഞാനതിനു സമ്മതിക്കില്ല "

കിച്ചൻ മഹിയുടെ കഴുത്തിൽ കയ്യമർത്തി ചുവരിനോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു... " നിന്റെ അനിയത്തിയെ എനിക്കിഷ്ട്ടമാണെന്നാണ് പറഞ്ഞത്... നിന്റെ സമ്മതം വേണെമെന്നല്ല... അവളെ സ്വന്തമാക്കുന്നതിനു ആര് തടസം നിന്നാലും ഞാനവരെ അറുത്തു മാറ്റിയിരിക്കും... അതിനി ഏട്ടനായാലും അച്ഛനായാലും " ഇത്രയും നേരം സമാധാനം നിറഞ്ഞ മഹിയുടെ മുഖത് രൗദ്ര ഭാവം വിടരുന്നത് കിച്ചൻ കണ്ടു... മഹി ദേഷ്യത്തോടെ കിച്ചനെ പിടിച്ചു തള്ളി... നിലത്ത് വീണു കിടക്കുന്ന കിച്ചനെ പരിഹാസത്തോടെ നോക്കി മഹി കണ്ണുകളടച് തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചു... ഈ നിമിഷം കിച്ചൻ എഴുന്നേറ്റ് മുഷ്ടി ചുരുട്ടി മഹിക്ക് നേരെ പാഞ്ഞടുത്തു... കിച്ചൻ മഹിയുടെ അടുത്തെത്തിയതും ഒരു അഭ്യാസിയെ പോലെ അവൻ വഴുതി മാറി കിച്ചന്റെ പുറം നോക്കി ചവിട്ടി...

കിച്ചൻ നേരെ ചുവരിൽ ചെന്നിടിച്ചതും അവന്റെ പുറം കഴുത്തിൽ പിടിച് ചുവരിനോട് അമർത്തി... കിച്ചൻ ചുവരിൽ അടിക്കാൻ തുടങ്ങി... കിച്ചൻ കൈ കൊണ്ട് മഹിയുടെ കൈ പിടിച്ച് തിരിച്ചു വയറ്റിലേക്ക് മുട്ടുകാല് കയറ്റി.. വേദന കൊണ്ട് വയർ പൊത്തി പിടിച് നിൽക്കുന്ന മഹിയുടെ അടുത്തേക്ക് കത്തിയുമായി വന്നതും മഹി അവന്റെ കാല് കൊണ്ട് കിച്ചന്റെ കാലിനെ തടസം വെച് വീഴ്ത്തി.. രണ്ട് പേരും നിലത്ത് കിടക്കുന്ന കത്തിയിലേക്ക് മാറി മാറി നോക്കി... മഹി എടുക്കുന്നതിനു മുമ്പേ കിച്ചു അതെടുത് മഹിക്ക് നേരെ ഓങ്ങിയതും അവന്റെ രണ്ട് കയ്യും മഹി ബ്ലോക്കാക്കി കത്തി കയ്യിൽ നിന്നും വാങ്ങി കിച്ചന്റെ നടു പുറം നോക്കി ചവിട്ടി... കിച്ചനും മഹിയും രണ്ട് പോര് കോഴികളെ പോലെ കിടന്നുരുണ്ടു... അവസാനം അടികൊണ്ട് കിച്ചൻ തളർന്നു വീണു...

ഈ നിമിഷം മഹി കിച്ചനെ എടുത്ത് കോമൺ ബാത്റൂമിലേക്ക് നടന്നു... കിച്ചൻ അവന്റെ കൈകളിൽ കിടന്ന് കുതറുന്നുണ്ടെങ്കിലും മഹിയുടെ ശക്തിക്ക് മുമ്പിൽ കിച്ചനു പിടിച് നിൽക്കാൻ കഴിഞ്ഞില്ല... മഹി കിച്ചനെ ബാത്ത് ടബ്ബിലേക്ക് ഇട്ട് പൈപ്പ് തുറന്ന് വിട്ടു... എഴുന്നേൽക്കാൻ നോക്കുന്ന കിച്ചനെ അവൻ കാല് കൊണ്ട് ചവിട്ടി താഴ്ത്തി... വെള്ളത്തിൽ ശ്വാസം കിട്ടാതെ കിച്ചൻ കൈകാലുകൾ ഇട്ടടിച്ചു... ഇതൊക്കെ ആസ്വദിച്ചു കൊണ്ട് മഹി നിന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 മഹി പറഞ്ഞു നിർത്തി... ഇഷു ഞെട്ടി തരിച്ചു നിന്നു... " ഞാനാ അവനെ കൊന്നത്... ഒരു ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയാ വെള്ളത്തിൽ മുക്കി കൊന്ന് കടലിൽ തള്ളിയത്... എന്റെ അമ്മുവിനെ സ്വന്തമാക്കാൻ ആര് തടസം നിന്നാലും ഞാനവരെ ഒക്കെ കൊന്ന് തള്ളിയിരിക്കും...

ഇനിപ്പോ എന്റെ മുന്നിലെ കരട് നീ മാത്രമാ കിച്ചു... നീ മാത്രം " മഹി കിച്ചുവിന് നേരെ പിസ്റ്റൾ നീട്ടി കൊണ്ട് പറഞ്ഞു... ആ കാഴ്ച കണ്ട ഇഷുവിനു ഹൃദയം നിലക്കുന്ന പോലെ തോന്നി... തനിക്ക് വേണ്ടി ഇനിയൊരു ജീവനും പൊലിയരുത്... ഇഷു കിച്ചുവിന്റെ മുന്നിലേക്ക് കയറി നിന്നു.. " അമ്മൂ.. മാറി നിൽക്ക്... എനിക്കിവനെ കൊല്ലണം... എന്നിട്ട് നിന്നെ എന്നെന്നേക്കുമായി സ്വന്തമാക്കണം " " ഇല്ല... ആദ്യം എന്നേ കൊന്നിട്ടേ നിങ്ങൾക്കെന്റെ നന്ദുവേട്ടന്റെ മേലെ കൈ വെക്കാൻ പറ്റൂ" " ഇഷൂ.. മാറി നിൽക്ക്.. അവനെന്നെ കൊല്ലട്ടെ... എന്നിട്ട് നിന്നെ കിട്ടുമെങ്കിൽ കിട്ടട്ടെ.. അങ്ങോട്ട് മാറാൻ " കിച്ചു അവളെ തള്ളി മാറ്റാൻ നോക്കി.. " ഇല്ല.. ഞാൻ ഒരടി മാറില്ല... എല്ലാത്തിനും ഞാനല്ലേ കാരണം... എനിക്ക് വേണ്ടിയല്ലേ എല്ലാം... ആദ്യം ഞാൻ ചാവട്ടെ... എന്നിട്ട് മതി ബാക്കി... "

" അമ്മൂ.. നിന്നോട് മാറാനാ പറഞ്ഞത് " മഹി തോക്ക് നീട്ടി കൊണ്ട് തന്നെ പറഞ്ഞു... അപ്പോഴാണ് പുറത്ത് പോലീസ് ജീപ്പിന്റെ സൗണ്ട് കേട്ടത്.. മഹി ഞെട്ടി പിറകിലോട്ട് നോക്കി... ഈ സമയം കൊണ്ട് കിച്ചു കാല് കൊണ്ട് മഹിയുടെ കയ്യിലുള്ള തോക്ക് തട്ടി തെറിപ്പിച്ചു... അത് നേരെ രാമഭദ്രന്റെ ബോഡിയുടെ അടുത്ത് ചെന്ന് വീണു.. മഹി അതെടുക്കാൻ കുനിഞ്ഞതും കിച്ചു അവന്റെ മേലേക്ക് ചാടി വീണു... രണ്ട് പേരും കൂടി നിലത്ത് കിടന്നുരുളാൻ തുടങ്ങി... ഈ സമയം pk ഉള്ളിലേക്ക് വന്നിരുന്നു... നിലത്ത് ചോരയിൽ കുതിർന്നു കിടക്കുന്ന രാമഭദ്രനെയും മഹിയുടെ മേലെ കയറി നിന്ന് പഞ്ച് ചെയ്യുന്ന കിച്ചുവിനെയും pk മാറി മാറി നോക്കി.. " കിച്ചൂ " കിച്ചു തിരിഞ്ഞ് നോക്കിയതും മഹി അവനെ നിലത്തേക്ക് തള്ളി മുന്നിൽ തടസം നിന്ന pk യെ അവൻ കൈ കൊണ്ട് തള്ളി നിലത്തേക്ക് വീഴ്ത്തി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.. " ക്യാച്ച് ഹിം " കിച്ചു ദേഷ്യത്തോടെ അലറി മുഷ്ടി ചുരുട്ടി ചുവരിലേക്ക് ആഞ്ഞടിച്ചു ..

pk മഹിയുടെ പിന്നാലെ ഓടി.. ഇഷു കരഞ് കൊണ്ട് നിലത്തേക്കിരുന്നു... അവൾ കൈ കൊണ്ട് തലക്കടിക്കാൻ അടിക്കാൻ തുടങ്ങി... " ഇഷൂ " കിച്ചു ഓടി ഇഷുവിന്റെ അടുത്തേക്ക് വന്ന് നിലത്ത് മുട്ട് കുത്തിയിരുന്നു.. " എന്തിനാ നന്ദുവേട്ടാ എനിക്ക് മാത്രം ഈ വിധി തന്നെ.. ഞാനെല്ലാരോടും എന്ത് ചെയ്തിട്ടാ " ഇഷു കിച്ചുവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടികരഞ്ഞു... കിച്ചു അവളെ ചേർത്ത് പിടിച്ചിരുന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു കട്ടിലിലേക്ക് ചാരി കൈകൾ കുറുകെ വെച് കണ്ണുകളടച്ചു കിടന്നു... എത്ര കിടന്നിട്ടും അവനുറക്കം വരുന്നുണ്ടായിരുന്നില്ല... മുന്നിൽ ഇഷുവിന്റെ പേടിച്ചരണ്ട മുഖം മാത്രമായിരുന്നു... ഇനിയൊരു ദുരന്തം അവൾക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല എന്ന് കിച്ചുവിനുറപ്പായിരുന്നു... രാമഭദ്രന്റെ മരണം കിച്ചുവിന് ആശ്വാസമാണെങ്കിലും മഹി നേരിട്ട് കളത്തിൽ ഇറങ്ങിയത് കിച്ചുവിനൊരു വെല്ലുവിളി തന്നെയായിരുന്നു...

എത്രയൊക്കെ പറഞ്ഞാലും അവന്റെ ഉള്ളിൽ ഒരു ഭയം നിഴലിച്ചിരുന്നു... ഇഷുവിനു വേണ്ടി ഏത് താഴ്ന്ന കളിയും മഹി കളിക്കും എന്ന് കിച്ചുവിന് ഉറപ്പായിരുന്നു... അത്കൊണ്ട് തന്നെ അവൻ ചില തീരുമാനങ്ങളെടുത്തിരുന്നു... പതിയെ അവൻ ഉറക്കത്തിലേക്ക് ചാഞ്ഞതും അതിനെ തടസപ്പെടുത്താനെന്ന വണ്ണം കിച്ചുവിന്റെ ഫോൺ ബെല്ലടിച്ചു... അതിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി... " ടാ " കിച്ചു പല്ല് കടിച്ചു കൊണ്ട് വിളിച്ചു.. " കൂടുതൽ തിളക്കാതെടാ... നീ ഒരിക്കലും ജയിച്ചെന്ന് വിചാരിക്കണ്ട... എനിക്ക് ജീവനുള്ളിടത്തോളം കാലം ഇഷുവിനെ നിനക്ക് കിട്ടില്ല... അതിനെന്തു കളി കളിക്കാനും ഞാൻ മടിക്കില്ല " (മഹി ) " നമുക്ക് കാണമെടാ... ആർക്കാ കിട്ടുന്നത്... ഇനിയെന്തായാലും കളി നേർക്ക് നേരായ സ്ഥിതിക്ക് ഇനി അധികം നീട്ടി കൊണ്ട് പോകാൻ ഞാനും ഉദ്ദേശിച്ചിട്ടില്ല... എത്രയും പെട്ടെന്ന് നിന്റെ പതനം ഞാൻ കാണും "

" ഹും... wait and see...ആരാ ആരുടേയാ പതനം കാണാൻ പോകുന്നതെന്ന് " മഹി ഫോൺ വെച്ചു.. കിച്ചുവിന്റെ ഉള്ളിൽ ഒരു ചെറിയ ഭയം ഉടലെടുത്തു... ഇഷുവിനു വേണ്ടി ഏത് തരം താഴ്ന്ന കളിയും അവൻ കളിക്കും... അതിനു മുമ്പേ എല്ലാത്തിനും ഒരു തീരുമാനമെടുക്കണം എന്നവൻ മനസ്സിൽ കരുതി ഇഷുവിന്റെ റൂമിലേക്ക് നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഉറങ്ങി കിടക്കുന്ന ഇഷുവിന്റെ മുഖത്തേക്ക് അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു... അവളെ പിരിയുന്ന കാര്യം അവന് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു.. കിച്ചു വാത്സല്യത്തോടെ അവളുടെ നെറുകെയിൽ ചുംബിച് കൊണ്ട് മടങ്ങാൻ നേരം ഇഷു അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. " ഇഷൂ... നീ ഉറങ്ങിയില്ലേ " അവളില്ലെന്ന രീതിയിൽ തലയാട്ടി... " എന്ത്യേ മോളെ.. " " ഒന്നുല്ല നന്ദുവേട്ടാ... ഉറക്കം വരുന്നില്ല... നന്ദുവേട്ടനെന്താ ഉറങ്ങിയില്ലേ " ഇഷു കട്ടിലിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു... അവനും ഇല്ലെന്ന രീതിയിൽ തലയാട്ടി.. " എന്താ നന്ദുവേട്ടാ... എന്തിനാ ഇത്ര പേടി " ഇഷു അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് ചോദിച്ചു...

കിച്ചു അവളുടെ രണ്ട് കയ്യും പൊതിഞ്ഞു പിടിച് കട്ടിലിലേക്കിരുത്തി അവളുടെ മുമ്പിൽ മുട്ട് കുത്തിയിരുന്നു.. " ഇഷൂ... നീ എന്നേ വിട്ട് പോകരുത്... നീ ഇല്ലാതെ എനിക്ക് പറ്റില്ല ഇഷൂ " കിച്ചു കരഞ് കൊണ്ട് ഇഷുവിന്റെ മടിയിൽ തല ചായ്ച്ചു കിടന്നു.. ഇഷു അവന്റെ തലോടി കൊണ്ടിരുന്നു... " ഈ ഇഷാനിയുടെ കഴുത്തിൽ നന്ദുകിഷോറല്ലാതെ വേറാരും താലി കേട്ടില്ല നന്ദുവേട്ടാ... അങ്ങനെ വല്ലതും സംഭവിച്ചാൽ അന്നെന്റെ മരണമാണെന്ന് വിചാരിച്ചാൽ മതി... " ഇഷുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവളവന്റെ മുഖത്തോട് മുഖം ചേർന്ന് കിടന്നു... ഇഷുവിന്റെ കണ്ണുനീർ കിച്ചുവിന്റെ മുഖത് പതിഞ്ഞതും അവൻ തല ഉയർത്തി നോക്കി... " ഇഷൂ.. " കിച്ചു മൃദുവായി വിളിച്ചു... " എനിക്കൊന്നുറങ്ങണം നന്ദുവേട്ടാ... നന്ദുവേട്ടന്റെ ഹൃദയതാളം കേട്ട് മനസ്സമാധാനത്തോടെ ആ നെഞ്ചിലെ ചൂടും പറ്റി എനിക്കൊന്നുറങ്ങണം " ഇഷു കണ്ണുകൾ അമർത്തി തുടച് കൊണ്ട് പറഞ്ഞു... കിച്ചു അവളെ കട്ടിലിലേക്ക് കിടത്തി...

ശേഷം അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച് അവനും കിടന്നു... കുറച്ചു സമയം കഴിഞ്ഞ് നെഞ്ചിൽ ഭാരം അനുഭവപ്പെട്ടപ്പോൾ അവളുറങ്ങി എന്നവന് മനസ്സിലായി... അവൻ പതിയെ അവളെ തലയണയിലേക്ക് കിടത്തി താഴേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 താഴേക്ക് പോയ കിച്ചു കാണുന്നത് തലങ്ങും വിലങ്ങും നടക്കുന്ന ശാരദയെയാണ്.. ഒരമ്മയുടെ ഉള്ളിലെ ഭീതി അവന് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു... " അമ്മാ... എനിക്കൊരു കാര്യം പറയാനുണ്ട് " ശാരദ സംശയത്തോടെ അവനെ നോക്കി... " നാളെ തന്നെ തിരുമേനിയെ വിളിച്ചു മുഹൂർത്തം കുറിക്കണം... ഇനിയും എന്റെയും ഇഷുവിന്റെയും കല്യാണം നീട്ടി വെക്കുന്നതിൽ എനിക്ക് താല്പര്യമില്ല... എത്രയും പെട്ടെന്ന് നടത്തണം... അരുന്ധതി ആന്റിയെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... ആന്റി അവിടെ നിന്നും യാത്ര തിരിച്ചിട്ടുണ്ട് എന്നാണ് ഇപ്പൊ എന്നോട് പറഞ്ഞത്.. " ശാരദയ്ക്ക് തന്റെ മോനോട് ബഹുമാനം തോന്നി...

ഏത് ആപൽഘട്ടത്തിലും സ്നേഹിച്ച പെണ്ണിനെ കൈവിടാതെ കാത്തു സൂക്ഷിക്കുന്ന തന്റെ മോനോട് അങ്ങേയറ്റം സ്‌നേഹവും വാത്സല്യവും തോന്നി... മക്കളെ വളർത്തുന്നതിൽ തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന യാഥാർഥ്യത്തിൽ ശാരദയുടെ കണ്ണുകൾ നിറഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 പിറ്റേ ദിവസം തന്നെ ശാരദ തിരുമേനിയെ വിളിച്ച് വരുത്തി... " ചെക്കനും പെണ്ണും തമ്മിൽ പത്തിൽ പത്തു പൊരുത്തം ഒക്കെ ഉണ്ട്... പക്ഷെ എന്തോ ഒരു തടസം കാണുന്നുണ്ടല്ലോ " പൂജാരി താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... കിച്ചുവും ശാരദയും പേടിയോടെ മുഖത്തോട് മുഖം നോക്കി... " എന്ത് തടസമാ തിരുമേനി... " (ശാരദ ) " ഏയ്... പേടിക്കാനൊന്നും ഇല്ല... ഈ കല്യാണം കഴിയുന്നതോടെ ആ തടസം നീങ്ങും.. പക്ഷെ ഈ കല്യാണം കഴിയണം

" തിരുമേനി പറയുന്നത് കേട്ട് കിച്ചുവിന്റെ ഉള്ളിൽ ഭീതി നിറഞ്ഞു... പക്ഷെ അവനത് പുറത്ത് കാണിക്കാതെ നിന്നു... അപ്പോഴാണ് ഇഷു സ്റ്റെയർ ഇറങ്ങി വരുന്നത്. " എന്താ ഇവിടെ നടക്കുന്നത് " ഇഷു ചോദിച്ചു... തിരിഞ്ഞു നോക്കിയ കിച്ചു കാണുന്നത് ബാഗും പിടിച് നിൽക്കുന്ന ഇഷുവിനെയാണ്... " ഇഷൂ.. നീയിതെവിടെ പോവാ " കിച്ചു സംശയത്തോടെ ചോദിച്ചു... " അതല്ലല്ലോ ഞാൻ ചോദിച്ചത്... " ഇഷുവിന്റെ ശബ്‍ദം ഉയർന്നു... " നമ്മുടെ രണ്ട് പേരുടെയും കല്യാണത്തിന് മുഹൂർത്തം കുറിക്കാനാ തിരുമേനി വന്നിട്ടുള്ളത്... " " ആരോട് ചോദിച്ചിട്ട് " " എന്താ " " എന്റെ സമ്മതം ചോദിക്കാതെ ആര് പറഞ്ഞിട്ടാ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് " " ഇഷൂ... നീയെന്തൊക്കെയാ പറയുന്നത്.. " " എനിക്കീ കല്യാണത്തിന് സമ്മതമല്ല... " ഇഷു പൊട്ടിതെറിച്ചു......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story