ഇഷാനന്ദ്: ഭാഗം 51

ishananth

എഴുത്തുകാരി: കട്ടു

" എനിക്കീ കല്യാണത്തിന് സമ്മതമല്ല " ഇഷു പറഞ്ഞ കാര്യങ്ങൾ കേട്ട് കിച്ചു ഞെട്ടി പിറകോട്ടു മാറി... ഒരു താങ്ങിനെന്ന വണ്ണം അവൻ പിറകിലെ കസേരയിൽ പിടിച്ചു നിന്നു.. " എന്താ മോളെ നീ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നത്... " (ശാരദ ) " എന്റെ ഏട്ടനും അമ്മയ്ക്കും നീതി കിട്ടാൻ എനിക്കൊരു ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഹെല്പ് അത്യാവശ്യമായിരുന്നു... അത്കൊണ്ട് മാത്രമാണ് ഞാൻ അമ്മേടെ മോനെ സ്നേഹിക്കുന്ന പോലെ അഭിനയിച്ചത്... ഇപ്പൊ എന്റെ മുന്നിലെ പ്രശ്‌നങ്ങൾക്കെല്ലാം ഒരറുതി വന്നു... ഇനിയും ഞാനിവിടെ കടിച്ചു തൂങ്ങി നിൽക്കുന്നതിൽ അർത്ഥമില്ല " " അപ്പൊ എന്റെ മോനെ ഇഷ്ടമല്ലേ " " അല്ലമ്മേ... എനിക്ക് അമ്മേടെ മോനെ ഇഷ്ട്ടല്ല " " ഇല്ലാ... ഞാനിത് വിശ്വസിക്കില്ല... ഇവള് കള്ളം പറയാ... ഇവൾക്കെന്നെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല... " കിച്ചു പൊട്ടി തെറിച്ചു.. "പറ ഇഷൂ.. നീ എന്നേ കളിപ്പിക്കുവല്ലേ... " കിച്ചു ഇഷുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് ചോദിച്ചു...

അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവളുടെ ഹൃദയം വിങ്ങി.. ഒന്ന് ചേർത്ത് പിടിക്കാൻ മനം തുടിച്ചു.. അവൻ വേദനിക്കുന്നതിലും ഇരട്ടി താനിപ്പോൾ വേദനിക്കുന്നുണ്ട്.. പക്ഷെ ഇതല്ലാതെ വേറെ നിവർത്തി ഇല്ല... " വിട്.. എനിക്ക് പോണം " " ഇല്ലാ.. നിന്നെ ഞാനെങ്ങും വിടൂല " ഇഷുവിന്റെ കൈകൾ പിടിച്ചു വലിച്ചു കൊണ്ട് കിച്ചു പറഞ്ഞു.. " നന്ദ്.... വിട് സർ " ഇഷു കിച്ചുവിന്റെ കൈ കുതറി കൊണ്ട് പറഞ്ഞു... നന്ദുവേട്ടാ എന്ന് വിളിക്കുന്നതിന്‌ പകരം സർ വിളിക്കുന്നത് കേട്ട് കിച്ചു ദയനീയമായി അവളെ നോക്കി... അവളുടെ അപരിചിതത്വം അവനെ ചുട്ടു പൊള്ളിച്ചു... ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൻ പതിയെ അവളുടെ കൈ മോചിപ്പിച് മുകളിലോട്ട് പോയി... അവന്റെ പോക്ക് കണ്ട് നിന്ന ഇഷുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... പിറകിൽ പോയി കെട്ടി പിടിച്ചു തടഞ്ഞു നിർത്താനും ആ നെഞ്ചിൽ ചായാനും അവൾ വല്ലാണ്ട് കൊതിച്ചു...

പക്ഷെ ഇപ്പൊ ഹൃദയത്തിനു അടിമപ്പെട്ടാൽ പല ജീവനുകളും ഇനിയും താൻ മൂലം നഷ്ടപ്പെടും എന്നവൾക്കുറപ്പായിരുന്നു... ഇഷു ശാരദയുടെ അടുത്തേക്ക് നടന്ന് അവളുടെ കൈ തന്റെ കൈകൾക്കുള്ളിലാക്കി നിന്നു.. " ശപിക്കരുത് അമ്മേ... എന്റെ മുന്നിൽ ഇപ്പൊ ഇതല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലാത്തത് കൊണ്ടാ " ഇഷു പറഞ്ഞത് എന്തെന്നറിയാതെ ശാരദ സംശയത്തോടെ ഇഷുവിനെ നോക്കി... അപ്പോഴേക്കും അവൾ നന്ദുവിന്റെ അടുത്തേക്ക് പോയിരുന്നു.. നന്ദു അവളെ കണ്ടതും ദേഷ്യത്തോടെ മുഖം തിരിച്ചു... ഇത്‌ ഇഷു പ്രതീക്ഷിച്ചതായത് കൊണ്ട് ഇഷു അവളെ കെട്ടിപിടിച് കരഞ്ഞു.. " ഏട്ടനെ നല്ലോണം നോക്കണം... " ഇഷു നന്ദുവിനോടായി പറഞ് കൊണ്ട് അവിടെ നിന്നും നീങ്ങി... ബാൽക്കണിയിൽ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ കിച്ചു ഇഷു പോകുന്നതും നോക്കി നിന്നു.. ഒരു തിരിഞ്ഞു നോട്ടത്തിനായി അവന്റെ മനം തുടിച്ചു.. പക്ഷെ ഇഷു തിരിഞ്ഞ് നോക്കിയില്ല.. കാരണം അവൾക്കറിയാമായിരുന്നു തന്നെയും നോക്കി തന്റെ നന്ദുവേട്ടൻ നിൽക്കുന്നുണ്ടായിരിക്കും എന്ന്...

ഇനിയും ആ കണ്ണുകളിലെ യാചന കാണാൻ അവൾക്ക് കഴിയില്ലായിരുന്നു... അവന്റെ വാടിയ മുഖം കണ്ടാൽ അവൾക്ക് തിരിച് പോകാൻ കഴിയില്ല എന്നവൾക്കറിയാമായിരുന്നു... ഇഷു കണ്ണുകൾ അമർത്തി തുടച് ഗേറ്റ് കടന്ന് പോയി... " ഇഷൂ " കിച്ചു അലറി കരഞ്ഞു... അവസാന നിമിഷത്തിലെങ്കിലും അവള് തിരിച് വരും എന്ന പ്രതീക്ഷ അവനിലുണ്ടായിരുന്നു.. കിച്ചു ദേഷ്യത്തോടെ റൂമിലുള്ള എല്ലാം തച്ചുടച്ചു... ഒരു പ്രാന്തനെ പോലെ അലറി... അവസാനം കരഞ് കിച്ചു നിലത്തേക്കൂർന്നിരുന്നു... തന്റെ പ്രണയം തന്നെ വിട്ടകന്നിരിക്കുന്നു എന്ന യാഥാർഥ്യത്തിൽ അവൻ വെന്തുരുകി... ഇഷുവിന്റെ ഓർമകൾ ഒരു സ്‌ക്രീനിൽ തെളിയുന്ന പോലെ അവന് മുന്നിൽ തെളിഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു അവളുടെ വീടിന്റെ വാതിൽ തള്ളി തുറന്നകത്തേക്ക് കയറി.. ഉള്ളിലെ പൂപ്പൽ ഗന്ധമൊന്നും അവളെ ബാധിക്കുന്നുണ്ടായിരുന്നില്ല...

അവൾ ചുവരിൽ തൂക്കിയിട്ടുള്ള ദേവന്റെയും സേതുവിന്റെയും കിച്ചന്റെയും ഫോട്ടോക്ക് അരികിൽ പോയി നിന്നു... " അച്ഛാ... ഏട്ടാ.. ഞാൻ വന്നു... ഇനി എന്നും നിങ്ങളുടെ കൂടെ കാണും.. ചിലപ്പോ നിങ്ങളുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് വരും " ഇഷു നിർവികാരതയോടെ പറഞ് കിച്ചന്റെ റൂമിലേക്ക് നടന്നു... കിച്ചന്റെ ബെഡിൽ അവൾ ചുരുണ്ടു കൂടി കിടന്നു.. " കിച്ചേട്ടാ... ഇഷൂട്ടിക്ക് പേടിയാവുന്നുണ്ട്... ഞാൻ ഒറ്റക്കായി കിച്ചേട്ടാ... നിങ്ങളെല്ലാരും കൂടി എന്നേ ഒറ്റക്കാക്കിയില്ലേ " ഇഷു ഓരോന്ന് പതം പറഞ് കൊണ്ട് കിടന്നു... അവളുടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണുനീർ ഒലിച്ചിറങ്ങി... " അമ്മൂ " മഹി വാതിലിനരികിൽ നിന്ന് ഇഷുവിനെ വിളിച്ചു... അവനെ കണ്ടതും ഇഷു ചാടി പിടഞ്ഞെണീറ്റു... അവളുടെ കണ്ണുകൾ പേടി കൊണ്ട് വിടർന്നു.. കൈകൾ ടോപ്പിൽ മുറുകി.. മഹി അടുത്തേക്ക് വരും തോറും അവൾ ബാക്കിലേക്ക് നീങ്ങി കൊണ്ടിരുന്നു.. " എന്തിനാ അമ്മൂ.. നിനക്കെന്നോടിത്ര പേടി... ഞാൻ നിന്റെ സ്വന്തം മഹിയേട്ടനല്ലേ... നിന്റെ മാത്രം മഹിയേട്ടൻ... നിന്നെ ഞാൻ ഒറ്റക്കാക്കുമോ.. നിന്റെ കൂടെ ഏത് പാതാളത്തിലേക്കായാലും ഞാൻ വരും " മഹി അവളുടെ മുടി തലോടി കൊണ്ട് പറഞ്ഞു..

. ഇഷു അറപ്പോടെ ആ കൈ തട്ടി മാറ്റി.. " നിങ്ങൾ പറഞ്ഞ പോലെ ഞാൻ എന്റെ നന്ദുവേട്ടനെ ഒഴിവാക്കി വന്നില്ലേ... ഇനിയെങ്കിലും എന്റെ ആന്റിയെ വെറുതെ വിട്ടൂടെ " " വിടാം ഇഷൂ.. വെറുതെ വിടാം... ആദ്യം നമ്മുടെ കല്യാണം കഴിയട്ടെ... എന്നിട്ട് എല്ലാവരെയും ഞാൻ വെറുതെ വിടാം... ഇനി നടന്നില്ലെങ്കിൽ ആരെയും ഞാൻ വെറുതെ വിടില്ല.. എല്ലാവരെയും ഞാൻ ഇഞ്ചിഞ്ചായി തീർക്കും " മഹിയുടെ മുഖത്തെ രൗദ്ര ഭാവം ഇഷു പേടിയോടെ നോക്കി.. " എന്തിനാ... എന്തിനാ എന്നോട് മാത്രമീ ക്രൂരത.. വെറുതെ വിട്ടൂടെ എന്നേ.. എന്നേ സമാധാനത്തിൽ ജീവിക്കാൻ സമ്മതിച്ചൂടെ " " സമാധാനത്തിൽ ജീവിക്കാം ഇഷു നമുക്ക്... കല്യാണം കഴിഞ്ഞ് നമുക്ക് സമാധാനത്തിൽ ജീവിക്കും... ആരും എത്തിപ്പെടാത്ത സ്ഥലത്ത് നമ്മൾ രണ്ട് പേരും മാത്രമായി... " ഇഷു കരഞ് നിലത്തേക്കൂർന്നിരുന്നു... " അമ്മൂ... കരയല്ലേ.. നീ കരയുമ്പോൾ എനിക്കാണ് വേദനിക്കുന്നത്... നിനക്കറിയുമോ അമ്മു..

നിന്നെ ഞാൻ എവിടെ വെച്ചാണ് ആദ്യം കണ്ടതെന്ന്... എന്ത് കൊണ്ടാണ് നിന്നെ ഇഷ്ട്ടപ്പെട്ടതെന്ന്... " മഹി ഇഷുവിന്റെ അടുത്ത് പോയിരുന്നു... " എനിക്കൊരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു.. അമ്മു.. ഊണിലും ഉറക്കിലും ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു... എല്ലാവരും എന്നേ ഇന്ദ്രേട്ടൻ എന്ന് വിളിച്ചപ്പോൾ മഹിയേട്ടൻ എന്ന് മാറ്റി വിളിച്ചവൾ.. പത്താം വയസ്സിൽ അമ്പല പറമ്പിൽ ഉത്സവം കാണാൻ പോയതായിരുന്നു ഞങ്ങൾ... അവിടെ വെച്ചു എന്റെ ഒരു അശ്രദ്ധ മൂലം എനിക്കവളെ നഷ്ട്ടപ്പെട്ടു.. ഒരുപാടു ഞാനവളെ തേടിയെങ്കിലും ഞങ്ങൾക്കവളെ കണ്ടെത്താൻ കഴിഞ്ഞില്ല... അവൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു... പക്ഷെ അവൾ വന്നില്ല... അവൾ എന്നിൽ നിന്നും എന്നെന്നേക്കുമായി അകന്നിരുന്നു... ഏകദേശം പത്തു വർഷങ്ങൾക്ക് ശേഷം എന്റെ അമ്മുവിനെ ഞാൻ വീണ്ടും കണ്ടു... എന്റെ അമ്മുവിന്റെ അതെ രൂപ സാദൃശ്യമുള്ള നിന്നെ... അതെ അമ്പലപറമ്പിൽ വെച്... അവൾ നഷ്ട്ടപ്പെട്ട അതെ ഇടത്തു വെച്ച്... നിന്നെ... അമ്മു പോയെങ്കിലും അവളുടെ ഓരോ വളർച്ചയിലും ഇങ്ങനെയാകും എന്ന് ഞാൻ മനക്കോട്ട കെട്ടിയിരുന്നു...

അതിലെ രൂപമാണ് ഇഷു നിനക്ക്... എന്റെ അമ്മു എനിക്കായി പുനർജനിച്ചതാണ് നീ... ഇഷു... നീയാണ് എന്റെ അമ്മു " " താനൊരു സൈക്കോ ആടോ... " ഇഷു കരഞ്ഞു കൊണ്ട് അലറി.. " അതെ അമ്മൂ.. എനിക്ക് പ്രാന്താണ്.. നീയെന്ന പ്രാന്ത്... എന്റെ അമ്മു എന്ന പ്രാന്ത്... നാളെത്തെ നമ്മുടെ കല്യാണം കൂടി കഴിഞ്ഞാൽ ആ പ്രാന്ത് അവസാനിക്കും... പിന്നേ ഈ മഹി എന്റെ അമ്മുവിന്റെത് മാത്രമായിരിക്കും... " മഹി പ്രണയത്തോടെ ഇഷുവിനെ നോക്കി പുറത്തോട്ട് പോയി... ഇഷു മുട്ടുകാലിൽ തല വെച്ച് പൊട്ടി കരഞ്ഞു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇതേ സമയം.. " കഴിക്കടീ " ഒരു പൊതിച്ചോർ അരുന്ധതിയുടെ മുന്നിലേക്ക് നീട്ടി കൊണ്ട് ഒരു ഗുണ്ട പറഞ്ഞു.. " എനിക്ക് വേണ്ട " അരുന്ധതി ചീറി " അതെന്താടീ നിനക്ക് വേണ്ടാതെ... ഇന്ദ്രൻ സർ ഒരു കുറവും ഉണ്ടാകരുത് എന്ന് പറഞ്ഞത് കൊണ്ട് മാത്രമാ നിനക്കീ ഫസിലിറ്റീസ്... അപ്പൊ നീ ഭക്ഷണത്തെ വലിച്ചെറിയുന്നൊ... കഴിക്കെടീ... നിന്നോട് കഴിക്കാൻ "

അയാൾ അരുന്ധതിയുടെ മുമ്പിൽ മുട്ട് കുത്തി നിന്ന് കൊണ്ട് പറഞ്ഞു... " എനിക്ക് വേണ്ടെന്നല്ലേ പറഞ്ഞത്.. " അവൾ പൊതിച്ചോർ വലിച്ചെറിഞ് കൊണ്ട് പറഞ്ഞു... നിലത്ത് വീണു കിടക്കുന്ന ഭക്ഷണം കണ്ടതും അയാളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി... " നിന്നോട് കഴിക്കാൻ പറഞ്ഞാൽ നിനക്കതിനു പറ്റില്ലല്ലേ... എങ്ങനെ കഴിപ്പിക്കാൻ പറ്റും എന്ന് ഞാനൊന്ന് നോക്കട്ടെ " അയാൾ അരുന്ധതിയുടെ മുടി കുത്തി പിടിച്ചു നിലത് ചിതറി കിടക്കുന്ന ചോറിലേക്ക് മുഖം താഴ്ത്തി.. " കഴിക്കടീ ഇത്‌.. നിലത്ത് കിടക്കുന്നത് നക്കി കഴിക്ക് " അരുന്ധതി പരമാവധി ശക്തി ഉപയോഗിച്ച് അയാളെ തള്ളി നിലത്തേക്കിട്ടു... അയാൾ ദേഷ്യത്തോടെ എഴുന്നേറ്റ് ചീറി പാഞ്ഞടുക്കാൻ നിന്നതും പുറത്ത് നിന്നും വേറാരാൾ വന്നു.. " ഇന്ദ്രൻ സർ വന്നിട്ടുണ്ട്... " പുറത്ത് നിന്ന് വന്നയാൾ പറഞ്ഞു.. അവര് രണ്ട് പേരും അരുന്ധതിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് പുറത്തേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛

പിറ്റേ ദിവസം രാവിലെ തന്നെ മഹി റെഡിയായി ഇഷുവിന്റെ വീട്ടിലേക്ക് വന്നു... " ഇഷൂ.. വാ പോകാം " ശിലാകണക്കെ ഇരിക്കുന്ന ഇഷിവിനോടായി മഹി പറഞ്ഞു.. ഒരു പാവയെ പോലെ ഇഷു അവന്റെ പിറകെ പോയി... മഹി അവളെ കൊണ്ട് പോയത് ഒരു കുന്നിന്റെ മുകളിലേക്കാണ്... അത്ര പെട്ടെന്നൊന്നും ആരും എത്തിപ്പെടുന്ന സ്ഥലമല്ലായിരുന്നു അത്.. ഇഷു ചുറ്റും ഭയത്തോടെ നോക്കി... കുന്നിന്റെ മുകളിലായി ഒരു ചെറിയ അമ്പലം ഉണ്ടായിരുന്നു... അവിടെത്തെ പൂജാരിയുമായി മഹി സംസാരിക്കുന്നത് ഇഷു നോക്കി നിന്നു.. ഇടക്ക് അവന്റെ കണ്ണുകൾ അവളിലേക്ക് എത്തുന്നത് അവൾക്ക് ആരോജകമായി തോന്നി... പൂജാരി മന്ത്രിച്ചു നൽകിയ താലിയുമായി മഹി ഇഷുവിന്റെ അടുത്തേക്ക് വന്നു... ഇഷു കണ്ണുകളടച്ചു നിന്നു.. അവളുടെ ഓർമ്മകൾ കിച്ചുവിൽ തങ്ങി നിന്നു.. _______ " നന്ദുവേട്ടാ... ഞാൻ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചാൽ നന്ദുവേട്ടന്റെ അവസ്ഥ എന്തായിരിക്കും "

ഇഷു കിച്ചുവിന്റെ മടിയിൽ ഇരുന്ന് നെഞ്ചോട് ചാരി കിടന്ന് കൊണ്ട് ചോദിച്ചു.. " എന്തവസ്ഥ... മുന്നും പിന്നും ചിന്തിക്കാതെ നിന്നേം കൊല്ലും അവനെയും കൊല്ലും ഞാനും ചാവും " " അതെന്തിനാ നന്ദുവേട്ടൻ ചാവുന്നത്.. ഞങ്ങളെ കൊന്നാൽ പോരെ " " അയ്യടി... എന്നിട്ട് നിനക്കവനുമായി പരലോകത്തു സുഖമായി ജീവിക്കാനല്ലേ... അതിന് ഞാൻ സമ്മതിക്കില്ല " " മരിച്ചാൽ പോലും വെറുതെ വിടില്ലലെ " " ഇല്ല മോളെ.. മരിച്ചാൽ പോലും ഞാൻ നിന്നെ വിടില്ല.. ഇഷാനി ദേവന്റെ കഴുത്തിൽ ഒരാള് താലി കെട്ടുന്നുണ്ടെങ്കിൽ അതീ കിച്ചുവായിരിക്കും " ______ " ഇഷാനി ദേവന്റെ കഴുത്തിൽ ഒരാള് താലി കെട്ടുന്നുണ്ടെങ്കിൽ അതീ കിച്ചുവായിരിക്കും " ഇഷുവിന്റെ കാതുകളിൽ കിച്ചുവിന്റെ ശബ്ദം അലയടിച്ചുയർന്നു... കയ്യിലെ വിഷക്കുപ്പിയിൽ അവളുടെ കൈ മുറുകി...

അവളുടെ കഴുത്തിൽ താലി ചാർത്തിയത് അവളറിഞ്ഞില്ല ... കിച്ചുവിന്റെ ഓർമ്മകളിൽ അവൾ നിന്നു... അവളുടെ കണ്ണുനീർ നിന്നും നീർച്ചാലുകൾ തീർത്തു ഒഴുകി കൊണ്ടിരുന്നു... " ഡാ " മഹിയുടെ അലർച്ച കേട്ടാണ് ഇഷു കണ്ണ് തുറന്നത്.. തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഇഷു ഞെട്ടി... തന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും അവനെയും അവൾ മാറി മാറി നോക്കി.. അവളുടെ ഉള്ളിൽ പുതുനാമ്പുകൾ പിറവിയെടുത്തു... അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. " നന്ദുവേട്ടൻ " കിച്ചു അവളുടെ നെറുകിൽ സിന്ദൂരം ചാർത്തി... അതിന് സാക്ഷിയായി അമ്പലത്തിൽ നിന്നും മന്ത്രം ഉരുവിട്ട് കൊണ്ടിരുന്നു... മംഗളം ഭഗവാൻ വിഷ്ണു മംഗളം ഗരുണധ്വജാ മംഗളം പുണ്ഡരി കാക്ഷാ മംഗളായ തനോ ഹരി......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story