ഇഷാനന്ദ്: ഭാഗം 52

ishananth

എഴുത്തുകാരി: കട്ടു

കുറച്ചു മണിക്കൂറുകൾക്ക് മുമ്പ്... " മോനെ എന്തിരിപ്പാ ഇത്‌... എഴുന്നേറ്റ് ഫ്രഷായി വല്ലതും വന്ന് കഴിച്ചേ " കരഞ് ക്ഷീണിച്ചിരിക്കുന്ന കിച്ചുവിനെ തലോടി കൊണ്ട് ശാരദ പറഞ്ഞു... " എനിക്ക് വേണ്ടമ്മേ... നിങ്ങൾ കഴിച്ചോ " " നീ ഇവിടെ ഇങ്ങനെ ഇരിക്കുമ്പോ ഞങ്ങളെങ്ങനെ സന്തോഷത്തോടെ അവിടെ ഇരുന്ന് കഴിക്കും " (ശാരദ ) " സന്തോഷം 😶.... എന്റെ സന്തോഷം ആണമ്മേ കുറച്ചു മുമ്പ് ഇവിടെ നിന്നും പടിയിറങ്ങി പോയത്... എന്നേ ഇഷ്ടല്ലാന്ന് പറഞ് പോയില്ലേ അമ്മേ അവള്... ഇത്രയും വലിയ തെറ്റ് ഞാനെന്താ അവളോട്‌ ചെയ്തത്... " കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... " ഒരിക്കൽ കൈവിട്ട് പോയതാ എനിക്കവളെ... പിന്നേ എന്റെ കൈപ്പിടിയിൽ തന്നെ വന്നപ്പോ ലോകം കീഴടക്കിയ സന്തോഷമായിരുന്നു... ഇപ്പൊ ദേ എന്നേ വേണ്ടെന്ന് പറഞ് വീണ്ടും പോയി... എന്നോടുള്ള സ്നേഹമൊക്കെ അഭിനയമാണെന്ന് പറഞ് പോയി... " കിച്ചു ഓരോന്ന് പറഞ് കൊണ്ടിരുന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവന്റെ അവസ്ഥ കണ്ട ശാരദയ്ക്ക് ഇഷുവിനോട് ദേഷ്യം തോന്നി... ശാരദ അവന്റെ തല തലോടി കൊണ്ട് അവളുടെ മാറോടു ചേർത്ത് പിടിച്ചു ... ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിച്ചു അവളുടെ നെഞ്ചോട് ചേർന്ന് കിടന്നു... അപ്പോഴാണ് pk അങ്ങോട്ട് വരുന്നത്... കിച്ചുവിന്റെ അവസ്ഥ കണ്ടപ്പോൾ അവന്റെ ഹൃദയവും വിങ്ങി... ഏതൊരു അവസ്ഥയിലും ചിരിച്ചു കൊണ്ടേ അവൻ നിൽക്കാറുള്ളൂ... എന്ത് വിഷമം ഉള്ളിലുണ്ടെങ്കിലും പുറത്ത് കാണിക്കാറില്ല...

അങ്ങനെ ഉള്ള അവൻ എല്ലാരുടെയും മുമ്പിൽ ഇങ്ങനെ ഇരിക്കുന്നുണ്ടെങ്കിൽ ഇഷുവിനെ അവന് അത്രത്തോളം ഇഷ്ടമുള്ളത് കൊണ്ടാണ്.. അവളുടെ അഭാവം അവനെ വേദനിപ്പിക്കുന്നത് കൊണ്ടാണ്... " ടാ... കിച്ചൂ... എഴുന്നേൽക്കടാ... " pk അല്പം ഗൗരവത്തോടെ പറഞ്ഞു... കിച്ചുവും ശാരദയും ഒരുമിച്ച് തല ഉയർത്തി നോക്കി... " ആന്റി പോയി ഫുഡെടുത് വെക്ക്... ഇവനെ അങ്ങോട്ട് കൊണ്ട് വരുന്ന കാര്യം ഞാനേറ്റു " ശാരദ pk യെ നോക്കി തലയാട്ടി കിച്ചുവിന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പുറത്തോട്ട് പോയി... " എന്താടാ.. നിന്റെ ആരെങ്കിലും ചത്തോ... ഇങ്ങനെ കരഞ് നിലവിളിക്കാൻ " " pk... എനിക്കിപ്പോ നല്ല മൂഡല്ല... നീയൊന്ന് മനസ്സിലാക്കണം " " എന്ത് മനസ്സിലാക്കാൻ... കുഞ്ഞ് നാള് മുതലേ നിന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയത് തന്നെയാ ഞാൻ... അത്രക്ക് മതിയല്ലോ... പിന്നേ നീ എന്ത് കുന്തത്തിനാടാ ഇങ്ങനെ മരിച്ച ശവം പോലിരിക്കുന്നത്... ഏഹ് " " pk... അവള് പോയടാ... എന്നേ ഇഷ്ടല്ലാന്ന് പറഞ് പോയി... എന്നേ വേണ്ടെന്ന് പറഞ്ഞു... ഇനി ഞാൻ ആർക്ക് വേണ്ടിയാടാ ജീവിക്കുന്നത്... ഇത്രയും കാലം കാത്തിരുന്നതല്ലേടാ ഞാനവളെ... എന്നേ അവള് മനസ്സിലാക്കിയില്ലല്ലോടാ " " കിച്ചു... നീയൊരു കാമുകന്റെ ഭാഗത്തു നിന്ന് ചിന്തിക്കുന്നത് കൊണ്ടാ ഇപ്പൊ നിനക്കിങ്ങനെ ഒക്കെ തോന്നുന്നത്...

നീയൊരു പോലീസുകാരന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്ക്... ഇഷു നിന്നെ അങ്ങനെ വിട്ട് പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. അങ്ങനെ അവള് പോയിട്ടുണ്ടെങ്കിൽ അതിന് പിറകിൽ മഹിയുടെ ബുദ്ധിയായിരിക്കും എന്ന് നീയെന്താ ചിന്തിക്കാതിരുന്നത്... " കിച്ചു ഞെട്ടലോടെ pk യെ നോക്കി... ഇത്രയും നേരം അവളുടെ ഓർമയിൽ കഴിഞ്ഞ അവന് ഒരു നിമിഷം പോലും മഹിയെ കുറിച്ചാലോചിച്ചില്ല എന്നവൻ ഓർത്തു... " എടാ അവള് 😳" (കിച്ചു ) " ഇനിയും ഒരു ദുരന്തം അവള് മൂലം ഉണ്ടാകുന്നത് അവൾക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്... അത്കൊണ്ട് മനപ്പൂർവം ഒഴിവായി പോയതാ അവള്... " " ഇല്ലടാ... അവൾക്കങ്ങനെ എന്നേ ഒഴിവാക്കി പോകാൻ പറ്റില്ല... ഒരു രാത്രി കൊണ്ട് നമ്മളറിയാത്ത എന്തോ സംഭവിച്ചിട്ടുണ്ട്... കണ്ടുപിടിക്കണം അത് " " ഇപ്പോഴാണ് നീ IPS കാരന്റെ ട്രാക്കിലെത്തിയത്... " pk പറഞ് നിർത്തിയതും കിച്ചുവിന്റെ ഫോൺ ബെല്ലടിച്ചു... " ഹലോ... ആരാ സംസാരിക്കുന്നത് " (കിച്ചു ) " ഹലോ കിച്ചു... ഇത്‌ ഞാനാ സംസാരിക്കുന്നത്... അരുന്ധതി ആന്റി " " ആന്റി... ആന്റി എവിടെ നിന്നാ സംസാരിക്കുന്നത്..." " കിച്ചു... എന്നേ ഇവിടെ ഇന്ദ്രന്റെ ആൾക്കാർ പിടിച്ചു വെച്ചേക്കുവാ... ഒരു കാരണവശാലും ഇഷുവിനെ അവന് വിട്ടു കൊടുക്കരുത്... എന്നേ കുറിച്ചാലോചിക്കണ്ട എന്നവളോട് പറ... "

" എന്താ.. ഇഷു " " അതെ മോനെ... ഇന്നലെ രാത്രി എന്നേ അപായപ്പെടുത്തി ഇന്ദ്രൻ ഇഷുവിനെ വിളിച് ഭീഷണിപ്പെടിത്തിയിരുന്നു.. ഇഷുവുമായി ഇന്ദ്രന്റെ കല്യാണം കഴിഞ്ഞാലേ എന്നേ വെറുതെ വിടൂ എന്നവളോട് പറഞ്ഞു.. പക്ഷെ എന്ത് സംഭവിച്ചാലും ആ കല്യാണം നടക്കരുത്... നീയേ എന്റെ ഇഷുവിന്റെ കഴുത്തിൽ താലി ചാർത്താൻ പാടൂ " കിച്ചു ഞെട്ടിത്തരിച്ചു നിന്നു... ഇന്നലെ രാത്രി അവളെ ഒറ്റക്കാക്കി പോയ നിമിഷതെ അവൻ ശപിച്ചു... " ആന്റി ഇപ്പൊ എങ്ങനെയാ വിളിക്കുന്നത്...എവിടെ നിന്നാ വിളിക്കുന്നത് " " അറിയില്ല... ഇവിടെ ഫുഡ് തരാൻ പറഞ ആളെ തള്ളി വീഴ്ത്തിയപ്പോൾ അയാളുടെ പോക്കറ്റിൽ നിന്നും വീണ ഫോണാണിത്... " അരുന്ധതിയുടെ ഫോൺ പെട്ടെന്ന് കട്ടായി... കിച്ചു വീണ്ടും വീണ്ടും അങ്ങോട്ട് വിളിച്ചെങ്കിലും അരുന്ധതി ഫോൺ കട്ടാക്കി... നേരത്തെ ഫുഡ് തരാൻ വന്നയാൾ ഫോൺ തപ്പി അരുന്ധതിയുടെ റൂമിലേക്ക് വന്നത് കൊണ്ട് അവള് ഫോൺ കട്ടാക്കിയതായിരുന്നു... അരുന്ധതി വേഗം ഫോൺ അയാൾ കാണാതെ ഒരു പൊളിഞ്ഞു വീഴാനായ ചെയറിന്റെ അടിയിലേക്ക് ഇട്ടു... ചെയറിനടിയിൽ കിടക്കുന്ന ഫോൺ അയാളെടുതു അരുന്ധതിയെ രൂക്ഷമായി നോക്കി കൊണ്ട് അയാൾ പുറത്തേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛

" എടാ... എന്റെ ഇഷു... അവള്... ഏത് സമയത്താടാ എനിക്കവളെ ഒറ്റക്ക് വിടാൻ തോന്നിയത്... ഒരു സെക്കന്റ്‌ പോലും ഞാൻ അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചില്ലല്ലോ " കിച്ചു മുടി കോർത്തു വലിച്ചു കൊണ്ട് നിലത്തേക്കിരുന്നു... " ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ... രണ്ട് പേരെയും രക്ഷിക്കാനുള്ള വഴി എന്താണെന്നാണ് നമ്മളിപ്പോ ആലോചിക്കേണ്ടത് " pk പറഞ്ഞത് കേട്ട് പെട്ടെന്ന് തന്നെ കിച്ചു ആത്മസംയമനം വീണ്ടെടുത്തു.. " എത്രയും പെട്ടെന്ന് അരുന്ധതി ആന്റി ഫോണിന്റെ ലൊക്കേഷൻ ട്രേസ് ചെയ്യണം.. എത്രയും പെട്ടെന്ന് ആന്റിയെ രക്ഷിക്കണം...വേഗം പോയി അതിനുള്ള ഏർപ്പാടുകൾ ചെയ്യണം " " സർ " pk പുറത്തോട്ട് പോയതും കിച്ചുവിന്റെ ഉള്ളിൽ വീണ്ടും ഇഷു വന്ന് നിറഞ്ഞു... കിച്ചു ഒരുപാട് തവണ ഇഷുവിനെ വിളിച്ചെങ്കിലും അവൾ ഫോണെടുത്തില്ല... ഫോൺ മഹിയുടെ കയ്യിലായിരുന്നു എന്ന് പറയുന്നതായിരുന്നു ശരി.. ഇഷു എവിടെയാണെന്നറിയാതെ കിച്ചു വലഞ്ഞു... അപ്പോഴാണ് അവൾക്ക് താൻ കൊടുത്ത ഹാർട്ട്‌ പെൻഡന്റിൽ സെറ്റ് ചെയ്ത ട്രാക്കറിനെ കുറിച്ചവനോർത്തത്... പെട്ടെന്ന് തന്നെ ഡിവൈസ് ഓൺ ചെയ്ത് ട്രാക്കർ കണക്ട് ചെയ്തു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇഷു അവളുടെ കഴുത്തിലുള്ള പെൻഡന്റിലേക്ക് നോക്കി.. " ഇപ്പൊ നിനക്ക് എന്താണ് സംഭവിച്ചത് എന്നുളളതിൽ ഒരു പൂർണ രൂപം കിട്ടി കാണുമല്ലോ " മഹിയെ പുച്ഛിച്ചു കൊണ്ട് കിച്ചു പറഞ് നിർത്തി.. " ടാ... ഇഷുവിനെ നിനക്ക് കിട്ടില്ലടാ... ഇവളെന്റെയാ... ഇവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല... " " ഡേയ്... ഇന്നലെ വരെ ഇവളെന്റെ കാമുകിയായിരുന്നു... പക്ഷെ ഇന്ന് മുതൽ ഇവളെന്റെ ഭാര്യയാ...ഇവളുടെ മേൽ പൂർണ അധികാരം ഉള്ളവൻ... ഇനി ഇവളെ നിനക്ക് സ്വന്തമാക്കണമെങ്കിൽ ആദ്യം എന്നെ അങ്ങ് കെട്ട് കെട്ടിക്കണം " ഇഷുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു.. " ഈ ഇന്ദ്രൻ ഒന്നാഗ്രഹിച്ചിട്ടുണ്ടെങ്കിൽ ആരെ കൊന്നാണെങ്കിലും ഞാനത് നേടിയിരിക്കും..." മഹി കിച്ചുവിന് നേരെ പാഞ്ഞടുത്തു... കിച്ചു ഇഷുവിനെ ചേർത്ത് പിടിച്ച കൈകൾ മോചിപ്പിക്കാതെ തന്നെ മഹിയെ ചവിട്ടി വീഴ്ത്തി... മഹി വീണിടത്തു നിന്നും എഴുന്നേറ്റ് കിച്ചുവിനെ അടിക്കാൻ ഓങ്ങിയതും pk യും സൈന്യവും വന്നവനെ പിടികൂടി.. പോലീസുകാരുടെ കയ്യിൽ നിന്നവൻ കുതറി മാറാൻ നോക്കി.. " ടാ.. നീ ജയിച്ചെന്ന് വിചാരിക്കണ്ട... ഞാൻ വരും... എന്റെ അമ്മുവിന് വേണ്ടി ഞാൻ തീർച്ചയായും വരും " മഹി ഇഷുവിനെ പ്രണയത്തോടെ നോക്കി... അവന്റെ നോട്ടം കണ്ട ഇഷു കിച്ചുവിനോട് ചേർന്ന് നിന്ന് മഹിയെ പേടിയോടെ നോക്കി... pk മഹിയെ വിലങ്ങണിയിച്ചു കൊണ്ട് പോയി... അവര് പോയതും കിച്ചു ഇഷുവിൽ നിന്നുളള പിടുത്തം വിട്ട് ദേഷ്യത്തോടെ അവളെ നോക്കി കാറിൽ പോയിരുന്നു...

ഇഷു വിഷമത്തോടെ അത് നോക്കി നിന്നു... കുറച്ചു സമയം കഴിഞ്ഞിട്ടും ഇഷു വരുന്നില്ലെന്ന് കണ്ടപ്പോൾ കിച്ചു വണ്ടി റേസിംഗ് മോഡിൽ ഇരമ്പിച്ചു... ഇത് കണ്ടതോടെ ഇഷു പേടിയോടെ വണ്ടിയിൽ വന്ന് കയറി... " നന്ദുവേട്ടാ " ഇഷു അവനെ വിളിച്ചതും കിച്ചു കയ്യുയർത്തി തടഞ് അവളെ രൂക്ഷമായി നോക്കി കൊണ്ട് വണ്ടിയെടുത്തു... ഇഷു കരഞ് കൊണ്ട് വണ്ടിയുടെ ഓരോരത്തിരുന്നു... കിച്ചുവിന്റെ കണ്ണുകളിൽ കണ്ട ദേഷ്യത്തിൽ അവൾ വെന്തുരുകി... അവളുടെ കണ്ണുനീർ കിച്ചുവിനെ വേദനിപ്പിക്കുന്നെണ്ടെങ്കിലും അവനിൽ അവളോടുള്ള പരിഭവം നിറഞ്ഞു നിന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവിന്റെ വീട്ടിലെത്തിയതും അവരെ കാത്തെന്ന വണ്ണം ശാരദയും നന്ദുവും അരുന്ധതിയും അവിടെ നിൽപ്പുണ്ടായിരുന്നു... അരുന്ധതിയെ കണ്ട ഉടനെ ഇഷു ഓടിപോയവളെ കെട്ടിപിടിച്ചു... " ആന്റി... " " എന്തിനാ മോളെ... എന്തിനാ നീ എനിക്ക് വേണ്ടി ഇങ്ങനൊരു സാഹസത്തിനു മുതിർന്നത്.. ഒരു നിമിഷം കിച്ചു വരാൻ വൈകിയിരുന്നെങ്കിലോ " " എന്നോട് ക്ഷമിക്കാന്റി... ആ നിമിഷം ഞാൻ ആന്റിയുടെ ജീവനെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളു " " സാരല്ല്യ... ഒരു കുഴപ്പവും കൂടാതെ എന്റെ മോളിങ് എത്തിയല്ലോ "

അരുന്ധതി അവളുടെ മുടി തഴുകി കൊണ്ട് പറഞ്ഞു... അപ്പോഴാണ് പിറകിൽ നിൽക്കുന്ന ശാരദയെയും നന്ദുവിനെയും ഇഷു കാണുന്നത്.. " എന്നോട് ക്ഷമിക്കമ്മേ... ഞാൻ " " എന്റെ മോളൊന്നും പറയണ്ട... ഈ അമ്മക്ക് ഒരു ചെറിയ പരിഭവം ഉണ്ടായിരുന്നു എന്നുള്ളത് ശരിയാ.. പക്ഷെ എന്റെ മോള് കടന്ന് പോയ സിറ്റുവേഷൻ ഈ അമ്മക്ക് മനസ്സിലാവും " ഇഷുവിന്റെ നെറുകിൽ ചുംബിച് കൊണ്ട് ശാരദ പറഞ്ഞു.. അപ്പോഴാണ് ശാരദ ഇഷുവിന്റെ കഴുത്തിൽ കിടക്കുന്ന താലി കാണുന്നത്.. അവള് ഞെട്ടലോടെ കിച്ചുവിനെ നോക്കി... " എന്നോട് ക്ഷമിക്കണം അമ്മേ... ആ സമയത്തു എന്റെ മുന്നിൽ വേറൊരു വഴിയും ഇല്ലായിരുന്നു... മഹിയുടെ മുമ്പിൽ നിന്നിവളെ രക്ഷിക്കാൻ ഇവളുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു.. " കിച്ചു പറഞ്ഞ വാക്കുകൾ കേട്ട് ഇഷു ഞെട്ടി കിച്ചുവിനെ നോക്കി.. മഹിയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി മാത്രമാണ് അവളെ താലി കെട്ടിയതെന്ന യാഥാർഥ്യത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഇഷുവിന്റെ നോട്ടം താങ്ങാനാവാതെ കിച്ചു അവന്റെ റൂമിലേക്ക് നടന്നു... ഇഷു അവൻ പോകുന്നതും നോക്കി നിന്നു.. " മോള് പോയി ഫ്രഷാവ്... അമ്മ കഴിക്കാൻ വല്ലതും എടുത്ത് വെക്കാം.. " ഇഷു ശാരദയെ നോക്കി ശരിയെന്ന രീതിയിൽ തലയാട്ടി മുകളിലേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇഷു നേരെ പോയത് കിച്ചുവിന്റെ മുറിയിലേക്കാണ്.. പുറം തിരിഞ്ഞ് നിൽക്കുന്ന കിച്ചുവിന്റെ അടുത്തേക്ക് അവൾ പതിയെ നടന്നു.. " നന്ദുവേട്ടാ " ഇഷു വിളിച്ചതും കിച്ചു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. " അയ്യോ ആരിത്.. ഇഷാനിയോ... എന്താ.. എന്തിനാ വിളിച്ചേ " " നന്ദുവേട്ടാ.. ഞാൻ " " നിർത്... ഞാൻ ആരുടേയും നന്ദുവേട്ടൻ അല്ല.. ഞാൻ നിനക്ക് കേവലം ഒരു സർ മാത്രമാണ്.. so call me sir " " നന്ദുവേട്ടാ... എന്നോട് ക്ഷമിക്ക് " ഇഷു കിച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. കിച്ചു ദേഷ്യത്തോടെ അവളെ തള്ളി മാറ്റി അവളെ അടിക്കാൻ വേണ്ടി കയ്യോങ്ങി.. ഇഷു പേടിച് കണ്ണുകൾ മുറുക്കി അടച്ച് പേടിയോടെ നിന്നു... കുറച്ചു സമയം കഴിഞ്ഞിട്ടും അനക്കമില്ലെന്ന് കണ്ടപ്പോൾ ഇഷു പതിയെ കണ്ണുകൾ തുറന്നു.. തന്റെ മുന്നിൽ കണ്ണ് നിറഞ്ഞു നിൽക്കുന്ന കിച്ചുവിനെ കണ്ടതും അവളുടെ ഹൃദയം വിങ്ങി.. " നിന്നെ ഒന്ന് നുള്ളി വേദനിപ്പിക്കാൻ പോലും എനിക്ക് കഴിയില്ല ഇഷൂ... നീ എത്ര വേദനിക്കുന്നുവോ അതിന്റെ ഇരട്ടി എന്റെ ഹൃദയം വേദനിച്ചു കൊണ്ടിരിക്കും...അത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഇഷൂ.. നിന്നോടുള്ള പ്രണയം ഒരിക്കലും കളിയായി ഞാൻ കണ്ടിട്ടില്ല.. പക്വത എത്തിയ പ്രായത്തിൽ തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത്.. പക്ഷെ നിനക്ക് എല്ലാം കളിയായിരുന്നു...

അത്കൊണ്ട് തന്നെയാണ് നീ എന്നേ വിട്ട് പോകാൻ തുനിഞ്ഞതും... ഒരു വട്ടം നീ എന്നെ കുറിച്ചാലോചിച്ചോ ഇഷൂ.. നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളെ കുറിച്ചാലോചിച്ചോ... ഏതോ ഒരുത്തൻ എന്തോ വിളിച് ഭീഷണിപെടുത്തിയപ്പോഴേക്കും അവള് പേടിച് എന്നേ വിട്ട് പോയിരിക്കുന്നു... നിനക്കൊരു വാക്ക് എന്നോട് പറയായിരുന്നില്ലേ... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഇന്ന് നീ എന്നേ വിട്ട് പോകാൻ തുനിഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും നീയതിനു മുതിരും... ഇനിയും എന്നേ വിട്ട് പോകും... ഇനി എനിക്കൊരു വിരഹം താങ്ങാൻ വയ്യ ഇഷൂ... സൊ നിനക്കിനി എത്ര കാലം വേണമെങ്കിലും ഇവിടെ ജീവിക്കാം...നിന്നെ പാതി വഴിയിൽ ഞാൻ ഇട്ടിട്ടു പോകില്ല... ഒരു കാവലാളായി ഞാനുണ്ടാകും... ഒരു കാവൽക്കാരനായി മാത്രം " കിച്ചു ദേഷ്യത്തോടെ പുറത്തേക്ക് പോയി വാതിൽ കൊട്ടിയടച്ചു... ഇഷു കരഞ് കൊണ്ട് നിലത്തേക്കിരുന്നു... അത് കണ്ട് കൊണ്ടാണ് നന്ദു വന്നത്.. " ചേച്ചീ.. കരയല്ലേ ചേച്ചി.. ചേച്ചി കരഞ്ഞാൽ അതേട്ടന് താങ്ങില്ല " " ഇല്ല മോളെ... നിന്റെ ഏട്ടന് ഇനിയെന്നെ വേണ്ട... ആ ഹൃദയത്തിൽ എനിക്കിപ്പോ സ്ഥാനമില്ല... " ഇഷു അത് പറഞ്ഞു കൊണ്ട് നന്ദുവിന്റെ നെഞ്ചിലേക്ക് ചാരി... " അതേട്ടൻ ചുമ്മാ പറയുന്നതാ... ചേച്ചി ഇല്ലാതെ ഏട്ടന് പറ്റും എന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ.. ഏട്ടന് വിഷമം കൊണ്ടാ ചേച്ചീ... ഇന്നലെ ഏട്ടൻ അനുഭവിച്ച സങ്കർഷം ചേച്ചി കാണാത്തത് കൊണ്ടാ " " എനിക്ക് മനസ്സിലാവും മോളെ... ഏട്ടൻ കടന്ന് പോയ അതെ അവസ്ഥയിൽ തന്നെയാ ഞാനും കടന്നു പോയത്...

എല്ലാം എന്റെ തെറ്റാ... ഒരു വാക്ക് ഏട്ടനോട് പറഞ്ഞിരുന്നെങ്കിൽ.... അപ്പോഴത്തെ എന്റെ പൊട്ട ബുദ്ധിയിൽ ഒന്നും തെളിഞ്ഞില്ല... " " ഇനി അതൊന്നും ആലോചിക്കേണ്ട ചേച്ചി.. കഴിഞ്ഞത് കഴിഞ്ഞു... ചേച്ചി വാ... ഇന്നലെ മുതൽ ഒന്നും കഴിക്കാത്തതല്ലേ... അമ്മ ഫുഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട് " നന്ദു ഇഷുവിനെ നിർബന്ധിച് താഴേക്ക് കൊണ്ട് പോയി... പറയാതെ തന്നെ ഇഷുവിന്റെ അവസ്ഥ ശാരദയും നന്ദുവും മനസ്സിലാക്കി.. പക്ഷെ കിച്ചുവിന്റെ മിസ്‌ബിഹാവിയർ അവളെ വല്ലാണ്ട് വിഷമത്തിലാഴ്ത്തി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " രാജീവ്‌ വണ്ടിയെടുക്ക്.. എത്രയും പെട്ടെന്ന് പ്രതിയെ മെഡിക്കലിൽ കൊണ്ട് പോകണം... " pk കോൺസ്റ്റബിൾ നെ വിളിച് കൊണ്ട് പറഞ്ഞു.. " സർ.. ഈ രാത്രിയിൽ " (രാജീവ്‌ ) " എന്താ രാത്രിയിൽ കൊണ്ട് പോവാൻ പറ്റില്ലേ... " " അങ്ങനെയല്ല സർ " " എന്നാ താൻ വണ്ടിയെടുക്ക്... " " സർ " രാജീവ്‌ പോയി വണ്ടിയെടുത്തു... pk വിലങ്ങണിയിച്ച മഹിയുമായി പുറത്തേക്ക് വന്ന് ജീപ്പിൽ കയറി.. യാത്രയിൽ ഇടക്കിടക്ക് pk മഹിയെ തിരിഞ്ഞു നോക്കി...

തിരിച് കത്തുന്ന മിഴികളോടെയുള്ള നോട്ടമായിരുന്നു മഹിയുടെ പ്രതികരണം.. വിജനമായ ഒറ്റ വഴി പാതയിലെത്തിയപ്പോൾ pk വണ്ടി നിർത്താൻ പറഞ്ഞു... " ഡോ.. താനെനിക്കൊരു ചായ വാങ്ങി കൊണ്ട് വന്നേ " (pk ) " ഇപ്പോഴോ " " താൻ പറയുന്നത് ചെയ്താൽ മതി...എന്നേ ചോദ്യം ചെയ്യാൻ വരണ്ട " " സർ " രാജീവ്‌ അല്പം നീരസത്തോടെ ജീപ്പിൽ നിന്നിറങ്ങി അടുത്തുള്ള കടയിലേക്ക് പോയി... pk ഫോണിൽ ഓരോന്ന് തോണ്ടി കൊണ്ടിരുന്നു... ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട മഹി പതുക്കെ വണ്ടിയിൽ നിന്നിറങ്ങി ഓടി.. " സർ.. മഹി ... " രാജീവ്‌ pk യെ വിളിച് പറഞ്ഞു.. അപ്പോഴാണ് മഹി ഓടി പോകുന്നത് pk ശ്രദ്ധിക്കുന്നത്... " ക്യാച്ച് ഹിം " pk അലറി.. രാജീവും pk യും മഹിയുടെ പിന്നാലെ ഓടി... അല്പം ദൂരം താണ്ടിയപ്പോൾ pk യുടെ ഓട്ടത്തിന്റെ വേഗത കുറഞ്ഞു... അവന്റെ ചുണ്ടിൽ പുച്ഛ ചിരി വിരിഞ്ഞു... ...... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story