ഇഷാനന്ദ്: ഭാഗം 53

ishananth

എഴുത്തുകാരി: കട്ടു

മഹി പോലീസിനെ വെട്ടിച്ചു ഇരുട്ടിലൂടെ ഓടി കൊണ്ടിരിക്കുമ്പോഴാണ് ഒരു വൈറ്റ് പജേറോ അവന് നേരെ വന്നത്... ഇടക്കെപ്പോഴോ തിരിഞ്ഞു നോക്കിയ മഹി തനിക്ക് നേരെ സ്പീഡിൽ വരുന്ന വണ്ടി കണ്ടില്ല... അത് മഹിയെ തട്ടി തെറിപ്പിച്ചു കടന്നു പോയി.. ബോധം വരുമ്പോൾ മഹിയുടെ രണ്ട് കൈകളും വലിച്ചു കെട്ടി തല കീഴായി തൂക്കിയിട്ടിരിക്കുകയായിരുന്നു... അവൻ തൂങ്ങി കിടക്കുന്നതിന്റെ താഴെ വെള്ളം നിറച്ച ഒരു വലിയ വാട്ടർ ടാങ്ക് സെറ്റ് ചെയ്തിരുന്നു... മഹി പതിയെ കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച് കണ്ണുകൾ വലിച്ചു തുറന്നു... ആദ്യം ലൈറ്റ് കണ്ണിലേക്കു പതിഞ്ഞപ്പോൾ അവൻ കണ്ണുകൾ മുറുക്കി അടച്ചു... പിന്നേ അവൻ തല കുടഞ്ഞു കണ്ണ് തുറന്നു... കണ്ണ് തുറന്ന ഉടനെ തല കീഴായി നിൽക്കുന്ന കിച്ചന്റെ ഫോട്ടോയിലേക്കാണ് അവന്റെ ദൃഷ്ടി പതിഞ്ഞത്...

അവൻ പകപ്പോടെ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു... താനിപ്പോൾ ഇഷുവിന്റെ വീട്ടിലാണെന്ന തിരിച്ചറിവ് അവനെ ഞെട്ടിച്ചു... " പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതിക്ക്‌ വേണ്ടിയുള്ള തിരച്ചിൽ രൂക്ഷം... രാമഭദ്രന്റെ മകൻ മഹീന്ദ്രനാണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്... " ന്യൂസ്‌ റീഡിങ് കേട്ടയിടത്തേക്ക് മഹി പതിയെ തല ചെരിച്ചു... ടിവി ഹൈ വോളിയത്തിൽ കൂട്ടിവെച്ചു ഒരു ചെയറിൽ ഇരുന്ന് ന്യൂസ്‌ കാണുകയായിരുന്നു pk.. കിച്ചന്റെ ബെഡിൽ തലക്ക് കൈകൊടുത് കിച്ചുവും കിടക്കുന്നുണ്ടായിരുന്നു... " ആ എണീറ്റോ... മഹി എന്ന മഹീന്ദ്രൻ " മഹി തല ചരിച്ചു നോക്കുന്നത് കണ്ട് കിച്ചു പുച്ഛത്തോടെ ചോദിച്ചു.. " അഴിച്ചു വിടടാ പന്നീ " മഹി അലറി.. " അഴിച്ചു വിടാനായിരുന്നെങ്കിൽ നിന്നെ കെട്ടിത്തൂക്കണമായിരുന്നോടാ പന്നി... "

കിച്ചു കട്ടിലിൽ നിന്നെഴുന്നേറ്റ് അതെ നാണയത്തിൽ മറുപടി കൊടുത്തു... " ടാ... നിനക്ക് ഞാനാരാണെന്ന് അറിയില്ല... ഈ മഹീന്ദ്രനെതിരെ ഒരാളും ഇതുവരെ ചൂണ്ടുവിരൽ ഉയർത്തിയിട്ടില്ല... അങ്ങനെ ഉയർത്തിയവരാരും ജീവനോടെ പോകത്തും ഇല്ല " " അതിന് നീയാദ്യം ഇവിടെ നിന്ന് ജീവനോടെ പോകാൻ പറ്റോ എന്ന് നോക്ക്...എന്നിട്ട് മതി വെല്ലുവിളികളോക്കെ " pk പരിഹസിച്ചു... " ടാ... " മഹി തുടങ്ങി വെച്ചത് പൂർത്തിയാക്കാതെ ചുമക്കാൻ തുടങ്ങി... " അയ്യോ pk.. മഹി കുട്ടന് ദാഹിക്കുന്നുണ്ടെന്ന് തോന്നുന്നു... കുറച്ചു വെള്ളം കൊടുക്കടാ " കിച്ചു pk നിഗൂഢതയോടെ നോക്കി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും pk അത് മനസിലായെന്ന രീതിയിൽ തലയാട്ടി മഹിയെ പുച്ഛത്തോടെ നോക്കി കൊണ്ട് മഹിയെ കെട്ടിയിരിക്കുന്ന റോപ്പ് താഴ്ത്തി...

മഹി അവന് നേരെ താഴെ വെച്ചിട്ടുളള വാട്ടർ ടാങ്കിലേക്ക് വീണു... കൈകാലുകൾ ബന്ധിപ്പിച്ച മഹി വെള്ളത്തിൽ കിടന്ന് പിടഞ്ഞു... അൽപ സമയം കഴിഞ്ഞപ്പോൾ കിച്ചു റോപ്പ് ഉയർത്താൻ pk യോടു പറഞ്ഞു... pk റോപ് ഉയർത്തിയതും മഹി ശ്വാസം കിട്ടാതെ ചുമച്ചു എന്നിട്ട് ശ്വാസം ആഞ്ഞു വലിച്ചു... അവന്റെ ഹൃദയമിടിപ്പ് കൂടി... അൽപസമയത്തിന് ശേഷം ഹൃദയമിടിപ്പ് സാദാരണ ഗതിയിലേക്കെത്തിയതോടെ മഹി ദേഷ്യത്തോടെ കിച്ചുവിനെ നോക്കി... " ഇങ്ങനെ അല്ലേടാ നീയാ പാവത്തിനെ വെള്ളത്തിൽ മുക്കി കൊന്നത്... " മഹിയുടെ മുടിയിൽ പിടിച്ചു തല പൊക്കി കൊണ്ട് കിച്ചു പറഞ്ഞു... " എന്ത്‌ തെറ്റാടാ അവൻ നിന്നോട് ചെയ്തത്... സ്നേഹിക്കാൻ മാത്രല്ലേ അവന് അറിയുമായിരുന്നുള്ളു... എന്നിട്ടും നീയവനെ ഒരു ദയാദാക്ഷിണ്യവും കൂടാതെ കൊന്നു..

" കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... " ഇനി നീ ജീവനോടെ ഇവിടെ നിന്ന് പുറത്ത് പോവും എന്ന് കരുതണ്ട... പക്ഷെ നിന്നെയൊരിക്കലും ഞാനൊറ്റയടിക്ക് തീർക്കില്ല... വേദന അറിഞ്ഞു നീ പുഴുത്തു ചാവണം.. നീയെന്നോട് കൊന്ന് തരാൻ വേണ്ടി യാചിക്കണം... അന്നേ നിനക്ക് യഥാർത്ഥ മരണമുണ്ടാവുകയുള്ളൂ... നിന്റെ അനിയൻ ദത്തനും ഞാനിതു പോലൊരു മരണമാണ് വിചാരിച്ചിരുന്നത്.... പക്ഷെ കിച്ചു കളത്തിൽ ഇറങ്ങിയെന്നു നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാ പെട്ടെന്നവനെ അങ്ങോട്ട് അയച്ചത്... പിന്നേ ഓരോരുത്തരെ ആയി ഞാൻ തീർത്തു.. ഇനി അവസാനത്തെ ഇര നീ... നിന്നെ ഞാൻ പെട്ടെന്നങ് തീർത്താൽ നീയും നിന്റെ അനിയനും അച്ഛനും കൂടി ജീവിതം നശിപ്പിച്ച പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും അത് മതിയാവാതെ വരും...

സൊ അവർക്കുളളതും കൂടി നിനക്ക് ഞാനങ്ങു തരുവാടാ " കിച്ചുവിന്റെ കണ്ണുകളിൽ പകയെരിഞ്ഞു.... അവൻ ടേബിളിൽ നിന്നും കത്തിയെടുത്തു മഹിയുടെ മേൽ അങ്ങോട്ടും ഇങ്ങോട്ടും വരഞ്ഞു കൊണ്ടിരുന്നു... " ആ " മഹി ഒന്നനങ്ങാൻ കഴിയാതെ അലറി വിളിച്ചു... pk യും കിച്ചുവും അവന്റെ അലറലിൽ സുഹിച്ചു നിന്നു... മഹിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികൾ കിച്ചു പകയോടെ നോക്കി... അവന്റെ ചുണ്ടിൽ കൊലച്ചിരി വിരിഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു പാതിരാത്രിയിൽ വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറ പടിയിൽ ഉറങ്ങി തൂങ്ങി ഇഷു ഇരിക്കുന്നുണ്ടായിരുന്നു... അത്രയും തണുപ്പിൽ അവൾ തന്നെ കാത്തിരിക്കുകയാണെന്ന ചിന്ത അവന്റെ ഹൃദയത്തെ കൊത്തി വലിച്ചു..

അവളുടെ കൺപോളയിൽ തങ്ങി നിൽക്കുന്ന നീർക്കണം മതിയായിരുന്നു അവന് അവളോടുള്ള പരിഭവം ഒക്കെ മറക്കാൻ... കിച്ചു പതിയെ അവളുടെ അടുത്തേക്ക് പോയി മുഖത്തൊന്ന് തൊട്ടു... അവളൊന്ന് ചിരിച്ചു കൊണ്ട് ഞെരങ്ങി... " നന്ദുവേട്ടാ.. ആം സോറി ആൻഡ് ഐ ലവ് യൂ " ഉറക്കത്തിലും ഇഷു പറഞ് കൊണ്ടിരുന്നു... കിച്ചു പുഞ്ചിരിയോടെ അവളെ അവിടെ നിന്നും പൊക്കിയെടുത് റൂമിൽ കൊണ്ട് പോയി കിടത്തി മൂർദ്ധാവിൽ ചുംബിച്ചു... കിച്ചു തിരിഞ്ഞതും ഇഷു അവന്റെ കൈപിടിച്ചു വലിച്ചു... കിച്ചു നേരെ അവളുടെ അടുത്ത് പോയി കിടന്നു... " നന്ദുവേട്ടാ... എന്നേ വിട്ട് പോവല്ലേ... ഞാൻ ഒരു പാവല്ലേ... ഒരു തെറ്റ് ഏതൊരു പോലീസുകാരനും പറ്റില്ലേ... ഇത്‌ പോലീസുകാരന്റെ പെണ്ണുമ്പിള്ളക്ക് പറ്റിയെന്നു വിചാരിച്ചാൽ മതി " ഇഷു ഉറക്കത്തിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു... " കുറച്ചെന്നെ കരയിച്ചതല്ലേ.. മോളും കുറച്ചു കഷ്ട്ടപ്പെട് ട്ടാ " കിച്ചു ഇഷുവിന്റെ മുടി ഒതുക്കി വെച്ച് കൊണ്ട് പറഞ്ഞു.. ശേഷം ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കിടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

രാവിലെ ഇഷു എഴുന്നേൽക്കുന്നതിനു മുമ്പേ കിച്ചു എഴുന്നേറ്റ് അവന്റെ റൂമിലേക്ക് പോയിരുന്നു... ഉറക്കമെഴുന്നേറ്റ ഇഷു ചുറ്റും നോക്കി... " ഞാനെപ്പൊഴാ ഇവിടെ വന്ന് കിടന്നേ... ഇന്നലെ കിച്ചുവേട്ടനെ കാത്തിരുന്നത് ഓർമയുണ്ട്.. പക്ഷെ ഞാനെങ്ങനെ ഇവിടെ വന്നു... " ഇഷു തല ചൊറിഞ്ഞു... അപ്പോഴാണ് നന്ദു അങ്ങോട്ട് വരുന്നത്... " ആഹാ.. ചേച്ചി എഴുന്നേറ്റെ ഉള്ളൂ... വേഗം ഫ്രഷായെ... ഏട്ടൻ കുളിയും കഴിഞ്ഞ് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വന്നിരുന്നിട്ടുണ്ട്... ഇപ്പൊ വന്നാൽ ഏട്ടന്റെ ഒപ്പമിരുന്ന് കഴിക്കാം " നന്ദു പറഞ്ഞത് കേട്ട് ഇഷു വേഗം ബാത്ത് ടവൽ എടുത്ത് ബാത്റൂമിലേക്കോടി... ഇഷു ഓടുന്നത് നന്ദു ചിരിയോടെ നോക്കി നിന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇഷു താഴേക്ക് ചെന്നപ്പോഴേക്കും കിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു... ഇഷുവിനെ കണ്ടതും ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന കിച്ചുവിന്റെ മുഖം ഇരുണ്ടു... അവൻ വേഗം കഴിച്ചു തീർക്കാൻ തുടങ്ങി... അവന്റെ മങ്ങിയ മുഖം കാണുംതോറും ഇഷുവിൽ കുറ്റബോധം നിറഞ്ഞു... " ചേച്ചി എന്താ അവിടെ നിൽക്കുന്നത്... വാ വന്നിരുന്ന് കഴിക്ക് " കിച്ചുവിന്റെ അടുത്തുള്ള ചെയർ നീക്കി കൊണ്ട് നന്ദു പറഞ്ഞു... ഇഷു അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച് കിച്ചുവിന്റെ അടുത്ത് പോയിരുന്നു... കഴിക്കുന്നതിനിടയിൽ ഇടക്ക് ഇഷുവിന്റെ കണ്ണുകൾ കിച്ചുവിലേക്ക് നീളുന്നുണ്ടായിരുന്നു... പക്ഷെ കിച്ചു അവളെ ശ്രദ്ധിക്കാത്തതിൽ തെല്ല് പരിഭവം അവൾക്ക് തോന്നി... " മോനെ " (ശാരദ ) " എന്താ അമ്മേ " " എന്താ നിങ്ങളുടെ തീരുമാനം " ശാരദ കിച്ചുവിനെയും ഇഷുവിനെയും നോക്കി കൊണ്ട് പറഞ്ഞു... " എന്ത് തീരുമാനത്തെ കുറിച്ചാ അമ്മ പറയുന്നത് " കിച്ചു സംശയത്തോടെ ചോദിച്ചു..

" നിങ്ങളുടെ രണ്ട് പേരുടെയും കല്യാണ കാര്യം തന്നെ... ഇനി അത് നീട്ടി വെക്കണോ " ശാരദ പറഞ്ഞ കാര്യം കേട്ട് ഇഷുവിന്റെ മുഖം വിടർന്നു.. " വേണ്ടമ്മേ.... ഇനി കല്യാണത്തിന്റെ അന്ന് ചിലർക്ക് കല്യാണം വേണ്ടെന്ന് തോന്നിയാൽ നമ്മളാ സദസ്സിന്റെ മുന്നിൽ നാണം കെടും " കിച്ചു അതും പറഞ്ഞെഴുന്നേറ്റു പോയി... ഇഷുവിന്റെ കണ്ണുകൾ നിറഞ്ഞു... താൻ ചെയ്തത് തെറ്റ് തന്നെയാണ്... പക്ഷെ അവസ്ഥ നന്ദുവേട്ടനു മനസ്സിലാവും എന്നവൾ കരുതിയിരുന്നു... പക്ഷെ ഇനി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല എന്ന ചിന്തയോടെ അവളും കഴിക്കൽ മതിയാക്കി എഴുന്നേറ്റു... " മോള് നിർത്തിയോ " ഇഷു എഴുന്നേൽക്കുന്നത് കണ്ട് ശാരദ ചോദിച്ചു... " മതിയമ്മേ " ഇഷു അവിടെ നിന്നും പോകുന്നത് ശാരദ നോക്കി നിന്നു... കിച്ചുവിന്റെ മറുപടിയിൽ അവളും സംതൃപ്തയല്ലയിരുന്നു... ഇഷുവിനെ ഒരിക്കലും കുറ്റപ്പെടുത്താൻ ശാരദ ശ്രമിച്ചിരുന്നില്ല... കാരണം അവളുടെ അവസ്ഥ ശാരദയ്ക്ക് മനസ്സിലാകുമായിരുന്നു... പക്ഷെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഇഷുവിന്റെ കൂടെ നിന്ന തന്റെ മോനെന്താ അതിനെ കഴിയാത്ത എന്ന ചിന്തയിൽ ശാരദ വലഞ്ഞു........ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story