ഇഷാനന്ദ്: ഭാഗം 54

ishananth

എഴുത്തുകാരി: കട്ടു

" എന്നമ്മ കണ്ണേ സൗഖ്യമാ " കിച്ചു പാട്ടും പാടി കൊണ്ട് മഹിയുടെ അടുത്തേക്ക് ചെന്നു.. മഹി അവനെ ദേഷ്യത്തോടെ നോക്കി തല തിരിച്ചു.. " എന്തു പറ്റി മഹിക്കുട്ടാ... ഏട്ടനോട് പിണക്കാണോ... എന്താ മോനെ നിന്റെ മുഖത്തൊരു വാട്ടം... ടാ pk... നീയിവന് കഴിക്കാനൊന്നും കൊടുത്തില്ലേ " " ഞാൻ കൊടുത്തടാ... പക്ഷെ വേണ്ടാന്ന് പറഞ്ഞു " (pk ) " അച്ചോടാ... അതെന്താ മഹികുട്ടാ നിനക്ക് വേണ്ടാതെ... ഇന്ന് മര്യാദക്ക് കഴിച്ചോ... നാളെ മുതൽ പച്ച വെള്ളം കിട്ടുമോ എന്ന് വരെ സംശയമാ " കിച്ചു പരിഹാസത്തോടെ മഹിയുടെ അടുത്തേക്ക് ഭക്ഷണ പൊതിയുമായി നടന്ന് അവന്റെ വായിലേക്ക് നീട്ടി... മഹി വാ അടച്ചു പിടിച്ചു കിച്ചുവിനെ കലിപ്പിച്ചു നോക്കി കൊണ്ടിരുന്നു... " നീ കഴിക്കില്ലലെ... നിന്നെ കൊണ്ട് കഴിപ്പിക്കാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ടെ " കിച്ചു pk യെ നോക്കി...

pk മഹിയുടെ മുടി പിടിച്ചു വലിച്ചു തല ഉയർത്തി.. കിച്ചു മഹിയുടെ കവിളിൽ കൊത്തിപിടിച്ചു വാ തുറപ്പിച്ചു ഫുഡ് അവന്റെ വായിലേക്ക് കുത്തി കയറ്റി... മഹി വിസമ്മതത്തോടെ ഓരോ തവണ തല വലിക്കുമ്പോഴും കിച്ചു പരമാവധി ശക്തിയോടെ അവന്റെ വായിലേക്ക് കൊടുത്ത് കൊണ്ടിരുന്നു... അവസാനത്തെ ഉരുള കൊടുത്ത് കഴിഞ്ഞതിനു ശേഷം മഹിയെ വീണ്ടും താഴെയുള്ള വാട്ടർ ടാങ്കിലേക്ക് വീഴ്ത്തി... മഹി ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു.... മഹിയുടെ ഈ അവസ്ഥ കാണുംതോറും കിച്ചുവിന്റെ കണ്ണുകളിലെ തിളക്കം കൂടി കൊണ്ടിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛 പിന്നീടുള്ള ഒരു മാസ കാലത്തോളം കിച്ചു മഹിയെ കൊല്ലാകൊല ചെയ്തു... ശത്രുക്കൾക്ക് പോലും ഈ അവസ്ഥ കൊടുക്കരുതേ എന്ന രീതിയിലായിരുന്നു കിച്ചു മഹിയെ ശിക്ഷിച്ചത്...

ഈ ഒരു മാസ കാലത്തോളം മഹിയെ നഗ്നനായാണ് നിർത്തിയത്... ഈ ദിവസങ്ങളിൽ അവനെ ഏറെ നേരവും ക്രൂരമായി ഹോക്കി സ്റ്റിക്ക് വെച്ച് അടിക്കുമായിരുന്നു... അവന്റെ സ്വകാര്യ ഭാഗങ്ങളൊക്കെ അടിച്ചു നശിപിച്ചിരുന്നു... അതുകൂടാതെ ഇടക്കിടക്ക് ഷോക്കടിപ്പിച്ചു മാക്സിമം ശാരീരികമായി പീഡിപ്പിച്ചു... കഴിക്കാൻ പോലും മര്യാദക്ക് അവന് നൽകിയില്ല... കൂടാതെ കിച്ചുവും pk യും അവനെ പഞ്ചിങ് ബാഗായി ഉപയോഗിച്ചു.. അവന്റെ കണ്പോളകളും രോമങ്ങളും എല്ലാം കരിയിച്ചു കളഞ്ഞിരുന്നു.. കൈകാലുകളിൽ തീ കൊളുത്തിയും കെടുത്തിയും രസിച്ചു... അങ്ങനെ അവരെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുവോ അതൊക്കെ ഒരു മാസ കാലത്തോളം മഹിയെ അവർ ചെയ്തു... " ഒന്ന് കൊന്ന് താടാ " അവസാനം മഹി കരഞ് കൊണ്ട് കിച്ചുവിനോട് യാചിച്ചു... കിച്ചുവിന്റെ ചുണ്ടിൽ കൊലച്ചിരി വിരിഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

" ഏട്ടാ എഴുന്നേറ്റെ... ഇതെന്തുറക്കവാ " പുലർച്ച തന്നെ നന്ദുവിനെ കിച്ചുവിനെ വിളിച്ചുണർത്തി... " എന്തുവാടീ.. മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ലേ " കിച്ചു ഉറക്കച്ചടവോടെ ചോദിച്ചു.. " അങ്ങനെ ഏട്ടൻ ഉറങ്ങണ്ട... ഇന്നേട്ടനെ കയ്യോടെ പിടിക്കാനാണ് എന്റെ തീരുമാനം " " എന്തിനു 🙄" " എന്തിനെന്നോ... എത്ര ദിവസമായി ഞങ്ങളോടൊപ്പം ഒക്കെ ഇരുന്ന് ഒന്ന് ചിലവഴിച്ചിട്ടു... രാവിലെ നേരത്തെ എഴുന്നേറ്റ് പോകും... വൈകീട്ട് എല്ലാരും ഉറങ്ങിയതിനു ശേഷം കയറി വരും... ഇന്നത് പറ്റില്ല... ഇന്ന് നമുക്ക് അമ്പലത്തിൽ പോയെ പറ്റൂ " " ഇന്ന് അമ്പലത്തിൽ പോവാൻ മാത്രം എന്ത് വിശേഷമാ ഉള്ളത്... " " ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഏട്ടനറിയില്ലേ... ഇന്ന് ചേച്ചിയുടെ പിറന്നാളാ... അല്ലെങ്കിലും ഏട്ടൻ അതൊക്കെ എങ്ങനെ ഓർക്കാനാ ലെ... ഏട്ടൻ ചേച്ചിയുടെ വെറും ബോഡിഗാർഡ് അല്ലെ... " " മോളെ... ഞാൻ "

" മതി ഏട്ടാ... ഇത്രയും കാലം ഏട്ടൻ ചെയ്യുന്നതിനൊക്കെ ഈ അനിയത്തി സപ്പോർട് ആയിരുന്നു... പക്ഷെ ഇതിനൊരിക്കലും ഞാൻ ഏട്ടനെ പിന്താങ്ങില്ല... ഇത്രയും കാലം അങ്ങനൊരു മനുഷ്യ ജീവൻ ഇവിടെ ഉണ്ടെന്ന പരിഗണന പോലും ഏട്ടൻ കൊടുത്തില്ല... എന്നും ഏട്ടന് വേണ്ടി ചേച്ചി പാതിരാത്രി ഒന്നും കഴിക്കാതെയാ കാത്തിരുന്നിരുന്നത്... അറിയോ ഏട്ടന്... ഇന്നെങ്കിലും ആ പാവത്തിനെ കരയിപ്പിക്കരുത്... ഏട്ടൻ മാത്രെ ഉള്ളൂ അതിനു... അതേട്ടൻ മനസ്സിലാക്കണം... പറ്റുവാണേൽ അമ്പലത്തിലേക്ക് വാ... ഞങ്ങൾ താഴെ വെയിറ്റ് ചെയ്യും " നന്ദു കിച്ചുവിനോട് ദേഷ്യത്തോടെ പറഞ് പുറത്തേക്ക് പോയി.. നന്ദു പറഞ്ഞ ഓരോ കാര്യങ്ങളും കിച്ചുവിന്റെ ഹൃദയത്തെ കൊത്തി വലിച്ചു... ശരിയാ.. ഇത്രയും കാലം അവളിവിടെ ഉണ്ടെന്നുള്ള പരിഗണന പോലും താൻ കൊടുത്തിട്ടില്ല... എപ്പോഴും എന്തെങ്കിലും കാരണം ഉണ്ടാക്കി പറ്റി കൂടാൻ അവൾ വന്നിരുന്നെങ്കിലും പരമാവധി അവോയ്ഡ് ചെയ്യാറായിരുന്നു പതിവ്...

അവസാനം കണ്ണീരൊലിപ്പിച്ചു പോകുമ്പോൾ താനും അതെ വേദന പേറിയിരുന്നില്ലേ... അവളെ അകറ്റുന്ന ഓരോ നിമിഷവും അതിലേറെ ചേർത്ത് പിടിക്കാൻ ആഗ്രഹിച്ചിരുന്നില്ലെ... ഇന്ന് എല്ലാത്തിനും ഒരറുതി കാണണം എന്ന രീതിയിൽ കിച്ചു പുറത്തോട്ട് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " നന്ദു.. പോവാം " മുകളിലോട്ടും നോക്കി നിൽക്കുന്ന നന്ദുവിനെ നോക്കി ഇഷു പറഞ്ഞു.. " നിക്ക് ചേച്ചീ... ഒരാളും കൂടിയുണ്ട് " " ഏഹ്... അതാര് " " ദേ നോക്ക്... ആളിങ്ങെത്തി " സ്റ്റെയറിലേക്ക് നോക്കി കൊണ്ട് നന്ദു പറഞ്ഞു... ഇഷു സ്റ്റെയറിലേക്ക് നോക്കിയതും അവളുടെ ഹൃദയമിടിപ്പ് കൂടി.. യെല്ലോ കളർ ഷർട്ടും കസവു മുണ്ടും ഉടുത് വരുന്ന കിച്ചുവിനെ അവൾ ഇമ വെട്ടാതെ നോക്കി... ഇടക്കെപ്പോഴോ അവളുടെ കണ്ണ് നിറഞ്ഞു.. ഇന്നത്തെ ദിവസം മറന്ന് കാണും എന്നറിയാമായിരുന്നു... നന്ദു വിളിക്കാൻ പോയെങ്കിലും വരും എന്നൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...

ഇഷു നിറഞ്ഞു വന്ന കണ്ണ് തുടച് കൊണ്ട് കിച്ചുവിനെ നോക്കിയൊന്ന് ചിരിച്ചു... കിച്ചുവും നോക്കുവായിരുന്നു തന്റെ പെണ്ണിനെ... യെല്ലോ സിമ്പിൾ സാരിയായിരുന്നു അവളണിഞ്ഞിരുന്നത്... കാതിൽ പീക്കോക്ക് കട്ട്‌ ജിമിക്കിയും കഴുത്തിൽ താൻ കൊടുത്ത ഹാർട്ട്‌ പെൻഡന്റും മാത്രമേ ഒരുക്കം എന്ന് പറയാനുണ്ടായിരുന്നുള്ളൂ... പക്ഷെ അവന്റെ കണ്ണുടക്കിയത് വേറൊന്നിലാണ്... താൻ ചാർത്തിയ താലിയിൽ... അത്ര പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഒളിപ്പിച്ചു വെച്ച താലിയിലേക്ക് അവൻ നോക്കി നിന്നു.. തന്റെ താലി ചാർത്തിയ പെണ്ണ് ഇത്രയും കാലം തന്റെ അടുത്തുണ്ടായിട്ട് പോലും ഒന്ന് ശ്രദ്ധിക്കാൻ പോലും തനിക്ക് പറ്റിയില്ല ... ഒരുപാട് ആഗ്രഹിച്ചതായിരുന്നില്ലേ ഒരു താലി ചരടിൽ അവളെ സ്വന്തമാക്കാൻ.. എന്നിട്ടും സ്വന്തമായിട്ട് അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും താൻ തയ്യാറായില്ല... അവളോട് ക്ഷമിക്കാൻ കഴിഞ്ഞെങ്കിലും എന്തിനായിരുന്നു ഈ പരിഭവം...

പറയാതെ പോയതിനോ.. മഹിക്ക് മുമ്പിൽ തല കുമ്പിട്ടു കൊടുത്തതിനോ നന്ദു വിരൽ നൊട്ടി വിളിച്ചപ്പോഴാണ് കിച്ചു ചിന്തയിൽ നിന്നുണർന്നത്... അവൻ അവരെ നോക്കി ചിരിച്ചു കാറിന്റെ അടുത്തേക്ക് പോയി... ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കിച്ചുവിനെ ഒന്ന് നോക്കി കൊണ്ട് ഇഷു പിറകിലെ സീറ്റിൽ പോയിരുന്നു... അത് ഒരേ സമയം കിച്ചുവിനെയും ഇഷുവിനെയും വേദനിപ്പിച്ചെങ്കിലും ഇഷു അത് പുറത്ത് കാണിച്ചില്ല... കിച്ചു തെല്ല് പരിഭവത്തോടെ അവളെ നോക്കി മുന്നിലേക്ക് ഇരിക്കാൻ പറയാൻ നിൽക്കുമ്പോഴേക്കും നന്ദു കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 അമ്പലത്തിലെത്തിയതും കിച്ചു വേഗം ഡോർ തുറന്ന് ഫോണെടുത് പുറത്തേക്ക് പോയി... ഇഷുവും നന്ദുവും കൂടി വഴിപാടിന് ചീട്ടെടുക്കാൻ പോയി..

നന്ദു കിച്ചുവിനും ഇഷുക്കും വേണ്ടി ഐക്യമത്യ പുഷ്പാഞ്ജലി നടത്തി വരുമ്പോഴാണ് ഇഷു ഈശ്വരനെ തൊഴാതെ നിൽക്കുന്നത് കണ്ടത്... " എന്ത് പറ്റി ചേച്ചി... ഏട്ടനെവിടെ? " ഇഷു കൈ ചൂണ്ടി പരിഭവത്തോടെ കിച്ചുവിനെ കാണിച്ചു കൊടുത്തു... " ഓ.. ഈ ഏട്ടൻ... ഇങ്ങനൊരു സാധനത്തിനെ എങ്ങനെ ചേച്ചിക്ക് പ്രേമിക്കാൻ തോന്നി..." " നിന്റെ ഏട്ടന്റെ കരവലയത്തിൽ ഞാനെന്നും സുരക്ഷിതയാവും എന്നുറപ്പുള്ളത് കൊണ്ട്... ആ കൈകളിൽ നിന്നും ലഭിക്കുന്ന സുരക്ഷിതത്വം വേറെ എവിടെ നിന്നും ലഭിക്കില്ല എന്നുള്ളത് കൊണ്ട്.. ഞാനല്ലാതെ ഒരു പെൺകുട്ടിയെയും വേറൊരു അർത്ഥത്തിൽ കാണില്ല എന്ന വിശ്വാസം " ഇഷു അകലെ മാറി നിന്ന് ഫോണിൽ സംസാരിക്കുന്ന കിച്ചുവിനെ നോക്കി കൊണ്ട് പറഞ്ഞു... നന്ദു അവളെ ബഹുമാനത്തോടെ നോക്കി... ഇഷുവും നന്ദുവും തന്നെ നോക്കി നിൽക്കുന്നത് കണ്ട് കൊണ്ടാണ് കിച്ചു ഫോൺ കട്ട് ചെയ്തത്... അവൻ അവരുടെ അടുത്തേക്ക് പോയി... "

ഏട്ടൻ എന്ത് മാങ്ങാ പറിക്കുവായിരുന്നു ഫോണിൽ .. ഞങ്ങളെത്ര നേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ട്... വേഗം വാ... നട ഇപ്പൊ അടക്കും " മൂന്ന് പേരും അമ്പലത്തിന്റെ സ്റ്റെപ് കയറി... കിച്ചുവും ഇഷുവും ഒരുമിച്ചായിരുന്നു അവരുടെ കാലടികൾ വെച്ചിരുന്നത്.. മൂന്ന് പേരും കൂടി അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോഴാണ് നന്ദു അവളുടെ ഫ്രണ്ട് നെ കാണുന്നത്... അവള് വേഗം ഫ്രണ്ടിന്റെ അടുത്തേക്കോടി.. കിച്ചു കണ്ണ് തുറക്കുമ്പോഴും ഇഷു കണ്ണുകൾ തുറന്നിട്ടുണ്ടായിരുന്നില്ല... കണ്ണുകളടച് കൈകൂപ്പി നിൽക്കുന്ന ഇഷുവിലേക്ക് കിച്ചുവിന്റെ ദൃഷ്ടി പതിഞ്ഞു... അവനവളെ തന്നെ നോക്കി നിന്നു... ഇടക്കെപ്പോഴോ നന്ദുവിനെ ഓർമ വന്നപ്പോൾ അവൻ തിരിഞ്ഞു നോക്കി.. അല്പം മാറി നിന്ന് ആരോടോ സംസാരിക്കുന്ന നന്ദുവിനെ കണ്ടതും അവൻ സമാധാനത്തോടെ ഇഷുവിന്റെ അടുത്തേക്ക് നീങ്ങി.. " ഹാപ്പി ജനിച്ചൂസം മൈ ഡിയർ വൈഫി " ഇഷുവിന്റെ കാതോരം അവന്റെ ചുണ്ടുകളടുപ്പിച്ചു കൊണ്ട് പറഞ്ഞു...

ഇഷു ഞെട്ടി കണ്ണ് തുറന്നു.. തന്റെ അടുത്ത് ചിരിയോടെ നിൽക്കുന്ന കിച്ചുവിനെ സന്തോഷത്തോടെയും അതിലുപരി പരിഭവത്തോടെയും അവള് നോക്കി... രണ്ട് പേരുടെയും കണ്ണുകൾ തമ്മിലുടഞ്ഞു... എത്രയോ കാലങ്ങളായി പറയാൻ കാത്തു വെച്ച കാര്യങ്ങൾ അവർ കണ്ണുകളിലൂടെ കൈ മാറി... പരസ്പരം എല്ലാം മറന്ന് വാരിപുണരാൻ മനം വിങ്ങി ... നന്ദുവിന്റെ ശബ്ദമാണ് രണ്ട് പേരെയും ബോധമണ്ഡലത്തിലേക്കെത്തിച്ചത്... " അതെ... അമ്പലമാണെന്ന് ഓർത്താൽ കൊള്ളാം " ( നന്ദു ) " ഓ 😏" ( കിച്ചു ) " ആ പിന്നേ... നിങ്ങൾ വിട്ടോ.. ഞാൻ ഇവളുടെ ഒപ്പം വരാം " നന്ദു അവളുടെ കൂട്ടുകാരിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... കിച്ചു നന്ദുവിനെ നോക്കി മനസ്സറിഞ്ഞൊന്ന് ചിരിച്ചു... ആദ്യമായിട്ടാണ് താൻ പറയാതെ തന്റെ അനിയത്തിയെ കൊണ്ട് ഒരുപകാരം ഉണ്ടാകുന്നതേ... 😜 കിച്ചു വേഗം പോയി കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നു... ഇഷു അവരോട് യാത്ര പറഞ് കോ ഡ്രൈവിംഗ് സീറ്റിലേക്കും ഇരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

യാത്രയിലാകമാനം ഇഷു എന്തൊക്കെ പറയുന്നുണ്ടെങ്കിലും കിച്ചു സൈലന്റ് ആയിരുന്നു... അവന്റെ മൗനം അവളെ വിഷമിപ്പിച്ചു... തന്നോടുള്ള പരിഭവം ഇപ്പോഴും മാറിയിട്ടില്ല എന്നവൾക്ക് തോന്നി... ഇടക്കെപ്പോഴോ കിച്ചുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിന്നും മാറി വേറെ റൂട്ടിലേക്ക് കാർ തിരിച്ചതും ഇഷു സംശയത്തോടെ കിച്ചുവിനെ നോക്കി... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെങ്കിലും കിച്ചു അതിനു ഉത്തരം നൽകിയില്ല... കിച്ചു പോകുന്ന ഓരോ വഴിയും തനിക്ക് കാണാപാഠമുളള വഴികളാണ്... ഇഷു ഓരോന്നോർത് കിച്ചുവിനെ നോക്കിയിരുന്നു... കിച്ചു വണ്ടി നിർത്തിയതും ഇഷു ഞെട്ടലോടെ അവനെ നോക്കി.......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story