ഇഷാനന്ദ്: ഭാഗം 55

ishananth

എഴുത്തുകാരി: കട്ടു

ഇഷു അവളുടെ വീടിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി... പതിയെ കാലടികൾ വെക്കും തോറും എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന തോന്നൽ അവളെ വേട്ടയാടി... ഉള്ളിലേക്ക് പോകും തോറും അസഹനീയമായ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നു... ഇഷു മൂക്ക് സാരി തലപ്പ് കൊണ്ട് പൊത്തി പിടിച്ചു നടന്നു... ഒരു കാലടി വെച്ചതും കാലിനടിയിൽ എന്തോ ഇഴയുന്നത് പോലെ തോന്നി അവൾ താഴേക്ക് നോക്കി... ചോരയിൽ കുളിച് കിടക്കുന്ന ഒരു മാംസ പിണ്ഡം കണ്ടതും അവൾ അറപ്പോടെ കാലെടുത്തു മാറ്റി... കിച്ചുവിന്റെ മർദനം മൂലം മഹിയുടെ ആന്തരാവയങ്ങളെല്ലാം നിലക്കാൻ പാകമായിരുന്നു... ശ്വസന പ്രക്രിയ മൊത്തം താറുമാറിലായിരുന്നു... കുടലൊക്കെ പുറത്തേക്ക് വന്ന് ഏറെക്കുറെ കഴിക്കുന്ന ഭക്ഷണവും വെള്ളവും പുറത്തേക്ക് തന്നെ വരുന്ന ഭാഗത്തിലായിരുന്നു... ജീവനുണ്ടെന്ന് അറിയാൻ ഒരിളക്കം മാത്രമേ അവനിൽ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ ...

മരണത്തിൽ നിന്ന് മാത്രമേ മഹിക്കൊരു മുക്തി ലഭിക്കൂ എന്ന അവസ്ഥയായിരുന്നു... ഇഷു അറപ്പോടെ മഹിയുടെ ശരീരത്തിലേക്ക് നോക്കി... അവനാരാണെന്ന് പോലും മനസ്സിലാക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല... അത്രത്തോളം ദയനീയമായിരുന്നു അവന്റെ അവസ്ഥ... കണ്ടാൽ ആർക്കും ദയ തോന്നി പോകുമായിരുന്നു... ഇഷു സംശയത്തോടെ കിച്ചുവിനെ നോക്കി... " സംശയിക്കണ്ട... ഈ ലോകത്ത് നീയേറ്റവും കൂടുതൽ വെറുക്കുന്ന ആള് തന്നെയാ ഈ കിടക്കുന്നത്... നിന്റെ ജീവിതം നശിപ്പിച്ചവൻ... നിന്റെ കിചേട്ടനേയും അച്ഛനെയും ഈ ലോകത്ത് നിന്ന് പറഞ്ഞയച്ചവൻ... നീ കാലൻ എന്ന് വിളിപ്പേരിട്ടു വിളിക്കുന്ന ഇന്ദ്രൻ... മഹീന്ദ്രൻ " കിച്ചു പുച്ഛത്തോടെ അവന്റെ ശരീരം നോക്കി പറഞ്ഞു... ഇഷു ഞെട്ടലോടെ അവനെ നോക്കി.. "

ഇവനെ കൊല്ലാൻ എനിക്കറിയാഞ്ഞിട്ടല്ല... പക്ഷെ എന്ത് കൊണ്ടും ഇവനെ കൊല്ലാൻ യോഗ്യത നിനക്കാ ഇഷു... നിനക്ക് മാത്രം " കിച്ചു ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും ഇഷുവിന്റെ കയ്യിൽ കൊടുത്തു... ഈ സമയത്തു ഇഷുവിന്റെ കണ്ണുകളിലെ അറപ്പ് അകന്ന് പകയായി മാറിയിരുന്നു... അവളിൽ ചിതയിൽ എരിഞ്ഞു തീർന്ന മൂന്ന് ശരീരങ്ങൾ തെളിഞ്ഞു... ഇഷുവിന്റെ കണ്ണുകളിൽ അഗ്നിയാളി... ഇഷു പെട്രോൾ മഹിയുടെ ശരീരമാകെ ഒഴിച്ചു... ശേഷം തീപ്പെട്ടി ഉരസി കത്തിച് അവന്റെ മേലേക്ക് എറിഞ്ഞു... മഹിയുടെ ശരീരം ആളി കത്തി കൊണ്ടിരുന്നു... അവന്റെ ശരീരം കുരുടി ചുരുങ്ങുന്ന പോലെ ചുരുങ്ങി... കത്തിയമരുന്ന മഹിയുടെ ജഡം കാണുംതോറും ഇഷുവിന്റെയും കിച്ചുവിന്റെയും കണ്ണുകളിൽ പകയാളി... ഇഷുവിന്റെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു...

അവൾ കിച്ചുവിന്റെ കൈ അമർത്തി പിടിച്ചു... ഇതേസമയം മൂന്ന് ഫോട്ടോയിലെ തിരി കൂടുതൽ തിളക്കത്തോടെ കത്തി... മഹിയുടെ ശരീരം പൂർണമായി കത്തിയതിനു ശേഷം ഇഷു മാല തൂക്കിയിട്ടിരിക്കുന്ന മൂന്ന് ഫോട്ടോകൾക്ക് പോയി തല താഴ്ത്തി നിന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൾ മൗനമായി തേങ്ങി... അവളുടെ പരിഭവങ്ങളെല്ലാം പറയാതെ പറഞ്ഞു കൊണ്ട്... കിച്ചു ഇഷുവിന്റെ അടുത്തേക്ക് വന്ന് ചേർത്ത് പിടിച്ചപ്പോൾ അവളൊന്ന് തല ഉയർത്തി നോക്കി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... കിച്ചു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... ഇഷുവിനെ സമാധാനിപ്പിക്ക വണ്ണം ഒരു ഇളം തെന്നൽ അവരെ തഴുകി പോയി... ആ കാറ്റിൽ അവൾ തല ഉയർത്തി അതിനെ വരവേറ്റു... കാരണം അവൾക്കറിയാമായിരുന്നു തന്റെ ഏട്ടന്റെയും അച്ഛന്റെയും അമ്മയുടെയും ആത്മാക്കളാണ് കാറ്റിലൂടെ അവളെ എന്നും തഴുകി പോയി കൊണ്ടിരിക്കുന്നതെന്ന്... 💛💛💛💛💛💛💛💛💛💛💛💛💛💛💛

കിച്ചുവും ഇഷുവും തിരിച് വീട്ടിലേക്ക് തിരിക്കുമ്പോൾ ഇഷു തികച്ചും ശാന്തയായിരുന്നു... അവളുടെ ഉള്ളിലെ കാർമേഘം പൂർണമായും വിട്ടൊഴിഞ്ഞതിന്റെ അടയാളം അവളുടെ മുഖത് പ്രകടമായിരുന്നു... കിച്ചു സ്റ്റിയറിങ്ങിൽ നിന്നും ഒരു കയ്യെടുത് അവളുടെ കയ്യിന്റെ മേലെ വെച്ചു... ഇഷു ഞെട്ടി അവനെ നോക്കി... അവൻ അവളെ നോക്കി പുഞ്ചിരിച്ചു... അവന്റെ ചുണ്ടിലെ ചിരി പതിയെ അവളുടെ ചുണ്ടിലും വിരിഞ്ഞു... ഇഷു അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു ഇരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവിന്റെ കൈ പിടിച്ചു കൊണ്ട് തന്നെ അവന്റെ വീട്ടിലേക്ക് ഇഷു കയറി... " ട്ടോ " പടക്കം പൊട്ടുന്ന ശബ്ദത്തോടെ വർണ കടലാസുകൾ അവരുടെ തലയിലേക്ക് വീണു... ഇഷു ചെവി രണ്ടും പൊത്തി കണ്ണടച്ച് നിന്നു... " സർപ്രൈസ് 🥳" ഇഷു കണ്ണ് തുറന്ന് നോക്കുമ്പോൾ ഒട്ടുമിക്കവരും അവിടെ ഉണ്ടായിരുന്നു... ഇഷു സന്തോഷത്തോടെ കിച്ചുവിനെ നോക്കി അരുന്ധതിയുടെ അടുത്തേക്ക് ഓടി കെട്ടിപിടിച്ചു... " ആന്റി വരും എന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.. "

" എന്റെ മോളെ പിറന്നാളിന് എത്ര തിരക്കാണെങ്കിലും ഈ അമ്മ ഓടി വരില്ലേ.. " അരുന്ധതി ഇഷുവിന്റെ തല തലോടി കൊണ്ടിരുന്നു... " അപ്പൊ ആന്റിയുടെ പരിപാടി ആയിരുന്നല്ലേ ഈ സർപ്രൈസ് " " എന്റെ പൊന്നുമോളെ എനിക്കിതിൽ ഒരു പങ്കുമില്ല... രാവിലെ തന്നെ വേഗം വണ്ടി പിടിച്ചു ഇങ്ങോട്ട് പോര് എന്ന് പറഞ് വിളിച്ചതാ ഈ ചെക്കൻ... ഇവിടെ വന്നപ്പോഴല്ലേ അറിഞ്ഞത് നിനക്ക് സർപ്രൈസ് തരാനുള്ള പരിപാടിയാണെന്ന് മനസ്സിലായത് " ഇഷു അത്ഭുതത്തോടെ കിച്ചുവിനെ നോക്കി... രണ്ട് പേരും പരസ്പരം നോക്കി നിന്നു... " അതെ നിങ്ങളുടെ കണ്ണും കണ്ണും തമ്മിൽ സ്വപ്നക്കൂടൊരുക്കി കഴിഞ്ഞെങ്കിൽ ഈ കേക്കൊന്ന് മുറിക്കോ.. കുറെ നേരമായി കോഴി അടയിരിക്കുന്ന പോലെ കേക്കിനു മുമ്പിൽ അടയിരിക്കാൻ തുടങ്ങിയിട്ട് " pk അവന്റെ ഭാഗം വെളിപ്പെടുത്തി... കിച്ചു ഇഷുവിനെ കേക്കിന്റെ മുമ്പിൽ കൊണ്ട് നിർത്തി... " വെയിറ്റ്... എനിക്കൊരു കാര്യം പറയാനുണ്ട് "

ഐഷു കൈ നീട്ടി കൊണ്ട് പറഞ്ഞു... " ഇനിയെന്താ... " pk സംശയത്തോടെ അവളെ നോക്കി... " കേക്കിന്റെ മേളിലുള്ള പൂവെനിക്ക് വേണം " (ഐഷു ) " അതൊന്നും പറഞ്ഞാൽ പറ്റില്ല... പൂവെനിക്ക് വേണം " ഇഷു വിട്ടു കൊടുത്തില്ല... " അയ്യടി... ഒരു പിറന്നാളിനും എനിക്ക് പൂവ് കിട്ടാറില്ല... ഇതെങ്കിലും എനിക്ക് വേണം.. " (ഐഷു ) " ഇതെന്റെ പിറന്നാളാ..." " അത് കൊണ്ട് പൂവ് എനിക്കെടുക്കാൻ പാടില്ല എന്നുണ്ടോ... ഞാൻ എടുക്കും " " ഞാൻ കേക്ക് മുറിച്ച ഉടനെ പൂവെടുത്ത് വായിലേക്കിടും " (ഇഷു ) " ഞാൻ നിന്റെ വായിൽ തട്ടി പറിച്ചെടുത് ഓടും " " നീ ഓടുമ്പോൾ ഞാൻ പിന്നെ മാങ്ങ പറിക്കാൻ പോവല്ലേ.. " (ഇഷു ) " നീ മാങ്ങയോ തേങ്ങയോ എന്ത് വേണേലും പറിക്കാൻ പൊയ്ക്കോ... പൂവ് ഞാൻ വിട്ട് തരില്ല " കേവലം കേക്കിലെ ഒരു പൂവിനു വേണ്ടി ഇഷുവും ഐഷുവും വാക്കുകൾ കൊണ്ട് അമ്മാനമാടി...

കിച്ചുവും pk യും ഇഷുവിനെയും ഐഷുവിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു... " പ്ലിങ്ങിപ്പോയ് ജീവിതം... നീങ്ങിപ്പോയ് യൗവ്വനം ജരാനര ബാധിച്ചിന്നൊരു നോക്കുകുത്തിയായ് ഞാൻ... ധൃതംഗപുളകിതനായി... ശശാങ്ക തരളിതനായി... നിലാവിൽ കോഴി കണക്കെ തെക്കു വടക്കോടീ... " അഖി കിച്ചുവിനെയും pk യെയും നോക്കി പാടി.. അവര് രണ്ട് പേരും ദയനീയമായി അഖിയെ നോക്കി... " ശവത്തിൽ കുത്തല്ലടാ പട്ടീ " (കിച്ചു ) " നിങ്ങൾക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ... ഇങ്ങനെ പോയെന്ന് വിചാരിച്ചാൽ മതി " അഖി രണ്ട് പേരുടെയും തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു... " ഇതിലും കൂടുതൽ ഇനിയെന്തോ വരാനാ " pk താടിക്ക് കൈ കൊടുത്തു... അപ്പോഴും ഇഷുവിന്റെയും ഐഷുവിന്റെയും വഴക്ക് അവസാനിച്ചിട്ടില്ലായിരുന്നു... "

മതി... രണ്ട് പേരുടെയും ഒരു പൂ... ഞാൻ തിന്നോളാം ഇത്‌ " നന്ദു രോഷാകുലയായി... അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... കുറെ നേരമായി കേക്ക് ഇപ്പൊ മുറിക്കും ഇപ്പൊ മുറിക്കും എന്ന് വിചാരിച്ചിരിക്കുന്നു... ഇങ്ങനെ പോയാൽ ഇഷുവും ഐഷുവും കൂടി കേക്ക് എടുത്ത് തലയിലൂടെ കമിഴ്ത്തും... ഒരു പീസ് പോലും കിട്ടില്ലെന്ന് അവൾക്കറിയാമായിരുന്നു... ഇഷുവും ഐഷുവും കൂടി നന്ദുവിനെ നോക്കി കൈ കേറ്റി.. " അതെ മതി... നമുക്ക് പൂവ് കഷ്ണം മുറിച് വീതിക്കാം... " ശാരദ ഇടപെട്ടു... ശാരദ പറഞ്ഞാൽ പിന്നെ ഇഷുനു മറുവാക്കില്ല... pk യുടെ നോട്ടത്തിൽ ഐഷുവും അടങ്ങി.. ഇഷു നൈഫെടുത് കേക്ക് മുറിച് അരുന്ധതിക്ക് നേരെ നീട്ടി... അരുന്ധതി കേക്ക് കഴിക്കാതെ കിച്ചുവിനെ കണ്ണ് കൊണ്ടവൾക്ക് കാണിച്ചു കൊടുത്തു...

അപ്പോഴാണ് അബദ്ധം പിണഞ്ഞത് അവൾക്ക് മനസ്സിലായത്... അവൾ നേരെ ആ കൈ കിച്ചുവിന് നേരെ നീട്ടി.. കിച്ചു ഒരു ചെറു പുഞ്ചിരിയോടെ ഒരു പീസ് അതിൽ നിന്നും അവൾക്ക് കൊടുത്ത് ബാക്കിയവൻ കഴിച്ചു... ശാരദ ഒരു പൊതിയുമായി ഇഷുവിന്റെ അടുത്തേക്ക് വന്നു.. ഇഷു സംശയത്തോടെ അത് വാങ്ങി... " എന്താ അമ്മേ ഇത്‌? " (ഇഷു ) " തുറന്ന് നോക്ക് " ശാരദ കിച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് ഇഷുവിനോടായി പറഞ്ഞു... ഇഷു ആ പൊതി കെട്ടഴിച്ചു... അതിലൊരു കുഞ്ഞു കുറിയായിരിന്നു... അവളത് ആകാംഷയോടെ തുറന്നതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... " അമ്മ ഈ സന്തോഷവേളയിൽ എന്റെ മോൾക്കും മോനും തരുന്ന ഗിഫ്റ്റാണിത്... നിങ്ങൾ രണ്ടുപേരുടെയും കല്യാണക്കുറി... അന്ന് എന്റെ മോൻ വേണ്ട എന്ന് പറഞ് പോയെങ്കിലും പിന്നീട് ആരും അറിയാതെ എന്നോട് വന്ന് നല്ലൊരു മുഹൂർത്തം കുറിക്കാൻ പറഞ്ഞിരുന്നു

" ഇഷു അതിശയത്തോടെ കിച്ചുവിനെ നോക്കി... കിച്ചു അവളെ ചേർത്ത് പിടിച് കണ്ണടച്ച് കാണിച്ചു... " ഇനി ആ മഹിയുടെ ശല്യം ഉണ്ടാവുന്നതിന് മുമ്പ് എന്റെ മക്കളുടെ കല്യാണം നടത്തണം " ശാരദ ആവലാതിപ്പെട്ടു... കിച്ചുവും ഇഷുവും pk യും മുഖത്തോട് മുഖം നോക്കി.. അവര് മൂന് പേരും നിഗൂഢമായി ചിരിച്ചു അവർക്ക് മാത്രം അറിയുന്ന രഹസ്യം പേറി കൊണ്ട്... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 എല്ലാവരും കേക്ക് കഴിക്കുന്ന തിരക്കിൽ പെട്ടപ്പോൾ കിച്ചു ആരും കാണാതെ ഇഷുവിനെയും കൂട്ടി അവന്റെ മുറിയിലേക്ക് നടന്നു.. " എന്റെ ഗിഫ്റ്റ് വേണ്ടേ ഇഷൂ " റൂം പതിയെ ചാരി കൊണ്ട് ഇഷുവിന്റെ കാതോരം ചുണ്ടുകൾ ചേർത് കിച്ചു ചോദിച്ചു.. ഇഷു ചിരിയോടെ അവന് നേരെ തിരിഞ്ഞ് പെരുവിരലിൽ ഉയർന്നു കഴുത്തിൽ കയ്യിട്ട് നിന്നു... കിച്ചു അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തി... " ഇതിലും വലിയ ഗിഫ്റ്റ് എനിക്കിനി വേണ്ട നന്ദുവേട്ടാ... നന്ദുവേട്ടനാ എനിക്ക് കിട്ടിയതിൽ വെച് ഏറ്റവും ബെസ്റ്റ് ഗിഫ്റ്റ്... എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം...

എന്നിലെ പ്രണയിനിയെ ഉണർത്തിയവൻ... എന്റെ എല്ലാ കാര്യങ്ങളും ആഗ്രഹങ്ങളും പറയാതെ തന്നെ അറിയുന്നവൻ... എനിക്കൊന്ന് നൊന്താൽ എന്നെക്കാളേറെ വേദനിക്കുന്നവൻ... എന്റെ പ്രിയപ്പെട്ടവരുടെ വേർപാടിൽ എന്റെ കൂടെ നിന്നവൻ... അവർക്കെല്ലാം പകരക്കാരനായവൻ... എന്റെ വേദനകളെല്ലാം സ്വന്തം വേദനയാക്കിയവൻ... ഇനി പറ നന്ദുവേട്ടാ... നന്ദുവേട്ടനല്ലേ എനിക്ക് കിട്ടിയ ഏറ്റവും ബെസ്റ്റ് ഗിഫ്റ്റ് ... കിച്ചേട്ടൻ എനിക്കായി കരുതി വെച്ച ഗിഫ്റ്റ്... " ഇഷു അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... കിച്ചു അവന്റെ അധരങ്ങൾ കൊണ്ടവളുടെ നീർക്കണം ഒപ്പിയെടുത്തു... ശേഷം അവളിലുള്ള അവന്റെ പിടുത്തം വിട്ട് കട്ടിലിൽ വെച്ചിട്ടുള്ള ഒരു ഫോട്ടോ ഫ്രെയിം എടുത്ത് അവൾക്ക് കൊടുത്തു... ഇഷു ആ ഫോട്ടോയിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

അവളുടെ വിരലുകൾ അതിലൂടെ ഒഴുകി നടന്നു... അതിലെ ചിരിക്കുന്ന മൂന്ന് മുഖങ്ങൾ നോക്കും തോറും അവളുടെ ഹൃയത്തിലെ വേദന ഏറി കൊണ്ടിരുന്നു... ദേവനും കിച്ചനും സേതുവും അവർക്ക് നടുവിലായി നിൽക്കുന്ന ഇഷുവും കിച്ചുവും ആയിരുന്നു ആ ഫ്രെയിമിൽ... ഇഷു നിറഞ്ഞ കണ്ണുകളോടെ കിച്ചുവിനെ നോക്കി... കിച്ചു അവളെ ചേർത്ത് പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു... " പേടിച്ചോ... ഞാൻ നിന്നെ മൈൻഡ് ചെയ്യാതെ നടന്നപ്പോൾ " (കിച്ചു ) " ഇല്ല... കാരണം ഈ മനസ്സ് ആരെക്കാളും നന്നായി എനിക്കറിയാം... ഞാൻ വേദനിക്കുന്നതിന്റെ ഇരട്ടി എന്നേ അകറ്റി നിർത്തുമ്പോൾ നന്ദുവേട്ടൻ അനുഭവിച്ചിരുന്നു എന്ന് ... എനിക്കെന്തെങ്കിലും വന്നാൽ നന്ദുവേട്ടന് താങ്ങാൻ കഴിയില്ല എന്ന് " കിച്ചു അത്ഭുതത്തോടെ അവളെ നോക്കി... " പിന്നെന്തിനാടീ പുല്ലേ.. അവൻ വിളിച് പേടിപ്പിച്ചപ്പോൾ ഇറങ്ങി പോയത് 🤨" " അത് പിന്നെ.. നന്ദുവേട്ടൻ വന്ന് രക്ഷിക്കും എന്നെനിക്കാറായാല്ലോ... " " ഉവ്വോ " കിച്ചു അവളുടെ തലക്കൊരു കിഴുക്ക് കൊടുത്ത് നിൽക്കുമ്പോഴാണ് pk അങ്ങോട്ട് വരുന്നത്..

" എനിക്കറിയാമായിരുന്നു രണ്ട് പേരും ഇവിടെ തന്നെ കാണും എന്ന് " ( pk) " എങ്ങനെ 🤨" കിച്ചു ഒറ്റ പിരികം പൊന്തിച് ചോദിച്ചു.. " കൊക്കെത്ര കുളം കണ്ടതാ മോനെ.. " pk ഒരു താളത്തിൽ കിച്ചുവിനെ നോക്കി പറഞ്ഞു.. " മതി മതി... രണ്ട് പേരും കുറുകിയത്... വന്നേ.. താഴെ എല്ലാരും ഉണ്ട് " pk രണ്ട് പേരുടെയും കൈ പിടിച്ചു താഴേക്ക് കൊണ്ട് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 അവര് താഴേക്ക് ചെല്ലുമ്പോൾ എല്ലാരും ഉമ്മറത്തു ഇരുപ്പുറപ്പിച്ചിരുന്നു... pk ഐഷുവിന്റെ അടുത്ത് പോയിരുന്നു.. ഇഷുവും കിച്ചുവും കൂടി ഉമ്മറ പടിയിൽ ബാക്കിയുള്ളവർക്ക് അഭിമുഖമായി ഇരുന്നു... ഒരുപാട് കാലങ്ങൾക്ക് ശേഷം എല്ലാവരും കൂടിയിരുന്ന് ഒരുപാട് നേരം സംസാരിച്ചു... കിച്ചുവിന്റെയും ഇഷുവിന്റെയും കല്യാണ കാര്യം തന്നെയായിരുന്നു ചർച്ച... ഇഷു ഒന്നും മിണ്ടാതെ കിച്ചുവിന്റെ നെഞ്ചോട് ചാരി ഇരുന്നു... എല്ലാവരുടെയും ഉള്ളം മരുഭൂമിയിൽ മഴ പെയ്ത അനുഭൂതിയായിരുന്നു... അതിനിടയിലേക്കാണ് ശാരദയും pk യും ഇഷുവിനെയും കിച്ചുവിനെയും നോക്കി ആ പടക്കം പൊട്ടിച്ചത്... കിച്ചുവും ഇഷുവും ദയനീയമായി അവരെ നോക്കി............ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story