ഇഷാനന്ദ്: ഭാഗം 56

ishananth

എഴുത്തുകാരി: കട്ടു

" അമ്മാ... എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം... ഒന്ന് സമ്മതിക്കമ്മാ " കിച്ചു ശാരദയോട് കെഞ്ചി... " നടക്കൂല മോനെ... നടക്കൂല " (ശാരദ ) " ബട്ട്‌ വൈ?.. ഇഷു ഇവിടെ നിൽക്കുന്നതിനു അമ്മക്കെന്താ ഇത്ര കുഴപ്പം " " മോള് ഇവിടെ നിൽക്കുന്നതിൽ എനിക്കൊരു കുഴപ്പവും ഇല്ല... പക്ഷെ ഇനി അവളിവിടെ നിന്നാൽ കല്യാണത്തിന് മുമ്പേ ഞാനൊരു അച്ചമ്മയാവും " " ഞങ്ങൾ മാമന്മാരും " pk കറക്റ്റ് സമയത്ത് കൗണ്ടറടിച്ചു... " ഇവനെയൊക്കെ " കിച്ചു pk യെയും നോക്കി പല്ലിറുമ്പി നിൽക്കുമ്പോഴാണ് ഇഷു അരുന്ധതിയുടെ കൂടെ ബാഗുമായി വരുന്നത്... ഇഷു എല്ലാവരോടും യാത്ര പറഞ്‌ കിച്ചുവിന്റെ മുന്നിൽ വന്ന് നിന്നു... " ഐ വിൽ മിസ്സ്‌ യു ടീ " കിച്ചു അവളെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു... " അതെ മതി മതി... ഇഷു... ഇനി നീ ഇവിടെ നിന്നാൽ അവൻ നിന്നെ നെക്കി കൊല്ലും... അത്കൊണ്ട് മ്മ് പൊക്കോ " pk ഇഷുവിനോടായി പറഞ്ഞു...

കിച്ചു അവനെ നോക്കി കണ്ണുരുട്ടി.. ഇഷു ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ് അരുന്ധതിയോടൊപ്പം അവളിറങ്ങി.... ഇഷു കണ്ണിൽ നിന്നും മറയുന്നത് വരെ കിച്ചു അവളെ നോക്കി നിന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 " എന്താ മോനെ... ഉറങ്ങാനുള്ള ഉദ്ദേശമൊന്നും ഇല്ലേ " ഇഷു കിച്ചുവിനോട് ചോദിച്ചു.. " നിന്നെ കണ്ടന്ന് പോയതാടീ എന്റെ ഉറക്കം... അതിനി കിട്ടണമെങ്കിൽ നീയെന്റെ അടുത്ത് വേണം " മറുതലക്കൽ നിന്നും ഫോണിലൂടെ കിച്ചു പറഞ്ഞു... " ആഹാ... അത് നല്ലൊരിതാണല്ലോ... " " പൊടി പരട്ട " " ഹിഹി " " ഇഷൂ... എനിക്കിപ്പോ നിന്നെ കാണണം... നേരിട്ട് " " ഒന്ന് പോയെ നന്ദുവേട്ടാ... കാണണം പോലും... അതും ഈ പാതിരാത്രിക്ക് " " ഓ.. നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട.. ഞാൻ വരുന്നില്ല " " അതാണ് എന്റെ നന്ദുവേട്ടൻ... ഗുഡ്‌നെറ് " ഇഷു ഫോൺ വെച്ചു പുതപ്പ് തല വഴി മൂടി... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

കിച്ചു ഫോൺ വെച്ചിട്ടും അവനുറക്കം വന്നില്ല... ഉള്ളം നിറയെ അവന്റെ ഇഷുവായിരുന്നു... അവര് രണ്ട് പേരും പങ്കിട്ട നിമിഷങ്ങളായിരുന്നു... അവളെ കാണണം എന്നാഗ്രഹമായിരുന്നു... അവസാനം ഗതികെട്ട് അവൻ മതിൽ ചാടി... കാർ ഇഷുവിന്റെ വീടിന്റെ പിറകിൽ വെച്ച് കമ്പി വളച് വാതിൽ തുറന്ന് നേരെ ഇഷുവിന്റെ റൂമിലേക്ക് കയറി... തല വഴി പുതപ്പ് മൂടി കിടക്കുന്ന ഇഷുവിന്റെ അടുത്തേക്ക് അവൻ പതിയെ നടന്നു... ഉള്ളിൽ ഒരായിരം വികാരങ്ങൾ നുരഞ്ഞു പൊന്തിയെങ്കിലും ശാസനയോടെ അടക്കി പിടിച്ച് അവളുടെ അടുത്ത് കിടന്ന് ചേർത്ത് പിടിച്ചു... " ഒന്നടങ്ങി കിടക്ക് പ്രഭുവേട്ടാ... എപ്പോഴും ഈ ചിന്ത മാത്രെ ഉള്ളൂ " " ഏഹ്.. പ്രഭുവേട്ടനോ " കിച്ചു ഞെട്ടലോടെ എണീറ്റിരുന്നു... അപ്പോഴാണ് ഇഷു ബാത്‌റൂമിൽ നിന്നറങ്ങി വരുന്നത്..

കിച്ചുവിനെ കണ്ട് ഇഷുവും ഞെട്ടി... " നന്ദുവേട്ടൻ... നന്ദുവേട്ടനെന്താ ഇവിടെ " " ഏഹ്... നീ അവിടെ... അപ്പൊ ഇതാരാ " കിച്ചു ഐഷുവിന്റെ മേലുള്ള പുതപ്പ് മാറ്റി... അവൾ ഉറക്കത്തിലും pk യെ സ്വപ്നം കിടക്കുകയായിരുന്നു... അതിന്റെ പ്രതിഫലനം അവളുടെ ചുണ്ടിൽ തങ്ങി നിന്നിരുന്നു... " ഐഷു... ഇവളെന്താ ഇവിടെ " കിച്ചു ഞെട്ടലോടെ ഇഷുവിനോട് ചോദിച്ചു... " എനിക്ക് കാവൽ നിർത്തിയതാ... പണ്ടേ മതിൽ ചാട്ടത്തിൽ ഫസ്റ്റ് ആയതിനാലും എല്ലാവർക്കും നമ്മളെ നല്ല വിശ്വാസമായതിനാലും ഉള്ള പണിയാ " " അവൻ... ആ pk നമ്മക്ക് പണി തന്നതാടീ... ച്ചെ... ഒരു നിമിഷം ഇവൾ അലറി വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഉണരില്ലായിരുന്നു " " ഏഹ്... എന്തോന്ന് " " എടി പുല്ലേ... ഞാനിപ്പോ ഐശുനെ പിടിച്ചു ഉമ്മ വെച്ചേനെ എന്ന് "

" അടിപൊളി... നന്ദുവേട്ടനെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ " " നിന്നെ കാണാൻ " " എന്നിട്ട് കണ്ടില്ലേ... ഇനി പൊക്കൂടെ " " അങ്ങനെ അങ്ങ് പോയാൽ ശരിയാവില്ലല്ലോ... എനിക്ക് തരാനുള്ളത് ഇങ് തന്നേക്ക് " " എന്തോന്ന്... നന്ദുവേട്ടൻ പോയെ " " ഇല്ല മോളെ... എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാനവിടെ നിന്ന് പോകില്ല " കിച്ചു ഇഷുവിന്റെ കൈ പിടിച്ചു വലിച്ചു ബെഡിലേക്കിരുത്തി... അവന്റെ അധരങ്ങൾ അവളിലേക്ക് ചേർക്കാൻ നിന്നതും ഐഷു എണീറ്റ് ബാത്റൂമിലേക്കോടി.. " ഐഷു... എന്താടീ പറ്റിയെ " ഇഷു ഐഷുവിന്റെ പിറകെ പോയി ചോദിച്ചു... " അറിയില്ലെടീ... രണ്ടൂസായി ഓക്കാനവും ശർദിയും ഒക്കെ തുടങ്ങിയിട്ട്... " ഐഷു തളർച്ചയോടെ പറഞ്ഞു.. ഇഷു അവളെ പിടിച്ചു റൂമിലേക്ക് നടന്ന് ബെഡിലേക്കിരുത്തി... കിച്ചു അവൾക്ക് കുടിക്കാൻ വെള്ളം കൊടുത്തതും അവൾ അവന്റെ കയ്യിലേക്ക് കുഴഞ്ഞു വീണു...

" നന്ദുവേട്ടാ... വണ്ടിയെടുക്ക് " ഇഷു പേടിയോടെ പറഞ്ഞു... കിച്ചു അപ്പോഴേക്കും ഐഷുവിനെ കൈകളിൽ കോരിയെടുത് അവളുമായി കാറിന്റെ അടുത്തേക്ക് നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 ഡോക്ടറിന്റെ ക്യാബിൽ ഇരിക്കുമ്പോൾ ഇഷുവും കിച്ചുവും ടെൻഷനോടെ പരസ്പരം നോക്കി... അൽപ സമയത്തിന് ശേഷം ഡോക്ടർ ഒരു ചെറുപുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു.. " ഡോക്ടർ... ഐശുക്ക് " (കിച്ചു ) " പേടിക്കാനൊന്നും ഇല്ല.. ഒരു സന്തോഷ വാർത്തയാണ്... താങ്കളൊരു അച്ഛനാകാൻ പോകുന്നു " " വാട്ട്‌ 😳" പെട്ടെന്നുള്ള ഡോക്ടറിന്റെ തുറന്ന് പറച്ചിലിൽ കിച്ചു ഞെട്ടി... പിന്നെയാണ് സംഭവം കത്തിയത്... കിച്ചുവും ഇഷുവും സന്തോഷത്തോടെ മുഖത്തോടു മുഖം നോക്കി.. " അയ്യോ ഡോക്ടർ.. അവളെന്റെ ഫ്രണ്ടിന്റെ ഭാര്യയാ..." " ഓ സോറി.. എനിവേ ഇന്ന് രാത്രി ഇവിടെ കിടന്നോട്ടെ.. ക്ഷീണം കാണും...

നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം " " ഓക്കേ ഡോക്ടർ " കിച്ചുവും ഇഷുവും സന്തോഷത്തോടെ ഐഷുവിനെ കിടത്തിയിരിക്കുന്ന റൂമിലേക്ക് നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛 ഐഷുവിനെ കണ്ടതും ഇഷു അവളെ ഓടി പോയി കെട്ടിപിടിച്ചു... ഐഷുവിന്റെ ഉള്ളവും സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടുവായിരുന്നു... തന്റെ പ്രാണന്റെ ജീവന്റെ തുടിപ്പുകൾ തന്നിൽ ഉടലെടുത്ത സന്തോഷം അവൾക്കടക്കാൻ കഴിഞ്ഞില്ല... എത്രയും പെട്ടെന്ന് തന്നെ അവനോട് പറയാൻ അവളുടെ ഹൃദയം വെമ്പി.. ആ നെഞ്ചിലൊരു പൂച്ച കുഞ്ഞിനെ പോലെ പതുങ്ങാനും അവന്റെ ഉള്ളം കയ്യിലെ ചൂട് തന്റെ ഉദരങ്ങളിലേക്കാവാഹിക്കാനും അവൾ കൊതിച്ചു... " കോൺഗ്രാറ്സ് മൈ ഡിയർ " ഇഷു അവളെ പുണർന്നു കൊണ്ട് പറഞ്ഞു...

" നെക്കി കൊല്ലടീ പുല്ലേ... എന്റെ പ്രഭുവേട്ടന്റെ കുഞ്ഞ് ഉള്ളിലുള്ളതാ " ഐഷു വയർ തടവി കൊണ്ട് പറഞ്ഞു.. " ഓ... അവളുടെ ഒരു പ്രഭുവേട്ടൻ " ഇഷു ചിറി കൊട്ടി തിരിഞ്ഞ് ഇരുന്നു .. അവളുടെ പിണക്കം കണ്ടതും ഐഷുവിന് ചിരിയാണ് വന്നത്... അവൾ ഇഷുവിനെ കെട്ടിപിടിച് കവിളിൽ ചുണ്ടുകളമർത്തി... ഇഷുവും ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... " കോൺഗ്രാറ്സ് എന്റെ അനിയത്തി കുട്ടീ " കിച്ചു അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.. " താങ്ക്യു കിച്ചുവേട്ടാ... ആ പിന്നെ.. ഈ കാര്യം ആരും പ്രഭുവേട്ടനോട് പറയണ്ടാ ട്ടോ.. ഞാൻ പറഞ്ഞോളാം എന്റെ പ്രഭുവേട്ടനോട് " " അല്ലെങ്കിലും ഭാര്യമാർക്കെ അതിനുള്ള അവകാശം ഉള്ളൂ... ഇപ്പൊ വരും ആ പ്രാന്തൻ... ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... " കിച്ചു പറഞ് തീർന്നതും pk ഓടി കിതച് അങ്ങോട്ട് വന്നു... അവനെ കണ്ടതും ഇഷു ഐഷുവിൽ നിന്നും മാറി കിച്ചുവിന്റെ അടുത്ത് പോയി നിന്നു..

" ഐഷു എന്താടാ... എന്ത് പറ്റി... " pk പരിഭ്രമത്തോടെ ഐഷുവിന്റെ അടുത്ത് വന്നിരുന്നു.. " ഞാനൊന്ന് ശർദ്ധിച്ചു പ്രഭുവേട്ടാ " ഐഷു നിഷ്കളങ്കതയോടെ പറഞ്ഞു... pk സംശയത്തോടെ അവളെ നോക്കി പതിയെ അത് അവന്റെ മുഖം ദേഷ്യത്തിലേക്ക് വഴുതി മാറി... " ഇന്ന് രാവിലേ നീയാ പച്ച മാങ്ങ കഴിക്കുമ്പോൾ ഞാനൊരായിരം വട്ടം നിന്നോട് പറഞ്ഞു വേണ്ട വേണ്ടാന്ന്... എന്നിട്ടിപ്പോ എന്തായി... ശർദിച് കിടപ്പിലാവേണ്ടി വന്നില്ലേ... അതങ്ങനാ പറഞ്ഞാൽ കേൾക്കില്ലല്ലോ.. ഒന്ന് പറഞ്ഞാൽ നാലെണ്ണം ഇങ്ങോട്ട് പറയാനല്ലേ അറിയത്തുള്ളൂ... എന്നിട്ടവളുടെ ഒരു ശർദി " " ഏഹ് " ഐഷു എന്താപ്പോ സംഭവിച്ചതെന്ന രീതിയിൽ ചോദിച്ചു... pk അവളെ നോക്കി ദഹിപ്പിച്ചു... " എടാ.. ഇതാ ശർദിയല്ല " (കിച്ചു ) " പിന്നേത് ശർദിയാ... നിനക്കിവളെ അറിയാഞ്ഞിട്ടാ...

തിന്നാൻ വല്ലതും മുന്നിൽ വെച്ച് കൊടുത്താൽ അത് മുഴുവൻ ഒറ്റയടിക്ക് തിന്നു തീർത് മറ്റുള്ളവരുടെ പാത്രത്തിൽ നിന്നും കയ്യിട്ട് മാന്തുന്നവളാ ഇവള്... എന്നിട്ടിപ്പോ അവളുടെ ഒരു ശർദി.. " " നിങ്ങൾ രണ്ട് പേരും സംസാരിച് ശരിയാക്ക്... ഞങ്ങൾ പുറത്തുണ്ടാവും " ഇഷു കിച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി... അവര് പോയതും ഐഷു pk യുടെ അടുത്തേക്ക് നീങ്ങിയിരുന്ന് അവന്റെ തോളിൽ തല ചായ്ച്ചു.. " പ്രഭുവേട്ടാ... ഇത്‌ ഞാൻ ഭക്ഷണം കൂടുതൽ കഴിച്ചതിന്റെ ശർദിയല്ല " " പിന്നെ 🤨" pk സംശയത്തോടെ അവളെ നോക്കി... " ഇത്‌ ഇവിടൊരാൾ പിറവിയെടുക്കാൻ പോകുന്നു എന്നതിന്റെ ശർദിയാ " ഐഷു pk യുടെ കയ്യെടുത് അവളുടെ വയറിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു... ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടി... "

സത്യാണോ ഐഷു... ഞാനൊരു അച്ഛനാവാൻ പോവണോ.... നീ... " pk ക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല... സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞു... pk സന്തോഷം അടക്കി വെക്കാൻ കഴിയുന്നില്ലായിരുന്നു... തന്റെ അവകാശി തന്റെ പ്രാണന്റെ ഉള്ളിൽ...അവന് ഐഷുവിനോട് അതിയായ വാത്സല്യം തോന്നി... " എന്താ മോളെ... എന്താ നിനക്കിപ്പോ വേണ്ടത് " " എനിക്കൊന്നും വേണ്ട പ്രഭുവേട്ടാ... എനിക്കാ നെഞ്ചിന്റെ ചൂടറിഞ്ഞിരുന്നാൽ മാത്രം മതി " ഐഷു അത് പറഞ്ഞതും pk അവളുടെ അടുത്ത് വന്നിരുന്നു... ഐഷുവിനെ ചേർത്ത് പിടിച്ചു.. ഒരു കുഞ്ഞിനെ പോലെ ഐഷു അവന്റെ നെഞ്ചിൽ ചേർന്നിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛💛

അങ്ങനെ കുട്ടിക്കളി മാറാത്ത ഐഷുനും കുട്ടിയാവാനായി... മതിൽ ചാടിയ കിച്ചുവിനെ എല്ലാവരും കൂടി കയ്യോടെ പൊക്കിയതോടെ അവരൊന്നടങ്ങും എന്നെല്ലാരും പ്രതീക്ഷിച്ചു... പക്ഷെ എവിടുന്ന്... കിച്ചു മതിൽ ചാടും... അല്ലെങ്കിൽ വേറെ എവിടെയെങ്കിലും മീറ്റിംഗ് സെറ്റ് ചെയ്യും.. പക്ഷെ ആരെങ്കിലും അത് പിടിച്ചു കയ്യിൽ കൊടുക്കും ...അവസാനം ഗതി കെട്ട് വീട്ടിൽ കിച്ചുവിന് ശാരദയും ഓഫീസിൽ pk യും കാവലിരിക്കാൻ തുടങ്ങി... ഇഷു പിന്നെ കല്യാണത്തിരക്കിൽ പെട്ട് എപ്പോഴും അരുന്ധതിയുടെ കൂടെ ഷോപ്പിങ്ങാണ്... അവൾക്ക് വേണ്ടതൊക്കെ ദേവൻ ആദ്യമേ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു... പക്ഷെ അതിനു പുറമെ അരുന്ധതിയും ഒരുപാട് അവൾക്ക് വേണ്ടി വാങ്ങി... ഇഷു ഒരുപാട് വേണ്ട എന്ന് പറഞ്ഞെങ്കിലും അരുന്ധതി അതൊന്നും കേട്ടില്ല..

മോൾക്കല്ലെങ്കിൽ വേറാർക്കാ അമ്മ ഇതൊക്കെ വാങ്ങി കൊടുക്കുക എന്ന ഡയലോഗിൽ ഇഷു അടങ്ങി... ഐഷു പിന്നെ മുമ്പ് കഴിക്കുന്നതിലും കൂടുതൽ കഴിച്ചു pk യെ ഒരു പരുവമാക്കുന്നുണ്ട്... pk മിക്കവാറും ലോൺ എടുക്കേണ്ടി വരും.. നീതുവിനിപ്പോ അഞ്ചാം മാസം ആണ്... അഖി ഭയങ്കര ശ്രദ്ധയിലാണ്... നീതുവിനെ ഒരു വഴിക്ക് വിടില്ല... എപ്പോഴും അവളെ ചുറ്റി പറ്റി അവൻ കൂടെ തന്നെയുണ്ടാകും... അവളെ തിരിയാനും മറിയാനും സമ്മതിക്കാതെ... നീതു അതൊരുപാട് ആസ്വദിക്കുന്നുമുണ്ട്... അങ്ങനെ എല്ലാം സെറ്റായി ഓടി കൊണ്ടിരിക്കുവാണ്... കിച്ചുവിന് ഇഷുവിനെ കാണാൻ കഴിയുന്നില്ല എന്ന കാര്യം ഒഴിച് എല്ലാം പൊളി.. അങ്ങനെ ആറ്റു നോറ്റ് കല്യാണം ഇങ്ങെത്തി.......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story