ഇഷാനന്ദ്: ഭാഗം 6

ishananth

എഴുത്തുകാരി: കട്ടു

" എന്റെ പൊന്നു നീതു... നിനക്കിങ്ങനെ ബുക്ക് തിന്നാൽ മടുക്കത്തൊന്നും ഇല്ലേ " ലൈബ്രറിയിൽ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്ന നീതുവിനെ നോക്കി ഐഷു അലക്ഷ്യമായി ബുക്ക് മറിച്ചു കൊണ്ട് ചോദിച്ചു... ഇഷു ഷെൽഫിൽ നിന്ന് ഒരു ബുക്ക് എടുക്കുന്നു.. മറിച്ചു നോക്കുന്നു... അവിടെ തന്നെ വെക്കുന്നു... വെറും പ്രഹസനം... " നീയെന്ത്‌ മാങ്ങ പറിക്കാനാണെടീ ആ ബുക്കൊക്കെ എടുക്കുന്നത് " (ഐഷു ) " എടീ... കാണുന്നോർ വിചാരിച്ചോട്ടെ നമ്മൾ ബുജികളാണെന്ന്... " " എന്നാ നീ അതിൽ വല്ല കളിക്കുടുക്കയും ബാലരമയും ഉണ്ടോന്ന് നോക്ക്... ഞാനും കുറച്ചു പ്രഹസിപ്പിക്കട്ടെ " " നോക്കട്ടെ... " ഇഷു കാൽ പൊന്തിച്ചു ഷെൽഫിന്റെ മുകളിലേക്ക് കൈകൾ എത്തിച്ചു... " എടീ... ഇവിടെ അങ്ങനെ നമുക്ക് പറ്റിയ ബുക്കൊന്നും ഇല്ലടീ... " നീയൊന്നൂടെ നോക്ക്... നമ്മളെ പോലെ വല്യ വല്യ കുട്ടികൾ ഇതൊക്കെ വായിച്ചു ഇവിടെ എവിടെങ്കിലും വെച്ചിട്ടുണ്ടാകും "

" വല്യ വല്യ കുട്ടികളോ? " നീതു തല പൊന്തിച്ചു നോക്കി.. " നിന്നെ പോലെ ബുദ്ധി വളർച്ച എത്താത്ത കുട്ടികളാ ഇതുപോലെ പത്തു കിലോ ഉള്ള ബുക്കൊക്കെ വായിക്കാ... ഞങ്ങൾക്ക് വെറും പത്തു പേജ് മതി... തല നിറക്കാൻ " ഐഷു ചിറികോട്ടി കൊണ്ട് പറഞ്ഞു " silence " ലൈബ്രേറിയൻ ചുണ്ടിൽ കൈ വെച്ച് കൊണ്ട് പറഞ്ഞപ്പോൾ ഐഷു വേഗം അവളുടെ കയ്യും അതുപോലെ വെച്ചു നിന്നു... നീതു ചിരിച്ചു കൊണ്ട് ബുക്കിലേക്ക് തലതാഴ്ത്തി... അപ്പോഴാണ് കിച്ചു അങ്ങോട്ട് വരുന്നത്... അവൻ നോക്കുമ്പോ ഇഷു കാൽ പൊന്തിച്ചു ഷെൽഫിൽ കിടന്നാടുവാണ്... അവൻ ലൈബ്രേറിയന്റെ കയ്യിൽ ബുക്ക് കൊടുത്ത് മടങ്ങാൻ നേരമാണ് ഷെൽഫിന്റെ മുകളിലുള്ള ബുക്ക് ഒക്കെ മറിഞ്ഞു വീഴാൻ നിൽക്കുന്നത് കണ്ടത് .. ഇശുവാണെങ്കിൽ അത് നിന്ന് ആട്ടുന്നുമുണ്ട്... " ഇഷൂ " അവൻ അവളുടെ കൈ പിടിച്ചു വലിച്ചതും അവൾ അവന്റെ നെഞ്ചിൽ ചെന്നിടിച്ചു രണ്ടുപേരും ബാലൻസ് തെറ്റി നിലത്തേക്ക് വീണു... അവരുടെ മേലേക്ക് ബുക്കുകളും വീണു... ബുക്കെല്ലാം അവളുടെ തലയിൽ തട്ടാതിരിക്കാൻ വേണ്ടി അവൻ കൈ കൊണ്ട് അവളുടെ തല പിടിച്ചു താഴ്ത്തി... ഇഷുവിന്റെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പതിഞ്ഞു...

പെട്ടെന്നുള്ള ആക്രമണത്തിൽ അവനൊന്ന് ഞെട്ടി... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഐഷുവും നീതുവും കാണുന്നത് പരസ്പരം കണ്ണിമ വെട്ടാതെ നോക്കി കിടക്കുന്ന കിച്ചുവിനെയും ഇഷുവിനെയും ആണ്... " ഇഷൂ... " ഐഷുവും നീതുവും ഓടിവന്ന് ബുക്കൊക്കെ മാറ്റി ഇഷുവിനെ പൊക്കി... കിച്ചു വേഗം എഴുനേറ്റ് ഇഷുവിനെ ഒന്ന് നോക്കി തിരിച്ചു നടന്നു... " സാർ... ഞാൻ തന്നതൊക്കെ തിരിച്ചു തരുന്നതാണ് സാറിന് നല്ലത്... " ഐഷുവും നീതുവും എന്തെന്ന രീതിയിൽ അവളെ നോക്കി.. കിച്ചു ഞെട്ടി തിരിഞ്ഞു നോക്കി.. " ഞാൻ ഉദ്ദേശിച്ചത് അന്ന് ക്യാന്റീനിൽ നിന്ന് തരാനുള്ള ബാകിയുടെ കാര്യമാ " അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.. അവൻ ഒന്ന് നിശ്വസിച്ചു തിരിഞ്ഞു നടന്നു... അവന്റെ മുഖത് ഒരു ചിരി വിരിഞ്ഞിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛 സ്റ്റാഫ്‌ റൂമിന്റെ മുന്നിലൂടെ പോവുമ്പോൾ ഇഷു ഇടംകണ്ണിട്ട് കിച്ചുവിനെ നോക്കും അവൻ നോക്കുന്നില്ലെന്ന് കാണുമ്പോൾ തിരിച്ചു വീണ്ടും ഇങ്ങോട്ട് നടക്കും... അവസാനം കിച്ചു തല ചെരിച്ചു ഒറ്റപുരികം പൊക്കി എന്താന്ന് കാണിച്ചു... ഇഷു ബാക്കിയെന്ന് ചുണ്ടനക്കി... "പോയി ക്ലാസ്സിൽ കയറടി" അവൻ മെല്ലെ കപട ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു ...

ഒപ്പം കണ്ണുരുട്ടി പേടിപ്പിച്ചു... ഇഷു നാവ് പുറത്തേക്ക് കാണിച്ചു അവിടെ നിന്നും ഓടി പോയി... അവളുടെ കാട്ടിക്കൂട്ടലൊക്കെ അവൻ ചിരിച്ചു തലയാട്ടി ബുക്ക്‌ കൊണ്ട് തലക്ക് ഒന്ന് തട്ടി ... ഐഷു ഇഷുവിനെ കാത്തു ഗ്രൗണ്ടിൽ നിൽക്കുവായിരുന്നു... നീതു അപ്പുറത് കുറുകുന്നുണ്ട്... " ഓ... ഇവളുടെ ഫോൺ വിളി എപ്പോ തീരാനാണോ എന്തോ.. ടി.. മതിയെടീ " നീതുവിനെ വിളിച്ചു അവൾ പറഞ്ഞു... നീതു ഒറ്റ മിനിറ്റ് എന്ന് കൈകൊണ്ടു കാണിച്ചു വീണ്ടും സംസാരിക്കാൻ തുടങ്ങി... അതുകണ്ടു ഐഷു കലിപ്പ് മോഡ് ഓൺ.. " എനിക്കെന്നാണാവോ ഈശ്വരാ ഇങ്ങനെ ഒക്കെ ഒന്ന് സംസാരിക്കാൻ പറ്റാ " " excuse me ... " " yes... " ഐഷു തല ചെരിച്ചു അവനെ നോക്കി... " കിച്ചുവിന്റെ ക്ലാസ് റൂം ഏതാണെന്നു ഒന്ന് പറഞ്ഞു തരുവോ " " ഏത് കിച്ചു... എനിക്ക് കിച്ചുവിനെയും കൊച്ചുവിനെയും ഒന്നും അറിയില്ല... " " തനിക്ക് കിച്ചുവിനെ അറിയില്ല... കിച്ചു... കിഷോറിന്റെ കിച്ചു " " തനിക്ക് ഒരുവട്ടം പറഞ്ഞാൽ മനസ്സിലാവില്ലേ... എനിക്കറിയില്ലെന്ന്... താൻ ഒന്ന് പോയെ " " താനോ... " " താൻ താനല്ലേ... താൻ ഞാൻ ആണോ " " താനാണോ ഞാൻ... അപ്പൊ ഞാൻ താനാണോ " " ഇങ്ങേർക്ക് വട്ടാണോ... ഇത്‌ വല്യ ശല്യമായല്ലോ "

" എന്റെ മെക്കട്ട് കേറിയിട്ട് ഇപ്പോ ഞാൻ ശല്യമായി എന്നല്ലേ " " ഞാൻ എപ്പൊഴാടോ തന്റെ മെക്കട്ട് കേറിയത്... " അപ്പോഴാണ് ഇഷു അങ്ങോട്ട് വന്നത്.. " എന്താ... എന്താ ഇവിടൊരു ബളഹം " ഇഷു അവരുടെ ഇടയിൽ കയറി നിന്ന് കൊണ്ട് ചോദിച്ചു.. " എന്റെ പൊന്നു പെങ്ങളെ... ഞാൻ കിച്ചുവിനെ അറിയുമോ എന്ന് ചോദിച്ചതാ... അതിനാ ഈ കൊച്ചു " " ഏത് കിച്ചു? " " കിഷോർ... ഇവിടെ ഗസ്റ്റ് ലക്ച്ചർ ആയി വന്നിട്ടുള്ള.. " " ഓ... സറാണോ... സാർ മേലെ സ്റ്റാഫ്‌ റൂമിലുണ്ട്.. " " ഓക്കേ... താങ്ക്യു പെങ്ങളെ ... പോട്ടെടീ കുരിപ്പേ " ഐഷുവിനെ ഒന്നുഴിഞ്ഞു നോക്കി അവൻ പറഞ്ഞു... " ഇങ്ങേരെ ഇന്ന് ഞാൻ " " വേണ്ടെടീ വിട്ടേക്ക്... ഒന്നുല്ലേലും നിന്റെ സാറിന്റെ ഫ്രണ്ട് അല്ലെ " " എന്റെ സാറോ... അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി " " അപ്പൊ നീ അയാളെ വിട്ടാ " " നിന്റെ കരണംകുറ്റി അടിച്ചു പൊട്ടിച്ച അന്ന് തന്നെ ഞാൻ വിട്ടു... എന്നെ കൊണ്ട് വയ്യ ഇതുപോലുള്ള കാട്ടുപോത്തിനെ സഹിക്കാൻ " " വാ പോവാം " നീതു അങ്ങോട്ട് വന്ന് ചോദിച്ചു.. " കഴിഞ്ഞോ... നീതു അന്തർജനത്തിന്റെ ഫോൺ വിളി സംഭാഷണം " (ഇഷു ) " വാടീ... ക്ലാസ്സിൽ മിസ്സ്‌ വന്നിട്ടുണ്ടാകും... " " ഓ... ഇങ്ങനൊരു പുസ്തക പുഴു... "

" എന്റെ പോന്നു മക്കളെ ഇനി അസെയ്ൻമെന്റ് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വാ... അപ്പൊ കാണിച്ചു തരാം ഈ പുസ്തകപ്പുഴുവിന്റെ വില... " " അപ്പോഴേക്കും പിണങ്ങിയോ ഞങ്ങളെ നീതു കുട്ടി.. ഞങ്ങളൊരു തമാശ പറഞ്ഞതല്ലേ " ഇഷുവും ഐഷുവും കൂടി നീതുവിന്റെ താടി പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... " ആണോ... എന്ന മക്കൾ വാ " മൂന്നുപേരും കൂടി തോളിലും കയ്യിട്ട് ക്ലാസ്സിലേക്ക് നടന്നു... PK കിച്ചുവിനെ അന്വഷിച് മുകളിലേക്ക് പോയി.. " ഡാ കിച്ചു... " " PK... നീ വന്നാ " " വന്നടാ വന്ന്... " " എനിക്ക് പേടിയുണ്ടായിരുന്നു... നീ യൂണിഫോമിലെങ്ങാനും വരുവോന്ന് " " അത്രക്ക് പൊട്ടനാണോടാ ഞാൻ... ഒന്നുല്ലേലും ഇവിടെ മൊത്തം കളർസ് ആടാ.. അവരെ മുമ്പിൽ കുറച്ചു ചെത്തായിട്ടൊക്കെ വരണ്ടേ " " അവർ നിന്നെ ചെത്താതിരുന്നാൽ മതി " " പോടാ ഊളെ " " നീ വാ... നമുക്കങ്ങോട്ട് മാറി നിന്ന് സംസാരിക്കാം... " " ഓക്കേ " കിച്ചു PK യെയും കൂട്ടി കോളേജിന്റെ പിറകിലുള്ള മതിലിന്റെ ബാക്കിലേക്ക് പോയി ... അവന്റെ കയ്യിൽ ആ ഫയലും ഉണ്ടായിരുന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛 " ടി ഐഷു... ഉറക്കം വരുന്നെടീ " പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് ഇഷു പറഞ്ഞു.. " എനിക്ക് വിശക്കുന്നെടീ... വല്ലതും കഴിക്കാൻ വാങ്ങി ത്താ " ഐഷു വയറും പൊത്തി പറഞ്ഞു.. " അതിനു ഈ കഷ്മലന്റെ ക്ലാസ് കഴിയണ്ടേ... ഇതിപ്പോ മൂന്നാമത്തെ പിരിയടാ ഇങ്ങേർ തന്നെ വന്ന് ക്ലാസ്സെടുക്കുന്നത്... "

" ഇവളിതെന്തോന്നാ എഴുതി കൂട്ടുന്നത്... എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ " നോട്ട് എഴുതി കൊണ്ടിരിക്കുന്ന നീതുവിനെ ഐഷു പറഞ്ഞു.. " എനിക്കിപ്പോ ക്ലാസ്സീന്ന് പോണം...എനിക്ക് ഇവിടെ ഇരിക്കണ്ടായെ 😫" " ഇഷു.. നീയൊന്നടങ്... നമുക്ക് ഒരു വഴി കണ്ടെത്താം... " ഇഷു ക്ലാസിലിരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങി... ഉറക്കം അതിന്റെ ഉച്ചിയിലാവസ്ഥയിലായപ്പോൾ അവളറിയാതെ തന്നെ കോട്ടുവായ പുറത്തേക്ക് വന്നു... "ഹാ 🥱😴" സൈലന്റ് ആയിരുന്ന ക്ലാസ്സിൽ അത് മതിയായിരുന്നു വൈലെന്റ് ആകാൻ... " ഇഷാനി... stand up " അവൾ ഉറക്കച്ചടവോടെ എഴുനേറ്റ് നിന്നു... " നീ ഞാൻ പറഞ്ഞ കണക്ക് ചെയ്തോ? " " എന്താ സാർ... " തലചൊറിഞ്ഞു കൊണ്ട് അവൾ ചോദിച്ചു.. അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ക്ലാസ്സിലെ കുട്ടികളൊക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി... " നീ... " " ഹാ " അപ്പോഴേക്കും അടുത്ത കോട്ടുവായയും വന്നിരുന്നു.. " get out... " " ഏഹ് " ഇഷു സന്തോഷത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.. " I say get out " " thank you sar " അവൾ ചിരിയോടെ ബുക്ക് ബാഗിലേക്ക് എടുത്ത് വെച്ചു..

" അയ്യോ.. സാർ.. എനിക്കും പോണം ഇഷുന്റെ കൂടെ " ഐഷു ചാടി എണീറ്റു പറഞ്ഞു.. " എന്താ " " ഇഷു ഇല്ലാതെ എനിക്ക് പറ്റില്ല സാർ.. ഞാനും പൊക്കോട്ടെ അവളുടെ കൂടെ " " ഒരു വക പഠിക്കില്ല... വീട്ടുകാരുടെ കാശ് മുടിപ്പിക്കാൻ വേണ്ടി ഇറങ്ങിക്കോളും കുറെ എണ്ണം.. ഇപ്പൊ ഇറങ്ങിക്കോണം എന്റെ ക്ലാസ്സീന്ന് രണ്ടാളും.. " " thank you sar " അവർ രണ്ടുപേരും ഒരേ ടോണിൽ പറഞ്ഞു നീതുനെ നോക്കി ഒരു റ്റാറ്റയും പറഞ്ഞു പുറത്തേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛 " ഇഷു.. ഇനിയെന്താ ചെയ്യാ... ക്ലാസ്സീന്ന് ചാടി.. വീട്ടീക്ക് എന്തായാലും പോവാൻ പറ്റൂല " (ഐഷു ) " നമുക്കൊരു സിനിമക്ക് പോയാലോ " (ഇഷു ) " ഞാൻ റെഡി... പക്ഷെ എങ്ങനെ പോവും... മുന്നിൽ വാച്ച്മാൻ ഇല്ലേ " " നമുക്ക് പിറകിലെ മതിൽ ചാടി പോവാം... വാ " അവർ രണ്ടുപേരും കോളേജിന്റെ പിറകിലെ മതിൽ ലക്ഷ്യമാക്കി നടന്നു... " എടീ... ഇതൊടുക്കത്തെ ഉയരം ആണല്ലോ... നമ്മളെങ്ങനെ ചാടും " (ഐഷു ) ഇഷു ചുറ്റും നോക്കി... അവർ നിൽക്കുന്നതിന്റെ തൊട്ടിപ്പുറത് കുറച്ചു ചാക്കുകൾ കൂട്ടി വെച്ചത് അവൾ കണ്ടു.. " എടീ.. നമുക്ക് ആ ചാക്കിൽ കയറി മതിൽ ചാടാം " " വോകെ " ഇഷുവും ഐഷുവും കൂടി ചാക്കിന്റെ മുകളിൽ കയറി മതിൽ ചാടി...

.... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story