ഇഷാനന്ദ്: ഭാഗം 7

ishananth

എഴുത്തുകാരി: കട്ടു

പിറകിൽ ചക്ക വീഴുന്ന സൗണ്ട് കേട്ടാണ് കിച്ചുവും PK യും തിരിഞ്ഞു നോക്കുന്നത്... ഇഷുവും ഐഷുവും മേലുള്ള പൊടിയൊക്കെ തട്ടി മാറ്റുമ്പോഴാണ് അവരെ നോക്കി നിൽക്കുന്ന കിച്ചുവിനെ കാണുന്നത്.. " എടി ഫ്രാങ്കി... നമ്മൾ പെട്ടെടീ " ഇഷു ഐഷുവിന്റെ ചെവിയിൽ പറഞ്ഞു. " നിങ്ങൾ രണ്ടാളും എന്താ ഇവിടെ? " "ഞങ്ങൾ സിനിമ... അല്ല... സെമിനാർ... സെമിനാർ എടുക്കാൻ " ഇഷു വെപ്രാളത്തോടെ പറഞ്ഞു... " മതിലിന് ഇപ്പുറത്താണോ നിങ്ങളുടെ സെമിനാർ " കിച്ചു കലിപ്പ് മോഡ് ഓൺ " ഞങ്ങൾ മൂത്രമൊഴിക്കാൻ വന്നതാണ് സാർ " ഐഷു പറഞ്ഞത് കേട്ട് ഇഷു ഇവളിതെന്ത് തേങ്ങയാ പറയുന്നതെന്ന രീതിയിൽ അവളെ നോക്കി... കിച്ചുവും PK വാ പൊത്തി പിടിച്ചു ചിരി അടക്കി പിടിച്ചു നിന്നു.. " ഇവിടെയാണോ നിങ്ങളുടെ ബാത്രൂം? " " ആക്ച്വലി സാർ... ബാത്‌റൂമിൽ നിറച് ആൾക്കാർ ... എനിക്കാണെങ്കിൽ സഹിക്കാനും പറ്റിയില്ല... അത് കൊണ്ട് 😬" അവളുടെ സംസാരം കേട്ട് ഇഷു വാ തുറന്നു... " കാലം പോയൊരു പോക്കേ... " PK താടിക്കും കൈ കൊടുത്ത് പറഞ്ഞു... "

നീയും ഇവളുടെ കൂടെ മൂത്രമൊഴിക്കാൻ വന്നതാണോ? " (കിച്ചു ) " അല്ല സാർ... ഞാൻ ഇവൾക്കൊരു കമ്പനിക്ക് 😁" " കേറി പൊക്കോണം രണ്ടും കൂടി ക്ലാസീക്ക്...കമ്പനിക്ക് വന്നേക്കുന്നു 😾" അവൻ മേലേക്ക് കുരച്ചു ചാടിയപ്പോഴേക്കും ഇഷുവും ഐഷുവും വന്ന സ്പീഡിൽ തന്നെ തിരിഞ്ഞു... അവർ രണ്ടുപേരും ആ പടുകൂറ്റൻ മതിൽ നോക്കി കണ്ണും കണ്ണും തമ്മിൽ ഗോഷ്ഠി കാണിക്കാൻ തുടങ്ങി... " എന്താ രണ്ടുപേർക്കും കൂടി ഒരു കള്ളത്തരം " " സാർ... സ്റൊന്ന് കുനിഞ്ഞു തരുവോ 😁" (ഇഷു ) " മ്മ് എന്തിനാ 🤨" " ഈ മതിലൊന്ന് തിരിച്ചു ചാടാനാ 😁" " ഇവരെ ഇന്ന് ഞാൻ🤬" കിച്ചു തിരിഞ്ഞും മറിഞ്ഞും അവരെ അടിക്കാനുള്ള വടി നോക്കി... " വേണ്ട സാർ😲... ഞങ്ങൾ നേരെ വഴി പൊക്കോളാം...ഞങ്ങളുടെ വഴി നേർ വഴി 🤓" രണ്ടുപേരും മുന്നിലേക്ക് കൈ നീട്ടി കൊണ്ട് പറഞ്ഞു... " എന്ന പൊക്കോ " തിരിച്ചു പോകുമ്പോൾ അവരൊന്നൂടെ തിരിഞ്ഞു നോക്കി... കിച്ചു കണ്ണുരുട്ടിയപ്പോൾ രണ്ടുപേരും കൂടി ഓടി... കിച്ചു ഇതുവരെ കടിച്ചു പിടിച്ച ചിരിയൊക്കെ ഒറ്റയടിക്ക് പുറത്തേക്ക് വന്നു..

" ടാ പരട്ടെ... നീ ഭയങ്കര സ്ട്രിക്ട് ആണല്ലോ " " ഇവരെ മുന്നിൽ കുറച്ചു സ്ട്രിക്ട് ആവണം മോനെ.. ഇല്ലെങ്കിൽ ഇവരൊക്കെ നമ്മുടെ തലയിൽ കയറി ഡപ്പാം കൂത്തു കളിക്കും... " " 🤣🤣" " അപ്പൊ ശരിയടാ... നീ ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്..രണ്ടൂസത്തിനുള്ളിൽ ഞാൻ ജോയിൻ ചെയ്യാം... അതിനുള്ളിൽ കിച്ചന്റെ കേസ് റീഇൻവെസ്റിഗേറ്റ് നു കൊടുക്കണം... അതെത്രയും പെട്ടെന്ന് നമുക്ക് ഓപ്പൺ ചെയ്യണം... അവനൊരു പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്... അവളെ കുറിച്ചും ഒന്നന്വഷിക്ക്... " "ഓക്കേ സാർ " PK അവനൊരു സല്യൂട്ട് ചെയ്തു അവിടന്ന് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛 പിറ്റേ ദിവസം കിച്ചുവാണു ആദ്യം ക്ലാസ്സിൽ വന്നത്... " സ്റ്റുഡന്റസ്... എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം പറയാനുണ്ട്... " എല്ലാവരും സംശയത്തോടെ അവനെ നോക്കി.. " പ്രത്യേകിച്ചൊന്നും ഇല്ലാ... നിങ്ങളുടെ മാനേജ്മെന്റ് നിങ്ങളുടെ കാര്യത്തിൽ വളരെ പന്ക്ച്വലും ഡിസിപ്പിളും ആയത് കൊണ്ട് നിങ്ങൾക്ക് പെർമെനന്റ് ആയി പുതിയ സാർ വന്നിട്ടുണ്ട്... സൊ ഇന്നെന്റെ അവസാനത്തെ ക്ലാസ്സാണ് " " അയ്യോ അപ്പോ സാർ പോവണോ " ഐഷു കോഴി തല പൊക്കി.. " അതേടോ...

ഇനി നിങ്ങൾക്ക് നല്ലൊരു സാർ വരും... എന്നെപോലെ ചൂടനൊന്നും അല്ല ആൾ " " സാർ പോയാൽ ഞങ്ങളെ ഒക്കെ മറക്കോ " വേറൊരു കോഴിയുടെ വകയാണ് ആ ചോദ്യം.. " ഇല്ലെടോ... ഒരിക്കലും ഞാൻ നിങ്ങളെ ഒന്നും മറക്കില്ല " ഇഷുവിന്റെ മുഖത് നോക്കിയിട്ടാണ് അവനത് പറഞ്ഞത്... " സാർ പോകുന്ന സ്ഥിതിക്ക് നമ്മുടെ ഇഷുവിന്റെ ഒരു നല്ല പാട്ട് ഇവിടെ അരങ്ങേറുന്നതാണ് " (സഞ്ജു ) " എന്തോ എങ്ങനെ " (ഇഷു ) " ഹ പാടടോ... ഇനി എനിക്ക് തന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞില്ലെങ്കിലോ " അവന്റെ റിക്വസ്റ്റ് കേട്ടപ്പോൾ അവൾക്കത് നിരസിക്കാൻ തോന്നിയില്ല.. അവൾ മുന്നിലേക്ക് വന്നു... " വെയിറ്റ്... വെയിറ്റ്... സാധാരണ പാടുന്ന വിട പറയുന്ന പാട്ട് വല്ലതും ആണെങ്കിൽ എനിക്ക് കേൾക്കണ്ട... താൻ നല്ലൊരു പാട്ട് പാട് " അവൾ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി പാടി.. ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ... കിച്ചു കണ്ണുകളടച്ചു അവളുടെ പാട്ടിൽ മതി മറന്നു നിന്നു ... പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ എന്തോ ആ വരികൾ അവൾ അവനു വേണ്ടി പാടുന്ന പോലെ അവനു തോന്നി... അവൻ കണ്ണുകൾ തുറന്ന് അവളെ നോക്കിയപ്പോൾ അവൾ അവനെ തന്നെ നോക്കി നിൽക്കുവാണ്... ക്ലാസ്സിലെ കുട്ടികളൊക്കെ അവളുടെ പാട്ടിൽ ലയിച്ചു കണ്ണടച്ചിരിക്കുവായിരുന്നു...

അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു... പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേനെഞ്ചില്‍ നീ മാത്രം... നിലവേ... മേരിസനം ഓ മേരിസനം... ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ.. മാരിവില്ലൂഞ്ഞാലാടാന്‍ താമര പൂന്തേനുണ്ണാന്‍താണിരുന്നാടാന്‍ പോരു ചാരേ ഹോയ്പാതിരാ നക്ഷത്രങ്ങള്‍ പൂമുടിത്തുമ്പില്‍ ചൂടാംവാരിളം തിങ്കള്‍ പോറ്റും മാനേപുന്നാരച്ചില്ലുള്ളൊരു പൂവാലി പ്രാവേആരാരും കാണാതൊരു പൂണാരം ചാര്‍ത്താം എന്റെ കിനാച്ചിമിഴുള്ളിലൊളിച്ചൊരു മുത്താരമ്മുത്തേ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേനെഞ്ചില്‍ നീ മാത്രം നിലവേമേരിസനം ഓ മേരിസനം... ക്ലാസ്സിലെ കുട്ടികളുടെ കയ്യടിയാണ് അവനെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്.. അവൻ അവളെ നോക്കി ചിരിച്ചു ക്ലാസ്സിൽ നിന്നിറങ്ങി പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛 " ഐഷു... " "മ്മ് " " എടി ഐഷു " " എന്താടീ " ക്ലാസ്സിലിരുന്നുള്ള ഉറക്കം നഷ്ടപ്പെട്ടതിന്റെ അലോസരത്തിൽ അവൾ വിളി കേട്ടു... "

മൂപ്പരാൾ ഗ്രാമത്തിൽ ഉണ്ടാവോ എന്തോ? " (ഇഷു ) " ആര്? 🤔" " എടി നമ്മുടെ കിഷോർ സാർ " " അറിയില്ല... " " നമുക്കൊന്ന് നോക്കിയാലോ " " നിനക്കെന്തിനാ അയാളുടെ ഇൻസ്റ്റഗ്രാം ഐഡി " " വെറുതെ... നമ്മുടെ സാറല്ലേ... വിട്ടുപോയാലും ബന്ധം പുലർത്താം എന്ന് വിചാരിച്ചു 😁" " അതിനു നിനക്കയാളുടെ ഇൻസ്റ്റഗ്രാം ഐഡി അറിയുവോ " "ഇല്ലാ " " പിന്നെങ്ങനെ തപ്പും ". " കിഷോർ എന്നടിച്ചാൽ പോരെ " " പിന്നേ... ഈ ലോകത്തുള്ള കിഷോർ മാരൊക്കെ ഒറ്റ കുടക്കീഴിൽ കിട്ടും... അതിൽ നിന്ന് നീ എങ്ങനെ തപ്പി പിടിക്കും " " നമുക്ക് സാറിനോട് തന്നെ അങ്ങ് ചോദിച്ചാലോ " " ചോദിച്ചങ്ങു പോയാൽമതി സാറങ്ങു തരും... ഒന്ന് പോയെടീ അവിടെന്ന്... മനുഷ്യന്റെ ഉറക്കം കെടുത്താൻ " ഐഷു ഉറക്കം തൂങ്ങാൻ തുടങ്ങി.. ഇശുവാണെങ്കിൽ മേലോട്ടും നോക്കി നഖം കടിക്കാൻ തുടങ്ങി... " ഇഷാനി... നീ എന്ത് കുന്തം വിഴുങ്ങാനാണെടീ മേലോട്ട് നോക്കുന്നത് " " എന്താ മിസ്സ്‌... " കടിച് നഖം തുപ്പി കളഞ്ഞു കൊണ്ട് ചോദിച്ചു... അതും കൂടി കണ്ടപ്പോൾ മിസ്സിന്റെ ക്ഷമ നശിച്ചു.. " get out " " അടിപൊളി... അപ്പൊ ഞാൻ പോയിട്ട് വരാം "(ഇഷു ) ഇഷു ക്ലാസ്സീന്ന് പുറത്തിറങ്ങിയപ്പോൾ ഐഷുവും കൂടെ എഴുനേറ്റു.. "

ഐശ്വര്യ... എന്താ നിനക്ക് " " മിസ്സേ ഞാനും കൂടെ " " എന്ത്യേ... അവളുടെ കാൽ നിന്റെ അടുത്താണോ... ഇരിക്കടി അവിടെ 😠" മിസ്സ്‌ ചൂടായതും ഐഷു ഓട്ടോമാറ്റിക്കലി ബെഞ്ചിൽ ഇരുന്നു... വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന രീതിയിൽ നീതു കൈ കൊണ്ട് ചോദിച്ചു... " പോടീ... പുറത്തേക്ക് പോവാനുള്ള നല്ലൊരു ചാൻസ് മിസ്സായി " ഐഷു വീണ്ടും ഇരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങി... 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു ചുവരും ചാരി ക്ലാസ്സിലേക്ക് എത്തിനോക്കി നിൽക്കുമ്പോഴാണ് കിച്ചു അങ്ങോട്ട് വരുന്നത്... " ഇന്നും പുറത്താണല്ലേ? " അവൻ കളിയാക്കി അവളോട്‌ ചോദിച്ചു.. " ഈ പ്രകൃതിരമണീയമായ കാഴ്ചകളും കണ്ടു ക്ലാസ് കേൾക്കുന്നത് ഒരു പ്രത്യേക രസാ " " അല്ലാതെ മിസ്സ്‌ പുറത്താക്കിയതല്ല.. ലെ " " ഇതൊക്കെ നമ്മളെത്ര കണ്ടതാ... ഒരിക്കൽ മിസ്സ്‌ മാർക്കൊക്കെ എന്നെ പുറത്താക്കി മടുക്കും...അന്ന് അവരത് നിർത്തും " " നീ ഏതെങ്കിലും ക്ലാസ്സിൽ ഇരിക്കാറുണ്ടാ " " ആ... പിന്നേ " " ഹോ... ഭാഗ്യം " " ഇതൊക്കെ എന്ത് 😎" " ഇഷു... ഞാൻ ഞാൻ കുറച്ചു കടം ബാക്കിയില്ലേ " " ആ.. സാർ " " അത് നിനക്ക് വേണ്ടേ? 😜" " പിന്നേ വേണ്ടാണ്ട്... കാശിനൊക്കെ ഭയങ്കര ടൈറ്റ് ഉള്ള സമയമാ " " എന്നാ ഞാൻ ഇപ്പൊ തരാവേ " കിച്ചു പോക്കറ്റിൽ കയ്യിട്ടു...

ഇഷു അവന്റെ പോക്കറ്റിലേക്ക് നോക്കിയതും അവൻ ചുറ്റും നോക്കി അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്തു... 😘🙈 അവന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ഇഷു ഒന്ന് ഞെട്ടി... " I love you ഇഷു " അവൻ അവളുടെ കാതോരം മൊഴിഞ്ഞു... ഇഷുവിന്റെ കണ്ണ് തള്ളി തള്ളി പുറത്തേക്ക് വീഴാൻ പാകത്തിനായിട്ടുണ്ട്... കിച്ചു ഒരു കള്ള ചിരിയോടെ അവളുടെ മുഖത്തേക്ക് മൃദുവായൊന്ന് തട്ടി അവിടെ നിന്നും നടന്നു നീങ്ങി... ഒരുപാടു കാലങ്ങളായി തുറന്ന് പറയാത്ത പ്രണയം പറഞ്ഞതിലുള്ള സന്തോഷം അവന്റെ മുഖത് പ്രകടമായിരുന്നു... ഇഷുവിന്റെ പാറി പോയ കിളികൾ ഒക്കെ കൂടണഞ്ഞെന്ന് തോന്നുന്നു... അത്രയും സ്പീഡിലാ എല്ലാം കൂടി പറന്നത്... 🦜🦇 💛💛💛💛💛💛💛💛💛💛💛💛💛💛💛 " എടി നീതു... നീയാ നോട്ടൊന്ന് തന്നെ... ഞാനൊന്ന് എഴുതട്ടെ " ഐഷു നീതുവിന്റെ ബുക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.. " ഹ.. നിക്കടീ... കുറച്ചൂടെ ഉണ്ട് " "എന്ന വേഗം എഴുത്... " ഐഷു പുറത്തെക്ക് നോക്കി ഇരിക്കുമ്പോഴാണ് ഇഷു കിളിപോയ വരവ് വരുന്നത്... " ഇവളെന്താടീ അന്തം വിട്ട കുന്തം പോലെ വരുന്നത് " നീതുവിനെ നോക്കി ഐഷു പറഞ്ഞു...

ഇഷു അവരുടെ അടുത്ത് പറവക്കാട്ടിലെ കോഴിയെ പോലെ വന്നിരുന്നു.. " എടി... ഇഷു... എന്തുവാടീ... ആരെ നിന്റെ തലക്കടിച്ചേ " " ഉമ്മാ " ഇഷു അന്തമില്ലാതെ പറഞ്ഞു... " ഉമ്മയോ... അതിന്റെ ഇടയിൽ നീ മതവും മാറിയോ... 😲" " ഏഹ്... എന്താ പറഞ്ഞത്... " ഇഷു ബോധത്തിലേക്ക് വന്ന് കൊണ്ട് ചോദിച്ചു.. " ഞാൻ ഒന്നും പറഞ്ഞില്ല... നീയാണ് ഏതോ ഉമ്മയെ കുറിച്ച് പറഞ്ഞത്... ഏത് ഉമ്മയാടീ " " അ.. അത് ഞാൻ അപ്പുറത്തെ ക്ലാസ്സിലെ പാത്തുമ്മാന്റ ഉമ്മാനെ കണ്ടു... അത് പറഞ്ഞതാ... " " നീ പാത്തുമ്മാന്റെ ആടിനെ കാണാതിരുന്നത് നന്നായി... " " പാത്തുമ്മാന്റെ ആടോ... അതൊരു ബുക്കല്ലേ " നീതു ബുക്കിൽ നിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു... " ഹോ... ബുക്കിന്റെ പേര് പറഞ്ഞപ്പോഴേക്കും അതിനെ കുറിച്ച് പറയാൻ അവൾക്കെന്താ ഒരു ജിജ്ഞാസ... വേറെ വല്ലതും ആണെങ്കിൽ ഹെഹെ " " എന്താ? ' (നീതു ) " ഒന്നുല്ല... കുട്ടിക്ക് ഒന്നുല്ല... ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ലാ... മര്യാദക്ക് നോട്ട് എഴുതീട്ട് താടീ " നീതു വേഗം നോട്ട് എഴുതി തീർത്തു ഐഷുവിനു കൊടുത്തു... പക്ഷെ ഇഷു അപ്പോഴും കിച്ചു പറഞ്ഞ കാര്യം ആലോചിച്ചു ഇരിക്കുവായിരുന്നു...

.... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story