ഇഷാനന്ദ്: ഭാഗം 8

ishananth

എഴുത്തുകാരി: കട്ടു

ഇഷു ടേബിൾ ലാംബ് ഓൺ ആക്കിയും ഓഫ്‌ ആക്കിയും കളിച്ചു കൊണ്ടിരുന്നു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുമുണ്ട്... " എന്താണ് മോളെ പതിവില്ലാത്ത ഒരു സ്വപ്നം കാണലും ചിരിയും ഒക്കെ " " അതെന്താ അച്ഛാ... എനിക്ക് സ്വപ്നം കണ്ടൂടെ 🤨" " കണ്ടോ കണ്ടോ... ആരാ ഇപ്പൊ കാണണ്ട എന്ന് പറഞ്ഞെ " " എന്താണ് ദേവനു ഒരു കള്ളക്കളി... " " മോളെ... ഞാൻ ഒരു കാര്യം പറഞ്ഞാൽ മോള് അനുസരിക്കുവോ " " അച്ഛൻ പറ... 😐" " മോളെ മോൾക്ക് ഒരു പ്രൊപോസൽ വന്നിട്ടുണ്ട്... അന്വഷിച്ചപ്പോ നല്ല ആൾക്കാരാ " " അച്ഛാ.. ഈ ഡിസ്കഷൻ നമ്മൾ മുമ്പ് പറഞ്ഞു തീർത്തിട്ടുള്ളതാ..." " എന്നാലും മോളെ.. " " ഒരെന്നാലും ഇല്ലാ... എല്ലാം അറിഞ്ഞിട്ട് അച്ഛൻ ഇങ്ങനെ പറഞ്ഞാലോ... ഒരിക്കൽ എന്നോട് പോലും ചോദിക്കാതെ അച്ഛൻ എന്റെ കല്യാണം നടത്താൻ നോക്കിയതല്ലേ... എന്നിട്ടെന്തായി അവസാനം... എനിക്കിനിയും വേഷം കെട്ടാൻ വയ്യച്ചാ...പ്ലീസ്... ഇതെന്നോട് നിർബന്ധിക്കരുത് " ഇഷു കൈകൂപ്പി പറഞ്ഞു... ദേവൻ എന്ത് പറയണം എന്നറിയാതെ റൂമിൽ നിന്നും ഇറങ്ങി... 💛💛💛💛

പിറ്റേ ദിവസം ഇഷു ക്ലാസ്സിൽ ചെല്ലുമ്പോൾ ഐഷു ഭയങ്കര പ്രാർത്ഥനയിലാണ്... " എന്റെ ദൈവമേ... ഇന്ന് ഞങ്ങൾക്ക് മാത്‍സ് നു പുതിയ സാർ വരും... കിഷോർ സാറിന്റെ അത്ര ലൂക്കില്ലെങ്കിലും കാണാൻ കുറച്ചെങ്കിലും മെന ഉള്ളതാവണെ... " " നിനക്കീ ഒരൊറ്റ ചിന്ത ഉള്ളൂ ഐഷു... ഏത് നേരത്തും അവളൊരു വായിനോട്ടം " (നീതു ) " എടീ... ഈ വരുന്ന മുതലിലെങ്കിലും എനിക്കൊന്ന് സെറ്റാക്കണം " " സെറ്റാക്കും സെറ്റാക്കും... ഇങ്ങനെ പോയാൽ നിന്നെ സെറ്റാക്കാന് വേണ്ടി ഞാൻ കുറെ വാങ്ങിച്ചു കൂട്ടും " ഇഷു തലയാട്ടി കൊണ്ട് പറഞ്ഞു.. " എന്ത്? " " കിഷോർ സാറിന്റെ കയ്യീന്ന് കിട്ടിയ പോലുള്ള അടി... ഇവളുടെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂട്ടു നിന്ന് വാങ്ങിച്ചു കൂട്ടുന്നത് ഞാനാ " " ഇനിയും അടികൾ വാങ്ങിച്ചു കൂട്ടുവാൻ നിന്റെ ജീവിതം ഇനിയും ബാക്കി " " പോടീ കുരിപ്പേ " ഇഷു " എടീ... സാർ വരുന്നുണ്ട്... മിണ്ടാതിരിക്ക് " നീതു വേഗം സ്റ്റഡി ആയി ഇരുന്നു.. " അയ്യേ... ഇതേതാ ഈ തന്ത... ഇയാളാണോ പുതിയ സാർ " ഐഷു പറഞ്ഞത് കേട്ടാണ് ഇഷു അയാളെ നോക്കിയത്...

മൂപ്പരാളെ കണ്ടപ്പോൾ ഇഷുവിനു ചിരിപൊട്ടി... " ടി... നീ ഇതിൽ ഉറപ്പിച്ചോ... നിനക്ക് ഞാൻ സെറ്റാക്കി തരാം " ചിരി അടക്കി പിടിച്ചു കൊണ്ട് ഐഷുവിന്റെ തോളിൽ തട്ടി ഇഷു പറഞ്ഞു " ഒന്ന് പോടീ... അയാൾക്കെന്റെ അച്ഛനാവാനുള്ള പ്രായം ഉണ്ട്... കണ്ടില്ലേ മുഖം... നിറയെ കുഴിയും... കുറെ പൂഴിപ്പല്ലും.... അയ്യേ.. എനിക്കെങ്ങും വേണ്ട " " എടീ മമ്മൂക്കയെ പോലുണ്ടടി " " അതെ... പക്ഷെ മൃഗയ മൂവിയിലെ മമ്മൂട്ടിയുടെ കോസ്റ്റും ആണെന്ന് മാത്രം 😐" " നിങ്ങൾ തമ്മിൽ നല്ല മാച്ചാടി " 😝 " മാച്ച് അല്ല കോച് " ഐഷു ചിറികോട്ടി ഇരുന്നു.. " ഹായ് സ്റ്റുഡന്റ്സ്.. ഞാനാണ് നിങ്ങളുടെ പുതിയ മാത്‍സ് സാർ... സൊ എല്ലാരും ബുക്ക് ഒക്കെ എടുക്ക് " ക്ലാസ്സിലെ പിടക്കോഴികളുടെ മനസ്സിലൊക്കെ മാനസ മൈനേ പാട്ടാണ് ഇപ്പൊ ഓടി കൊണ്ടിരിക്കുന്നത്... പൂവങ്കോഴികൾക്ക് ഇപ്പോഴാണ് കുറച്ചു സമാധാനം കിട്ടിയത്.. " കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി.. എന്നിട്ട് വന്നതോ... കാക്കച്ചി പോലൊരു കോന്തൻ " ഐഷു താടിക്കും കൈകൊടുത്തു പാടി... അവളുടെ ഇഞ്ചി കടിച്ച മുഖം കണ്ട് ഇഷുവും നീതും മുഖത്തോടെ മുഖം നോക്കി ചിരിച്ചു... 💛💛

" അവളെ... അവളെ ആദ്യമായ് കണ്ടപ്പോഴേ ഈ ദത്തന്റെ മനസ്സിൽ കയറി കൂടിയതാ... ഇന്നവളെ ഞാൻ സ്വന്തമാക്കിയിരിക്കും " ഗ്ലാസ്സിലുള്ള മദ്യം നുണഞ്ഞു കൊണ്ട് ദത്തൻ പറഞ്ഞു.. " എടാ.. നിനക്ക് ആ എരണംകെട്ട ഇഷാനിയുടെ കയ്യിൽ നിന്ന് കിട്ടിയതൊന്നും പോരെ " മദ്യത്തിലേക്ക് ഐസ് ഇട്ട് കൊണ്ട് പറഞ്ഞു.. " ഇഷാനി... അവളൊരുത്തി കാരണമാ അന്ന് ആ നന്ദന എന്റെ കയ്യിൽ നിന്നും നഷ്ടമായത്... പക്ഷെ ഇന്ന് ഞാൻ അതിന് സമ്മതിക്കില്ല " " ആ ഇഷാനി എന്നും നിനക്ക് വിലങ്ങു തടിയായിട്ടുണ്ടായിട്ടും നീ എന്താടാ അവളേ ഒന്നും ചെയ്യാത്തത്.. " " ഒരൊറ്റ റീസൺ... എന്റെ ഏട്ടൻ അവളെ പ്രണയിക്കുന്നു എന്നൊരൊറ്റ റീസൺ... ആരും കയറിക്കൂടാത്ത എന്റെ ഏട്ടന്റെ മനസ്സിലേക്ക് ആദ്യമായി കയറിക്കൂടിയ പെണ്ണ്... അവളെ എന്തെങ്കിലും ചെയ്‌തെന്ന് അറിഞ്ഞാൽ എന്റെ ഏട്ടൻ ആരെയും ജീവനോടെ വെക്കില്ല " " അതെന്താടാ നിന്റെ ഏട്ടൻ അത്രക്ക് വല്യ പുള്ളി ആണോ " " നിങ്ങൾക്കാർക്കും എന്റെ ഏട്ടനെ കുറിച്ചൊന്നും അറിയില്ല...

നമുക്ക് ഈ കിട്ടുന്ന ഡ്രഗ്സ് ഒക്കെ ആരാ സപ്ലൈ ചെയ്യുന്നതെന്ന് അറിയാവോ... ദിവസവും നിന്റെ ഒക്കെ കൂടെ കിടക്കാൻ ഓരോ ഒരുത്തികൾ വരുന്നുണ്ടല്ലോ.. അതൊക്കെ ആരാ എത്തിക്കുന്നതെന്ന് അറിയാവോ... എന്റെ ഏട്ടൻ... ഇന്ദ്രൻ " " നീ നിന്റെ ഏട്ടനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഞങ്ങളാരും ഇതുവരെ നിന്റെ ഏട്ടനെ കണ്ടിട്ടില്ലല്ലോ... അറ്റ്ലീസ്റ്റ് ഒരു ഫോട്ടോ എങ്കിലും കാണിച്ചൂടെ " (രുദ്രൻ ) " ഫോട്ടോ... വെയിറ്റ്... ഫോട്ടോ ഇപ്പൊ കാണിച്ചരാം " ദത്തൻ ഫോൺ എടുത്ത് തുറക്കാൻ നിൽക്കുമ്പോഴാണ് നന്ദന പോവുന്നത് കണ്ടത്... " എടാ അളിയാ... അവളുടെ ആ ചുവന്നു തുടുത്ത ചുണ്ടുകൾ എന്നെ ത്രസിപ്പിക്കുന്നു അളിയാ... ഇന്നവളെനിക്ക് സ്വന്തമാക്കണം " ദത്തൻ കുപ്പിയിലുള്ള അവസാനത്തെ തുള്ളി മദ്യവും തന്റെ വായിലേക്ക് ഒഴിച്ച് കൊണ്ട് അവിടെ നിന്നും എഴുനേറ്റ് നന്ദനയുടെ പിന്നാലെ നടന്നു... നന്ദന പോകുന്നത് ലേഡീസ് റൂമിലേക്കാണ് എന്ന് കണ്ടപ്പോൾ അവൻ അവളുടെ പിന്നാലെ റൂമിലേക്ക് കയറി വാതിലടച്ചു... ആരോ വാതിലടക്കുന്ന ശബ്ദം കേട്ടാണ് നന്ദന തിരിഞ്ഞു നോക്കിയത്.. പിറകിൽ വശളചിരിയോടെ തന്നെ ഉഴിഞ്ഞു നോക്കുന്ന ദത്തനെ കണ്ട് അവളൊന്ന് പേടിച്ചു പിറകിലേക്ക് നീങ്ങി..

അവളുടെ ചുവന്ന ചുണ്ടുകൾ അവനെ ആകര്ഷിപ്പിച്ചു കൊണ്ടേ ഇരുന്നു... ആടി കൊഴഞ്ഞു അവൻ അവളുടെ അടുത്തേക്ക് വന്നു.. " വേണ്ട... എന്റെ അടുത്തേക്ക് വരരുത്... പ്ലീസ് " നന്ദന ബാക്കിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.. ദത്തൻ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച് മൂക്കിലേക്ക് അവളുടെ ഗന്ധം ആവാഹിച്ചെടുത്തു... " നിന്റെ ഈ ചുണ്ടുകൾ എന്നെ വല്ലാണ്ട് കൊതിപ്പിക്കുന്നു പെണ്ണെ " അവൻ ബലം പ്രയോഗിച് അവളുടെ മുഖത്തേക്ക് അവന്റെ ചുണ്ടുകൾ അടുപ്പിക്കാൻ ശ്രമിച്ചതും അവൻ അവളെ തള്ളി മാറ്റി വാതിലിന്റെ അടുത്തേക്ക് ഓടി... ദത്തൻ പിന്നാലെ ഓടി അവളുടെ ഷാളിൽ പിടിചുവലിച്ചതും പിൻ ചെയ്ത പിൻ പൊട്ടി അവളുടെ തോളിന്റെ ഭാഗത്തു കീറി...നന്ദന അത് കൈവെച്ചു മറച്ചു പിടിച്ചു ദയനീയമായി നോക്കി... കിച്ചു ആർത്തിയോടെ അവളുടെ ഷാൾ മുന്നോട്ട് വലിച്ചെറിഞ് അവളെ ചൂഴ്ന്നു നോക്കി മുന്നോട്ട് വന്നു.. " വേണ്ട... എന്നെ വിട്ടേക്ക്... പ്ലീസ് " നന്ദന പിറകിലോട്ട് നടക്കുംതോറും അവൻ അവളെ അടുത്തേക്ക് വന്നു... തിരിഞ്ഞു ഓടാൻ നോക്കിയ അവൾ ഷാൾ തടഞ്ഞു നിലത്തേക്ക് മലർന്നടിച്ചു വീണു... വീണ ശക്തിയിൽ അവളുടെ ബോധം പോയി... ദത്തൻ ആർത്തിയോടെ അവളെ പിച്ചിച്ചീന്താൻ അവളുടെ മേലേക്ക് വീണു... 💛💛💛💛💛

" എടി മതിയെടീ... നീ കുറെ നേരമായല്ലോ ബാത്റൂമിൽ കയറി അടയിരിക്കാൻ തുടങ്ങിയിട്ട്... ഒന്ന് വേഗം ഇറങ്ങിയേ " ഇഷു ഐഷുവിനോട് ദേഷ്യപ്പെട്ടു ബാത്റൂമിനു പുറത്തുള്ള തൂണിൽ ചാരി നിൽക്കുവായിരുന്നു... ലേഡീസ് റൂമിന്റെ ഓപ്പോസിറ്റാണ് ബാത്രൂം... അപ്പോഴാണ് ദത്തൻ ലേഡീസ് റൂമിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടത്... " ഇവനെന്താ ഇവിടെ? " ഇഷു സംശയത്തോടെ ലേഡീസ് റൂമിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയതും അവൾ ഞെട്ടി... " ഐശൂ " ഇഷു അലമുറയിട്ട് ഐഷുവിനെ വിളിച്ചതും ഐഷു പേടിച് അങ്ങോട്ട് വന്നു... ഇഷു വേഗം നിലത്തു കിടക്കുന്ന നന്ദനയുടെ ഷാൾ എടുത്ത് അവളെ പുതപ്പിച്ചു... " നന്ദന... കണ്ണ് തുറക്ക്... " ഇഷു വെപ്രാളത്തോടെ അവളെ വിളിച്ചു... നന്ദന കണ്ണ് തുറക്കാൻ വളരെയഥികം പ്രയാസപ്പെട്ടു... " ചേ...ച്ചീ... ദ... ത്ത... ൻ " നന്ദനയുടെ കണ്ണുകൾ താനെ അടഞ്ഞു... ഇഷുവിന്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ ഒലിച്ചിറങ്ങി... ദത്തനോടുള്ള പകയും അതോടൊപ്പം ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു... ഐഷു അപ്പോഴേക്കും മറ്റുള്ളവരെ വിവരമറിയിച്ചു അങ്ങോട്ട് കൊണ്ട് വന്നു... ആരൊക്കെയോ നന്ദനയെ തൂക്കിയെടുത്തു വണ്ടിയിൽ കയറ്റി... കൂടെ ഇഷുവും കയറി... 💛💛💛💛💛

ഇഷു ICU വിന്റെ മുന്നിൽ ഇരിക്കുമ്പോഴാണ് ഒരു കള്ളിത്തുണിയും മുഷിഞ്ഞ ഒരു ഷർട്ടും ഇട്ടൊരു വ്യക്തി ഓടി വരുന്നത് കണ്ടത്... അവരുടെ പിന്നാലെ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു... അവർ നേരെ ICU വിന്റെ മുന്നിലേക്ക് വന്ന് അതിലേക്ക് ഓടി കയറാൻ നോക്കി... അപ്പോഴേക്കും ഒരു നേഴ്സ് വന്ന് അവരെ പിടിച്ചു മാറ്റി... " വാസുവേട്ടാ... നമ്മുടെ മോള്... ഞാൻ ഇതെങ്ങനെ സഹിക്കും " ആ സ്ത്രീ കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു... അവരുടെ കൂടെ ആ രണ്ട് പെൺകുട്ടികളും ഇരുന്നു... ആ മനുഷ്യനും കരയുകയായിരുന്നു... അദ്ദേഹത്തിന്റെ തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ അവർ തിരിഞ്ഞു നോക്കി... " ഞാൻ ഇഷാനി... നന്ദനയുടെ സീനിയറാ " " മോളെ... ആരാ... ആരാ എന്റെ മോളോട് ഈ കടുംകൈ ചെയ്തത്.... ആർക്കും ഒരു ദ്രോഹവും ചെയ്യാത്തവളാ എന്റെ മോള്... " അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.. " അങ്കിൾ... കരയല്ലേ...🥺" " ഇല്ലാ... ഞാൻ കരയില്ല... എന്റെ മോൾക്ക് ഞാൻ കരയുന്നത് ഇഷ്ട്ടല്ല... എന്റെ മോള് പഠിച് വല്യ ഉദ്യോഗം നേടിയിട്ട് എന്നെ പൊന്നുപോലെ നോക്കും എന്ന് പറഞ്ഞതാ... അവളാണ് ഇപ്പൊ ജീവച്ഛവം പോലെ.... 😭" " അങ്കിൾ... 😢" " മോൾക്കറിയില്ലേ... ഏഹ്... ആരാ ചെയ്തതെന്ന്... വാ... എന്റെ മോൾക്ക് നീതി വേണം... വാ... നമുക്ക് ഇപ്പൊ തന്നെ പോലീസിൽ കംപ്ലയിന്റ് കൊടുക്കാം... " ആ മനുഷ്യൻ ഇഷുവിനെയും വലിച്ചുകൊണ്ടു പോലീസ് സ്റ്റേഷനിലേക്ക് നടന്നു... ഒപ്പം നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കുന്നുമുണ്ടായിരുന്നു... 💛💛💛

ഇഷുവും വാസുവും കൂടി പോലീസ് സ്റ്റേഷനിലേക്ക് പോയി... " സാർ... ഞങ്ങൾക്കൊരു കംപ്ലയിന്റ് ഉണ്ടായിരുന്നു " " ഇവിടെ തിരക്കുള്ളത് കണ്ടില്ലേ... അവിടെ എങ്ങാനും ഇരിക്ക്... ഇത്‌ കഴിഞ്ഞിട്ട് വിളിക്കാം " ഇഷുവിനു അയാളുടെ മറുപടി അത്ര സുഹിച്ചില്ല... പക്ഷെ വാസു കൂടെ ഉള്ളത് കൊണ്ട് ഒന്നും പറഞ്ഞില്ല... അവൾ ഒഴിഞ്ഞു കിടക്കുന്ന ഒരു ബെഞ്ചിലേക്ക് വാസുവിനെ ഇരുത്തി അവളും കൂടെ ഇരുന്നു... അപ്പോഴും വാസുവിന്റെ കണ്ണുകൾ തോർന്നിരുന്നില്ല... സമയം ഒരുപാടു കഴിഞ്ഞിട്ടും ഇഷുവിനെയും വാസുവിനെയും ആരും വിളിച്ചില്ല.. അവരെ ആരും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ ഇഷു എണീറ്റ് പോലീസുകാരന്റെ അടുത്തേക്ക് പോയി... " സാർ... ഞങ്ങൾ വന്നിട്ട് മണിക്കൂർ ഒന്നായി...കംപ്ലയിന്റ് ചെയ്യാൻ വരുന്നവരെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കുന്നതാണോ ഇവിടെത്തെ രീതി " " എന്താടീ... നിന്റെ സൗണ്ടിലൊക്കെ ഒരു മാറ്റം... ഞങ്ങൾ ഇവിടെ വെറുതെ ഇരിക്കുവല്ല... ഞങ്ങൾക്ക് പണിയുണ്ട്... അത് കഴിഞ്ഞാൽ വിളിക്കും " " what nonsense... ഇതാണോ നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷൻ.. " " ഇത്‌ വല്യ ശല്യം ആയല്ലോ... എന്താ നിന്റെ പ്രശനം " " സാർ... എന്റെ ജൂനിയർ ക്ക് നേരെ ഒരു റേപ്പ് അറ്റംപ്റ് നടന്നു... സമൂഹത്തിലെ പ്രമുഖ വ്യക്തി രാമഭദ്രന്റെ മകൻ ദത്തനാണ് പ്രതി " " കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തതും പോരാ അവസാനം എന്തെങ്കിലും അബദ്ധം പറ്റിയാൽ അതിനൊരു പേര് റേപ്പ് അറ്റംപ്റ്... കൊള്ളാം " " സാർ... എന്റെ മോള് അങ്ങനെ ഉള്ള കുട്ടിയൊന്നും അല്ല...

ആണുങ്ങളുടെ മുഖത് തല പൊന്തിച്ചു പോലും നോക്കില്ല... " വാസു തല താഴ്ത്തി കൊണ്ട് പറഞ്ഞു " തല പൊന്തിക്കില്ല പോലും... ആരുടെ മുന്നിലും തല പൊന്തിക്കാത്തത് കൊണ്ടായിരിക്കും ഇപ്പൊ നിങ്ങൾക്ക് തലതാഴ്ത്തേണ്ടി വന്നത് " അയാളുടെ സംസാരം കേട്ട് ഇഷുവിന്റെ സകല നിയന്ത്രണവും പോയി... " what nonsense are you talking sar? തന്നെ പോലെ രാമഭദ്രന്റെ എച്ചിൽ നക്കി കഴിയുന്നവർക്ക് അങ്ങനെ പലതും തോന്നും " " കൂടുതൽ അങ്ങ് കൊഴുക്കല്ലേ മോളെ.. നീയാ സേതുലക്ഷ്മിയുടെ മോളല്ലേ.. അമ്മയുടെ സ്വഭാവം മോളിലും കാണാതിരിക്കില്ല " " എന്റെ അമ്മയെ പറഞ്ഞാലുണ്ടല്ലോ " ഇഷു അയാളുടെ കോളറിൽ കയറിപ്പിടിച്ചു... " എടീ " അയാൾ അവളുടെ കൈ തട്ടി തെറിപ്പിച്ചു മുഖത്തേക്ക് അടിക്കാൻ നിന്നതും ബാക്കിലുള്ള ആളെ കണ്ട് ഞെട്ടി... " നന്ദകിഷോർ IPS " അടിക്കാനോങ്ങിയ കൈ തനിയെ താഴുന്നത് കണ്ടാണ് ഇഷു തിരിഞ്ഞു നോക്കുന്നത്... " സാർ " കിച്ചു മിന്നൽ വേഗത്തിൽ വന്ന് അയാളെ മുഖത്തേക്ക് നോക്കി ഒന്ന് പൊട്ടിച്ചു... "

തന്നെ പോലുള്ളവരാടോ പോലീസുകാർക്ക് ചീത്ത പേരുണ്ടാക്കുന്നത്... " അവൻ ഒന്നൂടെ അടിക്കാൻ മുന്നിലേക്ക് ആഞ്ഞതും അയാൾ കൈ നീട്ടി വേണ്ടെന്ന് കാണിച്ചു... അപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന ഇഷുവിനെ അവൻ കാണുന്നത്... അവൻ സംശയത്തോടെ അവളെ നോക്കി...... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story