ഇഷാനന്ദ്: ഭാഗം 9

ishananth

എഴുത്തുകാരി: കട്ടു

" ഇനി പറ... എന്താ നിങ്ങളുടെ പ്രശനം " കിച്ചു ചെയറിലേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു... " സാർ... എന്റെ മോള്... " വാസുവിന് അദ്ദേഹത്തിന്റെ വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുമ്പേ പൊട്ടി കരഞ്ഞു... കിച്ചു വാസുവിന്റെ മുന്നിലേക്ക് വെള്ളത്തിന്റെ ഗ്ലാസ്‌ നീക്കി വെച്ചു കൊണ്ട് ഇഷുവിനെ നോക്കി... വാസു ആ വെള്ളം എടുത്ത് ആർത്തിയോടെ കുടിച്ചു... " സാർ... എന്റെ മോള് ഇവർ പറയുന്ന പോലൊന്നും അല്ല... അവൾ ക്ലാസ് കഴിഞ്ഞാ വീട്.. വീട് വിട്ടാൽ കോളേജ്... എന്ന് പറഞ്ഞ കുട്ടിയാ... ഇതുവരെ ഒരാളോടും മോശമായി എന്റെ മോള് പെരുമാറിയിട്ടില്ല... അങ്ങനെ ഉള്ള എന്റെ മോളെയാ ഇന്ന് ആ കാമപ്രാന്തന്മാർ... " വാസുവിനു വീണ്ടും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല... കിച്ചു ഇഷുവിനെ നോക്കി... " സാർ... ഇന്ന് കോളേജിൽ ഫസ്റ്റ് ഇയറിൽ പഠിക്കുന്ന നന്ദനക്കെതിരെ ഒരു റേപ്പ് അറ്റംപ്റ് നടന്നു.. രാമഭദ്രന്റെ മകൻ ദത്തനാണ് പ്രതി " ദത്തൻ എന്ന് കേട്ടപ്പോൾ കിച്ചു ഞെട്ടി... " സാർ... എന്റെ മോൾക്ക് നീതി വേണം...

" വാസു തുണി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... " അങ്കിൾ ഒന്ന് കൊണ്ടും പേടിക്കണ്ട... അങ്കിൾ ന്റെ മോൾക്ക് നീതി ലഭിക്കും " കിച്ചു വാസുവിന്റെ തോളിൽ കൈവെച്ചു ആശ്വസിപ്പിച്ചു... എന്നിട്ട് pk യെ വിളിച്ചു.. " pk... എത്രയും പെട്ടെന്ന് ദത്തനെ അറസ്റ്റ് ചെയ്യണം... " " സർ " 💛💛💛💛💛💛💛💛💛💛💛💛💛💛 " ദത്താ... നീ പറഞ്ഞ പോലെ വാക്ക് പാലിച്ചല്ലോടാ" (അഭി ) " ഈ ദത്തൻ ഒന്നാഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്ത് വില കൊടുത്തും അത് നേടിയിരിക്കും " " എടാ... പക്ഷെ... ഇഷാനിയാണ് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്... ഇനി അവൾ വല്ല കേസിനും മറ്റും പോവുമോ " (രുദ്രൻ ) " അവൾ പോയാലും ഈ ദത്തനെ അറസ്റ്റ് ചെയ്യാൻ മാത്രം നട്ടെല്ലുള്ള പോലീസ് ഇവിടെ ഡിപ്പാർട്മെന്റിലുണ്ടോടാ " ദത്തൻ അത് പറഞ്ഞു ഇരിക്കുമ്പോഴാണ് pk പോലീസുമായി അങ്ങോട്ട് വരുന്നത്... " dathan... you're under arrest " pk വിലങ്ങു ദത്തന്റെ മുന്നിലേക്ക് തൂക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. " എന്തിനു..."🤨 " എന്തിനെന്നു നിനക്ക് അറിയില്ല അല്ലെടെ...

ഒരു പാവം പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് നീ ഇവിടെ സുഹിച്ചിരിക്കുവാനല്ലേ " " ഏതോ ഒരുത്തിയെ ആരോ പീഡിപ്പിച്ചതിന് ഞാൻ എന്ത് പിഴച്ചു... ഞാൻ ആണ് ചെയ്‌തെന്ന് എന്തെങ്കിലും തെളിവുണ്ടോ 🤨" " കോൺസ്റ്റബിൾ.. " pk വിളിച്ചതും അയാൾ ഇഷുവിനെ വിളിച്ചു കൊണ്ട് വന്നു... " മതിയോ... മതിയോടാ നിനക്കുള്ള തെളിവ്... ഇവളാണ് നിനക്കെതിരെയുള്ള സാക്ഷി " ദത്തൻ അവളെ പകയോടെ നോക്കി... അവളുടെ കണ്ണിലും പകയായിരുന്നു... അവനോടുള്ള പക... pk അവനെ വിലങ്ങണിയിക്കാൻ നേരവും അവൻ ഇഷുവിനെ നോക്കി നിൽക്കുവായിരിക്കുന്നു... " ഹ... അങ്ങനെ അങ്ങ് അവനെ കൊണ്ട് പോയാലോ സാറെ... ഞങ്ങൾ കൂട്ടുകാരൊക്കെ ഇവിടെ ഉണ്ടാവുമ്പോൾ ഇവനെ അങ്ങനെ ഞങ്ങൾ കൊണ്ടുപോകാൻ സമ്മതിക്കോ " അഭി pk ക്ക് മുന്നിലായി വന്ന് നിന്നുകൊണ്ട് പറഞ്ഞു...pk അവന്റെ നെഞ്ചുംകൂട് നോക്കി ചവിട്ടി.. " ഇനി കൊണ്ട് പോകാലോ " നിലത്ത് വീണു കിടക്കുന്ന അഭിയുടെ നെഞ്ചിൽ കാല് വെച്ചവൻ പറഞ്ഞു..

pk അവനെ വിലങ്ങണിയിച്ചു ജീപ്പിലേക്ക് കയറ്റുമ്പോൾ അവൻ ചുറ്റും ഒന്ന് നോക്കി... തനിക്ക് ചുറ്റും കൂടിയിരിക്കുന്ന കുട്ടികളെയും അവരുടെ നോട്ടവും കണ്ടപ്പോൾ അവനു ഇഷുവിനോടുള്ള പക കൂടി... അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു.. " എടീ... നീ ജയിച്ചെന്ന് കരുതണ്ട... മാക്സിമം ഒരു ദിവസം അതിനുള്ളിൽ ഞാൻ പുറത്തിറങ്ങിയിരിക്കും... നോക്കിക്കോ " " ഹാ... നോക്കാം " pk അവനെ ജീപ്പിനുള്ളിൽ കയറ്റി കൊണ്ട് പോയി... " എടീ... ഇങ്ങേർ പോലീസായിരുന്നോ... ഞാൻ അന്ന് കണ്ടപ്പോൾ ഏതോ കൊഴിയാണെന്ന് വിചാരിച്ചു... എന്തായാലും കൊള്ളാം " " എന്റെ ഐഷു... പുര കത്തുമ്പോൾ നീ വാഴ വെട്ടല്ലേ " ഐഷു നീതുവിനെ നോക്കി പല്ലിളിച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛 " ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ല... എന്നെ ഇവിടെ ഇട്ടിട്ടുണ്ടെങ്കിൽ നിങ്ങളൊക്കെ അതിനു അനുഭവിച്ചിരിക്കും " ദത്തൻ ജയിലിൽ കിടന്നു വിളിച്ചു പറഞ്ഞു... അവന്റെ സംസാരം കെട്ടിട്ടാണ് കിച്ചു പുറത്തേക്ക് വന്നത്.. അവനെ കണ്ടതും ദത്തൻ ഞെട്ടി.. " സാർ " " എന്തെടാ... നീ എന്നെ ആദ്യായിട്ട് കാണുന്ന പോലെ " " ഓ... അപ്പൊ സാർ എന്നെ കുടുക്കാനായിരുന്നു ലെ കോളേജിലേക്കുള്ള വരവ് "

" അതേടാ... നിന്റെയും നിന്റെ അച്ഛന്റെയും കൊള്ളരുതായ്മകൾ കണ്ടുപിടിക്കാൻ തന്നെയാണ് ഞാൻ വന്നത് " " ഹഹഹ... എന്നിട്ട് വല്ലതും കിട്ടിയോ... സാറിനറിയോ ഒരുപാടു പെൺകുട്ടികൾ എന്റെ കയ്യിൽ കിടന്ന് അമ്മാനമാടിയിട്ടുണ്ട്... പക്ഷെ അതിനൊന്നും ഒരു തെളിവ് പോലും ഇല്ല...ഇനി നീയല്ല നിന്റെ അപ്പൻ വന്നാൽ പോലും അത് തെളിയിക്കാൻ പോണില്ല " അവന്റെ സംസാരം കിച്ചുവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല... അവൻ സെല്ലിന്റെ അടുത്തേക്ക് അടുക്കാൻ നേരം... " സാർ... ഞാൻ രാമഭദ്രൻ... ഇത്‌ എന്റെ പേർസണൽ വക്കീൽ ചന്ദ്രൻ..." കിച്ചു താല്പര്യമില്ലാത്ത മട്ടിൽ നിന്നു... " mr.കിഷോർ... താനെന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിൽക്കുന്ന ദത്തനെ അറസ്റ്റ് ചെയ്തത്... ദത്തൻ ആ കുട്ടിയെ അപായപ്പെടുത്താൻ നോക്കി എന്നതിന് എന്താണ് ഒരു തെളിവ് " " ഇവൻ നന്ദനയെ അപായപ്പെടുത്താൻ നോക്കിയതിനു സാക്ഷികളുണ്ട് " " ആരാണത്? " " ഇഷാനി... " " ഓ... സാർ അവൾ എന്റെ മോനോടുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ കള്ളസാക്ഷി പറയുന്നതാ...

അവൾ പറയുന്നത് കേട്ട് കൊണ്ട് ഓരോന്ന് ചെയ്യാൻ നിൽക്കരുത് " " എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്ന് ഞാൻ തീരുമാനിച്ചോളാം... താനെന്നെ പഠിപ്പിക്കണ്ട " " see mr. Kishor... release him " " ഞാൻ ഈ കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു...so I can't help you sar " " അപ്പൊ സാർ നു അവനെ മോചിപ്പിക്കാൻ ഉദ്ദേശമില്ല " രാമഭദ്രൻ ടേബിളിന്റെ മുകളിൽ കൈ കുത്തി നിന്ന് കൊണ്ട് ചോദിച്ചു.. " ഇല്ല സാർ... നിങ്ങളുടെ മോൻ ചെയ്ത തന്തയില്ലായ്മക്ക് കൂട്ടു നിൽക്കാൻ സാർ വേറെ ആൾക്കാരെ നോക്കണം " " ച്ചി... നിർത്തടാ... വേണ്ട വേണ്ട എന്ന് നിൽക്കുമ്പോൾ നീ അങ്ങ് കയറി പോവണല്ലോ... ഇത്രയും നേരം ചെറിയ ചെക്കനല്ലേ എന്ന് വിജാരിച്ചാ മിണ്ടാതിരുന്നത്... സെർവിസിൽ കയറിയ ഉടനെ ഉള്ള ചോരത്തിളപ്പ്... ഇത്‌ അത്രയേ ഉള്ളൂ... കുറച്ചു കഴിഞ്ഞാൽ ഇത് കെട്ടടങ്ങും... അല്ലെങ്കിൽ കെട്ടടങ്ങിപ്പിക്കും ഈ രാമഭദ്രൻ " " നീ പേടിക്കണ്ട മോനെ... 24 മണിക്കൂറിനുള്ളിൽ നിന്നെ ഞാൻ മോചിപ്പിക്കും... ഈ അച്ചൻ ഒരുപാടു പേരെ കണ്ടതാ... പിന്നെയാ ഈ നരുന്ത് ചെക്കൻ " രാമഭദ്രൻ ദത്തനോടായി പറഞ്ഞു കിച്ചുവിനെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛

" മോളെ... നീയെന്തിനാ ആ ദത്തനെതിരെ സാക്ഷി പറയാൻ പോയത് " " പിന്നേ... മറ്റുള്ളവർ മിണ്ടാതിരിക്കുന്ന പോലെ ഞാനും മിണ്ടാതിരിക്കണം എന്നാണോ പറയുന്നത്... അതിനെന്നെ കിട്ടില്ല അച്ഛാ " " അങ്ങനെ അല്ല മോളെ... നിന്നേം കൂടി നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ.. എന്ത് ചെയ്യാനും മടിക്കാത്തവരാ അവർ " " എന്ത് ചെയ്യാനാ അച്ഛാ അവർ... കൂടിപ്പോയാൽ കൊല്ലുമായിരിക്കും... കൊല്ലട്ടെ... എത്രയും പെട്ടെന്ന് എനിക്കെന്റെ അമ്മയുടെയും ഏട്ടന്റെയും അടുത്ത് എത്താലോ " " നീ എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്... നിന്നെ ആലോചിച്ചു മാത്രമാ ഞാൻ ജീവിക്കുന്നത്... നിനക്ക് വേണ്ടി മാത്രം... " ദേവൻ അവളുടെ തല തഴുകി കൊണ്ട് പുറത്തോട്ട് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ഇഷൂ... " നീതു ഭയത്തോടെ ക്ലാസ്സിലേക്ക് ഓടി വരുന്നത് കണ്ടാണ് ഇഷുവും ഐഷുവും നോക്കിയത് " എന്താ നീതു... " " ദത്തൻ... ദത്തൻ വന്നു... അവൻ ഇങ്ങോട്ട് വരുന്നുണ്ട് " അവളത് പറഞ്ഞു തീരുമ്പോഴേക്കും ദത്തൻ അവിടേക്ക് എത്തിയിരുന്നു...

അവനെ കണ്ടതും ഇഷാനിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... " ഹലോ മിസ്സ്‌ ഇഷാനി... നീ എന്താടീ വിചാരിച്ചത് എന്നെന്നേക്കുമായി എന്നെ അങ്ങ് പൂട്ടാമെന്നോ... അതിന് നീ അല്ല ആര് വിചാരിച്ചാലും പറ്റില്ല... എന്റെ അച്ഛനെ എതിർക്കാൻ കെല്പുള്ള ഒരു പോലീസുകാരനും ഇവിടെ ഉണ്ടായിട്ടില്ല... ഇവരെ പോലുള്ളവരെ ഒക്കെ എങ്ങനെ മാനേജ് ചെയ്യണം എന്ന് എന്റെ അച്ഛന് നല്ലോണം അറിയാം " ദത്തന്റെ വീരവാദങ്ങൾ കേട്ടിട്ടും ഇഷു ഒന്നും മിണ്ടിയില്ല... അവൾ ദേഷ്യത്തോടെ കൈകൾ ചുരുട്ടിപിടിച്ചു കണ്ണുകൾ അടച്ചു നിന്നു... അവളുടെ ഉള്ളു നിറയെ ദത്തൻ പറഞ്ഞ കാര്യങ്ങളായിരുന്നു... അവൾക്ക് കിച്ചുവിനോട് ദേഷ്യം തോന്നി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു അവന്റെ ഓഫീസിൽ ഏതോ കേസിന്റെ കാര്യം pk യോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇഷു അങ്ങോട്ട് വന്നത്...അവളുടെ മുഖം കണ്ടപ്പോഴേ അവനു കാര്യം മനസ്സിലായി... അവളുടെ മൂഡ് ശരിയല്ല എന്ന് കണ്ടപ്പോൾ കിച്ചു pk യോട് കണ്ണുകൊണ്ടു പോകാൻ കാണിച്ചു...

" ടോ... താനൊക്കെ എവിടുത്തെ പോലീസുകാരനാടോ... ആ രാമഭദ്രൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും തന്റെ ധൈര്യം ഒക്കെ അങ്ങ് ചോർന്നു പോയോ.. അതോ അങ്ങേരുടെ പണത്തിന്റെ മുന്നിൽ താനും അടിയറവ് വെച്ചോ " ഇഷു പറയുന്നതൊക്കെ കിച്ചു കൈകെട്ടി കേട്ട് നിന്നു.. " താനെന്താ ഒന്നും മിണ്ടാത്തത്... അല്ലേലും കുറ്റം ചെയ്തവരാരും അത് സമ്മതിച്ചു തരില്ലല്ലോ... എടൊ... ആ ആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെ പ്രായത്തിൽ തനിക്കും ഇല്ലേ ഒരു അനിയത്തി... അവൾക്കാണെങ്കിലോ ഇങ്ങനെ ഒരു അവസ്ഥ വരുന്നത്... അപ്പൊ താനിങ്ങനെ മിണ്ടാതെ ഇരിക്കോ... അല്ലെങ്കിലും നിങ്ങൾ പോലീസുകാർക്കൊന്നും മനസ്സാക്ഷി എന്നൊരു സംഭവം ഇല്ലല്ലോ... കുറച്ചു പണം കണ്ടാൽ അവിടെ മൂക്കും കുത്തി വീണോളും... " ഇഷു ദേഷ്യത്തോടെ അവിടെ ഉള്ള ചെയറിലേക്ക് തളർന്നിരുന്നു... " കഴിഞ്ഞോ... നിന്റെ അധികപ്രസംഗം " ഒരു ഗ്ലാസ്‌ വെള്ളം അവൾക്ക് നേരെ നീട്ടി അവളോട് ചോദിച്ചു.. അവളാ ഗ്ലാസ്‌ തട്ടി തെറിപ്പിച്ചു കൊണ്ട് അവിടെ നിന്ന് പോവാൻ നിന്നതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു ചുവരിനോട് ചേർത്ത് നിർത്തി... " ആ കുട്ടിയുടെ വീട്ടുകാർക്കില്ലാത്ത എന്ത് കേടാടീ നിനക്കുള്ളത് " അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു " എന്താ? "

" കേസ് തന്ന ആൾ തന്നെ ഇവിടെ പരാതിയൊന്നും ഇല്ലെന്ന് പറഞ്ഞു പരാതി പിൻവലിച്ചു പോയി... ഞാൻ പിന്നെന്ത് ചെയ്യാനാ " " ഇല്ലാ... ഞാനിത് വിശ്വസിക്കില്ല... അങ്കിൾ ഒരിക്കലും അങ്ങനെ ചെയ്യില്ല " " ഓ.. റിയലി... വാ " കിച്ചു അവളുടെ കൈ വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... അവൻ അവന്റെ വണ്ടിയെടുത്തു അവളുടെ മുന്നിൽ കൊണ്ടു പോയി നിർത്തി.. " കയറു " എന്നിട്ടും ഇഷു കയറാതെ അവനെ നോക്കി ദേഷ്യത്തോടെ നിന്നു.. " കയറടി...😡 " അവൻ ദേഷ്യപ്പെട്ടതും അവൾ ഡോർ തുറന്ന് കയറി... കിച്ചു നേരെ ഹോസ്പിറ്റലിലേക്കാണ് വിട്ടത്... അവൻ അവളുടെ കൈ പിടിച്ചു ICU വിന്റെ മുന്നിലേക്ക് നടന്നു... അവിടെ വാസു നില്കുന്നത് കണ്ടപ്പോൾ അവൾ വാസുവിന്റെ അടുത്തേക്ക് ഓടി ചെന്നു... " അങ്കിൾ... " ഇഷുവിനെ കണ്ടതും വാസു പേടിയോടെ തിരിഞ്ഞു നിന്നു.. " അങ്കിൾ... സാർ പറഞ്ഞത് ശരിയാണോ... സാർ കേസ് പിൻവലിച്ചോ " " മോളെ... മോളിപ്പോ ഇവിടുന്ന് പോണം...എന്റെ മോളുടെ കാര്യത്തിൽ ഇടപെടാൻ മോൾക്കെന്താ അധികാരം... " വാസുവിന്റെ മാറ്റം കണ്ട് ഇഷു ഞെട്ടി... കിച്ചു കൈകെട്ടി ഇതൊരു വട്ടം കേട്ടതാണെന്ന രീതിയിൽ നിന്നു... " എന്താ... "😟 " മോളിപ്പോ ഇവിടുന്ന് പോണം എന്ന്...

പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... എനിക്ക് രണ്ട് പെൺമക്കളും കൂടിയുണ്ട്... അവരുടെ ജീവിതമെങ്കിലും എനിക്ക് നോക്കണം...അത്കൊണ്ട് എനിക്ക് കേസ് പിൻവലിക്കുക എന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലാരുന്നു... " " അപ്പൊ അങ്കിൾ പറഞ്ഞതൊക്കെ വെറുതെ ആയിരുന്നല്ലേ... നന്ദനക്ക് നീതി വേണം എന്ന് പറഞ്ഞതൊക്കെ വെറും പ്രഹസനം ആയിരുന്നല്ലേ... വെറും ആൾക്കാരെ കാണിക്കാൻ " "മോളെ...ഞാൻ " " വേണ്ട... ഒന്നും പറയണ്ട... എന്നെങ്കിലും ഒരിക്കലും നന്ദന എഴുന്നേറ്റാൽ അങ്കിൾ ഇതിനൊക്കെ മറുപടി പറയേണ്ടി വരും... നോക്കിക്കോ " " മോളെ... ഒന്ന് നിക്ക് " തിരിഞ്ഞു പോകാൻ നിന്ന ഇഷുവിനോട് വാസു പറഞ്ഞു.. "മോളെ.. മോൾക്കറിയില്ല ഇന്നലെ എന്തൊക്കെയാ നടന്നതെന്ന്... ഇന്നലെ വീട്ടിലേക്ക് പറഞ്ഞയച്ച ഭാര്യയെയും മക്കളെയും ഒരു കൂട്ടം ഗുണ്ടകൾ വന്ന് ആക്രമിച്ചു... കേസ് പിൻവലിച്ചില്ലെങ്കിൽ എന്റെ മക്കളെ അവര് കൊന്നുകളയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി... എനിക്കീ ജീവതത്തിൽ ആകെപ്പാടെ സമ്പാദ്യം എന്ന് പറയാൻ അവരെ ഉള്ളൂ... അവരും കൂടി ഇല്ലാതായാൽ ഞാൻ ജീവിച്ചിരിക്കില്ല മോളെ... ഇന്നലെ ആക്രമണത്തിൽ എന്റെ ഇളയ മോള് പേടിച് ഇപ്പൊ ഈ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ...

അവരോടൊന്നും ഏറ്റുമുട്ടാനുള്ള കാശോ ധൈര്യമോ ഒന്നും എനിക്കില്ല മോളെ... എനിക്ക് എന്റെ ബാക്കി രണ്ട് മക്കളെയെങ്കിലും സംരക്ഷിക്കണം... " വാസു പറഞ്ഞത് കേട്ട് നിർവികാരയായി ഇഷു നിന്നു... ഇഷു കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു വാസുവിന്റെ അടുത്തേക്ക് വന്ന് അദ്ദേഹത്തിന്റെ കൈകൾ ഒന്നമർത്തി പിടിച്ചു.. എന്നിട്ട് പുറത്തേക്ക് നടന്നു... അവൾ പുറത്തിറങ്ങിയതും അവളെ കാത്തെന്ന വണ്ണം രാമഭദ്രനും ദത്തനും നിൽക്കുന്നുണ്ടായിരുന്നു... അവരുടെ മുഖത്തെ പരിഹാസം കണ്ടപ്പോൾ ഇഷുവിന്റെ മുഖം വലിഞ്ഞു മുറുകി... പിറകെ വന്ന കിച്ചു ദേഷ്യത്തോടെ രാമഭദ്രനെ നോക്കി നിൽക്കുന്ന ഇഷുവിനെ ആണ് കണ്ടത്... അവൻ അവളുടെ തോളിൽ കൈവെച്ചു... തിരിഞ്ഞു നോക്കിയ അവളെ കണ്ണുകൊണ്ടു നടക്കാൻ കാണിച്ചു... " ഹാ... അങ്ങനെ അങ്ങ് പോയാലോ മോളെ " നടക്കാനൊരുങ്ങിയ ഇഷുവിന്റെ മുന്നിൽ കൈ കൊണ്ട് തടസം വെച്ച് കൊണ്ട് ദത്തൻ പറഞ്ഞു... അവൾ കത്തുന്ന മിഴികളോടെ അവനെ നോക്കി.. " അപ്പൊ മോൾക്ക് ഏകദേശം സംഭവങ്ങളൊക്കെ പിടി കിട്ടിയിട്ടുണ്ടാവുമല്ലോ... ഇനി ഈ ഏട്ടനോട് കളിക്കുമ്പോൾ കുറച്ചൊക്കെ സൂക്ഷിച്ചും കണ്ടും ഒക്കെ കളിക്കണം...

അല്ലെങ്കിലേ ഏട്ടൻ കളി പഠിപ്പിക്കും... " ദത്തൻ ഇഷുവിന്റെ മുഖത് കൈവെച്ചു കൊണ്ട് പറഞ്ഞു... ഇഷു ആ കൈ ഊക്കോടെ തട്ടി മാറ്റി... " നീ എന്ത് കണ്ടിട്ടാടീ തിളക്കുന്നത്... ദേ ഇവനെ കണ്ടിട്ടോ... ഈ പോലീസുകാരനെ... ഈ നട്ടെല്ലില്ലാത്ത ഇവനെ ഒക്കെ കണ്ടു എന്തെങ്കിലും ചെയ്യുന്നതിന് മുമ്പേ രണ്ട് വട്ടം ആലോചിക്കണം " " ടാ " കിച്ചു അവന്റെ കോളറിൽ കയറി പിടിച്ചു.. " ഹ... വിട് സാറെ... കേസ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് സാറെന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്... " " mr. കിഷോർ... " കിച്ചു അവനെ രോക്ഷത്തോടെ നോക്കി.. " നീ എന്റെ മോനോട് ചെയ്തത് ഞാൻ മറന്നിട്ടില്ല... ഇതിന് കണക്കും കണക്കിന്റെ പലിശയും തീർത്തു തിരിച്ചു തന്നിരിക്കും... ഇല്ലെങ്കിൽ ഈ രാമഭദ്രൻ രാമഭദ്രനല്ല " " കാണാം... " " ടാ ചെറുക്കനെ... കൂടുതൽ അങ്ങ് ആളാവണ്ട... ഓർമയുണ്ടല്ലോ.. വഴിയരികിൽ ആർക്കും വേണ്ടാതെ നിന്റെ അച്ഛൻ മരണത്തെ ഏറ്റുവാങ്ങിയത്... ആ അവസ്ഥ നിനക്ക് വരാതിരിക്കാനാ ഞാൻ ഈ പറയുന്നത് " രാമഭദ്രനും ദത്തനും കാറിൽ കയറി അവരെ പുച്ഛത്തോടെ നോക്കി പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷുവിന്റെ മൂഡ് ശരിയാക്കാൻ വേണ്ടി കിച്ചു നേരെ ബീച്ചിലേക്കാണ് പോയത്...

കുറച്ചു നേരം ശാന്തമായി തിരയടിക്കുന്ന കടലിനെ നോക്കിയിരുന്നപ്പോൾ അവളുടെ മനസ്സും ശാന്തമായി.. " താങ്ക്യൂ സാർ " അവളുടെ അടുത്തിരുന്ന് മണലിൽ തന്റെയും അവളുടെയും പേരെഴുതി കളിക്കുന്ന കിച്ചുവിനെ നോക്കി പറഞ്ഞു... " എന്തിനു? 🤨" " എന്റെ മനസ്സറിഞ്ഞു ഇങ്ങോട്ട് കൊണ്ട് വന്നതിനു... എന്റെ മൂഡ് മാറുന്ന വരെ എന്റെ കൂടെ നിന്നതിനു " അവൻ നീരസത്തോടെ അവളെ നോക്കി... " എന്റെ പെണ്ണിന്റെ മൂഡ് ശരിയല്ലെങ്കിൽ അത് മാറ്റേണ്ടത് എന്റെ കടമയാണ്... അതിനു താങ്ക്സ് പറയുന്നതൊന്നും എനിക്കിഷ്ട്ടല്ല " അവൾ സംശയത്തോടെ അവനെ നോക്കി.. " പ്രണയത്തിൽ ഫോർമാലിറ്റീസ് ഇല്ലെടോ... എന്റെ പെണ്ണിന് എന്ത് വേണമെങ്കിലും അത് നടത്തി തരേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.. അത് ഞാൻ ചെയ്യും.. അതിനു ഇങ്ങനെ താങ്ക്സും പറഞ്ഞു വന്നാലുണ്ടല്ലോ നിന്റെ ഈ ചെവി ഞാൻ പൊന്നാക്കും " അവളുടെ ചെവി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...

എന്നിട്ടും ഒരു മാറ്റവും ഇല്ലാതെ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ കിച്ചു അവളുടെ അടുത്തേക്ക് നീങ്ങി ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... അവളുടെ ശരീരത്തിൽ ഒരു വിറയൽ കടന്നു പോയത് അവളറിഞ്ഞു... അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവനു അടിമപ്പെട്ടു പോകുന്ന പോലെ അവൾക്ക് തോന്നി.. " നിന്നോടെനിക്ക് പ്രണയമാണ് ഇഷു ... എന്റെ പ്രണയത്തിനു അതിരുകളില്ല.. മതിലുകളില്ല... ചുവരുകളില്ല... അത് അനന്തമാണ്... എത്രത്തോളം അകറ്റാൻ നോക്കുംതോറും കൂടുതൽ ശക്തിയിൽ നീ എന്നിലേക്ക് തന്നെ വന്നണയുന്നു... " അവന്റെ ഒരൊ വരികളും തന്നോടുളള പ്രണയമാണ്... ഇഷുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറി മണലാരണ്യത്തിലൂടെ ഓടി........ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story