💝ഇഷാനിദ്💝: ഭാഗം 10

ishanid

രചന: SINU SHERIN

ഞാൻ "ഡീീീ " എന്ന് അലറി വിളിച്ചു അവളുടെ കഴുത്തിൽ പിടിച്ചു ചുമരിനോട്‌ ചേർത്തി.... എന്റെ പിടിയുടെ ശക്തി കൂടുന്നതിനു അനുസരിച്ച് അവളുടെ ശ്വാസം നിലക്കുന്ന പോലെ തോന്നി എനിക്ക്..... അതൊന്നും കണ്ടിട്ട് എന്റെ മനസ്സ് അലിഞ്ഞതില്ല.... അവൾ ശ്വാസം വലിക്കാൻ പ്രയാസപ്പെടുകയും അവളുടെ കണ്ണുകൾ അടയാന് നിന്നതും എന്തോ ബോധം വന്നപ്പോലെ എന്റെ കരങ്ങളിൽ നിന്നും അവളുടെ കഴുത്തിനെ ഞാൻ മോചിപ്പിച്ചു... അവൾ ചുമക്കുന്നുണ്ടായിരുന്നു അതിനോടൊപ്പം തന്നെ അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.... "ഏ.... എന്തിനാ... എന്നെ വിട്ടേ.... കൊന്നുകളഞ്ഞു കൂടായിരുന്നോ... അങ്ങനെ എങ്കിലും അവിടെ ആകാശത്ത് എനിക്കെന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കൂടെ സുഖമായി ജീവിക്കാമായിരുന്നു... " ഞാൻ അതിനു മറുപടി ഒന്നും കൊടുക്കാതെ അവളെ തന്നെ നോക്കി നിന്നു.... എന്തോ.... അവൾ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ തളർത്തി കളഞ്ഞു ... ഓരോ ചിന്തയിൽ ഞാൻ ഏർപ്പെട്ടപോയെക്കും അവൾ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു...

"നിങ്ങൾക്ക് ഇപ്പോൾ ആ വന്ന ആൾ ആരാ എന്ന് അറിയണം അല്ലേ.... അതിനുമുൻപ് എന്നെ കുറിച്ച് അറിയണ്ടേ.... ഇത്രയും ദിവസം ഞാൻ നിങ്ങളുടെ കൂടെ ജീവിച്ചിട്ടും ഞാൻ ശെരിക്കും ആരാ എന്ന് നിങ്ങൾക്ക് പോലും അറിയില്ല.... ഉമ്മയും ഉപ്പയും ഇല്ലാത്ത സ്വന്തം ഉമ്മാന്റെ അങ്ങളയുടെ ജീവിതത്തിലേക്ക്‌ വന്നു അവരെ കഷ്ട്ട പ്പെടുത്തുന്ന ഒരു യതീം കുട്ടി അല്ലേ നിങ്ങൾക്ക് ഞാൻ ... എങ്കിൽ ഈ ഇഷാ എന്ന് പറയുന്ന ഞാൻ അതല്ലാ....ഒരു കാര്യത്തിൽ നിങ്ങളുടെ വാക്കിനോട്‌ ഞാൻ യോജിക്കുന്നു.... കാരണം ഞാൻ എവിടെ പോയാലും അവര്ക്ക് കഷ്ട്ടകാലമാണ്...." അവൾ പറയുന്ന ഓരോ വാക്കിലും ഗൌരവം നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു.... അതുകൊണ്ട് തന്നെ അവളുടെ ഓരോ വാക്കിനായി ഞാൻ കാതോർത്തിരുന്നു... "പണത്തിനു വേണ്ടി നിങ്ങളെ കല്യാണം കഴിച്ച ഒരു പെണ്ണായി നിങ്ങൾക്ക് എന്നെ തോന്നുന്നു വെങ്കിൽ കുടുംബ മഹിമയിൽ നിങ്ങളുടെ കുടുംബവുമായി തുല്യതയിൽ നിൽക്കുന്ന മാളിയെക്കൽ തറവാട്ടിലെ ഒരു അംഗമാണ് ഞാൻ... "

എന്ത്.... ഇവൾ മാളിയെക്കൽ തറവാട്ടിലെ അംഗമാണെന്നോ.... എനിക്ക് അതൊരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.... ഉപ്പുപ്പമാർ മുഖേന തന്നെ കേട്ട് പരിജയമുളള തറവാട് ആണ് മാളിയേക്കൽ തറവാട്.... ആ തറവാടിന്റെ പേരും മഹിമയും ഒരുപാട് കേട്ടിട്ടുണ്ട് ചെറുപ്പം മുതലേ ഞാൻ... സാമ്പത്തിൽ എന്റെ കുടുംബവുമായി തുല്യതയിൽ നിൽക്കുന്ന ഒരേ ഒരു കുടുംബമാണ് മാളിയേക്കൽ.... "എന്താ ഇങ്ങൾ ആലോചിക്കുന്നത്‌... ഞാൻ ഈ പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലേ...... ഇത്രയും പേരും മഹിമയും ഉള്ള കുടുംബത്തിൽ പിറന്നിട്ടും എന്താ ഇവൾക്ക് ഉമ്മന്റെ കുടുംബത്തിൽ അവരുടെ ചിലവിൽ ജീവിക്കേണ്ട ഗതികേട് എന്ന് കരുതുന്നുണ്ടാവും ല്ലേ.... മാളിയേക്കൽ തറവാട്ടിലെ എന്റെ ഉപ്പുപ്പ എന്ന് അറിയപ്പെടുന്ന ഹംസ ഹാജിക്ക് മക്കൾ നാല്... മൂന്ന് ആണും ഒരു പെണ്ണും.... അതിൽ ഇളയ മകൻ ആയിരുന്നു നജീബ് ബിന് ഹംസ എന്നറിയപ്പെടുന്ന എന്റെ ഉപ്പ.... ചെറുപ്പം മുതലേ നല്ല ഈമാൻ ചിട്ടയിൽ ആയിരുന്നു ഉപ്പുപ്പ മക്കളെ എല്ലാം വളര്തിയത്....

മൂത്താപ്പമാരുടെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയിട്ടാണ് എന്റെ ഉപ്പ ഉമ്മയെ കല്യാണം കഴിക്കുന്നത്‌... ഉമ്മാന്റെയും ഉപ്പാന്റെയും പ്രേമ വിവാഹം ആയിരുന്നു.... സ്വത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഒരു പെണ്ണിനെ കൊണ്ട് തന്റെ മകന്റെ കല്യാണം ഉറപ്പിക്കുന്നതിൽ ആ ഉമ്മാക്കും ഉപ്പാക്കും യാതൊരു വിധ എതിർപ്പും ഉണ്ടായിരുന്നില്ല... പക്ഷെ എതിർപ്പ് അവിടെ മറ്റുചിലർക്കും ആയിരുന്നു... രണ്ടു മൂത്താപ്പമാർക്കും പണത്തിൽ പൊതിഞ്ഞ അവരുടെ ഭാര്യമാർക്കും അതിൽ യോജിപ്പില്ലായിരുന്നു... അത് അവർ നേരിട്ട് ഉപ്പുപ്പയോട് പറയുകയും ചെയ്തു.... പക്ഷെ അതിലൊന്നും ഉപ്പുപ്പ സമ്മതിച്ചില്ല.... അങ്ങനെ ഒരുപാട് തർക്കങ്ങൾക്ക് ശേഷം എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും കല്യാണം കഴിഞ്ഞു... വൈകാതെ ഞാൻ അവരുടെ ജീവിതത്തിലേക്ക്‌ വരുന്നു എന്ന സന്തോഷ വാർത്ത കൂടി ആയപ്പോൾ ആ നവമിഥുനങ്ങൾക്ക് ഇടയിൽ സ്നേഹം ഒന്നുകൂടി വര്ദ്ധിച്ചു... ഞാൻ വയറ്റിൽ ഉണ്ടായി രണ്ടു മാസം ആയപ്പോൾ ഒരു കാർ ആസ്സിഡെന്റിൽ എന്റെ ഉപ്പ പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി...

അതോടെ പരിഹാസ വാക്കുകളും കുത്ത് വാക്കുകളും എന്റെ ഉമ്മാക്ക് ഉൾകൊല്ലേണ്ടി വന്നു.... അതിൽ ഇതുവരെ ജനിക്കാത്ത എന്റെ മേലിലുo കുറ്റങ്ങൾ ചുമത്തി.... മൂതുമ്മമാർക്ക്‌ ഇടയിൽ ജീവിച്ചു പോരാൻ എന്റെ ഉമ്മ നന്നേ കഷ്ട്ടപ്പെട്ടു... എങ്കിലും എന്നെ ഓർത്തു എല്ലാം ക്ഷമിച്ചുo സഹിച്ചുo ജീവിച്ചു... അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഭൂമിയിലേക്ക്‌ ജനിച്ചുവീണു... ഞാൻ ഭൂമിയിലേക്ക്‌ ജനിച്ചു വീണപ്പോൾ തന്നെ എന്റെ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.... പിന്നീട് അങ്ങോട്ട്‌ എന്റെ ജീവിതം ആയിരുന്നു..... ആരുമില്ലാത്ത ഞാൻ എല്ലാവർക്കും ഒരു ശല്യം ആയിരുന്നു..... ചെറുതായിരുന്നപ്പോൾ തന്നെ എല്ലാവരും എന്നെ അവരിൽ നിന്നും അകറ്റി... ചെറിയ കുട്ടി ആയതു കൊണ്ട് അതെന്തിനാണ് എന്നെനിക്കു അറിയില്ലായിരുന്നു... വലുതാവാൻ തുടങ്ങിയപ്പോൾ പതിയെ പതിയെ എനിക്ക് എല്ലാം മനസ്സിലായി തുടങ്ങി...

മൂതുമ്മമാർ എല്ലാം അവരെ കുട്ടികളെ എന്നിൽ നിന്നും അകറ്റി..... മാളിയേക്കൽ തറവാട്ടിലെ തന്നെ ഏക പെൺപേരകുട്ടി ഞാൻ ആയിരുന്നു...മൂതുമ്മ മാരുടെ മക്കളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം റിയാസ്ക്കയേ ആയിരുന്നു... ചെറുപ്പം തൊട്ടേ ഒരു ആങ്ങളയുടെ സ്നേഹം മുഴുവൻ എനിക്ക് തന്നു... പല തവണകളിൽ എന്നോട് കൂടുതൽ സ്നേഹം കാട്ടിയത്തിന്റെ പേരിൽ റിയാസ്ക്കാക്ക് ചീത്തയും എന്തിനു അടി വരെ കിട്ടിയിട്ടുണ്ട്... ആ റിയാസ്ക്കയേ യാണ് ഇന്ന്‌ ഇങ്ങൾ എന്റെ കൂടെ കണ്ടത്.... എനിക്ക് ചുറ്റും എല്ലാവരും ഉണ്ടെങ്കിലും എനിക്ക് ആരുമില്ലാത്ത അവസ്ഥയായിരുന്നു എന്റെത്.... ജനിച്ചത് മുതൽ ഒറ്റയ്ക്കാണ്....ആ വീട്ടിൽ ഉള്ളവർ എല്ലാം അവരവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ്.... അതിനു വേണ്ടി മറ്റൊരാളെ വേദനിപ്പിക്കുന്നതിലുo അവര്ക്ക് പ്രശ്നം ഇല്ലായിരുന്നു... എന്തിനു പറയുന്നു.... ഇതിനിടയിൽ എനിക്ക് പേരിടാന് കൂടി അവർ മറന്നിരുന്നു.... ഉപ്പുമ്മാക്കും ഉപ്പുപ്പാക്കും ആയിരുന്നു പിന്നെയും എന്നോട് സ്നേഹം.....

അവർ രണ്ടു പേരും എന്നെ വിളിച്ചിരുന്നത്‌ "ഇശൽ " എന്നായിരുന്നു.... ഉപ്പാന്റെ ഒരേ ഒരു പെങ്ങളുടെ മകൻ ഷിഹാബ് ഞങ്ങളുടെ കൂടെയായിരുന്നു താമസം.....അവൻ അവിടെ അടുത്തുള്ള കോളേജിൽ ആണ് അഡ്മിഷൻ ശെരിയായത്‌..... ഒരു ആങ്ങളയുടെ സ്ഥാനത് ആയിരുന്നു എനിക്ക് അവൻ.... പക്ഷെ അവൻ ഞാൻ അങ്ങനെയല്ല എന്ന് തിരിച്ചറിയാൻ എനിക്ക് ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല... ദിവസം കൂടും തോറും അവന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി... വലുതാവുന്നതിനു അനുസരിച്ച് എന്റെ പേടിയും കൂടി വന്നു.... അവന്റെ അടുത്തേക്ക് മാത്രമല്ല അവനുള്ള ആ വീട്ടിൽ തന്നെ കഴിയാൻ എനിക്ക് ഭയം ആയിരുന്നു... പലതവണകളിൽ പടച്ചോന്റെ കൃപ കൊണ്ട് മാത്രം കഷ്ടിക്ക് ഞാൻ രക്ഷപ്പെട്ടിട്ടുണ്ട്..... 'എനിക്ക് നിന്നെ വെറുപ്പാണ് എന്ന് പല തവണ ഞാൻ അവനോടു പറഞ്ഞു വെങ്കിലുo. ' ' നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ കല്യാണം കഴിച്ചിട്ട് ആയാലും ഞാൻ അത് സ്വന്തമാക്കും ' എന്ന അവന്റെ പരിഹാസo നിറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ തളർത്തി..

അതിനിടയിൽ ആണ് അപ്രതീക്ഷിതമായി എന്റെ മാനുക്കാക്കയേ ഞാൻ കണ്ടുമുട്ടുന്നത്.... ഇത്രയും കാലം ആരുമില്ല എന്ന തോന്നൽ ഉണ്ടായിരുന്ന എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന തോന്നൽ ഇവരെ കണ്ടത് മുതൽ ആണ് ഉണ്ടായത്.... എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ മാനുക്കാക്ക് മുന്പിൽ അവതരിപ്പിച്ചു... പിന്നീട് എന്റെ ഉപ്പുപ്പന്റെ നിർദേശപ്രകാരം ഞാൻ മാനുക്കാക്കയുടെ വീട്ടിലേക്കു മാറി... പിന്നീട് എന്റെ ഉപ്പയും ഉമ്മയും ഇവരായി.... എനിക്ക് പേരിട്ടതും ഉപ്പച്ചിയാണ്....അതും എന്റെ ഉപ്പുപ്പ എന്നെ വിളിച്ചിരുന്ന " ഇശൽ " എന്ന പേരിനോട് സാമ്യം ഉള്ളത് തന്നെ... പതിനഞ്ചു വയസ്സ് വരെ ഞാൻ നീറിയായിരുന്നു ജീവിച്ചത്.... കഴിഞ്ഞ മൂന്ന് വർഷം മാത്രം ആണ് സന്തോഷം എന്തെന്ന് ഞാൻ അരിഞ്ഞത്.... പ്ലസ്‌ ടു നല്ല മാർക്ക്‌ ഓടെ പാസ്‌ ആയി എങ്കിലും ഉപ്പച്ചിയേ ബുദ്ധിമുട്ടികണ്ട എന്ന് കരുതിയാണ് ഡിഗ്രിക്ക് പോവാതെ ഇരുന്നത്....ഇതിനിടയിൽ എന്നെ ആരും അറിയാതെ കാണാൻ റിയാസ്ക്ക വരും ആയിരുന്നു...

പതിനെട്ടു വയസായപ്പോൾ എനിക്ക് വന്ന ആദ്യ കല്യാണ ആലോജന എന്നെ വല്ലാതെ തളർത്തി കളഞ്ഞു... ശിഹാബിന് വേണ്ടിയുള്ള ആ കല്യാണ ആലോജന മുന്നും പിന്നും നോക്കാതെ ഞാൻ തട്ടി കളഞ്ഞു.... അതിനു ശേഷമാണ് നിങ്ങളുടെ കല്യാണ ആലോജന വരുന്നത്... പെണ്ണ് കാണാൻ വന്ന അന്ന് തന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ തളർത്തി... ഇനിയും ഇവർക്ക് ഒരു ഭാരം ആകരുത് എന്ന് കരുതിയും ശിഹാബിൽ നിന്നുമുള്ള ഒരു രക്ഷയും ആയിരുന്നു ആ കല്യാണം... ഒരു ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം ലഭിക്കാത്ത എനിക്ക് സ്നേഹം വാരിക്കോറി തന്നത് ഇവിടുത്തെ ഉമ്മയും ഉപ്പയുമാണ്..." ഇത്രയും പറഞ്ഞു അവൾ നിർത്തിയപ്പോൾ എന്തിനെന്ന്‌ ഇല്ലാതെ എന്റെ മനസ്സ് തേങ്ങുകയായിരുന്നു....പെട്ടന്നവൾ വന്നു എന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "നിങ്ങൾ പറഞ്ഞില്ലേ... നിങ്ങളുടെ ദിയ ഒരുപാട് സങ്കടം അനുഭവിച്ചു എന്ന്.... എന്ത് സങ്കടം ആണ് അവൾ അനുഭവിച്ചത്‌.... ഉമ്മ മരിച്ച അവളെ സ്വന്തം മോളെ പോലെ ഇവിടുത്തെ ഉമ്മയും ഉപ്പയും നോക്കിയില്ലേ....

ചെറുപ്പം തൊട്ടേ അവളെ നിങ്ങൾ ജീവനായി സ്നേഹിച്ചില്ലേ.....അതിലേറെ എന്ത് ഭാഗ്യം ആണ് അവൾക്കു വേണ്ടത്... പക്ഷെ ഞാൻ.... വയറ്റിൽ ഉള്ളപ്പോൾ തന്നെ ഉപ്പയെ കൊന്നു.... പ്രസവിച്ചപ്പോൾ ഉമ്മയെയും എന്ന വാക്ക് കെട്ടാണ് വളർന്നത്‌... സ്നേഹിക്കാൻ ആരുമില്ലായിരുന്നു... എന്തിനു... ഞാൻ കരയുന്ന നേരത്ത് കൂടി സമാധാനിപ്പിക്കാന് പോലും ആരും ഇല്ലായിരുന്നു.... പേടിച്ചിടാണ് ഇത്രയും കാലം ജീവിച്ചേ.... ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം എന്നുണ്ട്... പക്ഷെ... എനിക്ക് ഭാഗ്യം ഇല്ലാ... ഇനി പറ.... എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ... ഇത്രയും കാലം ഞാൻ സഹിച്ചത്‌ എല്ലാം മതിയാവാഞിട്ട് ആണോ... പറ... എന്തിനാ... " എന്ന് ചോദിച്ചു എന്റെ കോളറിൽ പിടിച്ചു അവൾ വലിച്ചു.... അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ മറുപടി ഇല്ലായിരുന്നു...

പെട്ടന്നാണ് അവൾ എന്റെ നെഞ്ചിലെക്ക് വീണത്‌... ഞാൻ അവളെ മുഖം പിടിച്ചു ഉയർത്തിയപ്പോൾ അവൾ ക്ഷീണിച്ചു വീണത്‌ ആണെന്ന് മനസ്സിലായി.... ഞാൻ അവളെ എന്റെ ഇരു കൈ കൊണ്ടും എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി... ' പടച്ചോനെ.... ഇത്രയൊക്കെ എന്റെ പെണ്ണ് സഹിച്ചിട്ടുണ്ടോ.... അവളുടെ കഥകൾ എല്ലാം അറിയതെയാണ് ഞാൻ അവളെ വേദനിപ്പിച്ചത്‌... ഇനി ഒരിക്കലും ഈ ഷാനിദ് ഇഷയേ ആർക്കും വിട്ടുകൊടുക്കില്ല.... എന്റെ പെണ്ണാണ് ഇവൾ.... എനിക്ക് വേണം ഇവളെ... ഈ നെഞ്ചോടു ചേർത്തു വെക്കാൻ.... ഒരിക്കലും പെണ്ണെ നിന്റെ കണ്ണുനീര് പൊഴിയാൻ ഈ ഷാനിദ് ഇനി അനുവദിക്കില്ല.... ' എന്നും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു... ഞാൻ പതിയെ എന്റെ തലകൾ താഴ്ത്തി... അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story