💝ഇഷാനിദ്💝: ഭാഗം 11

ishanid

രചന: SINU SHERIN

പിറ്റേന്ന് രാവിലെ ഞമ്മൾ കണ്ണ് തുറന്ന് നോക്കുമ്പോൾ ഞമ്മൾ മൂപ്പരെ നെഞ്ചിലാണ്‌ കിടക്കുന്നത്... 'ഇതെങ്ങനെ ഇവിടെ എത്തി....ഞമ്മൾ ഉറങ്ങിയത്‌ കൂടി ഞമ്മക്ക് ഓർമയില്ല... പിന്നെ എങ്ങനെ മൂപ്പരെ നെഞ്ചിൽ... ഇനി ഇങ്ങേരു അറിഞ്ഞിട്ടില്ലേ ഞമ്മൾ മൂപ്പരെ അടുത്തു കിടന്നത്... ചിലപ്പോൾ അറിഞ്ഞിട്ട് ഉണ്ടാവില്ല... അറിഞ്ഞിരുന്നെങ്കിൽ ഞമ്മളെ എപ്പോ കട്ടിലിൽ നിന്നു ചവിട്ടി താഴെ ഇട്ടു എന്ന് ചോദിച്ചാൽ മതി.... ' അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞമ്മൾ മൂപ്പരെ നെഞ്ചിൽ നിന്നും എണീക്കാൻ ശ്രമിച്ചു .. പക്ഷെ പരാജയം ആയിരുന്നു ഫലം.... കാരണം മൂപ്പരെ കൈ കൊണ്ട് ഞമ്മളെ ചേർത്തു പിടിച്ചിരിക്കുവാണ് മൂപ്പര്... ഞമ്മളെ മുറുക്കി പിടിച്ചിരിക്കുന്ന ആ കൈ ഞമ്മൾ മാറ്റി പതിയെ എണീറ്റു.... ബാത്‌റൂമിൽ പോയി ഫ്രഷ്‌ ആയി വന്നു നിസ്കരിച്ചു.... ഞമ്മളെ നിസ്കാരം കഴിഞ്ഞിട്ടും മൂപ്പര് എണീക്കുന്നത് കാണുന്നില്ല.... അപ്പൊ ഞമ്മൾ മൂപ്പരെ വിളിക്കാൻ തുടങ്ങി... "ശാനുക്ക.... എണീക്കുന്നില്ലേ.... സുബഹി കളാഹ് ആകും... " എവിടെ മൂപ്പര് ഉണ്ടോ എണീക്കുന്നു... അപ്പൊ ഞമ്മൾ മൂപ്പരെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നിട്ട് വിളിതുടങ്ങി.... പെട്ടന്നാണ് മൂപ്പര് ഞമ്മളെ ബെഡിലേക്ക്‌ പിടിച്ചു വലിച്ചത്‌...

ഞമ്മൾ പിന്നെ വീഴാൻ കാത്തിരുന്ന പോലെ ഒറ്റ വീഴലുo.... ഞമ്മൾ വീണു കഴിഞ്ഞപ്പോൾ ആണ് മൂപ്പര് കണ്ണ് തുറക്കുന്നത്.... തുറന്നതും ഞമ്മളെ വല്ല അനുഗ്രഹ ജീവിയെയും കണ്ട മാതിരി കണ്ണിമ വെട്ടാതെ നോക്കി നിൽക്കാണ്.... "എന്താ പെണ്ണെ.... രാവിലെ തന്നെ ഞമ്മളെ മേലിൽ... " അത് കേട്ടതും ഒരു ഉന്തങ്ങ് വെച്ചു കൊടുക്കാൻ തോന്നി.... എന്നെ മേലേക്ക് വലിച്ചതും പോരാ... എന്നിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടില്ലേ... "എടി... നീ ചോദിച്ചത് കേട്ടില്ലേ.... " "ഏഹ്... ഹാ... അത്.... ഞാൻ.... ഇങ്ങൾ... പിടിച്ചു.... വീണു... " "എന്തൊക്കെയാടി നീ പറയുന്നേ.... ആ ഏതായാലും ഇവിടെ വരെ വന്നത് അല്ലേ... അപ്പൊ ഇക്കാക്ക് ഒരു ഉമ്മ തന്നിട്ട് പൊയ്ക്കോ.... " ഉമ്മയോ.... ഇങ്ങേർക്ക് ഇനി ശെരിക്കും വട്ടായോ..... ഇന്നലെ വരെ മൂപ്പരെ തൊടരുത് എന്ന് പറഞ്ഞിരുന്ന ആൾ ഇപ്പൊ ഞമ്മളോട് ഉമ്മ ചോദിക്കേ.... "വേഗം താ പെണ്ണെ.... നീ തന്നിട്ട് വേണം എനിക്ക് നിസ്കരിക്കാൻ പോകാൻ..."എന്നും പറഞ്ഞു മൂപ്പര് മൂപ്പരെ കവിളിൽ തൊട്ട് കാണിച്ചു....

ഉമ്മയല്ലേ.... ഇപ്പൊ തരാം ട്ടോ... എന്ന് ഞമ്മൾ മനസ്സിൽ കരുതി... ഞമ്മളെ ചുണ്ടുകളെ മൂപ്പരെ കവിളിനെ ലക്ഷ്യമാക്കി പായിച്ചു.... മൂപ്പര് പുഞ്ചിരിച്ചു കൊണ്ട് ഞമ്മളെ ഉമ്മയെയും പ്രതീക്ഷിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞമ്മക്ക് ചിരി വന്നു.... പക്ഷെ ഞമ്മളത്‌ കണ്ട്രോൾ ചെയ്തു നിന്നു... മൂപ്പരെ കവിളിന്റെ അടുത്തു എത്തിയതും കൊടുത്തു മൂപ്പരെ കവിളിന് ഒരു അടാർ കടി.... കൊടുത്തു കഴിഞ്ഞു ഞമ്മൾ വേഗം മൂപ്പരെ മേലിൽ നിന്നും എണീറ്റു മൂപ്പരെ തിരിഞ്ഞ് പോലും നോക്കാതെ റൂമിൽ നിന്നും താഴേക്കു ഓടി... അടുക്കളയിൽ ചെന്നു ചായ ഉണ്ടാക്കി... ഉമ്മയില്ലല്ലോ... അപ്പൊ അടുക്കളയിൽ ഒക്കെ ഒരു മൂകതയാണ്... കൊറച്ചു ദിവസം ഞങ്ങൾ രണ്ടാളും മാത്രം അല്ലേ ഉണ്ടാവോള്ളൂ... അതുകൊണ്ട് സുബൈദുമ്മ യോട് ജോലിക്ക് വരണ്ട എന്ന് പറഞ്ഞു.....

ചായ ഉണ്ടാക്കി കുടിച്ചു മൂപ്പര്ക്ക് കോഫിയും ഉണ്ടാക്കി ഞമ്മൾ കൊണ്ട് കൊടുക്കാൻ വേണ്ടി മുകളിലേക്ക്‌ കയറി.... റൂമിൽ ചെന്നപ്പോൾ മൂപ്പരെ കാണാനില്ല.... ബാത്‌റൂമിൽ നോക്കിയപ്പോൾ അവിടെയും ഇല്ല... അപ്പൊ ഞമ്മൾ കോഫി ഗ്ലാസ്‌ റൂമിൽ വെച്ചു ബാൽക്കണ്ണിയിൽ പോയി നോക്കി... അപ്പൊ അവിടെയും ഇല്ലാ... 'ശ്ശൊ.... ഇങ്ങേരു ഇതെവിടെ പോയി...' ഓരോന്ന് മനസ്സിൽ പറഞ്ഞു ഞാൻ തിരിഞ്ഞതും ഞമ്മളെ കയ്യിൽ ആരോ പിടിത്തമിട്ടു ഞമ്മളെ വലിച്ചു കൊണ്ട് പോയി.... ആ പിടിത്തതിൽ തന്നെ ആൾ ആരാ എന്ന് ഞമ്മക്ക് മനസ്സിലായി... റൂമിലേക്ക്‌ ഞമ്മളെയും കൊണ്ട് കയറി ഡോർ ലോക്ക് ചെയ്തു... അത് കണ്ടതും നേരത്തെ മൂപ്പരെ കടി വെച്ചു കൊടുത്തതും ഞമ്മളെ മനസ്സിലേക്ക് ഓടിഎത്തി.... ഇത് അതിനു പകരം വീട്ടാൻ വന്നത് ആക്കും... പെട്ടന്ന് ഞമ്മളെ കയ്യിലെ പിടിവിട്ടു മൂപ്പര് ഞമ്മളെ അരകെട്ടിലൂടെ കയ്യിട്ടു ഞമ്മളെ മൂപ്പരിലേക്ക്‌ ചേർത്തി നിർത്തി... എന്നിട്ട് ഞമ്മളെ നോക്കി ചിരിക്കാൻ തുടങ്ങി...

അതോടെ ഞമ്മളെ പേടി ജമ്മു കാശ്മീരിൽ നിന്നും പ്ലൈൻ കേറി കേരളത്തിൽ എത്തി... "എന്താ... എന്താ നിങ്ങളെ ഉദ്ദേശം.... ??" "ഉദ്ദേശം എന്താന്നു അറിഞ്ഞാൽ തരുമോ... "എന്ന് മൂപ്പര് പുരികം പൊക്കി ചോദിച്ചു ഞമ്മളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു... ഇത് റൂട്ട് മറ്റേതാണ് ഇഷാ.... റൊമാന്സ്... മൂപ്പര് അതിനുള്ള പുറപ്പാടാണ്.... ഇനി ഇപ്പൊ എന്ത് ചെയ്യും.... ഇഷാ... നീ നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ... അപ്പൊ ഇതൊക്കെ നീ എങ്ങനെ എങ്കിലും സോൾവ്‌ ചെയ്... എന്താ ഇപ്പൊ ചെയ്യാ.... മൂപ്പര് ഇങ്ങനെ അടുത്തു നിൽക്കുമ്പോൾ ഞമ്മക്ക് ഒന്നും പറയാൻ കിട്ടുന്നുമില്ല.... "ഉദ്ദേശം നല്ലതാണോ ചീത്തത്‌ ആണോ എന്ന് അറിയട്ടെ...

എന്നിട്ട് തീരുമാനിക്കാം തരണോ വേണ്ടയോ എന്ന്.... " "ഓഹോ.... ഉദ്ദേശം ഞമ്മളെ രണ്ടുപേരുടെയും ആരോഗ്യത്തിനു വളരെ നല്ലതാണ്... " "അതെന്ത് ഉദ്ദേശമാണ്... ??" ഞമ്മക്ക് ഒന്നും മനസ്സിൽ ആവാത്തത്‌ കൊണ്ട് ഞമ്മൾ മൂപ്പരോട് ചോദിച്ചു... അപ്പൊ മൂപ്പരെ കൈ കൊണ്ട് ഞമ്മളെ നെറ്റിയിലൂടെ കളം വരക്കാണ്... എന്നിട്ട് മെല്ലെ അത് മൂക്കിലൂടെ കൊണ്ട് വന്നു... പിന്നെ പതിയെ ഞമ്മളെ ചുണ്ടിലേക്കും.... അപ്പൊ തന്നെ ഞമ്മളെ വായിലെ വെള്ളം മുഴുവൻ വറ്റിയിരുന്നു... മൂപ്പര് പറഞ്ഞ പോലെ എന്തോ ഉദ്ദേശം വെച്ചാണ് മൂപ്പര് സംസാരിക്കുന്നത്... പിന്നീട് ആ കൈ വിരൽ എങ്ങോട്ടും നീങ്ങുന്നില്ല... അത് ഞമ്മളെ ചുണ്ടിൽ തന്നെ വെച്ചു നിൽക്കാണ്......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story