💝ഇഷാനിദ്💝: ഭാഗം 12

ishanid

രചന: SINU SHERIN

പിന്നീട് അത് മെല്ലെ ഞമ്മളെ ചുണ്ടിലേക്കും... പിന്നെ അത് എങ്ങോട്ടും അനങ്ങുന്നില്ല... ആ വിരൽ ഞമ്മളെ ചുണ്ടിൽ തന്നെ സ്ഥാനം ഉറപ്പിച്ചു ഇരിക്കാണ്... ഇത്രയൊക്കെ പോരെ ഞമ്മക്ക് പേടി തോന്നാൻ....ഇങ്ങേരെ നോട്ടവും ആ ചുണ്ടിൽ വിരിയുന്ന കള്ള ചിരിയും ഒക്കെ കാണുമ്പോൾ ഞമ്മളെ ടെൻഷൻ ഒന്നുകൂടി വര്ദ്ധിക്കാണ്.... ഞമ്മളെ ചുണ്ടിൽ സ്ഥാനം ഉറപ്പിച്ച ആ വിരൽ മെല്ലെ മൂപ്പര് എടുത്തു... ഹാവൂ... ഇപ്പഴാണ് ശ്വാസംഒന്ന് നേരെ വീണത്‌...

പക്ഷെ ഞമ്മളെ ആ ശ്വാസതിനു കുറച്ചു ആയുസ്സ് മാത്രേ ഉണ്ടായിരുന്നോള്ളൂ.... മൂപ്പര് അപ്രതീക്ഷിതമായിയാണ് ആ വിരൽ മൂപ്പരെ ചുണ്ടിൽ വെച്ചു കൊണ്ട് ഞമ്മളെ കള്ള നോട്ടം നോക്കിയത്‌.... അപ്പൊ തന്നെ ഞമ്മൾ മൂപ്പരെ നെറ്റിചുളിച്ചു കൊണ്ട് നോക്കി... അപ്പൊ പഹയൻ ഞമ്മളെ ചുണ്ടിലും മൂപ്പരെ ചുണ്ടിലും ആ വിരൽ മാറി മാറി വെച്ചു... അപ്പൊതന്നെ സംഗതി മനസ്സിലായ ഞമ്മൾ ഞമ്മളെ ചുണ്ട് മൂടി പിടിച്ചു ഇല്ലാ എന്ന് തല കൊണ്ട് ആഗ്യം കാണിച്ചു കൊടുത്തു... അപ്പൊ മൂപ്പര് ഞമ്മളെ ഒന്നുകൂടി ചേർത്തു പിടിച്ചു ഞമ്മളെ അടുത്തേക്ക് മുഖം കൊണ്ടുവരാൻ തുടങ്ങി...

അപ്പൊ തന്നെ ഞാൻ ഞമ്മളെ ഇരുകണ്ണുകളും ഇറുക്കി അടച്ചു മൂപ്പരെ മുറുക്കി പിടിച്ചു.... എത്ര സമയമായിട്ടും ഒരനക്കവും കേള്ക്കാത്തത് കൊണ്ട് ഞമ്മൾ കണ്ണ് തുറന്ന് നോക്കി.... അപ്പൊയുണ്ട് മൂപ്പര് ഞമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിനില്ക്കുന്നു.... ഞമ്മൾ കണ്ണ് തുറന്നത് കണ്ടതും വീണ്ടും ഞമ്മളെ അടുത്തേക്ക് മുഖം കൊണ്ട്വരാൻ തുടങ്ങി.... എന്തിനാ ഇഷാ... വേണ്ടാത്ത പണിക്കു പോയെ.... ആ കണ്ണും അടച്ചു നിന്നാൽ മതിയായിരുന്നു... പക്ഷെ ഞമ്മൾ വീണ്ടും കണ്ണുകൾ അടക്കും എന്ന് കരുതിയ മൂപ്പരെ ചിന്തയെ ഞെട്ടിച്ചു കൊണ്ട് ഞമ്മൾ കണ്ണുകൾ അടക്കാതെ ദൈര്യത്തോടെ നിന്നും.... അല്ലെങ്കിലും ഞമ്മൾ ഇപ്പോഴും ഞെട്ടിക്കുന്ന പരിപാടിയെ ചെയ്യൂള്ളൂ... അപ്പൊഴേക്കും മൂപ്പരെ മുഖം കൂടുതൽ ഞമ്മളോട് അടുത്തിരുന്നു.... പതിയെ ഞമ്മളെ പിടിച്ചിരുന്ന ഒരു കൈ വിട്ടു ഞമ്മളെ തലയിൽ ഞമ്മളിട്ടിരുന്ന തട്ടം എടുത്തു ബെഡിലേക്ക്‌ ഇട്ടു....

.എന്നിട്ട് ഞമ്മൾ കെട്ടിവെച്ചിരുന്ന മുടി അഴിച്ചു.... എന്നിട്ട് ഞമ്മളെ ചെവിയുടെ അടുത്തു വന്നു മൂപ്പര് പതിയെ മൊഴിഞ്ഞു... "ഒരുപാട് നിന്നെ എന്നിൽ നിന്നും വേർപ്പെടുത്താൻ ശ്രമിച്ചുവെങ്കിലുo നീ എന്നെ വിട്ടുപോയില്ലാ.... ഇന്നലെ നിന്റെ കഥയെല്ലാം കേട്ട് കഴിഞപ്പോൾ എനിക്ക് അറിയില്ലാ.... എപ്പൊയൊ .. ഞാൻ നിന്നെ സ്നേഹിച്ചു പോയി..... ഇനി ഒരിക്കലും നിന്റെ കണ്ണ് ഞാൻ നിറക്കില്ല.... മറ്റൊരുത്തനും നിന്നെ ഞാൻ വിട്ടുകൊടുക്കുകയുമില്ല....

നീ എന്നും എന്റെത് ആണ്.... ഇനി എന്നും അങ്ങനെ ആയിരിക്കും..." എന്നും പറഞ്ഞു മൂപ്പര് എന്നെ കെട്ടിപിടിച്ചു.... ' പടച്ചോനെ.... ഇപ്പോഴാണ് ഞാൻ ശെരിക്കും ഒരു ഭാഗ്യവതിയാണ് എന്ന് തോന്നിപോകുന്നത്.... ഞാൻ ഇത്രയും കാലം കഷ്ട്ടപ്പെട്ടതിനെല്ലാം പടച്ചോൻ എനിക്ക് തന്ന നിധിയാണ് ഇങ്ങേരു..." പതിയെ മൂപ്പര് ഞമ്മളെ വിട്ടു. എന്നിട്ട് എന്റെ മുഖം അവരുടെ ഇരുകൈകളിലുo കോരി എടുത്തു എന്റെ നെറുകയിലുo ഇരു കവിളിലും മാറി മാറി ചുംബിച്ചു.... അപ്പോഴാണ്‌ ഞമ്മളെ ഞെട്ടിച്ചു കൊണ്ട് മൂപ്പര് അത് ചോദിച്ചത്......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story