💝ഇഷാനിദ്💝: ഭാഗം 13

ishanid

രചന: SINU SHERIN

പിന്നീട് മൂപ്പര് ചോദിച്ച ചോദ്യം കേട്ടതും ഞമ്മൾ ഞെട്ടിപ്പോയി... "ഇനി എന്റെ പെണ്ണ് ഇക്ക ചോദിച്ചപ്പോലെ ഉമ്മ താ... അതും ദേ ഇവിടെ "എന്നും പറഞ്ഞു മൂപ്പര് മൂപ്പരെ ചുണ്ട് തൊട്ട് കാണിച്ചു.. ഞമ്മൾ നിന്നിടത് നിന്നും ഉരുകാന് തുടങ്ങി.... സിനിമയിലും കഥകള്ളിലുo ഒക്കെ വായിച്ച് കേട്ടിട്ടൊള്ളൂ ഞമ്മൾ ഈ ഉമ്മയെ കുറിച്ച്.... നായകന് നായികയേ കിസ്സ്‌ ചെയ്തു എന്നൊക്കെ കേൾക്കുമ്പോൾ ഞമ്മക്ക് കിസ്സ്‌ കിട്ടിയ അനുഭൂതി പോലെ ഞമ്മൾ നിലത്ത് നില്ക്കാതെ ചാടി കളിക്കുമായിരുന്നു... ഇതിപ്പോ ഞമ്മക്ക് ഒരു അവസ്ഥ വന്നപ്പോയല്ലേ അതിന്റെ ടെൻഷൻ മനസ്സിലായത്‌.... അപ്പൊ തന്നെ ഞമ്മൾ മൂപ്പരെ തള്ളി ഞമ്മളെ തട്ടം കൂടി എടുക്കാതെ താഴോട്ടു ഓടി.... താഴെ കിച്ചനിൽ എത്തിയപ്പോൾ ആണ് ഞമ്മക്ക് ശ്വാസം നേരെ വീണത്‌... റൂമിൽ ആകുമ്പോൾ ഞമ്മക്ക് എങ്ങോട്ടും ഓടാൻ കഴിയില്ല....

അടുകളയിൽ ആകുമ്പോൾ എങ്ങോട്ടും ഓടാo... അതാണ്‌ ഞമ്മൾ ഇങ്ങൊട്ടെക്ക് നേരെ ഓടി പോന്നത്.... ഞമ്മൾ ബ്രേക്ക്‌ഫസ്റ്റ് റെഡിയാക്കുമ്പോളും ഞമ്മളെ കണ്ണ് പോകുന്നത് ഡോറിന്റെ സൈഡിലേക്ക്‌ ആണ്.... എപ്പഴാണ് മൂപ്പര് പിറകീന്ന്‌ വന്നു പിടിക്ക എന്നൊന്നും പറയാൻ പറ്റില്ല... പഹയന്റെ ആദ്യത്തേ ദേഷ്യ ഭാവം ഒക്കെ കണ്ടപ്പോൾ ഞമ്മൾ വിജാരിച്ചിരുന്നു... മൂപ്പർക്ക് തീരെ റൊമാന്സ് അറിയില്ല... ഒഴിവ് കിട്ടുമ്പോൾ റൊമാന്സ് എന്താ എന്ന് ഒന്ന് പഠിപ്പിച്ചു കൊടുക്കണം എന്ന്.... പക്ഷെ ഞമ്മൾ കരുതിയപ്പോലെ ഒന്നുമല്ല മൂപ്പര്.... റൊമാന്സ് കള്ളൻ ആണ് മൂപ്പര്.... ഇതിപ്പോ ഞമ്മൾ മൂപ്പരെ അടുത്തു പോയി റൊമാന്സ് എന്ന വിഷയത്തെ കുറിച്ച് ടുഷൻ പഠിക്കണ്ട ഗതികേട് ആണ്.... ഞമ്മൾ ബ്രേക്ക്‌ഫാസ്റ്റ് എല്ലാം റെഡി ആക്കീട്ടും മൂപ്പരെ ആ പരിസരത്ത്ക്ക് ഒന്നും കാണാൻ ഇല്ല.....

അപ്പൊ ഞമ്മൾ പമ്മി പമ്മി മേലെക്ക് കേറി... ഒരു കള്ളനെ പോലെ പോയി ഡോർ തുറന്ന്.... അപ്പൊയുണ്ട് ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേള്ക്കുന്നു.... അപ്പൊഴാണ് ഞമ്മക്ക് ഒരു സമാധാനം ആയതു... മെല്ലെ പോയി ഷെൽഫ് പതിയെ തുറന്ന് ഞമ്മക്ക് ഇടാനുള്ള ഡ്രെസ്സും ഞമ്മക്ക് ആവിശ്യമായ എല്ലാ കോസ്റ്റ്ടുoസും എടുത്തു ഞമ്മൾ റൂം വിട്ടിറങ്ങി... ഞമ്മക്ക് ആ റൂം നോക്കുമ്പോഴേക്കും മൂപ്പരെ കള്ള നോട്ടവും ആ ചിരിയും എല്ലാമാണ് ഓർമയിലെക്ക് വരുന്നത്... അപ്പൊ തന്നെ ഞമ്മളെ പേടി കൂടാൻ തുടങ്ങും.... താഴേക്കു ചെന്നു ഞമ്മൾ വേഗം കുളിച്ചു ഫ്രഷ്‌ ആയി റെഡി ആയി നിന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് മൂപ്പര് ഒരുങ്ങി താഴേക്കു വരുന്നു... അപ്പൊ തന്നെ ഞമ്മൾ മൂപ്പര്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു പക്ഷെ ഞമ്മളെ ഞെട്ടിച്ചു കൊണ്ട് മൂപ്പര് ഞമ്മളെ മൈൻഡ് ആക്കാതെ ഫുഡ്‌ കഴിക്കാൻ വന്നിരുന്നു.... ഇതെന്ത് പറ്റി.... നേരത്തെ ഞമ്മൾ കാണിച്ചതിനു ഉള്ള ദേഷ്യം ആയിരിക്കും.... ഞമ്മൾ അതൊന്നും മൈൻഡ് ആക്കാതെ മൂപ്പര്ക്ക് ഫുഡ്‌ വിളമ്പി...

അപ്പൊ തന്നെ മൂപ്പര് ആ പ്ലേറ്റ് നീക്കി പുതിയ ഒരു പ്ലേറ്റ് എടുത്തു സ്വയം വിളമ്പി.... അത് കണ്ടപ്പോൾ ഞമ്മക്ക് സങ്കടം വന്നു... ഞമ്മളോട് ദേഷ്യം ഉണ്ടായിട്ടല്ലേ ഞമ്മൾ കൊടുത്തത് കഴിക്കാത്തേ.... ഞമ്മൾ ഒന്നും മിണ്ടാതെ ഫുഡ്‌ കഴിക്കാൻ ഇരുന്നു.... ഞമ്മളോട് കമ എന്നൊരക്ഷരം ഇതുവരെ മൂപ്പര് മിണ്ടീല.... ഞമ്മളും തിരിച്ചു മിണ്ടീല... അങ്ങനെ ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഞമ്മൾ വീട് ഒക്കെ പൂട്ടി കാറിൽ കേറാൻ നിന്നതും മൂപ്പര് പേർസിൽ നിന്നും പൈസ എടുത്തു ഞമ്മക്ക് നേരെ നീട്ടി... "നീ ഇന്ന് ബസ്സിനു പൊയ്ക്കോ.... എനിക്കിന്ന്‌ വേറെ റൂട്ടിൽ ആണ് പോവാന് ഉള്ളത്....വരുമ്പോഴും ബസ്സിൽ തന്നെ പോന്നോണ്ടു.... വൈകീട്ടും എനിക്ക് വരാൻ കഴിയില്ല... " എന്നും പറഞ്ഞു മൂപ്പര് കാറിൽ കേറി പോയി .... ഞമ്മക്ക് ആകെ സങ്കടം വന്നു.... എന്നെ വെറ്തെ അവൊഇട് ചെയ്യുന്ന പ്പോലെ ... ഉള്ളിൽ ആകെ നീറുന്ന ഒരു വേദന....

മൂപ്പര് എന്ടെത് ആണ് എന്ന് ഞാൻ ഓരോ നിമിഷവും ഓർത്തിരുന്നു.... അപ്പോയെക്കും എന്നെ ഒഴിവാക്കുന്ന പോലെ... ഞമ്മൾ ബസ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു അവിടെന്ന് ബസ്‌ കേറി കോളേജിലേക്ക്‌ പോയി.... കോളേജിൽ എത്തീട്ടുo ഞമ്മക്ക് ആകെ ഒരു മൂഡ്‌ ഓഫ്‌.... ഒരു കിസ്സ്‌ കൊടുക്കാത്തതിനു ആണോ മൂപ്പര് ഞമ്മളോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നേ.... എങ്ങനെയൊക്കെയോ തട്ടി മുട്ടി ഞമ്മൾ വൈകുന്നേരം ആക്കി... ബസിൽ തന്നെ വീട്ടിലെക്ക് പോയി... ഞമ്മൾ വീട്ടിൽ എത്തിയപ്പോഴേക്കും മൂപ്പര് എത്തിയിരുന്നു.... ഞമ്മൾ വരോലം സിറ്റൗറ്റിൽ ഇരിക്കുന്നത് കണ്ടു... ഞമ്മളെ കണ്ടതും എണീറ്റു ഉള്ളിലേക്ക് പോയി... രാത്രി ഫുഡ്‌ കഴിക്കാന് ഇരുന്നപ്പോഴും സ്വയം വിളമ്പി കഴിച്ചു... ഞമ്മളോട് ഒന്നും മിണ്ടിയതെ ഇല്ലാ.... തിരിച്ചു ഞമ്മളും മിണ്ടീല.... ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഞമ്മൾ വെള്ളവും എടുത്തു റൂമിലേക്ക്‌ പോയി .....

ഞമ്മൾ കേറിയതും മൂപ്പര് തലയണ എടുത്തു സോഫയിൽ പോയി കിടന്നു... "ഞാൻ ഇവിടെ ഉള്ളത് കൊണ്ടല്ലേ നിങ്ങൾക്ക് ഇപ്പൊ സോഫയിൽ കിടക്കേണ്ടി വന്നത്.... ആരുടേയും സുഖം കെടുത്തി എനിക്ക് ഇവിടെ കിടക്കണ്ട.... ഞാൻ അപ്പുറത്തെ റൂമിൽ പോയി കിടന്നോളാം... " എന്നും പറഞ്ഞു ഞമ്മൾ റൂം വിട്ടിറങ്ങി.... സത്യം പറഞ്ഞാൽ ഞമ്മക്ക് നല്ല സങ്കടം വന്നിരുന്നു... എന്തിനാണ് ഇത്രക്കും ദേഷ്യം.... ഞമ്മൾ ആ റൂമിനോട്‌ ചാരിയീട്ടുള്ള റൂമിൽ പോയി കിടന്നു....സങ്കടവും പേടിയും ഒരുപോലെ ഞമ്മക്ക് വന്നു.... ഒറ്റയ്ക്ക് ആരും ഇല്ലാതെ ഒരു മുറിയിൽ കിടക്കാ എന്ന് പറഞ്ഞാൽ ഞമ്മക്ക് പേടി തന്നെയാണ്.... പക്ഷെ മൂപ്പരോട് ഉള്ള ദേഷ്യം തീർത്താണ് ഞമ്മൾ ഇവിടെ വന്നു കിടന്നത്... കണ്ണീർ വന്നിട്ട് ആണെങ്കിൽ കണ്ണിനു ഒരു സുഗവും ഇല്ല... അതിലേറെ ഞമ്മക്ക് ഇവിടെ കിടക്കുമ്പോൾ സിനിമകൾ ആയ കാഞ്ചനയും....പ്രേതവും... in ഘോസ്റ്റ് ഹൌസ് ഒക്കെയും ഞമ്മളെ ഉള്ളിലൂടെ മിന്നി മറയാണ്....

പടച്ചോനെ.... കാതൊളണെ.... ഞമ്മക്ക് എത്ര കണ്ണ് അടച്ചിട്ടുo ഉറക്കം എന്ന സാധനം... ഹേ... ഹേ.... ഞമ്മളെ എടുത്തു കൂടി വരുന്നില്ല... പക്ഷെ നല്ല ഒന്നാന്തരം പ്രേത സിനിമകൾ ഞമ്മളെ ഉള്ളിലേക്ക് കടന്നു വരാൻ തുടങ്ങി.... ഞമ്മളെ റൂമിൽ ആരൊക്കെയോ ഉള്ള പോലെ....അല്ലേലും ഈ പ്രേതങ്ങൾ രാവിലെ ഒന്നും വരില്ലല്ലോ .... മനുഷ്യന്റെ ഉറക്കം കെടുത്താൻ രാത്രി മാത്രേ വരൂ..... പേടി കൂടി കൂടി വന്നപ്പോൾ ഞമ്മൾ അപ്പൊ തന്നെ ആ റൂമിൽ നിന്നിറങ്ങി ഞമ്മളെ റൂമിലെക്ക് പോയി.... അവിടെ എത്തിയപ്പോൾ ആണ് ഒരു സമാധാനം ആയതു.... ഞമ്മൾ അവിടെക്ക് കേറി ചെന്നപ്പോൾ ഉണ്ട് പുള്ളികാരൻ ലാപ്‌ ന്ന്‌ മുന്പിൽ ഇരുന്നു എന്തോ കാര്യമായ വർക്ക്‌ ചെയ്യാണ്....ഞമ്മളെ കണ്ടതും ലാപ്‌ൽ നിന്നും കണ്ണേടുത്തു ഞമ്മളെ നോക്കി... "എന്തെ.... അവിടെ കിടന്നില്ലേ.... വല്യ ധൈര്യശാലിയേ പോലെ പോകുന്നത് കണ്ടല്ലോ.... " "അത്... അത് പിന്നെ... എനിക്ക് ഇപ്പോയും ധൈര്യത്തിന് ഒന്നും ഒരു കുറവും ഇല്ല... ഇങ്ങൾ ഇവിടെ ഒറ്റയ്ക്ക് അല്ലേ.... അപ്പൊ ഇങ്ങൾക്ക് പേടി ആയാലോ....

ആരും പേടിക്കുന്നത് ഞമ്മക്ക് ഇഷ്ട്ടം അല്ല... " ഹും.... ഞമ്മളോട് ആണ് മൂപ്പരെ കളി.... "ഏയ്‌... എനിക്ക് എന്ത് പേടി.... നീ പൊയ്ക്കോ... എനിക്ക് ഒരു പേടിയും ഇല്ലാ .. " "ഇല്ലാ.... നിങ്ങൾക്ക് ചെറിയ ഒരു പേടി ഉണ്ട്.... ആ in ഘോസ്റ്റ് ഹൌസ് ഒക്കെ ആലോചിക്കുമ്പോൾ ചെറുതായിട്ട് പേടി തോന്നുന്നില്ലേ.... " "ഇല്ല.... എനിക്ക് ഒരു പേടിയും ഇല്ല.... നീ പൊയ്ക്കോ... " "ദേ.... ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കണ്ട.... ഞാൻ രാത്രി ആണ് എന്നൊന്നും നോക്കൂല ... ഇപ്പൊ തന്നെ ഇവിടെ വിട്ടിരങ്ങും... " "ഇറങ്ങി പൊയ്ക്കോ.... എനിക്ക് ഒരു കുഴപ്പവും ഇല്ലാ.... " "ദേ.... ഞാൻ സത്യായിട്ടും പോകുവേ.." "നീ പൊയ്ക്കോ... " "അല്ലെങ്കിൽ വേണ്ടാ.... ഇന്നിപ്പോ രാത്രി ആയീലെ.... ഞാൻ പോകുന്നില്ല... വെറ്തെ എന്തിനാ പ്രേത ചേച്ചിക്ക് അത്തായം കൊടുക്കുന്നെ.... " എന്നും പറഞ്ഞു നമ്മൾ നല്ല അന്തസ്സായി പോയി ബെഡിൽ കിടന്നു... "എന്റെ കയ്യും കാലും ഒക്കെ നിന്റെ ശരീരത്‌ തട്ടി എന്ന് വരും.... " പെട്ടന്ന് അങ്ങനൊരു ശബ്ദം കേട്ടപ്പോൾ ഞമ്മൾ ബെഡിൽ നിന്നും ചാടി എണീറ്റു...

അപ്പോയുണ്ട് പഹയൻ ലാപ്‌ ഒക്കെ ഓഫ്‌ ചെയ്തു ഞമ്മളെ അടുത്തു വന്നു കിടക്കുന്നു.... "ഇങ്ങൾ എന്താ ഇവിടെ... ?? ഇങ്ങളല്ലേ സോഫയിൽ കിടക്കാണ് എന്ന് പറഞ്ഞത്... " "ഇപ്പൊ അത് മാറ്റി.... ഇത്രയും സോഫ്റ്റ്‌ ആയ ബെഡ് ഉണ്ടാകുമ്പോൾ എന്തിനാ ആ സോഫ...." "എന്നാലേ ഞാൻ സോഫയിൽ കിടന്നോളാം.... " എന്നും പറഞ്ഞു ഞമ്മൾ ബെഡിൽ നിന്നും എണീറ്റു... "നീ എങ്ങാനും ആ സോഫയിൽ പോയി കിടന്നാൽ ഞാൻ തൂക്കി എടുത്തു മറ്റേ റൂമിൽ കൊണ്ട് പോയി ഇടും.... എനിക്ക് പേടിക്ക് വന്ന ആളല്ലേ.... അപ്പൊ എന്റെ അടുത്തു തന്നെ കിടക്കണം.... " "ഏയ്‌... ഞാൻ കിടക്കൂലാ.... " "നീ കിടക്കൂല്ലേ .... " എന്നും ചോദിച്ചു മൂപ്പര് ബെഡിൽ നിന്നും എണീറ്റു ഞമ്മളെ അടുത്തേക്ക് വരാൻ നിന്നു... അപ്പൊ തന്നെ ഞമ്മൾ എണീറ്റു ട്ടെ ഇല്ലാ എന്ന മട്ടിൽ വേഗം ബെഡിൽ പോയി കിടന്നു....

അപ്പൊ മൂപ്പരും ചിരിച്ചുകൊണ്ട് വന്നു ബെഡിൽ കിടന്നു.... പിറ്റേന്ന് രാവിലെ ഞമ്മൾ എണീറ്റപ്പോൾ വല്യ ദേഷ്യം ഒന്നും ഞമ്മളോട് ഉണ്ടായിരുന്നില്ല... മൂപ്പര് തന്നെ ഞമ്മളെ കോളേജിൽ ഇറക്കി തന്നു.... അങ്ങനെ കോളേജ്ജ് വിട്ടു ഞമ്മൾ വൈകുന്നേരം വരുമ്പോൾ ഞമ്മളെ കെട്ടിയോൻ ഉണ്ട് കാറും ചാരി ഞമ്മളെ നോക്കി ചിരിച്ചു നില്ക്കുന്നു.... ഞമ്മൾ തിരിച്ചും മൂപ്പർക്ക് ചിരിച്ചു കൊടുത്തു തല ഒന്ന് തിരിച്ചതും മൂപ്പരെ ബാക്കിൽ നമ്മളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിക്കുന്ന ആ മുഖം കണ്ട്‌ ഒരു നിമിഷം ഞമ്മളെ ഉള്ളിൽ പേടിയുണ്ടായിരുന്നു.... ആ മുഖത്ത് നിന്നും കണ്ണേടുക്കാതെ തന്നെ പറഞ്ഞു... "ഷിഹാബ്... "....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story