💝ഇഷാനിദ്💝: ഭാഗം 14

ishanid

രചന: SINU SHERIN

ആ മുഖത്ത് നിന്നും കണ്ണേടുക്കാതെ തന്നെ ഞാൻ പറഞ്ഞു... "ഷിഹാബ് " ' ഇവന് എന്താ ഇവിടെ .....ഈ കഴിഞ്ഞ രണ്ടു വർഷം അവന്റെ ഒരു ശല്യവും എനിക്കുണ്ടായിരുന്നില്ല.... ഇതിപ്പോ എന്തിനാ വീണ്ടും അവൻ എന്റെ മുന്പിൽ വന്നിട്ടുള്ളത്.... അവന്റെ ആ ചിരിയിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ .... റബ്ബേ.... എന്താ എനിക്ക് മാത്രം ഇങ്ങനെ.... എല്ലാ സങ്കടവും തീർന്നു സന്തോഷത്തിന്റെ നാളുകൾ വന്നു എന്ന് കരുതിയപ്പോഴേക്കും വീണ്ടും എന്നെ സങ്കട പ്പെടുത്താൻ ഓരോന്ന് വീണ്ടും വരുകയാണല്ലോ.... ' "ഇഷാ.... നീ എന്താ ആലോചിച്ചു നില്ക്കുന്നെ.... വീട്ടിലെക്ക് പോരുന്നില്ലേ.... " ഷിഹാബ് നെ കുറിച്ച് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ഞമ്മളെ കെട്ടിയോന്റെ ആ വാക്കുകൾ ഞമ്മളെ കാതിൽ തുഴഞ്ഞു കേറിയത്‌... അപ്പൊ തന്നെ ഞമ്മൾ ചിന്തകളിൽ നിന്നുo ഉണര്ന്നിട്ട് ഷിഹാബ്നെ കണ്ട ഭാഗത്തേക്ക് നോക്കി.... പക്ഷെ അപ്പൊ അവിടെ ശിഹാബ് പോയിട്ട് അവന്റെ ഒരു പൊടി പോലും കാണാൻ ഉണ്ടായിരുന്നില്ല....

അപ്പൊ ഞമ്മൾ ആ പരിസരം മുഴുവൻ കണ്ണോടിച്ചു... പക്ഷെ... അവിടെ ഒന്നും അവൻ ഉണ്ടായിരുന്നില്ല.... "ഇഷാ.... ഞാൻ ചോതിച്ചത് കേട്ടോ.... നീയെന്താ എന്റെ പിറകിലെക്ക് നോക്കുന്നെ.... അവിടെ ആരാ നിന്റെ ഫ്രണ്ട് വല്ലോരും ഉണ്ടോ... " എന്ന് ചോദിച്ചു ശാനുക്ക പുറകിലേക്ക് തിരിഞ്ഞ് നോക്കി... "അവിടെ ആരും ഇല്ലല്ലോ... പിന്നെ നീ ആരെയ തിരയുന്നത്... " "ഞാൻ...എന്റെ ക്ലാസിൽ പഠിക്കുന്ന ലക്ഷ്മി അതിലൂടെ പോകുന്നത് കണ്ടു... അപ്പൊ അവളെ നോക്കിയതാണ്... " "ഓഹ്...... എന്നാൽ വാ... ഇപ്പൊ തന്നെ ലേറ്റ് ആയി.... നമ്മുക്ക് പോവാം " എന്നും പറഞ്ഞു ഷാനുക്ക കാറിൽ പോയി കയറി കാർ സ്റ്റാർട്ട്‌ ചെയ്തു.... ഞമ്മളും പോയി കേറി... യാത്രയിൽ ഉടനീളം ഞമ്മളെ ചിന്ത ശിഹാബ്നെ കുറിച്ചായിരുന്നു.... റിയാസ്ക്കാനെ പോലെ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ട എന്റെ കസിൻ ബ്രോ ആയിരുന്നു ഷിഹാബ്.....

പലപ്പോയും എന്നോട് വർത്താനം പറയാൻ വരുമായിരിരുന്നു..... വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടാണ് അവനെ.... പഠിപ്പിലുo ഭംഗിയിലും സ്വഭാവഗുണത്തിലും മുന്നിൽ അവൻ ആയിരുന്നു.... എല്ലാരുടെയും ഹീറോ അവൻ ആയിരുന്നു......അതുകൊണ്ട് തന്നെ എന്ടെയും ഹീറോ അവനായി.... റിയാസ്ക്കാനോട് മാത്രം ആണ് ഞാൻ കമ്പനി ആയിരുന്നത്... അവൻ അമ്മായിന്റെ മകൻ ആയതിനാൽ ഇടക്കെ വീട്ടിൽ വരാറോള്ളൂ... . പിന്നെ അവൻ കോളേജിൽ പോകാൻ അവന്റെ വീട്ടിൽ നിന്നും ഏറെ സുഖം ഞങ്ങളുടെ വീട്ടിൽ നിന്നുമായതിനാൽ പിന്നീട് അവൻ ഞങ്ങളെ വീട്ടിൽ ആയി താമസം.... അപ്പോഴാണ്‌ അവനുമായി ഞാൻ കൂടുതൽ അടുത്തത്.... അവനും റിയാസ്ക്കയും എനിക്ക് സ്വന്തം ബ്രദർസ്സിനെ പോലെയായിരുന്നു... എന്നാൽ റിയാസ്ക്ക എന്നെ കാണുന്ന പോലെയല്ല അവൻ എന്നെ കണ്ടത്....

ഒരു പെങ്ങളുടെ സ്ഥാനം ഒരിക്കലും അവന്റെ മനസ്സിൽ എനിക്ക് തന്നിട്ടില്ല.... അവൻ എന്നെ സ്വന്തമാക്കാൻ ആണ് ആഗ്രഹിച്ചത്... അതിനു വേണ്ടി ഏതറ്റവും പോകും എന്ന് എന്നോട് വെല്ലുവിളിച്ചു അവൻ പോയപ്പോൾ ഞാൻ കണ്ടിരുന്നു അത് നേടിയെടുക്കും എന്ന് അറിയിക്കുന്ന തീക്കനൽ അവന്റെ കണ്ണിൽ ആള്ളി കത്തുന്നത്‌.... ഇന്നിതാ രണ്ടു വര്ഷത്തിനു ശേഷം വീണ്ടും അവൻ വന്നിരിക്കുന്നു.... ഇഷാ.... അവനെ നീ ഭയക്കണം... അവൻ വെറുമൊരു എതിരാളിയല്ല.... നിന്റെ നാശം കാണാൻ ആഗ്രഹിക്കുന്ന പിശാചാണ്.... "എന്താടോ... താനിന്ന്‌ ഒന്നും മിണ്ടാത്തെ.... ഞാനിന്നലെ തന്നോടു കാണിച്ച മൌനത്തിനു ഇപ്പൊ പ്രതികാരം ചെയ്യാനോ... " "ഏയ്‌... അല്ല..." "എനിക്കറിയാം നിനക്കതു സങ്കടം ആയിട്ടുണ്ട് എന്ന്.... നിനക്ക് അറിയാലോ എന്നെ.... ദിയ പോയതിനു ശേഷം ഞാനിങ്ങനെയാണ്.... എന്തിനോടും ദേഷ്യമാണ്..

ഞാൻ ആഗ്രഹിച്ചത് എല്ലാം നേടിയെടുക്കണം.... അതിനു എതിര് ആയി വല്ലതും സംഭവിച്ചാൽ എനിക്ക് ദേഷ്യം വരും... അത് വീടുകാരോട് ആയാലും ഓഫീസ് സ്റ്റാഫ്‌സിനോട് ആയാലും.... ഇപ്പൊ ഞാൻ ഒരുപാട് മാറീട്ടുണ്ട്... അനാവശ്യമായി ആരോടും ദേഷ്യപ്പെടാറില്ല.... നോക്ക്... ഇന്നലെ തന്നെ... ഒരു ഉമ്മ ചോദിച്ചപ്പോഴേക്കും നിന്റെ ഒരു ഡിമാന്റ്.....ഞാൻ പഴേ ഷാനു ആയിരുന്നു വെങ്കിൽ ഇന്ന് നീ ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടായിരുന്നു.... " "അതെന്തിനാ...?? " ഞമ്മൾ ഞെട്ടി തരിച്ചു മൂപ്പരോട് ചോദിച്ചു... "നിന്റെ കയ്യും കാലും ഓടിച്ചതിനു..." "ഓഹ്...അതായിരുന്നോ... ഞാൻ കരുതി... " "നീ എന്ത് കരുതി... " എന്ന് ചോദിച്ചു മൂപ്പര് ഞമ്മളെ മുഖത്തെക്ക് നോക്കി... പടച്ചോനെ... പെട്ടോ.... ഹോസ്പിറ്റലിൽ എന്നൊക്കെ കേട്ടപ്പോൾ ഞമ്മക്ക് വേറെ പലതും ആണ് ഓർമ വന്നേ... അതോണ്ടാ കേറി ചാടി... അതെന്തിനാ എന്ന് ചോദിച്ചത്....

ഇതിപ്പോ ആകെ കുരിശു ആയല്ലോ.... "ഒന്നിനും ഇല്ലാ.... " "ഹാ....നീ ഉദേശിച്ചത് എന്താ എന്നെനിക്കു മനസ്സിലായി... നീ വിഷമിക്കണ്ട.... അത് ഞാൻ വൈകാതെ കിടത്തുന്നുണ്ട്... " "what...." "what അല്ല ഹോസ്പിടൽ... " എന്നും പറഞ്ഞു മൂപ്പര് ഹലാക്കിലെ ചിരി... കുറച്ചു കഴിഞ്ഞപ്പോൾ ഞമ്മൾ വീട്ടിൽ എത്തി.... ഞമ്മൾ വേഗം ചാടി ഇറങ്ങിയതും ഞമ്മളെ പണ്ടാറ ചുരിദാർ ഞമ്മക്ക് പണി തന്നു.... ഞമ്മളെ ഇറങ്ങാനുള്ള ആക്രാന്തം കൊണ്ട് ചാടി ഇറങ്ങിയപ്പോ ഞമ്മൾ ചുരിദാറിന്റെ ഒരു സൈഡ് കാറിൽ കുടുങ്ങി.... കുടുങ്ങിയ കാര്യം അറിയാതെ ഞമ്മൾ "ജോ....ബിലാതറ..." എന്നും പാടി ചാടി ഇറങ്ങിയത് മാത്രേ ഓർമ ഒള്ളു.... പിന്നെ ഓർമ പെട്ടന്ന് വന്നപ്പോൾ ഞമ്മൾ നിലത്ത് ഊരയും കുത്തി നല്ല അന്തസായി കിടക്കുന്നുണ്ട്..... എന്തൊക്കെ പൊട്ടുന്ന ശബ്തം ഒക്കെ കേട്ടീന്നു....ഇനി അത് ഞമ്മളെ എല്ലോ മറ്റൊ ആണോ...

. ഞമ്മൾ വീണ സ്ഥലത്ത് നിന്നുo എണീക്കാൻ പോയിട്ട് അപ്പുറത്തേക്ക് ഒന്ന് നീങ്ങി ഇരിക്കാൻ കൂടി ഞമ്മക്ക് പറ്റുന്നില്ല..... ഹൌ.... ഇത് ഇപ്പൊ ഹലാക്കിന്റെ അവിലും കഞ്ഞി ആയല്ലോ.... അപ്പോഴാണ്‌ എവിടുന്നോ ഒരു അടാർ പൊട്ടിച്ചിരി ഞമ്മൾ കേട്ടത്.... ഞമ്മൾ ചുറ്റും നോക്കിയീട്ടും ആരെയും കണ്ടീല.... സൂക്ഷിച്ചു നോക്കിയപ്പോൾ കാറിന്റെ സൈഡിൽ നിന്നു പഹയൻ ഞമ്മളെ വീഴൽ കണ്ട്‌ ചിരിക്കാണ്.... "എന്തിനാ ഇഷാ... ഇയ്യ്‌ വേണ്ടാതെ പണിക്കു പോയെ.... നിനക്ക് ആവുന്ന പണിക്കു പോയാൽ പോരെ ..... എന്തൊക്കെ ആയിരുന്നു... പാട്ട് പാടുന്നു.... ചാടി ഇറങ്ങുന്നു... പടച്ചോനെ.... എനിക്ക് ചിരി നിർത്താൻ വയ്യ.... എന്തൊരു രസം ആയിരുന്നു ആ വീഴൽ കാണാൻ.... " "കികികി.....ഒരു രസവും ഇല്ലാ ചിരി കാണാൻ.... നോക്കി നില്ക്കാതെ എന്നെ ഒന്ന് പിടിച്ചു എണീപ്പിക്കോ... "

അപ്പൊ തന്നെ മൂപ്പര് ഞമ്മളെ അടുത്തേക്ക് വന്നു ഞമ്മളെ പിടിച്ചു എണീപ്പിക്കാൻ തുടങ്ങി... എണീപ്പികുമ്പോൾ ഞമ്മളെ മുഖത്തെക്ക് നോക്കും എന്നിട്ട് വേറെ എവിടേക്ക് എങ്കിലും നോക്കി ചിരിക്കും.... ഇത് ഇങ്ങനെ ഒരു രണ്ടു മൂന്ന് പ്രാവിശ്യം തുടർന്ന്... ഞമ്മക്ക് അങ്ങട്ട് കലിപ്പ് കേറീലെ...പക്ഷെ കലിപ്പ് പുറത്തെടുക്കാൻ പറ്റിയ സമയം അല്ലാതോണ്ട് മൂപ്പര് രക്ഷപ്പെട്ടു.... ഇല്ലേൽ ഇവിടെ ഒരു കൊലപാതകം നടന്നിരുന്നു.... അങ്ങനെ ഞമ്മളെ എണീപ്പിച്ചു നിർത്തി.... "ജോ....ഗള തറാ....ജോ....ബിലാ തറാ...തും ഗില തറാ...." തെണ്ടി.... ഹംക്.... കോന്തൻ.... കോനിദ്... ഞമ്മളെ കളിയാക്കി കൊണ്ട് ചിരിച്ചു കൊണ്ട് പാടാണ് പഹയൻ... മൂപ്പരെ ഒരു ബിലാ തറാ.... ഏത് നേരത്ത് ആണവോ ആ പാട്ട് പാടാൻ തോന്നിയെ... അത് പാടാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് മൂപ്പർക്ക് നേരെ ഒരു വളിഞ്ഞ ചിരിയും പാസ്‌ ആക്കി ഞമ്മൾ ഞൊണ്ടി ഞൊണ്ടി അകത്തെക്ക് കേറി പോയി... രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു കിടക്കാന് വേണ്ടി ഞമ്മളെ റൂമിലേക്ക്‌ ചെന്നു...

വാതിൽ ക്ലോസ് ചെയ്തു അകത്തേക്ക് കേറിയതെ ഞമ്മക്ക് ഓർമ ഒള്ളു... മൂപ്പരെ ഡയലോഗ് കേട്ട ഞാൻ പകച്ച്‌ പണ്ടാരം അടങ്ങി... "ഇഷാ... നിനക്ക് സമ്മതം ആണെങ്കിൽ ഞമ്മളെ നഷ്ട്ടപെട്ടുപോയ ഫസ്റ്റ് നൈറ്റ്‌ ഇന്ന് ആഗോഷിചാലൊ... "🙄🤓😯 പടച്ചോനെ.... ഫസ്റ്റ് നൈറ്റുവോ... ഇങ്ങേരെ സ്നേഹം പിടിച്ചു പറ്റാൻ എന്തോരം കാര്യങ്ങൾ ആണ് ചെയ്തത്... ഇപ്പൊ മൂപ്പരെ സ്നേഹം കൊണ്ട് ഞമ്മളെ അക്കൗണ്ട്‌ ഫുൾ ആയി കിടക്കാണ് എന്ന് തോന്നുന്നു... ന്നാലും ഇത്രയൊന്നും ഞമ്മളോട് വേണ്ടായിരുന്നു... ഞമ്മൾ ചെറിയ കുട്ടി അല്ലേ... 😥 "ഇഷാ.... ഫസ്റ്റ് നൈറ്റ്‌ ആയാലോ ഇന്ന്..." ഇഷാ.. .എന്തെങ്കിലും പറഞ്ഞു രക്ഷപ്പെട്ടെ മതിയാകൂ.... ഹാ ഐഡിയ... 😎 "ഫസ്റ്റ് nighto.... അതെന്താ സാധനം... " "ദേ ഇഷാ കളിക്കല്ലേ.... ഒന്നു പോ അവിടെന്ന്... നിനക്ക് അറിയില്ലേ അത് എന്താ എന്ന്.... " "സത്യായിട്ടും എനിക്ക് അറിയില്ല... "

"ചുമ്മാ പറയല്ലേ... ഇതൊക്കെ അറിയാതവർ ഉണ്ടാവോ... " "ഞാൻ ഉണ്ടല്ലോ.. " ഞമ്മൾ നല്ല അന്തസ്സായി പറഞ്ഞു... അല്ലെങ്കിലും ഇങ്ങനെ അറിയില്ല എന്നൊക്കെയുള്ള കാര്യത്തിനു ഒക്കെ ഞമ്മക്ക് ഭയങ്കര അന്തസ്സാണ്....😉 "സത്യായിട്ടും നിനക്ക് അറിയില്ലേ... " "ഇല്ലാ എന്നല്ലേ പറഞ്ഞെ.... " "പടച്ചോനെ... ഇങ്ങനെ ഒരു സാധനത്തിനെ ആണല്ലോ എനിക്ക് ബെറ്റർ ഹാഫ് ആയി കിട്ടിയത്... " എന്നും പറഞ്ഞു മൂപ്പര് തലയിൽ കൈ വെച്ചു... "അതന്നെ.... എന്നെ പോലെ ഒന്നിനെ വൈഫ്‌ ആയി കിട്ടാൻ പുണ്യം ചെയ്യണം... " "പുണ്യം... ഹും... അപ്പൊ നിനക്ക് അങ്ങനെ പറഞ്ഞാൽ എന്താ എന്ന് അറിയില്ലല്ലേ....

അതേയ്....ഞമ്മളെ കല്യാണം കഴിഞ്ഞാൽ ഉണ്ടാവില്ലേ ഫസ്റ്റ് നൈറ്റ്‌ അതാണ്‌... " "കല്യാണം കഴിഞ്ഞാലൊ... അത് ഞമ്മൾത്‌ കഴിഞ്ഞില്ലേ... അന്ന് എന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വീണു... പൊട്ടി... അന്ന് ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞീലെ... പിന്നെ ഞമ്മളെ ഫസ്റ്റ് നൈറ്റ്‌ ഞാൻ ജനിച്ച രാത്രി ആയിരുന്നില്ലേ.... അത് കഴിഞ്ഞിട്ട് ഇപ്പൊ പതിനെട്ടു കൊല്ലo ആയീലെ... ഇനി എങ്ങനെയാ എനിക്ക് ഫസ്റ്റ് നൈറ്റ്‌ ഉണ്ടാവ...." "എന്റെ പോന്നോ.... നീ പോയി ഉറങ്ങിക്കോ...." എന്നും പറഞ്ഞു മൂപ്പര് താടിയിൽ കയ്യും വെച്ചു ഇരുന്നു... ഞമ്മക്ക് ആണേൽ ചിരി അടക്കി പിടിച്ചിട്ടു ശ്വാസം കിട്ടാത്ത പോലെ.... അതൊക്കെ ആ പഹയൻ വിശ്വസിച്ചു... അങ്ങനെ ഇന്ന് രാത്രി നടന്ന നാടകം ഓർത്തു ചിരിച്ചു ഞമ്മൾ നല്ല അന്തസായി ഉറങ്ങിയോ......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story