💝ഇഷാനിദ്💝: ഭാഗം 15

ishanid

രചന: SINU SHERIN

പിറ്റേന്ന് ഞമ്മളെ കെട്ടിയോൻ പറഞ്ഞ വാക്കുകൾ ഞമ്മക്ക് കൂടുതൽ സന്തോഷം ഉള്ളവയാക്കി..... "ഇന്ന് നീ കോളേജിലേക്ക്‌ പോവണ്ട.... ഞാൻ ഇന്ന് ഓഫീസിലേക്കും പോകുന്നില്ല ... നമ്മുക്ക് ഇന്ന് മുഴുവനുo പുറത്ത് കറങ്ങി നടക്കാം.. " പുറത്തേക്ക് കറങ്ങാൻ പോവേ... വ്വാാവ്വ്.... ഇട്ട് നൈസ്... ഞമ്മൾ കൊറേ ആയി വിജാരിക്കുന്നു പുറത്തേക്ക് ഒക്കെ ഒന്ന് കറങ്ങാൻ പോകണം എന്ന്... ഇന്നാണ് പഹയന്റെ തലയിൽ ബുദ്ധി ഉദിച്ചത്‌ എന്ന് തോന്നുന്നു.... ന്നാലും.... ഞമ്മൾ ഇന്ന് പൊളിക്കും.... മുത്തേ.... എന്ന് സ്വയം ഞമ്മളോട് തന്നെ പറഞ്ഞു വേഗം പണിയൊക്കെ തീർത്തു ഒരുങ്ങാൻ പോയി.... ഞമ്മൾ നല്ല അടാർ ലൂക്കിൽ ഒക്കെ ഒരുങ്ങി ഇറങ്ങി....അപ്പോയല്ലേ ഞമ്മളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു സന്തോഷ വാർത്ത കൂടി വന്നത്... ഞങ്ങൾ ഇന്ന് കാറിൽ അല്ല പോകുന്നത് ബുള്ളറ്റിൽ ആണ് എന്ന്.... എനിക്ക് വയ്യാ. .ഇന്നെന്റെ ദിവസം ആണ് എന്ന് വരെ തോന്നിപോയി.... "എന്ത് നോക്കി നിൽക്കാടി പെണ്ണെ... വന്നു കയറടി.... "

എന്നും പറഞ്ഞു ഞമ്മളെ കെട്ടിയോൻ വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ ഞമ്മൾ പോയി ബുള്ളെറ്റിൽ കേറി.... അങ്ങനെ ഞങ്ങളെ യാത്ര തുടർന്നു....കേറിയത്‌ മുതൽ ഞമ്മൾ ഇതുവരെ കമ എന്നൊരക്ഷരം മിണ്ടീട്ടില്ല.... സാധാരണ ഞമ്മൾ ഒരു നേരം പോലും വെറുതെ ഇരിക്കൂലാ...ചുമ്മാ... കള കള എന്ന് വായ ഇട്ട് അലക്കി കൊണ്ടിരിക്കും... ഇതിപ്പോ ആദ്യമായിട്ട് ബുള്ളെറ്റിൽ കേറുന്ന എക്സയ്ട്ട് കൊണ്ട് ആണെന്ന് തോന്നുന്നു.... ഞമ്മക്ക് ഒന്നും വായയിൽ നിന്നും വരുന്നില്ല.... "എന്താ പെണ്ണെ.... നിന്റെ നാവ് നീ ആർക്കെങ്കിലും കടം കൊടുത്തോ... അല്ല... ഇന്ന് ശബ്തം ഒന്നും പുറത്തേക്ക് വരുന്നില്ല.... അല്ലെങ്കിൽ നിന്റെ വായ ഒന്ന് അടക്കാൻ ഞാൻ നേർച്ച വല്ലതും ചെയ്യണമായിരുന്നു.... " മൂപ്പര് അത്രയും പറഞ്ഞു നിർത്തിയപ്പോൾ ഞമ്മളെ നാവ് എന്റെ അടുത്തു തന്നെ ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി.... നാവ് പുറത്തേക്ക് ഇട്ട് മൂപ്പർക്ക് സൈഡ് മിററിൽ കൂടി കാണിച്ചു കൊടുത്തു... "ഹോ.... സമാധാനം... അത് അവിടെ തന്നെ ഉണ്ട് ല്ലേ... പിന്നെ എന്താ നീ ഒന്നും മിണ്ടാത്തെ... "

"അതോ.... ഞാൻ ഒരു കഥ പറഞ്ഞു തരാം... അത് കേട്ടാൽ ഇങ്ങൾ എന്നെ കളിയാക്കരുത്... എന്റെ ജീവിത കഥയാണ് ട്ടോ.... " "ഇല്ലാ.... നീ പറ.... " "ഞാൻ പ്ലസ്‌ ടു പഠിക്കുന്ന കാലം.... ഞമ്മക്ക് ഈ ബുള്ളെറ്റ് എന്ന് വച്ചാൽ ജീവനായിരുന്നു.... പൊതുവേ ഈ ഗേൾസിന്റെ ഹീറോ ആണല്ലോ ബുള്ളെറ്റ്... അപ്പൊ ഞമ്മക്കും പെരുത്ത് ഇഷ്ട്ടം ആയിരുന്നു ബുള്ളെറ്റ്..... ഞാനും എന്റെ കസിൻ നജ്മയും പിന്നെ ഹുസ്നയും ആയിരുന്നു ഫ്രണ്ട്സ്... ഹുസ്ന നല്ല പണം ഉള്ള വീട്ടിലേ കുട്ടി ആയിരുന്നു.... സംഭവം അവൾ ഞങ്ങളെ ഫ്രണ്ട് ആണെങ്കിലും പണത്തിന്റെ പേരും പറഞ്ഞു പലപ്പോഴും ആളും തരവും നോക്കാതെ അവൾ ഞങ്ങളെ കളിയാക്കിയീട്ടുണ്ട്.... നജ്മക്ക് അത് കേൾക്കുമ്പോൾ ഭയങ്കര ദേഷ്യം വരും. അപ്പൊ നജ്മ അവളോട്‌ ചൂടാവുകയും ചെയ്യും...

ഞാൻ ചെറുപ്പം മുതലേ എനിക്ക് എത്ര സങ്കടം വരുന്ന കാര്യങ്ങൾ ആരു എന്നോട് പറഞ്ഞാലും കളിയാക്കിയാലും തിരിച്ചു ഒന്നും പറയില്ല.... കൂടുതൽ സങ്കടം വരുമ്പോൾ ആരും കാണാതെ ഇരുന്നു കരയും.... അങ്ങനെ ഒരു ദിവസം ഞങ്ങൾ കോളേജ് വിട്ടു വീട്ടിലെക്ക് പോരാൻ വേണ്ടി ബസ്‌ സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു... അപ്പൊയാണ് ഞങ്ങളെ മുന്പിൽ ഒരു ബുള്ളെറ്റ് വന്നു നിന്നത്...ബുള്ളെറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ എല്ലാരും നോക്കൂലെ....ഉഫ്ഫ്‌... ഒന്ന് നോക്കിയതെ ഓർമ ഒള്ളു .... അത്രക്കും പൊളിയായിരുന്നു ആ ബുള്ളെറ്റ്... ആ ബുള്ളെറ്റിന്ന്റെ മൊഞ്ച് നോക്കി നിൽക്കുമ്പോൾ ആണ് ഹുസ്ന പോയി അതിൽ കയറിയത്... ഇതെന്താപ്പോ കഥ എന്ന് വിചാരിച്ചു നിൽക്കുന്ന എനിക്ക് നജ്മയാണ് ആ സംഭവം പറഞ്ഞു തന്നത്.... അത് മറ്റാരും അല്ല ഹുസ്നയുടെ ആൾ ആണെന്ന് ... അവൾ എപ്പോയും അവളുടെ ഫാഹിസ് ഇക്കാനെ പറ്റി പറയുമായിരുന്നു.... നല്ല പണക്കാരന് ആണ് അവൻ.... വീട്ടിൽ ഒരുപാട് തവണ പിടിച്ചതാണ്...എന്നിട്ടും അവൾക്കു യാതൊരു പേടിയും ഇല്ല...

പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ഞങ്ങൾ അവളോട്‌ എങ്ങോട്ടാ പോയത്‌ എന്ന് ചോദിച്ചു... അപ്പൊ അവൾ കറങ്ങാൻ പോയതാണ് എന്ന് പറഞ്ഞു... അപ്പൊ എനിക്ക് ശെരിക്കും അവളോട്‌ അസൂയ തോന്നി.... എന്തൊരു ലക്കിയാണവൾ... ബുള്ളെറ്റിൽ കേറാൻ കഴിഞ്ഞല്ലോ.... അന്ന് ഞമ്മളെ തലയ്ക്കു ബുള്ളെട്ടിന്റെ ഭ്രാന്ത് പിടിച്ചത് കൊണ്ട് എന്റെ വിജാരം ആർകൊക്കെ ബുള്ളെറ്റ് ഉണ്ടോ അവരൊക്കെ ലക്കി ആണ് എന്നാണു.... "നീ എന്തൊരു ലക്കിയാണ് ഹുസ്ന.... നിനക്ക് ബുള്ളെറ്റിൽ കേറാൻ കഴിഞ്ഞില്ലേ.... ഞാനും കേറും... ഇൻ ഷാ അല്ലാഹ്... " "ഇതൊക്കെ എന്ത്... ഞാൻ ഒരുപാട് തവണ ബുള്ളെറ്റിൽ കേറീട്ടുണ്ട്... പക്ഷെ നിനക്ക് കേറാൻ പറ്റും എന്നെനിക്കു തോന്നുന്നില്ല... നീ ഒരു പാവപെട്ട ഫാമിലി അല്ലേ അപ്പൊ നിന്നെ കെട്ടിച്ചു വിടുന്നത് വല്ല ഓട്ടോ കാരനെ കൊണ്ടോ ബസ്‌ ഡ്രൈവറെ കൊണ്ടോ ആയിരിക്കും.... അപ്പൊ നിന്നെ ബുള്ളെറ്റ് നോക്കി കെട്ടിക്കാൻ പോവല്ലേ.... നിനക്ക് അതിൽ കേറാൻ ഒന്നും യോഗം ഇല്ല മോളെ... " സത്യം പറഞ്ഞാൽ അവളുടെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി....

അവൾക്കു അതൊരു തമാശയായി തോന്നിയത് ആണെങ്കിലും എനിക്ക് അത് ശെരിയാണ് എന്ന് തോന്നി... പണക്കാർക്ക് പണക്കാർ... പാവപെട്ടവര്ക്ക് പാവപെട്ടവർ.... ഇതായിരുന്നു പിന്നെ എന്റെ ചിന്താ.... പക്ഷെ ഞാൻ ചിന്തിച്ചത് എല്ലാം തെറ്റായിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി.... കുറെ കാലം ആയിട്ടുള്ള എന്റെ ആഗ്രഹം ആയിരുന്നു ബുള്ളെറ്റിൽ കേരണം എന്ന്.... ഒരിക്കലും നടക്കൂല എന്ന് കരുതിയതായിരുന്നു... അപ്പൊ ഇന്നത് നടന്നപ്പോൾ എന്തോ പെട്ടന്ന് എനിക്ക് വാക്കുകൾ ഒന്നും കിട്ടാതെയായി... " എന്നും പറഞ്ഞു ഞാൻ ഇക്കാന്റെ അടുത്തേക്ക് ഒന്നും കൂടെ നീങ്ങി ഇരുന്നു.... അപ്പൊ തന്നെ ഇക്ക എന്റെ കൈ എടുത്തു ഇക്കാന്റെ കൈകുള്ളിൽ ആക്കി.... അങ്ങനെ നീണ്ട നേരത്തെ യാത്രക് ശേഷം ബുള്ളെറ്റ് നിന്നത് ഒരു വലിയ മാള്ളിന്റെ മുന്പിൽ ആയിരുന്നു... അവിടെ ഇറങ്ങി മാളിന്റെ ഉള്ളിലേക്ക് കയറി....

ശെരിക്കും ഞമ്മൾ ഞെട്ടിപ്പോയി.... ഇതിൽ നിന്നുo ഞമ്മൾ എവിടേക് പോയാലും ഞമ്മളെ ആർക്കും കണ്ടുപിടിക്കാൻ കഴിയൂല..... അത്രയ്ക്ക് വലുപ്പം ഉണ്ട് അതിനു.... പോരാത്തതിന് നിറയെ ആളുകളും.... അപ്പൊ തന്നെ ഞമ്മൾ ഇക്കാന്റെ കൈ മുറുകെ പിടിച്ചു.... "ഇഷു.... ഇത് കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ... " "ഇവിടെ ഒളിച്ചുകളി കളിക്കാൻ പറ്റിയ സ്ഥലം ആണ്... എവിടെ പോയി ഒളിച്ചു നിന്നാലും ആരും കണ്ട്‌പിടിക്കില്ല.... " "എന്റെ ഇഷു.... ഇമ്മാതിരി ചളി വിടൽ നിർത്താറായില്ലേ നിനക്ക്... " "ഞാൻ സത്യം പറഞ്ഞതാണ്.... ഇങ്ങൾക്ക് ചളിയായി തോന്നിയത് എന്റെ തെറ്റാണോ...," "ഏയ്‌.... നിന്നോട് തര്കിച്ചു നിന്നാലെ.. അതിനെ നേരം കാണതോള്ളൂ.... നീ വാ... " എന്നും പറഞ്ഞു ഇക്ക നടക്കാൻ തുടങ്ങി... ഞമ്മളും ഇക്കാന്റെ ഒപ്പം തന്നെ.... നടക്കുന്നതിനിടയിൽ അതാണ്‌ ഇതാണ് എന്നൊക്കെ പറഞ്ഞു ഇക്ക എനിക്ക് ഓരോന്ന് കാണിച്ചു തരുന്നുണ്ടായിരുന്നു...

ഞമ്മൾ എല്ലാത്തിനും തലയാട്ടി ഓരോന്ന് വീക്ഷിചു നടന്നു.... "ഇക്കാ.... ഈ കടയുടെ ഓണർ ഭയങ്കര പിശുക്കൻ ആണ്... " "അതെന്താ... നീ അങ്ങനെ പറഞ്ഞെ... " "ഇത്രയും വലിയ മാൾ ഒക്കെ ഉണ്ടാക്കി എന്നത് ശേരിയ... പക്ഷെ ഇത് ഫുൾ ചുറ്റികറങ്ങുമ്പോഴേക്കും മനുഷ്യൻ മാരെ നടുഒടിയും.... അപ്പൊ അയാള്ക്ക് ഈ മാളിൽ ഒരു ഓട്ടോ എങ്കിലും വെക്കാമായിരുന്നു.... അങ്ങനെ ആണേൽ അതിൽ കയറി ചുറ്റിയാൽ പോരെ.... " അപ്പൊ ഇക്ക പെട്ടന്ന് നിന്നു എന്റെ മുഖത്തേക്ക് ഒന്ന് നോക്കി... അപ്പൊ തന്നെ ഞമ്മൾ പുരികം പൊക്കി എന്താ എന്ന് ചോതിച്ചു... "നീ ഞാൻ കരുതിയ പോലെ അല്ല... ആൽബെർറ്റ് ഐൻസ്റ്റണ് നേക്കാളും ബുദ്ധിയാനല്ലൊ... " "i know.... 😎" ഞമ്മൾ നല്ല അഭിമാനതിൽ പറഞ്ഞു... അപ്പോഴാണ്‌ ഒരു അന്നൌൻസ് കേട്ടത്... "ഹായ് ഫ്രണ്ട്സ്.... വെൽക്കം ടു ദിസ്‌ ഷോ... ആർക് വേണേലും പങ്ക് എടുക്കാം...." ആ അനൌൺസ് കേട്ട ഭാഗതേക് ഞങ്ങൾ രണ്ടുപേരും നോക്കി.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story