💝ഇഷാനിദ്💝: ഭാഗം 16

ishanid

രചന: SINU SHERIN

ആ അനൌൺസ് കേട്ട ഭാഗത്തേക്ക് ഞാനും ഷാനുക്കയും ഒരുമിച്ചു നോക്കി... ആ മാളിന്റെ ഒരു സൈഡിൽ ചുറ്റും ആളുകൾ കൂടിയിരിക്കുന്നു.... ആളുകൾ കൂടിയതിനു നടുക്കായി ഒരു സ്റ്റൈലിശ് ചെക്കൻ നിന്നും അനൌൺസ് ചെയ്യുന്നതാണ് ഞങ്ങൾ കേട്ടത്.... എന്താപ്പോ അവിടെ സംഭവം എന്ന് കരുതി ഞാനും ശാനുക്കയും അവിടേക്ക് പോയി... അപ്പോഴേക്കും വീണ്ടും ആ ചെക്കൻ അനൌൺസ് ചെയ്തു തുടങ്ങിയിരുന്നു.... "ഡിയർസ്.... നിങ്ങൾ എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത്‌ എന്തിനാണ് എന്ന് വെച്ചാൽ ഇവിടെ ഇപ്പൊ ഞാനൊരു തകർപ്പൻ ഗെയിം നടത്താന് പോവുകയാണ്.... ഇഷ്ട്ടമുള്ള ആർക് വേണമെങ്കിലുo ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.... ആ പങ്കെടുക്കുന്നവരിൽ ആരാണോ വിജയി യാവുന്നത്... അവരെ കാത്തിരിക്കുന്നത്‌ ഒരു തകർപ്പൻ ഗിഫ്റ്റ് ആണ്.... അപ്പൊ നമ്മളെ ഗെയിം എന്താ എന്ന് വെച്ചാൽ ഞങ്ങൾ പറയുന്ന ഓരോ ഫേമസ് സിങ്ങേര്സിന്റെ പാട്ടുകൾ നിങ്ങൾ പാടണം.... ഫോർ എക്സമ്പ്ലെ.... ചിത്ര.... അരികെ നിന്നാലും അറിയുവാൻ ആകുമോ സ്നേഹം....

ഇത്രയേ പണിയൊള്ളൂ.... ഞങ്ങൾ സിങ്ങർസിന്റെ നെയിം പറഞ്ഞു കഴിയുമ്പോഴേക്കും നിങ്ങൾ പാടി തുടങ്ങണം... ഈ ഗെയിം സിമ്പിൾ ആണ് ബട്ട്‌ ഇതിൽ വിജയിച്ചാൽ നിങ്ങളെ കാത്തിരിക്കുന്ന ഗിഫ്റ്റ് പവർഫുൾ ആണ്.... ആരാണോ പെട്ടന്ന് പെട്ടന്ന് പാടുന്നത് ദേ ആർ തി വിന്നെര്സ്.... അപ്പൊ ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പ്പര്യമുളള ചുന്ദരൻമാരും ചുന്ദരികളും പ്ലീസ് കo...... " എന്ന് പറഞ്ഞു അവൻ നിരത്തിയതും പിന്നെ കയ്യടിയുടെ ഒരു പൂരം ആയിരുന്നു..... ഞമ്മക്ക് ചെറുപ്പം മുതലേ പാടാനും പാട്ട് കേൾക്കാനും ഒരുപാട് ഇഷ്ട്ടാണ്....അപ്പൊ ഈ ഗെയിമിൽ പങ്കെടുക്കാൻ ഞമ്മക്കും വല്ലാത്ത ഒരാഗ്രഹം..... "ഇക്കാ.... സൂപ്പർ ഗെയിം അല്ലേ.... എനിക്കും പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്.... " "നീ അതിനു പാട്ട് പാടോ... " "അങ്ങനെ ഒന്നും പാടില്ല.... ന്നാലും ചെറുതായിട്ട്..... ഗെയിം എന്നൊക്കെ കേട്ടപ്പോൾ എനിക്കും ഒരാഗ്രഹം... "

"എന്നാൽ നീ എന്തായാലും ഈ പരിപാടിയിൽ പങ്കെടുക്.....കിട്ടും ഇൻ ഷാ അല്ലാഹ്... " ഇക്കാന്റെ ആ വാക്ക് കേട്ടതും ഞമ്മക്ക് കുറച്ചു എനർജി ഒക്കെ കിട്ടി.... അപ്പോഴാണ്‌ ഗെയിമിൽ പങ്കെടുക്കാനായി ഓരോ ആളുകൾ വരുന്നത് കണ്ടത്.... എല്ലാം എന്റെ പ്രായത്തിൽ പോലെയുള്ള ആളുകൾ.... അതോടെ കിട്ടിയ തുള്ളി എനർജി കൂടി പോയി കിട്ടി.... ഇനി ഇപ്പൊ പര്ടിസിപ്പെട്ട് ചെയ്യണോ... ഇപ്പൊ തന്നെ പത്തു പതിനഞ്ചു ആളുകൾ ഉണ്ട് മത്സരിക്കാൻ.... "ഇഷു... നീ എന്ത് നോക്കി നിൽക്കാ....പോകുന്നില്ലേ.... " "അതുപിന്നെ... ഇത്രയും ആളുകൾ ഉണ്ടാകുമ്പോൾ എനിക്കെന്തോ പേടി തോന്നാണ്...." "അതിനെന്തിനാ പേടിക്കുന്നെ.... ഇയ്യ്‌ അന്തസ്സായി തോറ്റു വാ.... " കണ്ടില്ലേ... പഹയൻ പറയുന്നേ... തോറ്റു വരാൻ.... മൂപ്പര് കൂടെയുണ്ടല്ലോ എന്ന ദൈര്യം ആയിരുന്നു ഇത്രയും നേരം ഉണ്ടായിരുന്നത്....

ഇപ്പൊ അതും പോയി കിട്ടി.. ചേരണം എങ്കിൽ പൈസ ഒന്നും കൊടുക്കണ്ടല്ലോ... തോറ്റാൽ ഞാൻ മാത്രം അല്ല വിജയിയാവുന്ന ഒരാൾ ഒഴിച്ച് ബാക്കി ഉള്ളവർ എല്ലാം തോല്ക്കില്ലേ ..... അപ്പൊ കൂട്ടിനു ആൾക്കാരുണ്ട്... പിന്നെ എന്തിനാ പേടിക്കുന്നെ.... ഞമ്മൾ ആ ദൈര്യം വെച്ചു ഗെയിമിൽ പര്ടിസിപട്ട് ചെയ്യാൻ പോയി....അവിടെ ചെന്നു നിന്നപ്പോൾ ഞമ്മളെ ഹൃദയം വെടികെട്ടിനേക്കാളും ഉറക്കെ മിടിക്കാൻ തുടങ്ങി.... ഇത്രയൊക്കെ ശബ്ദം ഉണ്ടോ ഹൃദയ മിടിപ്പിന് എന്ന്‌ വരെ ഞമ്മൾ സംശയിച്ചു... ഞമ്മളെ ചിന്തകളെ വെട്ടിമാറ്റികൊണ്ട് വീണ്ടും ആ ചെക്കൻ സംസാരിച്ചു തുടങ്ങിയിരുന്നു.... "നമ്മുടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഒരുപാട് സുന്ദരൻമാരും സുന്ദരികളും എത്തിയിരിക്കാണ്....ഈ കൂട്ടത്തിൽ ആരാണ് ആ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി എന്നെ നമ്മൾക്ക് അറിയില്ല.... എന്തായാലും എല്ലാരുടെയും മുഖഭാവം കണ്ടിട്ട് എല്ലാരും വിജയിയാവോ എന്ന്‌ വരെ എനിക്ക് ഡൌട്ട് ഉണ്ട്... " എന്ന്‌ ആ ചെക്കൻ പറഞ്ഞതും പിന്നെ കയ്യടിയുടെ ഒരു മേളം ആയിരുന്നു... പക്ഷെ ഞമ്മക്ക് മാത്രം വലിയ വിഷയം ഉണ്ടായിരുന്നില്ല.....

ഓ പിന്നെ.... ഇതൊക്കെ ഞമ്മൾ എത്ര കണ്ടതാണ്...ഇത്‌ ഇവരുടെ സ്ഥിരം പരിപാടിയാണ് മത്സരിക്കാൻ വന്നവരെ ചുമ്മാ ഇങ്ങനെ പൊക്കി പറയാ.... അങ്ങനെ കുറച്ചു നേരത്തെ ഓന്റെ പ്രസങ്കതിനു ശേഷം ഗെയിം ആരംഭിക്കാൻ പോവാണ് എന്ന്‌ പറഞ്ഞു..... അതുവരെ ഓൾഡ്‌ സിനിമ സോങ്ങ്സ് പോലെ മിടിചിരുന്ന ഞമ്മളെ ഹൃദയം ഡിജെ റിമിക്സ് ന്റെ പോലെ മിടിക്കാൻ തുടങ്ങി . .... ഒരൊർതരേയും വരിവരിക് നിർത്തി... ഞമ്മൾ ഞമ്മളെ കെട്ടിയോന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞമ്മക്ക് all the best തന്നു ഞമ്മക്ക് നേരെ സൈറ്റ് അടിച്ചു കാണിച്ചു തന്നു... അപ്പൊ അറിയാതെ തന്നെ ഞമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... "അപ്പൊ നമ്മുടെ ഗെയിം സ്റ്റാർട്ട്‌ ചെയ്യാണ്..... ഓക്കേ.... ദ ....ഫസ്റ്റ്... ഫസ്റ്റ് സിങ്ങർ ഈസ്‌..... " ഞമ്മൾ എല്ലാം നല്ല ആകാംഷയോടെ നോക്കി നിൽക്കാൻ.... ഈ പഹയൻ ആണെങ്കിൽ ഫസ്റ്റ്... ഫസ്റ്റ് എന്ന്‌ പറഞ്ഞു കളിക്കാൻ....

"ദ.... ഫസ്റ്റ് സിങ്ങർ ഈസ്‌... ദ അമെസിംഗ് and വണ്ടർഫുൾ സിങ്ങർ... ശ്രേയ ഘോഷൽ.... " "കണ്ണൊണ്ട് ചൊല്ലണ്.....മിണ്ടാണ്ട് മിണ്ടണ്....പുന്നാര പനതത്ത ദൂരെ.... " എല്ലാരുo ആകാംഷയോടെ ഓരോ ആളുകളെയും നോക്കുകയാണ്.... അപ്പോഴാണ്‌ ഈ വരികൾ ഞമ്മളെ കാതിൽ വന്നു പതിഞ്ഞത്‌.... അത് കാതിൽ വന്നു പതിഞ്ഞതിനെക്കൾ ഞമ്മളെ വായിൽ നിന്നാണ് ആ വരികൾ ഉതിർ ന്നു വീണത്‌ എന്നറിഞ്ഞപ്പോൾ ഞമ്മൾ അതിലേറെ ഞെട്ടി..... എല്ലാരും ഞമ്മളെ മുകത്തെക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ട്.... "വ്വാാവ്വ്... നൈസ്.... നമ്മടെ ഫസ്റ്റ് സോങ്ങ് പാടിയിരിക്കുന്നത് ഈ നിൽക്കുന്ന കുട്ടിയാണ്.... പ്ലീസ്‌ ടെൽ മി യുവർ നൈസ് നെയിം... " എന്നെ ചോദിച്ചു ആ ചെക്കൻ മൈക്ക് ഞമ്മക്ക് നേരെ നീട്ടിയതും... ഞമ്മൾ "💝ഇഷാനിദ് 💝 "എന്ന് നല്ല അന്തസ്സായി പറഞ്ഞു....

എന്നിട്ട് ഞമ്മൾ ഇടo കണ്ണിട്ടു ഞമ്മളെ കെട്ടിയോനെ ഒന്ന് നോക്കി മൂപ്പര് പുഞ്ചിരിച്ചു കൊണ്ട് ഞമ്മളെ നോക്കി നില്ക്കുന്നുണ്ട്.... "ഓക്കേ....ഇനി അടുത്ത സോങ്ങ് ആരാണ് പാടുക എന്ന് നോക്കാം...ദ നെക്സ്റ്റ് സിങ്ങർ ഈസ്‌.... വിജയ് യേശുദാസ്.... " "തെളിമാനം മഴവില്ലിൻ നിറമനിയും നേരം... നിറമാർന്നോരു കനവെന്നിൽ തെളിയുന്ന പോലെ.... " ആരും ഞെട്ടണ്ട.... അത് പാടിയതും ഞമ്മലാണ്‌.... പ്രേമം ഫിലിം ഇറങ്ങിയപ്പോൾ ഞമ്മക്ക് ആ ഫിലിം ജീവനായിരുന്നു.... പിന്നെ ആ ഫിലിം ഇപ്പോയും ടീവിയിൽ വരൽ തുടങ്ങിയപ്പോൾ അതിനോട് ഒരു ചടപ്പായിരുന്നു.... ഇപ്പോയല്ലേ അതിന്റെ ഒരു ഗുണം വന്നേ..... പിന്നീട് ആ പഹയൻ പറഞ്ഞത് ഞമ്മളെ ഫവൗരിറ്റെ സിങ്ങർ arijit singh നെയാണ്.... "chale aao paass mere thoda aur.... Thoda aur...Thoda aur..." ആരെ കിട്ടിയില്ല എങ്കിലും arijit singh ന്റെ പാട്ട് പൊളിക്കണം എന്ന് കരുതിയത് ആയിരുന്നു... പക്ഷെ പെട്ടന്ന് arijit നെ പറഞ്ഞപ്പോൾ എല്ലാ പാട്ടും തൊണ്ടയിൽ കുടുങ്ങി കിച്ച്... കിച്ച് പറഞ്ഞു നിൽക്കാൻ... പുറത്തേക്ക് വരുന്നില്ല..

.. വിരാട്ട് കോഹ്ലിയേ വിളിച്ചു വിക്ക്സ് മിട്ടായി തിന്നാൻ നേരം ഇല്ലാത്തത് കൊണ്ട് ഞമ്മൾ വിളിച്ചീലാ... അല്ലെങ്കിൽ ഞാൻ വിളിക്കാൻ കാത്തു നില്ക്കല്ലേ മൂപ്പര് വിക്ക്സ് മിട്ടായിയുമായി വരാൻ... 😜 മണികുട്ടി ഓടികൊണ്ടിരിക്കുകയായത്‌ കൊണ്ട് ഞമ്മക്ക് ടൈം വേസ്റ്റ് ആക്കാൻ ഇല്ല... അപ്പൊ തൊണ്ടയിൽ നിന്നും പുറത്തേക്ക് ചാടി മറിഞ്ഞു വന്ന പാട്ട് പാടിയതാണ്.... അങ്ങനെ നീണ്ട നേരത്തെ ഗെയിമിന് ശേഷം ഞമ്മക്ക് തന്നെ വിജയം അടിച്ചു... അത് പിന്നെ ഇഷ എവിടെയുണ്ടോ അവിടെ വിജയം ഇല്ലേ... ആ ചെക്കൻ ഞമ്മളെ പറ്റി ഇല്ലാത്തത് വരെ പൊക്കി പറയുന്നത് കേട്ടപ്പോൾ ഞമ്മക്ക് സത്യം പറഞ്ഞാൽ സഹതാപം തോന്നി.... ശ്വാസം പോലും വിടാതെ ഓന്റെ തൊണ്ട കീറിയുള്ള വർത്താനം കേട്ട് ഒരു പെപ്സി വേടിച്ചു കൊടുത്താലോ എന്ന് വരെ തോന്നി ..... അങ്ങനെ ഞമ്മളെ പുകയ്തിയുള്ള ഓന്റെ പറച്ചിൽ ഒക്കെ കഴിഞ്ഞു ഞമ്മക്ക് ഉള്ള ഗിഫ്റ്റ് ഓൻ പറഞ്ഞതും ഞമ്മൾ ഞെട്ടിതരിച്ചു പോയി........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story