💝ഇഷാനിദ്💝: ഭാഗം 17

ishanid

രചന: SINU SHERIN

അങ്ങനെ നീണ്ട നേരത്തെ ഗെയിമിനു ശേഷം ആ വിജയം ഞമ്മക്ക് തന്നെ കിട്ടി... അതിലേറെ ഞമ്മളെ നീണ്ട നേരത്തെ കാത്തിരിപ്പിന് ശേഷം അവൻ ഞമ്മക്ക് ഉള്ള സമ്മാനം പറഞ്ഞതും ഞമ്മളെ ബോധം പോയീലാ എന്നെ ഒള്ളു.... 'ഞമ്മക്കും ഞമ്മളെ കെട്ടിയോൻക്കും ഒരു ഹണി മൂണ് ട്രിപ്പ്‌ അതും ബംഗ്ലോരിലേക്ക്‌.... ' കേട്ടത് വിശ്വസിക്കാൻ ആവാതെ ഞമ്മൾ ഞെട്ടിപോയി...ഇതാണോ നേരത്തെ ആ പഹയൻ പറഞ്ഞ പവർഫുൾ പ്രൈസ്.... എന്തായാലും ഞമ്മൾ നല്ല ഹാപ്പി ആണ്... ബംഗ്ലോർ ഡയസ് എന്ന മൂവി കണ്ടതിനു ശേഷം ഞമ്മളെ ഡ്രീമിൽ ഒന്നായിരുന്നു ബംഗ്ലോർ.... ഇന്നിപ്പോ അവിടേക്ക് പോവാനും ഒരു അവസരം കിട്ടിയിരിക്കുന്നു... ഞമ്മക്ക് നിന്നിടത്‌ നിന്നും 'ദിൽബർ ദിൽബർ' ഡാൻസ് കളിക്കാൻ തോന്നി... പക്ഷെ ആളുകൾ എന്താ ഞമ്മളെ പറ്റി വിജാരിക്ക എന്ന് കരുതി ഞമ്മൾ അടങ്ങി ഒതുങ്ങി പുഞ്ചിരിച്ചു നിന്നു..... ഞമ്മളെ കെട്ടിയോനെ ഇടo കണ്ണിട്ടു വലിയ അഭിമാനതിൽ ഞമ്മൾ നോക്കിയപ്പോൾ മൂപ്പര് ആരോടോ ഫോണിൽ സംസാരിക്കാണ്....

കുറെ നേരം അഭിമാനവും തോളിൽ ഏറ്റി നിൽക്കാൻ വയ്യാതത് കൊണ്ട് ഞമ്മൾ അപ്പൊ തന്നെ നേരത്തെ പോലെ ആ ചെക്കനെ നോക്കി പാവത്തെ പോലെ പുഞ്ചിരിച്ച് നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ചിലരൊക്കെ വന്നു ഞമ്മക്ക് കന്ഗ്രട്സ് പറഞ്ഞു ഷേക്ക്‌ ഹാൻഡ്‌ തന്നു....ചിലർ ഞമ്മളോട് പൊളിച്ചു എന്ന് പറഞ്ഞുo കൈ തന്നു.... പക്ഷെ ചില ജാഡ തെണ്ടികൾ ഞമ്മളെ മൈന്ഡ് പോലും ചെയ്യാതെ ഞമ്മക്ക് നേരെ ഒരു ലോഡ് പുച്ഛം വിതറി ഒറ്റ പോക്ക്.... ഞമ്മൾ പിന്നെ ആ പുച്ഛങ്ങൾ ഒന്നും വാരി എടുക്കാൻ നില്ക്കാതെ ഞമ്മളെ കെട്ടിയോന്റെ അടുത്തേക്ക് പോയി... 'ഇഷു... ഇയ്യ്‌ പൊളിച്ചു... ഒരു സംഭവം ആണല്ലോ...നിന്നെ കുറിച്ച് ഞാൻ ഇത്രയൊന്നും വിജരിച്ചില്ല.... നീ ആൾ കോള്ളാലോ... ' എന്നൊക്കെ ഞമ്മളോട് മൂപ്പര് പറയും എന്ന് കരുതി അന്തസ്സ്‌ കൈ വിടാതെ മൂപ്പരെ അടുത്തു പോയി കാലു പൊന്തിച്ചു ഒന്നും കൂടി പൊങ്ങി നിന്നു....

പക്ഷെ ഞമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പഹയൻ ഫോണിൽ തോണ്ടി ഞമ്മളോട്... "പോവല്ലേ... " എന്ന്... ഇത് പോരെ ഞമ്മളെ ഹൃദയം പൊട്ടി അരിപ്പൊടി പോലെ ആവാൻ... എന്തൊക്കെ പ്രതീക്ഷിച്ചിട്ടാണ് മൂപ്പരെ അടുത്തേക്ക് വന്നത്.... ഒന്നും പറയണ്ട ഒരു കന്ഗ്രട്സ് എങ്കിലും പറഞ്ഞൂടെ... എല്ലാം കൂടി ആലോചിചപ്പോൾ ഞമ്മക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു.... ഞമ്മൾ അപ്പൊ തന്നെ മൂപ്പരെ അടുത്തു പോയി പോവാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി കാറിൽ കയറി ഇരുന്നു.. പോകുന്ന വഴിക്ക് ഞമ്മളും മൂപ്പരും ഒന്നും മിണ്ടിയില്ല.... ഞമ്മൾ ആ കാറിലെ ഇല്ല എന്ന രൂപത്തിൽ പുറത്തേ കാഴ്ചകൾ ഒക്കെ നോക്കി നിന്നു..... കുറെ നേരതിനു ശേഷം ഒരു റസ്റ്റോറന്റിൽ മൂപ്പര് കാർ നിർത്തി ഇറങ്ങാൻ പറഞ്ഞു.... ഞമ്മൾ മൈൻഡ് ഒന്നും ചെയ്യാതെ എനിക്ക് ഇറങ്ങാൻ ഒക്കെ അറിയാം എന്ന രൂപത്തിൽ ഇറങ്ങി...

അല്ല പിന്നെ... 😏 അങ്ങനെ ഫുഡ്‌ കഴിക്കാന് വേണ്ടി ഒരു ടേബിലിൽ ഞങ്ങൾ സ്ഥാനം ഉറപ്പിച്ചു... മെനു കാർഡ്‌ എടുത്തു നോക്കിയ ഞമ്മൾ ശെരിക്കും ഞെട്ടി... ഒക്കെ ഞമ്മക്ക് അറിയാത്ത ഫുഡ്‌... പേര് പോലും ഞമ്മൾ ഇതുവരെ കേട്ടിട്ടില്ല...ആ പേര് ഒക്കെ വായിച്ചപ്പോൾ എന്ത് നല്ല പേരുകൾ... കുട്ടി ജനിക്കുമ്പോൾ ഇടാം എന്ന് കരുതി ഞമ്മൾ ഒരു പേര് നോക്കി വെച്ചു.... ഞമ്മൾ ഹോട്ടലിന്റെ ചുറ്റു പാടും ഒന്ന് നോക്കിയപ്പോൾ ഒക്കെ വലിയ വലിയ സെറ്റപ്പ് കാർ... ചുണ്ടിൽ ഒക്കെ ലിപ്സ്ടിക് ഒക്കെ ഇട്ട് മുടി മുഴുവൻ തട്ടത്തിൻ ഉള്ളിലൂടെ പുറത്തേക്ക് ഇട്ട് നല്ല അടാർ ലുക്കിൽ വന്നവർ... മെനു കാർഡിലെ ഒരു ഫുഡ്‌ പോലും ഞമ്മക്ക് അറീല എങ്കിലും ജാഡ കുറക്കാൻ പാടില്ലല്ലോ... അതുകൊണ്ട് തന്നെ ഞമ്മൾ ഓരോ ഫുഡും നോക്കി ഇത് വേണ്ട... എന്ന രീതിയിൽ മുഖം തിരിച്ചു ആ മെനു കാർഡിലേക്കും നോക്കി ഇരുന്നു.... ഇടയ്ക്കു ഇടo കണ്ണിട്ടു ഞമ്മളെ കെട്ടിയോൻ മഹാനെ നോക്കിയപ്പോൾ എന്നെ നോക്കി ചിരിക്കാണ് പഹയൻ.... മൂപ്പർക്ക് ഇതൊന്നും അറിയണ്ടല്ലോ...

സാധാ ഒരു ഹോട്ടലിൽ കയറിയാൽ മതിയായിരുന്നു.... ഇതിപ്പോ ഒന്നും അറിയില്ലെങ്കിലും അറിയുന്ന പോലെ നടിക്കണo.... പക്ഷെ ഞമ്മൾ ആരാ മോൾ മൂപ്പർക്ക് തിരിച്ചു ഒരു ചിരി പോലും കൊടുക്കാതെ മെനു കാർഡിലേക്ക്‌ തന്നെ നോക്കി ഇരുന്നു.... മൂപ്പർക്ക് അറിയാം ഞമ്മക്ക് ഇതിലെ ഒരു ഫുഡ്‌ പോലും അറിയില്ല എന്ന്... എന്നാലും ജാഡ കുറക്കാതെ അതിലേക്കു തന്നെ ഒക്കെ അറിയുന്ന പോലെ നോക്കി നിന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ഫുഡ്‌ ഓർഡർ ചെയ്യാനുള്ള ആൾ വന്നു.... "ഇഷു.... നിനക്ക് ഇഷ്ട്ടമുള്ളത് എന്താ എന്ന് വെച്ചാൽ ഓർഡർ ചെയ്..." പെട്ടല്ലോ... പടച്ചോനെ.... അല്ല പെടുത്തിയതാണ്....കണ്ടില്ലേ നോക്കി കളിയാക്കി ചിരിക്കുന്നെ... എന്ത് ഒലക്കയാ ഞമ്മൾ ഇതിൽ നിന്നും ഓർഡർ കൊടുക്കാ....😥 ഹാ ഐഡിയ.... നിങ്ങളെ ചിരി ഒക്കെ ഞാൻ കാണിച്ചു തരാട്ടോ....

ഈ ഇഷയേ കല്യാണം കഴിക്കുന്നതിനു മുൻപ് നിങ്ങൾ ഒരു കാര്യം അറിഞ്ഞില്ല.... ഞാൻ ഐഡിയ സിം ആണ് ഉപയോഗിച്ചിരുന്നത് എന്ന്.... An idea can change your life എന്നാണു മോനെ.... ഇപ്പോയാണ് അഭിഷേക് ബച്ചന്റെ വാക്ക് കൊണ്ടൊരു ഉപയോഗം വന്നത്..... "ഇക്കാ... ഇങ്ങൾ കഴിക്കുന്നതല്ലെ ഞാനും കഴിക്കാറോള്ളൂ.... ഇങ്ങളെ ഇഷ്ട്ടം ആണ് എന്ടെയും ഇഷ്ട്ടം... അതുകൊണ്ട് ഇങ്ങൾ ഓർഡർ ചെയ്‌താൽ മതി എനിക്കുള്ള ഫുഡും..." അപ്പൊ മൂപ്പര് ഇതൊക്കെ എപ്പോ എന്ന രീതിയിൽ മൂപ്പരെ രണ്ടു ഉണ്ട കണ്ണും പുറത്തേക്ക് തള്ളി ഞമ്മളെ നോക്കുന്നുണ്ട്.... ഓർഡർ വേടിക്കാൻ വന്ന ചെക്കൻ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി ചിരിക്കുന്നുണ്ട്.... ഞമ്മൾ അവൻ നേരെ ഒരു വളിഞ്ഞ ചിരി ചിരിച്ചു കൊടുത്തു ടേബിലിൽ ഇരുന്ന വെള്ളം എടുത്തു കുടിക്കാൻ തുടങ്ങി... മൂപ്പര് എന്തൊക്കെയോ വായിൽ കൊള്ളാത്ത പേരൊക്കെ അവനോടു പറഞ്ഞു.... അവൻ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്കുള്ള ഫുഡുമായി വന്നു....സംഭവം ഞമ്മൾ ഇതുവരെ കാണാത്തത് ആണേലും തിന്നു തുടങ്ങിയപ്പോൾ ഞമ്മക്ക് വല്ലാതെ അതങ്ങട്ട് ഇഷ്ട്ടപെട്ടു....

ശെരിക്കും അത്രക്കും സൂപ്പർ ആയിരുന്നു ആ ഫുഡ്‌... ഞമ്മൾ അതൊക്കെ നല്ല ആസ്വദിച്ചു കഴിക്കുന്ന ഇടയിൽ മൂപ്പര് ഞമ്മളോട് ചോദിച്ചു " നിന്റെത് കഴിഞ്ഞോ... ഞാൻ വാഷ്‌ റൂമിലേക്ക്‌ പോകട്ടെ... " എന്ന് .....പക്ഷെ ഞമ്മളത്‌ കേൾക്കാത്ത പോലെ ഫുഡിലേക്ക്‌ തന്നെ കോൺസെന്ററേറ്റ് ചെയ്തിരുന്നു... എനിക്കറിയാം എന്റെതും കൂടി കഴിഞ്ഞിട്ടെ മൂപ്പര് പോകുകയൊള്ളൂ എന്ന്.... പക്ഷെ ഞമ്മളെ പ്രതീക്ഷയേ തകിടം മറിച്ചു കൊണ്ട് മൂപ്പര് അവിടെന്ന് എണീറ്റു പോയി... അപ്പൊ ഞമ്മക്ക് മൂപ്പരോട് ഭയങ്കര ദേഷ്യം വന്നു....മൂപ്പരെ പറഞ്ഞിട്ടും കാര്യം ഇല്ല... ഞാനല്ലേ മൈൻഡ് ചെയ്യാതെ ഇരുന്നെ.... അങ്ങനെ ഞമ്മൾ ആസ്വദിച്ചു കഴിക്കുന്നതെല്ലാം ഒഴിവാക്കി വേഗം ഒന്ന് കഴിഞ്ഞാൽ മതി എന്ന് കരുതി വേഗം വേഗം കഴിച്ചു.... അങ്ങനെ ഫുഡിന് എതിരെയുള്ള ഞമ്മളെ നീണ്ട നേരത്തെ പോരാട്ടതിനു ശേഷം ഞമ്മൾ ടേബിലിൽ നിന്നും എണീറ്റു വാഷ്‌ റൂമിനെ ലക്ഷ്യമാക്കി നടന്നു... അപ്പോയെക്കും മൂപ്പര് അവിടെന്ന് ഇറങ്ങി വരുന്നത് കണ്ടു.....

"നീ വേഗം വാഷ്‌ ചെയ്തു വാ... ഞാൻ പുറത്തുണ്ടാകും... " ഇതെന്താപ്പോ ഞമ്മളെ വല്ല അന്യരെ പോലെ കാണുന്നെ.... എനിക്ക് ആകെപ്പാടെ സങ്കടവും ഒപ്പം ദേഷ്യവും വന്നു... ഇനി ഞാൻ ഒന്നും മൂപ്പരോട് മിണ്ടില്ല.... എന്നോട് എന്തെങ്കിലും ആവിശ്യം പറഞ്ഞു വരട്ടെ... അപ്പൊ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്... അങ്ങനെ മൂപ്പരോട് ഒന്നും മിണ്ടില്ല എന്നൊക്കെ മനസ്സിൽ ധൃട പ്രതിക്ഞ എടുത്തു കൈ കയുകി ഞമ്മൾ തിരിഞ്ഞതും... പിറകിൽ ഞാൻ വീണ്ടും കണ്ടു ആ മുഖം.... "ഷിഹാബ്... " "അതെടി..ഞാൻ തന്നെ... അപ്പൊ നീ എന്നെ മറന്നിട്ടില്ലല്ലോ .. ഹോ... സമാധാനം.... " ഞാൻ അവന്റെ വാക്ക് കേൾക്കാതെ പുറത്തേക്ക് പോവാന്ന് നിന്നതും അവൻ എന്റെ മുന്പിൽ കയറി നിന്നു.... "ശിഹാബ്...മാറി നിൽക്.. എനിക്ക് പോകണം.... " "മാറി നില്ക്കാം... പക്ഷെ അതിനു മുൻപ് എനിക്ക് നിന്നെ ശെരിക്കും ഒന്ന് കാണണം.... നീ ഇപ്പൊ പണ്ടത്തേക്കാൾ ഒന്നും കൂടി മൊഞ്ചത്തി ആയിട്ടുണ്ടല്ലോ .. " "ശിഹാബ്... എനിക്ക് നിന്റെ ഈ വാക്കുകൾ കേള്ക്കാൻ ഒന്നും സമയം ഇല്ലാ.... മാറി നിൽക്...."

"അയ്യോ... ഞാൻ അതങ്ങ് മറന്നു.... നിന്ടെ കല്യാണം കഴിഞ്ഞല്ലോ ല്ലേ...." ഒരു പരിഹാസ രൂപേണ അവൻ എന്നോട് അത് ചോദിച്ചതും ഒരു തുറിച്ചു നോട്ടം ആയിരുന്നു ഞാൻ അവൻ കൊടുത്തത്.... "എന്നെ ഇങ്ങനെ നോക്കല്ലേ പെണ്ണെ.... ഞാൻ കണ്ടു....അവനെ.... ഷാനിദ് അഹമെദിനേ..... നിനക്ക് ചേർന്നവന് തന്നെയാണ്....എന്താ മൊഞ്ച്.... നിനക്ക് ഇപ്പൊ എല്ലാം ഇല്ലേ.... നല്ലൊരു കുടുംബം.... ഭര്ത്താവ്.... പണം.... എല്ലാം നിനക്കുണ്ട്.... പക്ഷെ നീ ഒന്ന് ഓർത്തോ ഇതെല്ലാം കുറച്ചു ദിവസം കൂടിയേ നിന്ടെ അടുത്തു ഉണ്ടാകൂ..... അത് കഴിഞ്ഞാൽ.... ബും.... എല്ലാം... എല്ലാം നിന്നെ വിട്ടു പോകും.... പിന്നെ ഈ ഇഷാ ശിഹാബിന്റെ കാൽ ചുവട്ടിൽ വന്നു താമസിക്കേണ്ടി വരും ..... " എന്നും പറഞ്ഞവൻ എന്നെ നോക്കി ചിരിച്ചു.... ആ ചിരിയിൽ എന്റെ എല്ലാ ദൈര്യവും ചോര്ന്നു പോയി.... എനിക്കറിയാം ശിഹാബ് ആഗ്രഹിച്ചത് എല്ലാം അവൻ സ്വന്തമാക്കും.... അതിനു വേണ്ടി എന്തും അവൻ ചെയ്യും....

ഇനി അവൻ പറഞ്ഞപോലെ..... നോ....പാടില്ല .. ഓരോന്ന് ആലോചിച്ചു സ്വബോധം വന്നപ്പോഴേക്കും ശിഹാബ് എന്നോരാൾ എന്റെ അരികിൽ ഇല്ലായിരുന്നു.... ഞാൻ വേഗം മുഖം കഴുകി കാറിൽ കയറി ഇരുന്നു... യാത്രയിൽ ഉടനീളം ഞാൻ ഒന്നും മൂപ്പരോട് സംസാരിച്ചില്ല... തിരിച്ചു എന്നോടും... കുറച്ചു നേരത്തെ മൌനത്തിനു ശേഷം മൂപ്പര് തന്നെ സംസാരിക്കാൻ തുടങ്ങി... "ഇഷു... ഇനി നമ്മൾ എവിടേക്ക പോകുന്നത് എന്ന് നിനക്ക് അറിയോ... " സത്യം പറഞ്ഞാൽ വലിയ ആൾക്കാരെ പോലെ കാറിൽ വന്നു ഇരുന്നു എന്നുള്ളത് ശേരിയ... പക്ഷെ ഇനി എവിടേക്ക പോകുന്നത് എന്ന് ഞമ്മക്ക് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു.... അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും ഞമ്മളത്‌ മൂപ്പരോട് ചോദിച്ചില്ല... നേരത്തെ എന്ത് സന്തോഷത്തിൽ ആണ് ഞമ്മൾ മൂപ്പരെ അടുത്തേക്ക് വന്നത്... അപ്പൊ എന്തൊരു ജാഡയായിരുന്നു... ഇനി കുറച്ചു നേരം ഞമ്മളും ജാഡ കാണിക്കും... ഞമ്മൾ അപ്പൊ തന്നെ എനിക്ക് അറിയാൻ താല്പ്പര്യം ഇല്ലാ എന്ന രീതിയിൽ സീറ്റിൽ കണ്ണും അടച്ചു കിടന്നു.....

.ഞമ്മൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു... പിന്നെ മൂപ്പരെ ഒച്ചയൊന്നും പുറത്തേക്ക് വന്നിട്ടില്ല.... ഞമ്മളെ ആരോ തട്ടി വിളിക്കുന്ന ശബ്ദം കെട്ടാണ് ഞമ്മൾ കണ്ണ് തുറന്നത്.... "എന്തൊരു ഉറക്കാ.... എണീക്ക്... സ്ഥലം എത്തി.... " അപ്പോഴാണ്‌ ഞമ്മൾ ഉറങ്ങി പോയി എന്ന് ഞമ്മക്ക് മനസ്സിലായത്‌... ഞമ്മൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞമ്മളെ കണ്ണിനെ തന്നെ ഞമ്മക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ഞമ്മൾ കാറിൽ നിന്നും ചാടി ഇറങ്ങി... ചുറ്റും നോക്കിയപ്പോൾ ഞങ്ങളെ പോലെതന്നെ ഒരുപാട് കപ്പിൾ സ് അവിടെ മണൽ തരികലിൽ അവരുടെ കാലുകൾ അമര്ത്തി ആ കടലിന്റെ ഓരം ചേർന്ന് നടക്കുന്നുണ്ട്.... ഞമ്മൾക്കും മൂപ്പരെ കൂടെ അതുപോലെ നടക്കാൻ ആഗ്രഹം തോന്നി എങ്കിലും ഞമ്മളെ ഈഗോ അതിനു സമ്മതിച്ചില്ല.... അങ്ങനെ മൂപ്പരെ മൈൻഡ് ചെയ്യാതെ ഞമ്മൾ ആ കടലിനെയും നോക്കി നടക്കുമ്പോൾ അപ്രതീക്ഷിതമായി പിന്നിലൂടെ വന്നു ഞമ്മളെ അരയിലൂടെ കയ്യിട്ടു ഞമ്മളെ ഒരാൾ തിരിച്ചു നിർത്തി...

ആ പിടിത്തതിൽ തന്നെ ആളെ എനിക്ക് മനസ്സിലായിരുന്നു... തിരിഞ്ഞ് നിന്നു അയാലിൽ നിന്നുo കുതറി മാറാൻ ശ്രമിച്ചുവെങ്കിലുo അറിയാതെ തന്നെ അയാളെ കണ്ണിലേക്കു ഞമ്മൾ നോക്കി നിന്നു...ഒരുപാട് നേരം ആ കടലിന്റെ ഗന്ധവും കാറ്റും അനുഭവിച്ചു കൊണ്ട് മൂപ്പരെ കണ്ണിലേക്കു തന്നെ നോക്കി നിന്ന എനിക്ക് പെട്ടന്ന് എന്തോ ബോധം വന്നപോലെ ഞമ്മൾ കണ്ണ് പിൻവലിച്ചു.... അപ്പൊ തന്നെ പഹയൻ മൂപ്പരെ മുഖം ഞമ്മളെ മുഖതോട് അടുപ്പിക്കാണ്...മൂപ്പരെ ചുടുനിശ്വാസം ഞമ്മളെ മുഖത്ത് വന്നു പതിഞ്ഞപ്പോൾ ഞമ്മളെ ഹൃദയം പടപട എന്ന് മിടിക്കാൻ തുടങ്ങി.... ഞമ്മളെ കവിളത് മൂപ്പരെ അധരങ്ങൾ അമര്ത്തി തന്നു ഞമ്മക്ക് ഒരു അടാർ കിസ്സ്‌...... പതിയെ ഞമ്മളിൽ നിന്നും മുഖം എടുത്തു ഞമ്മളോട് ആയി മൂപ്പര് പറഞ്ഞു... "എനിക്കറിയാം നീ എന്ത് കൊണ്ടാണ് എന്നെ മൈൻഡ് ചെയ്യാതതു എന്ന് .... ഞാൻ നിന്നോട് ഒരു കന്ഗ്രട്സ് കൂടി പറയാതിരുന്നത്‌ കൊണ്ടല്ലേ... എന്നാൽ കേട്ടോ.... എന്റെ പെണ്ണ് ആ കളിയിൽ ജയിച്ചു എന്നറിഞാപ്പോൾ തന്നെ നിന്നെ കെട്ടിപിടിച്ചു തുരുതുരെ ഉമ്മ വെക്കണം എന്ന്....

പക്ഷെ അത്രയും ആളുകൾ ക്കിടയിൽ നിന്നു ഞാൻ എങ്ങനെയാ അത് ചെയ്യാ.... അപ്പൊ പിന്നെ ഞമ്മളിൽ നിന്നുo പലതും പ്രതീക്ഷിച്ച് വന്ന നിന്നെ ഒന്ന് ചൂടാക്കാൻ വേണ്ടിയാണ് ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നെ.... അപ്പൊ നിന്റെ ഒരു ജാഡ... അവസാനം എന്റെ പെണ്ണിന് നല്ല സർപ്രൈസ് ആയി ഒരു ഉമ്മ തരണം എന്ന് കരുതിയിരുന്നു... അതിനു പറ്റിയ സ്ഥലം ഇതാണ് എന്ന് തോന്നി... ഇഷ്ട്ടപെട്ടോ.... ഞമ്മളെ ഗിഫ്റ്റ്... " അപ്പൊ തന്നെ ഞമ്മൾ മൂപ്പരെ കെട്ടിപിടിച്ചു കരഞ്ഞു ഒരുപാട് സോറി പറഞ്ഞു... അങ്ങനെ നീണ്ട നേരത്തെ കരഞ്ഞു അലമ്പിന് ശേഷം ഞങ്ങൾ രണ്ടാളും കയ്യും കോർത്ത്‌പിടിച്ചു ആ കടൽ തീരാത്ത് കൂടി നടന്നു.... ഒടുവിൽ നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെന്ന് തിരിച്ചു.... ഇന്നത്തെ ദിവസം നല്ല അടിച്ചു പൊളിച്ചു... ആദ്യം ഞമ്മൾ മാളിൽ പോയി ജയിച്ചത് ഒക്കെ ആലോചിച്ചു...

പിന്നീട് പേര് പോലും അറിയാത്ത ഫുഡ്‌ കഴിച്ചതിനെ പറ്റി ആലോചിച്ചു...പിന്നെ ഞമ്മൾ ബീച്ചിൽ പോയതും ഉമ്മ കിട്ടിയതും ഒക്കെ ആലോചിച്ചു ചിരിച്ചു ഇരുന്നു.... ശിഹാബിനെ കണ്ടത് ഒയിച്ചു ബാക്കി എല്ലാം ഞമ്മക്ക് ഇന്ന് നല്ല ദിവസം ആയിരുന്നു.... അതിന്റെ നിർവൃതിയിൽ ഞമ്മൾ നല്ലൊരു പാട്ടും പാടി.... "കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണി ബംഗ്ലൂർ...." ഞമ്മളെ പാട്ട് കേട്ട് മൂപ്പര് ഹലാക്കിലെ ചിരി ഒക്കെ ചിരിക്കുന്നുണ്ട്... പക്ഷെ ഞമ്മൾ അതൊന്നും കാര്യം ആക്കാതെ ഞമ്മക്ക് കിട്ടിയ പ്രൈസ് ആലോചിച്ചു ആ പാട്ട് ഒന്നും കൂടി ഉച്ചത്തിൽ പാടി..... പിന്നീട് കാർ നിർത്തിയപ്പോൾ ആണ് ഞമ്മൾ പാട്ട് നിരത്തിയത്.... പാട്ട് നിർത്തി കാർ നിർത്തിയ സ്ഥലം നോക്കിയതും ഞമ്മൾ കണ്ണ് ഒന്നും കൂടി തിരുമ്മി തുറന്ന് നോക്കി... "അതെ.... ഇത് ആ സ്ഥലം തന്നെയാണ്..."...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story