💝ഇഷാനിദ്💝: ഭാഗം 18

ishanid

രചന: SINU SHERIN

പിന്നീട് ബുള്ളെറ്റ് നിന്നപ്പോൾ ആണ് ഞമ്മൾ പാട്ട് നിർത്തിയത്... പാട്ട് നിർത്തി ബുള്ളെറ്റ് നിർത്തിയ സ്ഥലം കണ്ടതും ഞമ്മൾ ഞെട്ടിപോയി... ഞമ്മൾ കണ്ടത് വിശ്വാവസിക്കാൻ ആവാതെ കണ്ണ് ഒന്നും കൂടെ തിരുമ്മി തുറന്ന് നോക്കി... "അതെ..... ഇത് അതുതന്നെയാണ് സ്ഥലം... " ഞമ്മൾ ബുള്ളെറ്റിൽ നിന്നും ചാടി ഇറങ്ങി... വീടിന്റെ സിറ്റൗറ്റിലേക്ക്‌ നോക്കിയതും അവിടെയുണ്ട് ഞങ്ങളെ രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് നില്ക്കുന്നു ഞമ്മളെ ഉപ്പച്ചി... ഞമ്മൾ " ഉപ്പച്ചി " എന്നലറി വിളിച്ചു ഒരു ഓട്ടമായിരുന്നു സിറ്റൗറ്റിലേക്ക്‌... അവിടെ എത്തി ഉപ്പച്ചിയേ കെട്ടിപിടിച്ചു നിന്നു.... ഒരുപാട് നാളുകൾക്കു ശേഷം ഉപ്പച്ചിയേ കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു... എന്റെ കണ്ണിൽ നിന്നും ഞാൻ അറിയാതെ തന്നെ കണ്ണുനീർ വന്നു തുടങ്ങിയിരുന്നു... ഉപ്പച്ചി പതിയെ ഞമ്മളെ തല പൊന്തിച്ചു....

ഞമ്മളെ നെറ്റിയിൽ ഒരു ചുംബനം തന്നു... "അയ്യേ.... എന്റെ ഇഷുകുട്ടി കരയാണോ... ചേ... അത് ഭയങ്കര മോശാണ് ട്ടോ .... ഇത്ര വലുതായിട്ടും ഇനിയും കരയാണോ.... ദേ ഷാനു ഒക്കെ നിന്നെ നോക്കുന്നുണ്ട് ട്ടോ... " ഞമ്മൾ കണ്ണു തുടച്ചു ബാക്കിലേക്ക്‌ തിരിഞ്ഞ് നോക്കി. അപ്പൊയുണ്ട് മൂപ്പര് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു.... "വാ മക്കളെ... ഇവിടെ തന്നെ നിൽക്കാണോ അകത്തേക്ക് വരൂ... " എന്നും പറഞ്ഞു ഉപ്പച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചപ്പോൾ ഞങ്ങൾ രണ്ടാളും അകത്തേക്ക് കയറി.... "ഉമ്മ.... സൽമ... ദേ ഞമ്മടെ മക്കൾ എത്തീട്ടോ.... " എന്നു ഉപ്പ വിളിച്ചു പറഞ്ഞപ്പോഴേക്കും എല്ലാരും ഹാളിൽ ഹാജറായി.... പിന്നെ കുറെ നേരം അവർ വിശേഷം ചോദിക്കലുo ഞങ്ങൾ വിശേഷം പറയലുമായി സമയം നീങ്ങി... "ഇഷു.... നീ ഷാനുന് റൂം കാണിച്ചു കൊടുക്ക്... പോയി ഫ്രഷ്‌ ആയി വരി...

എന്നിട്ട് ഞമ്മക്കെല്ലാവർക്കും കൂടി ഇരുന്നു ഫുഡ്‌ കഴിക്കാം... " എന്നും പറഞ്ഞു ഉപ്പച്ചി ഞങ്ങളെ പറഞ്ഞയച്ചു.... രണ്ടു നിലയുള്ള വീടാനേലും മുകളിൽ ഒരു റൂം മാത്രേ ഒള്ളു... അതാണ്‌ എന്റെയും നജ്മയുടെയും റൂം.... ഞമ്മൾ മുന്പിൽ എല്ലാം അറിയുന്ന പോലെ സ്റ്റെപ് കേറാൻ തുടങ്ങി... എന്നിട്ട് മൂപ്പർക്ക് ഇതാണ് അതാണ്‌ എന്നൊക്കെ പറഞ്ഞു ഓരോന്ന് കാണിച്ചു കൊടുക്കാൻ തുടങ്ങി... മൂപ്പരെ വീട്ടിലേ പോലെ താമരശ്ശേരി ചുരം ഒന്നുമല്ല നമ്മളെ വീട്ടിലേ സ്റ്റെപ്.. അതുകൊണ്ട് വേഗം മുകളിൽ എത്തി... ഞമ്മൾ റൂമിന്റെ ഡോർ തുറന്ന് നോക്കിയതും പഴേ പോലെതന്നെയാണ് റൂം ഒരു മാറ്റവും ഇല്ല.... ആ റൂമിൽ നിന്നും എന്റെ ഒരു സാധനം പോലും പുറത്തേക്ക് എടുത്തു കളഞ്ഞിട്ടില്ല.... ഞമ്മക്ക് അത് കണ്ടപ്പോൾ വീണ്ടും സങ്കടം വരാൻ തുടങ്ങി... ഇത്രയൊക്കെ എന്നെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ കിട്ടിയതിൽ ഞമ്മക്ക് അതിയായ സന്തോഷം തോന്നി....

"ഹലോ മേഡം.... ഇവിടെ ഈ ഡോരിൽ ചാരി നിൽക്കാനാണോ പ്ലാൻ... ഒന്നു മാറി തന്നാൽ എനിക്ക് അകത്തേക്ക് കേറാമായിരുന്നു.... " "കേറിക്കോളി .. ഞാൻ കേറണ്ട എന്ന് പറഞ്ഞോ.... " "എന്നാൽ ഒന്ന് മാറി നിൽക്... കുറെ നേരായി ഈ ഡോറും ചാരി ദിവ്യ സ്വപ്നം കാണാൻ തുടങ്ങീട്ടു.. " "ഇതെന്റെ വീട്... ഇതെന്റെ റൂം... ഇതെന്റെ ഡോർ... ഞാൻ എനിക്ക് ഇഷ്ട്ടമുളള സ്ഥലത്ത് ചാരി നിൽക്കും തൂങ്ങി നിൽക്കും... വേണേൽ തല കുത്തി നിൽക്കും... യു മിസ്റ്റർ അതൊന്നും അന്വേഷിക്കാൻ വരണ്ട.... " "ആണോ... ഇവിടെ എത്തിയില്ല അപ്പോയെക്കും നീ നിന്റെ തനി സ്വഭാവം കാണിക്കാൻ തുടങ്ങിയല്ലോ... എന്നാലേ... അവിടെ... എന്റെ വീട്ടിൽ ഉള്ളത് എന്റെ റൂം... എന്റെ കട്ടിൽ... എന്റെ ബെഡ്... വേണേൽ നിനക്ക് വേണ്ടത് ഒക്കെ ഇവിടുന്നു എടുത്തു പോന്നോ.... " എന്നും പറഞ്ഞു മൂപ്പര് എന്നെ ഒരു തട്ട്....

ദേ കിടക്കുന്നു ഞമ്മൾ താഴെ.... ഈ ഊര... അതൊരു വല്ലാത്ത സംഭവം ആണ്.... വീണാൽ മതി അപ്പൊ വേദന കിടന്നു ഡിസ്കോ കളിക്കും.... ഞമ്മൾ വീണ സ്ഥലത്ത് കിടന്നു ഉരുളാൻ തുടങ്ങി.... "ഹ... ഹ... ഹ... അങ്ങനെ തന്നെ വേണം നിനക്ക്... മരിയാതക്ക് നിന്നോട് ഞാൻ ഡോറിൽ നിന്നും മാറാൻ പറഞ്ഞതാണ്... അപ്പൊ നിന്റെ ഒരു ജാഡ.... അവിടെ കിടക് കുറച്ചു നേരം... " എന്നും പറഞ്ഞു മൂപ്പര് അവിടെനിന്നും പോവാന് നിന്നതും ഞമ്മൾ ഇരുന്നു കരയാൻ തുടങ്ങി.... ഞമ്മൾ ഒരു നമ്പർ ഇട്ടതാണ്....സത്യം പറഞ്ഞാൽ ഒരു കള്ള കരച്ചിൽ... പക്ഷെ ആ കരച്ചിലിൽ മൂപ്പര് ശെരിക്കും വീണു.... പോവാന് നിന്ന മൂപ്പര് തിരിച്ചു ഞമ്മളെ അടുത്തു തന്നെ വന്നിരുന്നു... "സോറി... ഇഷു... നിനക്ക് വേദനിച്ചോ... ഞാൻ വെറുതെ ഒരു തമാശക്ക്.... സോറി ഡാ....കൈ താ ഞാൻ പിടിക്കാം... "

എന്നും പറഞ്ഞു നിന്നു മൂപ്പര് എനിക്ക് നേരെ കൈ നീട്ടി... അങ്ങനെ വഴിക്ക് വാ... ഈ ഇഷയേ തള്ളി ഇട്ട് ഇങ്ങൾ അങ്ങനെ സുഖിക്കണ്ട.... ഏതായാലും ഞമ്മളെ നമ്പർ ഏറ്റു.... അല്ലേലും ഇഷയുടെ ഏത് നമ്പർ ആണ് ഏൽക്കതത്... ഞമ്മൾ ബുദ്ധിമതിയല്ലേ.... 😎 അങ്ങനെ ഞമ്മളെ തന്നെ നമ്മൾ പൊക്കികൊണ്ട് ഇരിക്കുമ്പോൾ ആണ് മൂപ്പരെ ശബ്ദം വീണ്ടും ഞമ്മളെ കാതിൽ തുളഞ്ഞു കേറിയത്‌.... "ഇഷു... എന്തെ... എണീക്കാൻ വയ്യേ... " ഞമ്മൾ അപ്പൊ തന്നെ പറ്റുന്നില്ല എന്ന രീതിയിൽ തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തിരിച്ചു.... അപ്പൊ മൂപ്പര് എന്റെ അടുത്തു വന്നിരുന്നു... ആ സമയത്ത് ഞമ്മൾ ഒറ്റ തട്ടായിരുന്നു മൂപ്പരെ...

ഞാൻ വീണതിനേക്കാൾ രസമായിരുന്നു മൂപ്പര് വീണത്‌ കാണാൻ.... "ഇപ്പൊ എങ്ങനെ ഉണ്ട്... നല്ല സുഖമില്ലേ.... എന്നെ ഉന്തിഇട്ട് ചിരിക്കായിരുന്നില്ലേ.... ഇനി കുറച്ചു നേരം ഞാനും കൂടി ചിരിക്കട്ടെ.... ഹ.. ഹ.. ഹ... " എന്നും ഞമ്മൾ പറഞ്ഞു നിർത്തിയതും മൂപ്പര് ഡീ എന്നൊരു വിളിയായിരുന്നു.... ഞമ്മൾ അപ്പൊ തന്നെ ബാക്കിയുള്ള ഡയലോഗ് ഒക്കെ മുണ്ങ്ങി റൂമിലേക്ക്‌ ഒരു പാച്ചിലായിരുന്നു... എന്നിട്ട് ഓടി പോയി ഷെൽഫ് തുറന്ന് ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി... ഹാവൂ.... ഞമ്മളോടാണ് കളി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story