💝ഇഷാനിദ്💝: ഭാഗം 19

ishanid

രചന: SINU SHERIN

പടച്ചോനെ.... എന്തൊരു വേദന... കണ്ടില്ലേ നമ്മടെ ബീവിയുടെ സ്നേഹം... ഉന്തി ഇട്ട ഓളെ രക്ഷിക്കാൻ ചെന്നതാണ്...ആ ഹംക് ആക്ടിംഗ് ചെയ്യാണ് എന്ന് ഞമ്മൾ അറിഞ്ഞോ.... ഒറ്റ തട്ട് തട്ടിയത് മാത്രം ഓർമ ഒള്ളു... പിന്നെ ഓർമ വരാൻ ഓളെ ഡയലോഗ്കൾ വേണ്ടി വന്നു.... ഞമ്മൾ എങ്ങനെ ഒക്കെയോ എണീറ്റു റൂമിൽ പോയി... ഭാഗ്യതിനു പെണ്ണ് ഡോർ ക്ലോസ് ചെയ്തിട്ടില്ല... അവിടെ ചെന്നപ്പോൾ അല്ലേ മനസ്സിലായെ അവൾ ബാത്‌റൂമിൽ ആണെന്ന്.... സാരല്ല്യ... ബാത്‌റൂമിൽ നിന്നു നീ ഇറങ്ങുമല്ലോ... അപ്പൊ കാണിച്ചു തരാം ഈ ഷാനിദ് ആരാ എന്ന്.... 😠 ഞമ്മൾ വേഗം പോയി ഡോർ ലോക്ക് ചെയ്തു ബെഡിൽ വന്നിരുന്നു... കുറെ ഡയലോഗും ആക്ഷൻസ് ഒക്കെ പഠിച്ചു വെച്ചു മുഖത്ത് കലിപ്പ് മൂഡ്‌ ഓൺ ആക്കി വെച്ചു... അപ്പോയാണ് ഞമ്മൾ ചുറ്റും നോക്കുന്നത്.... ആ റൂമിന്റെ ചുമരിൽ എല്ലാം ഫോട്ടോസ് ആണ്...

അതിൽ എല്ലാ ഫോട്ടോയിലുo എന്റെ പെണ്ണുണ്ട്.... അവളുടെ ഉപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ഉമ്മുമ്മയോടൊപ്പവും എടുത്ത ഫോട്ടോസ്.... ഞാൻ അതിൽ എല്ലാം കണ്ണോടിച്ചു... പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ മുഖം കാണാൻ എന്ത് മൊഞ്ചാണെന്നോ..... നജ്മയും അവളും നിൽക്കുന്ന ഫോട്ടോസ് ആണ് അധികവും.... എല്ലാത്തിലുo വിത്യസ്തമായ പോസുകൾ.... ഒന്നിൽ ഒരു കണ്ണ് അടച്ചിട്ടാണെങ്കിൽ വേറൊന്നിൽ നാവ് പുറത്തേക്കിട്ട്.... ഹൌ... അതൊന്നു കാണണം..... അവളുടെ കുട്ടിതരങ്ങൾ എല്ലാം ആ ഫോട്ടോകൾ വിളിച്ചു പറയുന്നുണ്ട്..... ശെരിക്കും അവളൊരു മാലാഖയാണ്.. ഒരിക്കലും എന്റെ ജീവിതത്തിലെക്ക് ക്ഷണിക്കരുത് എന്ന് കരുതിയതായിരുന്നു.... ഇപ്പൊ അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് വയ്യാ..... അവൾ ജീവിതത്തിലേക്ക്‌ വന്ന അന്നുതന്നെ അവളുടെ കുട്ടിത്തരങ്ങൾ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നു ഞാൻ.... അവളെ ഇഷ്ട്ടപെടുമോ എന്ന പേടികൊണ്ടാണ് എല്ലാം ദേഷ്യതിൽ ഒതുക്കിയത്...

അന്ന് ദിയയോടൊപ്പം ഞാൻ സന്തോഷിചിരുന്ന നിമിഷങ്ങളെക്കാൾ എത്രയോ ഇരട്ടി ഞാൻ ഇവളൊടൊപ്പം ചിലവഴിക്കുമ്പോൾ സന്തോഷിക്കുന്നുണ്ട്.... അത്രക്കും ആയത്തിൽ അവളെന്നിൽ പതിഞ്ഞിട്ടുണ്ട്.... ഇനി ആർക്കും വിട്ടുകൊടുക്കില്ല.... എന്നും അവൾ എന്റെതാണ്... എന്റെതു മാത്രം.... 😘 അപ്പോയെക്കും ഞമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.... പക്ഷെ ഞമ്മൾ പെട്ടന്ന് തന്നെ അത് സ്വിച്ച് ഓഫ്‌ ചെയ്തു കലിപ്പ് ഓണ് ആക്കി... കുറെ നേരത്തെ ഞമ്മളെ കാത്തിരിപ്പിന് ശേഷം അതാ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്നു..... അവിടേക്ക് തന്നെ കലിപ്പിൽ ദൃശ്ട്ടി പതിപ്പിച്ചു.... പക്ഷെ ആ കലിപ്പ് എല്ലാം ചോർന്നു പോവാന് അവൾ കടന്നു വരുന്ന ആ ഒരു കാഴ്ച മതിയായിരുന്നു... നീട്ടി ഇട്ടിരിക്കുന്ന അവളുടെ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ വീയുന്നുണ്ടായിരുന്നു... ചില മുടികൾ അവളുടെ കവിളിൽ തന്നെ പറ്റിപിടിച്ചു ആ കവിളിനെ മുത്തം ചെയ്യുകയാണ്... അത്ര പോരെ മോനെ... കണ്ട്രോൾ പോവാന്... എന്നാലും എല്ലാ കണ്ട്രോളും ദൂരേക്ക്‌ വലിച്ചെറിഞ്ഞു ഞമ്മൾ കലിപ്പിൽ തന്നെ നിന്നു.....

ചുമ്മാ... ഒന്നു പേടിപ്പിക്കാൻ... 😜 അവൾ ഞമ്മളെ കണ്ടതും നിന്നു പരുങ്ങാൻ തുടങ്ങി.... പെട്ടന്ന് ഞമ്മളെ നോക്കി ഇളിച്ചോണ്ട് ഒറ്റ ഓട്ടമായിരുന്നു ഓൾ ഡോറിന്റെ അടുത്തെക്ക്.... പക്ഷെ ഞമ്മളാരാ മോൻ... നേരത്തെ തന്നെ അത് കുറ്റി ഇട്ടതു കൊണ്ട് അവൾക്കു അത് തുറക്കാൻ കിട്ടുന്നില്ല.... "അത് തുറക്കാൻ കിട്ടില്ല... കാരണം ഞാൻ അത് ലോക്ക് ചെയ്തിട്ടുണ്ട്.... " അപ്പോഴാണ്‌ ഓൾ ഡോറിന്റെ മേലെക്ക് നോക്കുന്നത്... എന്നിട്ട് അത് തുറക്കാൻ വേണ്ടി കൈ ഉയർത്തിയതും അവളെ കൈ പിടിച്ചു ഞമ്മളൊന്നു വലിച്ചു... അപ്പൊ തന്നെ പെണ്ണ് ഞമ്മളെ കൈ കുള്ളിലായി.... പക്ഷെ ആ കുരിപ്പ് അടങ്ങി നിന്നില്ല.... ഞാൻ പിടിച്ച കയ്യിൽ ഒരു കടി തന്നു എന്റെ കയ്യിൽ നിന്നും ഓടി കട്ടിലിന്റെ മറു സൈഡിൽ പോയി നിന്നു... പിന്നെ കുറെ നേരം കട്ടിലിന് ചുറ്റും ഓടി കളിക്കലായിരുന്നു പണി.... അങ്ങനെ കുറെ നേരം ആ ശ്രമം തുടർന്ന്...

ആ ശ്രമം പരാജയം ആണ് എന്നറിഞ്ഞത്‌ കൊണ്ട് കട്ടിലിൽ കേറി കളി തുടങ്ങി... അവൾ ബെഡിൽ കയറി അപ്പുറത്തെ സൈഡിലേക്ക്‌ കടക്കുന്നു... ഞമ്മൾ പിന്നാലെ ഓടുന്നു.... അങ്ങനെ ഓടുന്നതിനിടയിൽ അവൾ ബെഡിൽ നിന്നും താഴേക്കു ചാടാൻ നിന്നപ്പോഴേക്കും ഞമ്മൾ ഓളെ കാലു പിടിച്ചു ഒരു വലി അങ്ങ് വലിച്ചു... പെണ്ണ് ദേ കിടക്കുന്നു ബെഡിൽ.... ഓടി കളിച്ചപ്പോൾ മുഖത്ത് ഉണ്ടായിരുന്ന ചിരി എല്ലാം മാഞ്ഞിട്ടുണ്ട്... പകരം ഞമ്മളെ തന്നെ പേടിച്ചു നോക്കുന്നുണ്ട്... ഞമ്മൾ അവളെ തട്ടാതെ അവളെ മുകളിലായി അവളെ തന്നെ നോക്കി കിടന്നു.... ഉഫ്ഫ്‌... ആ മുഖം ഒന്ന് കാണണം... എന്തൊരു മൊഞ്ചാനെന്നോ.... പേടിച്ചത്‌ കൊണ്ടാണ് എന്ന് തോന്നുന്നു ആ ചെറി പോലെയുള്ള ചുണ്ട് കൊണ്ട് എന്തൊക്കെ കാട്ടി കൂട്ടുന്നുണ്ട്.... അതൊക്കെ കണ്ട്‌ ഞമ്മൾ പതിയെ ഞമ്മളെ മുഖം അവളിലേക്ക്‌ അടുപ്പിച്ചു...

അപ്പൊ തന്നെ അവൾ അവളുടെ ഇരു കണ്ണുകളും മുറുക്കെ അടച്ചു.... അതൊക്കെ കണ്ടപ്പോൾ ഞമ്മക്ക് ശെരിക്കും ചിരി വന്നെങ്കിലും ഇത്രയൊക്കെ എന്നെ ഇട്ട് ഓടിപ്പിച്ചതിനു അവൾക്കു ചെറിയൊരു മധുര സമ്മാനം കൊടുക്കണ്ടേ.... അപ്പോൾ തന്നെ ഞമ്മളെ ചുണ്ടുകൾ കൊണ്ട് അവളെ ചുണ്ടുകളിൽ ഒരുമ്മ കൊടുത്തു.... അത്‌ വരെ കണ്ണടചിരുന്ന അവൾ പതിയെ കണ്ണ് തുറന്ന്... ഞാൻ അവൾക്കു നേരെ ഒരു സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു.... "എന്തിനാ നീ കണ്ണ് പൂട്ടിയത്... " "അ...ത്... അത് പിന്നെ.. ഇങ്ങൾ എന്റെ അടുത്തേക്ക് മുഖം കൊണ്ട് വന്നപ്പോൾ ഞാൻ കരുതി... " "ഹാ... കരുതി... " "കരുതി എന്തേലും ചെയ്യാൻ ആവുമെന്നു .... " "ആ... ചെയ്തല്ലോ... " "ഇതല്ല.... " "പിന്നെ... ??😀" "അത്... അത്... അത് പിന്നെ... " "നീ അധികം കിടന്നു ഉരുളണ്ട... അതിനൊക്കെ ഒരു സമയമില്ലേ ദാസാ..." എന്നും പറഞ്ഞു അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്തു ഞാൻ അവളുടെ മേലിൽ നിന്നും എണീറ്റു ഫ്രഷ്‌ ആവാൻ വേണ്ടി ബാത്‌റൂമിലേക്ക്‌ പോയി... കുളിച്ചു ഫ്രഷ്‌ ആയി വന്നു ഞാനും ഓളും കൂടി താഴേക്കിറങ്ങി....

അപ്പോയെക്കും അവരെല്ലാവരും കൂടി ഫുഡ്‌ എടുത്തു വെച്ചിരുന്നു... "ഇതെന്താ ഉമ്മച്ചി കബ്സയോ... 😋... ഇതൊക്കെ എപ്പോ ഉണ്ടാക്കി..... ഇങ്ങൾ സംഭവം ആണ് ഉമ്മച്ചി... ഈ ചുരുങ്ങിയ സമയം കൊണ്ട് ഇതൊക്കെ ഉണ്ടാക്കിയോ.... " "പിന്നല്ലാണ്ട്.... ചുരുങ്ങിയ സമയം കൊണ്ടോന്നും അല്ല.... നിനക്ക് ഒരു ഭോധവും ഇല്ലെങ്കിലും എന്റെ മരുമോൻ രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു... ഇങ്ങോട്ട് വരും എന്ന്.... " അപ്പൊ തന്നെ ഓൾ നമ്മളെ ഒരു തുറിച്ചു നോട്ടമായിരുന്നു.... ഞാൻ ഒന്നും അറിഞ്ഞില്ലേ നാരായണ... എന്ന് പോലെ നമ്മൾ മേലേക്ക് നോക്കി നിന്നു... പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഫുഡ്‌ കഴിക്കാനിരുന്നു.... എന്റെ അടുത്താണ് ഞമ്മളെ ബീവി ഇരിക്കുന്നത്.... ഞമ്മളെ മുഖതേക് ഒന്നു നോക്കുന്നു കൂടിയില്ല... ഭയങ്കര തീറ്റയാണ്... തിന്നുന്നത് കണ്ടാൽ തോന്നും ഇത്രയും ദിവസം ഞാൻ അവിടെ പട്ടിണികിട്ടിരിക്കുകയാണെന്ന്.... ഞമ്മൾ മെല്ലെ ഞമ്മളെ കാലു എടുത്തു അവളെ കാലിൽ പോയി കഥകളി കളിക്കാൻ തുടങ്ങി... പെണ്ണ് അപ്പൊ തന്നെ പ്ലേറ്റിൽ നിന്നും കണ്ണേടുത്തു എന്നെ ഒരു നോട്ടം...

എന്റെ ഉമ്മാ... പെറ്റ തള്ള സഹിക്കില്ല.... അവളുടെ നോട്ടത്തിൽ നിന്നു തന്നെ ഞമ്മക്ക് ഏറെ കുറെ കാര്യം കൈ വിട്ടു പോയി എന്ന് മനസ്സിലായി... എന്നാലും ഞമ്മൾ കഥകളി നിർത്തിയില്ല.... കുറച്ചു കഴിഞ്ഞപ്പോൾ ഒരൊറ്റ വലിയായിരുന്നു അവൾ അവളുടെ കാലു.... പിന്നെ ഞമ്മൾ താഴെ തിരഞിട്ട് ഒന്നും ഓളെ കാലു കണ്ടീല... അങ്ങനെ ആ ശ്രമം പിൻവലിച്ചു... ചേട്ടത്തി പോയാൽ അനിയത്തി.... കാലു പോയാൽ കയ്യ്.... 😉 ഞമ്മൾ അപ്പൊ തന്നെ ഞമ്മളെ ഇടത് കൈ കൊണ്ട് അവളുടെ മടിയിൽ വെച്ചിരുന്ന ഇടത് കൈ എടുത്തു എന്റെ കൈകുള്ളിലാക്കി...എന്നിട്ട് അവൾക്കു നേരെ ഒരു ഇളി പാസ് ആകി കൊടുത്തു... അപ്പൊ തന്നെ ഓൾ കൈ എന്റെ കയ്യിൽ നിന്നും പുറത്തെടുത്തു എന്റെ കയ്യിൽ ഒരു നുള്ള് തന്നു.... ഞമ്മൾ " ആ" എന്ന് പറഞ്ഞു. പക്ഷെ അത് ഇച്ചിരി ശബ്ദം കൂടി പോയി... ഹൈവ.... ഇനി ഇപ്പൊ എന്താ ചെയ്യാ... "എന്താ മോനെ... എന്താ പറ്റിയേ... " അപ്പൊ തന്നെ ഞമ്മൾ ഓളെ ഒരു നോട്ടം നോക്കി കൊടുത്തു... അപ്പൊ തന്നെ ഓൾ പറഞ്ഞ വാക്കുകൾ കേട്ട് പകച്ച്‌ പോയി ഇന്റെ കൌമാരവും യവ്വനവും എന്തിനു വാർധക്യം വരെ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story