💝ഇഷാനിദ്💝: ഭാഗം 20

ishanid

രചന: SINU SHERIN

ഓൾ പറഞ്ഞ മറുപടി കേട്ടതും ഞമ്മളെ യവ്വനവും കൌമാരവും എന്തിനു വാർദ്ധക്യo വരെ പകച്ചുപോയി.... "അത് ഉമ്മ... മൂപ്പര് മുളക് കടിച്ചതാണ്.... മൂപ്പര്ക്ക് ചെറുപ്പത്തിലെ മുളക് ഭയങ്കര പേടിയാണ്... മൂപ്പരെ പേടി കണ്ടാൽ തോന്നും മുളക് മൂപ്പരെ കൊല്ലുമെന്ന്‌... അത്രയ്ക്ക് പേടിയാണ്.... " ഓളെ മറുപടി കേട്ട് എല്ലാരും ഞമ്മളെ തുറിച്ചു നോക്കുന്നുണ്ട്... പെട്ടന്ന് എല്ലാരും കൂടി പൊട്ടിച്ചിരിച്ചു... ഞമ്മക്ക് മനസ്സിലായി ഞമ്മളെ കളിയാക്കി കൊണ്ടുള്ള ചിരിയാണെന്ന്.... ഈ കുട്ടിപിശാശിനെ മിക്കവാറും ഞാൻ കൊല്ലും... എവിടെ ചെന്നാലും ഞമ്മക്ക് പാരയാണല്ലോ.... അല്ലേൽ വേണ്ടാ... ഓളെ കൊന്നാൽ ഞമ്മൾ വിധവനായി പോവൂലേ... അതോണ്ട് മാത്രം ഞമ്മൾ ക്ഷമിച്ചു... "മോനെ ഷാനു... നിനക്ക് മുളക് പേടിയാണോ.... ഇവിടെ എല്ലാർക്കും നല്ല എരുവ് വേണം.... അത് നിനക്ക് എരിഞ്ഞിട്ടുണ്ടാകും ല്ലേ... " "ഇല്ല ഉമ്മാ .... കുഴപ്പം ഒന്നുമില്ല... " എന്നും പറഞ്ഞു ഞാൻ ഓളെ ഒന്നു തുറിച്ചു നോക്കിയപ്പോൾ പെണ്ണ് ഞമ്മക്ക് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി തന്നു... എന്ത് സാധനാ പടച്ചോനെ ഇത്....😑

അങ്ങനെ ഞമ്മൾ ചോർ ഒക്കെ തിന്നു കുറച്ചു നേരം വർത്താനം പറഞ്ഞിരുന്നു..... "എങ്ങനെ മോനെ ഇഷു അവിടെ.... അനുസരണ ഒക്കെ ഉണ്ടോ.... " ഓൾടെ ഉപ്പച്ചി ഞമ്മളെ നോക്കി അത് ചോദിച്ചതും ഒരു നോട്ടം ആയിരുന്നു അവളെന്നെ.... ഞമ്മൾ എന്ത് മറുപടി കൊടുക്കും എന്ന് പേടിച്ചിട്ടായിരിക്കും.... തരാം ട്ടോ.... നിനക്കുള്ളത് ഞാൻ തരാം.... നേരത്തെ ഒരു മുളകിന് പോലും ഞമ്മളെ വില ഇല്ലാതെ ആക്കിയില്ലേ...😏 "ഹ്മ്.... ഭയങ്കര അനുസരണ അല്ലേ....ഇങ്ങനെ ഒരു ഭാര്യയേ കിട്ടാൻ ഞാൻ എന്ത് പുണ്യം ആണവോ ചെയ്തത്.... ഇങ്ങോട്ട് വാ എന്ന് പറഞ്ഞാൽ അങ്ങോട്ട്‌ പോവും... അങ്ങോട്ട്‌ പോ എന്ന് പറഞ്ഞാൽ ഇങ്ങോട്ട് പോരും.... അത്രക്കും നല്ല അനുസരണയാണ്.... " എന്നും പറഞ്ഞു നേരത്തെ ഓൾ എനിക്ക് നേരെ വലിച്ചെറിഞ്ഞ ആ ലോഡ് പുച്ഛം ഞാൻ ഓൾക്ക് തന്നെ തിരിച്ചു കൊടുത്തു.... അല്ല പിന്നെ ... ഞമ്മളോടാണ് ഓളെ കളി.... 😎 "അങ്ങനെ നീ എന്റെ കൊച്ചിനെ കൊച്ച് ആക്കൊന്നും വേണ്ടാ... കുറച്ചു വികൃതി ഉണ്ടെന്നെ ഒള്ളു... എന്നാലും എന്റെ കുട്ടി പാവാണ്....

കൊറേ സഹിച്ചതാണ് എന്റെ കുട്ടി... ഒന്ന് കൊണ്ടും ഒരു ഭാഗ്യം ഇല്ലായിരുന്നു.... ഇപ്പോയാ എല്ലാം ഒന്ന് ശെരിയായി വരുന്നേ ..... " "ഉപ്പച്ചി... " മൂപ്പരെ വാക്കുകൾ കേട്ട് കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് ഓൾ ഉപ്പച്ചി എന്ന് വിളിച്ചു സ്റ്റോപ്പ്‌ ആക്കിയെ.... അപ്പൊ തന്നെ ഉപ്പച്ചി പറയുന്നത് എല്ലാം നിർത്തി. മൂപ്പരെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.... അത് കണ്ടിട്ടുണ്ട് തന്നെയാണ് എന്ന് തോന്നുന്നു അവൾ നിർത്താൻ വേണ്ടി ഉപ്പച്ചി എന്ന് വിളിച്ചേ... ഉപ്പച്ചി അവളെ കെട്ടിപിടിച്ചു അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തു... അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.... അതിനോടൊപ്പം തന്നെ അവൾ ഉപ്പച്ചി ഉപ്പച്ചി എന്ന് വിളിക്കുന്നുണ്ടായിരുന്നു.... ഇത്രെയും പൊട്ടിയാണല്ലോ എന്റെ പെണ്ണ്..... അങ്ങനെ ആ കരച്ചിലോടെ ഇന്നത്തെ ചർച്ച വിഷയം അനുസരിച്ച് എല്ലാരും കിടക്കാന് വേണ്ടി പോവാന് നിന്നു... അവളോടൊപ്പം തന്നെ പോവാന് നിന്ന എന്റെ കൈ ഉപ്പ പിടിച്ചു വെച്ചു... ഞമ്മൾ എന്തെ എന്നർത്ഥത്തിൽ ഉപ്പയെ നോക്കിയപ്പോൾ ഉപ്പ എന്നോട് കണ്ണ് കൊണ്ട് അവിടെ തന്നെ നിക്കാൻ പറഞ്ഞു....

"ഉപ്പയും മോനും ഇവിടെ തന്നെ നിൽക്കാനാണോ പരിപാടി... ഉറങ്ങാൻ ഒന്നും ഉദ്ദേശമില്ലേ.... " "എനിക്ക് അർജെന്റ് ആയിട്ട് ഒരു കാൾ ചെയ്യാനുണ്ട്... നീ ചെല്ല്... ഞാൻ കാൾ ചെയ്തു വരാം "എന്നും പറഞ്ഞു അവളെ പറഞ്ഞയച്ചു ഞാനും ഉപ്പയും കൂടി സിറ്റൗറ്റിൽ ചെന്നിരുന്നു.... കുറച്ചു നേരം ഞാനും ഉപ്പയും ഒന്നും സംസാരിച്ചില്ല.... മൌനതെ മുറിക്കാൻ വേണ്ടി ഞാൻ തന്നെ സംസാരിച്ചു തുടങ്ങി... "എന്ത ഉപ്പ... ഇങ്ങൾ എന്തിനാ വിളിച്ചത്... " കുറച്ചു നേരം ഒന്നും മിണ്ടിയില്ല... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉപ്പ സംസാരിച്ചു തുടങ്ങി... "നിനക്ക് അറിയോ എന്നറിയില്ല.... ഒരുപാട് കഷ്ടത അനുഭവിച്ചു വളർന്നതാണ് എന്റെ കുട്ടി... ജീവിതത്തിൽ ഒരുപാട് പ്രതിസന്തികൾ എന്റെ കുട്ടിക്ക് നേരിഡെണ്ടി വന്നിട്ടുണ്ട്... പക്ഷെ അവൾ അതെല്ലാം നേരിട്ട് വന്നപ്പോഴേക്കും അവളുടെ കുട്ടികാലം അവൾക്കു നഷ്ട്ടപെട്ടിരുന്നു...

പിന്നെ ഇവിടെ വന്നതിന് ശേഷമാണ് എന്റെ കുട്ടി ഒന്ന് ചിരിച്ചു കണ്ടത്.... ഇന്ന്‌ എന്റെ ഇഷുനെ സന്തോഷമായി കണ്ടപോലെ ഞാൻ ഒരിക്കലും ഇതിന് മുൻപ് കണ്ടിട്ടില്ല.... അവൾ അത്രയും സന്തോഷവതിയാനിപ്പോൾ.... നീ ആണ് അവളെ ഏറ്റവും കൂടുതൽ സ്വധീനിച്ചത്‌ എന്ന് അവളുടെ വാക്കുകലിൽ നിന്നും എനിക്ക് മനസ്സിലായി.... ഇത്രയും അവളിൽ സന്തോഷം കാണണം എങ്കിൽ അവൾക്കു അത്രയും സ്നേഹം നിന്നിൽ നിന്നും കിട്ടുന്നുണ്ട്... ഒരിക്കലും എന്റെ കുട്ടിയെ സങ്കടപെടുത്തരുത്... അവൾ ഒരു പാവാണ്‌.... എന്നും അവളെ കൊണ്ട് നിനക്ക് നല്ലതേ വരൂ... " എന്നും പറഞ്ഞു എന്റെ മറുപടിക്ക് പോലും കാത്തുനില്കാതെ ഉപ്പ അവിടെ നിന്നും എണീറ്റു പോയി.... 'എന്തിനാ ഉപ്പാ... വീണ്ടും വീണ്ടും എന്റെ പെണ്ണിന്റെ പാസ്റ്റു പറഞ്ഞു എന്നെ സങ്കടപെടുത്തുന്നെ... അവൾ അനുഭവിച്ച ഓരോന്നും ആലോചിക്കുമ്പോൾ മനസ്സിൽ സങ്കടം തിങ്ങി നിറയാണ്....

അപ്പൊ എന്റെ പെണ്ണ് എത്ര സഹിച്ചു കാണും ..... ആരോടും സഹായം പറയാനില്ലാതെ ആരും കൂട്ടിനില്ലാതെ അവൾ ജീവിച്ചത് ഒരു നരക തുല്യമായാ ജീവിതം ആയിരിക്കില്ലേ..... ഇനി ഒരിക്കലും ഞാൻ അതിനു ഇട വരുത്തില്ല.... എന്റെ പെണ്ണിന്റെ കണ്ണ് നിറയാൻ ഇനി ഒരിക്കലും ഞാൻ സമ്മതിക്കില്ല.... ' ഓരോന്ന് ആലോചിച്ചു സമയം നോക്കിയപ്പോൾ ഒരുപാട് ആയിട്ടുണ്ട്.. ഞാൻ വേഗം റൂം ലക്ഷ്യമാക്കി നടന്നു.... ഡോർ തുറന്ന് അകത്തേക്ക് നോക്കിയപ്പോൾ ഓൾ ആ റൂം മൊത്തം നോക്കാണ്.... ഇവൾ എന്താ ഇങ്ങനെ നോക്കുന്നെ... ഇവൾ ഉപയോഗിച്ച റൂം തന്നെയല്ലേ ഇത്... ഇത്രെയും തിരയാന് മാത്രം എന്താ ഇപ്പൊ ഈ റൂമിൽ ഉള്ളെ.... "ഗവേഷകന് ഇന്നു മുഴുവൻ ഗവേഷണം ചെയ്യാനാണോ പരിപാടി.... " ഞമ്മൾ ഡോർ ലോക്ക് ചെയ്തു കൊണ്ട് ചോദിച്ചു ..... "എന്തെ.... ഗവേഷണതിൽ ഇങ്ങൾക്കും പാർട്ട്നെർ ഷിപ്‌ കൂടണോ.... " എന്നെന്നെ നോക്കി ഒരു ലോഡ് പുച്ഛം വിതറി ചോദിച്ചപ്പോൾ ഞമ്മൾ അടങ്ങി നില്ക്കോ.... "അയ്യോ വേണ്ടായേ.... അതൊക്കെ ഒറ്റയ്ക്ക് അങ്ങ് ചെയ്‌താൽ മതി... "

"ഹാ... അല്ലെങ്കിലും ഈ ഗവേഷണം ഒക്കെ എന്നെ പോലെ ബുദ്ധിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്.... 😎" എന്നവൾ കുറച്ചു അഭിമാനത്തോടെ പറഞ്ഞപ്പോൾ "ആരെ പോലെ..."എന്ന് ഞമ്മൾ തിരിച്ചു ചോദിച്ചു "എന്നെ പോലെ.... എന്തെ ഡൌട്ട് ഉണ്ടോ ..... " "ഒരു ഡൌട്ടും ഇല്ലാ.... എനിക്ക് ഇന്ന് നല്ല ഉറക്കം വരുന്നുണ്ട്.... വാ വന്നു കിടക്കാന് നോക്ക്.... " തിരിച്ചു അവളൊരു മറുപടിയും തന്നീലാ... "ഞാൻ പറഞ്ഞത് കേട്ടില്ലേ.... വന്നു കിടക്കാന്.... " "അതിനു ഇപ്പൊ ആരാ ഇങ്ങളോട് മിണ്ടുന്നേ... " എന്നും പറഞ്ഞു അവൾ മുഖം കൊട്ടി.... ഇതെന്താപ്പോ കഥ.... ഇത്രെയും നേരം ഇവൾ തന്നെയല്ലേ എന്നോട് സംസാരിച്ചേ.... പിന്നെ എന്താ പെട്ടന്ന് ഞാൻ മിണ്ടൂല എന്ന് പറയുന്നേ ..... ഇനി ഇതിന് ശെരിക്കും വട്ടാണോ.... ചോദിച്ചാൽ പിന്നെ ഞമ്മളെ മെക്കട്ട് കേറും....

"അല്ല... അപ്പൊ കുറച്ചു നേരം മുൻപ് നിന്റെ പ്രേതം ആണോ എന്നോട് സംസാരിച്ചേ.... " "അത് ഞാൻ ഓർമയില്ലാതെ സംസാരിച്ചതാണ്.... ഇനി ഇങ്ങളോട് ഒന്നും ഞാൻ മിണ്ടൂല.... " "ഇയ്യ്‌ മിണ്ടണ്ട.... " "ഞാൻ മിണ്ടുന്നില്ല... " എന്നും പറഞ്ഞു ഓൾ ബെഡിൽ പോയി കിടന്നു... ഞമ്മളും പോയി കിടന്നു.... "ഡോണ്ട് ടച്ച്‌ മി.... കയ്യും കാലും ഒന്നും എന്റെ ശരീരത്തിൽ തട്ടരുത്.... " "തട്ടുന്നില്ല... എനിക്ക് എന്നെ വിശ്വാസം ആണ്... പക്ഷെ എനിക്ക് നിന്നെ വിശ്വാസമില്ല.... നിന്റെ കയ്യും കാലും എന്റെ ശരീരത്തിൽ തട്ടി പോകരുത്..." എന്നും പറഞ്ഞു ഞമ്മൾ തിരിഞ്ഞ് കിടന്നു... എന്തൊരു സാധനാണ് പടച്ചോനെ ഇത്.... പക്ഷെ ഈ കുറുമ്പിലുo ഒരു രസമുണ്ട്.... എത്ര വേണേലും ഇവളെ ഞാൻ സഹിചോളാം... പക്ഷെ എന്റെ ജീവിത കാലം മുഴുവൻ എന്റെ കൂടെ ഉണ്ടായാൽ മതി..... 😍.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story