💝ഇഷാനിദ്💝: ഭാഗം 21

ishanid

രചന: SINU SHERIN

പിറ്റേന്ന് രാവിലെ ഞമ്മൾ എണീറ്റു നോക്കുമ്പോൾ ഞമ്മൾ മൂപ്പരെ അടുത്താണ് കിടക്കുന്നത്... അതും പോരാഞ്ഞിട്ട് ഞമ്മളെ കൈ മൂപ്പരെ കൈയിൽ വെച്ചിരിക്കാണ്.... ഇത് ഇപ്പൊ എന്താ കഥ.... ഞമ്മൾ സമയം ഒട്ടും പാഴാക്കാതെ വേഗം ബെഡിൽ നിന്നും എണീറ്റു... മൂപ്പര് എങ്ങാനും ഉണർന്നിരുന്നു വെങ്കിൽ ഞമ്മളെ ഇപ്പൊ പൊങ്കാല ഇട്ടേനെ... ഇന്നലെ രാത്രി ഞമ്മൾ എന്തോരം ഡയലോഗ് ഇട്ടിട്ടാണ് കിടന്നത് എന്നറിയോ.... ഡോണ്ട് ടച്ച്‌ മി... എന്നൊക്കെ നല്ല അടാർ ഡയലോഗ് വിട്ടിട്ടു ഇപ്പൊ ഞമ്മൾ തന്നെ പോയി മൂപ്പരെ ടച്ച്‌ ചെയ്‌താൽ എങ്ങനെ ഉണ്ടാകും... ഹൌ... ഉണരാതത് ഭാഗ്യം.... ഇല്ലേൽ ഇവിടെ പലതും നടന്നേനെ.... 😉 ഞമ്മൾ ബാത്‌റൂമിൽ പോയി ഫ്രഷ്‌ ആയി വന്നു നിസ്കരിചിട്ട് മൂപ്പരെ വിളിച്ചു.... ഈ സാധനം ഇന്നൊന്നും എണീക്കും എന്ന് തോന്നുന്നില്ല.....പക്ഷെ ആ കിടത്തം കണ്ടാൽ ആരായാലും ഒന്ന് നോക്കി പോവും.... അത്രക്കും നിഷ്കളങ്കതായോടെ അല്ലേ കിടക്കുന്നെ..... മൂപ്പരെ കിടത്തവും വളവും ചെരിവും നോക്കിനിന്നാലെ ഇന്ന് മൂപ്പര് സുബിഹി നിസ്കരിക്കൽ ഉണ്ടാവൂല....

അതുകൊണ്ട് തന്നെ ഞമ്മൾ മൂപ്പരെ വീണ്ടും തട്ടി വിളിക്കാൻ തുടങ്ങി.... എവിടെ... ഇത് ഉറക്കത്തിന്റെ സുൽത്താൻ ആണ് എന്ന് തോന്നുന്നു.... അതുകൊണ്ട് തന്നെ പണികളുടെ റാണിയായ ഞാൻ മൂപ്പര്ക്ക് ഒരു പണി കൊടുക്കാൻ തീരുമാനിച്ചു.... ഞമ്മൾ മൂപ്പരെ അടുത്തു പോയി ചെവിയിൽ പറഞ്ഞു... "മാമാ ഓടിക്കോ..... പുലി വരുന്നുണ്ട്.." എന്നും പറഞ്ഞു ഞമ്മൾ മൂപ്പരെ കൈ പിടിച്ചു വലിച്ചു.... അപ്പൊ തന്നെ മൂപ്പര് ഞമ്മളെ കൈ പിടിച്ചു തിരിച്ചു കണ്ണ് തുറക്കാതെ എണീറ്റു ഞമ്മളെ പുറം നോക്കി ഒരു ചവിട്ട് തന്നു നിലതേക്ക് ഒറ്റ ഉന്തൽ... "ഉമ്മാ .... " എന്നലറി കൊണ്ട് ഞമ്മൾ നിലതേക്ക് വീണു... 'പടച്ചോനെ... ഇന്റെ നടു.... അല്ലാഹ്... ഒന്ന് തിരിയാൻ കൂടി പറ്റുന്നില്ല.... എന്ത് ഉന്തലാണ്‌ എന്നെ ഉന്തിയത്.... മൂപ്പരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല... ആവിശ്യമില്ലാതെ പുലി വരുന്നുണ്ടെന്ന്‌ പറഞ്ഞു മൂപ്പരെ പറ്റിച്ചതല്ലേ....

അപ്പൊ ഞാൻ കയ്യിൽ കേറി പിടിച്ചപ്പോൾ മൂപ്പര് കരുതികാണും ഞമ്മൾ പുലിയാണ് എന്ന്.... ആ പുലിയാണ് എന്ന് കരുതി ചവിട്ടിയതായിരിക്കും ഞമ്മളെ... എന്നാലും ഇത്രയും വേണ്ടായിരുന്നു.... എന്റെ ബലമായ സംശയം മൂപ്പര് കരാട്ടെ പഠിച്ചിട്ടുണ്ട് എന്നാണു... കറക്റ്റ് മൂപ്പര് ചവിട്ടിയ പുറവും പിടിച്ചു തിരിച്ച കയ്യിനും എന്തൊക്കെ സംഭവിച്ചിട്ടുണ്ട്... എവിടുന്നോക്കെ ഒരു പൊട്ടുന്ന ശബ്ദം കേട്ടിരുന്നു.... ' ഞമ്മൾ മെല്ലെ നിലത്ത് നിന്നു എണീറ്റിരുന്നു.... എന്നിട്ട് കട്ടിലിലേക്ക്‌ നോക്കിയപ്പോൾ മൂപ്പര് കണ്ണ് തുറന്ന് ഞമ്മളെ തന്നെ നോക്കാണ്.... 'കണ്ടില്ലേ പഹയൻ നോക്കുന്നെ.... തള്ളിയിട്ടതും പോരാ എന്നിട്ട് ഉണ്ട കണ്ണ് കൊണ്ട് നോക്കി പേടിപ്പിക്കുന്നത് കണ്ടീലെ....' "നീയെന്താ നിലത്ത് കിടക്കുന്നെ.... " അയ്യോ ചോദ്യം കേട്ടില്ലേ . .... ഇതിൽ നിന്നൊരു കാര്യം ഞമ്മക്ക് മനസ്സിലായി മൂപ്പര് സ്വപ്നത്തിൽ ആണ് ഞമ്മളെ തള്ളിയിട്ടത്‌....

സ്വപ്നത്തിൽ ആയാലും സിനിമയിൽ ആയാലും ഞമ്മക്ക് കിട്ടാൻ ഉള്ളതൊക്കെ കിട്ടീലെ .... 😥 "എന്ത് ആലോജിച്ചിരിക്കാണ്.... ചോദിച്ചത് കേട്ടില്ലേ.... നീയെന്താ ഈ രാവിലെ തന്നെ നിലതിരിക്കുന്നത്‌... " ഞമ്മൾ ഇവിടെ എല്ലാ വേദനയും ക്ഷമിച്ചു നിൽക്കുമ്പോൾ ആണ് മൂപ്പര് ഞമ്മളെ കലിപ്പ് ഓണ്ണാക്കാൻ നിൽക്കുന്നത്... "ഞാനോ.... ഞാൻ നിലതിരുന്നു അളവ് എടുക്കുകയായിരുന്നു..... " "ഈ രാവിലെ തന്നെ.... " "എന്തെ രാവിലെ അളവ് എടുക്കരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ.... " "ആരും പറഞ്ഞിട്ടില്ല... അല്ല എന്തിനാ ഇപ്പൊ നിനക്ക് അളവ്.... " "തിന്നാൻ.... " "ഏഹ്.... അളവ് തിന്നാൻ പറ്റോ... " "ദേ.... രാവിലെ തന്നെ എന്നെ കൊണ്ട് ഒന്നും പറയിപ്പികേണ്ട... എന്നെ തള്ളിയിട്ടതും പോരാ... നിന്നു പ്രസംഗിക്കാൻ വന്നിരിക്കുന്നു... " "ആരു തള്ളിയിട്ടു... എന്തൊക്കെയാ ഈ രാവിലെ തന്നെ നീ പറയുന്നേ.... "

"ഓ... അപ്പൊ ഞാൻ വിജാരിച്ച പോലെ തന്നെ ഇങ്ങൾ സ്വപ്നത്തിൽ ആയിരിക്കും ല്ലേ ഇന്നേ ചവിട്ടിയത്... രാവിലെ ഇങ്ങളെ വിളിക്കാൻ വന്ന എന്റെ കൈ പിടിച്ചു തിരിച്ചു... . പോരാത്തതിന് പുറം നോക്കി ഒരു ചവിട്ട് തന്നു എന്നെ നിലതേക്ക് ഒരു തള്ളായിരുന്നു ഇങ്ങൾ...എന്നിട്ടിപ്പോ നിലത്ത് എന്താ നിനക്ക് പരിപാടി എന്ന്.... " "ഏഹ്... ഇതൊക്കെ എപ്പോ.... ഞാൻ അറിഞ്ഞില്ല.... " "ആരും അറിഞ്ഞില്ല.... ഇനി നമുക്ക് എല്ലാരെയും അറിയിക്കണ്ടെ... ഇപ്പൊ തന്നെ വിളിച്ചു നോട്ടീസ് അടിക്കാൻ പറയി.... എന്നാൽ ഞാൻ വീണ കാര്യം എല്ലാരും അറിഞ്ഞോളും.... " "അതിനു ഇപ്പൊ എന്തിനാ നോട്ടീസ്.... നീ ഒന്ന് ചിരിച്ചു ഇരിക്... ഞാൻ ഒരു ഫോട്ടോ എടുത്തു അടിയിൽ ഒരു ക്യാപ്ശനും " എന്റെ പ്രിയപ്പെട്ട ഭാര്യ ഇന്ന് രാവിലെ നിലതേക്ക് വീണു.... പുറത്തിന് നല്ലൊരു ചവിട്ടും കയ്യിന് നല്ലൊരു തിരിയും കിട്ടിയിട്ടുണ്ട്.... അറിഞ്ഞവർ എല്ലാവരും ഫ്രൂട്ട്സുമായി കാണാൻ വരേണ്ടതാണ്... " എന്നും കൊടുത്താൽ വളരെ വേഗത്തിൽ എല്ലാരും അറിഞ്ഞോളും..... ഹിഹിഹി... "യു..... " എന്നും പറഞ്ഞു ഞമ്മൾ അവിടെ നിന്നു എണീറ്റു മൂപ്പരെ ലക്ഷ്യമാക്കി ഓടാൻ നിന്നതും നിലത്ത് സൂപ്പർ ഗ്ലൂ ഒട്ടിച്ചു വെച്ച പോലെ നമ്മൾക്ക് എവിടേക്കും അനങ്ങാൻ പറ്റുന്നില്ല....

"നീ അവിടെന്ന് എണീക്കുമ്പോഴേക്കും ഇക്ക ഫ്രഷ്‌ ആയി വന്നു നിസ്കരികട്ടെ ട്ടോ.... " എന്നും പറഞ്ഞു മൂപ്പര് ബാത്‌റൂമിൽ കേറി ഡോർ അടച്ചു.... എന്റെ ഉമ്മച്ചി... ഇതുവല്ലാത്ത പണിയായി പോയി... അങ്ങനെ ഞമ്മളെ നീണ്ട നേരത്തെ പരിശ്രമതിനു ഒടുവിൽ ഞമ്മൾ നിലത്ത് നിന്നു എണീറ്റു ഊരക്ക് കയ്യും കൊടുത്തു നിന്നു.... അപ്പൊയുണ്ട് മൂപ്പര് ബാത്‌റൂമിന്റെ ഡോറും തുറന്ന് വരുന്നു... "ഹാ... നീ എണീറ്റോ.... നിന്റെ കിടത്തം കണ്ടപ്പോൾ ഞാൻ കരുതി ഇപ്പോയോന്നും നീ എണീക്കൂല എന്ന്..." "ആണോ.... " എന്ന് ചോദിച്ചു ഞാൻ കൈ പൊന്തിച്ചതും മൂപ്പര് കുറച്ചു വിട്ടു നിന്നു... "സ്റ്റോപ്പ്‌... " എന്ന് പറഞ്ഞു... "എടി.... എന്നെ തൊട്ട് എന്റെ വുളു മുറിക്കല്ലേ ..... ഞാൻ നിസ്കരിച്ചു വരാം... " ഞാൻ ഹ്മ് എന്ന് തലകൊണ്ട് ആഗ്യം കാണിച്ചു കൈ താഴ്ത്തി... പാവമല്ലേ എന്നൊന്നും കരുതീട്ട് അല്ലാട്ടോ ഞാൻ സമ്മതിച്ചത്... ഇനിയും നേരം വൈകിയാൽ നിസ്കാരം എന്തായാലും കളാ ആകും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്.... അങ്ങനെ മൂപ്പരെ നിസ്കാരം കഴിയോളം നമ്മൾ കാത്തു നിന്നു...

നിസ്കാരം കഴിഞ്ഞു മൂപ്പര് എണീറ്റതും ഞമ്മൾ വേഗം പോയി മൂപ്പരെ നുള്ളിo പിച്ചി ഒക്കെ ചെയ്തു... "എടി .... എന്തൊരു വേദനയാ.... ഒന്നു നിർതടി.... " "ഇങ്ങൾക്ക് വേദന ആവണം..... ഇന്നലെ എന്നോട് പറയാതെ അല്ലേ ഇങ്ങോട്ട് കൊണ്ട്വന്നേ .... പിന്നെ ഇപ്പൊ ഞമ്മളെ ചവിട്ടി താഴെ ഇട്ടിട്ട് ഒന്ന് എണീക്കാൻ സഹായിക്കാതെ ഇങ്ങൾ ബാത്‌റൂമിൽ കയറീലെ.... അപ്പൊ ഇങ്ങൾക്ക് ഇതൊന്നും പോരാ.... " എന്നും പറഞ്ഞു ഞാൻ വീണ്ടും തല്ലി.... അപ്പൊ ഇക്ക ഞമ്മളെ അരയിലൂടെ കയ്യിട്ടു മൂപ്പരോട് ചേർത്ത് നിർത്തി.... അപ്പൊ ഞമ്മൾ തല്ലു നിർത്തി മൂപ്പരെ മുഖത്തെക്ക് നോക്കി.... "രാവിലെ എണീറ്റു ഒരു കോഫി പോലും തരാതെ എന്നെ നുള്ളൂകയും പിച്ചുകയും ചെയ്‌താൽ ഇക്ക മരിച്ചു പോവില്ലേ.... " അപ്പൊ തന്നെ ഞമ്മൾ മൂപ്പരെ മുഖത്ത് നിന്നും കണ്ണേടുത്തു വീണ്ടും മൂപ്പരെ തല്ലാൻ തുടങ്ങി.... "അങ്ങനെ നുള്ളിയും പിച്ചുകയും ചെയ്‌താൽ ഇങ്ങൾ മരിക്കുമെങ്കിൽ ഇങ്ങൾ മരിച്ചോട്ടെ " "അപ്പൊ ഞാൻ മരിച്ചാൽ നിനക്ക് ഒരു പ്രശ്നവും ഇല്ലേ.... " "ഇല്ല.... " എന്ന് നമ്മൾ അടി നിർത്തി താഴെ നോക്കി പറഞ്ഞു...

"അതിനര്ത്ഥം നിനക്ക് എന്നെ ഇഷ്ട്ടമല്ല എന്നല്ലേ.... എന്നോട് ഇത്തിരി പോലും സ്നേഹമില്ലേ... " അപ്പൊ ഞമ്മൾ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു.... എനിക്കറിയില്ലായിരുന്നു അതിനെന്താ ഉത്തരം നല്കേണ്ടത് എന്ന്... ഞാനിപ്പോ എന്നെ സ്നേഹിക്കുന്നതിലേറെ മൂപ്പരെ സ്നേഹിക്കുന്നുണ്ട്.... ഓരോ നിമിഷത്തെ മൂപ്പരെ സ്നേഹവും കാണുമ്പോൾ ഞാനിതിനു അർഹയാണോ എന്ന് തോന്നാറുണ്ട്.... ഒത്തിരി ഇഷ്ട്ടാണ്.... അത് എത്രത്തോളം എന്നെനിക്കു അറിയില്ല..... "ഇഷു.... ഞാൻ ചോദിച്ചതിനു നീ മറുപടി തന്നില്ല..... ഞാൻ മരി... " മൂപ്പരെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ മൂപ്പരുടെ ചുണ്ടിൽ ഞമ്മളെ ചൂണ്ട് വിരൽ വെച്ചു.... "ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും പറയരുത്.... എനിക്കത് കേട്ട് നിൽക്കാൻ ആവില്ല.... " എന്നും പറഞ്ഞു ഞാൻ മൂപ്പരെ കെട്ടിപിടിച്ചു.... ആ നെഞ്ചിൽ വീഴുമ്പോൾ എല്ലാ ഭാരവും പോകുന്ന പോലെ....ഇടയ്ക്കു എപ്പൊയൊ ഇക്കാടെ കൈകളും എന്നെ വാരി പുണർന്നിരുന്നു.... "ഇഷു... " "ഹ്മ്... " "നീ എന്നും എന്റെ കൂടെ ഉണ്ടാവില്ലേ.... " "ഹ്മ്... " "ഒരിക്കലും എന്നെ വിട്ടു പോവില്ലല്ലോ... "

"ഇല്ല... എന്റെ ഇക്കാനെ വിട്ടു ഞാൻ എങ്ങും പോവില്ല.... " എന്നും പറഞ്ഞു ഞാൻ ഇക്കാന്റെ നെഞ്ചിൽ നിന്നും എണീറ്റു.... ഇക്ക ഇരുകൈ കൊണ്ടും ഞമ്മളെ മുഖം കോരി എടുത്തു ഞമ്മളെ മുഖത്തേക്ക് ഇക്കാന്റെ മുഖം കൊണ്ട് വന്നു... ഇക്കാന്റെ ചുടുനിശ്വാസം ഞമ്മളെ മുഖത്ത് തട്ടികൊണ്ടിരുന്നു.... അത് കൂടുതൽ കൂടുതൽ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് ഞാൻ എന്റെ കണ്ണുകൾ മെല്ലെ അടച്ചു.... മുഖത്ത് ഇക്കാന്റെ ചുണ്ടുകൾ തട്ടിയപ്പോൾ ആണ് ഞമ്മൾ കണ്ണ് തുറന്നേ.... ഞമ്മൾ പലതും പ്രതീക്ഷിച്ചായിരുന്നു കണ്ണ് പൂട്ടിയത്‌. പക്ഷെ പ്രതീക്ഷിച്ച പോലെ ഒന്നും നടന്നീല.... "ഇനി മോൾ പോയി ഇക്കാക്കുള്ള കോഫീ കൊണ്ട് വാ.... എന്നിട്ട് വേഗം പോയി ഒരുങ്ങ് നമുക്ക് വേഗം ഇറങ്ങണം.... ഇന്ന് ഓഫീസ് ലീവ് ആക്കാൻ പറ്റില്ല.... നിനക്ക് കോളേജുo ഉള്ളതല്ലേ.... " "ഹ്മ്.... " എന്നും പറഞ്ഞു ഞമ്മൾ വീണ്ടും തലതാഴ്ത്തി.... സത്യം പറഞ്ഞാൽ ഞമ്മക്ക് ഇവിടുന്നു പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു..... "അയ്യേ... ഇനി ഇപ്പൊ അതിനു ചടച്ചു ഇരിക്കേണ്ട.... നമുക്ക് എപ്പോ വേണമെങ്കിലുo ഇങ്ങോട്ടെക്ക് വരാലോ.... "

എന്നും പറഞ്ഞു എന്റെ താടയിൽ പിടിച്ചു ഇക്ക മുഖം പൊന്തിച്ചു... ഞമ്മൾ അപ്പൊ തന്നെ മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു താഴെ പോയി ഇക്കാക്കുള്ള കോഫീ കൊടുന്നു കൊടുത്തു.... താഴെ പോയി എല്ലാരോടും പോകുന്നതിനെ പറ്റി പറഞ്ഞപ്പോൾ ആർക്കും വലിയ സന്തോഷo ഒന്നുമില്ലായിരുന്നു... പിന്നെ നമ്മൾ ഇടയ്ക്കു ഒക്കെ ഇങ്ങോട്ട് വരണ്ട് എന്ന് പറഞ്ഞപ്പോൾ എല്ലാരും മനസ്സില്ല മനസ്സോടെ സമ്മതിച്ചു... അങ്ങനെ ഞമ്മൾ ഒരുങ്ങി താഴെ പോയി ചായയും കുടിച്ച് തിരിച്ചു വീട്ടിലേക്കു തന്നെ പോന്നു.... വീട്ടിൽ എത്തി ബാഗ്‌ എല്ലാം എടുത്തു കോളേജിലെക്ക് പോയി ഇക്ക ഓഫീസിലേക്കും..... പിന്നെ കുറച്ചു ദിവസം ഇങ്ങനെ തന്നെയായിരുന്നു... ഇടയ്ക്കു തല്ലു കൂടും ഇടയ്ക്കു വാശി കാണിക്കും ഇടയ്ക്ക് ഒത്തിരി സ്നേഹിക്കും അങ്ങനെ ആയി ദിവസങ്ങൾ കടന്നു പോയി.... നാളെ ഉമ്മയും ഉപ്പയും തിരിച്ചെത്തും....

അതുകൊണ്ട് തന്നെ ഒത്തിരി സന്തോഷത്തിലാണ് ഞമ്മൾ.... ഇത്രയും ദിവസം തന്നെ ഉമ്മാനെയും ഉപ്പാനെയും ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു.... എന്നും കാള്ളിംഗും വീഡിയോ കാള്ളിംഗും എല്ലാം ചെയ്യുമെങ്കിലും ഞമ്മക്ക് ബംഗ്ലോർക്ക് ഒരു ഹണിമൂൺ ട്രിപ്പ്‌ ഗിഫ്റ്റ് കിട്ടിയ കാര്യം ഞമ്മൾ പറഞ്ഞിട്ടില്ല.... അടുത്ത ബുദനാഴ്ചയാണ് ബംഗ്ലൂർക്ക് പോകുന്നത്.... അതായത് ഉമ്മയും ഉപ്പയും വന്നു രണ്ടു ദിവസം കഴിഞ്ഞു... അപ്പൊ അവരോട് സർപ്രൈസ് ആയി പറയാം എന്നാണു ഞങ്ങൾ രണ്ടാളും പ്ലാൻ ഇട്ടിട്ടുള്ളത്.... "ഇഷു.... നീയാ ജ്യൂസ്‌ റെഡി ആക്... ഇത് ഞാൻ കട്ട്‌ ചെയ്യാം... " എന്നും പറഞ്ഞു ഇക്ക എന്റെ കയ്യിൽ നിന്നും കത്തി വാങ്ങി ഞമ്മൾ കട്ട്‌ ചെയ്യാൻ വെച്ചിരുന്ന പച്ചക്കറി യെല്ലാം കട്ട്‌ ചെയ്യാൻ തുടങ്ങി.... ഇന്ന് ഉച്ചയ്ക്ക് ഉമ്മയും ഉപ്പയും എത്തും... അതിനുള്ള ഫുഡ്‌ റെഡി ആക്കാണ് ഇപ്പോൾ... ഉമ്മയും ഉപ്പയും എത്തുമ്പോഴേക്കും ഒരു അടിപൊളി ഫുഡ്‌ റെഡി ആക്കണം.... അതിനുള്ള ദ്രിതിയാണ് ഇപ്പോൾ....

അങ്ങനെ ഞാൻ ജ്യൂസിൽ കോൺസെൻട്രെഷൻ ചെയ്തു... മൂപ്പര് പച്ചക്കറിയിലും.... ഞങ്ങൾ രണ്ടാളും ഓരോ പണിയിൽ ഏർപ്പെട്ട് ഇരിക്കുമ്പോൾ ആണ് പെട്ടന്ന് കാള്ളിംഗ് ബെല്ൽ അടിച്ചത്... "ഇഷു... ഉമ്മയും ഉപ്പയും എത്തി എന്നാ തോന്നുന്നേ.... ഇനി ഇപ്പൊ സലാഡ് മാത്രമല്ലെ ഉണ്ടാക്കാൻ ഒള്ളു.... ഞാൻ പോയി വാതിൽ തുറന്ന് കൊടുക്കട്ടെ.... " എന്നും പറഞ്ഞു ഇക്ക കൈ വാഷ്‌ ചെയ്തു പോയി.... ഇനി ഏതായാലും സലാഡ് കൂടിയല്ലേ ഒള്ളു അതും കൂടി കഴിഞ്ഞിട്ട് പോകാം എന്ന് കരുതി ഞമ്മൾ പെട്ടന്ന് തന്നെ സലാഡ് ഒക്കെ ഉണ്ടാക്കി.... അകത്തു നിന്നു സംസാരിക്കുന്ന നേരിയ ശബ്ദം കേള്ക്കാമായിരുന്നു... എന്തായാലും വന്നിട്ട് ഞമ്മളെ ഒന്ന് അടുക്കളയിൽ വന്നു ഉമ്മയും ഉപ്പയും നോക്കിയില്ലല്ലോ... അവർ ക്ഷീണിചിട്ട് ഉണ്ടാകും....അതോണ്ടാവും... ഞമ്മൾ ഉണ്ടാക്കി വെച്ച ജ്യൂസ്‌ രണ്ടു ഗ്ലാസിൽ ആക്കി ഒഴിച്ച് അതുമായി ഉമ്മയെയും ഉപ്പയെയും കാണാൻ വേണ്ടി ചെന്നു.... പുഞ്ചിരിച്ച് കൊണ്ട് അവരെ അടുത്തേക്ക് നടന്നു.... പക്ഷെ ഞാൻ പ്രതീക്ഷിച്ച ആളുകൾ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്... അവരെ കണ്ടതും എന്റെ മുകത്തെ പുഞ്ചിരി മാറി പകരം ഒരു ഞെട്ടൽ ആയിരുന്നു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story