💝ഇഷാനിദ്💝: ഭാഗം 22

ishanid

രചന: SINU SHERIN

ഉമ്മക്കും ഉപ്പാക്കും ഉള്ള ജ്യൂസ്‌ ഞമ്മൾ രണ്ടു ഗ്ലാസിൽ ആക്കി അതുമായി ഡൈനിങ്ങ്‌ ഹാളിലേക്ക്‌ നടന്നു.... പുഞ്ചിരിച്ചു കൊണ്ട് ഡൈനിങ്ങ്‌ ഹാളിൽ എത്തിയതും അവിടെയുള്ള ആളെ കണ്ട്‌ ആ ചിരി എങ്ങോ മാഞ്ഞു പോയി... ഉമ്മയെയും ഉപ്പയെയും പ്രതീക്ഷിച്ചു അവിടെ എത്തിയ ഞാൻ കണ്ടത് ഷാനുക്കാക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുന്ന ഷിഹാബ്നെയാണ്... "നീ... നീ എന്താ ഇവിടെ.... ??" അവനെ കണ്ട ഷോക്ക്‌ൽ അറിയാതെ തന്നെ ഞമ്മളെ വായയിൽ നിന്നും അത് വീണു കഴിഞ്ഞിരുന്നു... എന്റെ വാക്കുകൾ അവന്റെ ചെവിയിൽ എത്തിയത് കൊണ്ടാണ് എന്ന് തോന്നുന്നു അവൻ സംസാരിച്ചു കൊണ്ടിരിക്കെ ഇക്കായിൽ നിന്നുള്ള നോട്ടം മാറ്റി എന്റെ മുഖത്തേക്ക് നോക്കി.... ഇക്കയും എന്നെ നോക്കി ....ഞാൻ വരുമ്പോൾ അവർ രണ്ടു പേരും നല്ല വര്ത്തമാനം ആയിരുന്നു...

ഇനി ഇക്കാക്ക് മനസ്സിലായിട്ടില്ലേ ഇവനാണ് ഷിഹാബ് എന്ന്.... അല്ലെങ്കിൽ ഇവനെ ഇക്കാക്ക് നേരത്തെ പരിജയം ഉണ്ടോ... ഞമ്മൾ അപ്പോയും ഞെട്ടി കൊണ്ട് തന്നെയാണ് അവനെ നോക്കിയത്.. "ആഹ്... ആരിത്‌...ഇഷ കുട്ടിയോ.... കുറെ ആയി കണ്ടിട്ട്... ഓ സോറി... നമ്മൾ ഇന്നലെ റെസ്റ്റോറെന്റിൽ വെച്ചു കണ്ടിരുന്നല്ലോ ല്ലേ.... " അവൻ അത് പറഞ്ഞു എന്നെ ഒരു പരിഹാസ ചിരിയോട് കൂടി നോക്കി...ഞാൻ അപ്പോൾ തന്നെ അവനിലുള്ള നോട്ടം തെറ്റിച്ചു ഇക്കാനെ നോക്കി... മൂപ്പര് എപ്പോ കണ്ടു എന്നുള്ള രീതിയിൽ എന്നെ നോക്കുന്നുണ്ട്.... "ഞാൻ ചോദിച്ചതിനു നീ മറുപടി പറഞ്ഞില്ല.... നിനക്ക് എന്താ ഇവിടെ കാര്യം... നീ എന്തിനാ ഇവിടേക്ക് വന്നത്... " ഞാൻ കുറച്ചു ഗൌരവം നിറച്ചു തന്നെ അവനോടു ചോദിച്ചു... "എന്തിനാ വന്നത് എന്നോ.... എന്റെ ഇഷ യേ കാണാൻ.... നിനക്ക് അറിയില്ലേ...

പണ്ട് ഞാൻ തറവാട്ടിലേക്ക്‌ വന്നിരുന്നത്‌ തന്നെ നിന്നെ കാണാൻ ആണെന്ന്... ആ എനിക്ക് നിന്നെ ഏപ്പോയും കണ്ടോണ്ട് ഇരിക്കണം... " "ഓഹോ.... എങ്കിൽ ഇനി ആ കാണാനുള്ള ആഗ്രഹം നടക്കില്ല... അന്ന് ഞാൻ നിങ്ങളെ മുന്പിൽ ഒരു ബീരുവാഴേക്കാം... പക്ഷെ ഇന്ന് അങ്ങനെയല്ല..... അതുകൊണ്ട് നിങ്ങൾക്ക് ഇവിടുന്നു ഇറങ്ങി പോകുന്നതാവും നല്ലത്.... " "ഇന്നലെ നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി നീ പഴേ ഇഷയല്ല... നിനക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.... ഇന്ന് നിന്നെ കണ്ടപ്പോൾ അത് ഉറപ്പായി.... നിനക്ക് എവിടുന്നു കിട്ടി ഇത്രയധികം ദൈര്യം.... ഇവന് ഉണ്ടെന്നുള്ള ദൈര്യ തിൽ ആണോ.... നിന്നോട് ഞാൻ പറഞ്ഞതാണ് ഈ ഷിഹാബ്ന്റെ പെണ്ണായി പോരാൻ... അവിടെ നിന്നെ ഞാനൊരു റാണിയായി വാഴിക്കാം.... പക്ഷെ നീ സമ്മതിച്ചില്ല.... നിന്നെ കൊണ്ട് സമ്മതിപ്പിക്കണം...

അതിനു എന്ത് മാർഗവും സ്വീകരിക്കാനുള്ള നിമിഷത്തിൽ ആണ് ഞാൻ അറിഞ്ഞത് നിന്റെ കല്യാണം കഴിഞ്ഞു എന്ന്.... ഇപ്പോയും വൈകീട്ടില്ല... ഇന്നും നീ എന്റെ കൂടെ പോരാൻ തയാർ ആവുക യാണെങ്കിൽ നിന്നെ ഇന്നും കൊണ്ട് പോകാൻ ഞാൻ തയാർ ആണ്.... ഇനി നീ തയാർ ആയില്ലെങ്കിലും നിന്നെ എങ്ങനെ കൊണ്ട് പോകണമെന്ന് ഈ ശിഹാബ്ന് അറിയാം.... " എന്ന് പറഞ്ഞു അവൻ നിർത്തിയപ്പോഴേക്കും അവൻ എന്റെ അടുത്തു എത്തിയിരുന്നു... ഞാൻ തല താഴ്ത്തി നിന്നത് അല്ലാതെ അവൻ മറുപടി ഒന്നും കൊടുത്തില്ല..... കാരണം എനിക്കറിയാം വാക്ക് കൊണ്ട് ഷിഹാബ്നേക്കാൾ മുന്പിൽ ആവാൻ എനിക്ക് കഴിയുമെങ്കിൽ പോലും പ്രവർത്തി കൊണ്ട് എനിക്കതിനു കഴിയില്ല..... കാരണം... ശിഹാബ്... അവൻ പറഞ്ഞത് ചെയ്യുന്നവനാണ്... അവൻ എന്റെ തൊട്ടുമുന്നിൽ ആണ് നിൽക്കുന്നത്....

അവന്റെ നോട്ടവും ഭാവവും എനിക്ക് അറപ്പ് ഉളവാക്കി എങ്കിലും അതെല്ലാം ക്ഷമിച്ചു ഞാൻ അവിടെ തന്നെ നിന്നു... നീണ്ട നേരത്തെ എന്റെയും അവന്റെയും മൗനം കീറി മുറിച്ചു കൊണ്ടാണ് ആരുടെയോ കയ്യടി ശബ്ദം എന്റെ ചെവിയിൽ വന്നു പതിച്ചത്‌... ഞാൻ താഴ്ത്തിയിരുന്ന തല പൊന്തിച്ചു നോക്കിയപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്കും ഷിഹാബ്നും കയ്യടിച്ച് കൊണ്ട് ചുറ്റും നടക്കുന്ന ഇക്കാനെയാണ് ഞാൻ കണ്ടത്.... എന്റെ മുകത്തുള്ള അതെ അമ്പരപ്പ് ശിഹാബിന്റെ മുഖത്തും എനിക്ക് കാണാൻ കഴിഞ്ഞു.... പെട്ടന്ന് ഇക്ക കയ്യടി നിർത്തി ഞങ്ങൾക്ക് രണ്ടുപേർക്കും മുന്പിൽ ആയി നിന്നു.... "ഓ... തനായിരുന്നോ ഷിഹാബ്....തന്റെ സ്വഭാവ ഗുണങ്ങൾ എല്ലാം എന്റെ ഭാര്യ.... ഓ... സോറി... അതിനു തനിക്ക് എന്റെ വൈഫ്‌ നെ അറിയില്ലല്ലോ ല്ലേ....

പ്ലീസ്‌ മീറ്റ്‌ മൈ ലവ്ലി വൈഫ്‌ ഇഷാ ഷാനിദ് അഹ്മെദ് എന്നും പറഞ്ഞു ഇക്ക എന്റെ തോളിൽ കൂടി കയ്യിട്ടു എന്നെ ഇക്കയോട് ചേർത്തി നിർത്തി.... "ഇവൾ പറഞ്ഞു അറിയാം തന്ടെ ലീല വിലാസങ്ങൾ എല്ലാം... ഇവിടെ വന്നു ഞാൻ ഇഷയുടെ കസിൻ ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല അത് ഷിഹാബ് എന്ന നാറി ആയിരിക്കും എന്ന്.... " "ഡാാ... " എന്നും പറഞ്ഞു ഷിഹാബ് ഇക്കാന്റെ കോളറില് കയറി പിടിച്ചു... "ഞാൻ പറഞ്ഞു കഴിഞ്ഞില്ല.... നീ ഇടയ്ക്കു കേറി ഇങ്ങനെ പിടിച്ചാൽ ഞാൻ പറഞ്ഞു കഴിയുമ്പോഴേക്കും നീ ഒരുപാട് തവണ പിടിക്കേണ്ടി വരും... അല്ലെങ്കിലും നീ പറ... ഞാൻ പറയുന്നതിൽ എന്താ തെറ്റ് എന്ന്.... " പറഞ്ഞു ഇക്ക അവന്റെ കൈ കോളറില് നിന്നും വിടുവിച്ചു... "നീ നേരത്തെ എന്തോ പറഞ്ഞിരുന്നല്ലോ...ഏതോ കൊട്ടാരം പണിയും എന്നോ അവിടുത്തെ റാണി ആക്കും എന്നോ....പിന്നെ എന്തിനാടാ കോപ്പേ ഞാൻ ഇവിടെ നില്ക്കുന്നെ...സ്വന്തം ഭാര്യയെ പോന്നു പോലെ നോക്കാത്ത ഏതെങ്കിലും ഒരുത്തന്റെ ഭാര്യ യോട് പോയി പറ...

നിന്റെ ഈ ഡയലോഗ്... എന്നോട് വേണ്ട... നീ ഇത്രയും കാലം ഇവളുടെ മേൽ എടുത്ത അവകാശം ഒക്കെ മതി... ഇനി മേലാൽ എന്റെ പെണ്ണിനെ ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ നീ വേദനിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ ഈ ഷാനിദ് ആരാ എന്ന് നീ ശെരിക്കും അറിയും കേട്ടോടാ..." എന്നും പറഞ്ഞു ഇക്ക നിരത്തിയതും ഇക്കാന്റെ മുഖത്തേക്ക് നോക്കാൻ എനിക്കെന്തോ ഭയം പോലെ... കാരണം അത്രയും ദേഷ്യം ആ മുഖത്ത് പ്രകട മായിരുന്നു.... പക്ഷെ ഷിഹാബ് അതെല്ലാം കേട്ട് ഒരു പുച്ഛം കലർന്ന ചിരിയായിരുന്നു ഇക്കാക്ക്‌ തിരികെ കൊടുത്തത്... "നീ ഏതായാലും ഇവൾക്ക് യോജിച്ച ഹസ്ബന്റ് തന്നെ... നിന്റെ ദൈര്യം കൊണ്ടായിരിക്കും ഇവൾക്ക് ഇത്ര വലിയ നെഗള്ളിപ്പ് ല്ലേ.... എന്തായാലും നീ ഒന്ന് ഓർത്തു വെച്ചോ.... എന്ത് നെറികെട്ട കളി കളിച്ചിട്ട് ആയാലും ഇവളെ ഞാൻ സ്വന്തമാക്കിയിരിക്കും... ഇത് ഈ ശിഹാബ്ന്റെ വാക്ക് ആണ്... ഈ ഷിഹാബ് ഒരു വാക്ക് പറഞ്ഞാൽ അതൊരിക്കലും പാഴ് വാക്ക് ആവില്ല.... ഏതായാലും നീ ഹീറോ വേഷം ചമഞ്ഞില്ലേ....

ഇനി ഇപ്പൊ അവിടെ വെക്കെന്സി ഇല്ല.....എത്ര വലിയ കളിയാണെലുo വില്ലൻ ഇല്ലാതെ കളിക്കാനാണ് ഒരു രസമില്ല... അതുകൊണ്ട് ആ വില്ലൻ വേഷം ഞാൻ അങ്ങ് ഏറ്റെടുത്തു.. " "ഓ... ആയികോട്ടെ.... കളിക്കാൻ ഞാനും തയ്യാർ ആണ്... ആരു ജയിക്കും എന്ന് നമുക്ക് കണ്ടറിഞ്ഞു കാണാം.... എത്രയൊക്കെ വില്ലൻ കളിച്ചാലും വിജയം നായകൻ തന്നെയാണ്.... അതുകൊണ്ട് മോൻ ഇപ്പൊ ചെല്ലാൻ നോക്ക്... " എന്നും പറഞ്ഞു ഇക്ക അവൻ ഡോറിന് നേരെ കൈ കാണിച്ചു കൊടുത്തപ്പോൾ എന്നെ നോക്കി ഒരു പരിഹാസം കലർന്ന ചിരി ചിരിച്ചു ഇക്കയെ ഒന്ന് തറപ്പിച്ചു നോക്കി അവൻ അവിടെ നിന്നും ഇറങ്ങി പോയി... ഇവന് ഒരു മാറ്റവും ഇല്ല... കുറെ വർഷം ആയിലെ... എന്നിട്ടും അവന്റെ സ്വഭാ വതിൽ ഒരു മാറ്റവും ഇല്ല....നായിന്റെ വാൽ പന്തിരാണ്ട് കൊല്ലo കുയലിന്റെ ഉള്ളിൽ ഇട്ട് വെച്ചാലും അത് നേരെ ആവൂല ല്ലോ...

അത് പോലെയാണ് ഇവന്റെ സ്വഭാവം... "ഇഷു.... നീ.... " എന്ന് പറഞ്ഞു ഇക്ക എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും പുറത്തു ഹോണ് അടിക്കുന്ന ശബ്ദം കേട്ടിരുന്നോ... ഞങ്ങൾ രണ്ടു പേരും കൂടി സിറ്റൗറ്റിൽ ചെന്നു നോക്കിയപ്പോൾ ഉമ്മയും ഉപ്പയും അതാ പുഞ്ചിരി തൂകി കൊണ്ട് പുറത്തു നില്ക്കുന്നു... ഞങ്ങൾ രണ്ടാളും ഓടി പോയി രണ്ടാളെയും കെട്ടിപിടിച്ചു... "ഉമ്മച്ചി.... ഇങ്ങൾ ഒന്നും കൂടി തടിച്ചു സുന്ദരി ആയിട്ടുണ്ടല്ലോ.... " "ശെരിക്കും... പക്ഷെ എന്റെ മോൾ ആകെ ക്ഷീണിച്ച പോലെ ഉണ്ടല്ലോ... " "അതോ... ഉമ്മചിന്റെ മോൻ എനിക്ക് ഒന്നും തിന്നാൻ തന്നില്ല.... " അതും പറഞ്ഞു ഞമ്മൾ ഇക്കാനെ ഇടo കണ്ണിട്ടു നോക്കിയപ്പോൾ മൂപ്പര് കണ്ണ് രണ്ടും തുറുപ്പിച്ചു കൊണ്ട് ഞമ്മളെ നോക്കി.... അത് കണ്ടപ്പോൾ ഞമ്മക്ക് ആകെ സങ്കടമായി... മൂപ്പർക്ക് പണി കൊടുത്തോണ്ട് അല്ലാട്ടോ... ഞമ്മളെ പണിന്റെ ഡോസ് കുറഞ്ഞു പോയോ എന്നോർത്ത്... ഞമ്മക്ക് പിന്നെ പണ്ടേ ഒന്നും കുറയ്ക്കുന്ന അസുഖം ഇല്ല... അതോണ്ട് തന്നെ... വായക്ക് ഒരു സ്വസ്ഥതയും കൊടുക്കാതെ ഞമ്മൾ വീണ്ടും സംസാരിച്ചു തുടങ്ങി...

അല്ലെങ്കിലും ഞാൻ സംസാരിച്ചാൽ ഭയങ്കര ബർകത് അല്ലേ.... 😜 "ഇങ്ങൾക്ക് രണ്ടാള്ക്കും അറിയോ... ഇങ്ങൾ ഇവിടുന്നു പോയതിനു ശേഷം ഞാനൊന്നു നേരാവണ്ണം ഭക്ഷണം കഴിച്ചിട്ടില്ല.... ഉറങ്ങിയിട്ടില്ല... ഉടൻ പണത്തിന്റെ ഭാഷയിൽ പറഞ്ഞാൽ... എനക്ക് ഫുഡ്‌ ഒന്നും ഇറങ്ങിയീട്ടില്ല .... ഒറക്കം ഒന്നും വന്നിട്ടില്ല്യ ... അന്ന് അങ്ങട്ട് പോയതാ പിന്നെ ഇന്നാണ് ഇങ്ങൾ വരണത്.... അപ്പൊ കാണാനുള്ള പൂതി കൊണ്ടാണ്... ഭയങ്കര മിസ്സിംഗ്‌ ആയിരുന്നു... . പിന്നെ അതിന്റെ കൂടെ മൂപ്പരെ മർദനം... എല്ലാം കൂടി ഞാൻ സഹിച്ചു... അതൊന്നും ഇങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവൂല... " എന്നും പറഞ്ഞു ഞമ്മൾ മൂക്ക് വലിച്ചു... അപ്പൊ ബാക്കി മൂന്നാണ്ണവും എന്താ ഇപ്പൊ ഇവിടെ നടക്കുന്നെ എന്ന രീതിയിൽ ഞമ്മളെ നോക്കാൻ.... "ഷാനു.....എന്താഡാ... ഇതൊക്കെ... മോൾ എന്തൊക്കെയ പറയുന്നേ... "

ആരും നോക്കണ്ട ഞമ്മളെ ഉപ്പച്ചിയാണ്.... എല്ലാം മനസ്സിൽ ആയിട്ടുണ്ട് എങ്കിൽ പോലും ഒന്നും മനസ്സിൽ ആവാത്ത പോലെ സംസാരിക്കും.... ഒരു പ്രതേക ടൈപ്പ് ആണ്.... 😉 "അത് ഉപ്പ... ഇന്ന് രാവിലെ കുടിക്കാൻ ഉള്ള മരുന്നു മാറി രാത്രിയിലെ മരുന്നു കുടിച്ചതാണ്.... അപ്പൊ അതിന്റെ ഭോധം ഒള്ളു.... ഒന്നും ചെയ്യണ്ട... ഭുദ്ധി ഇല്ലാത്ത കുട്ടി അല്ലേ... " എന്നും പറഞ്ഞു മൂപ്പര് ചെറിയ വായേൽ വലിയ വര്ത്തമാനം വിട്ടപ്പോൾ ഞമ്മക്ക് അങ്ങട്ട് എറിഞ്ഞു കേറീല്ലേ... ഇവിടെ വലിയ കുട്ടികൾ ഒക്കെ നിൽക്കുമ്പോൾ ചെറിയ കുട്ടികൾക്ക് എന്താ കാര്യം.... "ഹാ... രാവിലെ മരുന്നു ഷാനുക്ക യാ എടുത്തു തന്നത്.... ഞാൻ അപ്പോയെ വിജാരിച്ചതാണ് ഇത് രാത്രിയിലെ മരുന്നു അല്ലേ എന്ന്... പിന്നെ തലയ്ക്കു സുഖം ഇല്ലാത്ത ആളല്ലേ... അയാളെ സങ്കടപ്പെടുതണ്ട എന്ന് കരുതി കുടിച്ചതാണ്...."

എന്നും പറഞ്ഞു ഞമ്മൾ മൂപ്പർക്ക് നേരെ കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു.... ഹും... ഇന്നോടാണ് കളി..... 😎 അങ്ങനെ രണ്ടു പേരും കുറെ നേരം തര്കിച്ചു നിന്നു ഉമ്മയെയും ഉപ്പയെയും അകത്തേക്ക് കയറ്റിയില്ല.. പിന്നെ അവസാനം ഞങ്ങൾ രണ്ടാളും നിന്നു കാലു കുഴങ്ങിയപ്പോൾ ആണ് ഇത് വരെ പുറത്തു നിന്നാണ് സംസാരിച്ചേ എന്ന ബോധം വന്നത്... അപ്പൊ തന്നെ ഞങ്ങൾ എല്ലാരും കൂടി അകത്തേക്ക് പോയി.... അങ്ങനെ ഞമ്മൾ ഉണ്ടാക്കിയ നല്ല അടിപൊളി ഫുഡ്‌ ഒക്കെ കഴിച്ചു വർത്താനം പറയാൻ ഇരുന്നു.... ഉമ്മയും ഉപ്പയും വയനാറ്റിലെ വിശേഷങ്ങൾ പൊക്കി പൊക്കി പറയുന്നത് കേട്ടപ്പോൾ ഞമ്മക്കും തോന്നി പോയാൽ മതിയായിരുന്നു എന്ന് ..

പിന്നെ ഈ ചുരുങ്ങിയ കാല അളവിൽ നമ്മളെ ഇക്കാക്ക് കുറെ മാറ്റം വന്നതും ഞമ്മളെ ഇക്കാന്റെ കൂടെയുള്ള ഓരോ സുന്ദര നിമിഷങ്ങളും ഓർത്തപ്പോൾ ഞമ്മക്ക് അവിടേക്ക് പോവാത്തെ തന്നെയാണ് നല്ലത് എന്ന് തോന്നി.... പിന്നെ ഉപ്പാനോടും ഉമ്മാനോടും ബംഗ്ലൂർ ടൂർ നെ പറ്റി പറഞ്ഞു... അവര്ക്ക് തീരെ താല്പ്പര്യം ഉണ്ടായിരുന്നില്ല... കാരണം ഉമ്മയും ഉപ്പയും ഇന്നല്ലേ വന്നിട്ടൊല്ലു... ഇനി രണ്ടു ദിവസം കഴിഞ്ഞാൽ ടൂർ പോകും.... അവര്ക്ക് അതിനോട് തീരെ യോജിപ്പില്ലായിരുന്നു.... അവസാനം ഞങ്ങളെ രണ്ടുപേരുടെയും ശല്യം സഹിക്ക വയ്യാതെ അവർ പോകാൻ സമ്മതിച്ചു.... 😋 നാളെയാണ് ബാംഗ്ലൂർ ലേക്ക്‌ പോകുന്നത് അതിന്റെ ഭാഗമായിട്ട് ചെറിയ ഒരു ഷോപ്പിംഗ്‌ന് പോകാണ് ഞങ്ങൾ.... ഷോപ്പിൽ എത്തി വേണ്ട സാധനങ്ങൾ എല്ലാം പര്ചെസ് ചെയുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story