💝ഇഷാനിദ്💝: ഭാഗം 23

ishanid

രചന: SINU SHERIN

 നാളെയാണ് ബംഗ്ലൂർക്ക് പോകുന്നത്... അതിന്റെ ഭാഗം ആയിട്ട് ചെറിയ ഒരു ഷോപ്പിംഗ്‌ന് പോകാണ് ഇന്ന് ഞങ്ങൾ... ഞാനും ഷാനുക്കയും ഉപ്പച്ചിയും ഉമ്മച്ചിയും കൂടെയാണ് പോകുന്നത്... വീട്ടിലേ എല്ലാരും കൂടിയാണ് പോകുന്നെ എന്ന് പറഞ്ഞാൽ മതീലെ... പക്ഷെ ഞമ്മക്ക് പണ്ടേ എല്ലാം വെക്തമായി പറയുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് ഞമ്മൾ എല്ലാം വിശദീകരിച്ചു പറഞ്ഞു തന്നത്.... അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷo ഞങ്ങൾ മാളിൽ എത്തി... അവിടെ എത്തിയതും ഞമ്മൾ കാറിൽ നിന്നു ചാടിയിറങ്ങി.... ഞമ്മളെ ഇറക്കം കണ്ടാൽ വിജാരിക്കും ഞമ്മൾ ആ മാളിന്റെ ഓണറെ മോളാണ് എന്ന്....😎 മൂപ്പരെ കൂടെ ഇതിന് മുൻപ് ഒരു പ്രാവിശ്യം ഈ മാളിലേക്ക്‌ വന്നത് കൊണ്ട് ഞമ്മക്ക് അവിടെയുള്ള എല്ലാതും കാണാപാഠം ആയിട്ടുണ്ട്...പോരാത്തതിന് കഴിഞ്ഞ പ്രാവിശ്യം വന്നു ഇവിടെ നിന്നു ഒരു സമ്മാനം ഒക്കെ അടിച്ചു പോയതല്ലേ... അതിന്റെ ഒരു ചെറിയ ജാഡ ഇല്ലാതില്ല... 😉 അങ്ങനെ ഞങ്ങൾ സാധനങ്ങൾ പര്ചെസ് ചെയ്യാൻ തുടങ്ങി....

അതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഞമ്മളെ മൂപ്പര് അവിടെ വീണത്‌....ആ കാഴ്ച കണ്ടതും ഞമ്മൾ അന്തം വിട്ടു... കാരണം മൂപ്പര് വീണതും എഴുന്നേൽക്കലുo ചെന്നൈ എക്സ്പ്രസ്സ്‌ നേക്കാളും സ്പീഡ് കഴിഞ്ഞു.... ഞമ്മക്ക് മനസ്സിലാവാതത് അതല്ല... മൂപ്പര് എങ്ങനെയാ വീണത്‌ എന്നാണു.... എത്ര ആലോചിച്ചിട്ടും ഞമ്മക്ക് അത് മനസ്സിലായില്ല...😯 ഇനിയും ആലോചിച്ചു ഞമ്മളെ ഭുദ്ധി നശിക്കുമോ എന്ന് ഭയന്നു... ഞമ്മളെ ബുദ്ധി കൂടെ നശിച്ചു ഞമ്മൾ മരിച്ചാൽ ലോകത്തിലെ ബുദ്ധിയുള്ളവരുടെ എണ്ണം കുറയില്ലേ... അത് ഞമ്മക്ക് ഒരിക്കലും സഹിക്കില്ല... 😥 അതോണ്ട് ഞമ്മൾ ചിന്തകൾ എല്ലാം മാറ്റിവെച്ചു മൂപ്പരെ അടുത്തേക്ക് ചെന്നു... വീണതിനു സമാധാനിപ്പിക്കാൻ അല്ലാട്ടോ...കളിയാക്കാൻ...😂ഞമ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റൂ.... 😉 "നോക്കി നോക്കി നോക്കി നടക്ക്... കണ്ണ് താഴേക്കു നോക്കി നടക്ക്.... എന്റെ ഇക്ക വീണതിന്ന്‌ ആരും കണ്ടില്ല... എന്റെ ഇക്ക വീണതിന്ന്‌ ആരും കേട്ടില്ലാ.... " ഹരേവാവ്....ഞമ്മളൊരു സംഭവം ആണല്ലോല്ലേ....

എന്തൊരു ബുദ്ധിയാ... ഞമ്മൾ അതീവ ബുദ്ധി മതിയാണ് ല്ലേ.... അന്ന് ഐസക്‌ ന്യൂട്ടെൻ ജനിച്ച കാലത്ത് ജനിക്കാണെങ്കിൽ ന്യൂട്ടെനക്കാളും ബെറ്റർ ശാസ്ത്രക്ഞ്ഞൻ ഞാനായിരുന്നു... 😎 പക്ഷെ ഞമ്മക്ക് തീരെ എസ്പ്പി അതായത് പൊക്കി പറച്ചിൽ ഇല്ലാത്തത് നിങ്ങളെ ഭാഗ്യം.... ഞമ്മളെ സ്ഥാനത് വേറെ ആരേലും ആയിരുന്നുവെങ്കിൽ അവർ അവരെ പറ്റി തന്നെ പൊക്കി പറഞ്ഞു ഇങ്ങൾ കുടുങ്ങിയിരുന്നു.... ഇപ്പോൾ തന്നെ ഇങ്ങൾ ഭാഗ്യവാൻമാർ ആണ്... ഞമ്മളെ പോലെയുള്ള ഒരു കുട്ടി വസിക്കുന്ന കേരളത്തിൽ ജനിക്കാൻ കഴിഞ്ഞില്ലേ.... അഭിമാനിക്കൂ...മച്ചമ്പി.... 😁 ഞമ്മൾ അങ്ങനെ നോക്കി നോക്കി നോക്കി നിന്നു സോങ് ഞമ്മളെ സിറ്റുവേഷൻ അനുസരിച്ച് ചേഞ്ച്‌ ചെയ്തു നന്നായി പാടി കൊണ്ട് മൂപ്പരെ നോക്കിയപ്പോൾ പാടെണ്ടി ഇരുന്നില്ല എന്ന് തോന്നിപോയി... അമ്മാതിരി നോട്ടമല്ലേ ഞമ്മളെ നോക്കുന്നെ... ഞമ്മൾ മൂപ്പർക്ക് നേരെ നൈസ് ആയിട്ട് ഞമ്മളെ മുപ്പത്തി രണ്ടു സോറി ഇരുപത്തി എട്ടു പല്ലും കാണിച്ചു കൊടുത്തു ചിരിച്ചു കൊടുത്തു....

പക്ഷെ മൂപ്പര് ഞമ്മളെ തുറിച്ചു നോക്കി കൊണ്ട് ഞമ്മക്ക് മറുപടി തന്നു.... ചേ...ആകെ ശശിയായി .... സസിക്ക് ഒരു സ്റ്റാൻഡേർഡ് പോരാ അതാണ്‌ ശശി എന്ന് പറഞ്ഞെ ...സസിക്കും സ്റ്റാൻഡേർടോ ???😛 അപ്പൊ ഞമ്മൾ വീണ്ടും മൂപ്പർക്ക് നേരെ ഇളിച്ചു കാണിച്ചു കൊടുത്തു.. ഇപ്പ്രാവശ്യം പല്ല് കാണിച്ചില്ലാട്ടോ... മൂപ്പരെ നോട്ടം കാണുമ്പോൾ ഇന്നിവിടെ എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് തോന്നുണ്ട്.... മൂപ്പര് പല്ലാണോ പശുവാണോ എന്നൊന്നും നോക്കാൻ നില്ക്കില്ല ദേ വീശി ദാ കിട്ടലെ ഉണ്ടാവോള്ളു.. ഈ പ്രായത്തിൽ ആണേൽ പല്ല് പോയാൽ വരുകയും ഇല്ല.... സോ പ്ലീസ്‌ കീപ്‌ മൈ കയ്യിലിരിപ്പ്.... 😜 എന്ന് സ്വയം ആത്മഗതം പറഞ്ഞു ഞമ്മളെ കീർത്തി സുരേഷിനെ പോലെയുള്ള ഞമ്മളെ അടിപൊളി ചുണ്ട് വിടര്ത്തി കൊണ്ട് മൂപ്പർക്ക് നന്നായിട്ടു ചിരിച്ചു കൊടുത്തു.. അപ്പൊ മൂപ്പര് ഞമ്മളെ കയ്യിൽ കേറി പിടിച്ചു.... "ഉമ്മ... ഉപ്പ... ഞങ്ങൾ ഇപ്പൊ വരാട്ടോ... ഇവൾക്ക് ഇവിടെ ഒന്നും കൂടി ചുറ്റി കാണിച്ചു കൊടുക്കട്ടെ... ഇങ്ങൾ രണ്ടാളും കൂടി പര്ചെസ് ചെയ്യൂടി.... "

എന്നും പറഞ്ഞു മൂപ്പര് ഞമ്മളിലുള്ള പിടി ഒന്നും കൂടി മുറുക്കി.... ഉമ്മയും ഉപ്പയും അപ്പൊ തന്നെ ചിരിച്ച് കൊണ്ട് തലയാട്ടി പൊക്കൊ എന്ന് പറഞ്ഞു... അല്ലെങ്കിലും എനിക്ക് ഈ ഗതി തന്നെ വരണം... ആവിശ്യമില്ലാത്ത കാര്യം എവിടെ ഉണ്ടോ അവിടെ ഈ ഇഷയുണ്ട്.... ഞമ്മൾ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന ഇടയിലാണ്‌ ഞമ്മളെ കൈ പിടിച്ചു മൂപ്പര് നടക്കാൻ തുടങ്ങിയത്... മൂപ്പര് മുൻബിലും ഞമ്മൾ ബാക്കിലുo... ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ലാസ്റ്റ് നടിയുടെ കയ്യും പിടിച്ചു സ്ലോ മോഷനിൽ നടക്കുന്ന നായകൻമാരെ പോലെ ഒക്കെ നടക്കാനേൽ ഒരു രസം ആയിരുന്നു.. ഇതിപ്പോ പുല്ല് തിന്നാൻ കൊണ്ട് പോകുന്ന പോത്തിനെ വലിച്ചു കൊണ്ട് പോകുന്ന പോലെയുണ്ട്... അതും പോരാഞ്ഞിട്ട് മൂപ്പര് ഹലാകിന്റെ സ്പീടും... ഞമ്മൾ മൂപ്പരെ ബാക്കിൽ ബുദ്ധിയില്ലാത്ത കുട്ടികളെ മാതിരി മൂപ്പരെ പിന്നാലെ നടക്കാണ്.... അവസാനം ചെന്നു നിന്നത് വാഷ്‌ റൂമിന്റെ അടുത്തു.... ഞമ്മക്ക് ആണേൽ പേടിച്ചിട്ടു ഹൃദയം ഡീജെ റിമിക്സിന്റെ പോലെ അടിക്കാൻ തുടങ്ങി... മൂപ്പരെ മുഖത്തെക്ക് നോക്കാനെ തോന്നില്ല...

വേറൊന്നും കൊണ്ട് അല്ലാട്ടോ... മൂപ്പരെ മുഖത്ത് ദേഷ്യം വന്നു ആ കണ്ണ് കൊണ്ട് ഞമ്മളെ തുറിച്ചു നോക്കാണ്...ഞമ്മൾ മൂപ്പരെ മുഖത്തേക്ക് നോക്കിയാൽ വേണേൽ ആ കണ്ണ് ഒന്നും കൂടി വിടര്ത്തി തുറിച്ചു നോക്കും.... അപ്പൊ ആ കണ്ണ് വേണേൽ പൊട്ടി പോന്നു പിന്നെ ഹോസ്പിടൽ ആയി ഓപ്പറേഷൻ ആയി റെസ്റ്റ് ആയി... എന്തിനാ വെറ്തെ വേണ്ടാത്ത പണിക്കു നില്ക്കുന്നെ... അന്നേരം മൂപ്പരെ മുഖത്തേക്ക് നോക്കാതെ ഇരുന്നാൽ പോരെ... ഇപ്പൊ മനസ്സിലായില്ലേ ഞമ്മൾ എന്ത് കൊണ്ടാണ് നോക്കാതെ എന്ന്... അല്ലാതെ പേടിച്ചിട്ടു ഒന്നും അല്ലാട്ടോ...😉 ഇനിയും മൂപ്പര് ഇങ്ങനെ ഞമ്മളെ തുറിച്ചു നോക്കിയാൽ ഞമ്മൾ നിന്നിടത് നിന്നുo കാര്യം സാധിപ്പിക്കും....ഹൌ.... എടുത്തു ടോയിലെറ്റ് ഉണ്ടായത് നന്നായി... എന്നാലും മൂപ്പര് എന്തിനാ ഞമ്മളെ ഇങ്ങനെ തുറിച്ചു നോക്കുന്നെ... ഒന്നുല്ലേലും ഞമ്മളെ ജിന്ന് ദുൽഖർ സൽമാൻന്റെ പാട്ടല്ലേ ഞമ്മൾ പാടിയത്....

പോരാത്തതിന് ഞമ്മളെ മമ്മുക്കാന്റെ മോനും... അപ്പൊ ഞമ്മക്ക് ശിക്ഷയിൽ ഇച്ചിരി ഇളവ് തരണ്ടേ.... ഇതിപ്പോ ഞമ്മളെ ഇപ്പൊ ചുട്ടു അൽഫാo ആക്കും എന്ന രീതിയിൽ ആണ് മൂപ്പര് ഞമ്മളെ നോക്കുന്നു....😥 ഞമ്മൾ വീണ്ടും മൂപ്പർക്ക് നേരെ ചിരിച്ചു കൊടുത്തു.... സാമന്തയേ പോലെയുള്ള ഞമ്മളെ ചിരി കണ്ട്‌ മൂപ്പര് വീണാലൊ... പക്ഷെ അവിടെയും ഞമ്മക്ക് നിരാശയായിരുന്നു ഫലം... മൂപ്പര് ഞമ്മളെ വിജയ്‌ അണ്ണന്റെ പോലെ പുചിച്ചു തള്ളി.... ഹും... മൂപ്പർക്ക് വേണ്ടേൽ ഞമ്മക്ക് എന്താ... എന്നാലും...... ആവിശ്യം ഞമ്മളുടെത്‌ ആയി പോയില്ലേ... അപ്പൊ ഞമ്മൾ ഇനിയും കൂടുതൽ ട്രൈ ചെയ്തെ മതിയാകൂ... ഏതായാലും ഞമ്മൾ മൂപ്പരെ ദയനീയവസ്ഥ കൂടി... ഹാ... ആ ദയനീയവസ്ഥ... വീണത്‌ ആലോചിക്കുമ്പോൾ തന്നെ ഞമ്മക്ക് ചിരി വരാണ്... 😂ഹാ... ഞമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ ആഹ്...ഹാ... ദയനീയവസ്ഥ ആലോചിച്ചു ഞമ്മൾ മൂപ്പരെ സമാധാനിപ്പിക്കുന്നതിനു പകരം ദുൽഖർന്റെ പാട്ട് പാഡി ഷൈൻ ചെയ്തതല്ലേ... അപ്പൊ മൂപ്പർക്ക് ദേഷ്യം വരില്ല...

അതെല്ലാം സർവ സാധാരണമാന വിഷയോo.... 😉 അപ്പൊ ഞമ്മൾ ഒരു പാട്ട് കൂടി പാടി മൂപ്പരെ സമാധാനിപ്പിക്കാൻ പോവാന്.... ഇനിയും ഈ സാധനത്തിന്റെ പാട്ട് സഹിക്കണോ എന്ന് കരുതുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഒള്ളു... 'അസൂയക്കും കുശുമ്പിനും കഷണ്ടിയില്ല.... 😉' അപ്പൊ എങ്ങനെ തുടങ്ങല്ലേ.... ഞമ്മൾ മൂപ്പരെ അടുത്തു നിന്നു കുറച്ചു വിട്ടു നിന്നു ഞമ്മളെ കൈ എടുത്തു ഞമ്മളെ ഇരു ചെവിയിലും വെച്ചു മാപ്പ് ചോദിക്കുന്ന പോലെ നിന്നു... എന്നിട്ട് ഞമ്മളെ പാട്ടും അതും ഞമ്മളെ ശ്രേയ ഘോഷലിന്റെ പോലെയുള്ള വോയിസ്‌ലുo... "ഐ ആം വെരി സോറി... ഒരു നൂറായിരം സോറി... സ്വര്ണ കട്ടെ ഞാൻ പാഠം ഒരു സോറി... " എന്നും പറഞ്ഞു ഞമ്മൾ കണ്ണ് പൂട്ടി നിന്നു.... സ്വര്ണ കട്ടെ... എന്നൊക്കെ ഞമ്മൾ വെറ്തെ പുകഴ്ത്തിയത്‌ ആണ്ട്ടോ.... ഞമ്മൾ ഞമ്മളെ തന്നെ സ്നേഹം കൂടുമ്പോൾ പോലും സ്വര്ണ കട്ടെ എന്നൊന്നും വിളിക്കാറില്ല... പിന്നെയല്ലേ അങ്ങേരെ.... 😏 കുറെ നേരായി ഞമ്മൾ കണ്ണും പൂട്ടി നിൽക്കാൻ തുടങ്ങീട്ടു ഇതുവരെ മൂപ്പരെ ഭാഗത്ത് നിന്നും ഒരു തരത്തിൽ ഉള്ള പ്രതികരണവും കേള്ക്കുന്നില്ല...

അപ്പൊ ഞമ്മൾ പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ചെങ്ങായി വായ പൊത്തി ഒച്ച കേൾക്കാത്ത രീതിയിൽ ചിരിക്കാണ്.... ഞമ്മൾ കണ്ണ് തുറന്നത് കണ്ടതും വായയിൽ നിന്നും കയ്യേടുത്തു മൂപ്പര് ഹലാക്കിലെ ചിരിയാണ്.... ഇത് കണ്ട്‌ ഞമ്മളെ കണ്ട്രോൾ പോയീലെ... സാധാരണ ഏതെങ്കിലും ഒരാൾ ചിരിക്കുന്നത് കണ്ടാൽ മതി അയാള് എന്തിനാ ചിരിക്കുന്നെ എന്ന കാരണം കൂടി അറിയില്ലെങ്കിലുo ഞമ്മക്കും അയാളെ ചിരി കണ്ട്‌ ചിരിക്കാൻ വന്നു... ഞമ്മളും മൂപ്പരെ ഒപ്പം കൂടി ചിരിക്കാൻ തുടങ്ങി. അങ്ങനെ കുറെ നേരം ആ ചിരി തുടർന്ന്... ഞമ്മൾ ചിരിച്ചു ചിരിച്ചു ചത്തു എന്ന് പറയാലോ... 😂അമ്മാതിരി ചിരി ആയിരുന്നു... അവസാനം ഞമ്മൾ കുഴങ്ങി മൂപ്പരെ തോളിലൂടെ കയ്യിട്ടു നിന്നു ചിരിച്ചു.... ഞമ്മൾ കയ്യിട്ടു നിന്നതും മൂപ്പര് ചിരി നിർത്തി ഞമ്മളെ തന്നെ നോക്കി... ഞമ്മളും മൂപ്പരെ നോക്കി... ഞങ്ങളെ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.... ഞങ്ങൾ രണ്ടു പേരും അതിൽ മതി മറന്നു നിന്നു... മൂപ്പരുടെ കൈ ഞമ്മളെ മുഖത്തിൽ സ്പർശിചപ്പോൾ ആണ് ഞമ്മക്ക് സ്വബോധം വന്നത്...

മൂപ്പരെ നോട്ടം റോമൻസിലെക്ക് വഴി തിരിയുന്നത്‌ കണ്ടതും ഞമ്മൾ മൂപ്പരെ തള്ളി മാറ്റി കൊണ്ട് ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക് ഓടി.... അങ്ങനെ പര്ച്ചെസിoങ്ങ് ഒക്കെ കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു പോന്നൂ...ഞമ്മൾ വീട്ടിൽ എത്തി വീടിനെ ഒന്ന് സസൂക്ഷ്മം വീക്ഷണം നടത്തി... പാവം വീട്... ഞമ്മൾ ഈ മൊഞ്ചൻ വീടിനെ വിട്ടു എങ്ങനെയാ ബംഗ്ലൂർക്ക് പോവാ... ഇതിനെ പിരിഞ്ഞിരിക്കാൻ എനിക്ക് ഒരു നിമിഷം പോലും കഴിയില്ല... 😭 അപ്പൊ ഇങ്ങൾ വിജരിക്കും ഇത്രയും കഷ്ട്ടപ്പെട്ട് നീ ടൂർ പോകണ്ട എന്ന്... അയ്യട മനമേ.... ഞമ്മൾ പോവും... ഇങ്ങൾ പറഞ്ഞെന്നു കരുതി ഞാൻ പോവാതെ ഇരിക്കല്ലേ... ഹും... 😏 ഞാൻ പോയി വരുന്ന വരേയ്ക്കും ഇങ്ങൾ നോക്കണം ട്ടോ ഞങ്ങളെ വീടിനെ.... അല്ലേ വേണ്ട... ഉമ്മയും ഉപ്പയും നോക്കികോളും... അങ്ങനെ നാളെ ബംഗ്ലൂർക്ക് പോണതും കിനാവു കണ്ട്‌ ഞമ്മൾ രാത്രി നന്നായി ഉറങ്ങി...

രാവിലെ എണീറ്റു നോക്കിയപ്പോൾ ഉമ്മച്ചി പിടിപ്പത്‌ പണിയിലാണ്... ഉമ്മച്ചി ഞങ്ങക്ക്‌ പാർസൽ ആക്കുന്നത് കണ്ടാൽ തോന്നും ഞങ്ങൾ ഗൾഫിൽക്ക് പോകാണ് എന്ന്.... ഞമ്മളും ഉമ്മചിന്റെ കൂടെ കൂടി ഉമ്മയെ സഹായിച്ചു.... ഉച്ചക്ക് ആണ് പോകുന്നത്... ഞമ്മളെ സാധങ്ങൾ എല്ലാം ഞമ്മൾ റെഡി ആക്കി വെച്ചിരുന്നു.... ഞാനും ഉമ്മച്ചിയും അടുക്കളയിൽ കിടന്നു ഫുഡിനോട്‌ യുദ്ധം ചെയ്യാണ്...സുബൈദുമ്മ ആണേൽ ഇന്ന് വന്നിട്ടും ഇല്ല... ഞമ്മൾ അങ്ങനെ അടുകളയിൽ കിടന്നു മറിയുമ്പോൾ ആണ് കാള്ളിംഗ് ബെല്ൽ അടിച്ചത്... ഉപ്പ ഇവിടില്ല.. മൂപ്പര് ആണേൽ മുകളിൽ ആണ്... ഉമ്മച്ചി ഞമ്മളോട് ഡോർ പോയി തുറക്കാൻ... മൂപ്പര് ആ താമരശെരി ചുരം ഇറങ്ങി വരുമ്പോഴേക്കും സമയം എടുക്കും... അതോണ്ട് ഉമ്മ പറഞ്ഞാ പോലെ ഡോർ തുറക്കാൻ ഞമ്മൾ തന്നെ പോയി....

ഞമ്മൾ ചിരിച്ചു കൊണ്ട് ഡോർ തുറന്നതും മുന്പിൽ നിൽക്കുന്ന ആളെകണ്ട്‌ ഞാൻ മരിച്ചോ എന്ന് വരെ എനിക്ക് സംശയം ആയി.... അയാള് തന്നെയാണോ ഇത് എന്നറിയാൻ ഒന്നും കൂടി ഞമ്മൾ കണ്ണ്തിരുമ്മി നോക്കി.... അതെ... ഞാൻ കാണുന്നത് സ്വപ്നം അല്ല... മറിച് യാതാർത്ഥ്യം ആണ്... എനിക്ക് അപ്പോയുണ്ടായത്‌ സങ്കടമാണോ സന്തോഷമാണോ എന്നെനിക്കു അറിയില്ല.... ഡോർ തുറന്ന് കൊടുത്തു അയാളെ ഉള്ളിലേക്ക് പോലും ക്ഷണിക്കാതെ നിൽക്കുമ്പോൾ ആണ് ഷാനുക്കാന്റെ വാക്കുകൾ എന്റെ കാതിൽ തുലഞ്ഞു കേറിയത്‌ ... "ആരാ ഇഷു... ആരാ വന്നിരിക്കുന്നെ..." എന്നും ചോദിച്ചു സ്റ്റെപ് ഇറങ്ങി കൊണ്ട് വരുകയാണ് ഷാനുക്ക എന്റെ മറുപടി കേട്ട് അവിടെ തന്നെ നിന്നു... കേട്ടത് വിശ്വസിക്കാൻ ആവാതെ എന്നോട് വീണ്ടും ചോദിച്ചു... "ആരാ എന്നാ നീ പറഞ്ഞെ... ?" അപ്പോയും എനിക്ക് നേരത്തെ പറഞ്ഞാ ഉത്തരമെ ഉണ്ടായിരുന്നോള്ളൂ... "ദിയാ... "..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story