💝ഇഷാനിദ്💝: ഭാഗം 24

ishanid

രചന: SINU SHERIN

ഞാൻ പറഞ്ഞത് വിശ്വാസിക്കാൻ കഴിയാതെ വീണ്ടും ഇക്ക എന്നോട് ചോദിച്ചു... "ആരാ എന്നാ നീ പറഞ്ഞെ... " അപ്പോയും എനിക്ക് നേരത്തെ പറഞ്ഞ ഉത്തരമെ ഉണ്ടായിരുന്നോള്ളൂ .. "ദിയാ.... " അവളിൽ നിന്നും കണ്ണേടുക്കാതെ തന്നെ ഞാൻ പറഞ്ഞു.... ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ ഇക്ക സ്റ്റെപ് ഇറങ്ങി വന്നു നോക്കി... "ദിയാ.... " അവളെ കണ്ടമാത്രയിൽ ഇക്ക അവളെ വിളിച്ചു.... ഞാൻ അവളെ കണ്ടപ്പോൾ ഉള്ള അതെ ഞെട്ടൽ ഇപ്പൊ ഇക്കാന്റെ മുഖത്തും എനിക്ക് കാണാം... ഞങ്ങൾ രണ്ടുപേരും അവളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കാണ്...അവളാണെങ്കിൽ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കാണ്.... ആരുടേയും ശബ്ദം കേൾക്കാത്തത്‌ കൊണ്ടാണ് എന്ന് തോന്നുന്നു ഉമ്മ അടുകളയിൽ നിന്നും വന്നു ആരാണെന്നു ചോദിച്ചത്...

അവളെ കണ്ടതും ഉമ്മയും ഞങ്ങളെ അതെ അവസ്ഥയിൽ ആണ്.... ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നില്ക്കുന്നുണ്ട്.... എങ്ങനെ ഞെട്ടാതെ ഇരിക്കും... എല്ലാരും മരിച്ചെന്നു വിശ്വസിച്ച ഒരാൾ പെട്ടന്ന് നമുക്ക് മുന്പിലേക്ക്‌ വന്നാൽ അത് സത്യമാണ് എന്ന് വിശ്വസിക്കാൻ കുറച്ചു സമയം എടുക്കും.. അവൾ ഉമ്മയെ കണ്ടതും "അമ്മായി... " എന്ന് വിളിച്ചു ഓടി പോയി ഉമ്മയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.... ഉമ്മയും അവളെ തലോടികൊണ്ട് കരയുന്നുണ്ട്... "മോളെ.... എന്റെ കുട്ടി തന്നെയാണോ ഇത്.... എനിക്ക്... എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല...." അവൾ അതിനു മറുപടി കൊടുക്കാതെ ഉമ്മയെ കെട്ടിപിടിച്ചു കരയാണ്...അവൾ മറുപടി ഒന്നും കൊടുക്കുന്നില്ല എങ്കിലും ഉമ്മ വീണ്ടും ചോദ്യങ്ങൾ ആവര്ത്തിച്ചു കൊണ്ടിരുന്നു.... "നീ ഇത്രയും കാലം എവിടെ ആയിരുന്നു... അപ്പൊ അന്ന് മരിച്ചത് നീയല്ലേ...

അത് നീയല്ലേങ്കിൽ അന്ന് ഇവിടെ കൊണ്ട് വന്നത് ആരെ ആയിരുന്നു..... പറ മോളെ... നീ എന്താ ഒന്നും മിണ്ടാത്തെ.... " എന്നും പറഞ്ഞു ഉമ്മാന്റെ കരച്ചിലിന് ശക്തി കൂടിയപ്പോൾ അവൾ ഉമ്മയിൽ നിന്നു പതിയെ വിട്ടു നിന്നു... "അമ്മായി... ഞാൻ പറയാം... എല്ലാം പറയാം... അതിനു മുൻപ് എനിക്ക് ഇത്തിരി വെള്ളം വേണം... " ഉമ്മ അപ്പോൾ തന്നെ വെള്ളം എടുക്കാൻ പോയി... ഉമ്മ പോയതും അവളുടെ നോട്ടം ഞങ്ങളെ രണ്ടു പേരെയും ആയി.... എന്നെകാൾ അവളെ സ്വാധീനിക്കുന്നത്‌ ഷാനുക്ക യേ ആയതു കൊണ്ടാണ് എന്ന് തോന്നുന്നു അവൾ ഷാനുക്കയേ ലക്ഷ്യമാക്കി നടന്നു.... ഇക്കയുടെ മുഖത്ത് അവളെ കണ്ട ഞെട്ടൽ ഇപ്പോയും മാറിട്ടില്ല... എങ്ങനെ മാറാൻ ആണ്.... ഇക്ക ജീവനെക്കാൾ ഏറെ സ്നേഹിച്ചവളല്ലേ...ആ അവൾ മരിച്ചെന്നു കരുതി ജീവിച്ചു പെട്ടന്ന് ഒരു ദിവസം മുന്നിൽ വന്നു നിന്നപ്പോൾ അത് സ്വപ്നമല്ല എന്ന് വിശ്വസിക്കാൻ കുറച്ചു സമയമെടുക്കുമായിരിക്കും..

അവൾ ഇക്കയെ ലക്ഷ്യമാക്കി ഓരോ ചുവടു വെക്കുമ്പോഴും എന്റെ ഹൃദയം എന്തിനെന്നില്ലാതെ നീറുകയാണ്..... ഇക്കാക്ക് മുന്പിൽ ഞാനൊരു തടസം ആയി നിൽക്കുന്നത് കണ്ടാണ്‌ എന്ന് തോന്നുന്നു അവൾ എനിക്ക് നേരെയുള്ള ചോദ്യവും ഉന്നയിച്ചു കഴിഞ്ഞിരുന്നു.... "ഷാനു....ഇത് ആരാ.... ??" ആ ചോദ്യം കേട്ടതും അതിനു മറുപടി എന്ത് കൊടുക്കണം എന്നെനിക്കു അറിയില്ല....ഞാൻ മറുപടി ഒന്നും കൊടുക്കാതെ അവളെ തന്നെ നോക്കി നിന്നു.... "കുട്ടി ആരാണ്... എനിക്ക് മനസ്സിലായില്ല... ഇതിന് മുൻപ് ഞാൻ ഇവിടെ കണ്ടിട്ടും ഇല്ല.... " ഞാൻ ഒന്നും പറയാതെ ഇക്കാന്റെ മുഖത്തേക്ക് നോക്കി... ഇക്കയെന്തോ പറയാൻ വേണ്ടി ഒരുങ്ങിയതും ഉമ്മയുടെ കടന്നു വരവും ഒരുമിച്ചു ആയിരുന്നു.... "ദാ മോളെ വെള്ളം.... " എന്നും പറഞ്ഞു ഉമ്മ അവൾക്കു നേരെ വെള്ളം നീട്ടി...അവൾ അത് വാങ്ങി സോഫയിൽ പോയിരുന്നു വെള്ളം കുടിച്ചു....

ഉമ്മ അവളുടെ അടുത്തു പോയിരുന്നു. അവൾ കുടിച്ച് കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഉമ്മ വീണ്ടും നേരത്തെ ചോദിച്ച ചോദ്യം ഉന്നയിച്ചു... ഉമ്മയുടെ ചോദ്യത്തിനു മറുപടി നല്കാൻ ഇരുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു... പിന്നീട് അവൾ എന്നെ കുറിച്ച് ചോദിക്കാതെ ഉമ്മയുടെ ചോദ്യത്തിനു ഉള്ള ഉത്തരം നൽകി കൊണ്ടിരുന്നു.... ========================== " അന്ന് എന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ നിക്കാഹിന് ഷാനുന് ഒരു ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി മാളിൽ കയറി... ഗിഫ്റ്റ് പര്ചെസ് ചെയ്തു പോരുമ്പോൾ എന്നെ ആരോ പിന്തുടരുന്ന പോലെ തോന്നി... ഞാൻ തിരിഞ്ഞ് നോക്കിയതും ആരെയും കണ്ടില്ല.... അതൊരു തോന്നലാകും എന്ന് കരുതിയ എന്റെ ചിന്തയെ മാറ്റി മറിക്കാൻ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്തു വരുന്ന ഒരു കാർ വേണ്ടി വന്നു... ഒരുപാട് ദൂരം ഞങ്ങളുടെ കാർ സഞ്ചരിച്ചിട്ട്‌ കൂടി വേറെ റൂട്ടിലേക്ക്‌ പോകാതെ ഞങ്ങളെ പിറകെ തന്നെ വരുന്ന ആ കാറിനെ കണ്ടതും ഒരു ചെറിയ പേടി എന്റെ ഉള്ളിൽ ഉടലെടുത്തു....

ഡ്രൈവരോട് മാക്സിമം സ്പീഡിൽ ഓടിക്കാൻ പറഞ്ഞെങ്കിലും അതിലേറെ സ്പീഡിൽ ആ കാർ ഞങ്ങളെ ഓവർടേക്ക് ചെയ്തു ഞങ്ങളെ കാറിന് ഒരു തടസ്സമായി നിന്നു.... അതിൽ നിന്നും മൂന്നാലു പേര് ഇറങ്ങി വന്നു എന്നെ ബലമായിട്ട് പിടിച്ചു കൊണ്ട് പോയി... ഡ്രൈവർ എന്നെ രക്ഷിക്കാൻ ശ്രമിചെങ്കിലും അപ്പോയെക്കും ആ കാറിൽ എന്നെ കയറ്റി കൊണ്ട്പോയിരുന്നു... ഒരു വലിയ വീടിനു മുന്പിൽ ആണ് പിന്നീട് കാർ നിർത്തിയത്..... ആ വീട്ടിലെക്ക് എന്നെ ബലമായി കയറ്റി കൊണ്ട് പോയപ്പോളും ഞാൻ അവരിൽ നിന്നു രക്ഷപ്പെടാൻ ഒരുപാട് ശ്രമിച്ചു.... പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല... ആ വലിയ വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി എന്നെ സോഫയിലേക്ക്‌ പിടിച്ചു തള്ളി...വീണിടത്ത് നിന്നും എണീറ്റു നേരെ നിന്നപോഴേക്കും ആരോ അടുത്തേക്ക് വരുന്ന കാൽ പെരുമാറ്റം കെട്ടു...

ഓരോ നിമിഷം കഴിയുന്തൊറും ആ കാലടി ശബ്തം കൂടുതൽ അടുത്തേക്ക് വരുന്ന പോലെ തോന്നി.... എന്നെ കൊണ്ട് വന്നവരും അവരെ കൂടാതെ അവിടെ ഉണ്ടായവരെല്ലാവരും നിശബ്ദതരായി നിന്നു... അപ്പോയെക്കും ആ കാലടി ശബ്ദത്തിന്റെ ഉടമ നടന്നു ഞങ്ങൾക്ക് അരികിൽ എത്തിയിരുന്നു... അതെ... ഞാൻ അയാളെ വീണ്ടും കണ്ടു...എന്റെ ഉപ്പയെ പറ്റിച്ചു കടന്നു കളഞ്ഞ... എന്റെ ഉമ്മയെ ഒരു കാർ ആസ്സിഡെന്റ്റിലൂടെ കൊന്ന എന്റെ ഉപ്പ ആരിൽ നിന്നും എന്നെ സംരക്ഷിക്കാൻ ശ്രമിച്ചുവോ അയാളെ... 'അലി സാഹിബിനെ' ഒറ്റ നോട്ടത്തിൽ എനിക്ക് അയാളെ മനസ്സിലായിലെങ്കിലും അയാള് തന്നെ അയാള് ചെയ്ത ഓരോ പ്രവര്ത്തിയും മുൻ നിർത്തി എനിക്ക് മുന്പിൽ അയാളെ പരിജയപ്പെടുത്തി.... കുറച്ചു കഴിഞ്ഞു ഒരു റൂമിൽ എന്നെ കൊണ്ട്പോയി പൂട്ടിയിട്ടു....പിന്നെ കുറെ മാസം എന്റെ അവസ്ഥ ഇത് തന്നെയായിരുന്നു... എനിക്ക് വേണ്ട ഭക്ഷണവും മറ്റും എല്ലാം എനിക്ക് റൂമിൽ ഒരു സ്ത്രീ കൊണ്ട് തരുമായിരുന്നു.....

ആ സ്ത്രീ മുഖേനയാണ് ഞാൻ അരിഞ്ഞത് നിങ്ങൾ എല്ലാവരും ഞാൻ മരിച്ചെന്നു കരുതിയിരിക്കുകയാണ് എന്നും ഞാൻ മരിച്ചു എന്ന് വിശ്വസിക്കാൻ വേണ്ടി പല തെളിവുകളും ഉണ്ടാക്കി തീർത്തു എന്നും.... ഇതെല്ലാം കേട്ട് ഒരു പാവ കണക്കെ നിൽക്കും എന്നല്ലാതെ തിരിച്ചു ഒന്നും ഞാൻ പറയില്ലായിരുന്നു... കാരണം ആ വീട്ടിൽ വെച്ചാണ് എന്റെ അന്ത്യം എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.... അങ്ങനെ ഇരിക്കേയാണ് ആ സ്ത്രീ മുഖേന ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടത്‌... പിടിച്ചാൽ മരണം പിടിച്ചില്ലേൽ വിജയം ഇതിൽ രണ്ടിൽ ഒന്ന് ഉറപ്പിച്ചാണ് അന്ന് ആ വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്... അതിൽ പടച്ചോൻ എന്റെ കൂടെ ഉണ്ടായിരുന്നു... അന്ന് ആ വീട് വിട്ടു ഞാൻ രക്ഷപെട്ടു ചെന്നെത്തിയത് ഒരു വീട്ടിൽ ആയിരുന്നു... ആ വീട്ടിൽ ആകെ ഉണ്ടായിരുന്നത് എന്റെ പ്രായം തോന്നിക്കുന്ന ഒരു പെണ്ണും അവളുടെ ഉമ്മയെന്ന്‌ തോന്നിക്കുന്ന ഒരാളും ആയിരുന്നു... അവരോടു എന്റെ എല്ലാ അവസ്ഥയും പറഞ്ഞപ്പോൾ സഹതാപം കൊണ്ടാണ് എന്ന് തോന്നുന്നു എന്നോട് അവിടെ നിൽക്കാൻ പറഞ്ഞു....

പിന്നീട് അവിടെയുള്ളവരുമായി കൂട്ടായി.... അതിനിടയിൽ ഞാൻ അറിഞ്ഞു ആ വീട്ടിൽ നിന്നും എന്നെ സഹായിചിരുന്ന സ്ത്രീ മരിച്ചു എന്ന്... അതൊരിക്കലും ഒരു സാധാരണ മരണം അല്ലാ എന്നെനിക്കു ഉറപ്പായിരുന്നു... പിന്നീട് അവരോടൊപ്പം ജീവിച്ചു.... എല്ലാം ഒന്ന് കെട്ടടങ്ങിയിട്ട് വരാം എന്ന് കരുതിയാണ് ഞാൻ ഇത്രയും കാലം വരാതെ ഇരുന്നത്... പോരാത്തതിന് അവരുടെ കയ്യിൽ എങ്ങാനും ഇനി പെട്ടാൽ പുറം ലോകം കാണില്ല എന്നെനിക്കു അറിയാം.... ============================== ഇത്രയും പറഞ്ഞു അവൾ നിർത്തിയപ്പോൾ എന്തോ പാവം തോന്നിപോയി... ഒരുപാട് സഹിച്ചു അവൾ.... ഷാനുക്കാന്റെ ലൈഫിൽ ഉള്ള ദിയയേ ഞാൻ ഒരുപാട് വെറുത്തിരുന്നു.... പക്ഷെ ഇപ്പൊ എന്തോ അവളെ കഥയെല്ലാം കേട്ട് കഴിഞ്ഞപ്പോൾ പാവം തോന്നി.... ഇവളുടെ ഈ നല്ല സ്വഭാവം കൊണ്ട് ആയിരിക്കാം ഇവളെ ഷാനുക്ക അത്രമാത്രം സ്നേഹിച്ചിരുന്നതും... "ഇല്ല അമ്മായി.... ഇതാര എന്ന് നിങ്ങൾ ഇത് വരെ പറഞ്ഞില്ലല്ലോ... "

ഞമ്മളെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ടായിരുന്നു അവൾ അത് ചോദിച്ചത്‌.... ഷാനുക്കയും ഉമ്മയും ഒരു പോലെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്... ഉമ്മാന്റെ ദയനീയമായ ആ നോട്ടം കണ്ടപ്പോൾ എനിക്ക് എന്താ പറയേണ്ടത്‌ എന്ന് അറിയില്ലായിരുന്നു... ഷാനുക്ക എന്തോ പറയാൻ വേണ്ടി നിന്നതും ഇക്കയെ പറയാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു... "ഞാൻ... ഞാൻ സുബൈദുമ്മാന്റെ കുടുംബത്തിൽ ഉള്ള കുട്ടിയാ... " ഞമ്മൾ മുന്നും പിന്നും ആലോചിക്കാതെ യാണ് അങ്ങനെ ഒരു മറുപടി പറഞ്ഞത്... ഇക്ക എന്നെ തന്നെ നോക്കുന്നുണ്ട്... ഉമ്മയും അതെപോലെ തന്നെ... "സുബൈദുമ്മയോ... ?? അതാര... " "അത്... സുബൈദാന്റി... അവരുടെ കുടുംബത്തിൽ ഉള്ള കുട്ടിയാണ്... ഇവിടേക്ക് പണിക്കു വരുന്ന... " എന്നും പറഞ്ഞു ഞമ്മൾ നിർത്തി... അപ്പൊ അവൾ ചിരിച്ചു കൊണ്ട് ഓഹ് എന്ന് പറഞ്ഞു.... ഞാൻ അവളോട്‌ മുകളിൽ ചെറിയ പണിയുണ്ട് നിങ്ങൾ സംസാരിച്ചു ഇരിക്കി എന്നും പറഞ്ഞു മുകളിലേക്ക്‌ ഒരു ഓട്ടം ആയിരുന്നു .... എന്റെ എല്ലാ സാധനങ്ങളും ഞങ്ങളെ റൂമിൽ അല്ലേ...

അവൾ എങ്ങാനും അത് കണ്ടാൽ... ഞാൻ ഇത്രയും കഷ്ട്ടപ്പെട്ട് പറഞ്ഞ നുണയെല്ലാം വേസ്റ്റ് ആവൂല... ഞമ്മൾ വേഗം എന്റെ ഒരു സാധനം പോലും അവിടെ വെക്കാതെ അടുത്തുള്ള മുറിയിലേക്ക്‌ മാറി... എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ താഴേക്കു ചെന്നു.... അപ്പോയെക്കും ഉപ്പ എത്തിയിരുന്നു... ഉപ്പയോടും സംഭവം എല്ലാം വിശദീകരിച്ചു എന്ന് ഉപ്പാന്റെ മുഖം കണ്ടാൽ മനസ്സിലാവും... കുറച്ചു കഴിഞ്ഞു ഫുഡ്‌ എല്ലാം കഴിച്ചു.... ഏതായാലും ആശിച്ചു പൂതി വെച്ച ഞമ്മളെ ബംഗ്ലൂർ പോക്ക് ഗോവിന്ദ യായി.... പിന്നീട് അങ്ങോട്ട്‌ ഞങ്ങൾ രണ്ടാളും നല്ല കൂട്ടായി... അറിയാതെ ആണേലും ഞമ്മൾ ഈ കുട്ടിയെ ഒരുപാട് പിരായത് അല്ലേ... ശെരിക്കും ഒരു പാവാണ്‌... ഇതിനിടയിൽ ഞമ്മൾ ഒരു കാര്യം കൂടി മറന്നില്ല... ഞമ്മളെ ഇക്കാന്റെ മുന്പിൽ ചെന്നു പെടാതെ നോകി... ചെന്നു പെട്ടാൽ പിന്നെ പറയണ്ടി വരില്ല....

പിന്നെ... ഇവൾടെ ഇടയിൽ കുറച്ചൊക്കെ ദിസ്ടൻസ് പാലിക്കേണ്ടേ... അങ്ങനെ ഞാനും ദിയാ യും സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അവൾ എന്നോട് അത് ചോദിച്ചത്... "അല്ല ഞാനാണ് ദിയാ എന്ന് നിനക്ക് എങ്ങനെ മനസ്സിലായി... നീ ഇതിന് മുൻപ് എന്നെ കണ്ടിട്ട് ഇല്ലല്ലോ... " "ഓ അതോ... എനിക്ക് ഇവിടുത്തെ ഉമ്മ കാണിച്ചു തന്നിരുന്നു നീയും ഇക്കയും നിൽക്കുന്ന ഫോട്ടോ... " "ഓ... അല്ല.. നീ എന്താ വിളിച്ചേ.. ഇക്കാ എന്നോ..." അത് ചോദിച്ചപ്പോൾ ആണ് ഞാൻ അത് ശെരിക്കും ആലോചിച്ചതും... "അത് പിന്നെ... ഞാൻ... നിന്റെ ഇക്ക എന്നാ ഉദേശിച്ചത്... അല്ലാതെ ഞാൻ... നീ ഇക്കാ എന്നാണോ വിളിക്കൽ.. " ഞാൻ വേഗം വിഷയം മാറ്റാൻ വേണ്ടി ചോദിച്ചത് ആണെകിലും അത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് അവളുടെ മറുപടികേട്ടപോൾ തോന്നി... "അല്ല... ഞാൻ ഷാനു എന്നാ വിളിക്കാർ...

ഇനി കല്യാണം കഴിഞ്ഞിട്ട് മാറ്റാം... അപ്പോയെക്കും ഇക്ക എന്ന് വിളിക്കൽ തുടങ്ങിയ പോരെ... " എന്നും ചോദിച്ചു അവളൊരു നാണതാൽ ഉള്ള ചിരി ചിരിച്ചു... തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു വെങ്കിലുo അത് മനസ്സിൽ ആയതിൽ പതിഞ്ഞു കഴിഞ്ഞിരുന്നു... രാത്രി കിടക്കാന് വേണ്ടി റൂമിലേക്ക്‌ ചെന്നപ്പോൾ എന്തോ ഒരു മൂകത... എന്നും ഇക്കാനോട് വഴകിട്ടു കിടക്കുന്ന സുഖമോന്നും ഇന്നില്ല... അത് ആലോചിച്ചപ്പോൾ അറിയാതെ കണ്ണ് നീര് തുള്ളി എന്റെ കണ്ണ് പീലികളെ സ്പർശിചിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ആണ് ആരോ ഡോർ തുറന്ന് അടക്കുന്ന ശബ്ദം കേട്ടത്... ഞമ്മൾ അപ്പൊ തന്നെ ബെഡിൽ നിന്നും ചാടി എണീറ്റു ലൈറ്റ് ഇട്ടു... അപ്പോയതാ ഞമ്മളെ ഇക്ക ഞമ്മളെ മുന്പിൽ നില്ക്കുന്നു.. കണ്ണ് കുളിര്ക്കെ കാണാൻ കൊതിയുണ്ടെങ്കിലും ആ മാറിൽ വീണു പൊട്ടികരയാന് ആഗ്രഹം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി ഞാൻ ഇക്കയോട് റൂമിൽ നിന്നും ഇറങ്ങാൻ പറഞ്ഞു... പക്ഷെ അത് കേട്ട ഭാവം പോലും നടിക്കാതെ എന്റെ അടുത്തേക്ക് നടന്നു വരികയാണ് ഇക്ക....

എന്റെ തൊട്ട് മുന്പിൽ വന്നു നിന്നു ഇക്ക എന്നോട് ചോദിച്ചു.. "എന്തിനാ നീ ദിയയോട് കള്ളം പറഞ്ഞത് നിനക്ക് സത്യം പറഞ്ഞു കൂടായിരുന്നോ... ഈ നിൽക്കുന്ന ഷാനിദ് ന്റെ ഭാര്യയാണ് എന്ന് അവൾക്കു മറുപടി കൊടുക്കാൻ ഞാൻ നിന്നപോഴേക്കും നീ എന്തിനാ എടുത്തു ചാടി മറുപടി പറഞ്ഞെ... പറ... എന്തിനാ പറഞ്ഞെ... " എന്നും ചോദിച്ചു ഇക്ക എന്റെ ശോല്ടെറിൽ പിടിച്ചു കുലുക്കി... "അല്ലെങ്കിലോ അവൾ ഒരുപാട് വിഷമം ഇപ്പോൾ അനുഭവിക്കുന്നുണ്ട്... അതിനെയെല്ലാം തരണം ചെയ്തു ഇവിടേക്ക് വന്നത് നിങ്ങളെ സ്വന്തം ആക്കണം എന്ന ലക്ഷ്യത്തോടെ ആയിരിക്കാം... അപ്പൊ അതിനിടയിൽ ഞാൻ എങ്ങാനും നിങ്ങടെ ഭാര്യയാണ് എന്നറിഞ്ഞാൽ അവൾക്കു എത്ര ത്തോളം സങ്കടം ഉണ്ടാകും... " "അതെന്നെ കരുതി...ഞാൻ... " "പ്ലീസ് ശാനുക്ക... കുറച്ചു ദിവസത്തെക്ക് മാത്രം...

കുറച്ചു ദിവസം കഴിയുമ്പോൾ അവളെ പതിയെ പറഞ്ഞു മനസ്സിലാക്കാം... ഇപ്പൊ പറയുന്നത് റിസ്ക്‌ ആണ്... " "എന്തിനാ ഇതൊക്കെ... നിനക്ക്... " "ഷാനുക്ക ഇപ്പൊ ഒന്നും പറയണ്ട... നിങ്ങൾ പോയി കിടക്കാൻ നോക്ക്... " "നീ ഇല്ലാതെ അവിടെ പറ്റുന്നില്ല.. ശെരിക്കും നിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. " എന്നും പറഞ്ഞു ഇക്കഎന്നെ കെട്ടിപിടിച്ചു.... ചങ്കിൽ എന്തോ കുത്തി വലിക്കുന്ന വേദനയാണ് അപ്പൊ തോന്നിയത്... ഇക്കയോട് ഇങ്ങനെ കൂടുതൽ ഒട്ടി നിന്നാൽ പ്രശ്നം അരിഞ്ഞത് കൊണ്ട് ഇക്കയെ റൂമിലേക്ക്‌ പറഞ്ഞയച്ചു ഞാൻ വന്നു കിടന്നു... ഉറക്കം ഒരിക്കൽ പോലും എന്നെ ഒന്ന് ഒളിഞ്ഞു നോക്കുന്നു കൂടിയില്ല... ശെരിക്കും എന്തൊക്കെ കൈ വിട്ടു പോവും പോലെ.... പടച്ചോനെ... എന്റെ ഇക്കയെ എനിക്ക് തന്നെ തരണേ... എന്ന് പ്രാർതിച്ചു പതിയെ ഞാൻ കണ്ണുകൾ അടച്ചു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story