💝ഇഷാനിദ്💝: ഭാഗം 25

ishanid

രചന: SINU SHERIN

പിറ്റേന്ന് ഞമ്മൾ എണീറ്റു കണ്ണ് തുറന്ന് നോക്കിയത് തന്നെ ബെഡിന്റെ മറ്റേ സൈഡിലേക്ക്‌ ആണ് .... ഇവിടെ വന്നു ആദ്യമായിട്ട് ആയിരിക്കാം ഞമ്മൾ ഇക്കാനെ കാണാതെ എണീക്കുന്നത്‌.... ആലോചിച്ചപ്പോൾ എന്തൊക്കെയോ സങ്കടം വന്നപോലെ... ഞമ്മൾ അതാലോജിച്ച് കൂടുതൽ നില്ക്കാതെ വേഗം ബാത്‌റൂമിലേക്ക്‌ ഓടി... ഫ്രഷ്‌ ആയി വന്നു നിസ്കരിച്ചു ഇക്കാനെ വിളിക്കാന് വേണ്ടി ഇക്കാന്റെ റൂം ലക്ഷ്യമാക്കി നടന്നു... അവിടെ എത്തിയപ്പോൾ ആണ് ഞമ്മളെ ഞെട്ടിച്ചു കൊണ്ട് ആ കാഴ്ച്ച ഞാൻ കണ്ടത്... ഞമ്മളെ ഇക്കയുടെ അടുത്തു ഇരുന്നു ഇക്കയെ വിളിച്ചു ഉണർത്തുന്നുണ്ട് ദിയാ... ഇക്കയാണെങ്കിലൊ കണ്ണ് തുറക്കാതെ തന്നെ ഒരു അഞ്ചു മിനിറ്റ് കൂടി എന്നൊക്കെ പറയുന്നുണ്ട്.... ഞമ്മൾ വാതിലിന്റെ ഇടയിലൂടെ അങ്ങോട്ടേക്ക് ഒളിഞ്ഞു നോക്കി... ഞമ്മക്ക് അത് കണ്ടപ്പോൾ സങ്കടവും ദേഷ്യവും വന്നെങ്കിലും അത് ഒന്നും വന്നിട്ട് കാര്യം ഇല്ല....ഞാൻ തന്നെ വരുത്തി വെച്ച വിധിയല്ലേ എന്നോർത്ത് സമാതാനപ്പെട്ടു....

പെട്ടന്നാണ് അപ്രതീക്ഷിതമായി ഞമ്മളെ ഇക്കാന്റെ കവിളിനെ ദിയാ യുടെ ചുണ്ടുകൾ ലക്ഷ്യമാക്കി പോകുന്നത് കണ്ടത്.... അത് ഞമ്മളെ ഇക്കാന്റെ മുഖത്ത് സ്പർശിക്കുന്ന മുൻപേ ഞാൻ പോലും അറിയാതെ ഞമ്മളെ വായയിൽ നിന്നും അത് വീണു കഴിഞ്ഞിരുന്നു... "ദിയാ...... " പെട്ടന്നവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി.... എന്നിട്ട് ചെയ്യാൻ വന്ന പ്രവർത്തി മറക്കാൻ എന്നവണ്ണം എന്നോട് ചോദിച്ചു... "എന്ത...എന്തിനാ ഇഷാ നീ എന്നെ വിളിച്ചേ.... " "ഞാൻ... അത് പിന്നെ... നിന്നെ അവിടെ ഉമ്മ അന്വേഷിക്കുന്നുണ്ട്.... " ഞമ്മൾ എന്തൊക്കെയോ തട്ടി മുട്ടി ഒപ്പിച്ചു... "എന്നെയോ... എങ്കിൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ... " എന്നും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി... ഇറങ്ങിയ അതെ സ്പീഡിൽ എന്റെ അടുത്തേക്ക് തന്നെ വന്നു പറഞ്ഞു...

"അതേ... ഇവിടെ ഇപ്പൊ നടക്കാൻ നിന്നത് ആരോടും പറയണ്ട... " ഞമ്മൾ തിരിച്ചു ഒരു ചിരി ചിരിച്ചു കൊടുത്തു.... 'ഇനി ഇപ്പൊ ആരു കാണാൻ ആണ്... മൂപ്പരെ ബെറ്റർ ഹാഫ് ആയ ഞമ്മൾ കണ്ടീലെ ആ ഹംക് ഇവിടെ എന്താ ചെയ്യാൻ പോയത്‌ എന്ന്... ഇനി ഇപ്പൊ ആരോട് പറയാൻ ആണ്... ' അവൾ പോയി കഴിഞ്ഞു എന്ന് ഉറപ്പു വരുത്തി ഞമ്മൾ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു... എന്നിട്ട് പതിയെ മൂപ്പരെ അടുത്തേക്ക് പോയി മൂപ്പരെ വിളിക്കാന് തുടങ്ങി... കണ്ണ് തുറക്കുന്നതിനു പകരം എന്നെ പിടിച്ചു ഒരു വലിയായിരുന്നു ബെഡിലേക്ക്‌.... എന്നിട്ട് എന്നെയും കൊണ്ട് ഒരു മറിച്ചിൽ മറിഞ്ഞു... ഇപ്പൊ ഞമ്മൾ താഴെയും മൂപ്പര് മുകളിലുo.... മൂപ്പര് പതിയെ കണ്ണ് തുറന്ന് ഞമ്മളെ നോക്കി... എന്നിട്ട് ഞമ്മളെ നോക്കി പുഞ്ചിരിച്ചു.... അപ്പൊ ഞമ്മളും തിരിച്ചു മൂപ്പർക്ക് പുഞ്ചിരിച്ചു കൊടുത്തു... അപ്പൊഴുണ്ട് മൂപ്പരെ മുഖ ഭാവം മാറി എന്നെ തുറിച്ചു നോക്ക്ന്നു.... 'ഹേ.. ഇതെന്താപ്പോ കഥ.... കുറച്ചു മുൻപ് ചിരിച്ചു കാണിച്ച ആൾ ഇപ്പൊ ദേ നോക്കി പേടിപ്പിക്കുന്നു....

ഇങ്ങേർക്കിനി ദിയയേ കണ്ടപ്പോൾ ഉള്ള ബോധവും പോയോ... അല്ലെങ്കിലും പയേ ഗേൾഫ്രണ്ട്നെ കണ്ടാൽ എല്ലാരെയും ബോധം പോകുമല്ലോ.... ഹും... ' എന്നിങ്ങനെ ഓരോന്ന് ഞമ്മൾ സ്വയം പിറുപിറുത്ത് കൊണ്ട് നിൽക്കുമ്പോൾ ആണ് മൂപ്പര് ഞമ്മളോട് " എന്താടി ഒറ്റയ്ക്ക് പിറുപിറുക്കുന്നെ... " എന്ന് ചോദിച്ചത്‌... "ഒന്നുല്ല്യ.... ഇങ്ങൾ എന്തിനാ ഇപ്പൊ എന്നെ തുറിച്ചു നോക്കുന്നെ... " " അതോ... രാവിലെ നിന്നെ കണി കണ്ട്‌ എണീക്കണം എന്ന് കരുതിയ കിടന്നത്... പക്ഷെ വിളിച്ചതോ അവൾ... അവൾ വിളിച്ചപ്പോൾ ഞാൻ ഉണര്ന്നിരുന്നെങ്കിൽ പോലും ഞമ്മൾ അന്നേ കണി കാണാൻ വേണ്ടി കണ്ണ് അടച്ചു പിടിച്ചു ഇരുന്നു... അപ്പൊ അന്നോട് ദേഷ്യം വേണ്ടേ... " മൂപ്പര് അത് പറഞ്ഞു കഴിഞ്ഞതും ഞമ്മൾ തൊള്ളയും തുറന്ന് ഇരുന്നു... "അപ്പൊ എന്നോട് ഇങ്ങൾക്ക് സ്നേഹം ഒക്കെ ഉണ്ട്... ഞാൻ കരുതി..." "എന്ത് കരുതി... ??"

"ഒന്നും കരുതിയില്ല... " "അത് നുണ... നീ കരുതിയത് എന്താന്നു വെച്ചാൽ അവൾ വന്നത് കൊണ്ട് എനിക്ക് നിന്നോട് ഉള്ള സ്നേഹത്തിൽ ചില കുറവ് പറ്റും എന്ന്.... അല്ലേ... " എന്നും ചോദിച്ചു മൂപ്പര് ഞമ്മളെ അടുത്തേക്ക് ഒന്നും കൂടി വന്നതും ഞമ്മൾ തലതാഴ്ത്തി കൊണ്ട് "ആാഹ്..." എന്ന് പറഞ്ഞു... അപ്പൊ തന്നെ മൂപ്പര് എന്റെ താടാ പിടിച്ചു പൊന്തിച്ചു കൊണ്ട് എന്റെ കണ്ണുകളിൽ നോക്കി എന്നോട് പറഞ്ഞു... "അവളെ മറക്കാതിരിക്കാൻ വേണ്ടിയാണ് നിന്നോട് മനപ്പൂർവം ഞാൻ അകന്നു നിന്നത്... പക്ഷെ ഇന്ന് നിന്നെ ഒരു നിമിഷം പിരിഞ്ഞ് നിൽക്കുന്ന വേദന അവളെ എനിക്ക് നഷ്ട്ടം ആയി എന്നറിഞാപ്പോൾ കൂടി എനിക്ക് ഇല്ലായിരുന്നു എന്ന് ഞാൻ ഇന്നലെ രാത്രി മനസ്സിലാക്കി... എനിക്ക് ഇന്നലെ ഒരു കാര്യം മനസ്സിലായി... എത്രയൊക്കെ പെണ്ണിനെ സ്നേഹിച്ചാലും നമ്മളെ മഹറിന് അവകാശി ആയവളെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാൻ കഴിയില്ല....

അത്രക്കും നിന്നെ ഇപ്പൊ ഞാൻ സ്നേഹിക്കുന്നുണ്ട്....ഐ really ലവ് u...😍" ഇക്കയുടെ വാക്കുകൾ കേട്ടതും അതിനു എന്ത് മറുപടി കൊടുക്കണം എന്നെനിക്കു അറിയില്ലായിരുന്നു.... ഇന്നലെ ദിയയുടെ കടന്നു വരവിനു ശേഷം ഞാൻ പോലും ഭയന്നിരുന്നു എനിക്ക് എന്റെ ഇക്കയെ നഷ്ട്ടം ആകുമോ എന്ന്.. അതൊരുപക്ഷെ എനിക്ക് സഹിക്കാവുന്നത്തിലും അപ്പുറം ആയിരിക്കും... പക്ഷെ എന്റെ ഇക്കാക്ക് എന്നോടുള്ള സ്നേഹത്തിൽ നിന്നും ഒരൽപം പോലും കുറഞ്ഞിട്ടു ഇല്ലല്ലോ എന്നോർത്തപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു...

അത് ഇക്ക കാണരുത് എന്ന് ആഗ്രഹിച്ചു വെങ്കിൽ പോലും ഇക്കയെന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആയതിനാൽ ഞമ്മളെ കണ്ണുനീർ ഇക്ക കാണാതെ തുടച്ചു കളയാൻ ആയില്ല... ഞമ്മളെ കണ്ണുനീർ ഇക്ക കണ്ടു എന്ന് ബോധ്യമായാതെ എന്റെ കണ്ണുനീർ ഇക്കാന്റെ കൈകൾ കൊണ്ട് ഒപ്പിഎടുത്തപ്പോൾ ആണ്... അത് തുടച്ചു തന്നു എന്റെ ഇരു കണ്ണിലും ഇക്കാന്റെ അധരങ്ങൾ ചേർത്തു ചുംബിച്ചു... ആ മനോഹര നിമിഷത്തിൽ കൂടി കടന്നു പോകുമ്പോൾ ആണ് ഡോറിൽ തുരു തുരെയുള്ള മുട്ടു കേട്ടത് .... ഒപ്പം ഏതാനും വാക്കുകളും "ഷാനു.... വാതിൽ തുറക്...നിനക്ക് ഇപ്പോയും എണീക്കാൻ ആയില്ലേ... ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story